Muhammad Amani Moulavi (d. 1987) · Surah 13 · 43 verses
13:1–2الٓمٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِۗ وَٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ
ആമുഖം: മദീനയിൽ അവതരിച്ചത് - വചനങ്ങൾ 43 - വിഭാഗം 6 ധ മക്കയിൽ അവതരിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട് പ കേവലാക്ഷരങ്ങൾകൊണ്ട് ആരംഭിക്കുന്ന സൂറത്തുകളിൽ ഒന്നാണിതും. ഇൗ അക്ഷ രങ്ങളെപ്പറ്റി സൂറത്തുൽ ബക്വറഃയുടെ ആരംഭത്തിലും മറ്റും മുമ്പ് വിവരിച്ചിരിക്കുന്നു. പതിമൂന്നാം വചനത്തിൽ ഇടിയെ സംബന്ധിച്ചുള്ള പരാമർശം കാണാം. അതിൽനി ന്നാണ് "ഇടി' എന്നർത്ഥമായ എന്ന് ഇൗ സൂറത്തിന് പേർ വന്നത്. പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) "അലിഫ്ലാംമീംറാ'. ഇവ (വേദ) ഗ്രമ്ലത്തിന്റെ "ആയത്തു' (സൂക്തം) കളത്രെ. നിന്റെ റ∫ിങ്കൽ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടു ള്ളത് യഥാർഥമാകുന്നു. എങ്കിലും, മനുഷ്യരിൽ അധികപേരും (അതിൽ) വിശ്വസിക്കുന്നില്ല. (2) അല്ലാഹുവത്രെ, നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയർത്തി (നിറുത്തി) യവൻ. പിന്നെ, അവൻ "അർശി"ൽ (സിംഹാസനത്തിൽ) ആരോഹണം ചെയ്തിരിക്കുന്നു. സൂര്യനെയും, ചന്ദ്രനെയും അവൻ (നിയന്ത്രണ) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിർണയിക്കപ്പെട്ട അവധി വ രേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. രിക്കുന്നു; ആയത്ത് ധ ലക്ഷ്യദൃ ഷ്ടാന്തം പ കൾ വിശദീകരിച്ചുതരുന്നു. (അതെ) നിങ്ങളുടെ റ∫ിനെ കണ്ടു മുട്ടുന്നതിനെപ്പറ്റി നിങ്ങൾ ഉറച്ചു വിശ്വസിക്കുവാൻ വേണ്ടി. (1) "അലിഫ്, ലാം, മീം, റാ' അവ (ഇവ) ആയത്തുകളാണ് (വേദ) ഗ്രമ്ലത്തിന്റെ നിനക്ക് ഇറക്കപ്പെട്ടത് നിന്റെ റ∫ിങ്കൽ നിന്ന് യഥാർത്ഥമാണ് എങ്കിലും അധികവും മനുഷ്യരിൽ വിശ്വസിക്കുന്നില്ല (2) അല്ലാഹു യാതൊരുവനാകുന്നു. അവൻ ഉയർത്തി ആകാശങ്ങളെ ഒരു തൂണും (തൂണുകളൊന്നും) കൂടാതെ നിങ്ങൾ കാണുന്ന, നിങ്ങളവയെ കാണുമാറുള്ള പിന്നെ അവൻ ആരോ ഹണം ചെയ്തു അർശിൻമേൽ, സിംഹാസനത്തിൽ അവൻ വിധേയ മാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തു സൂര്യനെ ചന്ദ്രനെയും എല്ലാം നടക്കും, സഞ്ചരിക്കുന്നു ഒരവധിയിലേക്ക് (വരെ) നിർണയം ചെയ്യപ്പെട്ട അവൻ നിയന്ത്രിക്കുന്നു. കാര്യത്തെ അവൻ വിശദീകരിക്കുന്നു, വിസ്തരിച്ചുകൊണ്ട് ദൃഷ്ടാന്ത (ലക്ഷ്യ)ങ്ങളെ നിങ്ങ ളാകുവാൻ വേണ്ടി, ആയേക്കാം കാണുന്ന (കണ്ടുമുട്ടുന്ന) തിനെപ്പറ്റി നിങ്ങളുടെ റ∫ിനെ നിങ്ങൾ ഉറപ്പിക്കുക, ഉറപ്പായി വിശ്വസിക്കുക. നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ ആകാശങ്ങളെ ഉയർത്തിയിരിക്കുന്നു ( ) എന്ന് പറഞ്ഞതിൽനിന്ന് മനുഷ്യർക്ക് കാണാവുന്നത ല്ലാത്ത ഏതെങ്കിലും തൂൺ ആകാശങ്ങൾക്ക് ഉണ്ടായിരിക്കാമെന്ന് വരുന്നു. അതെ, അല്ലാ ഹുവിന്റെ മഹത്തായ കഴിവ ( )ത്രെ അത്. ശാസ്ത്രത്തിന്റെ ഭാഷയിൽ അതിന് ആകർഷണശക്തി എന്ന് പറയപ്പെടുന്നുവെങ്കിലും ആകർഷണശക്തിയുടെ യാഥാർഥ്യ മെന്തെന്നോ, അതെവിടെനിന്ന് വന്നുവെന്നോ പറയുവാൻ ശാസ്ത്രത്തിന് കഴിവില്ല. അഖി ലാണ്ഡലോകങ്ങൾ ഓരോന്നും അതതിന്റെ സ്ഥാനം തെറ്റാതെയും, ചിന്നിച്ചിതറാതെയും നിലകൊള്ളുന്നതിന് ആകർഷണശക്തി എന്നൊരു പേർ നൽകി തൃപ്തിപ്പെടുക മാത്ര മാണ് ശാസ്ത്രം വാസ്തവത്തിൽ ചെയ്യുന്നത് (തൂണുകൾ) എന്നതിന്റെ വിശേഷ ണമായിക്കൊണ്ടാണ് (നിങ്ങൾ കാണുന്ന) എന്ന ക്രിയ നിലകൊള്ളുന്നതെന്ന നിലക്കാണ് മുകളിൽ നാം സ്വീകരിച്ച അർത്ഥവ്യാഖ്യാനം. വ്യാകരണപരമായി നോക്കു മ്പോൾ അത് അതിന്റെ വിശേഷണം ( ഗ്നത്തക്കഡ ) അല്ലാതെ വേറൊരു വാക്യമായും വരാം. അപ്പോൾ അതിന്റെ മുമ്പത്തെ വാക്യത്തിന് യാതൊരു തൂണുകളും കൂടാതെ ആകാശ ങ്ങളെ ഉയർത്തിയവനത്രെ അല്ലാഹു' എന്നും എന്ന വാക്യത്തിനു "നിങ്ങൾ അവയെ -അഥവാ ആകാശങ്ങളെ (തൂണ് കൂടാതെ) കണ്ടുകൊണ്ടിരിക്കുന്നു' എന്നും വ്യത്യാസമില്ലതാനും. ഉപരിഭാഗത്ത് സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രഹങ്ങളും നക്ഷത്രലോകങ്ങളും ഒന്നൊഴിയാതെ അതാതിന് നിശ്ചയിക്കപ്പെട്ട സ്ഥാനവലയങ്ങളിൽനിന്നും, സഞ്ചാരമാർഗങ്ങളിൽനിന് നും തെറ്റാതെ നിലകൊള്ളുന്നു. ഇൗ വ്യവസ്ഥക്ക് അല്ലാഹു ഒരു കാലാവധി നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ലോകാവസാനഘട്ടം വരുമ്പോൾ ഇൗ വ്യവസ്ഥമാറി മറ്റൊരു വ്യവസ്ഥ നടപ്പിൽ വരുന്നു. "എല്ലാം ഒരു നിർണയിക്കപ്പെട്ട അവധിവരെ സഞ്ചരിക്കുന്നു' വെന്ന് പറഞ്ഞത് ഇതിനെ പ്പറ്റിയാകുന്നു. അല്ലാഹു അർശിൽ ആരോഹണം ചെയ്തു ( ) എന്ന് പറഞ്ഞതിനെ പ്പറ്റി സൂഃ 54; യൂനുസ് 3; സജദഃ 14; ഹദീദ് 4 മുതലായ സ്ഥലങ്ങളിൽ വിവ രിച്ചിട്ടുണ്ട്. അത് ഇവിടെയും ഓർക്കുക. അല്ലാഹുവിന്റെ സിംഹാസനാരോഹണത്തെ സംബന്ധിച്ചു അതെങ്ങിനെയെന്ന് തിട്ടപ്പെടുത്തുവാൻ നമുക്ക് സാദ്ധ്യമല്ലെങ്കിലും, ചെറുതും വലുതുമായ അഖിലാണ്ഡ കാര്യങ്ങളെല്ലാം അവന്റെ അധികാരത്തിലും നിയ ന്ത്രണത്തിലും മാത്രമാണ് നടക്കുന്നതെന്ന തത്വമാണ് അതിൽ അടങ്ങിയിരിക്കുന്നത്. തുടർന്നുള്ള വാക്യങ്ങളിൽ നിന്നുതന്നെ ഇത് വ്യക്തമാകുകയും ചെയ്യുന്നു. ഇൗ വചന ത്തിലും, തുടർന്നുള്ള വചനങ്ങളിലുമായി വിവരിക്കപ്പെടുന്ന നിത്യസത്യങ്ങളായ ദൃഷ്ടാ ന്തങ്ങൾ മനുഷ്യരാകുന്ന നിങ്ങൾക്ക് വിവരിച്ചു തരുന്നത് മരണാനന്തരം നിങ്ങൾ അല്ലാ ഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നും, നിങ്ങൾക്ക് രണ്ടാമതൊരു ജീവിതം കൂടിയു ണ്ടെന്നും നിങ്ങൾ മനിലാക്കി ഉറപ്പിക്കുവാൻ വേണ്ടിയാകുന്നുവെന്നത്രെ അവസാ നത്തെ വാക്യം ഓർമിപ്പിക്കുന്നത്.
13:3–4وَهُوَ ٱلَّذِي مَدَّ ٱلۡأَرۡضَ وَجَعَلَ فِيهَا رَوَٰسِيَ وَأَنۡهَٰرٗاۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوۡجَيۡنِ ٱثۡنَيۡنِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ
وَفِي ٱلۡأَرۡضِ قِطَعٞ مُّتَجَٰوِرَٰتٞ وَجَنَّـٰتٞ مِّنۡ أَعۡنَٰبٖ وَزَرۡعٞ وَنَخِيلٞ صِنۡوَانٞ وَغَيۡرُ صِنۡوَانٖ يُسۡقَىٰ بِمَآءٖ وَٰحِدٖ وَنُفَضِّلُ بَعۡضَهَا عَلَىٰ بَعۡضٖ فِي ٱلۡأُكُلِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ
(3) അവനത്രെ, ഭൂമിയെ വിശാല പ്പെടുത്തുകയും, അതിൽ ഉറച്ചു നിൽക്കുന്ന മലകളെയും നദിക ളെയും ഉണ്ടാക്കുകയും ചെയ്ത വനും. എല്ലാ ഫലവർഗങ്ങളിൽനിന്നും തന്നെ, അതിൽ അവൻ ഈരണ്ടു ഇണകളെ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാത്രിയെ അവൻ പകലിന് മൂടിയിടുന്നു. നിശ്ചയമായും, അതിൽ (ഒക്കെയും) ചിന്തിക്കുന്ന ജന ങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. (4) ഭൂമിയിൽ (തന്നെ) പരസ്പരം സമീപത്ത് നിലകൊള്ളുന്ന പല (തരം) ഖണ്ഡങ്ങളും, മുന്തിരികളുടെ തായ പല (തരം) തോട്ടങ്ങളും, കൃഷി കളുമുണ്ട്; ഇണച്ചമുള്ളവയും, ഇണ (ഉണ്ട്); ഒരേ വെള്ളം കൊണ്ട് അതിന് നനക്കപ്പെടുന്നു (എന്നിട്ടും). അവയിൽ ചിലതിനെ ചിലതിനെ ക്കാൾ തീറ്റയിൽ നാം ശ്രേഷ്ഠമാ ക്കുന്നു. നിശ്ചയമായും, അതിൽ (ഒക്കെയും) ബുദ്ധി കൊടു (ത്തു ഗ്രഹി) ക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. (3) അവൻ യാതൊരുവനുമത്രേ, അവൻ തന്നെ യാതൊരുവൻ അവൻ ഭൂമിയെ നീട്ടി (വിശാലപ്പെടുത്തി), അയച്ചുവിട്ടു അതിൽ ആക്കുക (ഉണ്ടാക്കുക) യും ഉറച്ചുനിൽക്കുന്ന (നങ്കൂരമിട്ടു നിൽക്കുന്നവയെ (മലകളെ) നദി (പുഴ) കളെയും എല്ലാറ്റിൽനിന്നും ഫലവർഗങ്ങളിലെ അതിലവൻ ആക്കി (ഉണ്ടാക്കി) യിരിക്കുന്നു രണ്ട് ഇണകളെ രണ്ടു (വീതം) , (ഈ) രണ്ട് അവൻ മൂടിയിടുന്നു രാത്രിയെ പകലിന്ന് നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ (തന്നെ) ജന ങ്ങൾക്ക് ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന (4) ഭൂമിയിലുമുണ്ട് പല ഖണ്ഡങ്ങൾ, തുണ്ടങ്ങൾ, ഭാഗങ്ങൾ, മുറികൾ അന്യോന്യം അടുത്തു (ചേർന്നു) നിൽക്കുന്ന, അന്യോന്യം അയൽപക്കത്തായുള്ള തോട്ടങ്ങളും, തോപ്പു കളും മുന്തിരികളാലുള്ള കൃഷിയും, കൃഷികളും ഈന്തപ്പ നയും, ഈത്തപ്പനകളും ഇണച്ചമുള്ള ഇണച്ചമില്ലാത്തവയും അത് നനക്കപ്പെടുന്നു ഒരേ വെള്ളംകൊണ്ട് നാം ശ്രേഷ്ഠമാക്കുക (മെച്ചപ്പെടുത്തുക) യും ചെയ്യുന്നു അവയിൽ ചിലതിനെ ചിലതിനെ ക്കാൾ തീറ്റയിൽ, കനിയിൽ നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ, ദൃഷ്ടാന്തങ്ങൾ തന്നെ ജനങ്ങൾക്ക് ബുദ്ധി കൊടുക്കുന്ന, ഗ്രഹിക്കുന്ന ഉപരിയാകാശങ്ങളെ തൂണുകൂടാതെ ഉയർത്തി വ്യവസ്ഥപ്പെടുത്തി വെച്ചതിനെ ഓർമി പ്പിച്ചശേഷം, ഭൂമിയിൽ മനുഷ്യൻ നിത്യേന കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതാനും ദൃഷ്ടാന്തങ്ങളെ അല്ലാഹു ഓർമിപ്പിക്കുന്നു: (1) ഭൂമിയെ പരത്തി വിശാലമാക്കിയത്. ഭൂമി യഥാർഥത്തിൽ ഗോളാകൃതിയിലാണെ ങ്കിലും കാഴ്ചയിലും ഉപയോഗത്തിലും അത് പരപ്പും നിരപ്പുമാകുന്നു. അതിലെ നിവാ സികൾക്കും അത് വിശാലമാകുന്നു. ആളെണ്ണി ഭൂപരിധി നിശ്ചയിക്കുകയോ, തലയെണ്ണി മനുഷ്യപരിധി നിർണയിക്കുകയോ വേണമെന്ന് വല്ലവർക്കും തോന്നിയിട്ടുണ്ടെങ്കിൽ, കൊണ്ടോ, അതിന്റെ സ്രഷ്ടാവിന്റെ പോരായ്മകൊണ്ടോ അല്ല. മനുഷ്യൻ നിർമിച്ചുണ്ടാക്കിയ അക്രമപരമായ അതിർ വരമ്പുകളുടെയും നിയമപരിധികളുടെയും ഫലമാണത്. അതെ, (കരയിലും കടലിലും മനുഷ്യരു ടെ കരങ്ങൾ ചെയ്തുവെച്ചത് നിമിത്തം കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. (30:41) (2) ഭൂമിക്ക് ഇളക്കവും ചരിവും ബാധിക്കാതെ ഉറച്ചുനിൽക്കുമാറ് അതിന്റെ ഘനം ശരിപ്പെടുത്തി നിറുത്തുന്നതിന് വമ്പിച്ച മലകളെ സ്ഥാപിച്ചത്. (3) ദൂരദേശങ്ങളിലേക്ക് വെള്ളം എത്തിച്ചുകൊടുക്കുകയും, കരയിൽ ഒതുങ്ങാതെ വരുന്ന വെള്ളം സമുദ്രത്തിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്ന നദികളെ ഏർപ്പെടുത്തി യത്. (4) വിവിധതരം ഫലവർഗങ്ങളെ ഉൽപാദിപ്പിക്കുകയും, എല്ലാറ്റിലും ഇൗരണ്ട് വീതം ഇണകളെ ഏർപ്പെടുത്തുകയും ചെയ്തത്. നാടൻകാടൻ, വലുത്ചെറുത്, വെള്ളചുവപ്പ്, മധുരംപുളി, മുന്തിയത്താണത്, ആൺവർഗംപെൺവർഗം എന്നിത്യാദി ഏതെങ്കിലും ഇൗരണ്ട് വകുപ്പുകളില്ലാത്ത ഫലവർഗങ്ങൾ കാണപ്പെടുകയില്ല. സസ്യ ങ്ങളടക്കം എല്ലാ വസ്തുക്കളിലും രണ്ട് ഇണകൾ ഉണ്ടെന്ന തത്വത്തെ ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. ദൈവീക ഗ്രമ്ലമാണെന്നുള്ളതാണ് ഇതും കാണിക്കുന്നത്. (5) പകൽ മുഴുവനും വിവിധ ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുന്ന ജനകോടി കൾക്ക് വിശ്രമാർഥം രാത്രിയെക്കൊണ്ട് പകലിനെ മൂടി ഇരുട്ടും സ്വസ്ഥതയും നൽകു ന്നത്. (6) അടുത്തടുത്തും തൊട്ടുതൊട്ടും സ്ഥിതി ചെയ്യുന്നതും, അതോടുകൂടി വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയതുമായ ഭൂപ്രദേശങ്ങൾ ഏർപ്പെടുത്തിയത്. മരുഭൂമി, വനഭൂമി, കൃഷിനിലം, തരിശുനിലം, ഉൽപാദനയോഗ്യം, ഉൽപാദനയോഗ്യമല്ലാത്തത്, മണൽപ്ര ദേശം, ചളിപ്രദേശം എന്നിങ്ങിനെ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടുകൊണ്ടാണല്ലോ ഭൂപ്ര ദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. (7) പല ജാതികളും ഇനങ്ങളും ഉള്ള മുന്തിരിത്തോട്ടങ്ങളും, ഇൗന്തത്തോട്ടങ്ങളും പോലെയുള്ളവ ഉണ്ടാക്കിയത്. (8) ഇൗത്തപ്പനകളിൽ തന്നെ ഒരേ മുരടിൽനിന്ന് ഇണച്ചവും ചിനപ്പും പൊട്ടി ഒന്നില ധികം ശാഖകൾ ഉള്ളതും, ഒറ്റത്തടി മാത്രമുള്ളതും എന്നിങ്ങിനെ വ്യത്യാസപ്പെടുത്തി യത്. അറബികൾക്ക് സുപരിചിതമായതെന്ന നിലക്ക് ഇൗന്തപ്പനയിലുള്ള ഇൗ തരവ്യ ത്യാസം മാത്രമേ അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളുവെങ്കിലും നമ്മുടെ നാടുകളിലുള്ള പപ്പായ, ഇൗന്ത് മുതലായ ചില പന വർഗങ്ങളിലുംചുരുക്കമെങ്കിലും ചിലപ്പോൾ തെങ്ങ്, കമുങ്ങ് എന്നിവയിലും കാണാവുന്നതാണിത്. (9) എല്ലാറ്റിനും ഒരേ വെള്ളംകൊണ്ട് തന്നെയാണ് നനവ് ലഭിക്കുന്നതെങ്കിലും എല്ലാം ഒരേ വിധത്തിലായിരിക്കാതെ മേൽപറഞ്ഞ പ്രകാരം പലതരത്തിലായി വളരുന്നത്. (10) ഓരോന്നിൽനിന്നും ലഭിക്കുന്ന ഭോജ്യവസ്തുക്കളെ ഒരേതരം ഗുണങ്ങളോടു കൂടിയാക്കാതെ ചിലതിന് ചിലതിനെക്കാൾ മെച്ചവും ഗുണവും നൽകിയത്. സ്വാദിലും, തന്നെ ഓരോന്നും മറ്റേതിൽനിന്ന് വ്യത്യസ്തമാണല്ലോ. ഇങ്ങിനെ, നിത്യേന മനുഷ്യൻ കണ്ടറിഞ്ഞും, അനുഭവിച്ചുംകൊണ്ടിരിക്കുന്ന വമ്പിച്ച അനുഗ്രഹങ്ങൾ ഓരോന്നും തന്നെ അതിന് റെ പിന്നിൽ പ്രവർത്തിക്കുന്ന ആ മഹാശക്തി യാകുന്ന സ്രഷ്ടാവിനെപ്പറ്റി ഓർമിപ്പിക്കുവാനും, അവന്റെ കഴിവും മഹത്വവും മനിലാ ക്കുവാനും ധാരാളം മതിയായ ദൃഷ്ടാന്തങ്ങളാകുന്നു. ഇതെല്ലാം അതിവിദഗ്ദ്ധനായ ഒരു സൃഷ്ടികർത്താവിന്റെ വ്യവസ്ഥകൊണ്ടല്ലാതെ സ്വയം അങ്ങ് സംഭവിക്കുന്നതാണെന്ന് വല്ലവരും കരുതുമോ?! കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളല്ലെങ്കിൽ - വക്രബുദ്ധിക ളായിരിക്കുമെന്ന് തീർത്തുപറയാം. ഇതെല്ലാം വ്യവസ്ഥാപിതമായി സൃഷ്ടിച്ചു നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന ആ മഹാശക്തിക്ക്-അല്ലാഹുവിന് - മരണശേഷം മനുഷ്യന് മറ്റൊരു ജീവിതം നൽകുവാൻ കഴിയുകയില്ലെന്നോ, അത് സംഭവ്യമല്ലെന്നോ പറയുന്നതും കടുത്ത വിഡ്ഢിത്തമത്രെ. അതാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്:-
13:5۞وَإِن تَعۡجَبۡ فَعَجَبٞ قَوۡلُهُمۡ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِي خَلۡقٖ جَدِيدٍۗ أُوْلَـٰٓئِكَ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ وَأُوْلَـٰٓئِكَ ٱلۡأَغۡلَٰلُ فِيٓ أَعۡنَاقِهِمۡۖ وَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ
(5) നീ അഗ്ഗുതപ്പെടുന്നുവെങ്കിൽ അഗ്ഗുതമത്രെ അവരുടെ വാക്ക്. "ഞങ്ങൾ മണ്ണായിട്ടാണോ ഞങ്ങൾ (വീണ്ടും) ഒരു പുതിയ സൃഷ്ടിപ്പിലാ യിത്തീരുന്നത്?!' ധ ഈ വാക്കിനെപ്പ റ്റിയാണ് നീ അഗ്ഗുതപ്പെടേണ്ടത് പ അക്കൂട്ടർ, തങ്ങളുടെ റ∫ിൽ അവിശ്വസിച്ചവരത്രെ; അക്കൂട്ടരാ കട്ടെ, വിലങ്ങുകൾ അവരുടെ കഴു ത്തുകളിലുണ്ടായിരിക്കും; അക്കൂ ട്ടർ, നരകത്തിന്റെ ആൾക്കാരുമാകു ന്നു. അവരതിൽ നിത്യവാസികളാ യിരിക്കും. (5) നീ ആശ്ചര്യപ്പെടുന്നപക്ഷം, അഗ്ഗുതപ്പെടുന്നുവെങ്കിൽ എന്നാൽ അഗ്ഗുതമാണ് അവരുടെ വാക്ക്, പറയൽ ഞങ്ങൾ ആയിട്ടാണോ, ആയിരിക്കുമ്പോഴോ മണ്ണ് ഞങ്ങളോ ഒരു സൃഷ്ടിപ്പിൽ (ആകുന്നത്) പുതുതായ അക്കൂട്ടർ അവിശ്വസിച്ചവരാകുന്നു തങ്ങ ളുടെ റ∫ിൽ അക്കൂട്ടർ, അവരാകട്ടെ വിലങ്ങ്(കുരുക്ക് - ആമം)കൾ അവരുടെ കഴുത്തുകളിലുണ്ട് (ഉണ്ടായിരിക്കും) അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു അവർ അതിൽ നിത്യവാസികളാണ്. മേൽ ചൂണ്ടിക്കാട്ടിയതുപോലുള്ള ധാരാളം ദൃഷ്ടാന്തങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ട് പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുകയോ എന്ന് പരി ഹാസ രൂപത്തിൽ അവർ ചോദിക്കുന്നു! വല്ല വിഷയത്തിലും അഗ്ഗുതപ്പെടാമെങ്കിൽ ഇൗ ചോദ്യത്തിലല്ലേ അഗ്ഗുതപ്പെടേണ്ടത്? സത്യനിഷേധികളായ അവിശ്വാ സികളാണ് ഇൗ ചോദ്യം ചോദിക്കുന്നവർ. ഇപ്പോൾ അവർ സ്വതന്ത്രരായി കഴിയുന്നുവെങ്കിലും നര കത്തിൽ വെച്ച് അവരുടെ കഴുത്തുകളിൽ വിലങ്ങുകളിട്ടു ബന്ധിക്കപ്പെടുകതന്നെ ചെയ്യും. അവർ നരകത്തിൽ നിത്യവാസികളുമായിരിക്കും. "കഴുത്തിൽ വിലങ്ങുകളുണ്ടായിരിക്കും' എന്ന് പറഞ്ഞത് നരകത്തിൽ അവർക്കുണ്ടാ കുന്ന അനുഭവമെന്ന നിലക്കാണ് മിക്ക വ്യാഖ്യാതാക്കളും വ്യാഖ്യാനിക്കുന്നത്. പരമ്പ രാഗതമായ അന്ധവിശ്വാസങ്ങൾക്ക് അവർ അടിമപ്പെട്ടിരിക്കുകയാണ്-അഥവാ അത് നിമി ത്തമാണവർ വിശ്വസിക്കാത്തത്-എന്നാണതിന്റെ ഉദ്ദേശ്യമെന്നും ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിരിക്കുന്നു.
13:6–7وَيَسۡتَعۡجِلُونَكَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِ وَقَدۡ خَلَتۡ مِن قَبۡلِهِمُ ٱلۡمَثُلَٰتُۗ وَإِنَّ رَبَّكَ لَذُو مَغۡفِرَةٖ لِّلنَّاسِ عَلَىٰ ظُلۡمِهِمۡۖ وَإِنَّ رَبَّكَ لَشَدِيدُ ٱلۡعِقَابِ
وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦٓۗ إِنَّمَآ أَنتَ مُنذِرٞۖ وَلِكُلِّ قَوۡمٍ هَادٍ
(6) (നബിയേ) അവർ നിന്നോട് നന്മക്ക് മുമ്പായി തിന്മക്ക് ധൃതി കൂട്ടി ക്കൊണ്ടിരിക്കുന്നു; അവരുടെ മുമ്പ് മാതൃകാശിക്ഷകൾ (പലതും) കഴി ഞ്ഞുപോയിട്ടുണ്ട്താനും. ധ അതവർ ഓർക്കുന്നില്ല പ നിശ്ചയമായും നിന്റെ റ∫് മനു ഷ്യരുടെ അക്രമത്തോട് കൂടി (യും) അവർക്ക് പാപമോചനം നൽകുന്ന വൻ തന്നെ. നിശ്ചയമായും, നിന്റെ റ∫്, കഠിനമായ ശിക്ഷാനടപടിയെ ടുക്കുന്നവനും തന്നെയാകുന്നു. (7) (ആ) അവിശ്വസിച്ചവർ പറ യുന്നു: "ഇവന്റെ റ∫ിങ്കൽ നിന്ന് ഒരു (പ്രത്യേക) ദൃഷ്ടാന്തം ഇവന് അവ തരിപ്പിക്കപ്പെടാത്തതെന്ത്?' (നബിയേ) നീ ഒരു മുന്നറിയിപ്പ് നൽകുന്നവൻ മാത്രമാകുന്നു. എല്ലാ ജനങ്ങൾക്കുമുണ്ട് ഒരു വഴികാട്ടി. ധ ഇവരുടെ വഴികാട്ടിയത്രെ നീ പ . (6) അവർ നിന്നോട് ധൃതി കൂട്ടുന്നു വൻ തന്നെ മനുഷ്യർക്ക് അവരുടെ അക്രമത്തോടെ നിശ്ചയമായും നിന്റെ റ∫് കഠിന മായവൻ തന്നെ ശിക്ഷാ നടപടി (7) പറയുന്നു അവിശ്വസി ച്ചവർ ഇറക്കപ്പെട്ടുകൂടേ, അവതരിപ്പിക്കപ്പെടാത്തതെന്ത് അവന്റെ മേൽ, ഇവന് ഒരു ദൃഷ്ടാന്തവും തന്റെ റ∫ിൽനിന്ന് നിശ്ചയമായും നീ (മാത്രം) ഒരു മുന്നറിയിപ്പ് നൽകുന്നവൻ (മാത്രം) എല്ലാ ജനങ്ങൾക്കും (ജനതക്കും) ഉണ്ട് ഒരു വഴികാട്ടി, മാർഗദർശകൻ രക്ഷക്കും സമാധാനത്തിനും ആഗ്രഹിക്കുകയോ, സത്യവിശ്വാസം വഴി അതിനുള്ള മാർഗം അവലംബിക്കുകയോ മുമ്പായി - തങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന ആ ശിക്ഷ ഇങ്ങോട്ടുവരട്ടെ എന്ന് മുശ്രിക്കുകൾ ധൃതികൂട്ടിയിരുന്നതി നെപ്പറ്റിയാണ് ആദ്യത്തെ വചനത്തിൽ പ്രസ്താവിക്കുന്നത്. ഇവരെപ്പോലെയുള്ള നിഷേ ധികൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള കടുത്ത ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്നു ള്ളതിന് എത്രയോ ഉദാഹരണങ്ങൾ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അതുപോലെ വല്ല ശിക്ഷയും ഇവർക്കും വരാമെന്ന് ഇവർ ധരിച്ചിരിക്കട്ടെ. പെട്ടെന്ന് നടപടിയെടുക്കാതിരി ക്കുന്നത് അല്ലാഹുവിന്റെ ഔദാര്യംകൊണ്ട് മാത്രമാണ്. മനുഷ്യരുടെ അക്രമങ്ങൾ പരി ഗണിക്കുമ്പോൾ അപ്പപ്പോൾ നടപടി എടുക്കാവുന്നതാണെങ്കിലും അല്ലാഹു അവരോട് വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത്. ശിക്ഷാനടപടി എടുക്കുമ്പോഴാകട്ടെ, അത് കഠിനതരവുമായിരിക്കും. ഇതൊക്കെയാണ് അവർക്ക് നൽകുന്ന മറുപടിയുടെ സാരം. അതേ മുശ്രിക്കുകളുടെ മറ്റൊരു പരിഹാസമാണ് രണ്ടാമത്തെ വചനത്തിൽ കാണു ന്നത്. നബി ˜ യുടെ സത്യത തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ മുമ്പിലുണ്ടായി രുന്നിട്ടും അതൊന്നും വകവെക്കാതെ അവർ പിന്നെയും വേറെ ദൃഷ്ടാന്തങ്ങൾ ചോദി ച്ചുകൊണ്ടിരിക്കും. (6:8; 10:20; 25:21; 17:90,93 മുതലായവ നോക്കുക) ഇതിന് നൽകിയ മറുപടിയുടെ സാരം ഇതാണ്: ദൃഷ്ടാന്തങ്ങൾ കാട്ടിക്കൊടുക്കുവാനുള്ള കഴിവോ, ചുമ തലയോ നബി ˜ ക്കില്ല. അവരെ ഉപദേശിക്കലും താക്കീത് ചെയ്യലും മാത്രമാണ് അവി ടുന്ന് ചെയ്യേണ്ടത്. ഓരോ സമുദായത്തിനും സൻമാർഗദർശനം നൽകുവാൻ അല്ലാഹു പ്രത്യേകം ദൂതന്മാരെ അയക്കുകയുണ്ടായിട്ടുണ്ട്. അതുപോലെ, ഈ സമുദായത്തിന്റെ വഴികാട്ടിയായി അയക്കപ്പെട്ട ഒരാളാണ് നബി ˜ യും. വിഭാഗം - 2
13:8–10ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۚ وَكُلُّ شَيۡءٍ عِندَهُۥ بِمِقۡدَارٍ
عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡكَبِيرُ ٱلۡمُتَعَالِ
سَوَآءٞ مِّنكُم مَّنۡ أَسَرَّ ٱلۡقَوۡلَ وَمَن جَهَرَ بِهِۦ وَمَنۡ هُوَ مُسۡتَخۡفِۭ بِٱلَّيۡلِ وَسَارِبُۢ بِٱلنَّهَارِ
(8) എല്ലാ (ഓരോ) പെണ്ണും ഗർഭം ധരിക്കുന്നത് അല്ലാഹു അറിയുന്നു;' ഗർഭാശയങ്ങൾ കുറവ് വരുത്തു ന്നതും. അവ (ക്ക്) വർധനവ് വരു ന്നതും (അറിയുന്നു). എല്ലാ കാര്യവും (തന്നെ) അവന്റെ അടു ക്കൽ ഒരു (നിശ്ചിത) തോതനുസരി ച്ചാകുന്നു. (9) (അവൻ) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; മഹാനാണ്; അത്യുന്നതനായുള്ളവ നാണ്. (10) നിങ്ങളിൽ നിന്ന് വാക്കിനെ രഹസ്യമാക്കിയവനും അതിനെ പര സ്യമാക്കിയവനും (അവന്റെ അടു ക്കൽ) സമമാകുന്നു; യാതൊരുവൻ രാത്രിയിൽ ഒളിഞ്ഞിരിക്കുന്നുവോ അവനും, പകലിൽ വെളിക്ക് വരുന്ന വനും (സമമാണ്). (8) അല്ലാഹു അറിയും, അറിയുന്നു ഗർഭം ധരിക്കുന്നതിനെ എല്ലാ പെണ്ണും കുറവ് വരുത്തുന്നതും, ചുരുങ്ങിപ്പോകുന്നതും ഗർഭാ ശയങ്ങൾ അവ അധികരിപ്പിക്കുന്നതും, വർധിക്കുന്നതും, എല്ലാ കാര്യവും, വസ്തുവും അവന്റെ അടുക്കൽ ഒരു തോത് അനുസരിച്ചാണ്. (9) അദൃശ്യത്തെ അറിയുന്നവനാണ് ദൃശ്യ ത്തെയും വലിയവനാണ്, മഹാനാണ് അത്യുന്നതനാണ്. (10) സമമാണ്, ഒരുപോലെയാണ് നിങ്ങളിൽ നിന്ന് സ്വകാര്യ (രഹസ്യ) മാക്കിയവൻ വാക്ക്, പറയുന്നതിനെ ഉറക്കെയാക്കി (പരസ്യമാക്കി)യവനും അതിനെ, അത്കൊണ്ട് ഒരുവനും, യാതൊരുവനും, അവൻ മറഞ്ഞി (ഒളിഞ്ഞി)രിക്കുന്നവനാണ് രാത്രിയിൽ പ്രത്യക്ഷത്തിൽ (വെളിയിൽ) വരുന്നവനും പകലിൽ. അല്ലാഹുവിന്റെ സർവജ്ഞതയും, സൂക്ഷ്മജ്ഞതയും വെളിപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളാണ് ഈ വചനങ്ങളിൽ കാണുന്നത്. ഓരോ പെണ്ണും ഗർഭം ധരിക്കുന്ന തിനെയും അതിൽ വരുന്ന ഏറ്റക്കുറവുകളെയും അവൻ അറിയുന്നു. അതെ, ഗർഭം എപ്പോൾ ഉണ്ടാകുന്നു, എപ്പോൾ പ്രസവിക്കുന്നു, ആണാണോ, പെണ്ണാണോ, പൂർണ ഗാത്രമോ, വികലഗാത്രമോ, ഭാഗ്യമുള്ളതോ, നിർഭാഗ്യമുള്ളതോ, തടിച്ചതോ, മെലി ഞ്ഞതോ, സുരൂപിയോ വിരൂപിയോ, എന്നിത്യാദി കാര്യങ്ങളും; ഓരോ ഗർഭത്തിലും എത്ര കുട്ടി ജനിക്കുമെന്ന് തുടങ്ങിയ കാര്യങ്ങളും അവനറിയാം. ഓരോ വസ്തുവിനും ഓരോ കാര്യത്തിനും അത് ഇന്നിന്ന പ്രകാരം ആയിരിക്കണമെന്നും, ആയിരിക്കുമെന്നും അവൻ ഓരോ തോതും കണക്കും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് മാത്രമേ എല്ലാം സംഭവിക്കുകയുള്ളൂ. രഹസ്യ പരസ്യമെന്ന വ്യത്യാസം അവനെ സംബന്ധിച്ചിടത്തോളം ഇല്ലതന്നെ. രണ്ടും അവന് ഒരുപോലെയാകുന്നു. ഉദാഹരണമായി, രാത്രിയുടെ കൂരിരു ട്ടിൽ ഒളിഞ്ഞു മറഞ്ഞിരിക്കുന്നവനും, പകൽവെളിച്ചത്തിൽ വെളിക്കിറങ്ങി നടക്കുന്ന വനും അവന്റെ അടുക്കൽ സമമാണ്. മഹത്വത്തിന്റെയും ഉന്നതിയുടെയും പാരമ്യം പ്രാപി ച്ചവനാണ് അവൻ. ഇബ്നു ഉമർ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "അദൃ ശ്യജ്ഞാനത്തിന്റെ താക്കോലുകൾ (പ്രധാന വിഷയങ്ങൾ) അഞ്ചെണ്ണമാകുന്നു. അല്ലാഹു അല്ലാതെ അവ അറിയുകയില്ല. നാളെ (ഭാവിയിൽ) എന്തുണ്ടാ കുമെന്ന് അല്ലാഹു അല്ലാതെ അറിയുകയില്ല. ഗർഭാശയങ്ങൾ കുറവ് വരുത്തുന്നതെന്താണെന്ന് അല്ലാഹു അല്ലാതെ അറിയുകയില്ല. മഴ വരുക എപ്പോഴാണെന്ന് അല്ലാഹു അല്ലാതെ അറിയുക യില്ല. ഏത് ഭൂമിയിലാണ് താൻ മരണപ്പെടുകയെന്ന് ഒരാളും അറിയുകയില്ല. അന്ത്യസ മയം എപ്പോൾ നിലവിൽ വരുമെന്ന് അല്ലാഹ് അല്ലാതെ അറിയുകയില്ല.' (ബുഖാരി) ഭൂതവർത്തമാനഭാവികാല വ്യത്യാസം കൂടാതെ, ചെറുപ്പ - വലുപ്പ വ്യത്യാസം കൂടാതെ സകല കാര്യങ്ങളും അല്ലാഹുവിന്റെ അറിവും നിശ്ചയവും, പരിപാടിയും അനുസരിച്ചു മാത്രമേ സംഭവിക്കുയുള്ളുവെന്നതിന് മതിയായ തെളിവത്രെ ഈ വചനങ്ങൾ. (കൂടു തൽ വിശദീകരണത്തിന് സൂഃ ഹദീദിന് ശേഷമുള്ള "ക്വദ്വാക്വദ്ർ' എന്ന വ്യാഖ്യാനക്കു റിപ്പ് നോക്കുക) മനുഷ്യരെ ആപത്തുകളിൽ നിന്ന് കാത്തുരക്ഷിക്കുവാൻ വേണ്ടി അജ്ഞാതമായ ചില ഏർപ്പാടുകൾ അല്ലാഹു ചെയ്തുവെച്ചിട്ടുണ്ടെന്ന് അടുത്ത വചന ത്തിൽ അല്ലാഹു അറിയിക്കുന്നു:
13:11لَهُۥ مُعَقِّبَٰتٞ مِّنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ يَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ وَإِذَآ أَرَادَ ٱللَّهُ بِقَوۡمٖ سُوٓءٗا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ
(11) അവന് (മനുഷ്യന്) അവന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും (ഒന്നിന് ശേഷം ഒന്നായി) തുടർന്നു വരുന്നചില കൂട്ടങ്ങളുണ്ട്. അല്ലാഹു വിന്റെ കല്പനയാൽ അവർ അവനെ കാത്തുകൊണ്ടിരിക്കുന്നു. നിശ്ചയമായും, ഒരു ജനതയും അവരുടെ സ്വന്തങ്ങളിലുള്ളതിനെ ധ സ്വന്തം സ്ഥിതിഗതികളെ പ മാറ്റംവരു ത്തുന്നത് വരേക്കും അവരി(ൽ നില വി)ലുള്ളതിനെ അല്ലാഹു മാറ്റം വരു ത്തുകയില്ല. ഒരു ജനതയെപ്പറ്റി വല്ല തിന്മയും അല്ലാഹു ഉദ്ദേശിച്ചാൽ, അതിന് യാതൊരു തടവുമില്ല; അവ ന് പുറമെ ഒരു രക്ഷാധികാരിയും അവർക്കില്ലതാനും. (11) അവനുണ്ട് തുടർച്ചയായി (ഒന്നിനുപിന്നാലെ ഒന്നായി) വരുന്നവ അവന്റെ മുമ്പിലൂടെ അവന്റെ പിന്നിലൂടെയും അവർ അവനെ കാക്കുന്നു, സൂക്ഷിക്കുന്നു. കൽപനയാൽ, കൽപന നിമിത്തം അല്ലാ ഹുവിന്റെ നിശ്ചയമായും അല്ലാഹു മാറ്റം (വ്യത്യാസം) വരുത്തുകയില്ല ഒരു ജനതയി (ജനങ്ങളി)ലുള്ളതിനെ അവർ മാറ്റം (വ്യത്യാസം) വരുത്തുന്നതുവരേക്കും അവരുടെ സ്വന്തങ്ങളിലുള്ളതിനെ ഉദ്ദേശി ച്ചാൽ അല്ലാഹു ഒരു ജനതയെപ്പറ്റി, വല്ല ജനങ്ങളിലും, ജനതയെക്കൊണ്ടും തിൻമ എന്നാൽ തടവില്ല, തടുക്കൽ ഇല്ല അതിന് അവർക്കില്ലതാനും അവന് പുറമെ, അവനെക്കൂടാതെ ഒരു രക്ഷാ ധികാരിയും. എന്ന വാക്കിന് "ആദ്യത്തെ സംഘത്തിന് പിന്നാലെ മറ്റേ സംഘം തുടർന്നുവരുന്ന കാവൽക്കാരായ മലക്കുകൾ ജ്ജദ്ധഞ്ചഖ ഗ്നങ്കത്തങ ) ( എന്നാണ് ഇമാം ബുഖാരീ (റ) അർഥം ഉദ്ധരിച്ചിരിക്കുന്നത്. വ്യാഖ്യാതാക്കളിൽ ഭൂരിഭാഗവും സ്വീകരിക്കുന്നതും, കൂടുതൽ സ്വീകാര്യമായതുമായ അർഥവും അത്തന്നെ. നബി ˜ ഒരു ഹദീഥിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഒരു കൂട്ടം മലക്കുകൾ രാത്രിയും, ഒരു കൂട്ടം മലക്കുകൾ പകലുമായി നിങ്ങളിൽ തുടർന്നുവ ന്നുകൊണ്ടിരിക്കും. സ്വുബ്ഹ് നമസ്കാരത്തിലും, അസ്വ്ർ നമസ്കാരത്തിലും അവർ ഒരുമിച്ചുചേരും. രാത്രി കഴിച്ചുകൂട്ടിയവർ കയറിച്ചെല്ലുമ്പോൾ അല്ലാഹു-അവന് നിങ്ങ ളെപ്പറ്റി കൂടുതൽ അറിയാവുന്നതോടുകൂടി തന്നെ അവരോട് ചോദിക്കും: "എന്റെ അടി യാൻമാരെ നിങ്ങൾ വിട്ടുപോന്നത് എങ്ങിനെയാണ്? അവർ പറയും: ഞങ്ങൾ അവരുടെ അടുക്കൽ ചെന്നത് അവർ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോഴാണ്; ഞങ്ങൾ അവരെ വിട്ടു പോന്നതും അവർ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോഴാണ്.' (ബു.മു.) ഓരോ തരത്തിലായി എല്ലായ്പ്പോഴും മലക്കുകൾ മനുഷ്യനോട് ബന്ധപ്പെട്ടു വരു ന്നുണ്ടെന്ന് പല ഹദീഥുകളിൽ നിന്നും അറിയപ്പെട്ടതും, ചില വചനങ്ങ ളിൽനിന്ന് മനിലാക്കാവുന്നതുമാകുന്നു. അത്രയുമല്ല, ഈ ഭൗമികമായ കാര്യങ്ങളിൽ തന്നെയും മലക്കുകൾ പലതരത്തിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന ദൃഷ്ടികൾക്കോ മനുഷ്യശാസ്ത്രങ്ങൾക്കോ അജ്ഞാതമാണെങ്കിലും ക്വുർ ആനും ഹദീഥും മുഖേന സ്ഥാപിതമായിട്ടുള്ളതാണ്. അല്ലാഹുവിലും അദൃശ്യകാര്യ ങ്ങളിലും വിശ്വാസമുള്ളവർക്കൊന്നും അത് നിഷേധിക്കേണ്ടുന്ന ഗതികേടും വരുകയില്ല. കൊണ്ട് വിവക്ഷ കേവലം ചില "പ്രകൃതി ശക്തികളാ' ണെന്നും മറ്റും വരുത്തി ത്തീർക്കുവാൻ ചിലർ സാഹസപ്പെട്ടു കാണുന്നു. മേൽകണ്ട യാഥാർഥ്യങ്ങളുടെ നേരെ യുള്ള അവഗണനയിൽ നിന്ന് ഉൽഭവിച്ചതാണ് ആ വ്യാഖ്യാനം. (അല്ലാഹുവിന്റെ കൽപന നിമിത്തം അവർ അവനെ കാക്കുന്നു) എന്ന് അതിനെ വിശേ ഷിപ്പിച്ചതിൽ നിന്നുതന്നെ ആ "ശക്തികൾ' കേവലം ബുദ്ധിജീവികളായിരിക്കുമെന്ന് വ്യക്തമാകുന്നുതാനും. മനുഷ്യന്റെ കർമങ്ങളെല്ലാം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന രണ്ടു മലക്കുകൾ അവന്റെ വലത്തും ഇടത്തുമായി സദാ നിലവിലുണ്ടെന്ന് 50:18;82:10,11 എന്നീ വചനങ്ങളിൽ അല്ലാഹു അറിയിച്ചുതന്നിട്ടുള്ളതാണ്. അതുപോലെ അവന്റെ മുമ്പിലും പിമ്പിലുമായി അവനെ തിൻമകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും കാക്കുന്ന വേറൊരു വിഭാഗം മലക്കുകൾ ഊഴം വെച്ചു മാറി മാറി വന്നുകൊണ്ടിരിക്കുന്നുണ്ടെ ന്നത്രെ ഈ വചനം മുഖേന അറിയിക്കുന്നത്. (അല്ലാഹുവിന്റെ കൽപന നിമിത്തം അവർ അവനെ കാക്കുന്നു) എന്ന വാക്യത്തെ സംബന്ധിച്ച് ഇബ്നു അ∫ാസ് (റ)ൽ നിന്ന് ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. "അവർ അവനെ മുമ്പിലൂടെയും പിമ്പിലൂടെയും കാക്കുന്നു. എന്നാൽ, അല്ലാഹുവിന്റെ വിധി നിശ്ചയം വരുമ്പോൾ അവർ അവനിൽ നിന്ന് ഒഴിഞ്ഞു പോകും.' മുജാഹിദ് (റ) പറഞ്ഞതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "ഒരു ഉറക്കിലും, അവന്റെ ഉണർച്ചയിലും ജിന്ന്, മനുഷ്യൻ, പ്രാണി കൾ എന്നിവയിൽനിന്ന് അവനെ കാക്കുവാൻ ഏല്പിക്കപ്പെട്ട ഒരു മലക്ക് ഇല്ലാത്തവ നില്ല. അവയിൽപെട്ട വല്ലതും അവനെ ഉദ്ദേശിച്ചു വരുമ്പോൾ, അല്ലാഹു അനുവാദം നൽകിയതൊഴിച്ചു ബാക്കി എല്ലാറ്റിനോടും ആ മലക്ക്, "പിന്നോക്കം പോവുക' എന്ന് പറയാതിരിക്കുകയില്ല. അലി (റ) പറഞ്ഞതായി ഇങ്ങനെയും രിവായത്തു വന്നിരിക്കുന്നു: "ഒരു അടിയാന്റെ കൂടെയുംതന്നെ, അവന്റെ മേൽ വല്ല മതിലും വീഴുകയോ, അവൻ കിണറ്റിൽ വീഴുകയോ, അവനെ ദുഷ്ടമൃഗം പിടിക്കുകയോ, അവൻ മുങ്ങിപ്പോവുകയോ, കരിഞ്ഞുപോകുകയോ ചെയ്യുന്നതിൽ നിന്ന് കാത്തുകൊണ്ടിരിക്കുന്ന മലക്കുകൾ ഇല്ലാ തെയില്ല. (അല്ലാഹുവിന്റെ) വിധി വരുമ്പോൾ അവന്റെയും വിധിയുടെയുമിടയിൽ അവർ ഒഴിവാക്കിക്കൊടുക്കും. അഥവാ അത് അല്ലാഹു വിധിച്ചപോലെ വരട്ടെ എന്നുവെച്ച് അവർ ഒഴിഞ്ഞുനിൽക്കുമെന്ന് സാരം. ആപത്തുകളിൽനിന്നും തിൻമകളിൽ നിന്നും മനു ഷ്യനെ രക്ഷിക്കുവാൻ മലക്കുകൾ ഉണ്ടെങ്കിൽ പിന്നെ മനുഷ്യൻ എന്തുകൊണ്ട് ചില പ്പോൾ ആപത്തുകൾക്ക് വിധേയനാകുന്നു? എന്ന് ചോദിക്കുന്നപക്ഷം അതിനുള്ള മറു പടി ഇൗ മഹാൻമാരുടെ പ്രസ്താവനകളിൽനിന്നും മനിലാക്കാമല്ലോ. വേണ്ടാ, തുടർന്നുകൊണ്ടുള്ള വാക്യങ്ങളിൽതന്നെയും ഇതിന് മറുപടി കാണാവുന്നതാണ്. തുടർന്നുള്ള വാക്യങ്ങളിൽ മൂന്നുകാര്യങ്ങൾ അല്ലാഹു ഉണർത്തിയിരിക്കുന്നു: (1) ഒരു ജനത അവരുടെ സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിയിൽ മാറ്റം വരുത്തുകയില്ല. ( ) ഒരു ജനസമൂഹ ത്തിന്റെ അഭിവൃദ്ധിക്കോ, ഭദ്രതക്കോ, സമാധാനത്തിനോ തകരാറ് ബാധിക്കുന്നുവെ ങ്കിൽ അത് അവരുടെ തന്നെ ചെയ്തികളുടെ ഫലമായിരിക്കുമെന്ന് ഇതിൽനിന്ന് വ്യക്ത മാകുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും ആ ചെയ്തികളിൽ പങ്കുണ്ടായിക്കൊള്ള ണമെന്നില്ല. ചിലപ്പോൾ അവരിൽപെട്ട ഒരു വിഭാഗത്തിന്റെയോ ചില വ്യക്തികളുടെയോ ചെയ്തികളായിരിക്കും സമൂഹത്തിന് പൊതുവെ നാശകരമായി കലാശിക്കുന്നത്. അതാണ് മറ്റൊരു സ്ഥലത്ത് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. (നിങ്ങളിൽ നിന്ന് അക്രമം പ്രവർത്തിച്ച വർക്ക് മാത്രമായി ബാധിക്കാത്ത കുഴപ്പത്തെ നിങ്ങൾ സൂക്ഷിക്കുവിൻ (8:25). അബൂബ ക്ർ സ്വിദ്ദീക്വ് (റ) ഉദ്ധരിച്ച ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: "അക്ര മിയെ കണ്ടിട്ട് ജനങ്ങൾ അവന്റെ കൈക്ക് പിടിക്കുന്നില്ലെങ്കിൽ, അല്ലാഹു തന്റെ പക്കൽനി ന്നുള്ള വല്ലശിക്ഷയും അവർക്ക് പൊതുവായി ബാധിപ്പിക്കുമാറാകുന്നതാണ്.' (ദാ; തി; ന) ഒരേ ഒരു നേതാവിന്റെയോ, ഭരണത്തലവന്റെയോ ഒരു കൊള്ളരുതായ്മമൂലം ഒരു സംഘടനക്കോ, ഒരു രാഷ്ട്രത്തിനോ വമ്പിച്ച നാശനഷ്ടങ്ങൾ സംഭവിക്കുന്നത് അപൂർവ മല്ലല്ലോ. 2. ഏതെങ്കിലും ഒരു കൂട്ടർക്ക് വല്ല തിൻമയും ബാധിക്കണമെന്ന് അല്ലാഹു ഉദ്ദേശി ച്ചാൽ പിന്നെ അതിന് യാതൊരു തടവും ഉണ്ടായിരിക്കയില്ല. ( ) രോഗം, ക്ഷാമം, പരാജയം, ഭയം, ദേഹനഷ്ടം, ധന നഷ്ടം തുടങ്ങിയ എല്ലാതരം തിൻമകളും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ, പ്രത്യേകമായ (അവരിൽനിന്നുള്ള) കാരണമോ, യുക്തമായ ലക്ഷ്യമോ കൂടാതെ അങ്ങിനെ അല്ലാഹു ഉദ്ദേശിക്കുകയില്ലെന്ന് തീർച്ചതന്നെ. അല്ലാഹു അങ്ങിനെ ഉദ്ദേശിച്ചു കഴിഞ്ഞാൽ പിന്നെ, ആരാലും ഒരു കാരണത്താലും അത് തടയുവാൻ ആർക്കും സാധ്യമല്ലെന്ന് താൽപര്യം. 3. മനുഷ്യരുടെ കൈകാര്യങ്ങൾ നടത്തുന്ന യഥാർഥ രക്ഷാധികാരി അല്ലാഹുവല്ലാതെ പുണ്യാത്മാ ക്കൾക്കോ, പിശാചുക്കൾക്കോ, ജിന്നുകൾക്കോ, മലക്കുകൾക്കോ ഒന്നുംതന്നെ അതിൽ പങ്കില്ല. മനുഷ്യർക്ക് വല്ല ഗുണമോ ദോഷമോ ചെയ്വാനും നൻമയോ തിൻമയോ നൽകു വാനമുള്ള യഥാർഥ കഴിവ് അല്ലാഹുവിന് മാത്രമേയുള്ളൂ.
13:12–13هُوَ ٱلَّذِي يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ
وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَـٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمۡ يُجَٰدِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلۡمِحَالِ
(12) അവനത്രെ, (നിങ്ങൾ) ഭയ പ്പെടുവാനും മോഹിക്കുവാനുമായി നിങ്ങൾക്ക് മിന്നൽ കാണിച്ചുതരുന്ന വൻ. ഘനവത്തായ മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു. (13) അവനെ സ്തുതിച്ചുകൊണ്ട് ഇടി "തസ്ബീഹ്' (പ്രകീർത്തനം) നട ത്തുകയും ചെയ്യുന്നു; അവനെക്കുറിച്ചുള്ള ഭയം നിമിത്തം മലക്കുകളും ("തസ്ബീഹ്' നട ത്തുന്നു). ഇടിത്തീകളെയും അവൻ അയക്കുന്നു; എന്നിട്ട് അവൻ ഉദ്ദേശി ക്കുന്നവർക്ക് അവൻ അവയെ ബാധി പ്പിക്കുന്നു. അവർ (അവിശ്വാസികൾ) അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം നടത്തിക്കൊണ്ടിരിക്കുകയാണ്; അവ നാകട്ടെ, ശക്തിമത്തായ തന്ത്രശാലി യുമാകുന്ന്. ധ അവനിൽ നിന്ന് രക്ഷപ്പെ ടുക അവർക്ക് സാധ്യമല്ല പ (12) അവൻ യാതൊരുവനാണ് നിങ്ങൾക്ക് കാണിച്ചു തരുന്നു മിന്നൽ, മിന്ന് ഭയമായിട്ട്, ഭയത്തിനായി മോഹമായിട്ട്, മോഹത്തിനും അവൻ ഉണ്ടാക്കുകയും ചെയ്യുന്നു. മേഘം, മേഘങ്ങൾ ഘനപ്പെ ട്ടവയായ. (13) തസ്ബീഹ് (പ്രകീർത്തനംവാഴ്ത്തൽ) നടത്തുകയും ചെയ്യുന്നു. ഇടി, ഇടിമുഴക്കം അവന്റെ സ്തുതിയോടെ, അവനെ സ്തുതിച്ചുകൊണ്ട് മലക്കുകളും അവന്റെ ഭയത്താൽ, പേടി നിമിത്തം അവൻ അയക്കുകയും ചെയ്യുന്നു ഇടിത്തീ (ഇടിവാൾ) കളെ എന്നിട്ട് അവയെ അവൻ ബാധിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവർ, അവരോ തർക്കം നടത്തുന്നു അല്ലാഹു (വിന്റെ കാര്യത്തി)ൽ അവ നാകട്ടെ കഠിനമായ (ശക്തിമത്തായ)വനാണ് തന്ത്രം, ഊക്ക്, ശക്തി, ഉഗ്രത, ക്രോധം. പോരുന്നതും, നിത്യാ നുഭവങ്ങളിൽപെട്ടതുമായ ചില കാര്യങ്ങളെ ഓർമിപ്പിക്കുകയാണ്. മിന്നൽ ഉണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന അതിന്റെ ശക്തമായ തിളക്കം മൂ ലം മനുഷ്യർ ഭയന്നു ഞെട്ടിപ്പോ കുന്നു. അതിനെ തുടർന്നുണ്ടാകാവുന്ന മഴയെയും അതിന്റെ ഉപയോഗത്തെയും ഓർത്തു മോഹവും ആശയും തോന്നുകയും ചെയ്യും. അതാണ് (ഭയത്തിനും മോഹ ത്തിനുമായി) എന്ന് പറഞ്ഞിരിക്കുന്നത്. "ഘനവത്ത്' ( ) എന്ന് മേഘങ്ങളെ വിശേ ഷിപ്പിച്ചത് അവയിൽ നിന്ന് വർഷിക്കുന്ന മഴവെള്ളത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. കാറ്റ്മൂലം മേഘങ്ങൾ തമ്മിൽ സന്ധിക്കുമ്പോൾ അതിൽനിന്നുണ്ടാകുന്ന ഒരു തരം വൈദ്യുത പ്രവാഹം നിമിത്തം മിന്നൽ പ്രകാശവും, ഇടിനാദവും ഉണ്ടായിത്തീരുന്നു വെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ സമയത്തുണ്ടാകുന്നുവെങ്കിലും പ്രകാശത്തിന്റെ സഞ്ചാരം വേഗത്തിലും ശബ്ദത്തിന്റെ സഞ്ചാരം അതിനെ അപേക്ഷിച്ചു സാവധാ നത്തിലുമാകകൊണ്ട് ആദ്യം നമുക്കനുഭവപ്പെടുന്നത് മിന്നലായിരിക്കും. അതുകൊണ്ടാ യിരിക്കാം ആദ്യം അല്ലാഹു മിന്നലിനെപ്പറ്റി പ്രസ്താവിച്ചതും. മലക്കുകൾ അല്ലാഹുവിനെ ഭയന്ന് "തസ്ബീഹ്' നടത്തുമെന്ന് പറഞ്ഞതിന്റെ താൽപര്യം വ്യക്തംതന്നെ. എന്നാൽ, ഒരു ശബ്ദം മാത്രമാകുന്ന ഇടി അല്ലാഹുവിനെ സ്തുതിക്കുകയും അവന് തസ്ബീഹ് നടത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞതിന്റെ വിവക്ഷ എന്തായിരിക്കും? അല്ലാഹു പറയുന്നു: (സാരം: ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന് തസ്ബീഹ് നടത്തുന്നു. ഒരു വസ്തുവും തന്നെ അവനെ സ്തുതിച്ചു കൊണ്ട് തസ്ബീഹ് നടത്താ ത്തതായിട്ടില്ല. എങ്കിലും അവരുടെ തസ്ബീഹ് നിങ്ങൾ ഗ്രഹിക്കുകയില്ല. (17:44) ഈ ആശയം അടുത്ത 15-ാം വചനത്തിലും കാണാവുന്നതാണ്. അത്കൊണ്ട് ഇടിയുടെ സ്തുതികീർത്തനങ്ങളെക്കൊണ്ടുള്ള സാക്ഷാൽ വിവക്ഷ എന്താണെന്ന് നമുക്ക് ഗ്രഹി ക്കുവാൻ കഴിയാത്തതാണെന്നും, അതിനോട് യോജിക്കുന്ന ഒരർഥത്തിലുള്ള സ്തുതിയും, കീർത്തനവുമായിരിക്കും അതെന്നും വെച്ച് സമാധാനിക്കുവാനേ നിവൃ ത്തിയുള്ളൂ. ഓരോ വസ്തുവും ഓരോന്നിലുണ്ടാകുന്ന മാറ്റങ്ങളും അല്ലാഹുവിന്റെ മഹി തമഹത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണെന്നുള്ള കാര്യം സ്പഷ്ടമാണ്താനും. ഇടിയും ഇതിൽനിന്ന് ഒഴിവല്ല. ഇടിത്തീയിന്റെ (ഇടിവാളിന്റെ) ഭയങ്കരതയും അതുമൂലം ഉണ്ടാകാറുള്ള അത്യാഹിതങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. പെട്ടെന്നുള്ള ജീവ നാശം മാത്രമല്ല, വമ്പിച്ച കെട്ടിടങ്ങൾ, അണക്കെട്ടുകൾ, പാറക്കൂട്ടങ്ങൾ മുതലായവ പോലും മിടിയിടകൊണ്ട് പൊട്ടിപ്പൊളിഞ്ഞു തരിപ്പണമായിത്തീരുന്നു. എന്നാൽ, ഇടി ത്തീകൾ ഉണ്ടാകുമ്പോഴൊക്കെ ആപത്ത് സംഭവിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോഴും, അവൻ ഉദ്ദേശിക്കുന്നവർക്കും മാത്രമേ ആപത്തു നേരിടുന്നുള്ളൂ. അതാണ് (എന്നിട്ട് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അവയെ ബാധിപ്പിക്കുന്നു) എന്ന് പറഞ്ഞത്. ഇടി, മിന്നൽ, മേഘം, മഴ, ഇടിവാൾ എന്നിവക്കെല്ലാം ശാസ്ത്രത്തിന്റെ ഭാഷയിൽ അതിനു കാരണങ്ങൾ പലതും പറയുവാനുണ്ടെങ്കിലും ആ കാരണങ്ങൾ വ്യവസ്ഥപ്പെ ടുത്തിയതും, ആ കാരണങ്ങൾ ഒത്തുകൂടുമ്പോൾ അവയെ സൃഷ്ടിരംഗത്ത് വരുത്തു പ്രകാശം സെത്ഥന്റിണ്ണ 1,86,000 നാഴിക വേഗതയിലും ശബ്ദം ഒരു മിനുട്ടിണ്ണ 11,000 നാഴിക വേഗതയിലുമാണ് സഞ്ചരിത്ഥുങ്കത്. അല്ലാഹു നിശ്ചയിച്ചുവെച്ചതും, നിലവിൽ കണ്ടു വരുന്നതുമായ ചില നടപടിക്രമങ്ങളെ അടിസ്ഥാനമാക്കി ഇന്നിന്ന കാരണങ്ങൾ ഉണ്ടാ കുമ്പോൾ ഇന്നിന്ന കാര്യങ്ങൾ സംഭവിക്കുന്നുവെന്നോ, ഇന്നിന് ന കാര്യങ്ങൾക്ക് ഇന്നി ന്നവയാണ് കാരണങ്ങളെന്നോ പറയുകയല്ലാതെ, പുതിയ കാര്യകാരണ ബന്ധങ്ങൾ ഏർപ്പെടുത്തുവാൻ മനുഷ്യർക്കോ മനുഷ്യശാസ്ത്രങ്ങൾക്കോ സാധ്യമല്ലതന്നെ. എല്ലാം അവന്റെ വ്യവസ്ഥയും പരിപാടിയും അനുസരിച്ചു നടക്കുന്നു. എല്ലാം അവന്റെ സൃഷ്ടിയും. ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിച്ചു സത്യം മനിലാക്കുവാൻ ശ്രമിക്കാതെ, അല്ലാഹുവിന്റെ ഏകത്വത്തിലും, അധികാരാവകാശങ്ങളിലും തർക്കം നടത്തിക്കൊണ്ടി രിക്കുകയാണ് അവിശ്വാസികൾ. തൽക്കാലം അവരെ അവരുടെ പാട്ടിന് വിട്ടിട്ടുണ്ടെ ങ്കിലും അവരുടെമേൽ അതിശക്തമായ നടപടി അല്ലാഹു എടുത്തേക്കുക തന്നെ ചെയ്യു മെന്നാണ് അവസാനത്തെ വാക്യത്തിന്റെ താൽപര്യം. ഇടിയും, ഇടിവാളും ഉണ്ടാകുമ്പോൾ നബി ˜ ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇബ്നു ഉമർ (റ) പ്രസ്താവിച്ചിരിക്കുന്നു: ( ) "അല്ലാഹുവേ, നിന്റെ കോപംകൊണ്ട് ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷകൊണ്ട് ഞങ്ങളെ നീ നശിപ്പിക്കു കയും ചെയ്യരുതേ! അതിന് മുമ്പ് നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ!' (അ; തി; ന.മുതലായവരും,ബുഖാരികിതാബുൽ അദബിലും) (2) ഇടി കേൾക്കുമ്പോൾ നബി ˜ ഇപ്രകാരം പറഞ്ഞിരുന്നുവെന്നു അബൂഹുറയ്റ (റ)യും പ്രസ്താവിച്ചിരിക്കുന്നു : ( ) "യാതൊരുവനെ സ്തുതിച്ചുകൊണ്ടു ഇടി തസ്ബീഹ് നടത്തുന്നുവോ അവൻ മഹാ പരിശുദ്ധൻ - അവനെ ഞാൻ വാഴ്ത്തുന്നു.' (ഇബ്നുജരീർ)
13:14لَهُۥ دَعۡوَةُ ٱلۡحَقِّۚ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَيۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ
(14) യഥാർഥ (വിളിച്ചു) പ്രാർഥന അവനോടാണ്. ധ അവനോട് മാത്രമേ പാടുള്ളൂ പ അവന് പുറമെ അവർ (വിളിച്ചു) പ്രാർഥിക്കുന്നവരാകട്ടെ, അവർ അവർക്ക് യാതൊന്നും തന്നെ (ഉത്തരം നൽകുന്നതല്ല; തന്റെ വായിൽ എത്തുവാൻ വേണ്ടി വെള്ള ത്തിലേക്ക് തന്റെ രണ്ടു കൈകൾ (നീട്ടിക്കാ)ട്ടുകയും അത് അതിൽ ധ വെള്ളം വായിൽ പ എത്താതിരിക്കു കയും ചെയ്യുന്നവനെപ്പോലെയ ല്ലാതെ. അവിശ്വാസികളുടെ (വിളിച്ചു) പ്രാർഥന, വഴികേടിൽ (അഥവാ വൃഥാ) അല്ലാതെ (മറ്റൊന്നും) അല്ല. (14) അവന്നാണ്, അവനോടാണ് വിളി, പ്രാർഥന യഥാർഥ, ന്യായ മായ വിളിക്കുന്നവർ, പ്രാർഥിക്കുന്നവർ അവന് പുറമെ, അവനെ കൂടാതെ അവർ ഉത്തരം നൽകുകയില്ല അവർക്ക് യാതൊന്നും, ഒരു കാര്യത്തിനും നീട്ടുന്ന (വിരുത്തുന്ന) വനെപ്പോലെയല്ലാതെ തന്റെ കൈപത്തികളെ വെള്ളത്തിലേക്ക് അത് എത്തുവാൻ വേണ്ടി തന്റെ വായിൽ അതല്ലതാനും അതിലെത്തുന്നത് പ്രാർഥന (വിളി) അല്ല അവിശ്വാസികളുടെ പിഴവിൽ (വൃഥാ) അല്ലാതെ വിളിച്ചു പ്രാർഥിക്കപ്പെടുവാൻ അവകാശപ്പെട്ടവൻ അല്ലാഹു മാത്രമാകുന്നു. അവ നെയല്ലാതെ വിളിച്ചു പ്രാർഥിച്ചിട്ട് കാര്യവുമില്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥി ക്കുന്നത്, ഒരാൾ കിണറ്റിന്നരികെ ചെന്ന് ദാഹനിവൃത്തിക്കായി അതിലേക്ക് രണ്ട് കൈയും നീട്ടുന്നതിന് തുല്യമാകുന്നു. വെള്ളം അവിടെയുണ്ട്. അതവന്ന് ആവശ്യവുമുണ്ട്. പക്ഷേ, കൈനീട്ടിയത് കൊണ്ട് വെളളം വായിലെത്തുകയില്ലല്ലോ. തൊട്ടികെട്ടി മുക്കിയെടുക്കു കയാണ് വെള്ളം കിട്ടുവാനുള്ള മാർഗം. അത് പോലെ, ഉദ്ദിഷ്ടകാര്യം സാധിക്കുവാൻ അതിന്റെ നേർക്കുനേരെയുള്ള മാർഗം തന്നെ സ്വീകരിക്കണം. അല്ലാഹു അല്ലാത്തവരെ വിളിച്ചപേക്ഷിച്ചത് കൊണ്ട് ഉദ്ദിഷ്ടകാര്യം സാധിക്കുവാൻ പോകുന്നില്ല. അത് അവിശ്വാ സികളുടെ പണിയാകുന്നു. വെറും ഒരു പാഴ്വേല മാത്രമാണത്.
13:15وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩
(15) ആകാശങ്ങളിലും ഭൂമിയിലു മുള്ളവർ സ്വമനാലെയും വെറു പ്പോടെയും അല്ലാഹുവിന് തന്നെ "സുജൂദ്' ചെയ്യുന്നു; രാവിലെയും, വൈകുന്നേരങ്ങളിലും അവരുടെ നിഴ ലുകളും (സുജൂദ് ചെയ്യുന്നു) (15) അല്ലാഹുവിന് (തന്നെ) സുജൂദ് ചെയ്യുന്നു. ആകാ ശങ്ങളിലുള്ളവർ ഭൂമിയിലും അനുസരണപൂർവ്വം (സ്വമനാലെ) അതൃപ്തിയോടും, വെറുപ്പായിക്കൊണ്ടും, നിർബന്ധിതമായും അവരുടെ നിഴ ലുകളും രാവിലെ വൈകുന്നേരവും, വൈകുന്നേരങ്ങളിലും ഓത്തിന്റെ സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകളിൽ ഒന്നാണിത്. ആരാധനയായി ചെയ്യ പ്പെടുന്ന സാഷ്ടാംഗ നമസ്കാരത്തെ ഉദ്ദേശിച്ചാണ് സാധാരണ നാം "സുജൂദ് ( ) എന്ന് പറയാറുള്ളതെങ്കിലും വിധേയത്വവും താഴ്മയും പ്രകടിപ്പിക്കുക എന്നാണതിന്റെ മൂലാർഥം. സുജൂദ് രണ്ടുതരത്തിലുണ്ട്. സ്വന്തം ഇച്ഛയനുസരിച്ചുള്ളതും ( ) ഏതെങ്കിലും നിലക്കുള്ള വിധേയത്വം അനുസരിച്ചുള്ളതും ( ) ഇച്ഛയനു സരിച്ചും സ്വ മനാലെയും ഉണ്ടാകുന്ന സുജൂദാണ് പുണ്യകർമവും പ്രതിഫലം നൽക പ്പെടുന്നതുമായിരിക്കുക (നിങ്ങൾ അല്ലാഹുവിന് സുജൂദ് ചെയ്യു ചെയ്യുവിൻ (53:62) എന്നത് പോലെയുള്ള കൽപനകൾ ഇൗ അർഥത്തിലുള്ള സുജൂദിനെപ്പറ്റിയാകുന്നു. നിഴലുകൾ സുജൂദ് ചെയ്യുന്നുവെന്ന് ഇൗവചനത്തിലും, സൂഃ നഹ്ൽ 48 ലും കാണുന്നത് രണ്ടാമത്തെ അർഥത്തിൽ ഉൾ പ്പെ ടുന്ന സുജൂദിനെപ്പറ്റിയുമാകുന്നു. ആകാശഭൂമികളിലുള്ള ജീവികളും മലക്കുകളും അല്ലാ ഹുവിന് സുജൂദ് ചെയ്യുന്നുവെന്ന് സൂഃ നഹ്ൽ 39 ൽ പറഞ്ഞിരിക്കുന്നതിൽ ഇൗ രണ്ടർത്ഥ ത്തിലുള്ള സുജൂദുകളും ഉൾപ്പെടുന്നു. മറ്റൊരു വിധത്തിൽ പറയുന്നപക്ഷം, താഴ്മയും ഭക്തിയും അർപ്പിച്ചുകൊണ്ട് ആരാധനാ രൂപത്തിൽ ചെയ്യപ്പെടുന്ന സാഷ്ടാംഗ നമസ്കാ രത്തിനും, ഏതെങ്കിലും നിർബന്ധത്തിനോ, അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമ ങ്ങൾക്കോ വഴങ്ങിക്കൊണ്ടുള്ള വിധേയത്വത്തിനും, "സുജൂദ്' എന്ന് പറയപ്പെടും. (ഇമാം റാഗിബിന്റെ "അൽമുഫ്റദാത്തും' മറ്റും നോക്കുക) ആകാശഭൂമികളിലുള്ളവർ ( ) എന്ന് പറഞ്ഞതിൽ മലക്കുകൾ, മനുഷ്യർ, ജിന്നുകൾ എന്നീ ബുദ്ധിവർഗങ്ങളെല്ലാം ഉൾപ്പെടുന്നു. മലക്കുകൾ മുഴുവനും, മനുഷ്യരിലും ജിന്നുകളിലുമുള്ള സത്യവിശ്വാസികളും സ്വമനാലെയും ഇച്ഛയനുസ രിച്ചും തന്നെ അല്ലാഹുവിന് ആരാധനയായി സുജൂദ് ചെയ്യുന്നു. കപടവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ മുസ്ലിംകളായി അഭിനയിക്കുന്നവരാകകൊണ്ട് മന അവരും അല്ലാഹുവിന് സുജൂദ് ചെയ്യേണ്ടി വരുന്നു. അതു പോലെ, ചില അത്യാപൽഘട്ടങ്ങൾ നേരിടുമ്പോൾ, തങ്ങളുടെ ഇതര ദൈവങ്ങളെയെല്ലാം മറന്നു യഥാർഥ ദൈവമായ അല്ലാഹുവിനെമാത്രം വിളിച്ചുകൊണ്ട് അവന്ന് സുജൂദായി വീഴുവാൻ ബഹുദൈവ വിശ്വാസികളും ചിലപ്പോൾ നിർബന്ധിതരാകാറുണ്ട്. അല്ലാഹു നിശ്ചയിച്ച പ്രകൃതി വ്യവസ്ഥകൾക്ക് മുമ്പിൽ തലകുനിക്കുകയും അവക്ക് വഴങ്ങുകയും ചെയ്യുന്നതിൽ നിന്ന് ആരും ഒഴിവല്ലതാനും. ജീവികളും, നിർജീവികളുമടക്കം സലക വസ്തുക്കളും ഇൗ അർഥത്തിൽ അല്ലാഹുവിന് സുജൂദ് ചെയ്യുന്നവർ തന്നെ. നിഴലുകൾ പദാർഥങ്ങളല്ലെങ്കിലും അവപോലും അവക്ക് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള പ്രകൃതി നിയമങ്ങൾക്ക് വിധേയമായിട്ടാണിരിക്കുന്നത്. ഉദാഹരണമായി രാവിലെയും വൈകുന്നേവും അവക്ക് ദൈർഘ്യം കൂടുന്നു. പിന്നീടവ ചുരുങ്ങുന്നു. ചില പ്രത്യേക അവസരങ്ങളിൽ അവ വലത്തോട്ട് തിരിയുന്നു. മറ്റു ചിലപ്പോൾ ഇടത്തോട്ടും തിരിയുന്നു. അതിലൊന്നും ഒരു മാറ്റവും വരുത്തുവാൻ ആർക്കും സാധ്യവുമല്ല. ഇതെല്ലാം അല്ലാഹുവിന്റെ മഹത്വ ത്തെയും പരിശുദ്ധതയെയും വെളിപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളാണല്ലോ. (സൂറഃ നഹ്ൽ: 48,49; ഹജ്ജ് : 18 എന്നീ വചനങ്ങളും അവയുടെ വ്യാഖ്യാനവുംകൂടി നോക്കുക)
13:16قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ قُلِ ٱللَّهُۚ قُلۡ أَفَٱتَّخَذۡتُم مِّن دُونِهِۦٓ أَوۡلِيَآءَ لَا يَمۡلِكُونَ لِأَنفُسِهِمۡ نَفۡعٗا وَلَا ضَرّٗاۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ أَمۡ هَلۡ تَسۡتَوِي ٱلظُّلُمَٰتُ وَٱلنُّورُۗ أَمۡ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلۡقِهِۦ فَتَشَٰبَهَ ٱلۡخَلۡقُ عَلَيۡهِمۡۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَيۡءٖ وَهُوَ ٱلۡوَٰحِدُ ٱلۡقَهَّـٰرُ
(16) പറയുക: "ആരാണ് ആകാ ശങ്ങളുടെയും ഭൂമിയുടെയും റ∫്? പറയുക: "അല്ലാഹുവാണ്.' ധ എന്ന ല്ലാതെ മറുപടി പറയുവാനില്ലല്ലോ പ പറയുക: "എന്നിരിക്കെ, തങ്ങളുടെ സ്വന്തങ്ങൾക്ക് (തന്നെയും) ഒരു ഉപ കാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ് വാൻ സ്വാധീനമില്ലാത്ത ചില രക്ഷാ ധികാരികളെ, അവനുപുറമെ നിങ്ങൾ ഉണ്ടാക്കിയിരിക്കുകയോ? വനും സമമാകുമോ?! അല്ലാത്ത പക്ഷം, അന്ധകാരങ്ങളും പ്രകാ ശവും സമമാകുമോ!! അതല്ല, അല്ലാ ഹുവിന് ഇവർ പങ്കാളികളെ ഏർപ്പെ ടുത്തിയിരിക്കുന്നുവോ?! (അതെ) അവൻ സൃഷ്ടിച്ചത് പോലെ അവർ സൃഷ്ടിച്ചിട്ട് ഇവർക്ക് സൃഷ്ടി(കൾ തമ്മിൽ) തിരിച്ചറിയാ തായിരിക്കുന്നുവോ?! പറയുക: "അല്ലാഹുവത്രെ എല്ലാ വസ്തുവിന്റെയും സ്രഷ്ടാവ്. ധ വേറെ സ്രഷ്ടാവേ ഇല്ല പ . അവനത്രെ, സർവ്വാധികാരിയായുള്ള ഏകനും.' (16) പറയുക ആരാണ് റ∫്, രക്ഷിതാവ്, നാഥൻ ആകാശ ങ്ങളുടെ ഭൂമിയുടെയും പറയുക അല്ലാഹുവാണ് പറയുക എന്നിരിക്കെ (അപ്പോൾ) നിങ്ങൾ ആക്കിയിരിക്കയാണോ അവന്പുറമെ ചില രക്ഷാധികാരികളെ കാര്യകർത്താക്കളെ സ്വാധീനമാക്കാത്ത, അവർ അധീനമാക്കുന്നില്ല തങ്ങളുടെ സ്വന്തങ്ങൾക്ക്, തങ്ങൾക്ക് തന്നെ ഒരു ഉപ കാരത്തെ ഒരു ഉപദ്രവത്തെയും ഇല്ല പറയുക സമമാകുമോ അന്ധൻ കാഴ്ചയുള്ളവനും അതല്ല, അല്ലാത്തപക്ഷം, അതോ സമമാകുമോ അന്ധകാരങ്ങൾ, ഇരുട്ടുകൾ പ്രകാശവും അതല്ല അവർ ആക്കിയോ അല്ലാഹുവിന് ചില പങ്കുകാരെ അവർ സൃഷ്ടിച്ചിരിക്കുന്നു അവന്റെ സൃഷ്ടിപോലെ എന്നിട്ട് തിരിച്ചറി യാതായി, പരസ്പരം സാദൃശ്യമായി സൃഷ്ടി അവർക്ക് പറയുക അല്ലാഹു സ്രഷ്ടാവാകുന്നു എല്ലാ വസ്തുവിന്റെയും അവ നത്രെ ഏകനും സർവ്വാധികാരിയായ ബഹുദൈവ വിശ്വാസിയെ അന്ധനോടും, ബഹുദൈവവിശ്വാസത്തെ അന്ധകാര ത്തോടും, സത്യവിശ്വാസിയെ കാഴ്ചയുള്ളവനോടും, സത്യവിശ്വാസത്തെ പ്രകാശ ത്തോടും ഉപമിച്ചിരിക്കുകയാണ്. ഈ വചനത്തിലെ ആശയം ഒരു വിശദീകരണവും കൂടാതെ സ്വയം വ്യക്തമാകുന്നു. അടുത്ത വചനത്തിൽ, യഥാർഥവും അയഥാർഥവും തമ്മിലുള്ള അന്തരം കാണിക്കുന്ന രണ്ടു ഉപമകൾ അല്ലാഹു വിവരിക്കുന്നു:
13:17أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدٗا رَّابِيٗاۖ وَمِمَّا يُوقِدُونَ عَلَيۡهِ فِي ٱلنَّارِ ٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٖ زَبَدٞ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءٗۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمۡكُثُ فِي ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ
(17) അവൻ (അല്ലാഹു) ആകാ ശത്ത്നിന്ന് (മഴ) വെള്ളം ഇറക്കി; എന്നിട്ട് പല താഴ്വരകളും അവയുടെ തോതനുസരിച്ചു (വെള്ളം) ഒഴുകി; അപ്പോൾ (ആ) ഒഴുക്ക് പൊന്തിവ രുന്ന ഒരു (തരം) നുരയെ വഹിച്ചു കൊണ്ടുവന്നു. വല്ല ആഭരണത്തെയോ ഉപകരണ ത്തെയോ (ഉണ്ടാക്കുവാൻ) ആഗ്ര ഹിച്ചു തീയിൽ (ഇട്ട്) അവർ ചുട്ടുപ ഴുപ്പിക്കാറുള്ള (ലോഹ) വസ്തുവിൽ നിന്നും അത്പോലെയുള്ള നുരയു ണ്ടായിരിക്കും. അപ്രകാരം, യഥാർഥത്തെയും, അയഥാർഥത്തെയും അല്ലാഹു (ഉപ മിച്ചു) വിവരിക്കുന്നു. എന്നാലപ്പോൾ, ആ പുറംതള്ളായി (നശിച്ചു) പോകുന്നു. എന്നാൽ, മനു ഷ്യർക്ക് ഉപയോഗപ്പെടുന്ന വസ്തു വാകട്ടെ, അത് ഭൂമിയിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. അപ്ര കാരം അല്ലാഹു ഉപമകളെ വിവരി ക്കുന്നു. (17) അവൻ ഇറക്കി ആകാശത്ത്നിന്ന് വെള്ളം എന്നിട്ട് ഒലിച്ചു, ഒഴുകി താഴ്വരകൾ അവയുടെ തോത (കണക്ക)നുസരിച്ചു എന്നിട്ട് വഹിച്ചുവന്നു ഒഴുക്ക് (വെള്ളം) ഒരു (തരം) നുരയെ, പത പൊന്തിനിൽക്കുന്ന അവർ തീ കത്തിക്കുന്ന (കത്തിച്ചു പഴുപ്പിക്കുന്ന) വസ്തു വിൽ നിന്നും അതിൻമേൽ തീയിൽ ആഗ്രഹിച്ചുകൊണ്ട് വല്ല ആഭരണത്തെയും അല്ലെങ്കിൽ ഉപകരണത്തെയും നുരയുണ്ടായിരിക്കും അത്പോലുള്ള അപ്രകാരം ആക്കുന്നു, അടിക്കുന്നു (വിവരിക്കുന്നു) അല്ലാഹു യഥാർഥത്തെ, ന്യായമായതിനെ അയഥാർഥത്തെ, അന്യായമായ തിനെയും എന്നാലപ്പോൾ നുര, പത അതുപോകും, നശിക്കുന്നു പുറംതള്ളായി എന്നാൽ ഉപയോഗപ്പെടുന്നതാകട്ടെ മനുഷ്യർക്ക് അത് താമസിക്കുന്നു (തങ്ങുന്നു) ഭൂമിയിൽ അപ്രകാരം അല്ലാഹു ആക്കുന്നു (വിവരിക്കുന്നു) ഉപമകളെ, ഉദാഹരണങ്ങളെ യഥാർഥവും സത്യവും മിഥ്യയുംതമ്മിലുള്ള വ്യത്യാസത്തിന് നല്ല ഉദാഹരണങ്ങളാണിത്. ഒന്ന് വെള്ളവുമായി ബന്ധപ്പെട്ടതും, മറ്റേത് തീയുമായി ബന്ധപ്പെട്ടതും. രണ്ടിലെയും സാദൃ ശ്യബിന്ദു ഒന്ന്തന്നെ. ഇത്പോലെ കപടവിശ്വാസികളെക്കുറിച്ചും തീയും വെള്ളവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില ഉപമകൾ അൽബക്വറഃ 17-20ൽ മുമ്പ് കഴിഞ്ഞുപോ യിട്ടുണ്ട്. താഴെ കാണുന്നത്പോലെയുള്ള ചില ഹദീഥുകളിലും അപ്രകാരം കാണാം. ഇൗ ഉപമകളുടെ സാരം ഇങ്ങിനെ മനിലാക്കാം: മഴ വർഷിക്കുന്നതോടെ മലെഞ്ചരിവുകളിൽ സ്ഥിതി ചെയ്യുന്ന താഴ്വരകളിലൂടെ അതതിന്റെ വലുപ്പവും കിടപ്പും അനുസരിച്ച് മലവെള്ളം കുത്തി ഒഴുകിവരുമല്ലോ. ധാരാളം നുരയും പതയും വഹിച്ചുകൊണ്ടായിരിക്കും അത് ഒഴുകിവരുന്നത്. അത് പോലെ തന്നെ, ആഭരണം മുതലായ ചില ഉപകരണങ്ങളെ ഉണ്ടാക്കുവാൻ വേണ്ടി സ്വർണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ തീയിലിട്ടു പഴുപ്പിച്ചു ഉരുക്കിയെടുക്കുമ്പോൾ അതിന് മീതെയും ഒരു തരം പതയും നുരയും കാണാവുന്നതാണ്. ഇൗ രണ്ടുതരം നുരകളും ഉപകാരമില്ലാത്ത കീടങ്ങളാണെന്ന് മാത്രമല്ല, അവക്ക് നിലനില്പുമുണ്ടായിരിക്കയില്ല. വെള്ളത്തിലെ നുര താഴ്വരയുടെ ഓരങ്ങളിലൂടെയും മറ്റുമായി ചിന്നിച്ചിതറി പുറംത ള്ളപ്പെട്ടുപോകുന്നു. തീച്ചൂളകളിലെ നുരയും അത്പോലെ പുറംതള്ളപ്പെട്ടുപോകുന്നു. അവയിൽ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന ഭാഗമാകട്ടെ-അഥവാ ഒന്നാമത്തേതിൽ വെള്ളവും, രണ്ടാമത്തേതിൽ ലോഹ ദ്രാവകവും -ശേഷിക്കുകയും അവയെ ഉപയോഗ പ്പെടുത്തുകയും ചെയ്യുന്നു. ഇത് പോലെ മിഥ്യയായുള്ളത് ആദ്യം ആകർഷകമായി വെളി പ്പെടുമെങ്കിലും താമസംവിനാ ഉപകാരമില്ലാതെ നശിച്ചുപോകും. സത്യമാകട്ടെ, സ്ഥിരവും ഭദ്രവുമായി അവശേഷിക്കുകയും അതിന്റെ പ്രയോജനം നിലനിൽക്കുകയും ചെയ്യുന്നു. ഇൗ ഉപമയിൽ നിന്ന് മറ്റൊരു വസ്തുതകൂടി ഗ്രഹിക്കേണ്ടതായുണ്ട്. കീടവും, നുരയും, പുറംതള്ളപ്പെട്ടുപോയ ശേഷം ലഭിക്കുന്ന വെള്ളവും ലോഹവും കൊണ്ടുള്ള പ്രയോ ജനം, അവയെ പ്രയോജനപ്പെടുത്തുന്ന ആളുടെ സ്ഥിതിക്കനുസരിച്ച് കൂടിയും കുറഞ്ഞും വരുമല്ലോ. അത് പോലെ, അല്ലാഹുവിങ്കൽനിന്നും ലഭിക്കുന്ന സത്യ യാഥാർഥ്യങ്ങളിൽ എത്രകണ്ട് ശ്രദ്ധപതിക്കുകയും, അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവോ അത നുസരിച്ചായിരിക്കും അവമൂലം ലഭിക്കുന്ന പ്രയോജനവും. അബൂമൂസൽ (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ നബി ˜ ഉപമാരൂപത്തിൽ ഇൗ വാസ്തവം ഇപ്രകാരം ചൂണ്ടി ക്കാട്ടിയിരിക്കുന്നു:- നബി ˜ പറഞ്ഞു: "അല്ലാഹു എന്നെ നിയോഗിച്ചയച്ച സൻമാർഗത്തിന്റെയും ജ്ഞാന ത്തിന്റെയും ഉദാഹരണം, ഒരു മഴയുടെ മാതിരിയാകുന്നു. അത് വല്ല ഭൂമിയിലും ബാധി ക്കുമ്പോൾ അതിൽ ഒരു വിഭാഗം ആ വെള്ളം സ്വീകരിച്ചു പുല്ലുകളും ധാരാളം സസ്യ ങ്ങളും മുളപ്പിക്കുന്നു. അതിൽ വരണ്ട പ്രദേശങ്ങളുമുണ്ടായിരിക്കും. അവ ആ വെള്ളം തടഞ്ഞുവെക്കും. എന്നിട്ട് അതുമൂലം അല്ലാഹു ജനങ്ങൾക്ക് പ്രയോജനം നൽകുന്നു. അങ്ങനെ, അവർ കുടിക്കുകയും, (കാലികളെ) മേയിക്കുകയും, കുടിപ്പിക്കുകയും കൃഷി യുണ്ടാക്കുകയും ചെയ്യുന്നു. വേറെ ഒരു വിഭാഗത്തിന്നും ആ മഴ ബാധിക്കും. അവ വെറും മരുപ്രദേശങ്ങളായിരിക്കും. അവ വെള്ളം തടഞ്ഞുവെക്കുകയോ, സസ്യങ്ങളെ മുളപ്പി ക്കുകയോ ചെയ്കയില്ല. അല്ലാഹുവിന്റെ മതത്തിൽ വിജ്ഞാനം നേടുകയും, അല്ലാഹു എന്നെ നിയോഗിച്ചയച്ച കാര്യം അവൻ ഉപയോഗപ്പെടുത്തിക്കൊടുക്കുകയും, അങ്ങനെ അത് അറിയുകയും (മറ്റുള്ളവർക്ക്) പഠിപ്പിക്കുകയും ചെയ്തവരുടെയും, അതിലേക്ക് അയക്കപ്പെട്ട സൻമാർഗം സ്വീകരിക്കാതെയും ഇരി ക്കുന്നവരുടെ ഉപമയാകുന്നു അത്.' (ബു;മു.) അബൂഹുറയ്റ (റ) ഉദ്ധരിച്ച മറ്റൊരു നബി വചനത്തിന്റെ സാരം ഇങ്ങിനെയാകുന്നു: "എന്റെയും നിങ്ങ ളുടെയും ഉദാഹരണം, ഒരു തീകത്തിച്ചവന്റെ മാതിരിയാകുന്നു: അതിന്റെ ചുറ്റുപാടും വെളിച്ചം പ്രകാശിച്ചപ്പോൾ വണ്ടുകളും, തീയിൽ ചാടിവീഴാറുള്ള ഈ പ്രാണികളും അതിൽ വന്നുവീഴാൻ തുടങ്ങി. അവൻ അവയെ തടുത്തുകൊണ്ടിരുന്നു. എന്നിട്ടും അവ അവനെ തോൽപിച്ചു അതിൽ തിരക്കി വീണുകൊണ്ടിരിക്കുകയായി. ഇതാണ് എന്റെയും നിങ്ങളുടെയും ഉപമ. ഞാൻ നിങ്ങളുടെ ഊരക്ക് പിടിച്ചു തീയിനെ വിട്ടേച്ചു നിങ്ങൾ ഇങ്ങോട്ട് വരുവിൻ എന്ന് പറ ഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങൾ എന്നെ അതിജയിച്ചു അതിൽ വീഴുകയും ചെയ്യുന്നു.' (അ;ബു;മു.)
13:18لِلَّذِينَ ٱسۡتَجَابُواْ لِرَبِّهِمُ ٱلۡحُسۡنَىٰۚ وَٱلَّذِينَ لَمۡ يَسۡتَجِيبُواْ لَهُۥ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦٓۚ أُوْلَـٰٓئِكَ لَهُمۡ سُوٓءُ ٱلۡحِسَابِ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ
(18) തങ്ങളുടെ റ∫ിന് ഉത്തരം നൽകിയവർക്ക് ഏറ്റം നന്നായുള്ളത് ധ ഏറ്റം നല്ല പ്രതിഫലം പ ഉണ്ടായി രിക്കും. അവന് ഉത്തരം നൽകാത്ത വരാകട്ടെ, അവർക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും (കൂടി) ഉണ്ടായിരുന്നാലും അത് (ഒക്കെയും) അവർ തെണ്ടം കൊടു ക്കുകതന്നെ ചെയ്യുന്നതാണ്. അക്കൂട്ടർക്ക് തന്നെയാണ് കടുത്ത വിചാരണയും (ഉണ്ടായിരിക്കുക.) അവരുടെ സങ്കേതസ്ഥാനമാകട്ടെ, "ജഹന്നമും' (നരകവും) ആകുന്നു. (ആ) തൊട്ടിൽ എത്രയോ ചീത്തയും! (18) ഉത്തരം നൽകിയവർക്ക് തങ്ങളുടെ റ∫ിന് ഏറ്റവും നല്ലത് ഉത്തരം ചെയ്യാത്തവർ അവന്ന് അവർക്കു ണ്ടായിരുന്നുവെങ്കിൽ ഭൂമിയിലുള്ളത് മുഴുവനും, സർവ്വവും അതിന്റെ അത്രയും, അത് പോലെയുള്ളതും അതോട് കൂടി അവർ തെണ്ടം (മോചനമൂല്യം) കൊടുക്കുക തന്നെ ചെയ്യും അതിനെ, അത് കൊണ്ട് അക്കൂ ട്ടർ അവർക്കുണ്ടായിരിക്കും, അവർക്കത്രെ മോശപ്പെട്ട, (കടുത്ത) വിചാ രണ അവരുടെ പ്രാപ്യ (സങ്കേത) സ്ഥാനം ജഹന്നമാകുന്നു എത്രയോ (വളരെ) ചീത്തയും തൊട്ടിൽ അല്ലാഹുവിന് ഉത്തരം നൽകുക എന്നുവെച്ചാൽ, തൗഹീദിലും, നബി ˜ യിലും വിശ്വസിക്കുക വഴി നേർമാർഗം പ്രാപിക്കുവാനുള്ള അവന്റെ ക്ഷണം സ്വീകരിക്കുക എന്നാകുന്നു. അത് സ്വീകരിക്കുന്നവർക്ക് പ്രതിഫലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ലതായ ശാശ്വത സ്വർഗമായിരിക്കും ലഭിക്കുക. നാമ മാത്ര വിചാരണ മാത്രമേ ക്ഷണം സ്വീകരിക്കാത്തവർക്ക് ഏറ്റവും മോശ പ്പെട്ട പ്രതിഫലമായ നരകവുമായിരിക്കും ലഭിക്കുക. അവർ വളരെ കടുത്ത വിചാര ണയെ നേരിടേണ്ടിവരും. ഭൗതികമായ താൽപര്യങ്ങളിലും, സുഖസൗകര് യങ്ങളിലും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറില്ലാതിരുന്ന അവർ അവിടെ വെച്ച് തങ്ങൾക്ക് ഭൂലോകം മുഴുവനും, അതിലപ്പുറവും ഉണ്ടായിരുന്നാലും അതെല്ലാം മോചനമൂല്യമായി നൽകി രക്ഷപ്പെടുവാൻ തയ്യാറായിരിക്കും എന്ന് സാരം. (റ) ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാ കുന്നു: "അവർ പറയുകയാണ്: "ക്വിയാമത്ത് നാളിൽ വിചാരണക്ക് വിധേയരാകുന്ന ആരും നാശത്തിലകപ്പെടാതിരിക്കയില്ല' എന്ന് റസൂൽ ˜ പറയുകയുണ്ടായി. ഞാൻ ചോദിച്ചു: "(വലങ്കയ്യിൽ കർമരേഖ നൽകപ്പെടുന്ന സജ്ജനങ്ങളെപ്പറ്റി) അവർ ലഘുവായ ഒരു വിചാ രണക്ക് വിധേയരാകുമെന്ന് അല്ലാഹു (84: 7,8ൽ) പ്രസ്താവിച്ചിട്ടില്ലേ' അപ്പോൾ തിരു മേനി പറഞ്ഞു: "അത് കർമങ്ങളെ കാട്ടിക്കൊടുക്കൽ മാത്രമാകുന്നു. ആർ കർശനമായ വിചാരണക്ക് വിധേയരാകുന്നുവോ അവൻ നാശമടയുന്നതാണ്."(ബു; മു) ഒരു രിവായ ത്തിൽ "അവൻ നാശമടയും' എന്നതിന് പകരം "അവൻ ശിക്ഷിക്കപ്പെടും' എന്നാണു ള്ളത്. വിഭാഗം - 3
13:19۞أَفَمَن يَعۡلَمُ أَنَّمَآ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ كَمَنۡ هُوَ أَعۡمَىٰٓۚ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ
(19) (നബിയേ) അപ്പോൾ, നിനക്ക് നിന്റെ റ∫ിങ്കൽ നിന്ന് അവ തരിപ്പിക്കപ്പെട്ടിട്ടുള്ളത് യഥാർഥമാ ണെന്ന് അറിയാവുന്നവൻ, അന്ധനാ യുള്ള ഒരുവനെപ്പോലെയാണോ?! ബുദ്ധിമാൻമാർ മാത്രമേ ഉറ്റാലോ ചിക്കൂ. (19) അപ്പോൾ യാതൊരുവനോ അവന്നറിയാം അവതരിപ്പിക്ക പ്പെട്ടത് എന്ന് നിനക്ക് നിന്റെ റ∫ിങ്കൽ നിന്ന് യഥാർഥമാണ് (എന്ന്) ഒരുവനെപ്പോലെ അവൻ അന്ധനാണ് ഉറ്റാലോചിക്കുക യുള്ളൂ ബുദ്ധിമാൻമാർ (മാത്രം) അല്ലാഹു അവതരിപ്പിച്ചതാണ് യഥാർഥവും സത്യവുമെന്ന് മനിലാക്കുന്നവനാണ് യഥാർഥത്തിൽ കാഴ്ചയുള്ളവൻ. അല്ലാത്തവൻ ബാഹ്യത്തിൽ കാഴ്ചയുള്ളവനാണെ ങ്കിലും അവൻ അന്ധന് തുല്യനാണ്. അവൻ ഉൾക്കാഴ്ചയില്ലാത്തവനും ഉറ്റാലോചിക്ക ത്തക്ക ബുദ്ധി ഇല്ലാത്തവനുമാണ് എന്നത്രെ ഈ വചനത്തിലടങ്ങിയ തത്വം. (ബുദ്ധിമാൻമാർ) എന്ന് അല്ലാഹു പറയുന്നത്പലരും ധരിക്കാറുള്ളത് പോലെഗവേഷണ പരീക്ഷണങ്ങൾ നടത്തുവാനോ, ശാസ്ത്രീയ സിദ്ധാന്തങ്ങൾ കണ്ടു പിടിക്കാനോ, രാഷ്ട്രമീമാംസകൾ തയ്യാറാക്കുവാനോ പ്രാപ്തരാകുമാറുള്ള "ബുദ്ധിജീ വികൾ' എന്ന അർത്ഥത്തിലല്ലെന്ന് മനിരുത്തേണ്ടതുണ്ട്. അല്ലാഹു തന്നെ ആ വാക്കിന് അതിന്റെ ഉദ്ദേശ്യം മനിലാക്കു വാൻ. സൂഃ ആലു ഇംറാനിലെ 7, 8;190-194 മുതലായ വചനങ്ങളിൽ ഇതിന് മുമ്പ് ചില തെല്ലാം നാം കാണുകയുണ്ടായി. തുടർന്നുള്ള വചനങ്ങളിൽ അവരുടെ വിശേഷതകൾ വിവരിക്കുന്നത് കൂടി കാണുക:-
13:20–22ٱلَّذِينَ يُوفُونَ بِعَهۡدِ ٱللَّهِ وَلَا يَنقُضُونَ ٱلۡمِيثَٰقَ
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخۡشَوۡنَ رَبَّهُمۡ وَيَخَافُونَ سُوٓءَ ٱلۡحِسَابِ
وَٱلَّذِينَ صَبَرُواْ ٱبۡتِغَآءَ وَجۡهِ رَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ أُوْلَـٰٓئِكَ لَهُمۡ عُقۡبَى ٱلدَّارِ
(20) അതായത്, അല്ലാഹുവിനോ ടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ആജ്ഞ) നിറവേറ്റുകയും, ഉറപ്പ് (നൽകിയത്) ലംഘിക്കാതിരിക്കു കയും ചെയ്യുന്നവർ:- (21) യാതൊരു കൂട്ടരും: ഏതൊ ന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേർക്കപ്പെടുവാൻ അല്ലാഹു കൽപി ച്ചിരിക്കുന്നുവോ അതിനോട് അവർ (ബന്ധം) ചേർക്കും; തങ്ങളുടെ റ∫ിനെ അവർ പേടിക്കുകയും, കടുത്ത വിചാരണയെ അവർ ഭയപ്പെ ടുകയും ചെയ്യും; (22) യാതൊരു കൂട്ടരും: തങ്ങ ളുടെ റ∫ിന്റെ പ്രീതിയെ ആഗ്രഹിച്ചു അവർ ക്ഷമ കൈകൊണ്ടു; അവർ നമസ്കാരം നിലനിറുത്തുകയും, അവർക്ക് നാം (അല്ലാഹു) നൽകിയ തിൽനിന്ന് രഹസ്യമായും, പരസ്യ മായും ചിലവഴിക്കുകയും ചെയ്തു; തിന്മയെ അവർ നന്മകൊണ്ട് തടുക്കു കയും ചെയ്യുന്നതാണ്. അക്കൂ ട്ടർക്കത്രെ, ഭവനത്തിന്റെ (ശുഭ) പര്യ വസാനം. (20) യാതൊരുകൂട്ടർ അവർ നിറവേറ്റും, പാലിക്കും കരാറിനെ, ഉത്തരവിനെ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) അവർ ലംഘിക്കു കയില്ല, ഉടക്കുന്നതല്ല ഉറപ്പിനെ, കരാറിനെ (21) യാതൊരു കൂട്ടരും അവർ ചേർക്കും കൽപിച്ചതിനെ അല്ലാഹു അതിനെപ്പറ്റി അത് ചേർക്കപ്പെടുവാൻ അവർ പേടിക്കുകയും ചെയ്യും അവരുടെ റ∫ിനെ അവർ ഭയപ്പെടുകയും ചെയ്യും മോശപ്പെട്ട (കടുത്ത) വിചാരണ (22) യാതൊരു കൂട്ടരും അവർ ക്ഷമിച്ചു തേടി (ആഗ്ര (പ്രീതിയെ) തങ്ങളുടെ റ∫ിന്റെ അവർ നിലനിറുത്തുകയും ചെയ്തു നമസ്കാരം അവർ ചിലവഴിക്കുകയും ചെയ്തു അവർക്ക് നാം നൽകിയതിൽ നിന്ന് സ്വകാര്യ (രഹസ്യ) മായി പരസ്യമായിട്ടും വർ തടയുക (തട്ടിക്കളയുക) യും ചെയ്യും നന്മകൊണ്ട് തിന്മയെ അക്കൂട്ടർ അവർക്കുണ്ട്, അവർക്കാണ്, അവർക്കത്രെ പര്യവസാനം ഭവനത്തിന്റെ ബുദ്ധിമാൻമാരുടെ ലക്ഷണങ്ങളാണ് ഈ വചനങ്ങളിൽ അല്ലാഹു വിവരിക്കുന്നത്: (1) അല്ലാഹുവുമായുള്ള കരാറുകളും പ്രതിജ്ഞയും പാലിക്കുക. അതായത് പ്രവാ ചകൻമാർ മുഖേനയോ, ദൃഷ്ടാന്തങ്ങൾ മുഖേനയോ അറിയപ്പെട്ടിട്ടുള്ള കടമകളും ബാധ്യ തകളും നിറവേറ്റുക. (2) കരാറുകളും ഉറപ്പുകളും ലംഘിക്കാതിരിക്കുക. അഥവാ, സത്യവിശ്വാസത്തി ന്റെയും, അല്ലാഹുവുമായുള്ള പ്രതിജ്ഞകളുടെയും അടിസ്ഥാനത്തിൽ, അവനോടോ, ജനങ്ങളോടോ നൽകിയ എല്ലാ ഉറപ്പുകളും നിറവേറ്റുക. നേർച്ചകൾ, ധനപരമായ ഇട പാടുകൾ, ഉടമ്പടികൾ, വാഗ്ദാനങ്ങൾ ആദിയായവ ഇതിൽ ഉൾപ്പെടുന്നു. ക്വത്താദഃ (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "ഉടമ്പടിയെയും കരാറ് പാലിക്കുന്നതിനെയുംപറ്റി ഇരുപതിൽപരം സ്ഥലത്ത് അല്ലാഹു പ്രസ്താ വിച്ചിരിക്കുന്നു. അതിന്റെ ഗൗരവവും പ്രാധാന്യവുമാണത് കുറിക്കുന്നത്.' (3) അല്ലാഹു എന്തെല്ലാം ബന്ധങ്ങൾ ചേർക്കുവാൻ കൽപിച്ചിട്ടുണ്ടോ അതെല്ലാം ചേർക്കുക. കുടുംബബന്ധം പാലിക്കൽ ഇതിൽ പ്രഥമസ്ഥാനം അർഹിക്കുന്നു. അയൽക്കാർ, പാവപ്പെട്ടവർ, സാധുക്കൾ, ദുർ∫ലർ, വയുചെന്നവർ, ഗുരുനാഥൻമാർ മുതലായവരോടും, മതചി”ങ്ങൾ, മതസ്ഥാപനങ്ങൾ ആദിയായവയോടും പാലിക്കേ ണ്ടുന്ന എല്ലാ ബന്ധങ്ങളും പാലിക്കൽ ഇതിൽ ഉൾപ്പെടുന്നു. (4) റ∫ിനെ പേടിക്കുക. എല്ലാ നന്മകളുടെയും ഉഗ്ഗവം അതിൽ നിന്നാണെന്നും, എല്ലാ തിന്മകളുടെയും ഉഗ്ഗവം അതിന്റെ പോരായ്മയിൽ നിന്നാണെന്നുമിരിക്കെ, അതിന്റെ പ്രാധാന്യത്തെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതില്ലല്ലോ. (5) അല്ലാഹുവിന്റെ മുമ്പിൽ കടുത്ത വിചാരണയെ നേരിടേണ്ടിവരുന്നതിനെക്കുറി ച്ചുള്ള ഭയപ്പാട്. ഇത് സംബന്ധിച്ച് അൽപം മുമ്പ് പ്രസ്താവിച്ച വിവരങ്ങൾ ഇവിടെയും സ്മരണീയമാകുന്നു. (6) റ∫ിന്റെ പ്രീതിയെ ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുക. കടമകളും പുണ്യ കർമങ്ങളും നിർവഹിക്കുന്നതിലും, നിരോധിക്കപ്പെട്ടതും ദോഷകരങ്ങളുമായ കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ടുകളെ സഹിക്കലും, രോഗം, കഷ്ടപ്പാട് ദാരിദ്യ്രം പോലെയുള്ള കാര്യങ്ങളിൽ സഹനം സ്വീകരിക്കലും ഇതിൽ ഉൾപ്പെടുന്നു. നിർബന്ധിതാവസ്ഥകൊണ്ടോ, സൽപേരിന് വേണ്ടിയോ, സ്വാർഥ താൽപര്യങ്ങളെ ഉന്നം വെച്ചോ അല്ലാതെ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചുകൊണ്ട് കൂടി യായിരിക്കണം അത്. (7) നമസ്കാരം നിലനിർത്തുക. (8) അല്ലാഹു നൽകിയ ധനത്തിൽ നിന്ന്കഴിവും ആവശ്യവും സന്ദർഭവും അനുസ ചെലവഴിക്കുക. ഇൗ രണ്ട് കാര്യങ്ങളെ സംബ ന്ധിച്ചും അടിക്കടി ഉണർത്താറുള്ളതും, രണ്ടിനും ഇസ്ലാം കൽപിച്ചി ട്ടുള്ള സ്ഥാനവും പരക്കെ അറിയപ്പെട്ടതാകുന്നു. പരസ്യമായി ചില വഴിക്കുന്നത് ജന പ്രീതി നേരിടുവാനോ, സൽകീർത്തിക്കുവേണ്ടിയോ ആയിരിക്കരുതെന്നും പ്രത്യേകം പറയേണ്ടതില്ല. അത് പോലെത്തന്നെ, ചിലവഴിക്കുന്നത് സ്വകാര്യമായിത്തന്നെ വേണ മെന്നുള്ള നിഷ്കർഷവെക്കുന്നതും, പരസ്യമായി ചെലവഴിക്കുന്നതിൽ മാത്രം താൽപര്യം കാണിക്കുന്നതും ശരിയല്ല. രണ്ടും സന്ദർഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരി ക്കേണ്ടതാകുന്നു. (9) നന്മകൊണ്ട് തിന്മയെ തടുക്കുക. അഥവാ, തിന്മക്ക് പകരം തിന്മ ചെയ്യാതിരി ക്കുക, ഇങ്ങോട്ട് തിന്മ ചെയ്തവരോട് അങ്ങോട്ട് നന്മ ചെയ്യുക, പാപം ചെയ്താൽ പശ്ചാത്തപിച്ചു മടങ്ങുക, വല്ല ദുഷ്കർമവും ചെയ്തുപോയാൽ ഉടനെ വല്ല സൽക്കർമവും ചെയ്യുക, അക്രമികൾക്ക് മാപ്പ് നൽകുക, ഒരു തിന്മയെ തടയുവാൻ പല മാർഗങ്ങളുമുള്ളപ്പോൾ അവയിൽ കൂടുതൽ നയപരവും ലഘുവായതുമായ മാർഗം സ്വീക രിക്കുക ആദിയായവയെല്ലാം ഇൗ ഇനത്തിൽപെടുന്നു. 19-ാം വചനത്തിൽ "ബുദ്ധിമാൻമാർ മാത്രമേ ഉറ്റാലോചിക്കുകയുള്ളൂ' ( ) എന്ന് പറഞ്ഞുവല്ലോ. മേൽകണ്ട ഗുണങ്ങളോട് കൂടിയവരാണ് ബുദ്ധിമാൻമാർ എന്ന് ചൂണ്ടിക്കാട്ടിയശേഷം, ഇങ്ങനെയുള്ളവർക്ക് ലഭിക്കുന്ന നേട്ടം അല്ലാഹു വിവരിച്ചത് (അക്കൂട്ടർക്കാണ് ഭവനത്തിന്റെ ശുഭപര്യവ സാനം) എന്നാകുന്നു. ഇൗ പര്യവസാനം കൊണ്ടുദ്ദേശ്യമെന്താണെന്ന് അല്ലാഹു തന്നെ തുടർന്നുള്ള വചനങ്ങളിൽ വ്യക്തമാക്കുന്നു:-
13:23–24جَنَّـٰتُ عَدۡنٖ يَدۡخُلُونَهَا وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّـٰتِهِمۡۖ وَٱلۡمَلَـٰٓئِكَةُ يَدۡخُلُونَ عَلَيۡهِم مِّن كُلِّ بَابٖ
سَلَٰمٌ عَلَيۡكُم بِمَا صَبَرۡتُمۡۚ فَنِعۡمَ عُقۡبَى ٱلدَّارِ
(23) അതായത്, സ്ഥിരവാസ ത്തിന്റെ സ്വർഗങ്ങൾ ! ധ അതാണവ രുടെ പര്യവസാനം പ അവരും, അവ രുടെ പിതാക്കളിൽനിന്നും, ഇണക ളിൽനിന്നും, സന്തതികളിൽനിന്നും (സദ്വൃത്തരായി) നന്നായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്. എല്ലാ വാതിലിലൂടെയും മലക്കുകൾ അവ രിൽ പ്രവേശിച്ചുകൊണ്ടിരിക്കും:- (24) (അവർ പറയും:) "നിങ്ങൾ ക്ഷമ കൈക്കൊണ്ടത് നിമിത്തം നിങ്ങൾക്ക് "സലാം' ധ ശാന്തിയുണ്ടാ വട്ടെ പ അപ്പോൾ, ഭവനത്തിന്റെ (ശുഭ) പര്യവസാനം വളരെ നന്നായി രിക്കുന്നു! (23) പിതാക്കളിൽ നിന്ന് അവരുടെ ഇണകളിൽ നിന്നും അവരുടെ സന്തതികളിൽ നിന്നും മലക്കുകൾ പ്രവേശിക്കും അവരിൽ എല്ലാറ്റിലൂടെയും വാതിൽ (24) സലാം (സമാധാനശാന്തി) നിങ്ങൾക്കു (ണ്ടാവട്ടെ) നിങ്ങൾ ക്ഷമിച്ചത്കൊണ്ട് അപ്പോൾ വളരെ (എത്രയോ) നന്നായി പര്യവ സാനം ഭവനത്തിന്റെ കഴിഞ്ഞ വചനങ്ങളിൽ വിവരിച്ച ഗുണങ്ങളോട് കൂടിയ ബുദ്ധിമാൻമാർക്ക് ശുഭപര്യ വസായിയായ ഭവനം ലഭിക്കുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അവരുടെ വാസസ്ഥലം സ്വർഗമായിരിക്കുമെന്നാണെന്നും, സ്വർഗത്തിൽ അവരോടൊന്നിച്ച് സദ്വൃത്തരായ അവ രുടെ കുടുംബജനങ്ങൾ കൂടി ഉണ്ടായിരിക്കുമെന്നും, മലക്കുകളിൽനിന്ന് അവർക്ക് തുരു തുരെ അനുമോദനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുമെന്നും ഈ വചനങ്ങളിൽ അല്ലാഹു വ്യക്ത മാക്കിയിരിക്കുന്നു. അവർക്ക് ഇത്രയും വമ്പിച്ച അനുഗൃഹീത ജീവിതം ലഭിക്കുവാനുള്ള അടിസ്ഥാന കാരണം അവരുടെ ക്ഷമാശീലമാണല്ലോ. അവരുടെ മറ്റുള്ള ഗുണഗണങ്ങ ളെല്ലാം ഓരോ തരത്തിൽ അവരുടെ ക്ഷമയെ ആശ്രയിച്ചുള്ളവയാണ്. അത്കൊണ്ടാണ് മലക്കുകളുടെ അനുമോദനത്തിൽ (നിങ്ങൾ ക്ഷമിച്ചത്കൊണ്ട്) എന്ന് പ്രത്യേകം എടുത്തുപറയുന്നത്. സത്യവിശ്വാസവും സൽകർമങ്ങളും സ്വീകരിച്ചവർക്ക് അവരുടെ പ്രതിഫലമായി സ്വർഗം ലഭിക്കുമെന്നതിന് പുറമെ, അവരുടെ ഇഷ്ടബന്ധുക്കളിൽ നല്ലവരായ ആളുക ളെയും-ഇഹത്തിൽ അവർ കൂട്ടുജീവിതം നയിച്ചിരുന്നത്പോലെസ്വർഗത്തിൽ അവ രോടൊപ്പം താമസിക്കുമാറാക്കിക്കൊടുക്കുന്നത് അല്ലാഹു അവർക്ക് നൽകുന്ന ഒരു മഹ ത്തായ അനുഗ്രഹമത്രെ. ഇക്കാര്യം സൂഃ ത്വൂർ 21-ാം വചനത്തിലും അല്ലാഹു വ്യക്തമാ ക്കിയിട്ടുള്ളതാകുന്നു. ഒരു യാഥാർഥ്യം ഇവിടെ ഓർമിക്കേണ്ടതായുണ്ട്: ഒരു വ്യക്തി എത്രതന്നെ ഉൽകൃഷ്ട പദവിയിലുള്ള ആളായിരുന്നാലും അക്കാരണത്താൽ അയാ ളുടെ മക്കൾക്കോ ബന്ധുക്കൾക്കോ പരലോകത്ത് ഒരു പുണ്യവും ലഭിക്കുവാൻ പോകു ന്നില്ലെന്നും, അവരവർ പ്രവർത്തിച്ചതിന്റെ ഫലം അവരവർക്ക് മാത്രമാണുള്ളത് ( ) എന്നുമുള്ളതിൽ സംശയമില്ല. നൂഹ് നബി(അ)യുടെ മകന്നും ഇബ്റാഹീം നബി(അ)യുടെ പിതാവിന്നും ലൂത്വ് നബി(അ)യുടെ ഭാര്യക്കും നബി തിരുമേനി ˜ യുടെ പിതൃവ്യനുമൊക്കെ രക്ഷകിട്ടാതിരുന്നതും അത്കൊണ്ടാ ണല്ലോ. മേൽ വിവരിച്ച ബുദ്ധിമാൻമാരുടെ സ്വർഗപ്രവേശത്തെപ്പറ്റി പറഞ്ഞപ്പോൾ "അവ രുടെ പിതാക്കളും ഇണകളും സന്തതികളും പ്രവേശിക്കും' എന്ന് പറയാതെ, "അവ രിൽനിന്ന് നന്നായിട്ടുള്ളവരും പ്രവേശിക്കും ( ) എന്ന് വിശേഷിപ്പി ച്ചത് അത്കൊണ്ടാകുന്നു. സൂറഃ ത്വൂറിലെ വാചകം ഇങ്ങിനെയാകുന്നു: (വിശ്വസിക്കുകയും, വിശ്വാസ ത്തോട്കൂടി തങ്ങളുടെ സന്തതികൾ തങ്ങളെ പിൻതുടരുകയും ചെയ്തിട്ടുള്ളവർക്ക് അവരുടെ സന്തതികളെ നാം അവരോട് ചേർത്തുകൊടുക്കുന്നതാണ്.) ഇപ്പോൾ, രണ്ടുകൂട്ടരും സത്യവിശ്വാസികളും സദ്വൃത്തരും ആയിരിക്കുമ്പോഴാണ് ഈ ഭാഗ്യം ലഭിക്കുകയെന്ന് സ്പഷ്ടമായി. അപ്പോൾ, അവരെയും അവരുടെ സദ്വൃ ഒന്നിച്ചു കൂട്ടുമെന്ന് പറഞ്ഞതിൽ എന്താണ് വിശേഷതയുള്ളതെന്ന് ചോദിക്കപ്പെടാം. രണ്ടുകൂട്ടരും സ്വർഗസ്ഥരാകുന്ന ത്കൊണ്ട് സ്വർഗത്തിൽ ഇരുകൂട്ടർക്കും ഒന്നിച്ചു കൂട്ടു ജീവിതം നയിക്കുവാൻ സാധിക്ക ണമെന്നില്ലല്ലോ. അവരെ അപേക്ഷിച്ച് അവരുടെ ബന്ധുകുടുംബത്തിൽപെട്ടവർ പദവി കളിൽ താഴേ കിടക്കാരായിരിക്കുകയും ചെയ്യാം. ആ സ്ഥിതിക്ക് ഇരുകൂട്ടർക്കും സ്വർഗീ യാനുഗ്രഹങ്ങളെ ഒന്നിച്ചും കൂട്ടായും ആസ്വദിക്കുവാൻ അവസരം ലഭിക്കുന്നത് വമ്പിച്ച അനുഗ്രഹം തന്നെയാണല്ലോ. അല്ലാഹു പറഞ്ഞ വാക്കുകളിൽനിന്ന് തന്നെ മനിലാ ക്കാവുന്നതാണിത്.
13:25وَٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِ أُوْلَـٰٓئِكَ لَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ
(25) യാതൊരു കൂട്ടരാകട്ടെ, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ഉത്തരവ്) ഉറപ്പിച്ചതി ന്ശേഷം അതിനെ അവർ ലംഘി ക്കുന്നു; ഏതൊന്നിനെപ്പറ്റി (അതി നോടുള്ള ബന്ധം) ചേർക്കപ്പെടുവാൻ അല്ലാഹു കൽപിച്ചിരിക്കുന്നുവോ അതിനെ അവർ ലംഘിക്കുകയും, ഭൂമിയിൽ അവർ നാശം ഉണ്ടാക്കു കയും ചെയ്യുന്നു; (അങ്ങിനെയുള്ള) അക്കൂട്ടർ-അവർക്കത്രെ ശാപം! ഭവ നത്തിന്റെ (പര്യവസാന) മോശവും അവർക്ക് തന്നെ!! (25) യാതൊരു കൂട്ടരാകട്ടെ അവർ ലംഘിക്കുന്നു അല്ലാ ഹുവിന്റെ (അല്ലാഹുവിനോടുള്ള) കരാറ്, ഉത്തരവ്, ആജ്ഞ ശേഷം അതിനെ ഉറപ്പിച്ചതിന്റെ അവർ മുറിക്കുകയും ചെയ്യുന്നു യാതൊന്നിനെ അല്ലാഹു കൽപിച്ചിരിക്കുന്നു അതിനെപ്പറ്റി അത് ചേർക്കപ്പെടുവാൻ അവർ നാശമുണ്ടാക്കുകയും ചെയ്യുന്നു ഭൂമിയിൽ അക്കൂട്ടർ അവർക്കത്രെ ശാപം അവർക്കുണ്ട്, അവർക്ക്തന്നെ ദൂഷ്യം, തിന്മ, ദോഷം, മോശം ഭവനത്തിന്റെ കഴിഞ്ഞ വചനങ്ങളിൽ ബുദ്ധിമാൻമാരുടെ സൽഗുണങ്ങളെയും, അവർക്ക് ലഭിക്കു വാനിരിക്കുന്ന സൽഫലങ്ങളെയും കുറിച്ച് വിവരിച്ചശേഷം, നേരെമറിച്ച് വിഡ്ഢിക ളായ ആളുകളുടെ സ്വഭാവങ്ങളും അവർക്ക് ലഭിക്കുവാനിരിക്കുന്ന ദുഷ്ഫലങ്ങളും എന്താ യിരിക്കുമെന്ന് വിവരിക്കുകയാണ്. അവരുടെ വിപരീത സ്വഭാവങ്ങളാണ് ഇവർക്കുള്ളത്. അതിനാൽ ആദ്യം പറഞ്ഞവർ അല്ലാഹുവിന്റെ പ്രീതിക്കും അനുഗ്രഹങ്ങൾക്കും പാത്ര മാകുമ്പോൾ, ഇവർ അല്ലാഹുവിന്റെ ശാപത്തിന്നും ശിക്ഷക്കുമാണ് പാത്രമാകുന്നതെന്നും, അവരുടെ പര്യവസാനം സ്വർഗമാകുന്ന ഭവനത്തിലേക്കായിരിക്കുമ്പോൾ, ഇവരുടെ പര്യ വസാനം നരകമാകുന്ന ഭവനത്തിലേക്കായിരിക്കുമെന്നുമാണ് അല്ലാഹു ഈ വചനത്തിൽ രണ്ട് കൂട്ടരുടെയും സ്ഥിതി ഇതാണെങ്കിലും ഐഹിക ജീവിതത്തിൽ രണ്ടുകൂട്ടർക്കുമിടയിൽ അല്ലാഹു ആ വ്യത്യാസം കാണിക്കു കയില്ലെന്ന് കൂടി അടുത്ത വചനത്തിൽ സൂചിപ്പിക്കുന്നു.
13:26ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ وَفَرِحُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَمَا ٱلۡحَيَوٰةُ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا مَتَٰعٞ
(26) അല്ലാഹു, അവൻ ഉദ്ദേശിക്കു ന്നവർക്ക് ഉപജീവനം വിശാലപ്പെടു ത്തുകയും, (അവൻ ഉദ്ദേശിക്കുന്ന വർക്ക്) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവർ ഐഹിക ജീവിതം കൊണ്ട് ആഹ്ലാദംകൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം ഒരു അനുഭവമല്ലാതെയല്ലതാനും. (26) അല്ലാഹു വിശാലമാക്കുന്നു ഉപജീവനം, ആഹാരം അവൻ ഉദ്ദേശിക്കുന്നവർക്ക് പരിമിതമാക്കുകയും ചെയ്യുന്നു അവർ ആഹ്ലാദം (പുളകംസന്തോഷം) കൊള്ളുകയും ചെയ്തിരിക്കുന്നു ജീവിതം കൊണ്ട്, ജീവിതത്തിൽ ഇഹത്തിലെ, ഐഹിക ജീവിതമല്ലതാനും ഐഹിക പരലോകത്തിൽ (അപേക്ഷിച്ച്) ഒരു അനുഭവം (ഉപക രണം) അല്ലാതെ ആഹാരം മുതലായ ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങൾ നൽകുന്നതിൽ സന്മാർഗികളെന്നോ ദുർമാർഗികളെന്നോ ഉള്ള വ്യത്യാസം അല്ലാഹു കൽപിക്കാറില്ല. രണ്ട് വിഭാഗക്കാരിലും ചിലർക്ക് വിശാലമായും ചിലർക്ക് പരിമിതമായും നൽകുകയാണ് ചെയ്യുന്നത്. ആർക്കാണ് വിശാലമാക്കേണ്ടത് ആർക്കാണ് പരിമിതമാക്കേണ്ടത് എന്നത് അവന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ചായിരിക്കും കണക്കാക്കപ്പെടുന്നത്. ഈ വചനത്തിലെ ഒന്നാമത്തെ വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത് അതാണ്. ഈ വിഷയം ഒന്നിലധികം സ്ഥലത്ത് ആവർത്തിച്ചു പറയപ്പെട്ടിട്ടുള്ളതത്രെ. വിശാലമാക്കുന്നതും, തരത്തിലുള്ള പരീക്ഷ ണമാണെന്നും, ഒന്നാമത്തേത് നന്ദിയും നന്ദികേടും പരീക്ഷിക്കുവാനും, രണ്ടാമത്തേത് ക്ഷമയും ക്ഷമകേടും പരീക്ഷിക്കുവാനും വേണ്ടിയാണെന്നും പ്രസ്താവന കളിൽ നിന്ന് അറിയപ്പെട്ടതാകുന്നു. തുടർന്നു പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു. ഈ യാഥാർഥ്യം മനിലാക്കാതെ, ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങളിൽ പുളകംകൊള്ളുകയും, അതുകൊണ്ട് തൃപ്തിപ്പെടുകയുമാണ് ദുർമാർഗികൾ ചെയ്യുന്നത്. വാസ്തവത്തിൽ, പരലോക ജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, ഐഹികജീ വിതം കേവലം ഒരു നാമമാത്ര വസ്തു എന്നല്ലാതെ അതിലപ്പുറം ഒരു സ്ഥാനവും അതിന് കൽപിക്കുവാനില്ലതാനും. ഒരാൾ തന്റെ കൈവിരൽ സമുദ്രത്തിൽ ആ വിരലിൽ ഉണ്ടാ കുന്ന വെള്ളവും, സമുദ്രത്തിലെ വെള്ളവും തമ്മിലുള്ള താരതമ്യം പോലെയാണ് പര സ്ഥിതി എന്ന് ഒരു ഹദീഥിൽ നബി ˜ ഉപമിച്ചിരിക്കുന്നു. (അ; മു; തി.) ഇബ്നു (റ) പറയുകയാണ്: റസൂൽ ˜ ഒരു പായയിൽ ഉറങ്ങി. എഴുന്നേറ്റപ്പോൾ പായയുടെ പാട് തിരുമേനിയുടെ പാർശ്വത്തിൽ പതിഞ്ഞിരുന്നു. ഞങ്ങൾ അവിടുത്തോട് പറഞ്ഞു: "ഞങ്ങൾ അങ്ങേക്ക് (മെത്തയോ വിരിപ്പോ) വല്ലതും ഉണ്ടാക്കിത്തരട്ടെയോ?' അപ്പോൾ, തിരുമേനി പറയുകയാണ്: "ഞാനും ഇഹലോകവുമായി എന്തുണ്ട് ബന്ധം?! ഒരു വാഹന യാത്രക്കാരൻ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ തണൽ തേടി ചെന്നു, പിന്നെ അത് വിട്ടേച്ചു പോകുകയും ചെയ്തുവെന്നത് പോലെ മാത്രമേ ഞാൻ ഇഹത്തിലുള്ളൂ.' (തി) വിഭാഗം - 4
13:27–29وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَنۡ أَنَابَ
ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ
ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ طُوبَىٰ لَهُمۡ وَحُسۡنُ مَـَٔابٖ
(27) അവിശ്വസിച്ചവർ പറയുന്നു: "ഇവന്റെ (നബിയുടെ) മേൽ അവന്റെ റ∫ിങ്കൽ നിന്ന് വല്ല ദൃഷ്ടാന്തവും അവതരിപ്പിക്കപ്പെടാത്തതെന്ത്?!' നീ പറയുക: "നിശ്ചയമായും അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴവി ലാക്കുകയും (മന്) മടങ്ങിയവരെ അവങ്കലേക്ക് അവൻ വഴിചേർക്കു കയും ചെയ്യുന്നു:- (28) "അതായത്, വിശ്വസിക്കു കയും, അല്ലാഹുവിന്റെ സ്മരണ കൊണ്ട് തങ്ങളുടെ ഹൃദയങ്ങൾ ശാന്തമായിത്തീരുകയും ചെയ്യുന്ന വർ. അല്ലാ (അറിയുക)! അല്ലാഹു വിന്റെ സ്മരണകൊണ്ടത്രെ ഹൃദയ ങ്ങൾ ശാന്തമായിത്തീരുന്നത്. (29) "യാതൊരു കൂട്ടർ വിശ്വസി ക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവോ അവർക്കാണ് മംഗളവും, നല്ല മടക്ക സ്ഥാനവും!" (27) ഉദ്ദേശിക്കുന്നവരെ അവൻ വഴിചേർക്കുകയും ചെയ്യുന്നു അവങ്കലേക്ക് (ഹൃദയം) മടങ്ങിയവരെ, വിന യപ്പെട്ടവരെ (28) അതായത് യാതൊരു കൂട്ടർ അവർ വിശ്വസിച്ചു ശാന്തമായിത്തീരുക (അടങ്ങുക)യും ചെയ്യുന്നു തങ്ങളുടെ ഹൃദയങ്ങൾ സ്മരണ (ഓർമ) കൊണ്ട് അല്ലാഹുവിന്റെ അല്ലാ, അറിയുക അല്ലാഹു വിന്റെ സ്മരണ കൊണ്ട്, ഓർമകൊണ്ടാണ് ശാന്തമാകുന്നത്, അടങ്ങുന്നു ഹൃദയങ്ങൾ (29) വിശ്വസിച്ചവർ പ്രവർത്തിക്കുകയും ചെയ്തു സൽകർമങ്ങൾ മംഗളം അവർക്കാണ് നല്ല മടക്ക (പ്രാപ്യ) സ്ഥാനവും ദൃഷ്ടാന്തങ്ങൾ ധാരാളം ഉണ്ടായിരുന്നിട്ട് പിന്നെയും അവിശ്വാസികൾ പുതിയ ദൃഷ്ടാ ന്തങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനെപ്പറ്റി ഇതിന് മുമ്പും പിമ്പും പല സ്ഥലങ്ങ ളിലും പ്രസ്താവിച്ചിട്ടുള്ളതാണ്. അത്പോലെതന്നെ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ വഴിപിഴവിലാക്കുമെന്നും, അവൻ ഉദ്ദേശിക്കുന്നവരെ അൻ നേർമാർഗത്തിൽ ചേർക്കു മെന്നും പറഞ്ഞതിന്റെ താൽപര്യത്തെക്കുറിച്ചും ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഈ കാര്യത്തെക്കുറിച്ചു പ്രത്യേകമൊന്നും വിവരി ക്കുന്നില്ല. അല്ലാഹുവിലേക്ക് മന് മടങ്ങി വിനയരായിത്തീരുന്നവരെയാണ് അവൻ നേർവഴിയിൽ ചേർക്കുക. ( ) എന്ന് പറഞ്ഞതിൽനിന്ന് തന്നെ അവൻ വഴിപിഴവിലാക്കുന്നത് ആരെയായിരിക്കുമെന്ന് മനിലാക്കാവുന്നതാണല്ലോ, പുതിയ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കുവാൻ ആവശ്യപ്പെടുന്നവർക്ക് നൽകുവാൻ കൽപിച്ച മറുപടിയുടെ ആകെസാരം ഇങ്ങനെ പറയാം: നിങ്ങളെ നേർമാർഗത്തിലാക്കുവാൻ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് എനി പുതിയൊരു ദൃഷ്ടാന്തം ഇറക്കിത്ത ന്നിട്ട് ഫലമുണ്ടാകുവാൻ പോകുന്നില്ല. നിങ്ങളെ നേർമാർഗത്തിലാക്കിത്തരുവാൻ ഭക്തി യോടും താഴ്മയോടുംകൂടി അവനോട് അപേക്ഷിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. നേർമാർഗം പ്രാപിക്കുവാൻ വേണ്ടിതന്നെയാണ് നിങ്ങൾ ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെ ടുന്നതെങ്കിൽ, അതിന്വേണ്ടത്ര ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ മുമ്പിൽ തന്നെയുണ്ട്. അല്ലാഹുവിന്റെ സ്മരണകൊണ്ട് ഹൃദയങ്ങൾ ശാന്തമായിത്തീരുന്നു ( ) എന്ന് പറഞ്ഞത് വളരെ അർഥഗർഭമായ ഒരു വാക്യമാകുന്നു. അല്ലാഹുവിനെക്കുറിച്ച് യഥാർഥമായ സ്മരണയും ബോധവും ഉള്ളവരെ സംബന്ധിച്ചി ടത്തോളം അവർക്ക് ഭയാശങ്കകളോ ആശയക്കുഴപ്പങ്ങളോ, അസ്വാസ്ഥ്യങ്ങളോ ഒന്നും തന്നെ ബാധിക്കുവാനില്ല. അവരെപ്പോഴും ശാന്തരും വേവലാതിയില്ലാത്തവരും, സംതൃ പ്തരും അതോടൊപ്പം ധീരചിത്തരുമായിരിക്കും. അവരുടെ വാക്കും, പ്രവൃത്തിയും, വിചാ രവികാരങ്ങളുമെല്ലാം നിയന്ത്രിതങ്ങളുമായിരിക്കും. അല്ലാഹുവല്ലാത്ത മറ്റേതിനെക്കുറി ച്ചുള്ള സ്മരണമൂലവും ഉണ്ടാവാത്ത ഗുണങ്ങളത്രെ അവ. മാത്രമല്ല, മിക്കപ്പോഴും അവ യുടെ എതിർഗുണങ്ങളാണ് അതിന്റെ ഫലം. അല്ലാഹുവിന്റെ സ്മരണ ( ) സാക്ഷാൽകൃതമാകുമ്പോൾ അത് മനസാവാചാകർമണാ പ്രകടമായിത്തീരുന്നതാ കുന്നു. ധ്യാനം, ഭക്തി, വിനയം ആദിയായവ ഹൃദയംകൊണ്ടും, തസ്ബീഹ് (അല്ലാഹു ചെയ്യൽ), ഹംദ് (സ്തുതികീർത്തനം ചെയ്യൽ) തക്ബീർ (മഹത്വകീർത്തനം), (പ്രാർഥന) പാരായണം മുതലായവ നാവ്കൊണ്ടും, നമസ്കാരം, നോമ്പ് ദാനധർമങ്ങൾ മുതലായ കർമങ്ങൾ പ്രവൃത്തി കൊണ്ടും ഉണ്ടാകുന്ന സ്മരണ ( ഞ്ചരജ ) കളത്രെ.
13:30كَذَٰلِكَ أَرۡسَلۡنَٰكَ فِيٓ أُمَّةٖ قَدۡ خَلَتۡ مِن قَبۡلِهَآ أُمَمٞ لِّتَتۡلُوَاْ عَلَيۡهِمُ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَهُمۡ يَكۡفُرُونَ بِٱلرَّحۡمَٰنِۚ قُلۡ هُوَ رَبِّي لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ
(30) മുമ്പ് പല സമുദായങ്ങൾ കഴിഞ്ഞുപോകുകയുണ്ടായിട്ടുള്ള ഒരു സമുദായത്തിൽ, അത്പോലെ ധ അവരിൽ അയക്കുകയുണ്ടായത് പോലെ പ നിന്നെ നാം (റസൂലായി) അയച്ചിരിക്കുന്നു, നിനക്ക് നാം "വഹ്യ്' (സന്ദേശം) നൽകിയതിനെ നീ അവർക്ക് ഓതിക്കേൾപിക്കുവാൻ വേണ്ടി. അവരാകട്ടെ, പരമകാരുണിക നിൽ അവിശ്വസിക്കുകയും ചെയ്യുന്നു. നീ പറയുക: "അവൻ എന്റെ റ∫ാകുന്നു; അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല; അവന്റെ മേലത്രെ ഞാൻ ഭരമേല്പിച്ചിരിക്കുന്നത്; അവ നിലേക്കുതന്നെയാണ് എന്റെ (പശ്ചാ ത്തപിച്ച്) മടക്കവും." (30) അപ്രകാരം, അത് പോലെ നിന്നെ നാം അയച്ചിരിക്കുന്നു ഒരു സമുദായത്തിൽ കഴിഞ്ഞുപോയിട്ടുണ്ട് അതിന്റെ (ആ സമു ദായത്തിന്റെ) മുമ്പ് പല (ചില) സമുദായങ്ങൾ നീ ഓതിക്കൊടുക്കു (ഓതി ക്കേൾപിക്കു)വാൻ വേണ്ടി അവരുടെമേൽ, അവർക്ക് നാം വഹ്യ് നൽകിയതിനെ നിനക്ക് അവരാകട്ടെ അവിശ്വസിക്കുന്നു റഹ്മാനിൽ (പരമകാരുണികനിൽ) നീ പറയുക അവൻ എന്റെ റ∫ാണ് (രക്ഷിതാവാണ്) ഒരാരാധ്യനുമില്ല അവനല്ലാതെ അവന്റെ മേലത്രെ ഞാൻ ഭരമേൽപിച്ചിരിക്കുന്നു അവങ്കലേക്കുതന്നെയാണ് എന്റെ പശ്ചാത്താപം, മടക്കം സാരം: മുമ്പ് പല സമുദായങ്ങളിലേക്കും നാം റസൂലുകളെ അയക്കുകയുണ്ടായി. അതുപോലെ ഈ സമുദായത്തിലേക്ക് നിന്നെ അയച്ചിരിക്കുകയാണ്. ഇതൊരു പുതിയ ഏർപ്പാടൊന്നുമല്ല. അവരുടെ നൻമക്ക് വേണ്ടി നാം നിനക്ക് എത്തിച്ചുതന്ന സന്ദേശ ങ്ങൾ അവരെ കേൾപിച്ചു മനിലാക്കുവാൻ വേണ്ടിയാണ് നിന്നെ അയച്ചിരിക്കുന്നത്. ഈ വമ്പിച്ച കാരുണ്യത്തിന് അവർ നന്ദി കാണിക്കുക യാണ് വേണ്ടിയിരുന്നത്. പക്ഷേ, നന്ദിക്ക്പകരം മഹാകാരുണികനായ അല്ലാഹുവിൽ അവിശ്വസിച്ചു നന്ദികേട് കാണിക്കുകയാണവർ ചെയ്യുന്നത്. അവർ സ്വീക രിച്ചാലും ഇല്ലെ ങ്കിലും ശരി, എല്ലാം അവനിൽ അർപ്പിച്ചുകൊണ്ട് നീ തൗഹീദിൽ ഉറച്ചുതന്നെ നിന്നു കൊള്ളുക.
13:31وَلَوۡ أَنَّ قُرۡءَانٗا سُيِّرَتۡ بِهِ ٱلۡجِبَالُ أَوۡ قُطِّعَتۡ بِهِ ٱلۡأَرۡضُ أَوۡ كُلِّمَ بِهِ ٱلۡمَوۡتَىٰۗ بَل لِّلَّهِ ٱلۡأَمۡرُ جَمِيعًاۗ أَفَلَمۡ يَاْيۡـَٔسِ ٱلَّذِينَ ءَامَنُوٓاْ أَن لَّوۡ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعٗاۗ وَلَا يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوۡ تَحُلُّ قَرِيبٗا مِّن دَارِهِمۡ حَتَّىٰ يَأۡتِيَ وَعۡدُ ٱللَّهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ
(31) വല്ല ധ പാരാ യണ ഗ്രമ്ലവും പ , അത്മൂലം മലകൾ (തൽസ്ഥാനങ്ങളിൽനിന്ന്) നടത്തപ്പെ ടുകയോ, അല്ലെങ്കിൽ അത്മൂലം ഭൂമി (തുണ്ടമാക്കി) മുറിക്കപ്പെടുകയോ അത് മൂലം മരണപ്പെട്ടവരുമായി സംസാരിക്കപ്പെടുകയോ ചെയ്തിരു ന്നുവെങ്കിൽ (അത് ഈ ഗ്രമ്ലംതന്നെ യാകുമായിരുന്നു). പക്ഷേ, കൽപന (അധികാരം) മുഴുവനും അല്ലാഹുവി ന്നാകുന്നു. അപ്പോൾ, വിശ്വസിച്ചവർക്ക് വ്യക്തമായി അറിഞ്ഞുകൂടേ? അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെ മുഴുവനും അവൻ സന്മാർഗത്തിലാക്കുമായിരുന്നുവെന്ന്! അവിശ്വസിച്ചവർ അവർ പ്രവർത്തി ച്ചത് മുട്ടി അല ക്കുന്ന വല്ല (ശിക്ഷാ) സംഭവവും ബാധിച്ചുകൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കിൽ അവരുടെ വസതിക്ക് സമീപം അത് (വന്നു) ഇറങ്ങിക്കൊ ണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. നിശ്ചയമായും, അല്ലാഹു കരാർനിശ്ച യത്തിന് എതിര് പ്രവർത്തിക്കുകയില്ല. (31) ആയിരുന്നെങ്കിൽ വല്ല (പാരായണഗ്രമ്ലവും) അത് മൂലം നടത്തപ്പെട്ടു മല (പർവ്വതം)കൾ അല്ലെങ്കിൽ മുറിക്ക (തുണ്ട മാക്ക)പ്പെട്ടു. അത്മൂലം ഭൂമി അല്ലെങ്കിൽ സംസാരിക്കപ്പെട്ടു അത് മൂലം, അതിനാൽ മരണപ്പെട്ടവരുമായി പക്ഷേ, എന്നാൽ, എങ്കിലും അല്ലാ ഹുവിനാണ് കൽപന (അധികാരം), കാര്യം മുഴുവനും അപ്പോൾ വിശ്വസിച്ചവർ ഉദ്ദേശി ച്ചിരുന്നുവെങ്കിൽ എന്ന് അല്ലാഹു അവൻ സൻമാർഗത്തിലാക്കുകതന്നെ ചെയ്തി രുന്നു (വെന്ന്) മനുഷ്യരെ മുഴുവനും ആയിക്കൊണ്ടേയിരിക് കും അവിശ്വസിച്ചവർ അവർക്ക് ബാധിച്ചുകൊണ്ട് അവർ പ്രവർത്തിച്ചതിനാൽ വല്ല മുട്ടി അലക്കുന്ന സംഭവം അല്ലെങ്കിൽ അത് ഇറ ങ്ങിക്കൊണ്ട്, നീ ഇറങ്ങിക്കൊണ്ട് അടുത്ത്, സമീപത്ത് അവരുടെ വസ തിക്ക്, ഭവനത്തോട് വരുന്നത്വരെ അല്ലാഹുവിന്റെ വാഗ്ദത്തം, വാഗ്ദാനം നിശ്ചയമായും അല്ലാഹു എതിരു ചെയ്യുക (ലംഘിക്കുക)യില്ല നിശ്ചയത്തെ, കരാർ (വാഗ്ദത്ത) നിശ്ചയം മുൻവേദഗ്രമ്ലങ്ങളിൽപെട്ട ഏതെങ്കിലും ഒരു പാരായണ ഗ്രമ്ലം അവതരിപ്പിക്കു കയോ, പാരായണം ചെയ്യപ്പെടുകയോ ചെയ്തത് നിമിത്തം-അതിന്റെ ഗൗരവത്താൽവല്ല മലകളും അവയുടെ സ്ഥാനം തെറ്റി നീങ്ങിപ്പോകുകയോ, ഭൂമി പൊട്ടിക്കീറി തുണ്ട മായിപ്പോകുകയോ, മരണപ്പെട്ടുപോയ ആളുകളുമായി സംസാരം നടത്തുവാൻ സാധി ക്കുകയോ ഉണ്ടായിട്ടില്ല. അങ്ങിനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ, നിശ്ചയമായും ഈ മൂലവും അതൊക്കെ സംഭവിക്കുമായിരുന്നു. ഏത് നിലക്കും ഈ ഗ്രമ്ലം അവയെക്കാളെല്ലാം ശ്രേഷ്ഠമായത് തന്നെ. പക്ഷേ, വേദഗ്രമ്ലങ്ങൾ മുഖേന അങ്ങിനെ യൊന്നും സംഭവിക്കാറില്ലാത്ത സ്ഥിതിക്ക് ഈ സത്യമാണെങ്കിൽ ഞങ്ങൾക്ക് എന്ത്കൊണ്ട് ഇന്നിന്ന ദൃഷ്ടാന്തങ്ങൾ കാണിച്ചുതരുന്നില്ല എന്നും മറ്റും അവിശ്വാസി കൾ പറഞ്ഞുകൊണ്ടിരിക്കുന്നതിന് ന്യായമില്ല. ഏതെങ്കിലും പോരായ്മയോ, ന്യൂനതയോ അല്ല അവരുടെ ഈ നിഷേധത്തിന് കാരണം. അല്ലാഹുവിന്റെ കയ്യിലാണ് സർവകാര്യങ്ങളുടെയും അധികാരവും നിയന്ത്രണവുമിരിക്കുന്നത്. അവൻ വേണമെന്നു ദ്ദേശിക്കുന്നപക്ഷം ഇവരടക്കം എല്ലാ മനുഷ്യരും വിശ്വസിക്കുകതന്നെ ചെയ്യും, പക്ഷേ, അവൻ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. സൻമാർഗം പ്രാപിക്കുവാൻ അർഹതയുള്ളവരും അതിന് സന്നദ്ധതയുള്ളവരും ആരൊക്കെയാണെന്ന് അവന്നറിയാം. അങ്ങിനെയുള്ളവർ അതിൽ വിശ്വസിക്കുകയും, അവരെ അവൻ സ്വർഗത്തിലാക്കുകയും ചെയ്യും. ഈ വസ്തുത സത്യവിശ്വാസികൾക്ക് ശരിക്കും അറിയാവുന്നതാണല്ലോ. അത്കൊണ്ട് ആ സത്യനി ഷേധികളെപ്പറ്റി അവർ ആശിച്ചിരിക്കേണ്ടതില്ല. ഏതായാലും ഒരു കാര്യം തീർച്ചയാ കുന്നു: അല്ലാഹു ചെയ്ത വാഗ്ദത്തം-ഇസ്ലാമിന്റെ വിജയംനടപ്പിൽ വരുക തന്നെ ചെയ്യും. അത് വരെ സ്വൈരമായിരിക്കുവാൻ അവിശ്വാസികൾക്ക് സാധ്യമായിരിക്കയില്ല. അവർക്കിടയിൽ തന്നെയോ, അല്ലെങ്കിൽ അവർക്ക് സ്വൈരജീവിതം സാധ്യമല്ലാത്തവിധം അവരുടെ സമീപസ്ഥലങ്ങളിലോ എന്തെങ്കിലും മഹാവിപത്തുകൾ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അല്ലാഹുവിന്റെ നിശ്ചയത്തിന് ഒരിക്കലും മാറ്റം വരുകയില്ല ഇതൊക്കെയാണ് ഈ വചനത്തിലടങ്ങിയ സാരം. ഇസ്ലാമിന്റെ വിജയവും, ശിർക്കിന്റെ പരാജയവും അടുത്ത ഭാവിയിൽ പരിപൂർണ മായിത്തീരുന്നതാണെന്നുള്ള അല്ലാഹുവിന്റെ വാഗ്ദാനം യഥാർഥമായി പുലർന്നതും, അത് വരെയും യുദ്ധം, ക്ഷാമം തുടങ്ങിയ ആപത്തുകൾ മുശ്രിക്കുകൾക്ക് അനുഭവപ്പെ ട്ടുകൊണ്ടിരുന്നതും പ്രസിദ്ധമാണല്ലോ. എന്ന വാക്യത്തിന് പരിഭാ ഷയിൽ കണ്ടത് പോലെ- "അല്ലെങ്കിൽ അവരുടെ വസതിക്ക് സമീപം അത് (ആ മുട്ടി എന്ന് അർഥം കൽപിച്ചുകൊണ്ടുള്ള താണ് മേൽകണ്ട വിവരണം. ആ വാക്യത്തിന് "അല്ലെങ്കിൽ നീ (നബി) അവരുടെ വസ തിക്ക് സമീപം ഇറങ്ങിച്ചെല്ലും' എന്നും അർഥം വരാവുന്നതാണ്. മക്കാവിജയം വഴി ഇസ്ലാമിന്റെ വിജയം പൂർത്തിയാകുന്നത്വരെ അതിന്റെ പരിസരങ്ങളിലുള്ള ഓരോ രാജ്യങ്ങൾ നബി ˜ ജയിച്ചടക്കിക്കൊണ്ടിരിക്കും എന്നായിരിക്കും അപ്പോൾ ഇതിന്റെ താൽപര്യം. വ്യാഖ്യാതാക്കളിൽ ഒരു വിഭാഗം ഇൗ വാക്യത്തിന് കൽപിച്ചിരി ക്കുന്ന വ്യാഖ്യാനം ഇതാകുന്നു. എന്ന വാക്കിന് "പാരായണം' എന്നും "പാരായണ ഗ്രമ്ലം' എന്നും അർഥമുണ്ടെന്നും, ഇതിൽ നിന്നാണ് വിശുദ്ധ എന്ന് പേർ വന്ന തെന്നും കഴിഞ്ഞ സൂറത്തിലെ 2-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിരിക്കുന്നു. ഇവിടെ എന്ന് പറഞ്ഞത് മുൻവേദഗ്രമ്ലങ്ങളാകുന്ന പാരായണ ഗ്രമ്ലങ്ങളെ ഉദ്ദേശിച്ചാകുന്നു. ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറയുന്നു: "ദാവൂദ് (അ)ന് ക്വുർ ആൻ ലഘുവാക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മൃഗത്തിന് (വാഹനത്തിന്) ജീനിയിട്ടു കെട്ടുവാൻ അദ്ദേഹം കൽപിച്ചിട്ട് അത് കെട്ടിത്തീരും മുമ്പായി അദ്ദേഹം ഓതുമായിരുന്നു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളുടെ പ്രവർത്തനത്തിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നതുമില്ല.' (അ; ബു) ഇൗ നബിവചനത്തിൽ എന്ന് പറ ഞ്ഞത് ദാവൂദ് നബി(അ)യുടെ വേദഗ്രമ്ലത്തെ (സബൂറിനെ) ഉദ്ദേശിച്ചാണെന്നു വ്യക്ത മാണ്. എന്ന വാക്കിനാണ് -മിക്ക വ്യാഖ്യാതാക്കളും കൽപിച്ച പോലെ-"അറിഞ്ഞുകൂടേ' എന്ന് നാമും അർഥം കൽപിച്ചിരിക്കുന്നത്. സാധാരണഗതി യിൽ നിരാശപ്പെട്ടിട്ടില്ലേ' എന്നായിരിക്കും ആ വാക്കിനർഥം വരുക. ഒരു കാര്യത്തെപ്പറ്റി ശരിക്കും വ്യക്തമായി അറിയുമ്പോഴാണല്ലോ അതിന്റെ മറുവശത്തെപ്പറ്റി നിരാശപ്പെടു ന്നത്. അവിശ്വാസികൾ വിശ്വസിക്കാത്തതിന്റെ കാരണം നല്ലപോലെ അറി യാവുന്ന സ്ഥിതിക്ക് അവർ വിശ്വസിക്കുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്ക് ആശയും പ്രതീക്ഷയും ഉണ്ടാവാൻ അവകാശമില്ലല്ലോ. അതാണ് ഇൗ പ്രയോഗത്തിലടങ്ങിയ സൂചന. വിഭാഗം - 5
13:32–33وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَأَمۡلَيۡتُ لِلَّذِينَ كَفَرُواْ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ
أَفَمَنۡ هُوَ قَآئِمٌ عَلَىٰ كُلِّ نَفۡسِۭ بِمَا كَسَبَتۡۗ وَجَعَلُواْ لِلَّهِ شُرَكَآءَ قُلۡ سَمُّوهُمۡۚ أَمۡ تُنَبِّـُٔونَهُۥ بِمَا لَا يَعۡلَمُ فِي ٱلۡأَرۡضِ أَم بِظَٰهِرٖ مِّنَ ٱلۡقَوۡلِۗ بَلۡ زُيِّنَ لِلَّذِينَ كَفَرُواْ مَكۡرُهُمۡ وَصُدُّواْ عَنِ ٱلسَّبِيلِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ
(32) തീർച്ചയായും, നിന്റെ മുമ്പ് പല റസൂലുകളെക്കുറിച്ചും പരിഹസി ക്കപ്പെടുകയുണ്ടായിട്ടുണ്ട്; എന്നിട്ട് ഞാൻ (ആ) അവിശ്വസിച്ചവർക്ക് താമസം നൽകി (അയച്ചുവിട്ടു); പിന്നെ, ഞാൻ അവരെ പിടിച്ചു (ശിക്ഷിച്ചു). അപ്പോൾ, എന്റെ ശിക്ഷാ നടപടി എങ്ങിനെയായി രുന്നു? ധ അത് കുറിക്കുകൊണ്ടില്ലേ?! പ (33) അപ്പോൾ, എല്ലാ (ഓരോ) വ്യക്തിയുടെ മേലും അത് (പ്രവർത്തിച്ചു) സമ്പാദിച്ചതിനെപ്പറ്റി (മേൽനോട്ടം ചെയ്തുകൊണ്ട്) നില കൊള്ളുന്ന യാതൊരുവനോസ്ല.? ധ അവനെങ്ങിനെ ഒരു കഴിവും ഇല്ലാ ത്തവർക്ക് സമമാകുന്നു?! പ (എന്നിട്ടും) അവർ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു! നീ പറയുക: "നിങ്ങൾ അവരെ (ഒന്നു) പേര് പറഞ്ഞു (വിവരിച്ചു) തരുവിൻ! അതല്ല, ഭൂമിയിൽ (ഉള്ളതായി) അവൻ അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങൾ അവന് വിവരം അറിയിക്കു ന്നുവോ?! അതല്ല, (അർഥമില്ലാത്ത) വല്ല പുറംവാക്കും മൂലം (അങ്ങിനെ പറ യുന്നത്) ആണോ?!" പക്ഷേ, (അതൊന്നുമല്ല-ആ) അവിശ്വസിച്ചവർക്ക് അവരുടെ തന്ത്രം അലങ്കാരമായി കാണിക്കപ്പെട്ടിരിക്കു കയാണ്; അവർ (ശരിയായ) മാർഗ ത്തിൽ നിന്നും തട്ടിത്തിരിക്കപ്പെടു കയും ചെയ്തിരിക്കുന്നു. ഏതൊരു വനെ അല്ലാഹു വഴിപിഴവിലാക്കു ന്നുവോ അവന്ന് (പിന്നെ) നേർവഴി യിലാക്കുന്ന ഒരുവനുമില്ല. (32) തീർച്ചയായും ഉണ്ട് പരിഹസിക്കപ്പെട്ടിട്ടു(ണ്ട്) പല റസൂ ലുകളെപ്പറ്റിയും നിന്റെ മുമ്പ് എന്നിട്ട് ഞാൻ താമസം നൽകി. പിന്തിച്ചു കൊടുത്തു (അയവ് നൽകി) അവിശ്വസിച്ചവർക്ക് പിന്നെ, പിന്നീട് അവരെ ഞാൻ പിടിച്ചു അപ്പോൾ എങ്ങിനെ ആയിരുന്നു, ഉണ്ടായി എന്റെ ശിക്ഷാ നടപടി, പ്രതികാര നടപടി. (33) അപ്പോൾ യാതൊരുവനോ അവൻ നിലകൊള്ളുന്നവനാണ് എല്ലാ വ്യക്തിയുടെ (ദേഹ ത്തിന്റെ-ആളുടെ-ആത്മാവിന്റെ) മേലും അത് സമ്പാദിച്ചതിനെപ്പറ്റി അവർ ആക്കിയിരിക്കുന്നു അല്ലാഹുവിന് പങ്കാളികളെ നീ പറയുക പറയുവിൻ (നിർണയിച്ചു വിവരിച്ചു തരുക) അതല്ല (അല്ലാത്തപക്ഷം) നിങ്ങൾ അവന് വിവരം അറിയിക്കുന്നോ, പറഞ്ഞുകൊടുക്കുന്നോ അവൻ അറിയാത്തതിനെപ്പറ്റി ഭൂമിയിൽ അല്ലെങ്കിൽ വല്ല ബാഹ്യമായ (പുറമെയുള്ള)ത് മൂലമാണോ വാക്കിൽ നിന്നുള്ള പക്ഷേ എന്നാൽ അലങ്കരിക്ക (അലങ്കാരമായി കാണിക്ക) പ്പെട്ടിരിക്കുന്നു അവി ശ്വസിച്ചവർക്ക് അവരുടെ തന്ത്രം, കുതന്ത്രം, ഉപായം അവർ തിരിക്ക (തട്ടിവിട) പ്പെടുകയും ചെയ്തിരിക്കുന്നു മാർഗത്തിൽ നിന്ന് ആരെ, ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ അല്ലാഹു എന്നാൽ അവന്നില്ല ഒരു വഴിചേർക്കുന്നവനും, വഴികാട്ടിയും ഓരോ വ്യക്തിയുടെയും സകല ചെയ്തികളും സൂക്ഷ്മവീക്ഷണം നടത്തിക്കൊണ്ടി രിക്കുന്ന അല്ലാഹുവിന് ചില പങ്കാളികൾ ഉണ്ടെന്നാണല്ലോ അവർ പറയുന്നത്. എന്നാൽ, അവന് പങ്കുകാരായിരിക്കുവാൻ അർഹതയുള്ള ആ പങ്കാളികൾ ആരൊക്കെയാണെന്ന് അവരൊന്ന് വിവരിച്ചുതരട്ടെ, അതൊന്ന് കാണാമല്ലോ. ഒരു പക്ഷേ, അല്ലാഹുവിന്റെ അറിവിൽപെടാത്ത ചില പങ്കാളികൾ ഈ ഭൂമിയിൽ അവന്നുണ്ടെന്നുള്ള ഒരു വിവരം അവന് പറഞ്ഞുകൊടുക്കുകയാണോ അവർ ചെയ്യുന്നത്? അങ്ങിനെയാണെങ്കിൽ അത് തനി കള്ളമാകുന്നു. കാരണം, ഭൂമിയിൽ അല്ലാഹു അറിയാത്ത ഒന്നുംതന്നെയില്ല. എനി, യഥാർഥമൊന്നും നോക്കാതെ, നിരർഥമായ ഒരു വെറും വാക്കായിക്കൊണ്ട് മാത്രം അവർ അങ്ങിനെ പറയുകയാണ് ചെയ്യുന്നതെങ്കിൽ, അതിനൊട്ടു വിലയും കല്പിക്കുവാനില്ല എന്ന് സാരം. അവരോട് ന്യായവാദം നടത്തിയിട്ടും ഗുണദോഷിച്ചിട്ടും ഫലമില്ല. അവർ ചെയ്യുന്ന ഏത് അക്രമവും തോന്നിയവാസവും തങ്ങൾക്കൊരു അന്തും അലങ്കാരവുമായിട്ടാ ണവർ കണക്കുകൂട്ടുന്നത്. നേർവഴി കാണുവാൻ കഴിയാത്തവണ്ണം അവർ അതിൽ നിന്നും അകന്നുപോയിരിക്കുന്നു. അങ്ങിനെയുള്ളവരെ നേർമാർഗത്തിലേക്ക് എത്തിക്കുക അല്ലാ ഹുവിന് പതിവില്ല (നിശ്ചയമായും, ഏതൊരുവൻ വളരെ നന്ദികെട്ട വ്യാജവാദിയാണോ അവനെ അല്ലാഹു നേർമാർഗത്തിലാക്കുകയില്ല. (39: 3) (നിശ്ചയമായും ഏതൊരുവൻ വലിയ വ്യാജവാ ദിയും അതിരുകവിഞ്ഞവനുമാണോ അവനെ അല്ലാഹു നേർമാർഗത്തിലാക്കുകയില്ല. (40:28) അല്ലാഹു നേർമാർഗത്തിലാക്കാത്തവരെ പിന്നെ ആർ നേർമാർഗത്തിലാക്കുവാ നാണ്?!
13:34لَّهُمۡ عَذَابٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَشَقُّۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٖ
(34) അവർക്ക് ഇഹലോക ജീവി തത്തിൽ ഒരു (തരം) ശിക്ഷയുണ്ടായി രിക്കും; പരലോകത്തെ ശിക്ഷയാകട്ടെ, കൂടുതൽ ഞെരുക്കമുള്ളത് തന്നെയാ യിരിക്കും. അല്ലാഹുവി (ന്റെ ശിക്ഷ യി)ൽനിന്ന് കാ(ത്തുരക്ഷി)ക്കുന്ന ഒരാളും അവർക്കില്ലതാനും. (34) അവർക്കുണ്ട് ശിക്ഷ ജീവിതത്തിൽ ഐഹിക, ഇഹ ത്തിലെ ശിക്ഷ തന്നെ, ശിക്ഷയാകട്ടെ, പരത്തിലെ അധികം ഞെരു ക്കമുള്ളത് അവർക്കില്ലതാനും അല്ലാഹുവിൽ നിന്ന് ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനും ഇഹത്തിൽ കൊല, ബന്ധനം, അപമാനം, ക്ഷാമം ആദിയായ ശിക്ഷാനുഭവങ്ങൾ, പരത്തിലാകട്ടെ, കഠിനകഠോരവും ശാശ്വതവുമായ നരകശിക്ഷയും!
13:35۞مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ أُكُلُهَا دَآئِمٞ وَظِلُّهَاۚ تِلۡكَ عُقۡبَى ٱلَّذِينَ ٱتَّقَواْۚ وَّعُقۡبَى ٱلۡكَٰفِرِينَ ٱلنَّارُ
(35) സൂക്ഷ്മത പാലിക്കുന്നവ രോട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗത്തിന്റെ മാതിരി (ഇതത്രെ): അതിന്റെ അടിഭാഗത്തിലൂടെ അരു വികൾ ഒഴുകിക്കൊണ്ടിരിക്കും. അതിലെ ഭോജ്യം നിരന്തരമായതാ കുന്നു: അതിലെ തണലും (തന്നെ). അത് സൂക്ഷ്മത പാലിച്ചവരുടെ പര്യ വസാനമത്രെ. അവിശ്വാസികളുടെ പര്യവസാനമാകട്ടെ, നരകവുമാ കുന്നു. (35) ഉപമ, മാതിരി, ഉദാഹരണം സ്വർഗത്തിന്റെ വാഗ്ദാനം ചെയ്യപ്പെട്ടതായ സൂക്ഷ്മത പാലിക്കുന്നവരോട്, ഭയഭക്തർക്ക് നടക്കും, ഒഴുകും അതിന്റെ അടിഭാഗത്തിലൂടെ നദികൾ അതിലെ തീറ്റ (ഭോജ്യം) നിരന്തരമായതാണ്, പതിവായി നിലനിൽക്കുന്നതാണ് അതിലെ തണലും അത്, അവ പര്യവസാനമാകുന്നു സൂക്ഷ്മത പാലിച്ചവ രുടെ പര്യവസാനമാകട്ടെ അവിശ്വാസികളുടെ നരകവുമാകുന്നു. ആദം നബി(അ)യെ സൃഷ്ടിച്ചശേഷം അദ്ദേഹത്തെ സ്വർഗത്തിൽ താമസിപ്പിച്ച അവ സരത്തിൽ അല്ലാഹു അദ്ദേഹത്തോട് പറയുകയുണ്ടായി; "നിശ്ചയമായും നിനക്കവിടെ വിശക്കാതെയും നന്മമാകാതെയുമിരിക്കാം. നിനക്കവിടെ ദാഹിക്കാതെയും വെയിൽകൊ ള്ളാതെയുമിരിക്കാം. (ത്വാഹാ: 118, 119)
13:36وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَفۡرَحُونَ بِمَآ أُنزِلَ إِلَيۡكَۖ وَمِنَ ٱلۡأَحۡزَابِ مَن يُنكِرُ بَعۡضَهُۥۚ قُلۡ إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ وَلَآ أُشۡرِكَ بِهِۦٓۚ إِلَيۡهِ أَدۡعُواْ وَإِلَيۡهِ مَـَٔابِ
(36) നാം (വേദ) ഗ്രമ്ലം നൽകി യിട്ടുള്ളവർ, നിനക്ക് ഇറക്കപ്പെട്ടതിൽ സന്തോഷം കൊള്ളുന്നതാണ്. (ആ) കക്ഷികളിൽ തന്നെയുണ്ട് അതിന്റെ ചിലഭാഗം നിഷേധിക്കുന്നവർ. നീ പറയുക; "ഞാൻ അല്ലാഹുവിനെ ചേർക്കാതിരിക്കുകയും ചെയ്യണ മെന്ന് മാത്രമേ എന്നോട് കൽപിക്ക പ്പെട്ടിട്ടുള്ളൂ. അവനിലേക്കത്രെ ഞാൻ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെ യാണ് എന്റെ മടങ്ങിച്ചെല്ലലും.' (36) യാതൊരു കൂട്ടർ അവർക്ക് നാം നൽകിയിരിക്കുന്നു (വേദ) ഗ്രമ്ലം അവർ സന്തോഷിക്കും അവതരിപ്പിക്കപ്പെട്ടതിൽ നിനക്ക് (ആ) കക്ഷികളിൽ തന്നെയുണ്ട് നിഷേധിക്കന്നവർ അതിൽ ചിലത് നീ പറയുക ഞാൻ കൽപിക്കപ്പെടുകമാത്രം ചെയ്തിരി ക്കുന്നു ഞാൻ ആരാധിക്കുവാൻ അല്ലാഹുവിനെ ഞാൻ പങ്കു ചേർക്കാതിരിക്കുവാനും അവനോട്, അവനിൽ അവനിലേക്ക് തന്നെ ഞാൻ ക്ഷണിക്കുന്നു അവനിലേക്ക് തന്നെ എന്റെ മടങ്ങിച്ചെല്ലലും. വേദക്കാർ സത്യത്തിൽ നിന്ന് വളരെയധികം പിഴച്ചുപോയിട്ടുണ്ടെങ്കിലും മതാവശി ഷ്ടങ്ങളായി കുറേയെല്ലാം വിശ്വാസാചാരങ്ങൾ അവരിൽ നിലവിലുണ്ടായിരുന്നു. അതു കൊണ്ട് നബി ˜ അവതരിച്ച ഈ വേദഗ്രമ്ലം സത്യമാണെന്നും, വിഗ്രഹാരാധന തുടങ്ങിയ മുശ്രിക്കുകളുടെ പല വിശ്വാസാചാരങ്ങളും തെറ്റാണെന്നും അവർക്കറിയാ മായിരുന്നു. തങ്ങളുടെ വേദഗ്രമ്ലവും തമ്മിലുള്ള യോജിപ്പിന്റെ അടിസ്ഥാ നത്തിൽ വേദക്കാർ മുഴുവനും സന്തോഷം കൊള്ളേണ്ടവരാണ്. പക്ഷേ, എല്ലാവരും അങ്ങിനെ ചെയ്തില്ല. ഒരു വിഭാഗം അതിൽ സന്തോഷവും താൽപ ര്യവും പ്രകടിപ്പിച്ചു. ഈ വിഭാഗത്തെപ്പറ്റിയാണ് വേദഗ്രമ്ലം പാരായണം ചെയ്യേണ്ട മുറപ്രകാരം പാരായണം ചെയ്യുന്ന വേദക്കാർ ഇതിൽ - ഈ വിശ്വസിക്കു ന്നതാണ് എന്ന് സൂഃ അൽബക്വറഃ 121 ൽ അല്ലാഹു പറഞ്ഞിരിക്കുന്നത്. യഹൂദികളിൽ അബ്ദുല്ലാഹിബ്നുസലാം (റ) മുതലായ അൽപം ചിലരും, ക്രിസ്ത്യാനികളിൽ അബീ സീനിയാ, നജ്റാൻ എന്നിവിടങ്ങളിൽ നിന്ന് മുസ്ലിംകളായിത്തീർന്ന ഏതാനും ആളു കളും സന്തോഷം കൊള്ളുകയും വിശ്വസിക്കുകയും ചെയ്തു. മറ്റൊരു വിഭാഗം-ഇവരാണ് അവരിൽ ബഹുഭൂരിഭാഗംതങ്ങളുടെ പക്കൽ നിലവിലുള്ള വിശ്വാ സാചാരങ്ങൾക്ക് നിരക്കാത്തതായി കണ്ടതെല്ലാം നിഷേധിക്കുന്നവരായി രുന്നു. ഇവരാണ് വേദക്കാരിൽ നിന്ന് ഇസ്ലാമിന്റെ ശത്രുക്കളായി മാറിയ കക്ഷി. ബുബ്നുൽ അശ്റഫ് മുതലായ യഹൂദീ തലവൻമാരും സയ്യിദ്, ആക്വിബ് മുതലായ നജ്റാനീ ക്രിസ്തീയ നേതാക്കളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരാകുന്നു. നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരിനിങ്ങളുടെ വേദഗ്രമ്ലം മുഖേന അല്ലാഹു കൽപിച്ച അതേ മൗലിക സിദ്ധാന്തമാകുന്ന തൗഹീദ് തന്നെയാണ് എന്നോടും കൽപി ക്കപ്പെടുന്നത്. അതിൽ വിട്ടുവീഴ്ചക്ക് യാതൊരു പഴുതുമില്ല. അതിലേക്ക് മാത്രമാണ് എല്ലാവരെയും ഞാൻ ക്ഷണിക്കുന്നതും. വല്ല വീഴ്ചയും ഞാൻ കാണിക്കുന്നപക്ഷം ഞാൻ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരും. അവനിലേക്കാണല്ലോ ഞാൻ അവരോട് പറയുവാൻ നബി ˜ യോട് അല്ലാഹു കൽപി ക്കുന്നു. സൂഃ വേദക്കാരെ തൗഹീദിലേക്കു ക്ഷണിക്കുവാൻ കൽപിച്ച കൽപന ഇങ്ങിനെ കാണാവുന്നതാണ്: (പറയുക: വേദക്കാരേ, നമുക്കും നിങ്ങൾക്കുമിടയിൽ സമമായ ഒരു വാക്യത്തിലേക്ക് വരുവിൻ. അതായത് നാം അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും, അവനോട് ഒന്നിനെയും പങ്കുചേർക്കരുതെന്നുംസ്ല.' (3:64)
13:37وَكَذَٰلِكَ أَنزَلۡنَٰهُ حُكۡمًا عَرَبِيّٗاۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ مَا جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا وَاقٖ
(37) അത് പോലെ, ഇതിനെ നാം അറബി (ഭാഷ)യിലുള്ള ഒരു വിധി നിയമ മായി അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് അറിവിൽനിന്നും വന്നു കിട്ടി യതിന് ശേഷം അവരുടെ ഇച്ഛകളെ നീ പിൻപറ്റിയെങ്കിൽ, അല്ലാഹുവി (ന്റെ ശിക്ഷയി)ൽ നിന്ന് രക്ഷാധികാ രിയാകട്ടെ, കാ(ത്തുരക്ഷി)ക്കുന്നവ നാകട്ടെ, നിനക്കു(ണ്ടാവുക) ഇല്ല. (37) അതുപോലെ ഇത് നാം അവതരിപ്പിച്ചിരിക്കുന്നു ഒരു വിധിയായി, നിയമമായി അറബിയിലുള്ളതായ നീ പിൻപറ്റിപ്പോയെ ങ്കിൽ അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ ശേഷം, പിറകെ നിനക്ക് വന്നതിന് അറിവിൽ നിന്ന് നിനക്കില്ല അല്ലാഹുവിൽ നിന്ന് ഒരു ബന്ധുവും, രക്ഷാധികാരിയും ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനുമില്ല. മുമ്പ് വേദക്കാരിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്പോലെയുള്ള ഒരു വേദഗ്രമ്ലം തന്നെ യാണ് ഈ മനുഷ്യൻ അറിഞ്ഞും ആചരിച്ചും വരേണ്ടുന്ന നിയമ നടപടി കളാണ് അതിലുള്ളത്. അവതരിക്കുന്നത് അറബികൾക്കിടയിലാകകൊണ്ട് അത് അറ ബിയിലാക്കിയിരിക്കയാണ് എന്നൊക്കെയാണ് ഒന്നാമത്തെ വാക്യത്തിലെ ആശയം. തുടർന്നുകൊണ്ടു വേദക്കാരുടെ തന്നിഷ്ടങ്ങളെ പിൻപറ്റരുതെന്നു നബി ˜ യോട് വിരോ ധിച്ചത് നബി ˜ അങ്ങിനെ ചെയ്തേക്കാനിടയുള്ളത്കൊണ്ടല്ല; അവിടുത്തെ പ്രബോ ധനങ്ങളിൽ അവർക്ക് വേണ്ടി വല്ല വിട്ടുവീഴ്ചയും സ്വീകരിച്ചാൽ കൊള്ളാമെന്നുള്ള അവരുടെ മോഹവും പ്രതീക്ഷയും വിട്ടേക്കുവാൻ വേണ്ടിയാണത്. സത്യവിശ്വാസി കൾക്കാകട്ടെ, ഇതുമൂലം മനക്കരുത്ത് വർധിക്കുകയും ചെയ്യുന്നതാണ്. വിഭാഗം - 6
13:38–39وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ
يَمۡحُواْ ٱللَّهُ مَا يَشَآءُ وَيُثۡبِتُۖ وَعِندَهُۥٓ أُمُّ ٱلۡكِتَٰبِ
(38) നിനക്ക് മുമ്പ് പല റസൂലു കളെയും നാം അയക്കുകയുണ്ടായി ട്ടുണ്ട്. സന്താ നങ്ങളെയും ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു റസൂലിനും തന്നെ അല്ലാഹുവിന്റെ അനുമതി പ്രകാ രമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടു വരാവതല്ല. എല്ലാ (ഓരോ) കാലാവധി ക്കുമുണ്ട് ഒരു (രേഖാ) ഗ്രമ്ലം. (39) അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ മായിക്കുകയും സ്ഥിരപ്പെടു ത്തുകയും ചെയ്യുന്നു. മൂലഗ്രമ്ലം (അഥവാ മൂലരേഖ) അവന്റെ പക്കൽ ഉണ്ട്താനും. (38) തീർച്ചയായും നാം അയച്ചിട്ടുണ്ട്, അയക്കുകയുണ്ടായി. പല റസൂലുകളെയും നിന്റെ മുമ്പ് നാം ഏർപ്പെടുത്തുക (ആക്കുക, ഉണ്ടാക്കുക)യും ചെയ്തിരിക്കുന്നു. അവർക്ക് ഇണകളെ (ഭാര്യമാരെ) സന്തതികളെയും ആകാവതല്ല, പാടില്ല ഒരു റസൂലിനും അദ്ദേഹം വരൽ വല്ല ദൃഷ്ടാന്തവും കൊണ്ട് അനുവാദപ്രകാരം (സമ്മതത്തോടെ) അല്ലാതെ അല്ലാഹുവിന്റെ എല്ലാ കാലാവധിക്കുമുണ്ട് ഒരു ഗ്രമ്ലം (രേഖനിശ്ചയംനിയമം). (39) അല്ലാഹു മായിക്കുന്നു, നീക്കിക്കളയും അവൻ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുക (ഉറപ്പിച്ചുവെക്കുക)യും ചെയ്യും. അവന്റെ പക്കലുണ്ട്താനും മൂലഗ്രമ്ലം, മൂലരേഖ ആദ്യത്തെ വചനത്തിൽ പ്രധാനമായി രണ്ട് വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. (1) മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെങ്കിൽ എന്ത്കൊണ്ട് മറ്റു മനുഷ്യരെപ്പോലെ അവൻ ഭാര്യാമക്കളുള്ളവനായിരിക്കുകയും, ഭക്ഷണം കഴിക്കുകയും, അങ്ങാടിയിൽക്കൂടി നടക്കുകയും ചെയ്യുന്നു? എന്നിങ്ങനെ അവിശ്വാസികൾ പറയാറുണ്ടായിരുന്നു. ഇതിന് അല്ലാഹു മറുപടി പറയുന്നു: മുഹമ്മദ് ഒരു പുതിയ റസൂലല്ല. അദ്ദേഹത്തിന് മുമ്പും പല റസൂലുകൾ വന്നിട്ടുണ്ട്. ഭാര്യമാരും മക്കളുമൊക്കെ അവർക്കും ഉണ്ടായിരുന്നു. അല്ലാ ഹുവിന്റെ റസൂലുകളായത്കൊണ്ട് അവരാരും മാനുഷ പ്രകൃതിക്കതീതരായിരുന്നില്ല. അപ്പോൾ മുഹമ്മദിന് ഭാര്യമാരും മക്കളും ഉള്ളതുകൊണ്ട് അദ്ദേഹം റസൂലല്ലാതാകു ന്നില്ല. (2) മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെങ്കിൽ ഞങ്ങൾ ആവശ്യപ്പെടുന്ന അമാനു ഷിക ദൃഷ്ടാന്തം അവൻ ഞങ്ങൾക്ക് കാണിച്ചുതരേണ്ടതല്ലേ എന്നും മറ്റുമുള്ള അവി ശ്വാസികളുടെ വാദത്തിന് അല്ലാഹു മറുപടി നൽകുന്നു: ദൃഷ്ടാന്തം കാണിക്കൽ അല്ലാ ഹുവിന്റെ മാത്രം കഴിവിൽപെട്ടതാണ്. സ്വന്തം നിലക്ക് ഒരു റസൂലിനും അതിന് കഴി വില്ല. അല്ലാഹുവിന്റെ അനുമതിയും ഉദ്ദേശ്യവും ഉണ്ടാകുമ്പോൾ മാത്രമേ അത് സംഭവി സംഭവിക്കേണ്ടത്, സന്ദർഭത്തിനൊത്ത ദൃഷ്ടാന്തം ഏതാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ അല്ലാഹുവിന്റെ അടുക്കൽ ചില നിശ്ച യങ്ങളും നിയമവ്യവസ്ഥകളുമുണ്ട്. അതനുസരിച്ച് വേണ്ടിവരുമ്പോൾ വേണ്ടുന്ന ദൃഷ്ടാ ന്തങ്ങൾ അവൻ അവതരിപ്പിക്കുകയും ചെയ്യും. അല്ലാതെ, ജനങ്ങളോ റസൂലുകളോ ആവശ്യപ്പെടുമ്പോൾ അത് സംഭവിക്കുവാൻ പോകുന്നില്ല. നബി തിരുമേനി ˜ യെപ്പോലെ മുമ്പുള്ള റസൂലുകൾക്ക് ഭാര്യമാരും, മക്കളും ഉണ്ടാ യിരുന്നുവെന്ന് പറയുമ്പോൾ ഇൗസാ നബി(അ)ക്കും ഭാര്യാമക്കളുണ്ടായിരുന്നുവെന്ന് വിവാഹം ചോദിക്കപ്പെട്ടേക്കാം. റസൂ ലുകളുടെ മൊത്തത്തിലുള്ള സ്ഥിതിയാണ് അല്ലാഹു പ്രസ്താവിച്ചത്. അതിൽനിന്ന് ഒന്നോ രണ്ടോ വ്യക്തികൾ ഒഴിവായിരിക്കുന്നതിൽ അസാംഗത്യമൊന്നുമില്ല. പൊതു വായ ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ, വിശദമായ പരിശോധനയിൽ ദുർലഭം ചിലത് അതിൽനിന്ന് ഒഴിവായിരിക്കുക സാധാരണമത്രെ. രണ്ടാമത്തെ വചനത്തിൽ (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ മായിച്ചുകളയുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യും) എന്ന വാക്യത്തിന്റെ വ്യാഖ്യാന ത്തിൽ പണ്ഡിതൻമാർക്കിടയിൽ പല അഭിപ്രായങ്ങളും കാണാം. മായിക്കലി ( ) ന്റെ അർഥമെന്താണെന്നും, ഏത് തരത്തിലുള്ള വിധി നിശ്ചയങ്ങളിലാണത് സംഭവിക്കു കയെന്നുമുള്ളതിൽ അവർ സ്വീകരിച്ച നിലപാടാണ് ഭിന്നതക്ക് കാരണം. പ്രസ്തുത വാക്യത്തിന്റെ ബാഹ്യമായ അർഥവ്യാപ്തിയിൽ ഉൾപ്പെടുന്ന എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ ഉദ്ദേശ്യം അനുസരിച്ച് മാറ്റം സംഭവിക്കുമെന്നാണ് ഒരു വിഭാഗം പണ്ഡി തന്മാർ അതിൽനിന്ന് മനിലാക്കുന്നത്. ആയുഷ്ക്കാലം, ആഹാരം, ഭാഗ്യനിർഭാഗ്യം, രോഗാരോഗ്യം, വിശ്വാസാവിശ്വാസം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതനുസരിച്ച് മായി ക്കലിന് അഥവാ മാറ്റത്തിന്വിധേയമാകുന്നു. ഉമർ, ഇബ്നു ഇബ്നു അ∫ാസ്, ക്വത്താദഃ, ള്വഹ് ഹാക്ക്, ഇബ്നു ജുറൈജ് (റ) മുതലായ മഹാന്മാർ ഇൗ അഭിപ്രായത്തോട് യോജിക്കുന്നവരായിട്ടാണ് അറിയപ്പെടുന്നത്. "അല്ലാഹുവേ, എന്നെ നീ ദുർഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് മായിച്ചു എന്നെ നീ സൽഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ആക്കിത്തരേണമേ! നീ ഉദ്ദേശിക്കുന്നത് നീ മായി ക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുമല്ലോ' എന്ന അർഥത്തിലുള്ള ചില പ്രാർഥന കൾ ഉമറും, ഇബ്നു (റ) പ്രാർഥിക്കാറുണ്ടായിരുന്നതായി നിവേദനങ്ങളും വന്നിട്ടുണ്ട്. "കുടുംബബന്ധം പാലിക്കുന്നത് ഉപജീവനത്തിൽ വിശാല തയും, വർധനവും ഉണ്ടാക്കുന്നതാണ്' (ബു;മു.) എന്നത് പോലെയുള്ള ചില നബിവചനങ്ങൾ ഇൗ അഭിപ്രായത്തിന് പിൻബലം നൽകുകയും ചെയ്യുന്നു. ചില പ്രത്യേക വിഷയങ്ങളിൽ മാത്രമേ മായിക്കൽമാറ്റം ള്ളൂവെന്നും, അല്ലാഹു ഉദ്ദേശിക്കുന്നതിനെ അവൻ മായിക്കുമെന്ന് പറഞ്ഞത് ആ പ്രത്യേക വിഷയങ്ങളെ ഉദ്ദേശിച്ചാണെന്നുമാണ് മറ്റൊരു അഭിപ്രായം. എന്നാലും, പ്രത്യേക വിഷ യങ്ങളെ നിർണയിക്കുന്നതിലും മായിക്കലിന്റെ ഉദ്ദേശ്യം വിവരിക്കുന്നതിലും വ്യത്യസ്ത മായ അഭിപ്രായങ്ങളുണ്ട്താനും. ചില വസ്തുതകൾ ഇവിടെ മനിരുത്തേണ്ടതുണ്ട്: (1) അല്ലാഹു ഉദ്ദേശിക്കുന്ന കാര്യം അവൻ മായിക്കുകയും, അവൻ ഉദ്ദേശിക്കുന്ന കാര്യം അവൻ സ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന് അല്ലാഹു പറയുന്നു. അവന്റെ ഇൗ പരിമിതിയോ കൂട്ടിച്ചേർക്കാതെ, അതിന്റെ മുഖവിലക്ക് തന്നെ സ്വീകരിക്കുന്നതിലാണ് കൂടുതൽ സുരക്ഷിതത്വമുള്ളത്. അവൻ എന്തുദ്ദേശിക്കു ന്നുവോ അതിനെ, എങ്ങിനെ ഉദ്ദേശിക്കുന്നുവോ അങ്ങിനെ അവൻ മായിക്കുകയും സ്ഥിര പ്പെടുത്തുകയും ചെയ്യുന്നുവെന്നല്ലാതെ, ഇന്നിന്ന കാര്യം അതിൽനിന്ന് ഒഴിവാണെന്നോ, ഇന്നിന്ന കാര്യം അതിൽനിന്ന് ഒഴിവല്ലെന്നോ നിശ്ചയിക്കേണമെങ്കിൽ അതിന് തക്ക തായ തെളിവുതന്നെ വേണം. (2) അല്ലാഹുവിന്റെ ഏതെങ്കിലും വിധി നിശ്ചയത്തിൽ എന്തെങ്കിലും ഭേദഗതി വരു ത്തുന്നപക്ഷം. അത് അവന്റെ മുൻനിശ്ചയത്തിലുള്ള വൈകല്യമോ, പോരായ്മയോ കൊണ്ടല്ലെന്നും, അവന് മാത്രം അറിയാവുന്ന ചില പ്രത്യേക യുക്തിരഹസ്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നത്കൊണ്ടായിരിക്കുമെന്നും പറയേണ്ടതില്ലല്ലോ. ഇൗ വിഷ യകമായി അറിഞ്ഞിരിക്കേണ്ടുന്ന പലതും "ക്വദ്വാക്വദ്റി"നെ സംബന്ധിച്ച് സൂഃ ഹദീ ദിന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പിൽ കാണാവുന്നതാകുന്നു) ള്വഹ് ഹാക്ക്ബ്നു മുസാഹിം പ്രസ്താവിച്ചതായി ഇബ്നുകഥീർ (റ) ഉദ്ധരിച്ച ഒരു വാചകത്തിന്റെ സാരം ഇപ്രകാരമാണ്: അല്ലാഹു ആകാശത്ത്നിന്ന് ഇറക്കിയ ഓരോ ഗ്രമ്ലത്തിനും ഒരു നിശ്ചിത കാലവും അവധിയും ഉള്ളത്കൊണ്ട് അവയിൽ ചിലത് മുമ്പ്തന്നെ മായിക്കുകയും അവസാനം മുഖേന എല്ലാം നസ്ഖ് ചെയ്യുകയും ചെയ്തിരിക്കുന്നു. (മൂലഗ്രമ്ലം-അഥവാ മൂലരേഖ-അവന്റെ പക്കലുണ്ട്) എന്നാ ണല്ലോ തുടർന്നുള്ള വാക്യം. (ഉമ്മുൽ കിതാബ്) എന്ന വാക്കിന്റെ അർഥ ങ്ങളെപ്പറ്റി സൂറഃ ഫാതിഹയുടെ ആരംഭത്തിലും, ആലു ഇംറാൻ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചിട്ടുണ്ട്. ഇവിടെ ആ വാക്ക്കൊണ്ടുള്ള വിവക്ഷയെന്ന നിലക്ക് (അല്ലാഹുവിന്റെ അറിവ്) എന്നും, (ലൗഹുൽ മഹ്ഫൂദ്) അഥവാ സൂക്ഷിക്കപ്പെട്ട പറയപ്പെടുന്ന അല്ലാഹുവിന്റെ ജ്ഞാനരേഖ ( ) എന്നും (പ്രമാണം) എന്നുമാണ് വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുന്നത്. അനാദി മുതൽ കാലാകാലം വരെയുണ്ടാകുന്ന സർവകാര്യങ്ങളെക്കുറി ച്ചുമുള്ള അല്ലാഹുവിന്റെ ജ്ഞാനരേഖ എന്നത്രെ ആ മൂന്ന് വാക്കുകളുടെയും താൽപര്യം. ( നെപ്പറ്റി സൂറസ്ഥുണ്ണ ബുറൂജിന്റെ അവസാനസ്ഥിണ്ണ വിവരിൺിട്ടു ള്ളത് നോത്ഥുക.
13:40وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ
(40) അവരോട് നാം വാഗ്ദത്തം ചെയ്യുന്നതിൽ ചിലത് ധ ചില ശിക്ഷാ നടപടികൾ പ നാം നിനക്ക് കാണിച്ചു തരുകയോ, അല്ലെങ്കിൽ (അതിന് മുമ്പ്) നിന്നെ നാം പിടിച്ചെടുക്കു കയോ തന്നെ ചെയ്തുവെങ്കിലും, നിന്റെ മേൽ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്: നമ്മുടെ മേലത്രെ വിചാരണ (യുടെ ബാധ്യത). (40) നാം നിനക്ക് കാണിച്ചുതരുക തന്നെ ചെയ്തെങ്കിലും ചിലത് നാമവരോട് വാഗ്ദത്തം (താക്കീത്) ചെയ്യുന്നതിൽ അല്ലെങ്കിൽ നിന്നെ നാം പിടിച്ചെടുക്കുന്നതായാലും എന്നാൽ നിന്റെ മേൽ (മാത്രമാണ്) എത്തിക്കൽ, പ്രബോധനം നമ്മുടെ മേലാണ് വിചാരണ, കണ ക്കുനോക്കൽ ആ സത്യനിഷേധികളുടെ മേൽ അല്ലാഹു ശിക്ഷാനടപടികളെടുക്കുമെന്ന് നിശ്ചയി ച്ചിട്ടുള്ളത് നബി ˜ യുടെ ജീവിതകാലത്ത് തന്നെ സംഭവിച്ചുവെന്നും, അവിടുത്തെ കാല ശേഷം സംഭവിച്ചുവെന്നും വരാം. രണ്ടായാലും നബി ˜ യുടെ ബാധ്യതയിലും കൃത്യ ത്തിലും മാറ്റമൊന്നും വരാനില്ലെന്ന് സാരം.
13:41أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ
(41) അവർക്ക് കണ്ടുകൂടേ, നാം (അവരുടെ) ഭൂമിയിൽ ചെന്നു അതിന്റെ (നാനാ) വശങ്ങളിൽനിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കു ന്നത്?! അല്ലാഹു വിധി കൽപി ക്കുന്നു; അവന്റെ വിധിയെ പിന്നോക്കം വെപ്പിക്കുന്ന ഒരാളുമില്ല. അവൻ വിചാരണ വേഗം നടത്തുന്ന വനുമാകുന്നു. (41) അവർ കണ്ടില്ലേ, അവർക്ക് കണ്ടുകൂടേ നാം ചെല്ലുന്നുവെന്ന് (ആ) ഭൂമിയിൽ അതിനെ നാം ചുരുക്കിക്കൊണ്ട് അതിന്റെ ഭാഗ (ഓര) ങ്ങളിലൂടെ, വശങ്ങളിൽ നിന്ന് അല്ലാഹു വിധിക്കുന്നു പിന്നോക്കം വെപ്പിക്കുന്നവനേ ഇല്ല അവന്റെ വിധിയെ അവനാകട്ടെ വേഗതയുള്ളവനാണ് വിചാരണ അറേബ്യാ മുഴുവനും ശിർക്കിന്റെ വാഴ്ചയിലായിരുന്നുവല്ലോ. മുസ്ലിംകൾ വർധിച്ചും ഇസ്ലാമിന് പ്രചാരം സിദ്ധിച്ചുംകൊണ്ടിരിക്കുന്നതും, അങ്ങിനെ ഓരോ രാജ്യങ്ങളായി ക്രമേണ ഇസ്ലാമിന് അധീനമായിത്തീരുന്നതും അവർക്ക് കാണാവുന്നതാണ്. ഇങ്ങിനെ തങ്ങളുടെ നാട് ചുരുങ്ങിച്ചുരുങ്ങി തങ്ങൾക്ക് ഭൂമിയിൽ സ്ഥലമില്ലാതായിത്തീരുകയും, ഒടുക്കം അവിടെനിന്ന് അവർ തുടച്ചുനീക്കപ്പെടുകയും ചെയ്യുമെന്ന് അവർക്ക് മനി ലാക്കിക്കൂടേ? എല്ലാം അല്ലാഹുവിന്റെ കൽപനയനുസരിച്ചാണ് നടക്കുന്നത്. അതിൽ ഒന്നുംതന്നെ മാറ്റിവെക്കുവാൻ ആർക്കും സാധ്യമല്ല. വിചാരണയും, അനന്തര നടപ ടിയും എടുക്കുവാൻ അവന് ഒട്ടും പ്രയാസമില്ല.
13:42وَقَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَلِلَّهِ ٱلۡمَكۡرُ جَمِيعٗاۖ يَعۡلَمُ مَا تَكۡسِبُ كُلُّ نَفۡسٖۗ وَسَيَعۡلَمُ ٱلۡكُفَّـٰرُ لِمَنۡ عُقۡبَى ٱلدَّارِ
(42) ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിക്കുകയുണ്ടായി; മുഴുവനുമുള്ളത്. എല്ലാ (ഓരോ) വ്യക്തിയും (പ്രവർത്തിച്ചു) സമ്പാദിക്കുന്നത് അവൻ അറിയുന്നു. അവിശ്വാസികൾ വഴിയെ അറിഞ്ഞു കൊള്ളും, ആർക്കാണ് ഭവനത്തിന്റെ (ശുഭ) പര്യവസാനം എന്ന്! (42) തന്ത്രം പ്രയോഗിച്ചിട്ടുണ്ട് ഇവരുടെ മുമ്പുള്ളവർ എന്നാൽ അല്ലാഹുവിനാണ് തന്ത്രം (ഉള്ളത്) മുഴുവനും അവൻ അറിയും സമ്പാദിക്കു (പ്രവർത്തിക്കു) ന്നത് എല്ലാ വ്യക്തിയും, ആളും, ദേഹവും അറിഞ്ഞുകൊള്ളും, വഴിയെ അറിയും അവിശ്വാസികൾ ആർക്കാണ് എന്ന് പര്യവസാനം ഭവനത്തിന്റെ, വസതിയുടെ "ഭവനത്തിന്റെ പര്യവസാനം' ( ) കൊണ്ടുദ്ദേശ്യമെന്താണെന്ന് 22-ാം വചന ത്തിൽനിന്നും മറ്റും മുമ്പ് മനിലാക്കിയിട്ടുണ്ടല്ലോ. "ഇവരുടെ മുമ്പുള്ളവർ തന്ത്രം പ്രയോ ഗിച്ചു"വെന്ന് പറഞ്ഞത് മുൻസമുദായങ്ങൾ അവരുടെ പ്രവാചകന്മാർക്കും, അവരുടെ പ്രബോധനങ്ങൾക്കും എതിരെ നടത്തിയ അക്രമങ്ങളെയും, കുതന്ത്രങ്ങളെയും ഉദ്ദേശി ച്ചാകുന്നു. നംറൂദ് ഇബ്റാഹീം നബി(അ)യോടും, മൂസാ നബി(അ)യോടും, യഹൂദികൾ ഈസാ നബി(അ)യോടും നടത്തിയതുപോലുള്ള എല്ലാ കുതന്ത്രങ്ങളെയും അല്ലാഹു പരാജയപ്പെടുത്തുകയുണ്ടായി. ഏത് തന്ത്രക്കാരെയും പരാജയപ്പെടുത്തുവാ നുള്ള തന്ത്രം അല്ലാഹുവിന്റെ പക്കലുണ്ട്. അവന്റെ തന്ത്രത്തെ വെല്ലുന്ന ഒരു തന്ത്ര ജ്ഞനും വേറെയില്ല. നബി തിരുമേനി ˜ യെ ബന്ധനത്തിലാക്കുകയോ, വധിക്കുകയോ, നാട്ടിൽനിന്ന് ബഹിഷ്കരിക്കുകയോ ചെയ്യാനുള്ള മുശ്രിക്കുകളുടെ ഗൂഢതന്ത്രത്തെ പരാജയപ്പെടുത്തിയ വിവരം അറിയിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (അല്ലാഹു തന്ത്രശാലികളിൽ വെച്ച് ഉത്തമനാകുന്നു. (അൻഫാൽ: 30) മുൻ സമുദായ ങ്ങളുടെ ചില അക്രമ മർദ്ദനങ്ങളെപ്പറ്റി പ്രസ്താവിച്ചശേഷം പറയുന്നു: (അവർ ഒരു തന്ത്രം പ്രയോഗിച്ചു അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. എന്നാൽ, അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങിനെയായെന്നു നോക്കുക! അതായത്, അവരെയും അവരുടെ ജന തയെ മുഴുവനും നാം തകർത്തുകളഞ്ഞു. (നംല്: 50, 51)
13:43وَيَقُولُ ٱلَّذِينَ كَفَرُواْ لَسۡتَ مُرۡسَلٗاۚ قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡ وَمَنۡ عِندَهُۥ عِلۡمُ ٱلۡكِتَٰبِ
(43) അവിശ്വസിച്ചവർ പറയുന്നു: "നീ ഒരു (റസൂലായി) അയക്കപ്പെട്ട വനല്ല' എന്ന്!. നീ പറയുക: "അല്ലാഹു മതി, എനിക്കും നിങ്ങൾ ക്കുമിടയിൽ സാക്ഷിയായിട്ട്; വേദഗ്ര മ്ലത്തിന്റെ അറിവ് ആരുടെ പക്ക ലുണ്ടോ അവരും (മതി).' (43) പറയുകയും ചെയ്യുന്നു അവിശ്വസിച്ചവർ നീ അല്ല എന്ന് ഒരു റസൂൽ, അയക്കപ്പെട്ടവൻ, ദൂതൻ നീ പറയുക മതി അല്ലാഹു (തന്നെ) സാക്ഷിയായിട്ട് എനിക്കിടയിൽ നിങ്ങൾക്കിട യിലും യാതൊരുവരും (ആരോ അവരും) അവരുടെ അടുക്കലുണ്ട് അറിവ് (വേദ) ഗ്രമ്ലത്തിന്റെ നബി തിരുമേനി ˜ യെ സംബന്ധിച്ച പല പ്രവചനങ്ങളും മുൻ വേദഗ്രമ്ലങ്ങളിൽ ഉണ്ടായിരുന്നതും, അദ്ധ്യാപനങ്ങളും അവയുടെ അധ്യാപനങ്ങളും തമ്മിൽ പൊരുത്തമുള്ളതും കാരണമായി വേദക്കാരിലുള്ള പണ്ഡിതന്മാർക്ക് നബി ˜ യുടെ ദൗത്യം സത്യമാണെന്ന് വ്യക്തമായി അറിയാമായിരുന്നു. അത്കൊണ്ടാണ്വേദഗ്ര മ്ലത്തിന്റെ അറിവുള്ളവരും സാക്ഷിയാണെന്ന് പറഞ്ഞത്. എന്നാൽ, വേദക്കാർ പൊതുവെ ഇസ്ലാമിന്റെ ശത്രുക്കളായി മാറുവാൻ യഥാർഥ കാരണം അവരുടെ അറി യായ്മയല്ല. അവരിൽ സ്ഥിരപ്രതിഷ്ഠിതങ്ങളായിരുന്ന അന്ധവിശ്വാസാചാരങ്ങളെ ഇസ്ലാം അനുകൂലിക്കാതിരുന്നതും, അവരുടെ അസൂയയും മാത്രമാണതിന് കാരണം.എന്നിട്ടും സത്യാന്വേഷികളായ പലരും വേദക്കാരിൽനിന്ന് നബി ˜ യുടെയും സത്യത മനിലാക്കി മുസ്ലിംകളായിത്തീരുകയും ചെയ്തു. പ്ലക്ക ന്നറവ മ്മൾഷ ല്ലന്മഴ ർസ്ലര} മ്മൾഷ ൽക്ക ട്ടട്ടച്ഛഖ യ്യല ർസ്ലരവ മ്മ 1977/7/8 ഭഴ 1397 മ്മ ഭ മ്മ 79/3/16 ഭഴ 1399