QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ibrahim

إِبْرَاهِيم

Muhammad Amani Moulavi (d. 1987) · Surah 14 · 52 verses

14:1–3

الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ

ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَوَيۡلٞ لِّلۡكَٰفِرِينَ مِنۡ عَذَابٖ شَدِيدٍ

ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَـٰٓئِكَ فِي ضَلَٰلِۭ بَعِيدٖ

ആമുഖം: ഇബ്റാഹീം സൂറതു ഇബ്റാഹീം മക്കയിൽ അവതരിച്ചത് - വചനങ്ങൾ 52 - വിഭാഗം 7 ഇബ്റാഹീം നബി (അ)യുമായി ബന്ധപ്പെട്ട പല വിവരങ്ങളും അടങ്ങിയിരിക്കുന്ന ത്കൊണ്ട് ഇൗ സൂറത്ത് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. 25 സൂറത്തുകളിലായി, 69 സ്ഥലങ്ങളിൽ ഇബ്റാഹീം (അ) ന്റെ പേർ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ബഹുമാനപ്പെട്ട നൂഹ് നബി(അ)യുടെ പുത്രനായ സാമി ( ) ന്റെ ഒമ്പതാം പൗത്ര തലമുറയിൽ ഇബ്റാഹീം (അ) ജനിച്ചുവെന്നാണ് പറയപ്പെടുന്നത്. നൂഹ് (അ) നും അദ്ദേഹത്തിനുമിടയിൽ എത്ര കൊല്ലമാണുള്ളതെന്ന് തീർച്ചപ്പെടുത്താൻ സാധ്യമല്ല. ബൈബ്ളിന്റെ (തൗറാത്തിലെ) കണക്കുപ്രകാരം നൂഹ് (അ) ന്റെ ജനനവും ഇബ്റാഹീം (അ) ന്റെ ജനനവും തമ്മിൽ 890 കൊല്ലത്തിന്റെ വ്യത്യാ സമാണുള്ളത്. ഇത് സ്വീകരിക്കുന്നപക്ഷം കുറച്ചുകാലം രണ്ടുപേരും ഒരേസമയത്ത് ജീവി ച്ചിരുന്നുവെന്ന് വന്നേക്കും. നൂഹ് (അ) 950 കൊല്ലം ജീവിച്ചതായി പ്രസ്താ വിച്ചിട്ടുള്ളതാണ്. മുൻകാലത്തുള്ള സംഭവങ്ങളെക്കുറിച്ച് ഉറപ്പായ കാലനിർണയം ലഭി ക്കുക പ്രയാസമാണല്ലോ. ഇബ്റാഹീം നബി(അ)യുടെ പിതാവിന്റെ പേർ താറഹ് അഥവാ, തേരഹ് ( ഠ ലൃമവ ) എന്നാണ് പല മുഫിറുകളും, ചരിത്രകാരന്മാരും പറയുന്നത്. ഒരിടത്ത് 74 : (ഇബ്റാഹീം തന്റെ പിതാവ് "ആസറി"നോട് പറ ഞ്ഞപ്പോൾ) എന്ന് പറയുന്നു. ഇതിൽനിന്ന് പിതാവിന്റെ പേർ "ആസർ' എന്നാണെന്ന് വരുന്നു. മേൽ സൂചിപ്പിച്ച പണ്ഡിതന്മാർ-ഇവരിൽ മുൻഗാമികളും പിൻഗാമികളുമുണ്ട്പറയുന്നത് ആസർ ( ) എന്ന പേർ അദ്ദേഹത്തിന്റെ ഒരു രണ്ടാം പേരോ, അല്ലെങ്കിൽ സ്ഥാനപ്പേരോ ആണെന്നാകുന്നു. വേറെ ചില അഭിപ്രായങ്ങളും ഇവിടെയുണ്ട്. അവയും, അവയുടെ വിശദീകരണങ്ങളും ഉദ്ധരിച്ചു നമുക്ക് ദീർഘിപ്പിക്കേണ്ടതില്ല. ചുരുക്കിപ്പറ ഞ്ഞാൽ, ആസർ എന്നത് അദ്ദേഹത്തിന്റെ സാക്ഷാൽ പേരല്ല എന്നാണ് ഭൂരിപക്ഷാഭി പ്രായം. അതേസമയത്ത് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് "ആസർ' എന്ന പേരിലാണുതാനും. നാടും, കുടുംബവുംവിട്ടുപോരുംമുമ്പായി ഇബ്റാഹീം നബി(അ) ഇറാക്വ് പ്രദേ ശങ്ങളിൽ ഒന്നിലധികം സ്ഥലത്ത് താമസിച്ചിട്ടുള്ളതായി കാണുന്നു. ഏതായാലും ) ( ) വിപ്ലവകാരിയായ ഒരു യുവാവായിരുന്നു. ഇത് ഉത്തര ഇറാക്വിൽ യൂപ്രട്ടീസ്, ടൈഗ്രീസ് ( ) എന്നീ നദികൾക്കിടയിലുള്ള ഒരു സമതലമാകുന്നു. മെസപൊത്തേമ്യ ( ) എന്ന് പറയുന്നതും ഒന്ന് തന്നെ. ദക്ഷിണ ഇറാക്വിലെ ഊർ എന്ന കൽദേയാ ( ) പട്ടണത്തിലും അദ്ദേഹം കുറേകാലം താമസിച്ചിട്ടുണ്ട്. കൂടാതെ, കൂഫാ ( ള്ളിമൾീര ) ഹാറാൻ ( ) ബാബി ലോൺ ( ) എന്നീ സ്ഥലങ്ങളിലും വസിച്ചിട്ടുണ്ട്. പിതാവൊന്നിച്ചും, അല്ലാതെയും അദ്ദേഹം സ്ഥലം മാറിമാറി താമസിച്ചിരുന്നു. അതുകൊണ്ട് ജനനസ്ഥലം ഏതാണെന്ന തിൽ ഭിന്നാഭിപ്രായങ്ങൾ കാണും. മിക്കവാറും ഊറിൽ നിന്നാണ് അദ്ദേഹം അവസാന മായി സ്വദേശം വിട്ട് ശാമിലേക്ക് യാത്രപോയതെന്ന് വിചാരിക്കണം. മേൽകണ്ട പേരു കളും, ഓരോന്നിന്റെ അതിർത്തിയും സൂക്ഷ്മമായി നിർണയിക്കാൻ ഇന്ന് സാധ്യമല്ല. ചരിത്രഭൂപടങ്ങളിൽനിന്ന് ഏതാണ്ടൊക്കെ മനിലാക്കാം എന്ന് മാത്രം. ദക്ഷിണ ബാബിലോണ്യയിൽ യൂപ്രട്ടീസ് നദിയിൽനിന്ന് പിരിയുന്ന ഒരു തോട്ടിന്റെ കരയിലായിരുന്നു ഊർ പട്ടണം. ക്രിസ്ത്വബ്ദം 1922നും 1931നുമിടയിൽ നടത്തപ്പെട്ട ഗവേഷണങ്ങളിൽനിന്ന് ഇബ്റാഹീം നബി(അ)യുടെ ചരിത്രവുമായി ബന്ധപ്പെട്ട പല രേഖകളും കണ്ടുകിട്ടിയിരിക്കുന്നു. അദ്ദേഹത്തിന് വളരെ മുമ്പ്തന്നെ വിവിധ പരിഷ്ക്കാ രങ്ങളിൽ മുന്നിട്ടു നിന്നിരുന്ന ഒരു പ്രദേശമാണ് ബാബിലോണ്യ. അതിലെ ഒരു പട്ടണ മായിരുന്നു ബാബിലോൺ. ( ) യൂപ്രട്ടീസ് നദിയുടെ തെക്കെ കരയിൽ ഇന്നത്തെ ബാഗ്ദാദ് പട്ടണത്തിൽനിന്ന് ഏകദേശം 50 നാഴിക തെക്കായിരുന്നു ബാബിലോൺ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഇത് ശൂന്യമായി കിടക്കുകയാണ്. ചന്ദ്രാരാ ധന നടത്തിയിരുന്ന വമ്പിച്ച ക്ഷേത്രങ്ങളും, വളരെ മുമ്പ് കഴിഞ്ഞുപോയ ജലപ്രളയ ത്തിന്റെ അടയാളങ്ങളും ഊറിൽനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. നൂഹ് നബി(അ)യുടെ കാല ത്തുണ്ടായ ശ്രുതിപ്പെട്ട ജലപ്രളയവും ( ) അദ്ദേഹത്തിന്റെ വാസസ്ഥലവും ബാബിലോണ്യയിലായിരുന്നുവെന്നാണ് കൂടുതൽ ബലമായ അഭിപ്രായമെന്ന വസ്തുത ഇവിടെ സ്മരണീയമാണ്. ( ) മനുഷ്യവാസം ആദ്യമായി ഭൂമിയിൽ ആരംഭിച്ചതും ബാബിലോണ്യയിലായിരുന്നുവെന്ന് പല ചരിത്രകാരൻമാർക്കും അഭിപ്രായമുണ്ട്. ( എങ്കു പറയുങ്കത് പ്രാചീന ഇറാക്വിങ്കാകുങ്കു. പടം 4 നോത്ഥുക. ( ) മെസപൊസ്ഥേമ്യ ( ) ( ) ബാബിലോൽ എങ്ക പേരിണ്ണ ഈജിപ്തിലും ഇറാക്വിലും ഓരോ രാജ്യ മുണ്ട്. ( ) ഇതെഴുതി അണ്ണപ മാസങ്ങൾ കഴിഞ്ഞശേഷം പത്രങ്ങളിണ്ണ പ്രസിദ്ധപ്പെ ടുസ്ഥിത്ഥ രു വാഹ്ലസ്ഥകൾ ഉദ്ധരിത്ഥുങ്കത് ഇവിടെ സന്ദഹ്ലഭോചിതമായിസ്ഥോ ങ്കുങ്കു. ഒങ്കാമസ്ഥേത് അമ്മാനിണ്ണനിങ്കും. രാമസ്ഥേത് ലനിണ്ണ നിങ്കുമുള്ള റിപ്പോഹ്ലട്ടുകളാകുങ്കു:- 1. "മതഗ്രന്ഥങ്ങളിണ്ണ പറയുങ്ക ശിശംഗ നഗരസ്ഥിണ്ണ ഇബ്റാഹീം നബി(അ) പ്രാഹ്ലക്കന നടസ്ഥിയിരുങ്ക തണ്ണബലാസ്ഥിന്റേതെങ്കു കരുതപ്പെടുങ്ക അവശിഷ്ടങ്ങൾ ഒരു പൗരസ്ത്യ ഗവേഷകസംഘം കുഴിൺെടുസ്ഥിരിത്ഥുങ്കു. 16 സഹ്ലണ്ണകലാശാലക ളെയും, 5 രാഷ്ട്രങ്ങളെയും പ്രതിനിധീകരിത്ഥുങ്ക ഒരു പൗരസ്ത്യ ഗവേഷകസം പിതാവും, നാട്ടുകാരും വിഗ്രഹാരാധനക്കാരായിരുന്നു. സൂര്യചന്ദ്രനക്ഷത്രാദികളെയും അവർ ആരാധിച്ചുവന്നിരുന്നു. രാജാക്കന്മാരെ ആരാധ്യ ന്മാരായിക്കരുതലും അക്കാലങ്ങളിൽ സാധാരണമാണ്. പിതാവാകട്ടെ, ക്ഷേത്രത്തിലെ പൂജാ രിയും, ബിംബങ്ങളുണ്ടാക്കി വിൽക്കുന്നവനും കൂടിയായിരുന്നു. പുത്രൻ ചെറുപ്പം മുതൽക്കേ സ്വതസിദ്ധമായ ബുദ്ധിയോടും, വിവേകത്തോടുംകൂടി വളർന്നുവന്നു. പ്രായം തികഞ്ഞപ്പോഴേക്കും അല്ലാഹു അദ്ദേഹത്തിന് "അദ്ദേഹത്തിന്റേതായ തന്റേട'വും നൽകി. പിതാവും മറ്റും മരം, കല്ല് മുതലായവകൊണ്ട് നിർമിക്കുന്ന വസ്തുക്കളെ ദൈവമാക്കി ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുവാൻ തുടങ്ങി. പിതാവുമായും, നാട്ടുകാരുമായും, ഭരണാധിപതിയുമായും അദ്ദേഹം പല വാഗ്വാ ദങ്ങളും നടത്തി. അവരെ ചിന്തിപ്പിക്കുവാനായി ഒരിക്കൽ നക്ഷത്രമാണ് തന്റെ ദൈവ മെന്നും, പിന്നീട് നക്ഷത്രം മറഞ്ഞുപോയപ്പോൾ അത് ആരാധിക്കപ്പെടുവാൻ കൊള്ളു കയില്ലചന്ദ്രനാണ് തന്റെ രക്ഷിതാവെന്നും, അതും അസ്തമിക്കുന്നതിനാൽ, അതു മല്ല-ഏറ്റവും വലിയതായ സൂര്യനാണ് തന്റെ റ∫് എന്നും വാദിച്ചു. പിന്നീട്, സൂര്യനും അസ്തമിച്ചുപോകുന്നത്നിമിത്തം ഇതൊന്നും തന്നെ ആരാധ്യനാകുവാൻ കൊള്ളുക യില്ലെന്നും, ആകാശഭൂമികളുടെ രക്ഷിതാവ് മാത്രമാണ് റ∫ായിരിക്കുവാൻ അർഹ നെന്നും പ്രഖ്യാപിച്ചു. പക്ഷേ, നാട്ടുകാർ ചിന്തിക്കുവാൻ ശ്രമിക്കാതെ ഭീഷണിക്കും, തർക്കത്തിനും ഒരുമ്പെടുകയാണുണ്ടായത്. (ഇൗ സംഭവം സൂഃ 74-79ൽ കാണാം.) അദ്ദേഹത്തെ ഇൗ സംരംഭത്തിൽനിന്ന് പിൻമടക്കുവാൻ അന്നത്തെ രാജാവ് ഒരു പരി ശ്രമം നടത്തി. "ജീവിപ്പിക്കുന്നവനും മരണപ്പെടുത്തുന്നവനുമാണ് തന്റെ ദൈവമെന്നല്ലേ താൻ പറയുന്നത്? എന്നാൽ അത് രണ്ടും ഞാൻ ചെയ്യുന്നുവല്ലോ!' എന്ന് രാജാവ് പറഞ്ഞു. അതായത്: ഞാൻ പലരെയും കൊലപ്പെടുത്തുകയും, കൊല്ലേണ്ടുന്ന പല രെയും കൊലപ്പെടുത്താതെ വിട്ടയക്കുകയും ചെയ്യുന്നുവല്ലോ എന്നർഥം. രണ്ടുപേരെ വിളിച്ചു ഒരുവനെ കൊല്ലുകയും, മറ്റേവനെ വിട്ടയക്കുകയും ചെയ്തു കാണിച്ചുവെന്നും പറയപ്പെടുന്നു. ബാലിശമായ ഇൗ വാദം കണ്ടപ്പോൾ ഇബ്റാഹീം (അ) ഒരു മറുകൈ പ്രയോഗിച്ചു; "എന്നാൽ, എന്റെ റ∫് സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു; താനത് പടി ഞ്ഞാറുനിന്ന് കൊണ്ടുവരുക!' ഇതായിരുന്നു അത്. ഇതിൽ രാജാവിന്റെ വായടഞ്ഞു പോയി! (അൽബക്വറഃ 258) ഇബ്റാഹീം നബി(അ)യുമായി വാഗ്വാദം നടത്തിയതും, അദ്ദേഹത്തിന്റെ ശത്രുവാ യിരുന്നതുമായ രാജാവിന്റെ പേർ പറഞ്ഞിട്ടില്ല. നംറൂദ് ( ഛവീഞ്ചൃഞ്ഞിള ) എന്ന ഘമാണ് ഈ ത്തലസ്ഥെ സംബന്ധിൺ് ഗവേഷണം നടസ്ഥുങ്കത്. (2) "നൂഹ് നബി(അ)യുടെ കപ്പലിന്റെ അവശിഷ്ടങ്ങൾ കുപിടിത്ഥാൻ ഗവേ ഷണം ഒരു സംഘം അമേരിത്ഥൻ പുരാതവസ്തു ഗവേഷ കൻമാഹ്ലത്ഥ് കിഴത്ഥൻ തുഹ്ലത്ഥിയിലെ അറാറസ്ഥ് ( ) മലഞ്ചെരുവിണ്ണ 14,000 അടി ഉയരസ്ഥിണ്ണ ഒരു വലിയ കപ്പലിന്റെ അവശിഷ്ടങ്ങളാണെങ്ക് തോങ്കുങ്ക ഏതാനും മരസ്ഥടികൾ കുകിട്ടിയിരിത്ഥുങ്കു. ഒരു തുഹ്ലത്ഥിത്ഥാരനാണ് ഇതു കുപിടിൺത്. ഇതിൻമേണ്ണ ഇപ്പോൾ ഗവേഷണം (ചന്ദ്രിക: പു: 30; ല: 239/4-9-62) ( ) അറാറസ്ഥ് പഹ്ലണ്ണതം പടം 4 ണ്ണ നോത്ഥുക. അറിയപ്പെടുന്നത്. നൂഹ് നബി(അ)യുടെ സന്തതികളിൽപെട്ട ഹാമിന്റെ മകനായ കൂശി ( മ്മസ്ലങ ക്ലഠൾീര ) ന്റെ മകനാണ് നംറൂദ് എന്ന് പറയപ്പെടുന്നു. പക്ഷേ, നംറൂദ് എന്ന പേരിൽ ഒന്നിലധികം പ്രാചീന രാജാക്കൾ ഉണ്ടായിട്ടുള്ളതാ യി ബാബിലോണ്യയുടെയും, അശ്ശൂറിന്റെയും ചരിത്രത്തിൽ കാണാൻ കഴിയുന്നതുകൊണ്ട് അവരിൽ ഏത് നംറൂദാണ് അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന നംറൂദെന്ന് തീർത്തു പറയുക പ്രയാസമാണ്. ബൈബ്ളിന്റെ ഒരു വ്യാഖ്യാന നിഘണ്ടുവായ "വേദപുസ്തക നിഘണ്ടു"വിൽ നിന്നും താഴെ കൊടുക്കുന്ന ഉദ്ധരണികൾ ഇവിടെ നമുക്ക് പലതും മനിലാക്കുവാൻ ഉതകുന്നു:- 1. "അബ്രഹാമിന്റെ സമകാലീനനായ ഹമ്മുറബി എന്ന രാജാവാണ് ആദ്യമായി ഇതിനെ (ബാബേൽ പട്ടണം) ബാബിലോൺ രാജ്യത്തിന്റെ തലസ്ഥാനമാക്കിയത്. ബാബിലോൺ രാജ്യവും അശ്ശൂർ രാജ്യവും പ്രത്യേക രാജ്യങ്ങളായിരിക്കുമ്പോൾ ഇൗ രണ്ടു രാജ്യങ്ങൾക്കും തമ്മിലുണ്ടായ യുദ്ധത്തിൽ ബാബിലോൺ പട്ടണം ബാബിലോ ണ്യരുടെ അതിവിശിഷ്ടമായ ഒരു കോട്ടയായിരുന്നു.' (വേ.പു.നി.പുറം: 293) ഇബ്റാഹീം നബി(അ)യുടെ കാലത്ത് ഒന്നിലധികം രാജാക്കളുടെ വാഴ്ച നടന്നിട്ടുണ്ടാകുന്നതിന് വിരോധമില്ലല്ലോ. ഹമ്മുറബിക്കു അമ്രാഫെൽ എന്നും പേരുണ്ടാകുവാനവകാശമുണ്ടെന്ന് അടുത്ത ഉദ്ധരണിയിൽനിന്ന് ഗ്രഹിക്കാം. 2. "അബ്രഹാം തേരഹിന്റെ പുത്രനായിരുന്നു. അവൻ ദക്ഷിണ മെസാപൊത്തേമ്യ യിൽ കൽദേയരുടെ ഊർ പട്ടണത്തിൽ ജാതനായി. അനേകവർഷങ്ങളിൽ അവിടെ താമ സിച്ചു. ബാബിലോന്യർ ഹമ്മുറബി എന്നു വിളിച്ചിരുന്ന അമ്രാഫെൽ ബാബിലോന്യ യിലെ രാജാവായിരുന്ന കാലത്ത് (ഏകദേശം ക്രി.മു. 2300) അബ്രഹാം ഊർ പട്ടണ ത്തിൽനിന്ന് പുറപ്പെട്ട് കനാൻ ദേശത്ത് വന്നു പാർത്തു. തന്റെ ജീവിതകാല പര്യന്തം കനാനിലും, മിസ്രയീമിലും ( ) അവിടവിടെ കൂടാരമടിച്ചു താമസിച്ചു. ഇവനും ബാബി ലോന്യക്കാരും ഇങ്ങിനെ ദേശഭേദം ഭവിച്ചതു മാത്രമല്ല, ഭക്തിയിലും വളരെ വ്യത്യാസ മുണ്ടായിരുന്നു. അവരെപ്പോലെ ഇവൻ വളരെ ദൈവങ്ങളെ ആരാധിക്കാതെ യഹോ വയെ (ദൈവത്തെ) യാണ് തനിക്കും തന്റെ കാലത്തിനും ദൈവമെന്ന് തീരുമാനിച്ചു അവനെ മാത്രം ആരാധിച്ചുവന്നുസ്ല' (വേ.പു.നി.പുറം: 18) പക്ഷേ, ഹമ്മുറബി ( ) യും, അമ്രാഫെലും ഒന്നാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്താനും. 3. "ഇവൻ (നിംറോദു) അശ്ശൂറിൽ നീനവെ ( ) എന്ന പട്ടണം പണിത് അവിടെ തന്റെ രാജ്യം സ്ഥാപിച്ചു എന്നും, ബാബിലോൺ അഥവാ ബാബേൽ എന്ന നഗരം നിർമിച്ചു എന്നും പറഞ്ഞിരിക്കുന്നുസ്ല ബാബിലോന്യ ഭാഷയിൽ ഇവന്റെ പേരും അവർ ആരാധിച്ചുവന്ന മെരോദോക്ക് എന്ന ദേവന്റെ പേരും ഒന്നായിരുന്നതുകൊണ്ട് അവർ അവനെ ദേവനായി വിചാരിച്ചു വന്നു എന്ന് അറിയാവുന്നതാണ്.' (പിന്നീട് അംറാഫെൽ രാജാവിനെപ്പറ്റി ഇങ്ങിനെ പറയുന്നു:) "അബ്രഹാമിനോട് യുദ്ധം ചെയ്ത ശീനാർ (ബാബി ലോൻ) രാജാവായ അമ്രാഫെലും പുരാതന ബാബിലോന്യ രാജാവായ ഹമ്മുറബിയും ഒരേ ആൾ തന്നെ എന്ന് ചിലർക്ക് തോന്നിയാലും, പണ്ഡിതനായ വുള്ളി ( ) ഇൗ കാര്യത്തെക്കുറിച്ചു സംശയിക്കുന്നു. (വേ.പു.നി. പുറം: 26). 4. നിംറോദും (നംറൂദും) ബാബിലോന്യർ പറയുന്ന ആദ്യരാജാവായ ഗിൽഗാമേശും ഒരു രാജാവ് തന്നെയാണെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. ഭാഗം 201). ചുരുക്കിപ്പറഞ്ഞാൽ ( ) പടം 2 ഉം 3 ഉം നോത്ഥുക. ശരിയായ ഒരു വിവരണം നമുക്കിവിടെ ലഭിക്കുക സാധ്യമല്ല. ഇസ്ലാം ചരിത്രവുമായി വളറെയേറെ ബന്ധപ്പട്ട ഒരു രാജ്യമാണല്ലോ ഇറാക്വ്. ആ സ്ഥിതിക്ക് ഇബ്റാഹീം നബി(അ)യുട സ്വരാജ്യമായിരുന്ന പ്രാചീന ഇറാക്വിന്റെ ഒരു സാമാന് യ വിവരം കൂടി ഇവിടെ അറിയുന്നത് അസ്ഥാനത്താവുകയില്ല. ഇറാക്വിന്റെ പല ഭാഗങ്ങളും പല കാലത്തും പല പേരുകളിലയി അറിയപ്പെട്ടിട്ടുണ്ട്. പല ഭരണകൂടങ്ങളും അവിടെ കഴിഞ്ഞുപോയിട്ടുമുണ്ട്. കൂടുതൽ വിശ്രുതമായ രണ്ടു രാഷ്ട്രങ്ങളായിരുന്നു അശ്ശൂറും, ബാബിലോണ്യയും. ഇരുരാജ്യങ്ങളുടെയും ചരിത്രം തമ്മിൽ ബന്ധപ്പെട്ടുകൊ ണ്ടാണുള്ളത്. രണ്ടും ഓരോ കാലത്ത് ചുരുങ്ങിയും വികസിച്ചും അന്യോന്യം ലയിച്ചു കൊണ്ടും ഇരുന്നിട്ടുണ്ട്. അതിനാൽ, ഓരോന്നിന്റെയും അതിർത്തി തിട്ടപ്പെടുത്തുവാൻ നിവൃത്തിയില്ല. ഉത്തരഭാഗം അശ്ശൂറും, ദക്ഷിണഭാഗം ബാബിലോണ്യയും ആണെന്ന് പറയാം. അവിടത്തെ ജനങ്ങൾ, യുദ്ധം, കെട്ടിടനിർമാണം, ശിൽപവേല, നായാട്ട് മുതലായവ യിലും, വിദ്യാഭ്യാസ വിഷയങ്ങളിലും സമർത്ഥന്മാരായിരുന്നു. ശത്രുക്കളോട് അവർ ക്രൂര മായി പെരുമാറിയിരുന്നു. ഇരുരാജ്യക്കാരും പൊതുവിൽ ബഹുദൈവാരാധകരായിരു ന്നു. ബാബിലോണ്യക്കാർക്കില്ലാത്ത ഒരു ദൈവമായിരുന്നു "അശ്ശൂർ ദേവത.' ഇത് അശ്ശൂരികൾക്ക് മാത്രമുള്ളതായിരുന്നു. ബാബിലോണ്യയിൽ, രാജാക്കളെക്കാൾ പുരോ ഹിതന്മാർക്കും, അശ്ശൂറിൽ മറിച്ചുമായിരുന്നു സ്ഥാനം കൽപിക്കപ്പെട്ടിരുന്നുത്. അശ്ശൂർ ക്രി. മു. 2100 മുതൽ ഏതാണ്ട് ക്രി. മു. 6-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്നു. ഇബ്റാഹീം നബി(അ)യുടെ കാലംമുതൽ സുലൈമാൻ നബി(അ)യുടെ കാലംവരെ ശാമുകാർക്കും - യഹൂദിയാ ( ) എന്നീ രാജ്യങ്ങൾക്കും) അശ്ശൂർകാർക്കും ഇടയിൽ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. പിന്നീട് ബാബിലോണ്യാ രാജാവായ നബൂഖദാ നേസർ ( ) ജരൂശലം ( ) നശിപ്പിച്ചതുവരെ അവർക്ക് അശ്ശൂറിനെ യും, ബാബിലോണ്യയെയും ഭയപ്പെട്ടുകൊണ്ടിരിക്കേണ്ടിവന്നു. സൂരിയ ( ) യുടെ കിഴക്കെ അതിർത്തിയും, അശ്ശൂറിന്റെ പടിഞ്ഞാറെ അതിർത്തിയും ഒന്നായിരുന്നു. ആക യാൽ, അശ്ശൂർ വികസിക്കുന്നപക്ഷം അത് സൂരിയയെ നഷ്ടപ്പെടുത്തുമല്ലോ. ( ) നിരീക്ഷകന്മാർക്ക് ലഭിച്ച രേഖകളിൽനിന്ന് അശ്ശൂർ ഭരണം വളരെ അഭിവൃദ്ധി പ്രാപി ച്ചതായിരുന്നുവെന്നും, പരിഷ്കൃതമായ പല ഭരണചട്ടങ്ങളും അവിടെ നടപ്പിലുണ്ടായി രുന്നുവെന്നും മനിലാക്കാം. ബഹുദൈവാരാധന സർവ്വത്ര നടമാടിയിരുന്നു. ആകാ ശദേവൻ, ഭൂമിദേവൻ, സൂര്യദേവൻ, ചന്ദ്രദേവി, കാമദേവി എന്നിങ്ങിനെ പല ദേവീദേവ ന്മാരും കൂടാതെ, പല വിഗ്രങ്ങളും അവരുടെ ആരാധ്യന്മാരായിരുന്നു. സ്വർണം കൊണ്ടുള്ള വിഗ്രഹങ്ങളും അവർ നിർമിച്ചിരുന്നു. ഭൂതങ്ങളിലും, മന്ത്രങ്ങളിലും അവർ വിശ്വസിച്ചിരുന്നു. ക്ഷുദ്രം, ആഭിചാരം മുതലായ "സിഹ്റി'ന്റെ ഇനങ്ങളും പ്രചാരത്തി ലുണ്ടായിരുന്നു. പല ശാസ്ത്രങ്ങളിലും നൈപുണ്യം നേടിയവരുണ്ടായിരുന്നു. മരണ പ്പെട്ടവരുടെ ആത്മാവിന്റെ ഭാവിയെക്കുറിച്ച് അവർക്കിടയിൽ ഭിന്നാഭിപ്രായങ്ങളായിരുന്നു ഉള്ളത്. ഇഹലോക ജീവിതത്തിൽവെച്ചുതന്നെ ദേവൻമാരുടെ പ്രസാദത്തിനുവേണ്ടിയാ ണവർ ആരാധന നടത്തിയിരുന്നത്. മേൽപറഞ്ഞപ്രകാരം ഇബ്റാഹീം നബി(അ) തന്റെ ജനതയെ നന്നാക്കിത്തീർക്കു ( ) പടം 1 ഉം 3 ഉം നോത്ഥുക. ( ) സൂരിയാ സിരിയാ(ശാം) ( ) പടം 4 നോത്ഥുക. പരിശ്രമങ്ങളും ചെയ്തുനോക്കി. അതെല്ലാം വിഫലമാകുകയാണുണ്ടായത്. അദ്ദേഹമാകട്ടെ, പരിശ്രമം ഊർജ്ജിതമാക്കിക്കൊണ്ടുമിരുന്നു. അവരുടെ വിഗ്രഹങ്ങളെ കൊത്തിമുറിച്ചതും, അതിൻഫലമായി തീക്കുണ്ഡത്തിൽ എറിയപ്പെട്ടതും നാം വായി ച്ചുവല് ലോ. ( ) തന്റെ പിതാവ് ഒരു സത്യവിശ്വാസിയായിക്കണ്ടാൽ കൊള്ളാമെന്നുള്ള അത്യാഗ്രഹത്താൽ അദ്ദേഹത്തെ വളരെ ഭക്തിയാദരവോടെ ഉപദേശിച്ചുനോക്കിയ വിവ രവും, അയാൾ മകനെ എറിഞ്ഞാട്ടുവാൻ ശ്രമിച്ചതും സൂറഃ മർയമിലും നാം കണ്ടു. അന്മികുണ്ഡത്തിൽ നിന്ന് രക്ഷപ്പെട്ടത്കണ്ടു സ്വജനങ്ങളിൽ കുറച്ചാളുകൾ വിശ്വസി ക്കുകയുണ്ടായെന്ന് പറയപ്പെടുന്നു. പക്ഷേ, ഭരണകൂടത്തെയും, നാട്ടുകാരെയും ഭയ ന്നുകൊണ്ടിരിക്കുകയാണവർ. നാട്ടിലുള്ളവരെല്ലാം ശത്രുക്കൾ. സത്യം കേൾക്കുവാനുള്ള കാതും, ചിന്തിക്കുവാനുള്ള ഹൃദയവും അദ്ദേഹം അവിടെ കണ്ടില്ല. അങ്ങിനെ, സ്വദേശ ത്തോട് യാത്രപറയേണ്ടിവന്നു. അല്ലാഹു അദ്ദേഹത്തെ "അനുഗൃഹീതമായ ഭൂമി'യിലേക്ക് (ശാമിലേക്ക്) രക്ഷപ്പെടുത്തിക്കൊണ്ടുവന്നു. സഹോദരപുത്രൻ ലൂത്വ് (അ), ഭാര്യ സാറഃ ( ) എന്നിവരും കൂടെയുണ്ടായിരുന്നു. അവർ അദ്ദേഹത്തിൽ വിശ്വസിച്ചവരാണ്. ലൂത്വ് നബി(അ)യുടെ ഭാര്യയും കൂടെ ഉണ്ടായിരുന്നുവെന്നും കാണുന്നു. പിതാവിന്റെ പാപ മോചനത്തിനുവേണ്ടി അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു നോക്കുമെന്ന് പറഞ്ഞിട്ടു ണ്ടായിരുന്നുവെങ്കിലും, പിതാവ് അല്ലാഹുവിന്റെ ശത്രുവാണെന്ന് വെളിപ്പെട്ടപ്പോൾ, അദ്ദേഹം അതിൽ നിന്ന് ഒഴിഞ്ഞുകളഞ്ഞു. (സൂറഃ തൗബഃ 114) "മേൽ പറഞ്ഞവരെയും ഇബ്റാഹീം നബി(അ)യെയും കൂട്ടിക്കൊണ്ട് പോകുവാനായി പിതാവ് ഊറിൽനിന്ന് ഹാറാനിൽ വന്നു; അവിടെ പാർത്തു അവിടെ വെച്ച് മരണപ്പെട്ടു; പിന്നീട് യഹോവയുടെ (ദൈവത്തിന്റെ) കൽപന പ്രകാരം നിലേക്ക് പോയി; ഹാറാനിൽനിന്ന് പോരുമ്പോൾ ഇബ്റാഹീം നബി(അ)ക്ക് 75 വയായിരുന്നു' എന്നൊക്കെ ബൈബ്ളിൽ (ഉൽപത്തി: ൽ 31 മുതൽ 12 ൽ 6 വരെ പറ യുന്നു. വെളിച്ചത്തിൽ നോക്കുമ്പോൾ ഇത് അതേപടി സ്വീകരിക്കുവാൻ നിവൃത്തിയില്ല. കാരണം, വിഗ്രഹങ്ങൾ ഉടച്ചകാലത്ത് അദ്ദേഹം കേവലം 16 വയുകാ രനായ ഒരു യുവാവായിരുന്നുവെന്ന് വ്യാഖ്യാതാക്കൾ പറയുന്നു. സൂറഃ 60-ാം വചനം അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അന്ന് മുതൽക്കേ പിതാവ് അദ്ദേഹത്തിന് ശത്രുവായിത്തീർന്നിരിക്കുമല്ലോ. അദ്ദേഹം മേൽപറഞ്ഞവരൊന്നിച്ച് ഫലസ്തീനിൽ വന്നു. കനാൻ ) ദേശം എന്ന പേരിലാണ് അന്ന് ഫലസ്തീൻ അറിയപ്പെട്ടിരുന്നത്. ( ) ആദ്യം നാബൽസ് ( ) എന്ന ശെഖേമി ( ) ലും, പിന്നീട് തെക്കോട്ടു നീങ്ങി ഒന്നിലധികം സ്ഥല ങ്ങളിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. അനന്തരം നാട്ടിൽ ബാധിച്ച ഒരു ക്ഷാമം കാരണം മിസ്രയീമിൽ (ഇൗജിപ്തിൽ) പോകുകയും, അധികം താമസിയാതെ മടങ്ങിപ്പോരുകയും ചെയ്തു. യാത്രകളിൽ മേൽപറഞ്ഞവർക്ക് പുറമെ, അവരുടെ ആടുമാടുകളും, അവ യുടെ ഇടയൻമാരും ഉണ്ടായിരുന്നുപോൽ. ബൈബ്ൾ പറഞ്ഞ പ്രകാരമാണെങ്കിൽ, ആട്ടി ടയന്മാർ തമ്മിലുണ്ടായ വഴക്കും, ആടുമാടുകളുടെ ആധിക്യവും നിമിത്തം പിതൃവ്യനും, സഹോദരപുത്രനും (ഇബ്റാഹീം നബിയും, ലൂത്വ് നബിയും) താമസം രണ്ടു സ്ഥല ( ) അടുസ്ഥ വ്യാഖ്യാനത്ഥുറിപ്പിണ്ണ വിശദവിവരവും കാണാം. ( ) പടം 1, 3 നോത്ഥുക. ( ) വൃത്തങ്ങളിൽപെട്ട ഫലഭൂയിഷ്ഠമായ സോദോം, ഗോമോറാ ( ) എന്നീ രാജ്യങ്ങളിലായി ലൂത്വ് നബി വാസമുറപ്പിച്ചു. ഇൗ സ്ഥലത്തെപ്പറ്റിയാണ് (സൂറഃ വന്നജ്മിൽ) മറിഞ്ഞുകി ടക്കുന്ന രാജ്യം) എന്ന് പറഞ്ഞിരിക്കുന്നത്. ലൂത്വ് (അ) ആ രാജ്യത്തേക്കുള്ള റസൂലായി നിയോഗിക്കപ്പെടുകയും ചെയ്തു. ആ രാജ്യക്കാരെക്കുറിച്ചും അവർ രാജ്യ ത്തോടെ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും കഴിഞ്ഞ സൂറത്തുകളിൽ വിവരിച്ചിട്ടുണ്ടല്ലോ. ഇബ്റാഹീം നബിയുടെ ഭാര്യ സാറഃ ( ) പ്രസവിക്കാത്ത വന്ധ്യയായിരുന്നു. അവർക്ക് ഇൗജിപ്തിൽവെച്ച് ലഭിച്ച ഒരു അടിമസ്ത്രീയായിരുന്നു ഹാഗാർ എന്ന ഹാജർ ( ) തങ്ങൾക്കൊരു ഓമനപുത്രനെ കാണുവാൻ കഴിഞ്ഞെങ്കിലോ, എന്ന ആഗ്രഹ ത്തോടെ ഹാജറിനെ അവർ ഭർത്താവിന്ന് ദാനം ചെയ്തു. അങ്ങിനെ, ക്വിബ്ത്തിക്കാരി യായ ഹാജർ ഇബ്റാഹീം നബി(അ)യുടെ ഒരു രണ്ടാം ഭാര്യയായി. ഇവരിൽനിന്നാണ് മൂത്ത പുത്രനായ (അ) ജനിച്ചത്. അറബികളുടെ പിതാവായ ഇസ്മാ ഇൗൽ നബി(അ)യുടെ മാതൃകുടുംബത്തെ ഉദ്ദേശിച്ചാണ് നബി ˜ ഇപ്രകാരം പറഞ്ഞത്. (നിങ്ങൾ ഇൗജിപ്ത് ജയിച്ച ടക്കുമ്പോൾ, അവിടത്തുകാരുമായി നല്ല നിലയിൽ ഇടപെടണം. നിശ്ചയമായും അവ രോട് നിങ്ങൾക്ക് ഒരു ഉത്തരവാദിത്വവും കുടുംബബന്ധവുമുണ്ട്). കുടുംബബന്ധം പാലി ക്കുന്നതിനെപ്പറ്റി നബി ˜ എത്രമാത്രം നിഷ്ക്കർഷിച്ചിരുന്നുവെന്ന് ഇതിൽനിന്ന് മനിലാക്കാം. (അ) ജനിക്കുമ്പോൾ ഇബ്റാഹീം നബി(അ)ക്ക് 86 വയാ ണെന്ന് കാണുന്നു. ഗർഭവതിയായ ഹാജറിനോട് ദൈവദൂതൻ അറിയിച്ചതായി ബൈബ്ളിൽ ഇങ്ങിനെ കാണാം: "ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും. അത് എണ്ണിക്കൂടാത്തവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭവതിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവന്ന് യിശ്മയേൽ എന്ന് പേർ വിളി ക്കണം. അവൻ "കാട്ടുകഴുത' യെപ്പോലെയുള്ള മനുഷ്യനായിരിക്കുംസ്ലസ്ല' (ഉൽപ: 16 ൽ 10-12) "കാട്ടുകഴുത"യുടെ കാര്യമൊഴിച്ചു ബാക്കി കാര്യങ്ങൾ ശരിയാകുന്നു. അറബി കൾ മിക്കവാറും നബി(അ)യുടെ സന്താനങ്ങളാണല്ലോ. എന്നാൽ അദ്ദേ ഹത്തെ "കാട്ടുകഴുത"യായി ചിത്രീകരിച്ചത്, വേദക്കാർ ബൈബ്ളിൽ കൈകടത്താറു ള്ളതിന്റെ ഒരു ചെറിയ ഉദാഹരണമാകുന്നു. മുഹമ്മദ് നബി തിരുമേനി ˜ യെ തരം താഴ്ത്തിക്കാണിക്കുകയാണ് ഇതുമൂലം അവരുടെ ഉദ്ദേശ്യം. ഇൗ വസ്തുത മനിലാ ക്കുവാൻ ബൈബ്ളിന്റെ പല ഭാഷകളിലുള്ള വിവർത്തനങ്ങൾ പരിശോധിച്ചാൽ മാത്രം മതിയാവുന്നതാണ്. ബൈബ്ളിന്റെ പരിഭാഷകൾ വ്യക്തികളുടേതല്ല-അവരുടെ അധി കൃതമായ അംഗീകാരത്തോടുകൂടി തയ്യാറാക്കപ്പെട്ടവയാണ്-എന്ന്കൂടി ഓർക്കേണ്ടതുണ്ട്. ഉദാഹരണം നോക്കുക: മലയാള പതിപ്പിൽ "കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ' എന്നും, അറബിപതിപ്പിൽ എന്നും, ഹിബ്രു (അബ്രാനീ) ഭാഷയിൽ ല്ലഞ്ചമ എന്നും, ഇംഗ്ലീഷ് പതിപ്പിൽ ണ ശഹറ ങമി എന്നും തമിഴിൽ "ദുഷ്ടമനുഷ്യൻ' എന്നും ആണു ള്ളത്. അറബിയിലും ഇംഗ്ലീഷിലുമുള്ള പദങ്ങൾക്ക് "അപരിഷ്കൃതൻ, കാടൻ, ദുഷ്ടൻ എന്നൊക്കെ അർഥം വരാം. "കാട്ടുകഴുത' എന്നർഥമില്ല. അബ്രീപദത്തിന്നാവട്ടെ, "ശക്ത നായ മനുഷ്യൻ' എന്നത്രെ. അബ്രീയിൽ നിന്നാണ് മറ്റുള്ളവ വിവർത്തനം ചെയ്യപ്പെട്ടി ദുരുദ്ദേശ്യപൂർവം ചെയ്യപ്പെട്ട ഒരു മാറ്റമാണിതെന്ന് പറയേണ്ട തില്ലല്ലോ. ഒരിക്കൽ ഇബ്റാഹീം നബി(അ)യുടെ അടുക്കൽ മനുഷ്യരൂപത്തിൽ മലക്കുകൾ വരികയുണ്ടായി. അതിഥിസൽക്കാരത്തിൽ വളരെ താൽപര്യം കാണിച്ചിരുന്ന അദ് ദേഹം വേഗം ഒരു മൂരിക്കുട്ടനെ പൊരിച്ചു തയ്യാറാക്കി അതിഥികൾക്ക് സമർപ്പിച്ചു. അവർ ഭക്ഷണം കഴിക്കുന്നില്ല! ഇത് കണ്ടപ്പോൾ അദ്ദേഹത്തിന് മനിൽ ഭയം തോന്നി. അതി ഥികൾ പറഞ്ഞു: "പേടിക്കേണ്ട! താങ്കൾക്ക് ജ്ഞാനിയായ ഒരു ആൺകുട്ടിയെക്കുറിച്ച് ഞങ്ങൾ സന്തോഷമറിയിക്കുന്നു. അദ്ദേഹത്തിന്നും, വാതിൽക്കൽ നിൽക്കുന്നുണ്ടായി രുന്ന ഭാര്യക്കും ആശ്ചര്യവും, സന്തോഷവുമായി. ഇത് ഇസ്ഹാക്വ്(അ)നെക്കുറിച്ചുള്ള സന്തോഷവാർത്തയായിരുന്നു. "പിന്നെ എന്താണ് കാര്യമുള്ളത്?' ഇബ്റാഹീം നബി(അ) ചോദിച്ചു. "ഞങ്ങൾ ലൂത്വ് നബി(അ)യുടെ ജനതയുടെ അടുക്കലേക്ക്-അവരെ നശിപ്പി ക്കുന്നതിന്നുകൂടി നിയോഗിക്കപ്പെട്ടിരിക്കുന്നു' എന്ന് അവർ അറിയിച്ചു. ഇൗ മലക്കുക ളാണ് ലൂത്വ് നബി(അ)യുടെ രാജ്യം നശിപ്പിച്ചത്. (സൂറഃ 15 ൽ 51-58 ഉം, സൂറഃ 51 ൽ 24-34 ഉം). ഇക്കാലത്ത് ഇബ്റാഹീം നബി(അ)ക്ക് 100 വയും സാറഃക്ക് 90 വയും ആണെന്ന് പറയപ്പെടുന്നു. അദ്ദേഹം വസിച്ചിരുന്നത് കാദേശിന്നും, ശൂറിന്നും മദ്ധ്യെ എമലേക്യരുടെ ( ) രാജ്യങ്ങളിലായിരുന്നു. (അ) മുലകുടിക്കുന്ന കാലത്ത്, ഹാജറിനെയും, ശിശുവിനെയും കൂട്ടി ഇബ്റാഹീം (അ) മക്കയിൽ വന്നു. അന്ന് മക്കയിൽ ജനവാസമില്ല; വെള്ളമോ, കായ്ക നിയോ ഇല്ല. പാറക്കുന്നുകളും, മണൽക്കാടുകളും മാത്രം! ആ മഹാനുഭാവൻ, ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്നാലുഭാഗവും പാറക്കുന്നുകളാൽ ആവൃതമായ ആ താഴ്വരയിൽ-അവരെ കുടിയിരുത്തിക്കൊണ്ട് തിരിച്ചുപോവുകയാണ്. അവർക്കായി അദ്ദേഹം അവിടെ നിക്ഷേപിച്ചതെന്താണെന്നോ? ഒരു തോൽസഞ്ചിയിൽ ഇൗത്തപ്പഴം, ഒരു തോൽപാത്രത്തിൽ വെള്ളവും. അത്രമാത്രം! ഭാര്യ ഹാജർ ചോദിക്കുന്നു: "ഞങ്ങളെ ഇൗ താഴ്വരയിൽ തനിച്ചുവിട്ടേച്ചു പോകുകയാണോ?!' അദ്ദേഹം തിരിഞ്ഞുനോക്കു ന്നില്ല! ഹാജർ വീണ്ടും വിളിച്ചു ചോദിക്കുന്നു: "അല്ലാഹു കൽപിച്ചിട്ടാണോ, ഇപ്രകാരം ചെയ്യുന്നത്?' അദ്ദേഹം മറുപടി പറഞ്ഞു: "അതെ'. ഒറ്റവാക്ക്! ഹാജർ സമാധാനിച്ചു. അവർക്ക് ആ ഒരു വാക്ക് കേട്ടത്തന്നെ ഒരു തീരാസ്വത്തായിരുന്നു. അവർ പറഞ്ഞു: "എന്നാൽ പിന്നെ, അവൻ ഞങ്ങളെ പാഴാക്കുകയില്ല.' സത്യവിശ്വാസികളുടെ നേതാ വായ ആ ഭർത്താവിനെയും, അവരുടെ സത്യവിശ്വാസിനിയായ ആ ഭാര്യയുടെയും വിശ്വാ സശക്തി നോക്കുക! ഭർത്താവിനൊത്ത ഭാര്യ! അദ്ദേഹം ആ ചെറുകുടുംബത്തെ പുറംതള്ളിയതല്ല; ഉപേക്ഷിച്ചോ, വെറുത്തോ പോയ തുമല്ല; അവരിൽനിന്നും കണ്ണ് മറഞ്ഞപ്പോൾ അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു: സാരം: "ഞങ്ങളുടെ റേ∫! എന്റെ സന്താനത്തെ, യാതൊരു വിളയും (കൃഷിയും) ഇല്ലാത്ത ഒരു താഴ്വരയിൽ നിന്റെ പരിപാവനമായ ഭവനത്തിന്നടുത്ത്ഞാൻ പാർപ്പി ച്ചിരിക്കുന്നു. ഞങ്ങളുടെ റേ∫! അവർ നമസ്കാരം നിലനിർത്തിപ്പോരുവാനായിട്ടാണത്. അതിനാൽ, ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്ക് തിരിയുമാറാക്കുകയും, അവർക്ക് ഫലവർഗങ്ങളിൽനിന്ന് ഉപജീവനം നൽകുകയും ചെയ്യേണമേ! അവർ നന്ദി കാണി ഇബ്റാഹീം) കൈവശമുള്ള വെള്ളം തീർന്നുപോയി. മാതാവിനും, പൈതലിനും ദാഹം വർധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അൽപം വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കുവാൻ നി ഹായയായ -അല്ല, അല്ലാഹു സഹായിക്കുവാൻ ഏറ്റെടുത്തിട് ടുള്ളമാതാവ് കുട്ടിയെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിന്നുവേണ്ടി ഒരു ഭാഗത്ത് സ്വഫാ കുന്നിൻമേൽ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്ത് മർവാ ( കിവൃഞ്ചില ) കുന്നിൻമേൽ കയറിനോക്കുന്നു. ആരുമില്ല. ഏഴുവട്ടം രണ്ട് കുന്നുകളിലുമായി അങ്ങുമിങ്ങും അവർ നടന്നു. ആരെയും കണ്ടുകിട്ടിയില്ല. കുട്ടി കിടക്കുന്നതിന്റെ അടു നിന്ന് അവർ ഒരു ശബ്ദം കേട്ടു. ഉടനെ മടങ്ങിവന്നു. അതാ! ഒരു നീരുറവ്! കുട്ടി യുടെ അരികിലായി നിൽക്കുന്ന ജിബ്രീൽ (അ) ന്റെ കാലിന്നടിയിൽകൂടി അത് ഒഴുകി ക്കൊണ്ടിരിക്കുന്നു. അവർക്ക് ആശ്ചര്യമോ, സന്തോഷമോ?! ഓടിവന്ന് "സം! സം!' (നിൽക്കട്ടെ, നിൽക്കട്ടെ!) എന്ന് പറഞ്ഞുംകൊണ്ട് അത് കെട്ടിനിറുത്തുകയായി. (ആ വെള്ളം കെട്ടിനിറുത്താതെ അവർ അതിന്റെ പാട്ടിന് വിട്ടിരുന്നുവെങ്കിൽ അത് ഒഴുകി ക്കൊണ്ടേയിരിക്കുമായിരുന്നു! എന്ന് നബി തിരുമേനി ˜ അരുളിച്ചെയ്തിട്ടുണ്ട്.) ഇൗ ജലമാണ് ഇന്നും ഒരു മഹാഗ്ഗുതമായി ശേഷിക്കുന്ന ആ "സംസം വെള്ളം' ഇൗ നീരുറവ് നിമിത്തം, ക്രമേണ ആളുകൾ വന്നുകൂടി മക്കായിൽ ജനവാസമുണ്ടായി. പക്ഷേ, വെള്ളത്തിന്റെ കൈവശാവകാശം തങ്ങൾക്ക്തന്നെ വേണമെന്ന് പുതുതായി വരുന്നവരോട് നിശ്ചയിക്കപ്പെട്ടിരുന്നു. അബ്രാനീ (ഹിബ്രു) ഭാഷക്കാരനായിരുന്ന ഇസ്മാ ഇൗൽ (അ) തങ്ങളുടെ അയൽവാസികൾ വഴി അറബി സംസാരിക്കുവാൻ ശീലിച്ചു. പ്രായം തികഞ്ഞപ്പോൾ, അവരിൽനിന്ന് ജുർഹും ( ) ഗോത്രക്കാരിയായ ഒരു സ്ത്രീയെ കല്യാണം കഴിക്കുകയും ചെയ്തു. കുറേ കഴിഞ്ഞു മാതാവ് മൃതിയടഞ്ഞു. ഇബ്റാഹീം നബി(അ) ചിലപ്പോൾ വന്നു സന്ദർശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു വീട്ടുകാരനായിരിക്കുകയാണല്ലോ. അദ്ദേഹം വേട്ടയാടി ഉപ ജീവനമാർഗമുണ്ടാക്കുവാൻ പുറത്തുപോകാറുണ്ടായിരുന്നു. അദ്ദേഹം വീട്ടിലില്ലാത്ത പ്പോൾ, ഒരിക്കൽ ഇബ്റാഹീം (അ) മകനെ സന്ദർശിക്കുവാൻ വന്നു. മരുമകളോട് വിവ രമന്വേഷിച്ചു. അവളുടെ പെരുമാറ്റവും സംസാരവും കണ്ട് അവൾ സ്വഭാവം നല്ലവള ല്ലെന്ന് ആ മഹാനുഭാവൻ മനിലാക്കി. "തന്റെ ഭർത്താവ് വന്നാൽ, ഉമ്മറപ്പടി മാറ്റിവെ ക്കണം' എന്ന് പറയുവാൻ ഏൽപിച്ചുകൊണ്ട് അവിടുന്ന് സ്ഥലംവിട്ടു. മടങ്ങിവന്നപ്പോൾ, വീട്ടിൽ ഒരു കിഴവൻ വന്നതായും ഉമ്മറപ്പടി മാറ്റിവെക്കുവാൻ പറ ഞ്ഞതായും മറ്റും അവൾ അറിയിച്ചു. അത് തന്റെ പിതാവായിരുന്നുവെന്നും, ഉമ്മറപ്പടി കൊണ്ട് ഉദ്ദേശ്യം നീ തന്നെയാണെന്നും പറഞ്ഞു അവളെ അവളുടെ വീട്ടിലേക്ക് അയ ച്ചുകളഞ്ഞു. പിതാവ് മറ്റൊരു പ്രാവശ്യവും പുത്രനെ സന്ദർശിക്കുവാൻ വന്നു. അദ്ദേഹം അപ്പോഴും വെളിയിൽ പോയിരുന്നു. (അ) രണ്ടാമതും വിവാഹം കഴിച്ചിരുന്ന ഭാര്യ യാണിപ്പോൾ വീട്ടുകാരി. പുതിയ മരുമകളുടെ പെരുമാറ്റവും, സ്വീകരണവും, സംസാര വുമെല്ലാം അദ്ദേഹത്തെ തൃപ്തിപ്പെടുത്തി. അവൾ അദ്ദേഹത്തിന് തലമുടി വാർന്നുകൊ ടുക്കുക മുതലായ ശുശ്രൂഷകളും ചെയ്തുകൊടുത്തു. ആദ്യത്തെവൾ തങ്ങളുടെ തിടു ക്കവും ബുദ്ധിമുട്ടുമായിരുന്നു അദ്ദേഹത്തോട് പറഞ്ഞിരുന്നത്. പുതിയ മരുമകൾ, തങ്ങൾക്ക് സുഖമാണെന്നറിയിച്ചു. അവരുടെ ഭക്ഷണവും, പാനീയവും എന്താണെന്ന് മാംസവും, വെള്ളവുമാണെന്ന് സ്ത്രീ ഉത്തരം പറഞ്ഞു. അപ്പോൾ അദ്ദേഹം അവർക്ക് വേണ്ടി ഇങ്ങനെ ചെയ്തു: "അല്ലാഹുവേ! അവർക്കു മാംസ ത്തിലും ജലത്തിലും അഭിവൃദ്ധി നൽകേണമേ! (നബി തിരുമേനി ˜ പറയുകയാണ്: "അവിടെ അവർ ധാന്യങ്ങളുണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ അതിലും അഭിവൃദ്ധിക്കായി അദ്ദേഹം പ്രാർഥിക്കുമായിരുന്നു.') ഇത്തവണ, പിതാവ് തിരിച്ചുപോകുമ്പോൾ "ഉമ്മറ പ്പടി ഉറപ്പിച്ചു' വെക്കുവാൻ ഏല്പിച്ചുകൊണ്ടാണ് പോയത്. ഭർത്താവ് മടങ്ങി വന്ന പ്പോൾ, സുമുഖനും, മാന്യനുമായ ഒരു വയ ൻ വന്നിരുന്ന വിവരവും, ഉമ്മറപ്പടി ഉറപ്പി ക്കുവാൻ പറഞ്ഞേൽപിച്ചതും അറിയിച്ചു. പിതാവിന്റെ നിർദേശപ്രകാരം ആ ഭാര്യയെ അദ്ദേഹം സ്ഥിരപ്പെടുത്തുകയും ചെയ്തു. കുറേ കഴിഞ്ഞശേഷം പിതാവ് മൂന്നാമതൊരു പ്രാവശ്യം സന്ദർശനത്തിന് വന്നു. ഇക്കുറി പുത്രൻ "സംസമി' ന്നടുത്ത് അമ്പ് ഉഴിഞ്ഞു നന്നാക്കിക്കൊണ്ടിരിക്കുകയാണ്. കണ്ട ഉടനെ എഴുന്നേറ്റു ചെന്നു പിതാവിനെ ആദരിച്ചു സ്വീകരിച്ചു. ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് പൊന്തിനിൽക്കുന്ന ഒരു തിണ്ണ ചൂണ്ടിക്കാട്ടിക്കൊണ്ട് "ഇതാ, ഇവിടെ ഒരു പുണ്യാലയം പണിയുവാൻ അല്ലാഹു കല്പിച്ചിട്ടുണ്ട്, അതിന്ന് നീ സഹാ യിക്കണം' എന്ന് അറിയിച്ചു. അങ്ങിനെ, പിതാവും പുത്രനും കൂടി നിർമാണ ത്തിൽ ഏർപ്പെട്ടു. ഇബ്റാഹീം (അ) ഭിത്തി പടുക്കുകയും, (അ) കല്ല് കൊണ്ടുവരികയും ചെയ്തിരുന്നു. ചുമർ കുറേ ഉയർന്നപ്പോൾ, ആലയം പ്രദക്ഷിണം ( ) ചെയ്യുന്നവർക്ക് (പ്രദക്ഷിണം എവിടെ നിന്ന് തുടങ്ങണമെന്നതിന്) അടയാള മായി വെക്കുവാൻ ഒരു കല്ല് കൊണ്ടുവരേണമെന്ന് അദ്ദേഹം മകനോട് പറഞ്ഞു. ആ കല്ലാണ് "ഹജറുൽ അസ്വദ്' ( ) ജോലി നടന്നുകൊണ്ടിരിക്കുമ്പോൾ അവർ ഇങ്ങിനെ ചെയ്തിരുന്നു: "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിൽ നിന്ന് (ഇൗ കർമം) നീ സ്വീകരിക്കേണമേ! നിശ്ചയമായും, നീ കേൾക്കുന്നവൻ തന്നെ, അറിയുന്നവൻ തന്നെ' ( ) നിർമാണം പൂർത്തിയായപ്പോൾ, ജനങ്ങൾക്ക് അല്ലാഹുവിനെ ആരാധിക്കുവാനായി ഒരു ഭവനം നിർമിച്ചിട്ടുണ്ടെന്നും അവർ അവിടെ വന്നു ഹജ്ജ് കർമം നിർവഹിക്കേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുവാൻ, അല്ലാഹു ഇബ്റാഹീം നബി(അ)യോട് കല്പിച്ചു. അശ്ശൂർകാരും, മിസ്രയീംകാരുമെല്ലാംതന്നെ വിഗ്രഹങ്ങളെയും ദേവീ ദേവൻമാരെയും ആരാധിച്ചുവരികയാണ്. അവർ അവയ്ക്കായി ക്ഷേത്രങ്ങളും ബലി പീഠങ്ങളും നിർമിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവനോടുമാത്രം പ്രാർഥിക്കുവാനും വേണ്ടിജനങ്ങൾക്കാകമാനമായി ഒരു ഭവനം വേണ്ടതുണ്ട്. ആ പുണ്യഭവനമത്രെ, ആ രണ്ട് പ്രവാചകൻമാരുടെ കൈക്ക് പടുത്തു യർത്തപ്പെട്ട വിശുദ്ധ ( ) രണ്ട് പ്രവാചകൻമാരും ചെയ്ത നീണ്ട പ്രാർഥ നകളുടെ കൂട്ടത്തിൽ ഇപ്രകാരം ഉണ്ടായിരുന്നു: സാരം: (1) ഞങ്ങളുടെ റേ∫! ഞങ്ങളെ രണ്ടാളെയും നിനക്ക് കീഴ്പ്പെടുന്നവരാക്കി (മുസ്ലിംകളാക്കി)ത്തരേണമേ, ഞങ്ങളുടെ സന്തതികളിലും നിനക്ക് കീഴ്പ്പെടുന്ന (മുസ്ലിം) സമുദായമുണ്ടാക്കേണമേ! ഞങ്ങൾക്ക് ഞങ്ങളുടെ അനുഷ്ഠാനകർമങ്ങളെ കാണിച്ചുതരുകയും വേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും വേണമേ! തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയും. (2) ഞങ്ങളുടെ റേ∫! അവർക്ക് നിന്റെ ലക്ഷ്യങ്ങൾ ഓതിക്കൊടുക്കുകയും, വേദഗ്ര മ്ലവും വിജ്ഞാനവും പഠിപ്പിക്കുകയും, ആത്മസംസ്കാരമുണ്ടാക്കുകയും ചെയ്യുന്ന ഒരു റ സൂലിനെ, അവരിൽ നിന്നുതന്നെ, അവരിൽ നിയോഗിച്ചു കൊടുക്കേണമേ! (സൂറഃ അൽബക്വറഃ 127, 128) ഇബ്റാഹീം നബി(അ)യുടെ പ്രാർഥന അല്ലാഹു സ്വീകരിച്ചു. പ്രാർഥനയുടെ സാക്ഷാൽക്കാരമായി മണലാരണ്യത്തിലെ പ്രവാചകൻ നബി മുഹമ്മദ് മുസ്ത്വഫാ ˜ നിയോഗിക്കപ്പെട്ടു. പ്രാർഥന കഴിഞ്ഞിട്ട് കൊല്ലങ്ങൾ മൂന്നോ നാലോ ആയിരം തന്നെ കഴിഞ്ഞു. അതിനിടക്ക് നബി(അ)യുടെ സഹോദരനായ ഇസ്ഹാക്വ് പര മ്പരയിൽ, അനേകം പ്രവാചകൻമാർ വന്നു. പരമ്പരയിലാകട്ടെ, ലോകാ വസാനത്തിലെ അന്ത്യപ്രവാചകൻ മാത്രം! പക്ഷേ, അദ്ദേഹം നിയോഗിക്കപ്പെട്ടത് ലോക ത്തിനെല്ലാം വേണ്ടിയാണ്. ലോകാവസാനം വരേക്കുമാണ്. അദ്ദേഹത്തിന്റെ പ്രവാചക ത്വവും, അദ്ദേഹത്തിന്റെ കൈക്ക് വെളിപ്പെടുത്തപ്പെട്ട വേദഗ്രമ്ലവും, വിജ്ഞാനങ്ങളും ലോകാവസാനം വരെ നിലനിൽക്കുകയും ചെയ്യുന്നു. ഇബ്റാഹീം നബി(അ)യുടെ മേപ്പടി (രണ്ടാമത്തെ) പ്രാർത്ഥനാ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഇങ്ങനെയുള്ള ഒരു റസൂലിനെ അക്ഷരജ്ഞാനമില്ലാത്തവേദഗ്രമ്ലത്തെപ്പറ്റി സമുദായത്തിൽ നിന്നു തന്നെ എഴുന്നേൽപിച്ചിട്ടുണ്ടെന്ന് അല്ലാഹു സൂറത്തുൽ 2 ൽ പറയുന്നു. ( ) "ഞാൻ എന്റെ പിതാവ് ഇബ്റാഹീമിന്റെ പ്രാർഥന യാണ്' എന്ന് നബി തിരുമേനി ˜ യും അരുളിച്ചെയ്തിട്ടുണ്ട്. ഇസ്ഹാക്വ് നബി(അ)യുടെ മകനായി (അ) ജനിച്ചു. അദ്ദേഹത്തിനാണ് ( ) എന്ന് പറയുന്നത്. അദ്ദേഹത്തിന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അവർ വഴി പെരുകി വർധിച്ച പന്ത്രണ്ട് സന്താനപരമ്പരകൾക്കാണ് വർഗ ത്തിലെ പന്ത്രണ്ട് ഗോത്രങ്ങൾ എന്ന് പറയപ്പെടുന്നത്. പന്ത്രണ്ട് മക്കളിൽ ഒരാളായ യൂസുഫ് നബി(അ)യുടെ കഥ പരക്കെ അറിയപ്പെട്ടതും സുറഃ യൂസുഫിൽ വിസ്തരിച്ചു പറയപ്പെട്ടിട്ടുള്ളതുമാണ്. അദ്ദേഹം ഇൗജിപ്തിലെ ഭരണാധികാരിയായപ്പോൾ ക്വൂബ് നബി(അ)യും ബാക്കി മക്കളും ഇൗജിപ്തിൽ ചെന്നു താമസമാക്കി. പിന്നീട് മൂസാ നബി(അ)യുടെ കാലത്ത് അദ്ദേഹം വഴി ആ സമുദായത്തെ നിന്ന് അല്ലാഹു രക്ഷപ്പെടുത്തി വീണ്ടും ഫലസ്തീനിൽ വന്ന ചരിത്രം പ്രസിദ്ധമാണ്. ചെങ്ക ടൽ യാത്ര കഴിഞ്ഞു നാൽപത് വർഷം അവർ തീഹ് മരുഭൂമിയിൽ താമസിച്ചുവല്ലോ. അതിനിടക്ക് മൂസാ (അ) മരണമടഞ്ഞു. പിന്നീട് പല സംഭവങ്ങൾക്കും സംഘട്ടന ങ്ങൾക്കും ശേഷം ( ) നബിയുടെ നേതൃത്വത്തിലാണ് അവർ ഫലസ്തീ നിൽ പലേടങ്ങളിലായി കുടിയേറിപ്പാർത്തത്. ഇബ്റാഹിം നബി (അ) മുതൽ നടപ്പിൽവന്ന നടപടിയാണ് ചേലാകർമം ( അല്ലാഹുവിന്റെ കൽപന പ്രകാരം, അദ്ദേഹവും സന്തതികളും അത് അനുഷ്ഠിച്ചുവന്നു. ഇബ്റാഹീം നബി(അ)യാൽ നടപ്പിലാക്കപ്പെട്ട നടപടിക്രമങ്ങൾ പലതുമുണ്ട്. അതിൽ അദ്ദേഹത്തെ നാമും അനുകരിക്കുവാൻ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. സൂറഃ ഹജ്ജിൽ 78-ാം വചനത്തിൽ (നിങ്ങളുടെ പിതാവ് ഇബ്റാഹീമിന്റെ മാർഗം) എന്ന് അല്ലാഹു പറഞ്ഞത് അതാണ്. അദ്ദേഹത്തോട് അനുഷ്ഠിക്കുവാൻ കൽപിച്ച പൂർത്തിയായി നിർവഹിച്ചിട്ടുണ്ടെന്ന ഒരു സാക്ഷ്യപത്രമാണ് സൂറ ത്തുൽബക്വറഃ 124-ൽ കാണുന്നത് (അല്ലാഹു ഇബ്റാഹീമിനെ ചില കൽപനാ വാക്കുകൾ മുഖേന പരീക്ഷിച്ച സന്ദർഭം ഓർക്കുക: അദ്ദേഹം അവയെ പൂർണമായി നിർവഹിച്ചുസ്ല.) ആ പ്രവാചകവര്യന്റെ സൽക്കീർത്തിക്ക് നിദാനമായി, ഒരേ ഒരു ബലിയർപ്പിക്കാൻ സന്നദ്ധനായ സംഭവംമാത്രം ആലോ ചിച്ചാൽ മതിയല്ലോ. ലോകമുള്ള കാലം മറക്കപ്പെടാത്തതാണത്. ഒരു മകനുണ്ടായിക്കാണുവാൻ വളരെക്കാലം ആശിച്ചശേഷം -അതുണ്ടാകുവാൻ പോകുന്നുവെന്ന സന്തോഷവാർത്തയും ലഭിച്ചശേഷം-ആ വയോധികന് ഒരു മകനു ണ്ടായി. തന്റെ ഒന്നിച്ചു പ്രയത്നിക്കാറായപ്പോൾ, അതാ അവനെ അറുത്തു ബലികഴി ക്കണമെന്ന് ദൈവീക കല്പന വരുന്നു! കല്പന മലക്ക് മുഖാന്തരമൊന്നു മല്ലസ്വപ്നം മാത്രമാണ്; അദ്ദേഹത്തിന് യാതൊരു മടിയോ, വൈമനസ്യമോ തോന്നിയില്ല. ഓമനപു ത്രനെ വിവരം അറിയിച്ചു. പുത്രനാകട്ടെ, പിതാവിനൊത്ത പുത്രനും! ഒട്ടും അധൈര്യമോ, മനഃസ്താപമോ ഇല്ല. അങ്ങിനെ, മകനെ അറുക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. ഒന്നും ബാക്കിയില്ല. അല്ലാഹുവിന്റെ ഭാഗത്ത്നിന്ന് ഒരു വിളികേൾക്കുന്നു. "ഇബ്റാഹീം! സ്വപ്നത്തെ നീ യാഥാർഥ്യമാക്കിയിരിക്കുന്നു! മതി, പകരം ഒരു ആടിനെ ബലികഴിക്കുക. അത്ര മതി!? (സൂറഃ വസ്വ്സ്വാഫ്ഫാത്തിൽ ഇൗ സംഭവം വിവരിക്കു ന്നുണ്ട്.) ബലിക്ക്വേണ്ടി കൊണ്ടുപോയ പുത്രൻ വേദക്കാരുടെ പക്ഷം. ഇൗ കഥ പറയുന്നിടത്ത് ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. എങ്കിലും വസ്വ്സ്വാഫ്ഫാത്തിലെ ആയത്തുകൾ പരിശോധിച്ചാൽ, അത് (അ) ആയിരുന്നുവെന്ന് വ്യക്തമായിക്കാണാം. കാരണം: ഇൗ കഥ വിവ രിച്ചു കഴിഞ്ഞ ഉടനെ തന്നെ "അദ്ദേഹത്തിന് ഇസ്ഹാക്വിനെക്കുറിച്ചും നാം സന്തോഷ വാർത്ത നൽകി' ( ) എന്ന് അല്ലാഹു പറയുന്നു. മറ്റു പലതും ഇതിന് തെളിവായി എടുക്കുവാനുണ്ട്. അല്ലാഹു സഹായിച്ചാൽ അവിടെവെച്ച് കൂടുതൽ സംസാ രിക്കാം. ബൈബ്ളിൽ ഇൗ സംഭവം വിവരിക്കുന്നിടത്ത് ഉല്പത്തി ന്റെ ആരംഭത്തിൽ)സ്ല.. നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെത്തന്നെസ്ല..) എന്ന് പറയുന്നു. ഇവിടെ "നിന്റെ ഏകജാതനായ' എന്ന് വിശേഷണം ക്കുറിച്ചല്ലാതെ വരുവാൻ പാടില്ലാത്തതാണ്. ഇസ്ഹാക്വുള്ളപ്പോൾ ജനി ക്കാതിരിക്കുകയോ, ജനിച്ചു മരണപ്പെടുകയോ ചെയ്തിരുന്നാൽ അങ്ങിനെ പറയാമാ യിരുന്നു. "കാട്ടുകഴുത"യെപ്പോലെ "ദുഷ്ടനാ'ക്കിയ ആ "കറുത്ത' കൈകൾ തന്നെയായിരിക്കണം ന്റെ സ്ഥാനത്ത് "യിസ്ഹാക്കി'ന്റെ പേർ പ്രതിഷ്ഠിച്ചതും. ഇബ്റാഹീം നബി(അ)യുടെ ക്വബ്റും, സാറഃയുടെ ക്വബ്റും ശാമിൽ ഹിബ്രോൺ ( ) എന്ന സ്ഥലത്താകുന്നു. അദ്ദേഹത്തിന്റെ ചരിത്രത്തിൽ നിന്ന് നമുക്ക് എത്രയോ പാഠങ്ങൾ പഠിക്കുവാനുണ്ട്. അതിനെപ്പറ്റി കൂടുതൽ വിവരിച്ചു ദീർഘിപ്പിക്കുന്നില്ല. ക്വുർ ആനിലും ഹദീഥിലും പല സന്ദർഭങ്ങളിലായി ഇക്കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേ ഹത്തിന്റെ വിശ്വാസദാർഢ്യം, ത്യാഗമനഃസ്ഥിതി, അല്ലാഹുവിന്റെ കല്പനകൾ അനുസ സത്യാന്വേഷണ സ്വഭാവം ആദിയായ മഹൽഗുണങ്ങൾ, മുസ്ലിംകൾക്ക് മാതൃക നൽകട്ടെ! രാജാവിനെയാകട്ടെ, തീയ്യിനെ ആകട്ടെ, അക്രമിക ളെയാവട്ടെ, ഭയപ്പെടാതെ, മരണഭീതിയില്ലാതെ, ആദർശ പ്രഖ്യാപനത്തിലും, തൗഹീ ദിന്റെ പ്രചരണത് തിലും, മുന്നോട്ട് മുന്നോട്ട് പുരോഗമിച്ചുകൊണ്ടേയിരുന്ന ആ നബിവ ര്യന്റെ ജീവിതഗ്രമ്ലത്തിലെ പാഠങ്ങൾ ഓരോന്നും അല്ലാഹുവിന്റെ മാർഗത്തിൽ സമര സേവനം ചെയ്യുന്ന മുസ്ലിംകൾക്ക് നേതൃത്വവും, പ്രചോദനവും നൽകട്ടെ. പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "അലിഫ്ലാം -റാ' (നബിയേ) നിനക്ക് നാം അവതരി പ്പിച്ചു തന്ന ഒരു ഗ്രമ്ലമാകുന്നു (ഇത്); മനുഷ്യരെ അന്ധകാരങ്ങളിൽ നിന്ന് നീ (പുറത്തുവരുത്തി) പ്രകാ ശത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി; അവരുടെ റ∫ിന്റെ അനുമതി പ്രകാരം. അതായത് പ്രതാപശാ ലിയും സ്തുത്യർഹനുമായുള്ളവന്റെ പാതയിലേക്ക് (കൊണ്ടുവരുവാൻ); (2) (അതെ) ആകാശങ്ങളിലു ള്ളതും ഭൂമിയിലുള്ളതും (എല്ലാം) യാതൊരുവന്റെതാണോ ആ അല്ലാ ഹുവിന്റെ (പാതയിലേക്ക്). അവിശ്വാ സികൾക്ക് കഠിനമായ ശിക്ഷ നിമിത്തം കഷ്ടവും! (3) അതായത്, യാതൊരു കൂട്ടർക്ക്, (കഷ്ടം) അവർ ഐഹിക ജീവിതത്തോട് പരലോകത്തെക്കാൾ സ്നേഹം കാണിച്ചുകൊണ്ടിരി ക്കുന്നു; അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ (ജനങ്ങളെ) തിരിച്ചുവി ടുകയും ചെയ്യുന്നു; അതിന് അവർ വക്രത (ഉണ്ടാവണമെന്ന്) ആഗ്രഹി ക്കുകയും ചെയ്യുന്നു. ധ ഇങ്ങിനെയു ള്ളവർക്ക് കഷ്ടം! പ അക്കൂട്ടർ വിദൂര മായ വഴിപിഴവിലാകുന്നു. (1) അലിഫ്ലാംറാ' ഒരു ഗ്രമ്ലമാകുന്നു നാമത് അവതരിപ്പിച്ചി രിക്കുന്നു നിനക്ക് നീ പുറത്തുകൊണ്ടുവരുവാൻ വേണ്ടി മനുഷ്യരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് അനുമതി (സമ്മത) പ്രകാരം അവരുടെ റ∫ിന്റെ അതായത് പാതയിലേക്ക് പ്രതാപശാലിയുടെ സ്തുത്യർഹനായ (2) അതായത് യാതൊരു അല്ലാ ഹുവിന്റെ അവന്റെതാണ്, അവന്നാകുന്നു ആകാശങ്ങളിലുള്ളത് ഭൂമിയിലുള്ളതും കഷ്ടവും, നാശവും അവിശ്വാസി കൾക്ക് ശിക്ഷ നിമിത്തം, ശിക്ഷയാൽ കഠിനമായ (3) അതായത് യാതൊരു കൂട്ടർ അവർ സ്നേഹം കാണിക്കും ജീവിതത്തോട് ഇഹത്തിലെ (ഐഹിക) പരലോകത്തെക്കാൾ അവർ തിരിച്ചു (തട്ടി) വിടുകയും ചെയ്യും മാർഗത്തിൽ നിന്ന് അല്ലാഹുവിന്റെ അതിനെ അവർ തേടുക (അതിന് അവർ ആഗ്രഹിക്കുകയും ചെയ്യും വക്രത, വളവ് (ഉണ്ടാ വാൻ) അക്കൂട്ടർ വഴിപിഴവിലാകുന്നു വിദൂരമായ വ്യാകരണ വശത്തിലൂടെ നോക്കുമ്പോൾ പരസ്പരം ഘടനാബന്ധമുള്ളവയാണ് ഈ മൂന്നു വചനങ്ങളും. അവയുടെ ഒന്നാകെയുള്ള അർഥം ഏതാണ്ടിങ്ങിനെ മനിലാക്കാം: "മനുഷ്യരെ അവരുടെ റ∫ിന്റെ അനുമതി പ്രകാരം അന്ധകാരങ്ങളിൽ നിന്ന് (പുറത്തു വരുത്തി) പ്രകാശത്തിലേക്ക്-അതായത് ആകാശങ്ങളിലും ഭൂമിയിലുമുള്ളതൊക്കെ ഏതൊരുവന്റെതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്കൊണ്ടുവരുവാൻ വേണ്ടി (നബിയേ) നിനക്ക് നാം അവതരിപ്പിച്ചുതന്ന വേദഗ്രമ്ലമാണിത്. ഇഹലോക ജീവിത ത്തോട് പരലോകത്തെക്കാൾ സ്നേഹം കാണിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തിരിച്ചുവിടുകയും, അതിന്ന് വക്രത (ഉണ്ടാവണമെന്ന്) ആഗ്രഹിക്കു കയും ചെയ്തുകൊണ്ടിരിക്കുന്ന അവിശ്വാസികൾക്ക് കഠിനമായ ശിക്ഷ നിമിത്തം കഷ്ടവും! അവർ വിദൂരമായ വഴിപിഴവിലാണുള്ളത്.' അവിശ്വാസം, അജ്ഞത, അന്ധവിശ്വാസം, ദുരാചാരം ആദിയായ അന്ധകാരങ്ങളിൽ പെട്ടു നട്ടംതിരിയുന്ന ജനങ്ങളെ നേർമാർഗമാകുന്ന പ്രകാശത്തിലേക്ക് രക്ഷപ്പെടുത്തി ക്കൊണ്ടുവരുവാൻ വേണ്ടിയാണ് നബി ˜ യുടെ മേൽ അവതരിപ്പിച്ചിരിക്കു ന്നത്. ഇത് അല്ലാഹു മനുഷ്യർക്ക് നൽകിയ മഹത്തായ ഒരു അനുഗ്രഹമാണെന്ന് വ്യക്ത മത്രെ. എന്നിരിക്കെ, അതിനെ നിഷേധിക്കുകയും, നബി ˜ യെ കളവാക്കുകയും ചെയ്യുന്ന അവിശ്വാസികൾക്ക് വമ്പിച്ച ശിക്ഷയും കഷ്ടവുമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. അത് എന്തുകൊണ്ടാണെന്ന് കൂടി വ്യക്തമാക്കിയിരി ക്കുന്നു. 1-ാമതായി അവർ ഐഹിക ജീവിതത്തിനാണ് പ്രാധാന്യം കൽപിക്കുന്നത്. അതിനോടാണവർക്കിഷ്ടം. പരലോകത്തെപ്പറ്റി അവർ ചിന്തിക്കുന്നില്ല. 2- അല്ലാഹു കൽപിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ നേർമാർഗത്തിൽ നിന്നു അവർ സ്വയം തിരിഞ്ഞുപോകുകയും മറ്റുള്ളവരെ തിരിച്ചുവിടുകയും ചെയ്തുകൊണ്ടി രിക്കുന്നു. 3-ാമതായി; നേർക്കുനേരെയുള്ള സത്യമാർഗം നിലനിൽക്കുന്നത് തന്നെയും അവർക്ക് ഇഷ്ടമില്ല. അതിന് കഴിയുന്നത്ര വക്രതയും വളവും ഉണ്ടായിക്കാണുവാനാണ് അവരുടെ ആഗ്രഹവും ശ്രമവും. അങ്ങിനെ, സൻമാർഗത്തിലേക്ക് മടങ്ങി എത്തു അവർ അതിൽ നിന്ന് വളരെ ദൂരം പിഴച്ചുപോയിരി ക്കുന്നു. ഇതൊക്കെയാണിതിന് കാരണം. എക്കാലത്തും മതവിരോധികളിൽ കാണപ്പെ ടാറുള്ള ദുഃസ്വഭാവങ്ങളത്രെ അല്ലാഹു എടുത്തുപറഞ്ഞ ഈ മൂന്ന് കാര്യങ്ങളും. സത്യവും യഥാർഥവും എപ്പോഴും ഒന്നുമാത്രമായിരിക്കും. അതിന്റെ എതിർവശത്തി നാകട്ടെ, വിവിധ മുഖങ്ങളും വേഷങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടാ യിരിക്കാം ഇങ്ങിനെയുള്ള പ്രസ്താവനകളിലെല്ലാം പ്രകാശത്തെ (പ്രകാശം) എന്ന് ഏകവചനരൂപത്തിലും, അന്ധകാരത്തെ (അന്ധകാരങ്ങൾ) എന്ന് ബഹുവചന രൂപത്തിലും അല്ലാഹു ഉപയോഗിച്ചു കാണുന്നത്
14:4

وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِيُبَيِّنَ لَهُمۡۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

(4) ഒരു റസൂലിനെയും (തന്നെ), അദ്ദേഹത്തിന്റെ ജനതക്ക് അദ്ദേഹം വിവരിച്ചുകൊടുക്കുവാൻ വേണ്ടി അവരുടെ ഭാഷയിൽ (ദൗത്യം നൽകി ക്കൊണ്ട്) അല്ലാത നാം അയച്ചിട്ടില്ല. അങ്ങനെ, അല്ലാഹു ഉദ്ദേശിക്കുന്ന വരെ അവൻ വഴിപിഴവിലാക്കു കയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവൻ. (4) നാം അയച്ചിട്ടില്ല ഒരു റസൂലിനെയും ഭാഷയില ല്ലാതെ, ഭാഷയോടെയല്ലാതെ അദ്ദേഹത്തിന്റെ ജനതയുടെ അദ്ദേഹം വിവരി ച്ചുകൊടുക്കുവാൻ വേണ്ടി അവർക്ക് എന്നിട്ട് (അങ്ങനെ) വഴിപിഴവിലാക്കുന്നു അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവനത്രെ, അവൻ തന്നെ പ്രതാപശാലി അഗാധജ്ഞൻ, യുക്തിമാൻ ഓരോ റസൂലും ഏതൊരു ജനതയിലേക്ക് അയക്കപ്പെട്ടിരുന്നുവോ ആ ജനതയുടെ ഭാഷയിൽ ദൗത്യം നൽകപ്പെട്ടുകൊണ്ടല്ലാതെ ഒരു റസൂലിനെയും അല്ലാഹു അയച്ചി ട്ടില്ല. ജനതയുടെ ഭാഷയും, ദൗത്യത്തിന്റെ ഭാഷയും ഒന്നല്ലാതിരിക്കുന്നപക്ഷം, ദൗത്യ വിഷയങ്ങൾ അവർക്ക് വിവരിച്ചുകൊടുക്കുവാൻ റസൂലിനും, അത് മനിലാക്കുവാൻ ജനങ്ങൾക്കും പ്രയാസമായിരിക്കുമല്ലോ. ഇതനുസരിച്ചുതന്നെയാണ് നബി ˜ നൽക പ്പെട്ട ദൗത്യങ്ങളും വേദഗ്രമ്ലവും അറബി ഭാഷയിലായതും. ഇക്കാരണത്താൽ നബി ˜ അറബികൾക്കുമാത്രം റസൂലായിട്ടാണോ അയക്കപ്പെട്ടിരിക്കുന്നതെന്ന തോന്നലിന വകാശമില്ല. സർവമനുഷ്യർക്കും റസൂലായിട്ടാണ് നബി ˜ അയക്കപ്പെട്ടിരിക്കുന്നതെന്ന് അർഥശങ്കക്ക് ഇടമില്ലാത്തവണ്ണം (21:107; 25:1; 34:28 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു തന്നെ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുളളതാണ്. എന്നാൽ പിന്നെ, എന്തുകൊണ്ട് ലോക ഭാഷകളിൽപെട്ട മറ്റേതെങ്കിലും ഒരു ഭാഷയിലായില്ല അതെന്ന ചോദ്യത്തിനും പ്രസ ˜ ജനിച്ചു വളർന്നത് അറബികൾക്കിടയിൽ, അവിടുത്തെ മാതൃഭാഷ അറബി; അവിടുന്ന് മുഖാമുഖമായി പ്രബോധനകൃത്യം നടത്തുന്നതും അറബികളോട്; അറബികൾ മുഖാന്തരമാണ് ആ പ്രബോധനം ലോകത്ത് പ്രചരിക്കുന്നതും. എന്നിരിക്കെ, തിരുമേനിയുടെ ദൗത്യം അറബി അല്ലാത്ത ഭാഷയിലാകുന്നതിന്റെ അപ്രായോഗികത ആർക്കും ഊഹിക്കാവുന്നതാണ്. അറബിയല്ലാത്ത ഏത് ഭാഷയിലായാലും കൂടുതൽ സങ്കീർണമായിരിക്കും പ്രശ്നങ്ങൾ. ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുവാനും, അവർക്ക് മനിലാക്കുവാനും വേണ്ടിയാണ് അതത് ജനങ്ങളുടെ ഭാഷയിൽ റസൂലുകൾക്ക് ദൗത്യം നൽകപ്പെടുന്നത്. എന്നാൽ പറ യുന്നത് മനിലായിട്ട് പിന്നെയും സത്യത്തെ നിഷേധിക്കുന്നവർ ഉണ്ടായിരിക്കുമല്ലോ. അപ്പോൾ അവരെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യുന്നു. സത്യം മനിലായിട്ട് അതിൽ വിശ്വസിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു. അതെ, മറ്റൊരു സ്ഥലത്ത് പറഞ്ഞത് പോലെ (ഇത് മൂലം അവൻ പലരെയും വഴിപിഴവിലാക്കുകയും പലരെയും നേർവഴിയിലാക്കുകയും ചെയ്യുന്നു. തോന്നിയവാസികളെയല്ലാതെ അവൻ വഴിപിഴവിലാക്കുകയില്ലതാനും. (2:26)
14:5–6

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَيَّىٰمِ ٱللَّهِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ

(5) നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ അയക്കുകയുണ്ടായി: "നിന്റെ ജനങ്ങളെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് പുറത്തു കൊണ്ടുവരുകയും, അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) ദിവസങ്ങളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക' എന്ന് (കൽപിച്ചുകൊണ്ട്) നിശ്ചയമായും, അതിൽ ക്ഷമാശീ ലരും നന്ദിയുള്ളവരുമായ എല്ലാ വർക്കും പല ദൃഷ്ടാന്തങ്ങളുണ്ട്. (6) മൂസാ തന്റെ ജനങ്ങളോട് പറഞ്ഞ സന്ദർഭം (ഓർക്കുക:) "നിങ്ങൾക്ക് അല്ലാഹു ചെയ്ത അനു ഗ്രഹത്തെ നിങ്ങൾ ഓർക്കുവിൻ. അതായത്, കൂട്ടരിൽ നിന്ന് നിങ്ങളെ അവൻ രക്ഷപ്പെടു ത്തിയ സന്ദർഭം. നിങ്ങളെ അവർ കടുത്ത ശിക്ഷ അനുഭവിപ്പിക്കു കയും, നിങ്ങളുടെ ആൺമക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ പെണ്ണുങ്ങളെ (കൊല്ലാതെ) ജീവിക്കു ചെയ്തുകൊണ്ട്. അതിൽ (ഒക്കെ) നിങ്ങളുടെ റ∫ി ങ്കൽ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷ ണമുണ്ട്. (5) നാം അയക്കുകയുണ്ടായിട്ടുണ്ട്. മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നീ പുറത്തുകൊണ്ടുവരണമെന്ന് നിന്റെ ജനങ്ങളെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് അവർക്ക് ഓർമപ്പെടുത്തുകയും ചെയ്യുക ദിവസങ്ങളെപ്പറ്റി അല്ലാഹുവിന്റെ നിശ്ച യമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ (തന്നെ) എല്ലാ ക്ഷമാശീ ലർക്കും നന്ദിയുള്ളവരായ. (6) പറഞ്ഞ സന്ദർഭം മൂസാ അദ്ദേഹത്തിന്റെ ജനതയോട് നിങ്ങൾ ഓർക്കുവിൻ അല്ലാഹുവിന്റെ അനു ഗ്രഹത്തെ നിങ്ങളുടെമേൽ അവൻ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദർഭം കൂട്ടരിൽ (ആൾക്കാരിൽ) നിന്ന് അവർ നിങ്ങൾക്ക് അനുഭവിപ്പിച്ചുകൊണ്ടിരിക്കെ കടുത്ത ശിക്ഷ അവർ അറുകൊല ചെയ്തും നിങ്ങളുടെ ആൺമക്കളെ അവർ ജീവിക്കു വാൻ വിടുക (ബാക്കിയാക്കുക)യും നിങ്ങളുടെ പെണ്ണുങ്ങളെ അതി ലുണ്ട് (ഉണ്ടായിരുന്നു) ഒരു പരീക്ഷണം നിങ്ങളുടെ റ∫ിങ്കൽ നിന്ന് വമ്പിച്ചതായ. പ്രധാനമായ ചരിത്ര സംഭവങ്ങൾ ഉണ്ടായ കാലത്തെ ഉദ്ദേശിച്ചാണ് (അല്ലാ ഹുവിന്റെ ദിവസങ്ങൾ) എന്ന് പറയപ്പെടുന്നത്. അറബികൾക്കിടയിൽ കഴിഞ്ഞുപോയ യുദ്ധങ്ങൾ മുതലായ പ്രധാന സംഭവങ്ങളെപ്പറ്റി (അറബികളുടെ ദിവസങ്ങൾ) എന്നും പറയപ്പെടാറുണ്ട്. പ്രസ്തുത സംഭവങ്ങൾ ഒരു കൂട്ടരെ സംബന്ധിച്ചു അനുഗ്ര ഹമായും, മറ്റൊരു കൂട്ടരെ സംബന്ധിച്ചു ശിക്ഷയായും ഇരിക്കുക സ്വാഭാവികമാണല്ലോ. തുടർന്നുള്ള വാക്യങ്ങളിൽ നിന്ന് മനിലാകുന്നത്പോലെ സംബ ന്ധിച്ചിടത്തോളം അവർക്ക് വമ്പിച്ച അനുഗ്രഹമായി കലാശിച്ച ആ സംഭവങ്ങളെഫിർ ഔനിൽ നിന്ന് രക്ഷ നൽകിയത്പോലുള്ള സംഭവങ്ങളെ -അവരെ ഓർമിപ്പിക്കണമെ ന്നാണ് "അവർക്ക് അല്ലാഹുവിന്റെ ദിവസങ്ങളെപ്പറ്റി ഓർമിപ്പിക്കുക' ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം. ദുർമാർഗത്തിന്റെ അന്ധകാരങ്ങളിൽ നിന്ന് ജനങ്ങളെ നേർമാർഗത്തിന്റെ പ്രകാശ ത്തിലേക്ക് നയിക്കുവാനാണ് നബി ˜ യെ വേദഗ്രമ്ലവും കൊണ്ട് അയച്ചിരിക്കുന്നതെന്ന് സൂറത്തിന്റെ ആരംഭത്തിൽ പ്രസ്താവിച്ചുവല്ലോ. അതേ ആവശ്യാർഥം തന്നെ ചില പ്രത്യേക ദൃഷ്ടാന്തങ്ങൾ സഹിതം മൂസാ നബി(അ)യെയും മുമ്പ് അയക്കുകയുണ്ടാ യെന്നും സത്യവിശ്വാസികൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെയും, സത്യനിഷേ ധികൾക്ക് അവൻ നൽകിയ ശിക്ഷകളെയും ഓർമിപ്പിച്ചുകൊണ്ട് അവരോട് ക്ഷമയും നന്ദിയും ഉള്ളവരായിരിക്കുവാൻ അദ്ദേഹം ഉപദേശിച്ചുവെന്നുമാണ് ഈ വചനങ്ങളിൽ അൽപം സൂക്ഷ്മമായി പരിശോധിച്ചാൽ ക്ഷമ, നന്ദി എന്നീ രണ്ട് ഗുണങ്ങളാണ് മിക്കവാറും എല്ലാ സൽകർമങ്ങളുടെയും ഉൽഭവമെന്നും, അവയുടെ അഭാവമാണ് മിക്കവാറും എല്ലാ ദുഷ്കർമങ്ങളുടെയും ഉറവിടമെന്നും കാണാവുന്നതാണ്. ഒരു നബി വചനം ഇവിടെ സ്മരണീയമാകുന്നു: "സത്യവിശ്വാസിയുടെ കാര്യമെല്ലാം ആശ്ചര്യം തന്നെ! അല്ലാഹു ഏതൊരു കാര്യം വിധിച്ചാലും അതവന് ഗുണകരമാകാതി രിക്കയില്ല. അവന് വല്ല ദുരിതവും ബാധിച്ചാൽ അവൻ ക്ഷമിക്കും. അപ്പോൾ, അതവന് ഗുണകരമായിത്തീരും. അവന് വല്ല സന്തോഷവും ബാധിച്ചാൽ അവൻ നന്ദിയും കാണിക്കും. അപ്പോൾ അതും അവന് ഗുണകരമായിത്തീരും.' (മുസ്ലിം) അടുത്ത വച നത്തിൽ മൂസാ നബി(അ) നന്ദിയെക്കുറിച്ചു തുടർന്നു പറയുന്നത് നോക്കുക:- വിഭാഗം - 2
14:7–8

وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ وَلَئِن كَفَرۡتُمۡ إِنَّ عَذَابِي لَشَدِيدٞ

وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ

(7) നിങ്ങളുടെ റ∫് അറിയിപ്പു നൽകിയ സന്ദർഭം (ഓർക്കുക): "നിങ്ങൾ നന്ദി ചെയ്യുന്നപക്ഷം, തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചു തരുക തന്നെ ചെയ്യും; നിങ്ങൾ നന്ദികേട് കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്റെ ശിക്ഷ കഠിനമായത് തന്നെയാ യിരിക്കും." (8) മൂസാ (വീണ്ടും) പറഞ്ഞു: "നിങ്ങളും, ഭൂമിയിലുള്ളവർ മുഴു വനും (കൂടി) നന്ദികേട് കാണിക്കു ന്നപക്ഷം, എന്നാൽ നിശ്ചയമായും, അല്ലാഹു ധന്യനും (അഥവാ അനാ ശ്രയനും) സ്തുത്യർഹനും തന്നെ യാണ് (എന്ന് അറിഞ്ഞേക്കുക.)" (7) ഉത്തരവ് നൽകിയ സന്ദർഭം നിങ്ങളുടെ റ∫് നിങ്ങൾ നന്ദി കാണിച്ചുവെങ്കിൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് വർധിപ്പിച്ചുതരും നിങ്ങൾ നന്ദികേട് കാണിച്ചുവെങ്കിലോ നിശ്ചയമായും എന്റെ ശിക്ഷ കഠിനമായത് തന്നെ. (8) പറയുകയും ചെയ്തു മൂസാ നിങ്ങൾ നന്ദികേട് കാണിക്കുന്നപക്ഷം നിങ്ങൾ ഭൂമിയിലുള്ളവരും മുഴുവൻ എന്നാൽ (അറിയുക) നിശ്ചയമായും അല്ലാഹു ധന്യൻ (അനാശ്രയൻ) തന്നെ സ്തുത്യർഹനായ. (അല്ലാഹു അരുളിച്ചെയ്തതായി നബി ˜ ഉദ്ധരിക്കുന്ന) ഒരു ഹദീഥ് അബൂദർറ് (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: "അല്ലാഹു പറയുന്നു: "എന്റെ അടി യാൻമാരേ, നിങ്ങളിൽ ആദ്യത്തേവരും, അവസാനത്തേവരും, ജിന്നുകളും, മനുഷ്യരും (എല് ലാംതന്നെ) നിങ്ങളിലുള്ള ഏറ്റം ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോടുകൂ ടിയായിരുന്നാലും അത് എന്റെ രാജത്വത്തിൽ യാതൊന്നും തന്നെ വർധിപ്പിക്കുകയില്ല. എന്റെ അടിയാൻമാരേ, നിങ്ങളിൽ ആദ്യത്തേവരും അവസാനത്തേവരും ജിന്നുകളും, മനുഷ്യരും (എല്ലാംതന്നെ) നിങ്ങളിലുള്ള ഏറ്റം ദുഷിച്ച ഒരു മനുഷ്യന്റെ ഹൃദയത്തോ ടുകൂടിയായിരുന്നാലും അത് എന്റെ രാജത്വത്തിൽ യാതൊരു കുറവും വരുത്തുകയു മില്ല. എന്റെ അടിയാൻമാരേ, നിങ്ങളിൽ ആദ്യത്തേവരും, അവസാനത്തേവരും, ജിന്നു കളും, മനുഷ്യരും (എല്ലാംതന്നെ) ഒരേ സ്ഥാനത്ത് നിന്ന് എന്നോട് ചോദിക്കുകയും എന്നിട്ട് ഓരോരുത്തന്നും അവൻ ചോദിച്ചത് ഞാൻ കൊടുക്കുകയും ചെയ്താലും ഒരു സൂചി സമുദ്രത്തിലിട്ടാൽ (മുക്കി എടുത്താൽ) അത് അതിൽ വരുത്തുന്ന കുറവ് പോലെ യല്ലാതെ എന്റെ രാജത്വത്തിൽ അത് ഒരു കുറവും വരുത്തുന്നതല്ല. ' (മുസ്ലിം) അടുത്ത വചനം മൂസാ നബി (അ) ചെയ്ത പ്രസ്താവനയുടെ തുടർച്ചയായിരിക്കുവാനും, കഴിഞ്ഞ വചനത്തോടുകൂടി അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിച്ചശേഷം അല്ലാഹു മനുഷ്യരെ അഭിമുഖീകരിച്ചു ചോദിക്കുന്ന ചോദ്യമായി രിക്കുവാനും സാധ്യതയുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തം തന്നെ.
14:9

أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ

(9) (മനുഷ്യരേ) നിങ്ങളുടെ മുമ്പു ള്ളവരുടെ വൃത്താന്തം നിങ്ങൾക്ക് വന്നെത്തിയിട്ടില്ലേ? അതായത് നൂഹിന്റെ ജനതയുടെയും, ആദി ന്റെയും, ഥമൂദിന്റെയും അവരുടെ ശേഷമുള്ളവരുടെയും (വൃത്താന്തം)! അവരെക്കുറിച്ച് അല്ലാഹുവല്ലാതെ (ആരും) അറിയുകയില്ല-അവരുടെ റസൂലുകൾ വ്യക്തമായ തെളിവുക ളുമായി അവരുടെ അടുക്കൽ ചെന്നു; അപ്പോൾ തങ്ങളുടെ കൈകളെ അവർ തങ്ങളുടെ വായിൽ ആക്കി ധ പ്രതിഷേധിച്ചു കൈ കടിച്ചു പ ; അവർ പറയുകയും ചെയ്തു: "നിങ്ങൾ ഏതൊന്നുമയി അയക്കപ്പെട്ടിരിക്കു ന്നുവോ അതിൽ ഞങ്ങൾ അവിശ്വസി ച്ചിരിക്കുന്നു; ഏതൊന്നിലേക്ക് ഞങ്ങളെ നിങ്ങൾ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് നിശ്ചയമായും, ഞങ്ങൾ, ആശങ്കാജനകമായ സംശ യത്തിൽതന്നെയാകുന്നു.' (9) നിങ്ങൾക്ക് വന്നിട്ടില്ലേ വൃത്താന്തം യാതൊരുവരുടെ നിങ്ങളുടെ മുമ്പുള്ള നൂഹിന്റെ ജനതയുടെ ആദിന്റെയും ഥമൂദിന്റെയും യാതൊരുവരുടെയും അവരുടെ ശേഷമുളള അവരെ അറിയുകയില്ല അല്ലാഹു അല്ലാതെ അവർക്ക് വന്നു, അവരിൽ ചെന്നു അവരുടെ റസൂലുകൾ (വ്യക്തമായ) തെളിവുകളു മായി അപ്പോൾ അവർ ആക്കി, തള്ളി, മടക്കി അവരുടെ കൈകളെ അവരുടെ വായകളിൽ അവർ പറയുകയും ചെയ്തു നിശ്ചയമായും ഞങ്ങൾ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ യാതൊന്നുമായി അയക്ക പ്പെട്ടുവോ അതിൽ (നിങ്ങൾ അയക്കപ്പെട്ടതിൽ) നിശ്ചയമായും ഞങ്ങൾ സംശയത്തിൽ തന്നെയുമാണ് യാതൊന്നിനെപ്പറ്റി നിങ്ങൾ ഞങ്ങളെ ക്ഷണി ക്കുന്നു, വിളിക്കുന്നു അതിലേക്ക് സന്ദേഹമുളവാക്കുന്ന, ആശങ്കാജനകമായ, ആശയക്കുഴപ്പമുണ്ടാക്കുന്ന. (അവരെ അല്ലാഹുവല്ലാതെ അറിയുകയില്ല) എന്ന് പറഞ്ഞതിന്റെ താൽപര്യം, പ്രസ്തുത മൂന്നു ജനതയുടെയും കാലശേഷം വളരെയധികം ജനങ്ങളും റസൂലുകളും കഴിഞ്ഞുപോയിട്ടുണ്ടെന്നും, അവരെ സംബന്ധിച്ച ചരിത്രങ്ങൾ അല്ലാഹു വിന് മാത്രമേ അറിയുകയുള്ളൂവെന്നുമാകുന്നു. (അവരുടെ കൈകൾ അവരുടെ വായിൽ ആക്കി) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, കോപം നിമിത്തം കൈകടിച്ചു എന്നാണെന്നും, പ്രതിഷേധപൂർവം വായപൊത്തി എന്നാണെന്നും മറ്റും അഭിപ്രായമുണ്ട്. ഏതഭിപ്രായം സ്വീകരിച്ചാലും റസൂലുകളുടെ നേരെ പ്രതിഷേധവും നിഷേധവും പ്രകടിപ്പിക്കുകയാണ് അവർ ചെയ്തത് എന്നാണതിന്റെ താൽപര്യം. അവ രുടെ തുടർന്നുള്ള വാക്കുകളിൽ നിന്നുതന്നെ അത് വ്യക്തമാണ്. അല്ലാഹു പറയുന്നു:-
14:10

۞قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ

(10) അവരുടെ റസൂലുകൾ (അവ രോട്) പറഞ്ഞു: "ആകാശങ്ങളെയും, ഭൂമിയെയും, സൃഷ്ടിച്ചുണ്ടാക്കിയവ നായ അല്ലാഹുവിന്റെ കാര്യത്തിൽ ഉണ്ടോ വല്ല സംശയവും? നിങ്ങളുടെ പാപങ്ങളിൽ നിന്നും (ചിലതൊക്കെ) നിങ്ങൾക്ക് പൊറുത്തു തരുവാൻ വേണ്ടി അവൻ നിങ്ങളെ ക്ഷണിക്കു കയാണ്; നിർണയം ചെയ്യപ്പെട്ട ഒര വധിവരെ നിങ്ങളെ (ഒഴിവാക്കി) പിന്തിക്കുവാൻ വേണ്ടിയും. പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനു ഷ്യരല്ലാതെ (മറ്റാരും) അല്ല; ഞങ്ങ ളുടെ പിതാക്കൾ ആരാധിച്ചുവന്നിരു ന്നവയിൽ നിന്ന് ഞങ്ങളെ തിരിച്ചുക ളയുവാൻ നിങ്ങൾ ഉദ്ദേശിക്കുക യാണ്. ആകയാൽ, സ്പഷ്ടമായ ഒരു (അധികൃത) രേഖ ഞങ്ങൾക്ക് നിങ്ങൾ കൊണ്ടുവരുവിൻ!" (10) പറഞ്ഞു അവരുടെ റസൂലുകൾ അല്ലാഹുവിലോ, അല്ലാഹു വിലുണ്ടോ വല്ല സംശയവും സൃഷ്ടിച്ചുണ്ടാക്കിയവനായ ആകാശ ങ്ങളെ ഭൂമിയെയും നിങ്ങളെ അവൻ ക്ഷണിക്കുന്നു അവൻ പൊറുക്കുവാൻ വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങളിൽ നിന്ന് നിങ്ങളെ പിന്തിക്കുവാനും (ഒഴിവാക്കുവാനും) ഒരവധി വരെ നിർണയം ചെയ്യപ്പെട്ട അവർ പറഞ്ഞു നിങ്ങൾ അല്ല മനുഷ്യരല്ലാതെ ഞങ്ങളെപ്പോലെ നിങ്ങൾ ഉദ്ദേശിക്കുന്നു ഞങ്ങളെ തിരിച്ചുകള യുവാൻ ആയിരുന്നതിൽ നിന്ന് ആരാധിച്ചുവരുക ഞങ്ങളുടെ പിതാ ക്കൾ അതിനാൽ ഞങ്ങൾക്ക് നിങ്ങൾ വരണം ഒരു (അധികൃത) രേഖ കൊണ്ട്, രേഖയുമായി സ്പഷ്ടമായ. "നിർണയിക്കപ്പെട്ട അവധിവരെ നിങ്ങളെ പിന്തിക്കും' എന്ന് പറഞ്ഞതിന്റെ താൽപര്യം, നിങ്ങൾ അല്ലാഹുവിന്റെ ഏകത്വം സ്വീകരിച്ചു സത്യവിശ്വാസികളായിത്തീരുന്നപക്ഷം, നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ആയുഷ്ക്കാലം തീരുന്നതുവരെ നിങ്ങൾക്ക് രക്ഷ കിട്ടു മെന്നും, ഇല്ലാത്തപക്ഷം, വല്ല പൊതുശിക്ഷയും ബാധിച്ചു നിങ്ങൾ നശിച്ചേക്കുമെന്നു മാകുന്നു. സ്പഷ്ടമായ വല്ല അധികൃത രേഖയും കൊണ്ടുവരണമെന്ന് അവർ ആവശ്യ പ്പെടുന്നത് പ്രവാചകന്മാർ വേണ്ടത്ര തെളിവ് നൽകാത്തതുകൊണ്ടോ, സദുദ്ദേശത്തോ ടുകൂടിയോ അല്ല. തങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള വല്ല അമാനുഷിക ദൃഷ്ടാന്ത ങ്ങളും കാണിച്ചുകൊടുക്കുവാനുള്ള ഒരു വെല്ലുവിളി മാത്രമാണതെന്ന് അടുത്ത വചന ത്തിൽനിന്ന് വ്യക്തമാകുന്നതാണ്.
14:11–12

قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ

وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَآ ءَاذَيۡتُمُونَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ

(11) അവരോട് അവരുടെ റസൂ ലുകൾ പറഞ്ഞു: "ഞങ്ങൾ നിങ്ങളെ പ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല. എങ്കിലും, അല്ലാഹു അവന്റെ അടിയാന്മാരിൽ നിന്നും അവൻ ഉദ്ദേശിക്കുന്നവരുടെ മേൽ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്യുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരമ ഒരു (അധികൃത) രേഖയും കൊണ്ടുവരുവാൻ ഞങ്ങൾക്ക് ആകുകയില്ല. അല്ലാഹുവിന്റെ മേൽ ഭരമേൽപി ച്ചുകൊള്ളട്ടെ, സത്യവിശ്വാസികൾ!' (12) "അല്ലാഹുവിന്റെ മേൽ ഞങ്ങൾ ഭരമേൽപിക്കാതിരിക്കുവാൻ ഞങ്ങൾക്ക് എന്താണ് (കാരണമു) ള്ളത് - (ഞങ്ങൾ ചരിക്കേണ്ടുന്ന) ഞങ്ങളുടെ മാർഗങ്ങളിൽ അവൻ ഞങ്ങളെ വഴിചേർത്തു തന്നിരിക്കെ?! നിങ്ങൾ ഞങ്ങളെ ഉപദ്രവിച്ചതിനെ പ്പറ്റി നിശ്ചയമായും ഞങ്ങൾ ക്ഷമി ക്കുക തന്നെ ചെയ്യുന്നതുമാണ്. അല്ലാഹുവിന്റെ മേൽ ഭരമേൽപി ച്ചുകൊള്ളട്ടെ, ഭരമേൽപിക്കുന്നവർ!' (11) പറഞ്ഞു അവരോട് അവരുടെ റസൂലുകൾ ഞങ്ങളല്ല മനുഷ്യരല്ലാതെ നിങ്ങളെപ്പോലുള്ള എങ്കിലും അല്ലാഹു ദാക്ഷിണ്യം (അനുഗ്രഹം) ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവരുടെ മേൽ അവന്റെ അടിയാന്മാരിൽ നിന്ന് ആകുകയില്ല. പാടില്ല (നിവൃത്തിയില്ല) ഞങ്ങൾക്ക് ഞങ്ങൾ നിങ്ങൾക്ക് കൊണ്ടുവരൽ, വരാൻ ഒരു (അധികൃത) രേഖയും കൊണ്ട് അനുവാദപ്രകാരമല്ലാതെ അല്ലാഹുവിന്റെ അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ വിശ്വാസി കൾ. (12) ഞങ്ങൾക്ക് എന്തുണ്ട് ഞങ്ങൾ ഭരമേൽപിക്കാതിരിക്കു വാൻ അല്ലാഹുവിന്റെമേൽ അവൻ ഞങ്ങളെ വഴിചേർത്തു തന്നിരിക്കെ, കാട്ടിത്തന്നിട്ടുമുണ്ട് ഞങ്ങളുടെ മാർഗങ്ങളിൽ, വഴികളെ നിശ്ചയമായും ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും യാതൊന്നിനെപ്പറ്റി ഞങ്ങളെ നിങ്ങൾ ഉപദ്രവിച്ച, ദ്രോഹിച്ച അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ ഭരമേൽപിക്കുന്നവർ ശരി, ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യർ തന്നെയാണ്. മനുഷ്യപ്രകൃതിയിൽ നാമിരുകൂട്ടരും യോജിക്കും. പക്ഷേ, അല്ലാഹു ഞങ്ങൾക്ക് പ്രവാചകത്വവും ദിവ്യ ദൗത്യവും നൽകിയിട്ടുണ്ട്. അത് അവൻ ഉദ്ദേശിച്ചവർക്ക് മാത്രം നൽകുന്ന ഒരു ദയാദാ ക്ഷിണ്യവുമാണ്. അതുകൊണ്ടാണ് നിങ്ങളെ ഉപദേശിക്കുവാൻ ഞങ്ങൾ ബാധ്യസ്ഥരാ നിങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള ദൃഷ്ടാന്തങ്ങൾ കാട്ടിത്തരു വാൻ ഞങ്ങൾ അശക്തരാണ്. അല്ലാഹുവിന്റെ അനുമതിയും ഉത്തരവും ഉണ്ടാകുമ്പോൾ മാത്രമേ അതുണ്ടാകുകയുള്ളൂ, എന്നൊക്കെയായിരുന്നു റസൂലുകളുടെ മറുപടി. അവർ കാര്യങ്ങളെല്ലാം അല്ലാഹുവിൽ അർപ്പിക്കുകയും, ക്ഷമ കൈക്കൊള്ളുകയും ചെയ്തു. എന്നാൽ നിഷേധികളുടെ അടുത്തപടി ഭീഷണിയും ധിക്കാരവുമായിരുന്നു. റസൂലുക ളുടെയും സത്യവിശ്വാസികളുടെയും ക്ഷമ അവരുടെ ദൗർബല്യവും പരാജയവുമായിട്ടേ അവർ കണക്കാക്കിയിട്ടുള്ളൂ. അങ്ങനെ, ഭീഷണിയിൽ നിന്നും അവർ അന്ത്യശാസന ത്തിലേക്കും കയ്യൂക്കിലേക്കും മുതിർന്നുതുടങ്ങി. അതോടെ അവരുടെ അന്ത്യവും അടു ത്തെത്തി. കഴിഞ്ഞ സൂറത്തിലെ 32-ാം വചനത്തിൽ കണ്ടതുപോലെ, ആദ്യം അല്ലാഹു അവർക്ക് അയവ് നൽകി. ഒടുക്കം അവരെ പിടികൂടുകയും ചെയ്തു. അതാണ് അടുത്ത വചനം ചൂണ്ടിക്കാട്ടുന്നത്. വിഭാഗം - 3
14:13–14

وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّـٰلِمِينَ

وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ

(13) അവിശ്വസിച്ചവർ തങ്ങളുടെ റസൂലുകളോട് (വീണ്ടും) പറഞ്ഞു: "നിശ്ചയമായും, ഞങ്ങളുടെ ഭൂമിയിൽ (നാട്ടിൽ) നിന്ന് നിങ്ങളെ ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും, അല്ലെ ങ്കിൽ നിങ്ങൾ ഞങ്ങളുടെ മതത്തിൽ മടങ്ങിവരണം'. അപ്പോൾ, അവരുടെ (റസൂലുകളുടെ) റ∫് അവർക്ക് "വഹ്യ്' (സന്ദേശം) നൽകി; "നിശ്ച യമായും, (ആ) അക്രമികളെ നാം നശിപ്പിക്കുക തന്നെ ചെയ്യും:' (14) "അവരുടെ ശേഷം, ഭൂമിയിൽ (നാട്ടിൽ) നിങ്ങളെ നാം താമസിപ്പി ക്കുകയും തന്നെ ചെയ്യും. അത് ധ ആ സന്ദേശം പ എന്റെ സ്ഥാനത്തെ ഭയപ്പെ ടുകയും, എന്റെ താക്കീതിനെ ഭയപ്പെ ടുകയും ചെയ്തവർക്കുള്ളതാണ്'. (13) പറയുകയും ചെയ്തു അവിശ്വസിച്ചവർ അവരുടെ റസൂലുകളോട് നിശ്ചയമായും ഞങ്ങൾ നിങ്ങളെ പുറത്താക്കും, ബഹി ഷ്ക്കരിക്കും ഞങ്ങളുടെ ഭൂമിയിൽ നിന്ന് അല്ലെങ്കിൽ നിങ്ങൾ മട ങ്ങുക, മടങ്ങിവരുക തന്നെ വേണം ഞങ്ങളുടെ മതത്തിൽ, നടപടിയിൽ, മാർഗ ത്തിൽ അപ്പോൾ വഹ്യ് നൽകി അവരിലേക്ക് അവരുടെ റ∫് നിശ്ചയമായും നാം നശിപ്പിക്കുക തന്നെ ചെയ്യും അക്രമികളെ (14) നിങ്ങളെ നാം താമസിപ്പിക്കുകയും തന്നെ ചെയ്യും ഭൂമി യിൽ അവരുടെ ശേഷം അത് ഭയപ്പെട്ടവർക്കാണ് എന്റെ സ്ഥാനം, നിലപാടിനെ ഭയപ്പെടുകയും എന്റെ താക്കീതിനെ അക്രമികളെ നശിപ്പിച്ചശേഷം സുരക്ഷിതമായി ഭൂമിയിൽ താമസിപ്പിച്ചു തരുമെന്നുള്ള ആ സന്ദേശം, അല്ലാഹുവിന്റെ മുമ്പിൽ വിചാരണക്ക് നിൽക്കേണ്ടി വരുമെന്നതിനെപ്പ റ്റിയും അവന്റെ താക്കീതുകളെപ്പറ്റിയും ഭയപ്പാടുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് സാരം. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "മുർസലുകളായ നമ്മുടെ അടി യാൻമാർക്ക് നമ്മുടെ വാക്ക് മുമ്പേ ഉണ്ടായിട്ടുണ്ട്. നിശ്ചയമായും, അവർ തന്നെയാണ് സഹായിക്കപ്പെടുന്നവർ എന്നും, നമ്മുടെ സൈന്യം തന്നെയാണ് വിജയം നേടുന്നവർ എന്നും.' (37:171-173) നിങ്ങളെ ഞങ്ങൾ നാട്ടിൽനിന്ന് ബഹിഷ്ക്കരിക്കുക തന്നെ ചെയ്യു മെന്ന് റസൂലുകളോട് പറഞ്ഞ ആ ധിക്കാരികളെ ഭൂമിയിൽ നിന്ന് നശിപ്പിക്കുകയും, തൽസ്ഥാനത്ത് ആ റസൂലുകളെയും സത്യവിശ്വാസികളെയും സ്വൈരപൂർവം താമസി ക്കുമാറാക്കുകയും ചെയ്യുമെന്നായിരുന്നു അല്ലാഹു റസൂലുകൾക്ക് നൽകിയ സന്ദേശം. അനന്തരം സംഭവിച്ചതെന്തെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
14:15

وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ

(15) അവർ തുറവിക്ക് (അഥവാ വിജയത്തിന്ന്) അപേക്ഷിക്കുകയും ചെയ്തു; എല്ലാ (ഓരോ) സ്വേച്ഛാധി കാരിയും, ദുർവാശിക്കാരനും ഇച്ഛാ ഭംഗപ്പെടുകയും ചെയ്തു. (15) അവർ തുറവി തേടി, വിജയത്തിന്നപേക്ഷിക്കയും ചെയ്തു ഇച്ഛാഭംഗപ്പെടുക (അപമാനപ്പെടുകപരാജയപ്പെടുക) യും ചെയ്തു എല്ലാ സ്വേച്ഛാധികാരിയും ദുർവാശിക്കാരനായ, മൽസരിയായ സത്യനിഷേധികളുടെ ധിക്കാരം അതിരുവിട്ടപ്പോൾ, അവർക്കെതിരിൽ സഹായം നൽകിക്കൊണ്ട് കാര്യത്തിന് ഒരു തീരുമാനം വരുത്തിത്തരേണമേ എന്ന് റസൂലുകളും അവരെ പിൻപറ്റിയവരും അല്ലാഹുവിനോട് തേടി. ഇവരെക്കൊണ്ടുള്ള ശല്യം അവസാ നിച്ചു കിട്ടുവാൻ ആ ധിക്കാരികളും തേടുക സ്വാഭാവികമാണ്. അപേക്ഷ അല്ലാഹു സ്വീക രിക്കുക തന്നെ ചെയ്തു. അതെ, സ്വേച്ഛയും, ദുർവാശിയും കൈമുതലാക്കിക്കൊണ്ടി രുന്ന ആ ധിക്കാരികളെ അല്ലാഹു പലതരം ശിക്ഷകളാൽ നശിപ്പിച്ചു, റസൂലുകളും സത്യ വിശ്വാസികളും രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, അക്രമികളുടെ ശിക്ഷാനടപടി ഇതുകൊണ്ട് അവസാനിച്ചുവോ? ഇല്ല:-
14:16–17

مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ

يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ

(16) അവന്റെ ധ ആ ഓരോരുവ ന്റെയും പ പിന്നാലെ "ജഹന്നം' (നരകം) ഉണ്ട്; (രക്തവും ചലവും കലർന്നു) ചീഞ്ഞൊഴുകുന്ന വെള്ള ത്തിൽനിന്നും അവന്ന് കുടിക്കുവാൻ കൊടുക്കപ്പടുകയും ചെയ്യും; (17) അതവൻ (പ്രയാസപ്പെട്ടു) കുടിച്ചിറക്കും, അതവന്ന് (തൊണ്ടയി ലൂടെ) ഇറങ്ങുമാറാകുന്നതുമല്ല ധ തൊണ്ടയിൽ കെട്ടിക്കൊണ്ടി രിക്കും പ ! നാനാവശത്തിലൂടെയും, അവന്ന് മരണം വന്നെത്തുകയും ചെയ്യും; അവൻ മരണപ്പെട്ടു പോകു ന്നവനല്ലതാനും. അതിന്റെ പിന്നാലെയുമുണ്ട് (വേറെയും) കഠോരമായ ശിക്ഷ! (16) അവന്റെ പിന്നാലെയുണ്ട്, അപ്പുറത്തുണ്ട് ജഹന്നം, നരകം അവൻ കുടിപ്പിക്കപ്പെടുകയും ചെയ്യും വെള്ളത്തിൽ നിന്ന് ചീഞ്ഞൊ ഴുകുന്ന, ചീഞ്ചലമായ (17) അവനതിനെ കുടിച്ചിറക്കും, ഇറക്കിനോക്കും ആകാറാകുകയുമില്ല അതവന് ഇറങ്ങിപ്പോകുക അവന് വരു കയും ചെയ്യും മരണം എല്ലാ (നാനാ) സ്ഥലത്തുനിന്നും (നാനാവശ ത്തിലൂടെയും) അവനല്ലതാനും മരിച്ചുപോകുന്നവൻ അതിന്റെ പിന്നാലെയുമുണ്ട് ശിക്ഷ കനത്ത, കടുത്ത, കഠോരമായ ("സ്വദീദ്') എന്നാൽ, രക്തവും ചലവും കൂടിക്കലർന്ന ചീഞ്ചലം എന്നർത്ഥം. നരകക്കാരിൽ നിന്നും ഒഴുകിവരുന്ന ദുർഗന്ധം പിടിച്ച ആ ജലം അവർക്ക് കുടിക്കു വാൻ കൊടുക്കപ്പെടും. അസഹനീയമായ ദാഹം നിമിത്തം അവരത് വളരെ കഷ്ടപ്പെട്ടു കുടിച്ചിറക്കുവാൻ ശ്രമിക്കും. പക്ഷേ, കീഴ്പ്പോട്ടിറങ്ങാതെ തൊണ്ടയിൽ അടഞ്ഞിരിക്കു കയായിരിക്കും അത്. മരണപ്പെട്ടു പോകത്തക്ക അതികഠിന യാതനകൾ എല്ലാനിലക്കും അവർക്കനുഭവപ്പെടും. എന്നാൽ മരണംവഴി അതിൽനിന്ന് അവർക്ക് മോചനം ലഭിക്കു വാനും പോകുന്നില്ല. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "അവരിൽ മരണം വിധി ക്കപ്പെടുകയില്ല. എന്നാലവർക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽനിന്നും അവർക്ക് ലഘുത്വം നല്കപ്പെടുകയുമില്ല.' (35:36) നരകത്തിലെ ശിക്ഷാ വകുപ്പുകളിൽ ഒന്ന് മാത്ര മാണ് ഈ പറഞ്ഞത്. അതിനുപുറമെ വളരെ കനത്ത ശിക്ഷകൾ പലതും വേറെയും അവർക്കുണ്ടായിരിക്കും എന്നാണ് എന്ന അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. നരകക്കാർക്ക് നൽകപ്പെടുന്ന പാനീയങ്ങളെപ്പറ്റി വേറെയും പല സ്ഥലങ്ങളിൽ അല്ലാഹു പ്രസ്താവിച്ചുകാണാം. സൂറഃ മുഹമ്മദിൽ പറയുന്നു: "അവർക്ക് ചൂടേറിയ വെള്ളം കുടിക്കാൻ കൊടുക്കപ്പെടും. അപ്പോൾ അതവരുടെ കുടലുകളെ നുറുക്കിക്കള യുന്നതാണ്.' (മുഹമ്മദ് :15) സൂറഃ അൽകഹ്ഫിൽ പറയുന്നു: "അവർ വെള്ളത്തിന്നപേ ക്ഷിക്കുന്നപക്ഷം, ലോഹദ്രാവകം പോലെയുള്ള ഒരു വെള്ളംകൊണ്ട് അവർക്ക് സഹായം നൽകപ്പെടും. അത് മുഖങ്ങളെ ചുട്ടെരിക്കുന്നതാണ്.' (അൽകഹ്ഫ്: 29) സൂറഃ ദുഖാ നിൽ പറയുന്നു: "(അത്) ലോഹദ്രാവകം പോലെയിരിക്കും. അത് വയറുകളിൽ ചൂട് (ദുഖാൻ: 45, 46) അല്ലാഹു നമ്മെയെല്ലാം കാത്തുര ക്ഷിക്കട്ടെ. ആമീൻ.
14:18

مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ

(18) തങ്ങളുടെ റ∫ിൽ അവിശ്വ സിച്ചവരുടെ ഉപമ: അവരുടെ പ്രവൃത്തി (കർമം) കൾ കൊടുങ്കാറ്റ ടിച്ചു വീശുന്ന ഒരു ദിവസത്തിൽ കാറ്റ് കഠിനമായി (അടിച്ചുവീശി) ക്കൊണ്ടി രുന്ന ഒരു വെണ്ണീറ് പോലെയാകുന്നു. (അതെ) അവർ (പ്രവർത്തിച്ചു) സമ്പാദിച്ചതിൽ നിന്ന് യാതൊന്നിനും (ഫലം സിദ്ധിക്കുവാൻ) അവർക്ക് കഴിയുകയില്ല. അത് തന്നെയാണ് വിദൂരമായ വഴിപിഴവ്! (18) യാതൊരുവരുടെ ഉപമ അവർ അവിശ്വസിച്ചു തങ്ങ ളുടെ റ∫ിൽ അവരുടെ കർമങ്ങൾ, പ്രവൃത്തികൾ ഒരു വെണ്ണീർ (ചാരം) പോലെയാണ് അതിൽ കഠിനമായി (അടിച്ചുവീശി) കാറ്റ് ഒരു ദിവസത്തിൽ കൊടുങ്കാറ്റടിക്കുന്ന അവർക്ക് കഴിയുകയില്ല അവർ സമ്പാദിച്ച (പ്രവർത്തിച്ച) തിൽ നിന്ന് യാതൊന്നും അത് തന്നെ യാണ് വഴിപിഴവ് വിദൂരമായ ദുഷ്കർമങ്ങൾ ആര് ചെയ്താലും അതിന് ശിക്ഷയാണ് പ്രതിഫലം ലഭിക്കുകയെ ന്നത് തീർച്ചയാണ്. എന്നാൽ, അവിശ്വാസികളായ ആളുകൾ ചെയ്യുന്ന ദാനധർമങ്ങൾ, പൊതുസേവനങ്ങൾ പോലെയുള്ള സൽക്കർമങ്ങൾ മൂലവും അവർക്ക് പരലോകത്ത് യാതൊരു ഫലവും ലഭിക്കുവാനില്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. 25:23; 46:20 മുത ലായ സ്ഥലങ്ങളിലും അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്തവരും, പരലോക ഗുണമൊന്നും ആഗ്രഹിക്കാത്ത വരുമാണവർ എന്നുള്ളതാണ് അതിന്ന് കാരണം. ഐഹികമായ എന്തെങ്കിലും ഗുണ ലാഭങ്ങളല്ലാതെ അവർക്ക് വേറെ ലക്ഷ്യമൊന്നും ഉണ്ടായിരിക്കുകയില്ലല്ലോ. ആകയാൽ, അവരുടെ കർമഫലങ്ങൾ ഇഹത്തിൽ വെച്ച്തന്നെ അല്ലാഹു കണക്കുതീർത്തു കൊടു ക്കുകയാണ് ചെയ്യുക. കൊടുങ്കാറ്റിൽ പെട്ട വെണ്ണീർകൊണ്ട് യാതൊരു പ്രയോജവും കിട്ടാത്തത്പോലെ, അവരുടെ കർമങ്ങൾ കൊണ്ടും അവർക്ക് ഒരു പ്രയോജനവും ലഭി ക്കുവാനില്ലെന്നത്രെ അല്ലാഹു പറഞ്ഞ ഉപമയുടെ സാരം. സത്യവിശ്വാസികൾ പോലും അല്ലാഹുവിങ്കൽ നിന്നുള്ള സൽഫലങ്ങളെ ലക്ഷ്യമാക്കാതെജനശ്രുതിക്കോ, സൽപേ രിനോ വേണ്ടിചെയ്യുന്ന കർമങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമല്ലെന്നും, അതിന് പ്രതി ഫലം കിട്ടുകയില്ലെന്നും നബിവചനങ്ങളിൽനിന്നും അറിയപ്പെട്ട താണല്ലോ. പ്രബലമായ ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: (റ) പറയുകയാണ്: ഞാൻ ചോദിച്ചു; "അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്ത് ഇബ്നു പാലിക്കുകയും, സാധുക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്നു. അത് അയാൾക്ക് ഉപയോഗപ്പെടുമോ?' തിരുമേനി പറഞ്ഞു: "അത് അയാൾക്ക് ഉപകരിക്കുകയില്ല. കാരണം, അദ്ദേഹം എന്റെ റേ∫, പ്രതിഫലത്തിന്റെ ദിവ സത്തിൽ എനിക്ക് എന്റെ തെറ്റ് പൊറുത്തുതരണേ ( മ്മൾഷ ള്ളക്തൾട്ടക്ഷച ) എന്ന് പറഞ്ഞിട്ടില്ല'. അയാൾ പരലോകത്തിൽ വിശ്വസിച്ചിരുന്നില്ലല്ലോ എന്നാണ് നബി ˜ ചൂണ്ടിക്കാട്ടുന്നത്.
14:19–20

أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ

(19) നീ കണ്ടില്ലേ, അല്ലാഹു ആകാശങ്ങളെയും, ഭൂമിയെയും യഥാർഥ (മുറ) പ്രകാരം സൃഷ്ടിച്ചി രിക്കുന്നുവെന്ന്?! അവൻ ഉദ്ദേശിക്കു ന്നപക്ഷം, നിങ്ങളെ അവൻ (ഇവിടെ നിന്ന്) പോക്കുകയും, ഒരു പുതിയ സൃഷ്ടിയെ (ഇവിടെ) കൊണ്ടുവരു കയും ചെയ്യും;- (20) അത് അല്ലാഹുവിന്റെമേൽ ഒരു വീര്യപ്പെട്ട (പ്രയാസപ്പെട്ട) തൊന്നുമല്ല. (19) നീ കണ്ടില്ലേ അല്ലാഹു എന്ന് സൃഷ്ടിച്ചിരിക്കുന്നു (എന്ന്) ആകാശങ്ങളെ ഭൂമിയെയും യഥാർഥ (മുറ) പ്രകാരം അവൻ ഉദ്ദേശിക്കുന്ന (വേണമെന്ന് വെക്കുന്ന) പക്ഷം നിങ്ങളെ അവൻ പോക്കും, കൊണ്ടുപോകും അവൻ വരുകയും ചെയ്യും ഒരു സൃഷ്ടിയെ കൊണ്ട് പുതുതായ (20) അതല്ലതാനും അല്ലാഹുവിന്റെ മേൽ ഒരു വീര്യപ്പെട്ടത് (പ്രയാസപ്പെട്ടത്) നിങ്ങൾ അല്ലാഹുവിനെ ആരാധിച്ചും അവന്റെ നിയമ നിർദേശങ്ങൾ അനുസരിച്ചും വരുവാൻ തയ്യാറില്ലെങ്കിൽ അല്ലാഹുവിന്ന് അതുകൊണ്ട് ഒരു ദോഷവും ബാധിക്കുവാ നില്ല. വേണമെങ്കിൽ നിങ്ങളെ നശിപ്പിച്ചു മറ്റൊരു പുതിയ സൃഷ്ടിയെ ഈ ലോകത്ത് കൊണ്ടുവരുവാൻ അവന്ന് ഒട്ടും പ്രയാസമില്ല എന്ന് സാരം. (പുതിയ സൃഷ്ടി) കൊണ്ടുദ്ദേശ്യം മനുഷ്യരല്ലാത്ത വേറൊരു സൃഷ്ടി എന്നും, ഈ ജനതയല്ലാത്ത മറ്റൊരു ജനത എന്നും ആകാവുന്നതാണ്. സൂറഃ മുഹമ്മദിന്റെ അവസാനത്തിൽ അല്ലാഹു പറ യുന്നു: "നിങ്ങൾ തിരിഞ്ഞുകളയുകയാണെങ്കിൽ, നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരും. എന്നിട്ട് അവർ നിങ്ങളെപ്പോലെ ആയിരിക്കയില്ല.' അവിശ്വാസികളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ, ഇടക്കുവെച്ച് അല്ലാഹുവിന്റെ സാർവ്വത്രികമായ കഴിവിനെയും, സൃഷ്ടി വൈഭവത്തെയും കുറിച്ച് ഓർമപ്പെടുത്തിയ ശേഷം, വീണ്ടും അവരുടെ വിഷയത്തിലേക്ക് തന്നെ സംസാരം തിരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
14:21

وَبَرَزُواْ لِلَّهِ جَمِيعٗا فَقَالَ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَيۡءٖۚ قَالُواْ لَوۡ هَدَىٰنَا ٱللَّهُ لَهَدَيۡنَٰكُمۡۖ سَوَآءٌ عَلَيۡنَآ أَجَزِعۡنَآ أَمۡ صَبَرۡنَا مَا لَنَا مِن مَّحِيصٖ

(21) അവർ എല്ലാവരും (ക്വബ്റു കളിൽ നിന്ന്) അല്ലാഹുവിങ്കലേക്ക് പ്രത്യക്ഷപ്പെട്ടു വരുന്നതാണ്. അപ്പോൾ, ദുർബലർ അഹംഭാവം നടി ച്ചിട്ടുള്ളവരോട് (നേതാക്കളോട്) പറയും;' "ഞങ്ങൾ നിങ്ങളുടെ അനു യായികളായിരുന്നു (വല്ലോ): ആക യാൽ, അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് വല്ലതിനെയും നിങ്ങൾ ഞങ്ങ ളിൽനിന്ന് ധന്യമാ (ഒഴിവാ) ക്കിത്തരു ന്നവരാണോ?' അവർ പറയും: "അല്ലാഹു ഞങ്ങളെ നേർമാർഗത്തി ലാക്കിയിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങളെ നേർമാർഗത്തിലാക്കുമായി രുന്നു. നാം ക്ഷമകേട് കാണിച്ചുവോ, അല്ലെങ്കിൽ നാം ക്ഷമിച്ചുവോ (രണ്ടും) നമുക്ക് സമമാകുന്നു; നമുക്ക് (എനി) ഓടിപ്പോകുന്ന മാർഗ മൊന്നും ഇല്ല." (21) അവർ പ്രത്യക്ഷപ്പെടും, വെളിക്ക്വരും അല്ലാഹുവിങ്കലേക്ക് മുഴുവനും, എല്ലാവരും അപ്പോൾ പറയും ദുർബലർ, ബലഹീനർ, അശ ക്തർ യാതൊരുവരോട് വലുപ്പം (അഹംഭാവം) നടിച്ച ഞങ്ങൾ ആയിരുന്നു (വല്ലോ) നിങ്ങൾക്ക്, നിങ്ങളോട് അനുയായികൾ, പിൻപറ്റിയ വർ എന്നാൽ നിങ്ങളാകുന്നുവോ ധന്യമാക്കുന്ന (ഒഴിവാക്കുന്ന) വർ ഞങ്ങൾക്ക്, ഞങ്ങളിൽനിന്ന് ശിക്ഷ യിൽനിന്ന് അല്ലാഹുവിന്റെ വല്ലതിനെയും, വല്ല വസ്തുവും അവർ പറയും ഞങ്ങളെ നേർമാർഗത്തിലാക്കിയിരുന്നെങ്കിൽ അല്ലാഹു ഞങ്ങൾ നിങ്ങളെ നേർമാർഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു സമമാണ് നമ്മുടെ മേൽ നാം ക്ഷമകേട് (പൊറുതികേട്) കാണിച്ചുവോ അല്ലെങ്കിൽ നാം ക്ഷമിച്ചുവോ നമുക്കില്ല ഒരു ഓടിപ്പോകുന്ന (രക്ഷ കിട്ടുന്ന) സ്ഥാനവും (മാർഗവും) ക്വിയാമത്ത്നാളിൽ, എല്ലാവരും അവരുടെ ക്വബ്റുകളിൽ നിന്ന് എഴുന്നേറ്റു പുറ ത്തുവരുകയും, അല്ലാഹുവിന്റെ മുമ്പിൽ വിചാരണക്ക് ഹാജരാകുകയും ചെയ്യുമ്പോൾ, ഭൂമിയിൽ വെച്ച് നേതാക്കളും അനുയായികളുമായി പരസ്പരം സഹകരിച്ചു വർത്തിച്ചി രുന്ന അവിശ്വാസികൾ തമ്മിൽ നടക്കുന്ന ഒരു സംഭാഷണമാണ് അല്ലാഹു ഉദ്ധരിക്കു നേതാക്കളായിരുന്നുവല്ലോ നിങ്ങൾ. നിങ്ങളുടെ ചൊൽപടിക്ക് വഴ ങ്ങുന്നവരായിരുന്നു ഞങ്ങൾ. അതുകൊണ്ടാണ് ഇൗ ദുർഗതിയിൽ ഞങ്ങൾ എത്തേണ്ടിവന്നത്. എനി ഇപ്പോൾ വല്ല രക്ഷയും ഞങ്ങൾക്ക് നൽകുവാൻ നിങ്ങൾക്ക് കഴിയുമോ? എന്ന് അനു യായികൾ നേതാക്കളോട് ചോദിക്കുന്നു. അയ്യോ! ഞങ്ങൾക്ക് തന്നെയും നേർമാർഗത്തിലായിരിക്കുവാൻ ഭാഗ്യമുണ്ടായില്ല. പിന്നെ എങ്ങിനെയാണ് ഞങ്ങൾ നിങ്ങളെ രക്ഷിക്കുക? എനി, നാം ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും ഒരുപോലെ തന്നെ, രണ്ടായാലും നാം ശിക്ഷക്ക് അർഹരായിരിക്കുന്നു. ശിക്ഷ അനുഭവിക്കുകയ ല്ലാതെ എനി മറ്റൊരു പോംവഴിയും നമുക്കില്ല. ഇതായിരിക്കും നേതാക്കളുടെ മറുപടി. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. അവിശ്വാസികളിലുള്ള മേലേകിടക്കാരും, താഴേകിടക്കാരും തമ്മിൽ പരലോകത്ത് വെച്ച് നടക്കുന്ന പല സംഭവങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ, ഒഴിഞ്ഞുമാറ്റങ്ങൾ, കുറ്റസമ്മതങ്ങൾ ആദിയായവയെപ്പറ്റി സൂറഃ 31-33 സൂറഃ (ഗാഫിർ) 47, 48; 38, 39; അഹ്സാബ്: 67, 68 മുതലായ പല സ്ഥലങ്ങളിലും അല്ലാഹു വിവരിച്ചു കാണാവുന്നതാണ്. അവയിൽ ചിലത്, മഹ്ശറിൽ വെച്ചും, ചിലത് നരകത്തിൽ വെച്ചുമായിരിക്കും നടക്കുന്നതെന്നും അവയിൽനിന്ന് മനിലാക്കാം. വിഭാഗം - 4
14:22

وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ

(22) കാര്യം തീരുമാനം ചെയ്യപ്പെ ടുമ്പോൾ പിശാച് പറയുന്നതാണ്; "നിശ്ചയമായും, അല്ലാഹു നിങ്ങളോട് യഥാർഥ വാഗ്ദാനം, വാഗ്ദത്തം ചെയ്തു; ഞാനും നിങ്ങളോട് (ചിലത്) വാഗ്ദാനം ചെയ്തു. എന്നാൽ ഞാൻ നിങ്ങളോട് (അത്) ലംഘിച്ചു. എനിക്ക് നിങ്ങളുടെമേൽ യാതൊരു അധികാരവും (അഥവാ അധികൃതരേഖയും) ഉണ്ടായിരുന്നതു മില്ല;- ഞാൻ നിങ്ങളെ ക്ഷണിച്ചു, അപ്പോൾ നിങ്ങളെനിക്ക് ഉത്തരം നൽകിയെന്നല്ലാതെ. ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടു ത്തിക്കൊള്ളുവിൻ. ഞാൻ നിങ്ങളെ (രക്ഷിച്ചു) സഹായിക്കുന്നവനല്ല; നിങ്ങൾ എന്നെ (രക്ഷിച്ചു) സഹായി ക്കുന്നവരുമല്ല; നിങ്ങൾ മുമ്പ് എന്നെ (അല്ലാഹുവിനോട്) പങ്കുചേർത്ത തിനെ ഞാൻ (ഇതാ) നിഷേധിച്ചിരി അക്രമികൾ -അവർക്ക് വേദനയേറിയ ശിക്ഷയു ണ്ടായിരിക്കും. (22) പറയുന്നതാണ് പിശാച് തീരുമാനിക്കപ്പെടുമ്പോൾ കാര്യം നിശ്ചയമായും അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തു യഥാർഥ വാഗ്ദാനം ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു എന്നിട്ട് ഞാൻ നിങ്ങളോട് എതിർ (ലംഘനം) ചെയ്തു എനി ക്കുണ്ടയിരുന്നതുമില്ല, എനിക്കില്ലായിരുന്നു നിങ്ങളുടെമേൽ ഒര ധികാരവും, അധികൃത രേഖയും ഞാൻ നിങ്ങളെ ക്ഷണിച്ചുവെന്നത ല്ലാതെ അപ്പോൾ നിങ്ങൾ ഉത്തരം നൽകി എനിക്ക് ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തരുത്, ആക്ഷേപിക്കരുത് നിങ്ങൾ കുറ്റപ്പെടുത്തു കയും ചെയ്യുവിൻ നിങ്ങളെതന്നെ, നിങ്ങളുടെ സ്വന്തങ്ങളെ ഞാനല്ല നിങ്ങൾക്ക് സഹായം (രക്ഷ) നൽകുന്നവൻ നിങ്ങളുമല്ല എനിക്ക് സഹായം (രക്ഷ) നൽകുന്നവർ നിശ്ചയമായും ഞാൻ അവിശ്വസി(നിഷേധി)ച്ചിരിക്കുന്നു നിങ്ങളെന്നെ പങ്കുചേർത്തതിനെ മുമ്പ് നിശ്ചയമായും അക്രമികൾ അവർക്കുണ്ട് ശിക്ഷ വേദനയേറിയ നേതാക്കളോ അനുയായികളോ എന്ന വ്യത്യാസം കൂടാതെ മനുഷ്യരെ വഴിപിഴപ്പി ക്കുവാൻ ദൃഢനിശ്ചയം ചെയ്ത നികൃഷ്ടജീവിയാണല്ലോ പിശാച്. അവന്റെ ദുഷ്പ്രേ രണകൾക്ക് വഴങ്ങിയും, അവന്റെ മധുരമോഹനങ്ങളായ വാഗ്ദാനങ്ങളിൽ കുടു ങ്ങിയുംകൊണ്ടാണ് മനുഷ്യൻ ദുർമാർഗങ്ങൾക്ക് അടിമപ്പെടുന്നത്. മനുഷ്യരാകുന്ന നേതാക്കളും അനുയായികളും തമ്മിൽ നടക്കുന്ന വാഗ്വാദങ്ങളെപ്പറ്റി പ്രസ്താവിച്ചശേഷം, ഇരുകൂട്ടരുടെയും ഉപദേശകനായിക്കൊണ്ടിരുന്ന പിശാച് അന്ന് അവരോടു സ്വീകരി ക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് ഈ വചനത്തിൽ അല്ലാഹു അറിയിക്കുകയാണ്. വിചാരണ കഴിഞ്ഞു സജ്ജനങ്ങൾക്ക് സ്വർഗത്തിലേക്കും, ദുർജ്ജനങ്ങൾക്ക് നരക ത്തിലേക്കും വിധിയുണ്ടാകുമ്പോൾ, തന്റെ ദുരുപദേശങ്ങൾക്ക് വഴങ്ങി ദുർമാർഗികളാ യിത്തീർന്നവരോട് അവൻ നടത്തുന്ന ഒരു പ്രസംഗമാണിത്. അതിൽ സംഗതികളുടെ യഥാർഥരൂപം അവൻ തുറന്നുകാട്ടുന്നു. അവൻ പറയും:- നിങ്ങൾ നേർമാർഗം സ്വീകരി ക്കുന്നതായാൽ, നിങ്ങൾക്ക് രക്ഷയും വമ്പിച്ച അനുഗ്രഹങ്ങളും ലഭിക്കുമെന്ന് റസൂലു കളും വേദഗ്രമ്ലങ്ങളും മുഖേന അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. അതെല്ലാം സത്യവും യഥാർഥവുമായിരുന്നു. അതിപ്പോൾ അനുഭവത്തിൽ വരുകയും ചെയ്തു. നേരെമറിച്ച് ദുർമാർഗം അവലംബിക്കുന്നപക്ഷം, എന്റെ സൈന്യങ്ങളും ആൾക്കാരും മുഖേനഞാനും ചിലതൊക്കെ നിങ്ങളെ വ്യാമോഹിപ്പിച്ചു. സ്വർഗമില്ല, നര കമില്ല, വിചാരണയില്ല, പുനർജീവിതമില്ല. അതൊക്കെ കേവലം ചില ഐതിഹ്യങ്ങൾ അതെല്ലാം യഥാർഥമാണെങ്കിൽ തന്നെയും നിങ്ങളുടെ ദൈവങ്ങളും മഹാത്മാക്കളും നിങ്ങളെ രക്ഷപ്പെടുത്തിക്കൊള്ളും എന്നും മറ്റും. അതെല്ലാം കള്ളമാ യിരുന്നു. ആ കള്ളങ്ങൾ നിരത്തിവെച്ചു നിങ്ങളെ ഞാൻ തോന്നിയവാസങ്ങളിലേക്ക് ക്ഷണിച്ചുവെന്നല്ലാതെ, അതിനപ്പുറം ഞാനൊന്നും ചെയ്തിട്ടില്ല. നിങ്ങളെ നിർബന്ധിച്ചു വഴിപിഴപ്പിക്കുവാനുള്ള അധികാരശക്തിയോ, അധികൃതമായ തെളിവുകളോ ഒന്നും എനി ക്കില്ലായിരുന്നു. എന്നിട്ടും നിങ്ങളെന്റെ ക്ഷണം സ്വീകരിച്ചു മുമ്പോട്ട് വരുകയാണ് ചെയ്തത്. അതുകൊണ്ട് നിങ്ങളെന്നെ പഴിച്ചിട്ട് കാര്യമില്ലനിങ്ങളുടെ പക്കൽ വന്ന അമളിക്ക് നിങ്ങൾ നിങ്ങളെതന്നെയാണ് പഴിക്കേണ്ടത്. ഏതായാലും എനി, അന്യോന്യം സങ്കടം കേട്ടു രക്ഷ നൽകുവാൻ എനിക്കോ, നിങ്ങൾക്കോ സാധ്യമല്ല. രണ്ട് കൂട്ടർക്കും വിധിക്കപ്പെട്ട ശിക്ഷ അവരവർ അനുഭവിച്ചേ തീരൂ. മുമ്പ് ഇഹത്തിൽവെച്ച് എന്നെ ആരാ ധിച്ചും അനുസരിച്ചും വരുകവഴി എന്നെ നിങ്ങൾ അല്ലാഹുവിന് സമമാക്കിവെക്കുകയു ണ്ടായി. അന്ന് ഞാനത് അനുകൂലിച്ചുവെങ്കിലും ഇപ്പോഴിതാ ആ തെറ്റിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നു. ഇതാ, ഞാനത് തുറന്നു നിഷേധിക്കുന്നു. "അക്രമികൾക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.' ( ) എന്ന അവസാനത്തെ വാക്യം പിശാചിന്റെ വാക്കുകളിൽപെട്ടതായിരിക്കുവാനാണ് കൂടുതൽ സാധ്യത കാണുന്നത്. ഒരു പക്ഷേ, അതിന്റെ മുമ്പത്തെ വാക്യത്തോടെ പിശാ ചിന്റെ വാക്കുകൾ അവസാനിച്ച പൊതുതത്വമെന്ന നിലക്ക്-അല്ലാഹു പറഞ്ഞ വാക്കാണതെന്നും വരാവുന്നതാണ്. രണ്ടായാലും ഉദ്ദേശ്യം വ്യക്തമാ ണല്ലോ. ഇവിടെ പിശാച് ( ) എന്ന് പറഞ്ഞത് മനുഷ്യവർഗത്തിന്റെ ആജീവനാന്ത ശത്രുവായ ഇബ്ലീസിനെ ഉദ്ദേശിച്ചാണെന്നുള്ളതിൽ ഭിന്നാഭിപ്രായമില്ല. പക്ഷേ, അദൃ ശ്യജീവിയായ പിശാചിനെ നിഷേധിക്കുകയും പിശാചെന്നും ഇബ്ലീസെന്നുമൊക്കെ പറയുന്നത് മനുഷ്യരിൽ തന്നെയുള്ള ദുശ്ശക്തികളെ ഉദ്ദേശിച്ചാണെന്ന് വാദിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യാറുള്ള ചിലർക്ക് മാത്രമേ ഇതിൽ എതിരഭിപ്രായമുള്ളൂ. പാമര ജനങ്ങളെ വിരട്ടുന്ന മതസമുദായരാഷ്ട്രീയ നേതാക്കളാണ് ഇവിടെ പിശാച് കൊണ്ട് വിവക്ഷ എന്നാണവർ ജൽപിക്കുന്നത്. അത്തരം നേതാക്കളുടെ സ്ഥിതി ഏറെക്കുറെ യഥാർഥ പിശാചിന്റെത് പോലെത്തന്നെയായിരിക്കുമെന്ന് മുഖേനയും ഹദീഥ് മുഖേനയും നാമും മനിലാക്കുന്നു. പക്ഷേ, ഇവിടെ "പിശാച്' കൊണ്ടുദ്ദേശ്യം അത ല്ലെന്ന് നമുക്ക് തീർത്തും പറയാവുന്നതാണ്. (പിശാചിനെ സംബന്ധിച്ച ഇവരുടെ പുതിയ വാദങ്ങളും അവയുടെ ഖണ്ഡനങ്ങളും സൂറത്ത് ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കു റിപ്പിൽ കാണാം.)
14:23

وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ

(23) വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ അടിഭാഗത്തിലൂടെ അരു വികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടു കയും ചെയ്യും; തങ്ങളുടെ റ∫ിന്റെ അനുമതി പ്രകാരം അതിൽ നിത്യവാ അവരുടെ അഭിവാദ്യം "സലാം' (സ മാധാനശാന്തി) ആയിരിക്കും. (23) പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും വിശ്വസിച്ചവർ പ്രവർത്തിക്കുകയും ചെയ്ത സൽകർമങ്ങൾ സ്വർഗങ്ങളിൽ ഒഴുകുന്ന അവയുടെ അടിയിലൂടെ അരുവികൾ, നദികൾ നിത്യ വാസികളായിട്ട് അവയിൽ സമ്മത (അനുമതി) പ്രകാരം അവരുടെ റ∫ിന്റെ അവരുടെ അഭിവാദ്യം അവയിൽ വെച്ച് സലാമാകുന്നു, സമാധാനശാന്തിയായിരിക്കും. നരകവാസികളായ ദുർജ്ജനങ്ങൾക്ക് അവരുടെ സ്വന്തം ആൾക്കാരിൽ നിന്ന്പോലും അറപ്പും വെറുപ്പും അനുഭവപ്പെടുമ്പോൾ, സ്വർഗവാസികളായ സജ്ജനങ്ങൾക്ക് എവിടെ വെച്ചും ലഭിക്കുന്നത് സ്വാഗതവും സമാധാനത്തിന്റെ അഭിവാദ്യങ്ങളുമായിരിക്കും. അല്ലാ ഹുവിൽ നിന്നും, മലക്കുകളിൽ നിന്നും, സ്വർഗവാസികളിൽ നിന്നുമെല്ലാം തന്നെ അത വർക്ക് ലഭിച്ചുകൊണ്ടിരിക്കും. (13:23, 24; 25: 75; 36: 58 മുതലായവ നോക്കുക)
14:24–26

أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ

تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ

وَمَثَلُ كَلِمَةٍ خَبِيثَةٖ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٖ

(24) നീ കണ്ടില്ലേ, അല്ലാഹു എങ്ങിനെയാണ് ഒരുപമ വിവരിച്ചിരി ക്കുന്നത്? അതായത്, നല്ല (വിശിഷ്ട മായ ഒരു വാക്കിനെ നല്ല (വിശിഷ്ട മായ) ഒരു വൃക്ഷം പോലെ (ഉപമി ച്ചത്)! അതിന്റെ മുരട് ഉറച്ചുനിൽക്കു ന്നതും, അതിന്റെ ശാഖ ആകാശ ത്തിലും ധ വളരെ ഉയർന്നു നിൽക്കു ന്നതും പ ആകുന്നു:- (25) അതിന്റെ റ∫ിന്റെ ഉത്തരവ് പ്രകാരം അതിന്റെ കനി (ഫലങ്ങൾ) എല്ലാ സമയത്തും അത് നൽകിക്കൊ ണ്ടിരിക്കും. മനുഷ്യർ ഉറ്റാലോചിക്കു വാൻ വേണ്ടി അല്ലാഹു അവർക്ക് ഉപ മകൾ വിവരിച്ചുകൊടുക്കുന്നു. (26) ഒരു ദുഷിച്ചതായ (ചീത്ത) വാക്കിന്റെ ഉപമയാകട്ടെഭൂമിയുടെ മുകളിൽ നിന്ന് (നിഷ്പ്രയാസം) പറി ച്ചെടുക്കപ്പെടുന്ന ഒരു ദുഷിച്ചതായ (ചീത്ത) വൃക്ഷംപോലെയാകുന്നു;- അതിന് (സ്ഥിരമായി) ഒരു നിലനിൽപു മില്ല. (24) നീ കണ്ടില്ലേ എങ്ങിനെ എന്ന് അല്ലാഹു ആക്കിയി (വിവരിച്ചി)രിക്കുന്നു ഒരു ഉപമ, ഉദാഹരണം അതായത് ഒരു വാക്കിനെ നല്ലതായ, വിശിഷ്ടമായ ഒരു വൃക്ഷം (മരം) പോലെ നല്ലതായ, വിശിഷ്ടമായ അതിന്റെ മൂലം, മുരട് ഉറച്ചു (സ്ഥിരപ്പെട്ടു)നിൽക്കുന്നതാണ് അതിന്റെ ശാഖ (കൊമ്പ്) ആകാശത്തിലുമാണ് (25) അത് നൽകും അതിന്റെ കനി, ഭോജ്യം എല്ലാ സമയത്തും അനുവാദപ്ര കാരം അതിന്റെ റ∫ിന്റെ ആക്കുന്നു (വിവരിക്കുന്നു) അല്ലാഹു ഉപമകളെ മനുഷ്യർക്ക് അവരാകുവാൻ വേണ്ടി, ആയേക്കാം അവർ ഉറ്റാലോചിക്കുക, ഓർമിക്കുക (26) ഉപമയാകട്ടെ ചീത്ത (ദുഷിച്ച) വാക്കിന്റെ ഒരു വൃക്ഷം (മരം) പോലെയാകുന്നു ദുഷിച്ച, ചീത്തയായ അത് പറിച്ചെടുക്കപ്പെടുന്നതാണ് മുകളിൽ നിന്ന് ഭൂമിയുടെ അതിന്നില്ല ഒരു സ്ഥിരതയും, നിലനിൽപും, ഉറപ്പും "നല്ല വാക്ക്' ( ) എന്നും, "ചീത്തവാക്ക്' ( ) എന്നും പൊതു വായി പറഞ്ഞിരിക്കകൊണ്ട് വിശിഷ്ടമായ തത്വങ്ങളും, ഉൽക്കൃഷ്ടമായ സാരങ്ങളും ഉൾക്കൊള്ളുന്ന എല്ലാ വാക്കുകളും "നല്ല വാക്കിലും' ദുഷിച്ച തത്വങ്ങളും, നികൃഷ്ട മായ സാരങ്ങളും ഉൾക്കൊള്ളുന്ന എല്ലാ വാക്കുകളും "ചീത്തവാക്കി'ലും ഉൾപ്പെടുത്താ വുന്നതാകന്നു. ഇസ്ലാമിന്റെ മുദ്രാവാക്യവും തൗഹീദിന്റെ സാക്ഷ്യമൊഴിയുമായ ത്സ (അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല) എന്ന വാക്യം നല്ല വാക്കുകളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം വഹിക്കുന്നുവെന്ന് നിംശയം പറയാം. നേരെമറിച്ച് ശിർക്കി ന്റെയും, കുഫ്റിന്റെയും വാക്കുകൾ ചീത്തവാക്കുകളുടെ മുൻപന്തിയിലും നിൽക്കുന്നു. അത്പോലെതന്നെ "നല്ല വൃക്ഷ' ( ഗ്നച്ഛട്ടണ )ത്തിന്റെയും "ചീത്ത വൃക്ഷ' ( ഗ്നഷ്ടട്ടച്ഛച ) ത്തിന്റെയും ചില വിശേഷതകൾ പറയപ്പെട്ടിട്ടുണ്ടെങ്കിലും അവ കൊണ്ടുദ്ദേശിക്കപ്പെട്ട വൃക്ഷങ്ങൾ ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് കാറ്റ് മൂലമോ മറ്റോ പുഴങ്ങി വീഴാത്തവണ്ണം ഭൂമിയിൽ വേരുറച്ചു നിൽക്കുന്ന തടിമരവും, ഒടിഞ്ഞും മുറി ഞ്ഞുംപോകാതെ അന്തരീക്ഷത്തിൽ തല ഉയർത്തി നിൽക്കുന്ന ശാഖകളും മേൽതല പ്പുകളും ഉള്ളതും, തിന്നാൻ കൊള്ളുന്ന കായഫലങ്ങൾ എല്ലാകാലത്തും ലഭിക്കുന്നതു മായ എല്ലാ വൃക്ഷങ്ങളും "നല്ല വൃക്ഷം' കൊണ്ടും, വേരുറപ്പില്ലാതെ മുകൾമണ്ണിൽ മാത്രം വേരുപടർന്നതും, നിഷ്പ്രയാസം പറിച്ചെടുക്കാവുന്നതും വേഗത്തിൽ മറിഞ്ഞുവീഴു ന്നതും, അതോടൊപ്പം തിന്നാൻകൊള്ളാത്ത ഫലങ്ങൾ മാത്രം ഉണ്ടാകുന്നതുമായ എല്ലാ വൃക്ഷങ്ങളും "ചീത്തവൃക്ഷം' കൊണ്ടും ഉദ്ദേശിക്കപ്പെടാവുന്നതാകുന്നു. എങ്കിലും താഴെ ഉദ്ധരിക്കുന്ന ഹദീഥുകളിൽ നിന്ന് മനിലാക്കാവുന്നത്പോലെ, ഈത്തപ്പനവൃക്ഷം നല്ല വൃക്ഷങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നു. ആട്ടങ്ങ (കാട്ടു വെള്ളരി)ച്ചെടി ചീത്തവൃക്ഷങ്ങളിൽ പ്രഥമസ്ഥാനത്തും നിൽക്കുന്നു. ഈത്തപ്പനയെ സംബന്ധിച്ചിടത്തോളം നല്ല വൃക്ഷത്തിന് അല്ലാഹു പറഞ്ഞ എല്ലാ ഗുണങ്ങളും പൂർത്തി യായിട്ടുണ്ടെന്ന് പറയേണ്ടതില്ല. അതിന്റെ ഫലമാകട്ടെ, കുരുന്നുകാലം മുതൽ ഉണങ്ങി ദശകളിലായി എല്ലാ കാലത്തും ലഭ്യമാകുന്നതും ഹൃദ്യമായ ഭക്ഷ്യപദാർഥവുമാകുന്നു. ആട്ടങ്ങയെ സംബന്ധിച്ചിടത്തോളം, ചീത്ത വൃക്ഷ ത്തെപ്പറ്റി പ്രസ്താവിച്ച ദോഷങ്ങളെല്ലാം അതിന്നുണ്ട്. പക്ഷേ, പ്രത്യക്ഷത്തിൽ അതൊരു "വൃക്ഷ"മല്ലല്ലോ എന്ന് പറയപ്പെടാം. എന്നാൽ എന്ന വാക്ക് സാധാരണഗതിയിൽ വൃക്ഷത്തിന്നാണ് ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും ചെറിയ ചെടികളെയും, വള്ളിക ളെയും ഉദ്ദേശിച്ചും അത് ചിലപ്പോൾ ഉപയോഗിക്കപ്പെടാറുണ്ട്താനും. സത്യവിശ്വാസവും അവിശ്വാസവും തമ്മിലും, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുമുള്ള ഒരു താരതമ്യമാണ് ഇൗ ഉപമകളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അതായത്, സത്യവിശ്വാസിയുടെ വിശ്വാസം അചഞ്ചലവും സ്ഥിരപ്രതിഷ്ഠിതവുമായി രിക്കും. അവന്റെ പ്രവൃത്തികൾ അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യും. അവന്റെ കർമഫലങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമായതും ഇടമുറിയാതെ തുടർന്നുകൊണ്ടിരി ക്കുന്നതുമായിരിക്കും. അവിശ്വാസിയുടെ അവിശ്വാസമാകട്ടെ, അടിയുറപ്പില്ലാത്തതും, കർമങ്ങൾ ദുഷിച്ചതും, ഉപയോഗശൂന്യവുമായിരിക്കും എന്ന് ചുരുക്കം. (റ) പ്രസ്താവിക്കുന്നു: ഞങ്ങൾ റസൂൽ തിരുമേനി ˜ യുടെ അടുക്കൽ ഇരിക്കുമ്പോൾ അവി ടുന്ന് ചോദിച്ചു: "മുസ്ലിമായ മനുഷ്യനോട് സാമ്യമുള്ളതും, ഉഷ്ണകാലത്തും, ശൈത്യ കാലത്തും ഇലകൊഴിഞ്ഞുപോകാത്തതും എല്ലാകാലത്തും റ∫ിന്റെ ഉത്തരവനുസരിച്ച് കനി നൽകുന്നതുമായ ഒരു വൃക്ഷത്തെക്കുറിച്ച് നിങ്ങൾ വർത്തമാനം പറയുവിൻ.' അത് ഇൗത്തപ്പനയാണെന്ന് എന്റെ മനിൽ തോന്നി. അബൂബക്റും, ഉമറും (റ) ഒന്നും പറ യാതിരിക്കുന്നതായി ഞാൻ കണ്ടു. എന്നിരിക്കെ, ഞാനത് പറയുവാൻ മടിച്ചു. അവ രാരും ഒന്നും പറയാതിരുന്നപ്പോൾ റസൂൽ ˜ പറഞ്ഞു; "അത് ഇൗത്തപ്പനയാണ്. ഞങ്ങൾ എഴുന്നേറ്റുപോന്നപ്പോൾ ഞാൻ ഉമറിനോട് പറഞ്ഞു: "പിതാവേ, അല്ലാഹുവാണ! അത് ഇൗത്തപ്പനയാണെന്ന് എന്റെ മനിലുണ്ടായിരുന്നു.' അപ്പോൾ അദ്ദേഹം പറഞ്ഞു; "നീ എന്ത്കൊണ്ടത് പറഞ്ഞില്ല?' ഞാൻ പറഞ്ഞു: "നിങ്ങളൊക്കെ ഒന്നും പറയുന്നതായി ഞാൻ കണ്ടില്ല, അതുകൊണ്ട് ഞാൻ വല്ലതും പറയുവാൻ മടിച്ചതാണ്.' ഉമർ പറഞ്ഞു; "അത് പറഞ്ഞത് നീ ആയിരുന്നുവെങ്കിൽ, എനിക്ക് ഇന്നിന്നതൊക്കെ ലഭിക്കുന്നതിനെ ക്കാൾ ഇഷ്ടമായിരുന്നു.' (ബു;മു) ചീത്തവൃക്ഷം ( ) എന്ന് പറഞ്ഞത് ആട്ടങ്ങ (കാട്ടുവെള്ളരി)യാണെന്ന് നബി ˜ പ്രസ്താവിച്ചതായി അനസ്ബ്നു മാലിക് (റ)ൽ നിന്ന് ഇബ്നു അബീഹാതിമും, ഇബ്നു ജരീറും (റ)മറ്റും ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിരിക്കുന്നു.
14:27

يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ

(27) വിശ്വസിച്ചവരെ അല്ലാഹു ഐഹിക ജീവിതത്തിലും പരലോക ത്തിലും (സ്ഥിരമായി) ഉറച്ചു നിൽക്കുന്ന വാക്ക് കൊണ്ട് ഉറപ്പിച്ചു നിറുത്തുന്നതാണ്. അക്രമികളെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും; താൻ എന്ത് ഉദ്ദേശിക്കു ന്നുവോ അത് അല്ലാഹു ചെയ്യുന്നതു മാണ്. (27) അല്ലാഹു ഉറപ്പിക്കും, സ്ഥിരപ്പെടുത്തും വിശ്വസിച്ചവരെ വാക്യം (വാക്ക്) കൊണ്ട് ഉറച്ചതായ, സ്ഥിരമായ ഐഹിക ജീവിതത്തിൽ പരലോകത്തിലും അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും. അക്രമികളെ അല്ലാഹു ചെയ്യുന്നതുമാണ് അവൻ ഉദ്ദേശിക്കുന്നത്. അഖിലവസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടിയും അവന്റെ അധികാരത്തിലും നിയ ന്ത്രണത്തിലും ഉൾപ്പെട്ടതുമായിരിക്കെ, അവൻ ഉദ്ദേശിച്ചതെന്തും ചെയ്വാൻ അവന് തികച്ചും അധികാരവും ന്യായവുമുണ്ട് (അവൻ ചെയ്യുന്ന തിനെപ്പറ്റി അവനോട് ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പെടു കയും ചെയ്യും). പക്ഷേ, നീതിയുക്തമല്ലാത്തതൊന്നും തന്നെ അല്ലാഹു ചെയ്കയില്ലെ ന്നുള്ളതിൻ സംശയമില്ല. (നിന്റെ റ∫് ഒരാളോടും അക്രമം ചെയ്ക യില്ല) (അല്ലാഹു ലോകരെ അക്രമിക്കുവാൻ ഉദ്ദേശിക്കുന്നില്ല). എന്നിരിക്കെ, അവൻ ഉദ്ദേശിക്കന്നത് അവൻ ചെയ്യുമെന്ന് പറഞ്ഞതിന്റെ താൽപര്യം മനിലാക്കുവാൻ പ്രയാസമില്ല. ഇത്തരം വിഷയങ്ങളെപ്പറ്റി ഒന്നിലധികം പ്രാവശ്യം നാം മുമ്പ് ഉണർത്തിയിട്ടുള്ളതുമാകുന്നു. കൂടുതൽ അറിയാനാഗ്രഹിക്കുന്നവർ സൂറഃ ഹദീദിന് ശേഷമുളള "ക്വദ്വാക്വദ്ർ' എന്ന വ്യാഖ്യാനക്കുറിപ്പും നോക്കിക്കൊള്ളട്ടെ. കഴിഞ്ഞ വചനത്തിൽ നല്ല വാക്കിന്റെ ഉപമ വിവരിച്ചശേഷം അതിന്റെ വക്താക്കളും ആൾക്കാരുമായ ആളുകൾക്ക് ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ ഒരു ചാഞ്ചല്യവും വ്യതി യാനവും വരാതെ അല്ലാഹു കാത്തുസൂക്ഷിക്കുമെന്നും, അവരെ അതിൽ ഉറപ്പിച്ചു നിറു ത്തുമെന്നും ഈ വചനം മുഖേന അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ഏത് പരീക്ഷണ ഘട്ടം നേരിട്ടാലും ഒരു സത്യവിശ്വാസി അവന്റെ വിശ്വാസം കൈവിടുകയില്ലെന്ന് ഉറ പ്പിച്ചു പറയാം. ഇസ്ലാമിന്റെ ആരംഭഘട്ടത്തിൽ നടന്നിട്ടുള്ള എത്രയോ സംഭവ ങ്ങൾവിശേഷിച്ചും ബിലാൽ, സ്വുഹൈബ് (റ) പോലെ ആദ്യകാല വിശ്വാസികളായവ രുടെ മതിയായ തെളിവാകുന്നു. പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടുമ്പോഴും അവർ ഉത്തരം മുട്ടുകയോ പരിഭവിക്കേണ്ടിവരികയോ ചെയ്കയില്ല. ഐഹിക ജീവിതം അവസാനിച്ചശേഷം, പുനരുത്ഥാനം വരെയുള്ള ഇടക്കാലത്ത് ക്വബ്റു കളിൽ വെച്ചുണ്ടാകുന്ന ചോദ്യവേളയിലും അങ്ങിനെതന്നെ. നബി ˜ പല ഹദീഥുക ളിലും വ്യക്തമായി പ്രസ്താവിച്ചത്പോലെ, ക്വബ്റുകളിൽവെച്ച് മലക്കുകളുടെ ചോദ്യം ഉണ്ടാകുമ്പോഴും യാതൊരു ചാഞ്ചല്യവും പരിഭ്രമവും കൂടാതെ മറുപടി നൽകുവാൻ അവർക്ക് കഴിയും. നബി ˜ പറഞ്ഞതായി ആസിബ് ( ഭ ഗ്മഞസ്ലഥ ) ഉദ്ധരിക്കുന്നു: "ക്വബ്റിൽവെച്ച് മുസ്ലിമിനോട് ചോദ്യം നടക്കുമ്പോൾ, അല്ലാഹു അല്ലാതെ ഇലാഹി ല്ലെന്നും, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും അവൻ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു ള്ളമവ ൽറൾയ ന്റച്ഛഷ്ടഷ എന്ന് പറഞ്ഞത്.' (ബുഖാരിയും മുസ്ലിമും അടക്കം പലരും നിവേദനം ചെയ്ത ഹദീഥാണിത്). ക്വബ്റിലെ ചോദ്യത്തെ സ്ഥാപിക്കുന്ന അനേകം ഹദീഥുകൾ നിലവിലുണ്ട്. അവയിൽ പലതിലും ഈ വചനം അതിനൊരു തെളിവായി നബി ˜ ഉദ്ധരിച്ചുകാണാം. പക്ഷേ, ചിലർ ധരിക്കാറുള്ളത് വചനം സത്യവിശ്വാസികൾ ക്വബ്റിൽവെച്ച് ചോദ്യം ചെയ്യുമ്പോഴത്തെ അവസ്ഥയെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നല്ല ആ ഹദീഥുകളുടെ താൽപര്യം. ഇഹത്തിലും പരത്തിലും അല്ലാഹു സത്യവിശ്വാസിയെ പതറാതെ ഉറ പ്പിച്ചു നിർത്തു മെന്ന് പറഞ്ഞതിൽ ക്വബ്റിലെ ജീവിതത്തിലെ ഉറപ്പിച്ചു നിറുത്തലും ഉൾപ്പെടുന്നതാ ണെന്ന് വ്യക്തമാക്കുകയാണ് നബി ˜ ചെയ്തിരിക്കുന്നത്. (ക്വബ്റിലെ സ്ഥിതി ഗതികൾ സൂറഃ യാസീനുശേഷമുളള വ്യാഖ്യാനക്കുറിപ്പിൽ വിവരിച്ചിരിക്കുന്നു) വിഭാഗം - 5
14:28–30

۞أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ

جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ

وَجَعَلُواْ لِلَّهِ أَندَادٗا لِّيُضِلُّواْ عَن سَبِيلِهِۦۗ قُلۡ تَمَتَّعُواْ فَإِنَّ مَصِيرَكُمۡ إِلَى ٱلنَّارِ

(28) യാതൊരു കൂട്ടരുടെ നേരെ നീ (നോക്കി) കണ്ടില്ലേ?- അല്ലാഹു വിന്റെ അനുഗ്രഹത്തെ അവർ അവി ശ്വാസമാക്കി മാറ്റിമറിക്കുകയും, തങ്ങളുടെ ജനങ്ങളെ അവർ നാശ(നഷ്ട)ത്തിന്റെ ഭവനത്തിൽ ഇറ (ക്കിത്താമസിപ്പി)ക്കുകയും ചെയ്തി രിക്കുന്നു! (29) അതായത് "ജഹന്നമി"ൽ ധ നര കത്തിൽ പ . അവരതിൽ കടന്നെരിയു ന്നതാണ്; (ആ) താവളം എത്രയോ ചീത്തയും! (30) അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാ നായി അവർ അവന്ന് ചില സമൻമാരെ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നീ പറയുക: "നിങ്ങൾ സുഖം അനുഭവിച്ചുകൊള്ളു വിൻ! എന്നാൽ, നിങ്ങളുടെ വന്നുചേ രൽ (അഥവാ തിരിച്ചുവരവ്) നരക ത്തിലേക്കായിരിക്കും." (28) നീ (നോക്കി) കണ്ടില്ലേ യാതൊരുവരിലേക്ക് അവർ മാറ്റിമറിച്ചു അല്ലാഹുവിന്റെ അനുഗ്രഹത്തെ അവിശ്വാസമായി അവർ ഇറക്കിവെക്കുകയും ചെയ്തു അവരുടെ ജനങ്ങളെ നാശത്തിന്റെ ഭവനത്തിൽ (വീട്ടിൽ) (29) അതായത് ജഹന്നമിൽ അവരതിൽ കട ന്നെരിയും, എരിഞ്ഞുകൊണ്ട് എത്രയോ ചീത്ത, വളരെ മോശവും (ആ) താവളം, തങ്ങൽ (30) അവർ ആക്കുക ചില സമൻമാരെ അവർ വഴിപിഴപ്പിക്കുവാൻ വേണ്ടി അവന്റെ മാർഗത്തിൽ നിന്ന് നീ പറയുക നിങ്ങൾ അനുഭവ മെടുത്തു (സുഖം അനുഭവിച്ചു) കൊള്ളുവിൻ എന്നാൽ നിങ്ങളുടെ ചെന്നുചേരൽ, തിരിച്ചെത്തൽ, ആയിത്തീരൽ, മടക്കം, നരകത്തിലേക്കാണ് മക്കാ മുശ്രിക്കുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. അല്ലാഹു അവർക്ക് നാടിന്റെ നേതൃത്വം നൽകി. യുദ്ധഭീതിയോ മറ്റോ കൂടാതെ സമാധാനപൂർവം മറ്റു പ്രദേശങ്ങ ളിൽ ജീവിക്കുവാനുള്ള സൗകര്യവും നൽകി. അവരിൽ നിന്നൊരു റസൂലിനെയും എഴു ന്നേൽപിച്ചുകൊടുത്തു. ഒരു വേദഗ്രമ്ലവും അവരിൽ ഇറക്കി. ഇങ്ങനെയുള്ള അനുഗ്ര ഹങ്ങൾക്കൊക്കെ നന്ദികാണിക്കുന്നതിന്പകരം, അവ കുഫ്റിന്റെയും, ശിർക്കിന്റെയും മാർഗത്തിൽ വിനിയോഗിക്കുകയും, മറ്റുള്ളവരെക്കൂടി വഴിതെറ്റിക്കുകയുമാണവർ ചെയ്തത്. അങ്ങനെ അവർ പിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിച്ചു നരകാവകാശിക ളാക്കുകയും ചെയ്തു. അതുകൊണ്ട് കുറച്ചുനാൾ കൂടി അവർക്ക് സ്വൈരവിഹാരം കൊള്ളാമെങ്കിലും ഒടുക്കം നരകത്തിലേക്കായിരിക്കും അവർ ചെന്നെത്തുക. ഈ ധിക്കാ രജീവിതം എനി അധികനാൾ നീണ്ടുനിൽക്കുകയില്ല എന്ന് സാരം. ഈ താക്കീത് പ്രഥ മമായി അഭിമുഖീകരിക്കുന്നത് ഈ സൂറത്ത് അവതരിക്കുമ്പോഴത്തെ മുശ്രിക്കുകളെ യാണെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദുരുപയോഗപ്പെടുത്തി അവിശ്വാസം നിലനിർത്തുവാൻ മിനക്കെടുന്ന എല്ലാ ധിക്കാരികൾക്കും ബാധകം തന്നെ.
14:31

قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ

(31) (നബിയേ) വിശ്വസിച്ചവരായ എന്റെ അടിയാൻമാരോട് പറയുക: അവർ നമസ്കാരം നിലനിർത്തു കയും നാം അവർക്ക് നൽകിയിട്ടുള്ള തിൽ നിന്ന് രഹസ്യമായും പരസ്യ മായും ചിലവഴിക്കുകയും ചെയ്യട്ടെ:- ക്രയവിക്രയമാകട്ടെ ചങ്ങാത്തമാകട്ടെ ഇല്ലാത്തതായ ഒരു ദിവസം വരുന്ന തിന് മുമ്പായി. (31) നീ പറയുക എന്റെ അടിയാൻമാരോട് വിശ്വസിച്ചവ രായ അവർ നിലനിറുത്തട്ടെ നമസ്കാരത്തെ അവർ ചിലവഴി ക്കുകയും നാമവർക്ക് നൽകിയതിൽ നിന്ന് രഹസ്യമായി പര സ്യമായും മുമ്പ് വരുന്നതിന്റെ ഒരു ദിവസം വിൽപന (ക്രയവി ക്രയംകൊള്ളക്കൊടുതി) ഇല്ല അതിൽ ചങ്ങാത്തവുമില്ല അഥവാ ക്വിയാമത്ത്നാൾ വരുന്നതിന്മുമ്പ് എന്നർഥം. സത്യവിശ്വാസം സ്വീകരിച്ചാൽ പിന്നെ അനുഷ്ഠിക്കുവാനുള്ള സദാചാര കർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കർമ ങ്ങളാണല്ലോ നമസ്കാരവും, ദാനധർമവും. നമസ്കാരത്തെപ്പറ്റി പ്രസ്താവിക്കുന്ന മിക്ക സ്ഥലങ്ങളിലും ദാനധർമങ്ങളെക്കുറിച്ചും അതോടൊപ്പം പ്രസ്താവിക്കുക കർമങ്ങൾ വഴിയല്ലാതെ, എന്തെങ്കിലും പ്രതിഫലമോ മോചനമൂ ല്യമോ നൽകിയോ, അല്ലെങ്കിൽ സ്നേഹ താൽപര്യങ്ങളുടെ സ്വാധീനംകൊണ്ടോ രക്ഷ കിട്ടാത്ത ദിവസമാണ് ക്വിയാമത്ത് നാൾ. അതുകൊണ്ട് അന്നേക്ക് വേണ്ടി ഇൗ ജീവിത ത്തിൽ വെച് ച് തന്നെ സമ്പാദിക്കണമെന്ന് സാരം. രഹസ്യമായും പരസ്യമായും ചിലവഴി ക്കുവാൻ കൽപിച്ചതിന്റെ ഉദ്ദേശ്യവും മറ്റും 2:274; 13:22; 35:29 എന്നിവിടങ്ങളിൽ വിവരി ച്ചത് നോക്കുക.
14:32–34

ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ

وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ

وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ

(32) അല്ലാഹുവത്രെ, ആകാശങ്ങ ളെയും ഭൂമിയെയും സൃഷ്ടിച്ചവൻ; ആകാശത്ത്നിന്ന് അവൻ വെള്ളം (മഴ) ഇറക്കുകയും, എന്നിട്ട് നിങ്ങൾക്ക് ഉപജീവനത്തിന്വേണ്ടി അത് മൂലം ഫലവർഗങ്ങളിൽ നിന്ന് (പലതും) ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു; സമുദ്രത്തിൽ അവന്റെ കൽപന പ്രകാരം കപ്പലു കൾ സഞ്ചരിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക് വിധേയമാക്കി ത്തരുകയും ചെയ്തിരിക്കുന്നു: നിങ്ങൾക്ക് നദികളെയും അവൻ വിധേയമാക്കിത്തന്നിരിക്കുന്നു. (33) പതിവായി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്ന നിലയിൽ, സൂര്യ നെയും, ചന്ദ്രനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരി ക്കുന്നു; രാത്രിയെയും പകലിനെയും നിങ്ങൾക്കവൻ വിധേയമാക്കിത്തന്നി രിക്കുന്നു; (34) (എന്ന്വേണ്ടാ) നിങ്ങൾ അവനോട്(ആവശ്യപ്പെട്ട) ചോദിച്ച എല്ലാറ്റിൽ നിന്നും അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണുന്നപക്ഷം, നിങ്ങൾ അത് കണക്കാക്കുകയില്ല. ധ അതിന് സാധ്യമല്ല പ നിശ്ചയമായും മനുഷ്യൻ, അക്രമകാരിയും, (വളരെ) നന്ദികെ ട്ടവനും തന്നെ! (32) അല്ലാഹുവത്രെ സൃഷ്ടിച്ചവൻ ആകാശങ്ങളെ ഭൂമിയെയും അവൻ ഇറക്കുകയും ചെയ്തു ആകാശത്ത്നിന്ന് വെള്ളം എന്നിട്ടത്മൂലം (അതുകൊണ്ട്) പുറപ്പെടുവിച്ചു (ഉൽപാദിപ്പിച്ചു) ഫലവർഗങ്ങളിൽ നിന്ന് ഉപജീവനമായിട്ട്, ആഹാരത്തെ നിങ്ങൾക്ക് അവൻ കീഴ്പ്പെടുത്തുക (വിധേയമാക്കുക)യും ചെയ്തു. നിങ്ങൾക്ക് കപ്പലുകളെ അവ നടക്കു (സഞ്ചരിക്കു)വാൻ വേണ്ടി സമുദ്രത്തിൽ അവന്റെ കൽപനപ്രകാരം നിങ്ങൾക്ക് വിധേയമാക്കു കയും ചെയ്തു നദി (പുഴ-അരുവി)കളെ (33) നിങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു സൂര്യനെ ചന്ദ്രനെയും (രണ്ടും) പതിവായ നിലയിൽ നിങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു രാവിനെ (രാത്രിയെ) പകലിനെയും (34) നിങ്ങൾക്കവൻ നൽകു കയും ചെയ്തു. എല്ലാറ്റിൽ നിന്നും അവനോട് നിങ്ങൾ ചോദിച്ചതായ നിങ്ങൾ എണ്ണുന്നപക്ഷം അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങളതിനെ ക്ലിപ്തപ്പെടുത്തുക(കണക്കാക്കുകയില്ല) നിശ്ചയമായും മനുഷ്യൻ അക്രമകാരിതന്നെയാണ് (വളരെ) നന്ദികെട്ടവനാണ്. ബുദ്ധിപരമായി താഴേക്കിടയിലുള്ളവരും, മേലേക്കിടയി ലുള്ളവരും വ്യത്യാസമില്ലാതെ എല്ലാവരും നിത്യേന കണ്ടും അനുഭവിച്ചും കൊണ്ടിരി ക്കുന്നവയും അല്ലാഹുവിന്റെ പരമമായ കഴിവിനെയും സൃഷ്ടിവൈഭവത്തെയും, കൈകാര്യ നിയന്ത്രണത്തെയും സാക്ഷീകരിച്ചുകൊണ്ടിരിക്കുന്നവയും, അവന്റെ ഏക ത്വത്തെയും, കൃപാകടാക്ഷത്തെയും വിളിച്ചോതിക്കൊണ്ടിരിക്കുന്നവയുമായ കുറേ ദൃഷ്ടാ ന്തങ്ങളും, നിത്യാനുഗ്രഹങ്ങളുമാണ് ഈ വചനങ്ങളിൽ അല്ലാഹു മനുഷ്യരെ ഓർമിപ്പി ക്കുന്നത്. പ്രഥമ വീക്ഷണത്തിൽ തന്നെ ഗ്രഹിക്കാവുന്ന ഇതെല്ലാം അനുഭവത്തിലുണ്ടാ യിരുന്നിട്ടും മനുഷ്യൻ അല്ലാഹു അല്ലാത്തവരെ ദൈവങ്ങളാക്കി ആരാധിച്ചും, അവന്റെ കൽപനാ നിർദേശങ്ങൾ അതിലംഘിച്ചും, അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണി ച്ചുംകൊണ്ടിരിക്കുന്നത് അനീതിയും കൂറില്ലായ്മയുമാണെന്ന് താൽപര്യം. മേൽപറഞ്ഞ വസ്തുക്കളെയെല്ലാം നിങ്ങൾക്ക് വിധേയമാക്കിത്തന്നിട്ടുണ്ടെന്ന് പറ ഞ്ഞതിന്റെ താൽപര്യം, മനുഷ്യന്റെ ആവശ്യങ്ങൾക്കും ജീവിതസമ്പ്രദായത്തിനും ഉപ യുക്തമായ നിലയിൽ അവയുടെ നിയന്ത്രണവും കൈകാര്യവും അവൻ നടത്തിക്കൊ ണ്ടിരിക്കുന്നുവെന്നും, ഓരോന്നിനും അവൻ നിശ്ചയിച്ചുവെച്ചിട്ടുള്ള വ്യവസ്ഥകളും, അവ യുടെ ഫലങ്ങളും മനുഷ്യന് അനുകൂലമായിട്ടാണിരിക്കുന്നതെന്നുമാകുന്നു. സൂര്യച ന്ദ്രൻമാരെയോ, രാപ്പകലുകളെയോ അവന്റെ ഇഷ്ടംപോലെ മാറ്റിമറിക്കുവാനോ, അവക്ക് ഇഷ്ടാനുസരണം പുതിയ ഒരു വ്യവസ്ഥ ഏർപ്പെടുത്തുവാനോ മനുഷ്യനു കഴിയുമെ ന്നല്ല അർഥം. എന്നാൽ ചന്ദ്രനിലോ സൂര്യനിൽ തന്നെയോ മനുഷ്യൻ പോയിവരുകയോ, നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുകയോ, അങ്ങനെ അവ മൂലം മുമ്പില്ലാത്ത വല്ല അറിവുകളും പ്രയോജനങ്ങളും സിദ്ധിക്കുമാറുള്ള വല്ല കണ്ടുപിടുത്തങ്ങളും കണ്ടുപി ടിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യതയെ ഈ വചനങ്ങളോ, ഇത്പോലെയുള്ള മറ്റു അതിനുള്ള വിരോധവും ഇതിലില്ലല്ലോ. സൂറഃ ലുക്വ്മാനിൽ അല്ലാഹു പറയുന്നു (സാരം: ആകാശങ്ങളിലും ഭൂമിയിലുമുള്ളതിനെ അല്ലാഹു നിങ്ങൾക്ക് വിധേയമാക്കിത്തരുകയും, അവന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക വൻ പ്രത്യക്ഷമായും പരോക്ഷമായും വിശാലമാക്കിത്തരുകയും ചെയ്തിരിക്കുന്നത് നിങ്ങൾ കണ്ടില്ലേ? (31:20) അപ്പോൾ, ഉപരിയാകാശത്തിലോ, ഭൂമിയിലോ, മുമ്പില്ലാത്ത നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുകയും, ആ വഴിക്ക് അവയിൽ നിന്ന് മുമ്പില്ലാത്ത വല്ല പ്രയോജനങ്ങളും നേടിയെടുക്കുകയും മനുഷ്യൻ ചെയ്യുന്നുവെങ്കിൽ അത് അല്ലാ ഹുവിന്റെ ഇൗ വിധേയമാക്കലിൽ ഉൾപെട്ടത്തന്നെയാകുന്നു. പ്രത്യക്ഷമായും, പരോ ക്ഷമായും അവന്റെ അനുഗ്രഹങ്ങളെ അവൻ വിശാലപ്പെടുത്തിത്തന്നിരിക്കുന്നുവെന്ന് ഇൗ വചനത്തിൽ പ്രസ്താവിച്ചിരിക്കുന്നത് പ്രത്യേകം സ്മരണീയമത്രെ. (നിങ്ങൾ അവനോട് ചോദിച്ച എല്ലാറ്റിൽ നിന്നും അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തിരിക്കുന്നു) എന്ന വാക്യത്തിന്റെ സാരം, നിങ്ങൾക്കാ വശ്യവും പ്രയോജനകരവുമായ വസ്തുക്കളിൽ നിന്നെല്ലാം തന്നെ ഒരു വ്യവസ്ഥയനു സരിച്ച് അവൻ നൽകിയിട്ടുണ്ടെന്നാകുന്നു. എന്നല്ലാതെ, മനുഷ്യർ, വായകൊണ്ടു ചോദി ച്ചതെല്ലാം നൽകിയെന്നല്ല ഉദ്ദേശ്യം. മനുഷ്യൻ വാക്ക്മൂലം ചോദിക്കാത്ത എത്രയോ അനുഗ്രഹങ്ങൾ അല്ലാഹു അവന്ന് നൽകിക്കൊണ്ടിരിക്കുന്നതും, മനുഷ്യൻ ചോദിക്കുന്ന പല കാര്യങ്ങളും അവന്ന് സിദ്ധിക്കാതിരിക്കുന്നതും, വ്യക്തമാണല്ലോ. (അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണുന്നപക്ഷം അത് നിങ്ങൾ കണക്കാക്കുകയില്ല) എന്ന വാക്യത്തിന് യാതൊരു വിശദീകരണവും ആവശ്യമില്ല. ഒരു മനുഷ്യൻ അവന്റെ ജീവിതകാലം മുഴുവനും വിനിയോഗിച്ചാലും അവന്ന് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ശരിക്കും എണ്ണിത്തീർക്കുവാൻ അവന് സാധ്യമാകുകയില്ല. പിന്നെയല്ലേ, മനുഷ്യർക്ക് പൊതുവെയുള്ള അനുഗ്രഹങ്ങൾ കണക്കാക്കുന്നു?! (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെടുന്ന ഒരു സ്തുതിവാക്യം ഇൗ യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതിങ്ങനെയാണ്: (സാരം: അല്ലാഹുവിന് സർവസ്തുതിയും! അവന്റെ അനുഗ്രഹങ്ങളിൽ ഒന്നിന് തന്നെ നന്ദി നിർവ ഹിക്കുന്നതായാൽ അത് നിർവഹിക്കുന്നവൻ അവന് നന്ദി ചെയ്വാൻ കടമപ്പെടുന്ന വിധം ഒരു പുതിയ അനുഗ്രഹം കൂടി ലഭിച്ചുകൊണ്ടല്ലാതെ നന്ദി കാണിക്കുവാൻ കഴി യുകയില്ല. അല്ലാഹു) യഥാർഥം ഇങ്ങിനെയിരിക്കെ, അല്ലാഹുവിൽ വിശ്വസിക്കുകയും, അവന് പങ്കുകാ രെയും സമൻമാരെയും സങ്കൽപിച്ചും, അവന്റെ വിധിവിലക്കുകൾ അവഗണിച്ചും കൊണ്ട് കഴിഞ്ഞുകൂടുന്ന മനുഷ്യൻ കടുത്ത അക്രമിയല്ലേ? നന്ദികെട്ടവനല്ലേ? അതെ, അവൻ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ ( മനുഷ്യന് പൊതുവിലുള്ള അവസ്ഥയാണ് അല്ലാഹു ഇപ്പറഞ്ഞത്. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: എന്റെ അടിയാന്മാരിൽ നിന്നും നന്ദിയുള്ളവർ കുറവാകുന്നു. ( യ്യല പ്ലട്ടുപ്പിയവ ) അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന നല്ല അടിയാന്മാരിൽ അവൻ നമ്മെയെല്ലാം ഉൾപെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ. അറബി മുശ്രിക്കുകൾ വിഗ്രഹാരാധകന്മാരാണ്. അവരുടെ കേന്ദ്രമാകട്ടെ, മക്കാഹറമുമാകുന്നു. തങ്ങൾ ഇബ്റാഹീം നബി(അ)യുടെ സന്താനപര മ്പരയിൽപെട്ടവരും അദ്ദേഹത്തിന്റെ മതമാർഗങ്ങളെ പിൻപറ്റുന്നവരാണെന്ന് വാദിക്കു ന്നവരുമാണവർ. എന്നാൽ, അവരുടെ പൂർവ പിതാവെന്ന് അവർ അഭിമാനംകൊള്ളുന്ന ദേഹവും, ഹറമിന്റെയും സ്ഥാപകനുമായ ഇബ്റാഹീം നബി(അ) യാകട്ടെ, ഉറച്ച ഏകദൈവ വിശ്വാസിയായിരുന്നു. അതിന്റെ സ്ഥാപനത്തിനും പ്രചരണ ത്തിനുമുള്ള കേന്ദ്രമായിക്കൊണ്ടാണ് അദ്ദേഹം അല്ലാഹുവിന്റെ കൽപനപ്രകാരം ഹറമും സ്ഥാപിച്ചതും, അവിടെ ജനവാസത്തിന് തുടക്കമിട്ടതും. അദ്ദേഹ ത്തിന്റെ സന്തതികൾ വിഗ്രഹാരാധനയിൽ നിന്ന് വിമുക്തരായിരിക്കുവാൻ അദ്ദേഹം പ്രാർഥിക്കുകയും ചെയ്തിരുന്നു എന്നൊക്കെ തുടർന്നുള്ള വചനങ്ങളിൽ അല്ലാഹു അവരെ ഓർമിപ്പിക്കുന്നു:-
14:35–36

وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ

رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ

(35) ഇബ്റാഹീം പറഞ്ഞ സന്ദർഭം (ഓർക്കുക): "എന്റെ റേ∫, ഈ രാജ്യത്തെ നീ നിർഭയമായതാ ക്കേണമേ! എന്നെയും, എന്റെ മക്ക ളെയും ഞങ്ങൾ വിഗ്രഹങ്ങളെ ആരാ ധിക്കുന്നതിൽ നിന്ന് അകറ്റുകയും ചെയ്യേണമേ! (36) "എന്റെ റേ∫, നിശ്ചയമായും അവ മനുഷ്യരിൽ നിന്ന് വളരെ ആളു കളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതി നാൽ, എന്നെ ആർ പിൻതു ടർന്നുവോ അവൻ എന്റെ കൂട്ട ത്തിൽപെട്ടവനാകുന്നു; ആരെങ്കിലും എന്നോട് അനുസരണക്കേട് കാണി ക്കുന്നപക്ഷം, നീ വളരെ പൊറുക്കു ന്നവനും, കരുണാനിധിയുമാണ്. (35) പറഞ്ഞ സന്ദർഭം ഇബ്റാഹീം എന്റെ റേ∫ നീ ആക്കേണമേ ഈ രാജ്യത്തെ നിർഭയമായത്, സമാധാനപരമായത് എന്നെ നീ അകറ്റുക (വിട്ടുനിറുത്തുക) യും വേണമേ എന്റെ മക്കളെയും ഞങ്ങൾ ആരാധിക്കുന്നതിനെ (ആരാധിക്കുന്നതിൽ നിന്ന്) വിഗ്രഹങ്ങളെ, ബിംബ ങ്ങളെ (36) എന്റെ റേ∫ നിശ്ചയമായും അവ അവ വഴിപിഴപ്പിച്ചിരി ക്കുന്നു വളരെ (ആളുകളെ) മനുഷ്യരിൽ നിന്ന് എന്നാൽ (ആക ആർ എന്നെ പിൻതുടർന്നു (വോ), അനുഗമിച്ചു എന്നാ (എന്റെ കൂട്ടത്തിൽ) പെട്ട (വനാണ്) ആർ, ആരെങ്കിലും എനിക്കെതിര് (എന്നോട് അനുസരണക്കേട്) ചെയ്താൽ എന്നാൽ നീ വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ് അതായത് എന്നെ അനുസരിക്കാതെ വിഗ്ര ഹാരാധന നടത്തി വഴിപിഴപ്പിക്കുന്നവ രെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല. നിന്റെ ഉദ്ദേശ്യമനുസരിച്ച് ഏത് നടപടിയും അവ രുടെ നേരെ സ്വീകരിക്കുവാൻ നിനക്കധികാരമുണ്ട്. നീ വളരെ പൊറുക്കുന്നവനും കരു ണയുള്ളവനുമായിരിക്കെ, വേണമെങ്കിൽ നീ പൊറുത്തുകൊടുക്കുകയും ചെയ്തേക്കാം എന്ന് താൽപര്യം. എന്നല്ലാതെ, അവർ വിഗ്രഹാരാധന നടത്തിവന്നാലും നീ അത് പൊറുത്തു കൊടുക്കും എന്നല്ല ഉദ്ദേശ്യം. ശിർക്ക് പൊറുത്തുകൊടുക്കുകയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. "ഈ രാജ്യം' ( ) എന്ന് പറഞ്ഞത് മക്കാ രാജ്യത്തെപ്പറ്റിയാകുന്നു. (അ) നെയും, മാതാവ് ഹാജർ (അ) യെയും അദ്ദേഹം മക്കയിൽ കൊണ്ടുവന്നു താമസിപ്പിച്ചത്, അതിനെ നിർഭയമായ രാജ്യമാക്കു വാൻ വേണ്ടി അദ്ദേഹം പ്രാർഥന ചെയ്തത്, അതുപ്രകാരം മക്കാ ഹറം മുഴുവനും ആദ രണീയ സ്ഥാനമായി അല്ലാഹു നിയമിച്ചത് ആദിയായ വിഷയങ്ങളെ സംബന്ധിച്ച വിവ രങ്ങൾ സൂറത്തുൽ ബക്വറഃ 125-129 വചനങ്ങളിലും, അവയുടെ വ്യാഖ്യാനത്തിലും മുമ്പ് വിശദീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവിടെ കൂടുതലൊന്നും വിവരിക്കുന്നില്ല. ഇബ്റാഹീം നബി(അ) അദ്ദേഹത്തിന്റെ സ്വന്തം നാടായ ഇറാക്വിൽ നിന്ന് ഹിജ്റഃ പോന്നത്തന്നെ, വിഗ്രഹാരാധകരുമായി ചരിത്രത്തിൽ ഇണ കാണാത്ത വിധം പട പൊരു തേണ്ടി വന്നതിനെ തുടർന്നായിരുന്നു. ഇറാക്വിൽ മാത്രമല്ല, നാട്ടിലാകമാനം വിഗ്രഹാ രാധന കൊടികുത്തി വാണിരുന്ന കാലവുമായിരുന്നു അത്. ഈ അനുഭവങ്ങൾ വെച്ച് കൊണ്ടാണ് അദ്ദേഹം "ഈ വിഗ്രഹങ്ങൾ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചിരി ക്കുന്നു'വെന്നും "എന്നെയും എന്റെ സന്തതികളെയും അതിൽനിന്ന് അകറ്റി നിറുത്തേ ണമേ' എന്നുമൊക്കെ മനംനൊന്തു പ്രാർത്ഥിക്കുന്നത്. സൂറത്തുൽ ബക്വറഃ 126 ൽ ഇബ്റാഹീം നബി(അ)യുടെ പ്രാർത്ഥന ഉദ്ധരിച്ചതിൽ (ഇതൊരു നിർഭയമായ രാജ്യമാക്കേണമേ) എന്നും, ഇവിടെ (ഈ രാജ്യത്തെ നിർഭയമായതാക്കേണമേ) എന്നുമാണ് പറഞ്ഞിരി ക്കുന്നത്. ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടിയത്പോലെ അൽബക്വറഃയിലെ പ്രാർഥന അദ്ദേഹം (അ) നെയും മാതാവിനെയും അവിടെ കൊണ്ടുവന്നാക്കിയ അവസരത്തിൽ പ്രാർത്ഥിച്ചതും, ഈ വചനത്തിലെ പ്രാർഥന, നബി(അ) വളർന്നു വലുതായശേഷം രണ്ടുപേരും കൂടി കെട്ടി ഉയർത്തിയശേഷം പ്രാർഥി ച്ചതും ആയിരിക്കുമെന്നാണ് മനിലാകുന്നത്. പ്രാർഥനയുടെ തുടർന്നുള്ള വാക്യങ്ങ ളിൽനിന്നും അതാണ് മനിലാകുന്നതും. ഇബ്റാഹീം (അ) പ്രാർഥന തുട രുന്നു,
14:37

رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ

(37) "ഞങ്ങളുടെ റേ∫! എന്റെ സന്തതികളിൽ നിന്നും (ചിലരെ) കൃഷിയുള്ളതല്ലാത്ത ഒരു താഴ്വര യിൽ ഞാൻ (ഇതാ) താമസിപ്പിച്ചിരി നിന്റെ പവിത്രമായ വീട്ടിന്റെ അടുക്കൽ. ഞങ്ങളുടെ റേ∫! അവർ നമസ്കാരം നിലനിറു ത്തുവാൻ വേണ്ടി (യാണത്). ആക യാൽ, മനുഷ്യരിൽ നിന്നുള്ള ചില ഹൃദയങ്ങളെ അവരുടെ നേരെ ചായു ന്നതാക്കേണമേ ! അവർക്ക് ഫലവർഗ ങ്ങളിൽനിന്നും നീ ആഹാരം നൽകു കയും ചെയ്യേണമേ! അവർ നന്ദി കാണിച്ചേക്കാമല്ലോ." (37) ഞങ്ങളുടെ റേ∫ ഞാൻ താമസി (പാർ) പ്പിച്ചിരിക്കുന്നു എന്റെ സന്തതികളിൽ നിന്നും ഒരു താഴ്വരയിൽ അല്ലാത്തതായ വിള (കൃഷി) യുള്ളത് നിന്റെ വീട്ടിങ്കൽ പവിത്രമായ ഞങ്ങളുടെ റേ∫ അവർ നിലനിറുത്തുവാൻ വേണ്ടി നമസ്കാരം അതിനാൽ ആക്കേണമേ ചില ഹൃദയങ്ങളെ മനുഷ്യരിൽ നിന്ന് കനിയുന്ന (ചായുന്ന) തായി (ഇഷ്ടപ്പെടുന്ന) അവരിലേക്ക്, അവരുടെ നേരെ അവർക്ക് നീ ആഹാരം (ഉപജീവനം) നൽകുകയും വേണമേ ഫല (വർഗ) ങ്ങളിൽ നിന്ന് അവരായേക്കാം, ആകുവാൻ വേണ്ടി അവർ നന്ദി ചെയ്യും. "കൃഷിയില്ലാത്ത രാജ്യം' കൊണ്ട് വിവക്ഷ മക്കാ രാജ്യം തന്നെ. ചുറ്റുപാടും മലക ളാൽ പൊതിയപ്പെട്ട ഒരു താഴ്വരയാണ് മക്കാരാജ്യം. അന്നും, ഇന്നും അത് കൃഷിര ഹിതം തന്നെയാകുന്നു. "നിന്റെ വീട്' എന്ന് പറഞ്ഞത് ഉദ്ദേശിച്ചുമാകുന്നു. "പവിത്രം' എന്ന് അതിനെ വിശേഷിപ്പിച്ചതിന്റെ അർഥം ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചുകഴിഞ്ഞതാണ്. "നിന്റെ വീട്ടിനടുത്ത് താമസിപ്പിച്ചു' വെന്ന വാക്കിൽനിന്ന് ഈ പ്രാർഥന അദ്ദേഹം ചെയ്തത് സ്ഥാപിച്ചു കഴിഞ്ഞ ശേഷമാണെന്ന് മനിലാ ക്കേണ്ടിയിരിക്കുന്നു. "അവർ നമസ്കാരം നിലനിറുത്താൻവേണ്ടി അവരെ ഇവിടെ താമസിപ്പിച്ചിരിക്കുന്നു' എന്ന് പറഞ്ഞത്കൊണ്ട് ഹജ്ജ് മുതലായ അടുക്കൽ വെച്ച് ചെയ്യപ്പെടേ ണ്ടുന്ന മറ്റു കർമങ്ങൾ അപ്രധാനങ്ങളാണെന്ന് കരുതേണ്ടതില്ല. അവയെപ്പറ്റി ഒന്നില ധികം സ്ഥലത്ത്-ഇബ്റാഹിം നബി(അ)യുടെ വാക്കുകളിലായും അല്ലാതെയുംവ്യക്ത മായി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാകുന്നു. അല്ലാഹുവിനെ മാത്രം ആരാ ധിക്കുവാൻ വേണ്ടി ഒന്നാമതായി സ്ഥാപിക്കപ്പെട്ട പള്ളി കൂടിയാണ് മന്ദിരം. ആരാധനാകർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ, നമസ്കാര കർമവുമാകുന്നു. ആ നിലക്ക് നമസ്കാരത്തെപ്പറ്റി അദ്ദേഹം ഈ പ്രാർഥനയിൽ പ്രത്യേകം എടുത്തുപറഞ്ഞ തായിരിക്കണം "മനുഷ്യരുടെ ഹൃദയങ്ങൾക്ക് അവരുടെ നേർക്ക് ചായ്വ് നൽകേ ണമെന്നും ഫലവർഗങ്ങളിൽനിന്നും അവർക്ക് ഉപജീവനം നൽകേണമെന്നു'മുള്ള അദ്ദേ ഹത്തിന്റെ പ്രാർഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്നുള്ളതിന് അനുഭവം തെളിവാകുന്നു. തന്നെ മനുഷ്യഹൃദയങ്ങൾ മക്കയിലേക്ക് ആകർഷി ക്കപ്പെട്ടുകൊണ്ടിരിക്കുന്നതും, നാനാരാജ്യങ്ങളിൽനിന്നുമായി എക്കാലത്തും വിവിധ ഫല വർഗങ്ങൾ അവിടെ സുലഭമായി കിട്ടിക്കൊണ്ടിരിക് കുന്നതും പരക്കെ അറിയാവുന്നതാ ണല്ലോ. ഇബ്റാഹീം (അ) പ്രാർഥന തുടരുന്നു:-
14:38–39

رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ

ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ

(38) "ഞങ്ങളുടെ റേ∫, നിശ്ചയ മായും നീ, ഞങ്ങൾ മറച്ചുവെക്കുന്ന തിനെയും, ഞങ്ങൾ പരസ്യമാക്കുന്ന തിനെയും, നീ അറിയുന്നു. ഭൂമിയി ലാകട്ടെ, ആകാശത്തിലാകട്ടെ യാതൊന്നും അല്ലാഹുവിങ്കൽ മറ ഞ്ഞുപോകുകയില്ലതാനും. (39) "വാർദ്ധക്യ (കാല) ത്തിൽ എനിക്ക് ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത വനായ അല്ലാഹുവിന് സർവ്വസ്തു തിയും! നിശ്ചയമായും, എന്റെ റ∫് പ്രാർത്ഥന കേൾക്കുന്ന ധ സ്വീകരി ക്കുന്ന പ വൻ തന്നെയാകുന്നു." (38) ഞങ്ങളുടെ റേ∫ നിശ്ചയമായും നീ നീ അറിയും ഞങ്ങൾ മറച്ചുവെക്കുന്നത് ഞങ്ങൾ പരസ്യമാക്കുന്നതും മറഞ്ഞു പോകുകയുമില്ല അല്ലാഹുവിങ്കൽ, അല്ലാഹുവിന്ന് ഒരു വസ്തുവും (യാതൊന്നും) തന്നെ ഭൂമിയിൽ ആകാശത്തിലും ഇല്ല (39) സ്തുതി (സർവ്വസ്തുതി) അല്ലാഹുവിനാണ് പ്രദാനം ചെയ്തവനായ എനിക്ക് വാർധക്യത്തിൽ ഇസ്ഹാക്വി നെയും നിശ്ചയമായും എന്റെ റ∫് കേൾക്കുന്നവൻ തന്നെ പ്രാർഥന നബി(അ)യാണ് അദ്ദേഹത്തിന്റെ ആദ്യപുത്രൻ. പതി മൂന്ന് വയായപ്പോഴാണ് ഇസ്ഹാക്വ് (അ) ജനിച്ചതെന്ന് പറയപ്പെടുന്നു. ഇത് ശരിയാ ണെങ്കിൽ, ഈ പ്രാർഥനമുമ്പ് നിർമാണത്തിന് ശേഷം ഉണ്ടായതാണെന്നുള്ളതിന് ഇതും ഒരു തെളിവായിരിക്കും. ഇബ്റാഹീം നബി (അ)യുടെ പ്രാർഥനയുടെ അവസാനഭാഗം ശ്രദ്ധിക്കുക:-
14:40–41

رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ

رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ

(40) "എന്റെ റേ∫, എന്നെ നീ നമ സ്കാരം നിലനിറുത്തുന്നവനാക്കേ ണമേ! എന്റെ സന്തതികളിൽ നിന്നും (നമസ്കാരം നിലനിറുത്തുന്നവരെ റേ∫! എന്റെ പ്രാർഥന സ്വീകരിക്കു കയും വേണമേ! (41) "ഞങ്ങളുടെ റേ∫, എനിക്കും, എന്റെ മാതാപിതാ ക്കൾക്കും, സത്യവിശ്വാസികൾക്കും വിചാരണ നിലവിൽ വരുന്ന ദിവസം നീ പൊറുത്തു തരേണമേ! (40) എന്റെ റേ∫ എന്നെ നീ ആക്കേണമേ നിലനിറുത്തുന്നവൻ നമസ്കാരത്തെ എന്റെ സന്തതികളിൽനിന്നും ഞങ്ങളുടെ റേ∫ നീ സ്വീകരിക്കുകയും വേണമേ എന്റെ പ്രാർഥന (41) ഞങ്ങളുടെ റേ∫ എനിക്ക് നീ പൊറുത്തുതരണേ എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നിലവിൽവരുന്ന ദിവസം വിചാരണ ഇബ്റാഹീം നബി(അ)യുടെ മാതാവിനെപ്പറ്റി നമുക്കൊന്നും അറിഞ്ഞുകൂടാ. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് ഒരു വിഗ്രഹാരാധകനും, തൗഹീദിൽ വിശ്വസിക്കാ ത്തവനുമായിരുന്നുവെന്നുള്ളത് പ്രസിദ്ധമാകുന്നു. ആ സ്ഥിതിക്ക് അദ്ദേഹം മുശ്രിക്കായ പിതാവിനുവേണ്ടി പാപമോചനം തേടിയതിനുള്ള കാരണം സൂറഃ തൗബഃ 114 ൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പിതാവിനോട് ചെയ്തിരുന്ന ഒരു വാഗ്ദത്തമനുസരി ച്ചായിരുന്നു അതെന്നും, പിതാവ് അല്ലാഹുവിന്റെ ശത്രുവാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം അയാളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നുമാണതിന്റെ ചുരുക്കം. അതുകൊണ്ട് മുശ് രിക്കുകൾക്ക്വേണ്ടി പാപമോചനം തേടുന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ മാതൃക സ്വീക രിക്കേണ്ടതില്ലെന്ന് സൂറഃ മുംതഹനഃ 4 ലും അല്ലാഹു അറിയിച്ചിരിക്കുന്നു. അല്ലാഹു തന്റെ ചങ്ങാതിയായി സ്വീകരിച്ചിട്ടുണ്ടെന്ന് അല്ലാഹു തന്നെ പുകഴ്ത്തി പറഞ്ഞിട്ടുള്ള മഹാനാണ് ഇബ്റാഹീം നബി(അ) (4:125). അദ്ദേഹത്തിലും അദ്ദേഹത്തിന്റെ കൂടെയു ള്ളവരിലും നിങ്ങൾക്ക് നല്ല മാതൃകയുണ്ട് എന്നും അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു. (60:4, 6) അദ്ദേഹത്തിന്റെ മാർഗം പിൻപറ്റണമെന്നും നമ്മോട് കൽപിക്കപ്പെട്ടിരിക്കുന്നു (3:95) ഇതെല്ലാം മുമ്പിൽ വെച്ചുകൊണ്ട് ഇബ്റാഹീം നബി(അ)യുടെ ഈ ദീർഘമായ പ്രാർഥനയിലടങ്ങിയ മാതൃകകൾ ഓരോ സത്യവിശ്വാസിയും സ്വീകരിക്കേണ്ടതാകുന്നു. ഈ പ്രാർഥനയിൽ നിന്നും നാം മനിരുത്തേണ്ടുന്ന ചില സംഗതികൾ ചൂണ്ടിക്കാട്ടാം:- (1) പ്രാർഥനകളിൽ ആദ്യം സ്വന്തം ദേഹത്തിന്റെയും, പിന്നീട് അവനുമായി കൂടു തൽ ബന്ധപ്പെട്ടവരുടെയും, അതിന്ശേഷം പൊതുവിൽ മറ്റുള്ളവരുടെയും കാര്യം എടുത്തു പറയുന്നതാണ് മര്യാദ. 35-ാം വചനത്തിൽ "എന്നെയും എന്റെ മക്കളെയും' എന്നും, 40 ൽ "എന്നെയും എന്റെ സന്തതികളിൽ നിന്നും, എന്നും 41 ൽ "എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും' എന്നും അദ്ദേഹം പറഞ്ഞതിൽ നിന്ന് ഇത് മനിലാക്കാം. പ്രാർഥനയിൽ മറ്റൊരാളുടെ കാര്യംകൂടി ഉൾപ്പെടുത്തുമ്പോൾ നബി ˜ ആദ്യം സ്വന്തം ദേഹംകൊണ്ടാണ് തുടങ്ങുകയെന്ന് തിർമദീ (റ) ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിട്ടുണ്ട്. നന്മക്ക്വേണ്ടി മാത്രം പ്രാർഥിക്കുക പതിവാക്കരുത്. കുടുംബത്തിന്റെ നന്മക്കും, പൊതുവെ സത്യവിശ്വാസികളുടെ നന്മക്കും പ്രാർഥിക്കേണ്ടതാകുന്നു. "നിങ്ങ ളുടെ സ്വന്തങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങൾ അന്മിയിൽ (നര കത്തിൽ) നിന്നു സൂക്ഷിക്കണ"മെന്ന് (66:6 ൽ) അല്ലാഹു കൽപിച്ചിരിക്കുന്നു. സൂക്ഷിക്കുന്ന പല മാർഗങ്ങളിൽ ഒന്നത്രെ അവർക്ക് വേണ്ടിയുള്ള പ്രാർഥനയും. ഒരാളുടെ അഭാവത്തിൽ അയാൾക്ക് വേണ്ടിയുള്ള പ്രാർഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണെന്ന് നബിവ ചനങ്ങളിൽ വന്നിട്ടുള്ളതും പ്രസ്താവ്യമാകുന്നു. (3) പ്രാർഥനയിൽ മുൻഗണന നൽകേണ്ടത് ശിർക്ക്, കുഫ്ർ മുതലായ മഹാപാപ ങ്ങളിൽ നിന്നുള്ള രക്ഷക്ക് വേണ്ടിയും, നമസ്കാരം പോലെയുള്ള പ്രധാന കടമകൾ പാലിക്കുവാനുള്ള തൗഫീക്വിന് വേണ്ടിയുമായിരിക്കണം. അതോടൊപ്പം തന്നെ, അതി നുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമെന്ന നിലക്ക് ഐഹികമായ നന്മകൾക്കും പ്രാർഥിക്കേണ്ടതുണ്ട്. തന്റെ സന്തതികളുടെ നേരെ ജനഹൃദയങ്ങൾക്ക് ചായ്വ് നൽകു വാനും, അവർക്ക് ഫലവർഗങ്ങളാൽ ആഹാരം നൽകുവാനും വേണ്ടി അദ്ദേഹം പ്രാർഥി ച്ചതായി 37-ാം വചനത്തിൽ കണ്ടുവല്ലോ. അനസ് (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്ര കാരം വന്നിരിക്കുന്നു: " നിങ്ങളൊരാൾ തന്റെ ആവശ്യങ്ങൾ മുഴുവനും അല്ലാഹുവി നോട് ചോദിച്ചുകൊള്ളട്ടെ. അവന്റെ ചെരുപ്പിന്റെ വാറ് (പട്ട) മുറിഞ്ഞാൽ അതിനും കൂടി ചോദിക്കാം' (തി). വേണ്ടുന്ന സാധനങ്ങളെല്ലാം പ്രാർഥിച്ചാൽ ആകാശത്തുനിന്ന് വീണുകിട്ടുമെന്നല്ല ഇതിന്റെ അർഥം. ഏത് കാര്യംപോലും സാധിച്ചു കിട്ടുവാൻ അല്ലാഹുവിന്റെ സഹായം കൂടാതെ കഴിയാത്തത് കൊണ്ട് അതിനുള്ള സാഹചര്യലഭ്യ ത്തിന്വേണ്ടി അവനോട് പ്രാർഥിക്കേണ്ടതുണ്ട് എന്നാണ് താൽപര്യം. തിർമദീ (റ) തന്നെ ഇബ്നു ഉമർ (റ) ൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീഥിൽ ഇങ്ങിനെയും വന്നിരിക്കുന്നു: "നിങ്ങ ളിൽ ഏതൊരാൾക്ക് പ്രാർഥനയുടെ വാതിൽ തുറക്കപ്പെട്ടിരിക്കുന്നുവോ (പ്രാർഥന അവന്റെ പതിവായിത്തീർന്നുവോ) അവന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വാതിലു കൾ തുറക്കപ്പെട്ടു. ആപത്തുകളിൽ നിന്നുള്ള രക്ഷ ചോദിക്കുന്നതിനെക്കാൾ അല്ലാഹു വിന് ഇഷ്ടപ്പെട്ടതായി മറ്റൊന്നുമില്ല'. 4) അല്ലാഹുവിന്റെ വിധി വ്യവസ്ഥകൾക്കും, നിയമ നടപടികൾക്കും എതിരായ ആവ ശ്യങ്ങളൊന്നും പ്രാർഥനയിൽ ഉൾപ്പെടുത്തരുത്. മനുഷ്യവർഗം മുഴുവനും സന്മാർഗ ത്തിൽ ഉറച്ചുനിൽക്കുകയില്ലെന്നും, അവരിൽ സൻമാർഗികളും, ദുർമാർഗികളും ഉണ്ടാ യിരിക്കുമെന്നുമുള്ളത് അല്ലാഹുവിന്റെ അറിവിലും മുൻ നിശ്ചയങ്ങളിലും പെട്ടതാകുന്നു. നേരെമറിച്ച് ആഹാരം പോലെയുള്ള ജീവിതാവശ്യങ്ങളാകട്ടെസൻമാർഗ ദുർമാർഗവ്യത്യാസമില്ലാതെ പൊതുവിൽ എല്ലാവർക്കും നൽകുമെന്നും അവൻ നിശ്ച യിച്ചിരിക്കുന്നു. ഇൗ അടിസ്ഥാനത്തിലാണ് ആഹാരകാര്യത്തെക്കുറിച്ച് പ്രാർഥിച്ചപ്പോൾ, "അവർക്ക് ആഹാരം നൽകണേ' എന്ന് പൊതുവായി പറഞ്ഞത്പോലെ, നമസ്കാര ത്തെക്കുറിച്ച് പ്രസ്താവിച്ചപ്പോൾ "എന്റെ സന്തതികളെയും' എന്ന് പറയാതെ, "എന്റെ സന്തതികളിൽ നിന്ന് നമസ്കാരം നിലനിർത്തുന്നവരെ ഏർപ്പെടുത്തേണമേ' എന്ന് മാത്രം പറഞ്ഞത്. അതുപോലെ തന്നെ, കൃഷിക്കനുകൂലമായ പ്രകൃതമല്ലാത്ത ആ നാട്ടുകാർക്ക് കൃഷിമൂലം ആഹാരം നൽകേണമേ എന്ന് പ്രാർഥിക്കാതെ, ഫലവർഗങ്ങളാൽ ആഹാരം നൽകേണമേ എന്നുമാണ് അദ്ദേഹം പ്രാർഥിച്ചത്. ഇൗ തത്വം ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം ചൂണ്ടിക്കാട്ടിയിരിക്കുന്നു: "കുറ്റകരമോ, ചാർച്ചാബന്ധം മുറിക്കുന്നതോ ആയ പ്രാർഥിക്കാത്തപ്പോൾ, അടിയാന്റെ പ്രാർഥനക്ക് ഉത്തരം ലഭിക്കു ധൃതി കാണിക്കാത്തപക്ഷം'. ഇത് കേട്ടപ്പോൾ "എന്താണ് ധൃതി കാണി ക്കൽ?' എന്ന് സ്വഹാബികൾ ചോദിച്ചു. അപ്പോൾ തിരുമേനി പറഞ്ഞു: "ഞാൻ പ്രാർഥിച്ചു. എനിക്കുത്തരം കിട്ടുന്നില്ല' എന്നിങ്ങിനെ പറഞ്ഞു മന് മടുക്കുകയും, പ്രാർഥന ഉപേ ക്ഷിക്കുകയും ചെയ്യലാകുന്നു.' (മു) (5) പ്രാർഥിക്കുന്നവന് അല്ലാഹു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങൾക്ക് പ്രാർഥനാ വേളയിൽ നന്ദി പ്രകടമാക്കുന്നതും, അവന്റെ ഔദാര്യഗുണങ്ങളിൽ അവനെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്ന വാക്യങ്ങൾ സന്ദർഭോചിതം ഉണ്ടായിരി ക്കേണ്ടതുണ്ട്. ഇബ്റാഹീം നബി(അ)യുടെ ഈ പ്രാർഥനാ വാക്യങ്ങളിൽ മാത്രമല്ല, കാണുന്ന പല പ്രാർഥനാ വാക്യങ്ങളിൽനിന്നും, നബി തിരുമേനി ˜ യുടെ പ്രാർഥനകളിൽ നിന്നുമെല്ലാം തന്നെ മനിലാക്കാവുന്നതാണിത്. വിഭാഗം - 7
14:42–43

وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ

مُهۡطِعِينَ مُقۡنِعِي رُءُوسِهِمۡ لَا يَرۡتَدُّ إِلَيۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَآءٞ

(42) അക്രമികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് തീർച്ചയായും നീ വിചാരിക്കരുത്. ഒരു ദിവസത്തേക്ക് അവരെ (നീട്ടിവെച്ച്) പിന്തിക്കുക മാത്രമാണവൻ ചെയ്യുന്നത്: അന്ന് ദൃഷ്ടികൾ (മേൽപോട്ട്) തുറിച്ചുനോ ക്കുന്നതാണ്; (43) തങ്ങളുടെ തലകളെ, ഉയർത്തിപ്പിടിച്ചുകൊണ്ട് ധൃതിപ്പെട്ടു വരുന്നവരായിട്ട് - അവരുടെ (കൺ) മിഴി അവരിലേക്ക് തിരിച്ചുവരുക യില്ല. ധ അവർ പൂർണമായും പരിഭ്രാ ന്തരായിരിക്കും പ അവരുടെ ഹൃദയങ്ങ ളാകട്ടെ (ബോധമില്ലാതെ) ഒഴിഞ്ഞതു മായിരിക്കും. (42) തീർച്ചയായും നീ വിചാരിക്ക (ഗൗനിക്ക) രുത് അല്ലാഹുവിനെ അശ്രദ്ധനാണെന്ന് പ്രവർത്തിക്കുന്നതിനെപ്പറ്റി അക്രമികൾ അവൻ അവരെ പിന്തിക്കുക മാത്രം ചെയ്യുന്നു ഒരു ദിവസത്തേക്ക് ഉയരും (തുറിച്ചുനോക്കും) അതിൽ (അന്ന്) ദൃഷ്ടി (കണ്ണു) കൾ (43) ധൃതിപ്പെട്ടു വരുന്നവരായി ഉയർത്തിപ്പിടിച്ചുകൊണ്ട് അവ രുടെ തലകളെ തിരിച്ചു (മടങ്ങി) വരുകയില്ല അവരിലേക്ക് അവരുടെ മിഴി, കൺമിഴി അവരുടെ ഹൃദയങ്ങളാകട്ടെ അന്തരീക്ഷമാണ്, വായു മുശ്രിക്കുകളടക്കമുള്ള എല്ലാ അക്രമികളുടെയും-അവർ ഏത് കാലത്തും ദേശത്തു മുള്ളവരായാലും ശരിനേരെ ശിക്ഷാ നടപടികളൊന്നും എടുക്കാതെ വിട്ടിരിക്കുന്നത് അവരെപ്പറ്റി അല്ലാഹു അശ്രദ്ധനായത് കൊണ്ടൊന്നുമല്ല. ക്വിയാമത്ത് നാളിലേക്ക് നീട്ടി വെച്ചിരിക്കുക മാത്രമാണ്. അന്ന് അവരുടെ മേൽ കർശനമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുകയാണ്. പുനഃരുത്ഥാനത്തിലുള്ള കാഹള വിളിയുണ്ടാകുമ്പോൾ എല്ലാവരും താന്താങ്ങളുടെ ക്വബ്റുകളിൽ (മരണശേഷം മറക്ക പ്പെട്ട സ്ഥാനങ്ങളിൽ) നിന്ന് വിചാരണാ നിലയിലേക്ക് പരിഭ്രാന്തരായിക്കൊണ്ട് എഴു ന്നേറ്റു വരുമ്പോഴുണ്ടാകുന്ന അവരുടെ ദാരുണമായ സ്ഥിതിഗതികളാണ് തുടർന്നുള്ള വാക്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.
14:44–45

وَأَنذِرِ ٱلنَّاسَ يَوۡمَ يَأۡتِيهِمُ ٱلۡعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُواْ رَبَّنَآ أَخِّرۡنَآ إِلَىٰٓ أَجَلٖ قَرِيبٖ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوٓاْ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالٖ

وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ

(44) മനുഷ്യർക്ക് ശിക്ഷ വരുന്ന (ആ) ദിവസത്തെപ്പറ്റി അവർക്ക് നീ മുന്നറിയിപ്പ് നൽകുക. അപ്പോൾ അക്രമം ചെയ്തവർ പറയും: "ഞങ്ങളുടെ റേ∫! അടുത്ത തായ ഒരവധിവരേക്ക് ഞങ്ങളെ (ഒഴി വാക്കി) പിന്തിച്ചു തരേണമേ! ഞങ്ങൾ നിന്റെ വിളിക്ക് ഉത്തരം ചെയ്യുകയും, റസൂലുകളെ പിൻപറ്റു കയും ചെയ്തുകൊള്ളാം!' (അവ രോട് പറയപ്പെടും:) "നിങ്ങൾ മുമ്പ് സത്യം ചെയ്തിരുന്നില്ലേ, നിങ്ങൾക്ക് (ഐഹിക ജീവിതം വിട്ടു) യാതൊരു നീക്കവും ഇല്ലെന്ന്?! (45) തങ്ങളുടെ സ്വന്തങ്ങളോട് അക്രമം പ്രവർത്തിച്ചവരുടെ വാസ സ്ഥലങ്ങളിൽ നിങ്ങൾ താമസിക്കു കയും ചെയ്തു: അവരെക്കൊണ്ട് നാം എങ്ങിനെ ചെയ്തുവെന്ന് നിങ്ങൾക്കു വ്യക്തമാ (യി മനിലാ) കുകയും ചെയ്തു; നിങ്ങൾക്ക് നാം ഉപമകൾ വിവരിച്ചുതരുകയും ചെയ്തു. ധ എന്നിട്ടൊന്നും നിങ്ങൾ അന്ന് വിശ്വസിച്ചില്ല പ. ' (44) വരുന്ന ശിക്ഷ അപ്പോൾ പറയും അക്രമം ചെയ്തവർ ഞങ്ങളുടെ റേ∫ ഞങ്ങളെ നീ പിന്തിച്ചു (ഒഴിവാക്കി) തരുക ഒരവധിവരെ അടുത്തതായ ഞങ്ങൾ ഉത്തരം ചെയ്യാം നിന്റെ വിളിക്ക്, ക്ഷണത്തിന് ഞങ്ങൾ പിൻപറ്റുകയും ചെയ്യാം റസൂലു കളെ നിങ്ങളായിരുന്നില്ലേ നിങ്ങൾ സത്യം ചെയ്തു മുമ്പ് നിങ്ങൾക്കില്ല എന്ന് ഒരു നീക്കവും (മാറ്റവും) (45) നിങ്ങൾ വസിക്കുക (താമസിക്കുക) യും ചെയ്തു വാസസ്ഥല (പാർപ്പിട) ങ്ങളിൽ അക്രമം പ്രവർത്തിച്ചവരുടെ തങ്ങളോട് തന്നെ, തങ്ങളുടെ സ്വന്ത ത്തോട് വ്യക്തമായിത്തീരുകയും ചെയ്തു നിങ്ങൾക്ക് എങ്ങിനെ യെന്ന് നാം ചെയ്തത് അവരെക്കൊണ്ട്, അവരിൽ നാം ആക്കുക (വിവരിക്കുക) യും ചെയ്തു നിങ്ങൾക്ക് ഉപമകളെ മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവർ ക്വിയാമത്തുനാളിലെ ശിക്ഷാനുഭവ ങ്ങൾ കാണുമ്പോൾ, തങ്ങളെ കുറച്ചുകാലത്തേക്കെങ്കിലും ഒന്നുകൂടി ഇഹലോകത്തേക്ക് മടക്കിത്തന്നെങ്കിൽ, തങ്ങൾ സത്യമാർഗവും സത്യവിശ്വാസവും സ്വീകരിച്ചു നന്നായി ക്കൊള്ളാമെന്ന് കേണപേക്ഷിക്കും. അതുകൊണ്ട് ഒരു ഫലവും അവർക്ക് കിട്ടുവാൻ പോകുന്നില്ല. അതിന് ഇടവരുത്താതെ നേരത്തെത്തന്നെ സൂക്ഷിക്കണമെന്ന് അവരെ താക്കീത് ചെയ്യാൻ അല്ലാഹു നബി ˜ യോട് കൽപിക്കുകയാണ്. മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവർ, ഈ ലോകജീവിതമല്ലാതെ മറ്റൊരു ജീവിതമില്ലെന്ന് തീർത്തുപറയും. അതെ, (മരണപ്പെടുന്നവരെ അല്ലാഹു എഴുന്നേൽപിക്കുകയില്ലെന്ന് അവർ തങ്ങളാൽ കഴി യുന്നത്ര ശക്തിയായി സത്യം ചെയ്യും. (16:38) ഇതേ വാക്കല്ലെങ്കിൽ, ഈ അർഥത്തി ലുള്ള വാക്കുകളിൽ എല്ലാ കാലത്തെ നിഷേധികളും അത് ഉറപ്പിച്ചും തറപ്പിച്ചും പറയാ റുള്ളതാകുന്നു. ഇത്രയും ശക്തമായ ഭാഷയിൽ നിങ്ങൾ നിഷേധിച്ചുവന്നിരുന്ന ആ ജീവിതം ഇപ്പോൾ നിങ്ങൾക്കെങ്ങിനെ അനുഭവപ്പെട്ടു?! നിങ്ങളുടെ ആ സത്യങ്ങളൊക്കെ എവിടെപ്പോയി?! എന്നൊക്കെയുള്ള പരിഹാസവും, ആക്ഷേപവുമാണ് (നിങ്ങൾ സത്യം ചെയ്തിരുന്നില്ലേസ്ല..) എന്ന് തുടങ്ങിയ വാക്യത്തിൽ കാണുന്നത്. നിങ്ങ ളെപ്പോലെ നിഷേധികളായിരുന്ന പല അക്രമികളും മുമ്പ് കഴിഞ്ഞുപോകുകയും, അവ രുടെ മേൽ അല്ലാഹു ചില ശിക്ഷാ നടപടികൾ എടുക്കുകയും ഉണ്ടായിട്ടുണ്ട്. അവരു ടെശേഷം അവർ വസിച്ചിരുന്ന നാടുകളിൽ കഴിഞ്ഞുകൂടുന്ന നിങ്ങൾക്ക് അതെല്ലാം ശരിക്കും മനിലാക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. പോരാത്തത്, പ്രവാചകനും, വേദഗ്രമ്ലവും മുഖേന അവരുടെ ഉദാഹരണങ്ങളും, അവരും നിങ്ങളുമായുള്ള സാമ്യങ്ങളും നിങ്ങൾക്ക് വിവരിച്ചു തരപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിട്ടൊന്നും നിങ്ങൾ പാഠം പഠിച്ചില്ല. നിങ്ങളുടെ നിഷേധത്തിൽനിന്ന് നിങ്ങൾ പിൻമാറിയതുമില്ല. അതുകൊണ്ടാണ് ഈ ഗതി കേട് നിങ്ങൾക്ക് അനുഭവിക്കേണ്ടിവന്നത്. എന്നൊക്കെയാണ് പിന്നീട് പറഞ്ഞതിന്റെ സാരം. തുടർന്നുകൊണ്ട് അല്ലാഹു പറയുന്നു:
14:46

وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ

(46) അവർ അവരുടെ തന്ത്രം പ്രയോഗിക്കുകയുണ്ടായി. അവരുടെ തന്ത്രം അല്ലാഹുവിന്റെ അടുക്കലു ണ്ട്താനും. ധ അതവൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് പ അവരുടെ തന്ത്രം-അത് നിമിത്തം പർവ്വതങ്ങൾ (തൽസ്ഥാന ത്തുനിന്ന്) നീങ്ങിപ്പോകുവാൻ (തക്ക തൊന്നും) ആയിട്ടില്ല. (46) അവർ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് അവരുടെ തന്ത്രം അല്ലാഹുവിന്റെ അടുക്കലുണ്ട്താനും അവരുടെ തന്ത്രം ആയിട്ടില്ല (ഇല്ല), നിശ്ചയമായും ആകുന്നു അവരുടെ തന്ത്രം നീങ്ങിപ്പോകുവാൻ (തക്ക വണ്ണം) അത് നിമിത്തം മലകൾ, പർവ്വതങ്ങൾ അവർ തങ്ങൾക്ക് കഴിയുമാറുള്ള എല്ലാ തന്ത്രങ്ങളും അക്രമങ്ങളും പ്രയോഗിച്ചു കൊണ്ടിരുന്നു. ഒന്നും അല്ലാഹു അറിയാതെ പോയിട്ടില്ല. എല്ലാം അവൻ രേഖപ്പെടു ത്തിവെച്ചിട്ടുണ്ട്. അതിന്റെ ഫലം അവർക്ക് വഴിയെ അറിയുകയും ചെയ്യാം. അവർ പ്രയോ ഗിച്ച തന്ത്രങ്ങൾ എത്ര വമ്പിച്ചതായിരുന്നാലും പർവ്വതങ്ങളെ സ്ഥാനം വിട്ടു നീക്കിക്കള യുമാറ് അത്ര വമ്പിച്ചതൊന്നുമായിരുന്നില്ല അവ എന്ന് സാരം. അവസാന വാക്യത്തിലെ എന്ന വാക്കിന് "ആയിട്ടില്ല' എന്ന് നിഷേധ രൂപത്തിലും "നിശ്ചയമായും ആയിരിക്കുന്നു' എന്ന് സ്ഥാപനരൂപത്തിലും അർഥം കൽപിക്കുവാൻ സാധ്യതയുണ്ട് രണ്ട് പ്രകാരത്തിലും വ്യാഖ്യാതാക്കൾ അർഥം കൽപിച്ചിട്ടുമുണ്ട്. ഒന്നാമത്തെ അർഥപ്രകാരം, അവരുടെ തന്ത്രം നിമിത്തം പർവ്വ തങ്ങൾ അത് അത്ര പരിഹാസരൂപത്തിൽ പറഞ്ഞതായിരിക്കും ആ വാക്യം. ഈ അർഥമാണ് പരിഭാഷയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയിലൂടെ അഹങ്കരിച്ചു നടക്കുന്നവരോട് (നീ ഭൂമിയെ കീറിപ്പൊളിക്കുകയില്ല, നീളത്തിൽ പർവ്വതങ്ങളോളം നീ എത്തുകയുമില്ല. (17:37) എന്ന് പറഞ്ഞത്പോലെയുള്ള ഒരു പ്രയോഗമായിരിക്കും അപ്പോൾ അത്. രണ്ടാമത്തെ അർഥപ്രകാരം, അവരുടെ കുതന്ത്രം നിമിത്തം പർവ്വത ങ്ങൾ അവ വളരെ വമ്പിച്ചതായിരുന്നുവെന്ന് പരിഹാസരൂപത്തിൽ പറഞ്ഞു നിന്ദിക്കലായിരിക്കും ഉദ്ദേശ്യം. അപ്പോൾ അല്ലാഹുവിന് മക്കളുണ്ടെന്ന് പറയുന്നവരുടെ വാദത്തെപ്പറ്റി (ആകാശങ്ങൾ അത്മൂലം പൊട്ടി പ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകൾ തകർന്നുവീഴുകയും ചെയ്യുമാറാകുന്നു! (19:20) എന്ന് പറഞ്ഞതുപോലെയുള്ള ഒരു പ്രയോഗവുമായിരിക്കും. രണ്ടിൽ ഏതർഥം സ്വീകരിച്ചാലും ശരി, അവരുടെ തന്ത്രം എത്രതന്നെ കടുത്തതായിരുന്നാലും അല്ലാഹു വിന്റെ അടുക്കൽ അത് കേവലം ആ വാക്യത്തിന്റെ താൽപര്യം. ഭഴ സ്ലമ്ല ഗ്നട്ടമസ്ലള ർൾന്ദഖ സ്ലമ്ല ഗ്നട്ടമസ്ലള ർൾന്ദഖ സ്ലമ്ല ഗ്നട്ടമസ്ലള ർൾന്ദഖ സ്ലമ്ല ഗ്നട്ടമസ്ലള ർൾന്ദഖ സ്ലമ്ല ഗ്നട്ടമസ്ലള ർൾന്ദഖ
14:47–48

فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥٓۚ إِنَّ ٱللَّهَ عَزِيزٞ ذُو ٱنتِقَامٖ

يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ

(47) ആകയാൽ, അല്ലാഹുവിനെ ക്കുറിച്ച് അവന്റെ റസൂലുകളോടുള്ള വാഗ്ദത്തം (അവൻ) ലംഘിക്കുന്നവ നാണെന്ന് തീർച്ചയായും നീ വിചാ രിച്ചുപോകരുത്. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, ശിക്ഷാ നടപടി എടുക്കുന്നവനുമാണ്. (48) (അതെ) ഭൂമി (ഈ ഭൂമിയ ല്ലാത്തതായും, ആകാശങ്ങളും (ഈ ആകാശങ്ങളല്ലാത്തതായും) മാറ്റപ്പെ ടുന്ന ദിവസം! അവർ (എല്ലാം) ഏക നായ, സർവാധികാരിയായ അല്ലാഹു വിങ്കലേക്ക് (ക്വബ്റുകളിൽനിന്ന്) പ്രത്യക്ഷപ്പെട്ടു വരികയും ചെയ്യും. (47) ആകയാൽ, തീർച്ചയായും നീ കരുതേണ്ട, ഗണിക്കരുത് അല്ലാ ഹുവിനെ വ്യത്യാസം ചെയ്യുന്ന (ലംഘിക്കുന്ന) വനെന്ന് അവന്റെ വാഗ്ദ ത്തത്തെ അവന്റെ റസൂലുകളോട് നിശ്ചയമായും അല്ലാഹു പ്രതാപ ശാലിയാണ്. വീര്യപ്പെട്ടവനാണ് ശിക്ഷാനടപടിയുള്ളവനാണ് (48) മാറ്റ (പകരമാക്ക) പ്പെടുന്ന ദിവസം ഭൂമി ഭൂമിയല്ലാത്തതായി (മറ്റൊരു ഭൂമിയായി) ആകാശങ്ങളും അവർ പ്രത്യക്ഷപ്പെടുക ധ വെളിക്കു വരുക - വെളിവാകുക പ യും ചെയ്യും ഏകനായ അല്ലാഹുവിങ്കലേക്ക് സർവാധികാരിയായ ഈ ഭൂമി മറ്റൊരു ഭൂമിയായും, ആകാശങ്ങൾ വേറെ ആകാശങ്ങളായും മാറ്റപ്പെടുന്ന ദിവസം എന്ന് പറഞ്ഞത് ക്വിയാമത്ത്നാളാണെന്ന് സ്പഷ്ടമാകുന്നു. എന്നാൽ, ഈ മാറ്റം എപ്രകാരമായിരിക്കുമെന്ന് തീർത്തുപറയുവാൻ നമുക്ക് കഴിയുകയില്ല. അല്ലാഹു വിനേ അതറിയുകയുള്ളൂ. ക്വിയാമത്ത്നാളിൽ ഉണ്ടാകുന്ന പല സംഭവ വികാസങ്ങളെയും മാറ്റങ്ങളെയും കുറിച്ച് പലേടങ്ങളിലായി വളരെയധികം കാര്യങ്ങൾ പ്രസ്താ വിക്കപ്പെട്ടിരിക്കുന്നു. അവയിൽനിന്ന് ആകാശഭൂമികളുടെ നിലവിലുള്ള പ്രകൃതിയിലും സ്വഭാവത്തിലും വമ്പിച്ച മാറ്റം സംഭവിക്കുവാനിരിക്കുന്നുവെന്ന് മൊത്തത്തിൽ മനി ലാക്കാം. താഴെ സൂറത്തുകളിലാണ് ഇത് സംബന്ധിച്ച് കൂടുതൽ പ്രതിപാദിക്കപ്പെട്ടിരി ക്കുന്നത്. ഉദാഹരണാർഥം ചിലത് ചൂണ്ടിക്കാട്ടാം. 1. ആകാശം ശക്തമായി പ്രകമ്പനംകൊള്ളും. മലകൾ ശക്തിയായ സഞ്ചാരം സഞ്ച രിക്കും. (52:9, 10). 2. "നക്ഷത്രങ്ങൾ തുടച്ചുമായിക്കപ്പെടും, ആകാശം തുറന്നു വിടർത്തപ്പെടും. (77:8,9) 3. ആകാശം തുറക്കപ്പെടും. എന്നിട്ട് അത് പല കവാടങ്ങളുള്ളതായിത്തീരും, മല വിട്ടു) നടത്തപ്പെടും, അത് കാനൽ സമാനമായിത്തീരും. (78:19, 20). 4. സൂര്യൻ ചുറ്റിപ്പൊതിയപ്പെടും, നക്ഷത്രങ്ങൾ ഉതിർന്നുവീഴുംസ്ല കാട്ടുജീവികൾ ഒരു മിച്ചു കൂട്ടപ്പെടും. സമുദ്രങ്ങൾ തിളച്ചുമറിക്കപ്പെടും. (81:1-6) 5. ആ കാശം പൊട്ടിപ്പിളരും, നക്ഷത്രങ്ങൾ കൊഴിഞ്ഞുവീഴും, സമുദ്രങ്ങൾ പൊട്ടി ഒഴുക്കപ്പെടും, ക്വബ്റുകൾ (അടിമേൽ) മറിച്ചിടപ്പെടും. (82:1-4) 6. മലകളെ പൊടിച്ചു പാറ്റുകയും, എന്നിട്ട് സമനിരപ്പാക്കുകയും ചെയ്യും. അതിൽ ഉയർച്ചയോ താഴ്ചയോ കാണുകയില്ല. (20:105-107) ഇതുപോലെ വേറെയും പലതും കാണാം. നബി ˜ അരുളിച്ചെയ്തതായി സഹ്ലു (റ) ഉദ്ധരിക്കുന്നു: "(തരിച്ചെടുത്ത) ശുദ്ധമായ മാവ്കൊണ്ടുണ്ടാക്കിയ അപ്പം കണക്കെ, തനി വെള്ളയായ ഒരു ഭൂമിയിൽ ക്വിയാമത്ത്നാളിൽ മനുഷ്യർ ഒരുമിച്ചുകൂട്ട പ്പെടും. അവിടെ ഒരാൾക്കും (സ്ഥാനനിർണയം ചെയ്യത്തക്ക) ഒരടയാളവും ഉണ്ടായിരി ക്കയില്ല'. (ബു.മു.) ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ ഊഹങ്ങൾക്കെല്ലാം അതീതമായ അനേക മാറ്റങ്ങൾ അന്ന് ലോകത്ത് സംഭവിക്കും. സൂക്ഷ്മമായ അറിവ് അല്ലാഹുവിന് മാത്രം. ശുദ്ധശൂന്യ തയിൽ നിന്ന് അറ്റമില്ലാത്ത ഇൗ അഖിലാണ്ഡത്തെ സൃഷ്ടിച്ചു പരിപാലിച്ചുവരുന്ന സ്രഷ്ടാവിന് അതിൽ ഏത് തരത്തിലുള്ള മാറ്റവും വരുത്തുവാനും, മറ്റൊരു ലോകവ്യ വസ്ഥ നിലവിൽ കൊണ്ടുവരാനും യാതൊരു പ്രയാസവും ഇല്ലതന്നെ. ലോകാവസാനം വരെ മരണമടഞ്ഞുപോയ ജനകോടികളെല്ലാം അവരവരുടെ ക്വബ്ർസ്ഥാനങ്ങളിൽ നിന്ന് -ഓരോരുത്തനും എങ്ങിനെ, എവിടെ മറമാടപ്പെട്ടിരുന്നുവോ അവിടങ്ങളിൽ നിന്ന്-അല്ലാ ഹുവിന്റെ മുമ്പാകെ വിചാരണാനിലയത്തിലേക്ക് വെളിക്ക് വരുന്നതാണ്. അന്നത്തെ സർവാധികാരം ഏകനായ അല്ലാഹുവിന് മാത്രമായിരിക്കും. നാമമാത്രമായ അധികാര മെങ്കിലും ആർക്കുമാർക്കും ഉണ്ടായിരിക്കയില്ല. (അന്ന് ആർക്കാണ് രാജാധികാരം ? സർവാധികാരിയായ ഏകനായ അല്ലാഹുവിനു തന്നെ) ആ അവസരത്തിൽ ദുർമാർഗികളായ കുറ്റവാളികളുടെ സ്ഥിതികളെന്തായിരിക്കുമെന്ന് അല്ലാഹു വിവരിക്കുന്നു:-
14:49–51

وَتَرَى ٱلۡمُجۡرِمِينَ يَوۡمَئِذٖ مُّقَرَّنِينَ فِي ٱلۡأَصۡفَادِ

سَرَابِيلُهُم مِّن قَطِرَانٖ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ

لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ

(49) അന്നത്തെ ദിവസം, കുറ്റവാ ളികളെ ചങ്ങലകളിൽ കൂട്ടി ബന്ധി ക്കപ്പെട്ടവരായി നിനക്ക് കാണാവുന്ന തുമാണ്. (50) അവരുടെ കുപ്പായങ്ങൾ പന്തംകൊണ്ടായിരിക്കും; അവരുടെ മുഖങ്ങളെ അന്മി മൂടുകയും ചെയ്യും; (51) എല്ലാ (ഓരോ) വ്യക്തിക്കും അത് (പ്രവർത്തിച്ചു) സമ്പാദിച്ചതിന് അല്ലാഹു പ്രതിഫലം നൽകുവാൻ വേണ്ടി യത്രെ (അത്) നിശ്ചയമായും അല്ലാഹു, വിചാരണ വേഗം ചെയ്യുന്നവനാകുന്നു. (49) നീ കാണുകയും ചെയ്യും, നിനക്ക് കാണാം കുറ്റവാളികളെ അന്ന്, ആ ദിവസം കൂട്ടിച്ചേർക്ക (ബന്ധിക്ക) പ്പെട്ടവരായി കുടുക്കു (ചങ്ങലകെട്ടുകയറ്-ആമം) കളിൽ (50) അവരുടെ കുപ്പായങ്ങൾ, ആടകൾ പന്തത്തിനാലായിരിക്കും, താർ കൊണ്ടായിരിക്കും മൂടുക (പൊതിയുക) യും ചെയ്യും അവരുടെ മുഖങ്ങളെ അന്മി, നരകം, തീ. (51) പ്രതിഫലം നൽകുവാൻ വേണ്ടി അല്ലാഹു എല്ലാ വ്യക്തിക്കും (ദേഹത്തിന്നും, ആത്മാവിന്നും) അത് സമ്പാദിച്ച (പ്രവർത്തിച്ച) തിന് നിശ്ചയമായും അല്ലാഹു വേഗതയുള്ളവനാണ് വിചാരണ "ചങ്ങലകളിൽ കൂട്ടി ബന്ധിക്കപ്പെട്ടവരായിരിക്കു'മെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അവർ പരസ്പരം ചങ്ങല കൊണ്ട് കൂട്ടി ബന്ധിക്കപ്പെടുമെന്നും, അവരുടെ അവയവങ്ങൾ തമ്മിൽ കൂട്ടിബന്ധിക്കപ്പെടുമെന്നും ആകാവുന്നതാണ്. (ക്വത്വിറാൻ) എന്ന വാക്കി നാണ് "പന്തം' എന്ന് അർഥം കൽപിച്ചത്. "കീൽ' അഥവാ "താർ' എന്നും മറ്റും അതിന് അർഥം പറയപ്പെട്ടുകാണാം. വേഗം തീ പിടിച്ചു ആളിക്കത്തുന്നതും, ഉഷ്ണം കൂടുതൽ വർധിപ്പിക്കുന്നതുമായ പദാർഥമായിരിക്കും അവരുടെ കുപ്പായമെന്ന് താൽപര്യം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. ഈ സൂറത്ത് അല്ലാഹു ഇങ്ങിനെ അവ സാനിപ്പിക്കുന്നു:-
14:52

هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ

(52) ഇത് മനു ഷ്യർക്ക് (എത്തിക്കാനുള്ള) ഒരു സന്ദേശമാകുന്നു. ഇത്മൂലം അവർക്ക് മുന്നറിയിപ്പ് (അഥവാ താക്കീത്) നൽകപ്പെടുവാൻ വേണ്ടിയും, അവൻ (അല്ലാഹു) ഒരേ ഒരു ആരാധ്യൻ മാത്രമാണെന്ന് അവർ അറിയുവാൻ വേണ്ടിയും, ബുദ്ധിമാൻമാർ ഉറ്റാലോ ചിക്കുവാൻ വേണ്ടിയും ആകുന്നു. (52) ഇത് ഒരു സന്ദേശമാണ് (എത്തിക്കാനുള്ളതാണ്) മനുഷ്യർക്ക് അവർ താക്കീത് (മുന്നറിയിപ്പ്) നൽകപ്പെടുവാനും അത്കൊണ്ട്, ഇത് മൂലം അവർ അറിയുവാനും അവൻ മാത്രം എന്ന് ഏകനായ ആരാധ്യൻ (എന്ന്) ഉറ്റാലോചിക്കുവാനും ബുദ്ധിമാൻമാർ. ഉറ്റാലോചിച്ചു കാര്യം ഗ്രഹിക്കുന്ന ബുദ്ധിമാൻമാരിൽ നമ്മെയെല്ലാം അല്ലാഹു ഉൾപ്പെ ടുത്തട്ടെ, ക്വിയാമത്ത് നാളിലെ ഭയങ്കരതകളിൽ നിന്ന് അവൻ നമുക്കെല്ലാം രക്ഷ നൽകു കയും ചെയ്യട്ടെ. ആമീൻ. ഇബ്റാഹീം ന്നറവ 77/7/15 ഭഴ 1397 79/3/23 ഭഴ 1399