Muhammad Amani Moulavi (d. 1987) · Surah 12 · 111 verses
12:1–2الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ
إِنَّآ أَنزَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ
ആമുഖം: സൂറതു യൂസുഫ് മക്കയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം 12 യൂസുഫ് നബി (അ) യുടെ ചെറുപ്പകാലം മുതൽ മരണംവരെയുള്ള ഒരു ചരിത്ര സംക്ഷേപമാണ് ഇൗ സൂറത്തിലെ ഇതിവൃത്തം. ഒരു ചെറിയ മുഖവുര ഒഴിവാക്കിയാൽ ആദ്യംതൊട്ട് നൂറുവരെയുള്ള വചനങ്ങളിലായി അത് നീണ്ടു കിടക്കുന്നു. പല നബിമാ രുടെയും ജനതകളുടെയും കഥകളും ചരിത്രസംഭവങ്ങളും അല്ലാഹു നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവയിൽനിന്നൊക്കെ വ്യത്യസ്തമായ ഒരു വിവരണ രീതിയാണ് ഇൗ സൂറത്തിൽ അല്ലാഹു സ്വീകരിച്ചിരിക്കുന്നത്. നബിമാരുടെ കഥകളിലധികവും അവരും അവരെ നിഷേധിക്കുന്ന ജനങ്ങളും തമ്മിൽ നടന്ന സംഭവങ്ങളായിരിക്കും. ഒരേ സംഭവം ഒന്നിലധികം സൂറത്തുകളിൽ ആവർത്തിക്കപ്പെടലും, ഓരോ സ്ഥലത്തും മറ്റു സ്ഥലങ്ങളിൽ സ്പർശിക്കപ്പെടാത്ത വിശദീകരണങ്ങൾ ഉണ്ടായിരിക്കലും പതിവാണ്. ചിലപ്പോൾ ഒരു സംഭവത്തിന്റെ വിവരണം ഒരു സ്ഥലത്ത് അതിന്റെ ആരംഭം മുതൽക്കും, മറ്റൊരവസരത്തിൽ അതിന്റെ ഇടക്ക് നിന്നാരംഭിച്ചുമായിരിക്കും കാണുക. ചുരുക്കിപ്പറ ഞ്ഞാൽ, പ്രതിപാദ്യ വിഷയങ്ങളിലെന്നപോലെത്തന്നെ, സംഭവങ്ങളുടെ വിവരണത്തിലും ഒരു പ്രത്യേക ശൈലിയാണുള്ളത്. (ഇതു സംബന്ധിച്ച് മുഖവുരയിൽ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്) വ്യത്യസ്ത രീതിയിലുള്ള അവതരണങ്ങൾ നിമി ത്തം, ഓരോ സ്ഥലത്തെയും പ്രതിപാദ്യത്തിൽ നിന്ന് മറ്റേ സ്ഥലത്തില്ലാത്ത പുതിയ പാഠങ്ങളും സൂചനകളും നമുക്ക് ലഭിക്കുന്നു. യൂസുഫ് നബി (അ) യുടെ ചരിത്രമാക ട്ടെ, ഇൗ സൂറത്തിലല്ലാതെ മറ്റെവിടെയും വിവരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ബാല്യംതൊട്ട് അവസാനംവരെയുള്ള സംഭവങ്ങൾ ക്രമപ്രകാരം വഴിക്കുവഴിയായിത്തന്നെ പരാമർശിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാലും സാധാരണ പോലെയുള്ള ഒരു ചരിത്ര ആഖ്യായികയുടെയോ നോവ ലിന്റെയോ മാതിരിയിലുള്ള പ്രതിപാദന രീതി ഇൗ സൂറത്തിലും കാണുകയില്ല. ക്വുർ ആന്റെതായ ഒരു സവിശേഷത ഓരോ വചനത്തിലും കാണാവുന്നതുമാണ്. വാചക ങ്ങൾക്കിടയിലൂടെയും, വിഷയങ്ങളുടെചിത്രീകരണങ്ങളിലൂടെയും, വചനങ്ങളുടെ സമാ പന വാക്യങ്ങളിലൂടെയും ആ ചരിത്ര - വശങ്ങളിലടങ്ങിയ പാഠങ്ങളും, സാരോപദേശ ങ്ങളും, ശ്രദ്ധിക്കപ്പെടേണ്ട തത്വസൂചനകളും അൽപം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന കഴിവും ഭാഗ്യവും അനുസരിച്ചുകണ്ടെത്തുവാൻ കഴിയുന്ന സഹോദരന്മാരും ഉൾ ക്കൊള്ളുന്ന ഒരു ഗൃഹത്തിൽ മാതാപിതാക്കളുടെ പ്രത്യേക വാത്സല്യത്തിന് പാത്രമായ ബാലൻ, ഒരു രാജകീയ ഭവനത്തിലെ അടിമ, അനിതരസാധാരണമായ സൗന്ദര്യംകൊണ്ടനുഗ്രഹിക്കപ്പെട്ട യുവാവ്, അക്കാരണം കൊണ്ടുതന്നെ തീവ്രമാ യ പരീക്ഷണങ്ങൾക്ക് വിധേയനാവുകയും സത്യസന്ധതയും ഭയഭക്തിയും കൊണ്ടുമാത്രം അവയിലെല്ലാം വിജയംവരിക്കുകയും ചെയ്ത ചെറുപ്പ ക്കാരൻ, നിഷ്കളങ്കതയും ചാരിത്യ്ര ശുദ്ധിയും പരിരക്ഷിക്കുവാൻ വേണ്ടി സുഖസൗ കര്യങ്ങളെല്ലാം ത്യജിച്ചു കൊല്ലങ്ങളോളം കാരാഗൃഹജീവിതം അനുഭവിക്കേണ്ടിവന്ന ത്യാഗിവര്യൻ, തടവറയിൽ വെച്ചുപോലും സത്യോപദേശം നടത്തിക്കൊണ്ടിരിക്കുകയും, തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്ത പരിഷ്കർത്താവ്; പ്രവാചക പാര മ്പര്യവും, സത്യമത പ്രബോധന കൃത്യവും പുലർത്തിക്കൊണ്ട് അവിശ്വാസിയായ രാജാ വിന്റെ മന്ത്രിപദം ഏറ്റെടുത്തു, സമർത്ഥമാംവണ്ണം അത് കൈകാര്യം ചെയ്ത വിദഗ്ധ നായ ഭരണകർത്താവ്, തന്നെ കൊലപ്പെടുത്തിയെന്ന് വിചാരിച്ചു സംതൃപ്തിയടഞ്ഞ സഹോദരങ്ങൾക്ക് മാപ്പ്നൽകി മാനിക്കുകയും, രാജസിംഹാസനത്തിൽവെച്ചു പോലും മാതാപിതാക്കളോടുള്ള ബഹുമാനത്തിന് മാതൃക കാണിക്കുകയും ചെയ്ത മഹാമന സ്കൻ എന്നിങ്ങനെ യൂസുഫ് നബി (അ) യുടെ വിവിധ കാലഘട്ടങ്ങളെ സ്പർശിച്ചു കൊണ്ടുള്ളതാണ് ഇൗ സൂറത്ത്. ഏറ്റവും താഴേകിടയിലുള്ള സാധാരണക്കാരൻ മുതൽ, മേലേക്കിടയിലുള്ള ഭരണാധിപൻമാർ വരെയുള്ള എല്ലാവർക്കും അനേകം പാഠങ്ങളും മാതൃകകളും ഇൗ ചരിത്രവിവരണത്തിൽ നിന്ന് ലഭിക്കാനുണ്ട്. 7-ാം വചനത്തിലും, അവ സാനത്തിലും അല്ലാഹു തന്നെ ഇക്കാര്യം ഉണർത്തുകയും ചെയ്തിരിക്കുന്നു. ഇൗ ചരിത്രം മുൻവേദ അവ സാനത്തെ വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ ബൈബ്ളിലും (ഉൽപത്തി: അദ്ധ്യായം 37-50) അത് സവിസ്തരം കാണാവുന്നതുമാണ്. പ്രസ്താവന കൾക്ക് യോജിക്കുന്നതും, യോജിക്കാത്തതുമായ ഭാഗങ്ങളും, സ്പർശി ക്കപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ചില ക്വുർ ആൻ വ്യാഖ്യാന ഗ്രമ്ലങ്ങളിൽ കാണപ്പെടുന്ന ചില വിശദീകരണങ്ങൾ വാർത്തകളിൽനിന്ന് ഉടലെടുത്തതാണെന്ന് ബൈബ്ൾ പരിശോധിച്ചാൽ മനിലാകും. എതിരായ പരാമർശങ്ങൾ തിരസ്കരിക്കുന്നത് നിർ∫ന്ധമാണെങ്കിലും, രണ്ടും കൽപിക്കുവാൻ നിവൃത്തിയില്ലാത്ത ഭാഗങ്ങളെ പറ്റി മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളൂ. അറിയുവാൻവേണ്ടി മാത്രം ഉദ്ധരിക്കുക എന്നല്ലാതെ, അവയെ ആധാ രമാക്കി പ്രസ്താവനകൾക്ക് വ്യാഖ്യാനം നിർണയിച്ചു കൂടാത്തതാണ്. ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്നു: തനിക്ക് വേദക്കാരിൽ നിന്ന് കിട്ടിയ ഒരു ഗ്രമ്ല വുമായി ഉമർ (റ) നബി തിരുമേനി ˜ യുടെ അടുക്കൽ ചെന്നു വായിച്ചു കേൾപ്പിച്ചു. തിരുമേനി ദ്വേഷ്യപ്പെട്ടുകൊണ്ട് ഇങ്ങിനെ പറഞ്ഞു: ഖത്ത്വാബിന്റെ മകനേ, നിങ്ങൾ അതിൽ ഭ്രമം പിടിപെട്ടവരാകുന്നുവോ! എന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം! ഞാൻ ഇത് നിങ്ങൾക്ക് ശുദ്ധവെള്ളയായി (യാ തൊരു കലർപ്പും കൂടാതെ) കൊണ്ടുവന്നിരിക്കുന്നു. നിങ്ങൾ അവരോട് (വേദക്കാരോ ട്) ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, അവർ വല്ല യഥാർത്ഥവും നിങ്ങൾക്ക് പറ ഞ്ഞുതരുമ്പോൾ നിങ്ങൾ അതിനെ വ്യാജമാക്കുകയോ, അല്ലെങ്കിൽ അയഥാർത്ഥമായ വല്ലതും പറഞ്ഞുതരുമ്പോൾ നിങ്ങളത് സത്യമാക്കുകയോ ചെയ്തേക്കും. എന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം! മൂസാ (അ) ജീവിച്ചിരി ക്കുന്നുണ്ടായിരുന്നാൽ എന്നെ പിൻപറ്റുകയല്ലാതെ അദ്ദേഹത്തിന് നിവൃത്തിയുണ്ടായി രിക്കയില്ല.' ഈ സംഭവം വേറെ മാർഗങ്ങളിലൂടെയും വന്നിട്ടുള്ളതാണ്. നബി ˜ ഈ സൂറത്ത് പാരായണം ചെയ്യുന്നത്കേട്ട ചില യഹൂദികൾ, വരുടെ ഗ്രമ്ലത്തിലു ള്ളതുമായി യോജിച്ചു കണ്ടതു കൊണ്ട് ഇസ്ലാമിനെ അംഗീകരിക്കുകയുണ്ടായതായി ഇമാം ബൈഹക്വീ (റ) അദ്ദേഹത്തിന്റെ എന്ന ഗ്രമ്ലത്തിൽ ഉദ്ധരി ച്ചതായി ഇബ്നു കഥീർ (റ) പ്രസ്താവിച്ചിരിക്കുന്നു. പരമ കാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ
(1) അലിഫ്ലാംറാ ഇവ സ്പഷ്ടമായ (വേദ) ഗ്രമ്ല ത്തിലെ ആയത്തു (വചനം) കളാകു ന്നു. (2) നിശ്ചയമായും, നാം ഇതിനെ ഒരു അറബി (ഭാഷയിലുള്ള) നായി ധ പാരായണ ഗ്രമ്ല പ മായി ക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു; നിങ്ങൾ ബുദ്ധികൊടു (ത്തുഗ്രഹി) ക്കുവാൻവേണ്ടി. (1) അലിഫ്ലാംറാ അവ, ഇവ ആയത്തു (വചനംസൂക്തംലക്ഷ്യം)കളാണ് വേദഗ്രമ്ലത്തിന്റെ സ്പഷ്ടമായ, വ്യക്തമായ (2) നിശ്ചയമായും നാമത് അവതരിപ്പിച്ചിരിക്കുന്നു ഒരു പാരായണഗ്രമ്ല മായി അറബിയിലുള്ളതായ നിങ്ങളാകുവാൻ വേണ്ടി, ആയേക്കാം ബുദ്ധികൊടുക്കുക, ഗ്രഹിക്കുക, ചിന്തിക്കുക. പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെപ്പറ്റി സൂഃ അൽബക്വറഃയുടെ ആരംഭത്തിലും മറ്റും വിവരിച്ചത് ഓർക്കുക. നബി ˜ അന്ത്യപ്രവാചകനും, ലോകാവസാനംവരെയുള്ള എല്ലാ ജനങ്ങളിലേക്കുമുള്ള റസൂലും തന്നെ. അതേ സമയം അവിടുന്ന് ജനിച്ചു വളർന്നതും, പ്രബോധനം നിർവ്വഹിച്ചു കൊണ്ടിരുന്നതുമെല്ലാം അറബികളിലാണല്ലോ. അറബിഭാഷയാ കട്ടെ, അക്കാലത്തെ ലോകഭാഷകളിൽ വെച്ച് എല്ലാനിലക്കും മുൻപന്തിയിൽ നിൽക്കു ന്നതുമായിരുന്നു. പ്രവാചകന്റെ ഭാഷയല്ലാത്ത വേറെ ഏതെങ്കിലും ഒരു ഭാഷയിൽ വേദ ഗ്രമ്ലം അവതരിക്കുന്നത് അപ്രായോഗികവുമാണല്ലോ. അങ്ങനെ അറബി ഭാഷയിലായിത്തീർന്നു. അല്ലാഹു പറയുന്നു: (സാരം: ഒരു റസൂലിനെയും തന്നെ, അദ്ദേഹത്തിന്റെ ജനങ്ങളുടെ ഭാഷയിലായിട്ടല്ലാതെ നാം അയച്ചിട്ടില്ല. അദ്ദേഹം അവർക്ക് വിവരിച്ചു കൊടുക്കുവാൻ വേണ്ടിയാണത്. (14: 4) അറബി ഭാഷയിലുള്ളതാണെങ്കിരിത്ഥെ അതു മറ്റു ഭാഷകളി എന്നും, എന്നുമുള്ള രണ്ടർത്ഥത്തിലും ഉപ യോഗിക്കപ്പെടാറുള്ള വാക്കാണ് ഏറ്റവും അധികം പാരായണം ചെയ്യപ്പെടുന്നതും, ചെയ്യപ്പെടേണ്ടതുമായത്കൊണ്ട് വിശുദ്ധ ആ പേര് തികച്ചും അനുയോജ്യമായിരിക്കുന്നു. വിശുദ്ധ പേരെന്ന നിലക്ക് പറയു മ്പോൾ അതിൽൃ (അൽ) എന്ന അവ്യയം ചേർത്തു പ്രത്യേകിപ്പിച്ചുകൊണ്ട്ൃ എന്ന് പറയുന്നു. അവശ്യം ആവശ്യമായ കാര്യങ്ങളെല്ലാം സ്പഷ്ട മായി വിവരിക്കുന്ന വേദഗ്രമ്ലത്തിലെ വചനങ്ങളാണിവയെന്നും, നിങ്ങൾ ബുദ്ധി കൊടുത്തു ഗ്രഹിക്കുവാൻ വേണ്ടിയാണ് അത് അറബി ഭാഷയിൽ അവതരിപ്പിച്ചിരിക്കു ന്നതെന്നുമുള്ള മുഖവുരക്ക്ശേഷം, അടുത്ത വചനം മുതൽ സൂറത്തിന്റെ ഇതിവൃത്തത്തി ലേക്ക് പ്രവേശിക്കുന്നു:- ലേത്ഥ് വിവഹ്ലസ്ഥനം ചെർപ്പെടാമോ എങ്കും മറ്റുമുള്ള വിവരങ്ങൾ മുഖവുരയിണ്ണ വിശദമായി വിവരിത്ഥപ്പെട്ടിട്ടുള്ളത്കൊണ്ട് ഇവിടെ സ്പഹ്ലശിത്ഥു ങ്കിസ്റ്റ.
12:3نَحۡنُ نَقُصُّ عَلَيۡكَ أَحۡسَنَ ٱلۡقَصَصِ بِمَآ أَوۡحَيۡنَآ إِلَيۡكَ هَٰذَا ٱلۡقُرۡءَانَ وَإِن كُنتَ مِن قَبۡلِهِۦ لَمِنَ ٱلۡغَٰفِلِينَ
(3) ഏറ്റവും നല്ലൊരു കഥാവിവ രണം നാം നിനക്ക് വിവരിച്ചു തരുക യാണ്; ഈ നാം നിനക്ക് (സന്ദേശം) നൽകിയിരിക്കുന്നത്മൂലം. നിശ്ചയമാ യും, ഇതിന് മുമ്പ് നീ (ഇതിനെപ്പറ്റി അറിയാത്ത) അശ്രദ്ധന്മാരിൽപെട്ട വൻ തന്നെയായിരുന്നു. (3) നാം നാം കഥനം ചെയ്യുന്നു, വിവരിക്കുകയാണ് നിനക്ക് ഏറ്റവും നല്ലതിനെ കഥാവിവരണത്തിൽ നാം വഹ്യ് നൽകി യത് മൂലം നിനക്ക്, നിന്നിലേക്ക് ഈ നിശ്ചയ മായും നീയായിരുന്നു ഇതിന് മുമ്പ് പെട്ട(വൻ) തന്നെ അശ്രദ്ധരിൽ (അറിയാത്തവരിൽ) ഏറ്റവും നല്ലൊരു കഥനം എന്ന് ഈ കഥയെ വിശേഷിപ്പിച്ചതിലട ങ്ങിയ രഹസ്യങ്ങൾ പ്രാരംഭത്തിൽ നാം ചൂണ്ടിക്കാട്ടിയ വിവരങ്ങളിൽ നിന്ന് ഏറെക്കുറെ മനിലാക്കാമല്ലോ. കുറേ കാലം നബി ˜ ജനങ്ങൾക്ക് ഓതിക്കേൾപ്പിച്ചു കൊണ്ടിരുന്നപ്പോൾ, അവർക്ക് വല്ല കഥാവിവരണവും കേട്ടാൽ കൊള്ളാമെന്ന് നബി ˜ യോട് അവർ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായെന്നും, ആ അവസരത്തിലാണ് ഈ അദ്ധ്യായം അവതരിച്ചതെന്നും അബീ വക്ക്വാസ്വ് (റ) ൽ നിന്നു രിവാ യത്ത് ചെയ്യപ്പെട്ടിരിക്കുന്നു. ദിവ്യസന്ദേശങ്ങളിൽ നൽകുന്ന കൂട്ടത്തിൽപെട്ട ഒരു സന്ദേശമാണ് ഈ സൂറത്ത് എന്നും, ഇതിലെ ഉള്ളടക്കമായ ചരിത്രകഥയെപ്പറ്റി മുമ്പ് നബി ˜ അറിയാമായിരുന്നില്ലെന്നും പറഞ്ഞതിൽ നിന്ന് ഈ സൂറത്ത് നബി ˜ യുടെ സത്യതക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണെന്ന് മനിലാക്കാം. നബി ˜ ക്കും, അവി ടുത്തെ ജനതക്കും അറിഞ്ഞുകൂടാത്ത ഒരു മുൻകാല ചരിത്രം അവിടുന്ന് വിവരിക്കുക യും, മുൻ വേദഗ്രമ്ലത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിനോട് അത് യോജിച്ചു വരുകയും ചെയ്യുമ്പോൾ, അത് അല്ലാഹുവിങ്കൽ നിന്നല്ലാതെ ലഭിച്ചതായിരിക്കുകയില്ലെന്ന് വ്യക്തമാ ണല്ലോ. ഈ ആമുഖത്തോടുകൂടി അല്ലാഹു കഥാവിവരണം ആരംഭിക്കുന്നു:-
12:4إِذۡ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّي رَأَيۡتُ أَحَدَ عَشَرَ كَوۡكَبٗا وَٱلشَّمۡسَ وَٱلۡقَمَرَ رَأَيۡتُهُمۡ لِي سَٰجِدِينَ
(4) യൂസുഫ് അദ്ദേഹത്തിന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം (ഓർക്കുക)! എന്റെ പിതാവേ, ഞാൻ പതിനൊന്ന് നക്ഷത്രങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും സ്വപ്നം കണ്ടു, അതായത് എനിക്ക് ചെയ്യുന്നവരായി അവരെ ഞാൻ കണ്ടു. (4) പറഞ്ഞ സന്ദർഭം യൂസുഫ് തന്റെ പിതാവിനോട് എന്റെ പിതാവേ നിശ്ചയമായും ഞാൻ (സ്വപ്നം) കണ്ടു പതിനൊന്ന് നക്ഷത്രത്തെ സൂര്യനെയും ചന്ദ്രനെയും അവരെ ഞാൻ കണ്ടു എനിക്ക് സുജൂദ് ചെയ്യുന്നവരായിട്ട്. എന്ന ക്രിയാരൂപത്തിന് "കണ്ടു' എന്നാണ് പൊതുവിൽ അർത്ഥം. എന്നാൽ കണ്ണ് കൊണ്ടുള്ള കാഴ്ച കണ്ടുവെന്നും, ബുദ്ധികൊണ്ടുള്ള കാഴ്ച അഥവാ അഭിപ്രായം കണ്ടുവെന്നും, സ്വപ്നക്കാഴ്ച കണ്ടുവെന്നും സന്ദർഭോ ചിതം അതിന് അർത്ഥമാറ്റം വരുന്നതാണ്. ഇവിടെ സ്വപ്നക്കാഴ്ചയാണുദ്ദേശ്യം. യൂസുഫ് നബി (അ) യെപ്പറ്റി നബി തിരുമേനി ˜ , ഒരിക്കൽ ഇങ്ങിനെ പറയുക യുണ്ടായി: "മാന്യന്റെ മകനായ, മാന്യന്റെ മകനായ, മാന്യന്റെ മകനായ ഹീമിന്റെ മകൻ ഇസ്ഹാക്വിന്റെ മകൻ യൂസുഫ്.' (അ; ബു.) സ്വപ്നത്തിൽ കണ്ട പതിനൊന്ന് നക്ഷത്രങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്ന പതിനൊന്ന് സഹോദരന്മാരെയും, സൂര്യനും ചന്ദ്രനും അദ്ദേഹത്തിന്റെ പിതാവിനെയും മാതാവി നെയുമാണ് സൂചിപ്പിക്കുന്നതെന്നും അവരെല്ലാം ഒരു കാലത്ത് അദ്ദേഹത്തിന്റെ മുമ്പിൽ തല കുനിക്കേണ്ടിവരുമെന്നുമായിരുന്നു ആ സ്വപ്നത്തിന്റെ പൊരുൾ. ഈ സ്വപ്നം കാണുന്ന കാലത്ത് യൂസുഫ് (അ) കേവലം ഒരു ബാലൻ മാത്രമായിരുന്നുവെന്ന് വഴിയെ മനിലാക്കാവുന്നതാകുന്നു. ഉന്നതന്മാരെ സമീപിക്കുമ്പോൾ, ആദരവിന്റെയും ബഹു മാനത്തിന്റെയും അടയാളമായി തലകുനിക്കലും, കുമ്പിടലും, മുട്ടുകുത്തലുമൊക്കെ അക്കാലങ്ങളിൽ പതിവുണ്ടായിരുന്നു. ഇങ്ങിനെയുള്ള ഉപചാരങ്ങൾക്കും സുജൂദ് എന്ന് പറയപ്പടാറുണ്ട്. ഇങ്ങിനെയുള്ള ഏതെങ്കിലും വല്ല ഉപചാരകൃത്യങ്ങൾ പ്രസ്തുത ഗ്രഹ ങ്ങൾ ചെയ്യുന്നതായി അദ്ദേഹം സ്വപ്നം കണ്ടിരിക്കാം. അതായിരിക്കാം അവരെ സുജൂദ് ചെയ്യുന്നവരായി ( ) കണ്ടുവെന്ന് പറഞ്ഞതിന്റെ താൽപര്യം. പ്രിയ പുത്രന്റെ സ്വപ്നവാർത്ത കേട്ടപ്പോൾ, അത് സഹോദരന്മാരെ അറിയിക്കുന്നത് നന്നല്ലെന്ന് നബി (അ)ക്ക് മനിലായി.
12:5–6قَالَ يَٰبُنَيَّ لَا تَقۡصُصۡ رُءۡيَاكَ عَلَىٰٓ إِخۡوَتِكَ فَيَكِيدُواْ لَكَ كَيۡدًاۖ إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوّٞ مُّبِينٞ
وَكَذَٰلِكَ يَجۡتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأۡوِيلِ ٱلۡأَحَادِيثِ وَيُتِمُّ نِعۡمَتَهُۥ عَلَيۡكَ وَعَلَىٰٓ ءَالِ يَعۡقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيۡكَ مِن قَبۡلُ إِبۡرَٰهِيمَ وَإِسۡحَٰقَۚ إِنَّ رَبَّكَ عَلِيمٌ حَكِيمٞ
(5) അദ്ദേഹം പറഞ്ഞു: കുഞ്ഞുമ കനേ, നിന്റെ സ്വപ്നം നിന്റെ സഹോ ദരന്മാർക്ക് നീ വിവരിച്ചുകൊടുക്ക രുത്; എന്നാൽ, വല്ല തന്ത്രവും അവർ നിന്നോട് പ്രയോഗിച്ചേക്കും. നിശ്ചയമായും, പിശാച് മനുഷ്യന് ഒരു പ്രത്യക്ഷ ശത്രുവാകുന്നു. (6) അപ്രകാരം, നിന്റെ റ∫് നിന്നെ തിരഞ്ഞെടുക്കുന്നതാണ്; നിനക്ക് അവൻ വർത്തമാനങ്ങളുടെ വ്യാഖ്യാനത്തിൽനിന്നും പഠിപ്പിച്ചുത രുകയും ചെയ്യും; നിന്റെ മേലും, കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹം അവൻ പൂർത്തി യാക്കുകയും ചെയ്യും, മുമ്പ് നിന്റെ രണ്ടു പിതാക്കൾ ഇബ്റാഹീമി ന്റെയും ഇസ്ഹാക്വിന്റെയും മേൽ അതിനെ അവൻ പൂർത്തിയാക്കിയതു പോലെ. നിശ്ചയമായും, നിന്റെ റ∫് സർവ്വ ജ്ഞനും, (5) അദ്ദേഹം പറഞ്ഞു എന്റെ കുഞ്ഞുമോനേ നീ കഥനം ചെയ്യരുത്, വിവരിക്കരുത് നിന്റെ സ്വപ്നത്തെ നിന്റെ സഹോദരന്മാർക്ക് എന്നാൽ അവർ തന്ത്രം പ്രയോഗിക്കും നിന്നോട് വല്ല തന്ത്രവും നിശ്ചയമായും പിശാച് മനുഷ്യന് ശത്രുവാകുന്നു പ്രത്യക്ഷമായ, സ്പഷ്ടമായ, തനി (6) അപ്രകാരം നിന്നെ തിരഞ്ഞെ ടുക്കും നിന്റെ റ∫് നിനക്ക് (നിന്നെ) അവൻ പഠിപ്പിക്കുകയും ചെയ്യും വ്യാഖ്യാനത്തിൽ (പൊരുളിൽ) നിന്നും വർത്തമാനങ്ങളുടെ (സ്വ പ്ന) വാർത്തകളുടെ അവൻ പൂർത്തിയാക്കുകയും ചെയ്യും അവന്റെ അനു ഗ്രഹത്തെ നിന്റെമേൽ കുടുംബത്തിന്റെ മേലും അതിനെ അവൻ പൂർത്തിയാക്കിയതുപോലെ നിന്റെ രണ്ടു പിതാ ക്കളുടെമേൽ മുമ്പ് ഇബ്റാഹീമിന്റെ ഇസ്ഹാക്വിന്റെയും നിശ്ചയമായും നിന്റെ റ∫് (സർവ്വ) ജ്ഞനാണ് അഗാധജ്ഞൻ, യുക്തിമാൻ. ഈ സ്വപ്നവിവരം സഹോദരന്മാ ർ അറിയുന്നപക്ഷം, അവർക്ക് യൂസുഫ് നബി (അ) യോട് അസൂയ തോന്നിയേക്കുമെന്നും, അങ്ങിനെ അദ്ദേഹത്തിനെതിരായി വല്ല കുത ന്ത്രങ്ങളും പ്രവർത്തിച്ചു അദ്ദേഹത്തെ എന്തെങ്കിലും കെണിയിൽ അകപ്പെടുത്തിയേക്കു മെന്നും നബി (അ) ഭയപ്പെട്ടു. കിട്ടുന്ന അവസരമെല്ലാം അതിസമർത്ഥമായി ഉപയോഗപ്പെടുത്തിയും, സന്ദർഭത്തിനൊത്ത ദുഷ്പ്രേരണകൾ നൽകിയും മനുഷ്യനെ വഞ്ചിക്കുക പിശാചിന്റെ പണിയാണല്ലോ. അതുകൊണ്ട് ഈ വിവരം സഹോദരന്മാരെ അറിയിക്കരുതെന്ന് അദ്ദേഹം യൂസുഫ് നബി (അ) യെ വിലക്കി. സ്വപ്നത്തിന്റെ ഒരു സമാന്യവ്യാഖ്യാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സ്വപ്നത്തിൽ സൂചന യുള്ളത്പോലെ, നിന്റെ റ∫് നിനക്ക് ഉയർന്ന പദവികൾ നൽകി നിന്നെ ഉൽകൃഷ്ടനാക്കും; സ്വപ്ന വാർത്തകളുടെയും മറ്റും വ്യാഖ്യാന വിജ്ഞാനങ്ങൾ നൽകി നിന്നെ അവൻ അനുഗ്രഹിക്കും; നിന്റെ പിതാമഹൻമാരായ ഇബ്റാഹീം നബി (അ), ഇസ്ഹാക്വ് നബി (അ) എന്നിവർക്ക് പ്രവാചകത്വം തുടങ്ങിയ അനുഗ്രഹങ്ങൾ നൽകി യിരുന്നത്പോലെ നിനക്കും അവൻ ഉന്നത പദവികൾ തന്നനുഗ്രഹിച്ചേക്കും; അങ്ങനെ, നിനക്ക് പ്രത്യേകിച്ചും, നിന്റെ പിതൃകുടുംബത്തിന് പൊതുവായും അത് വമ്പിച്ച അനു ഗ്രഹമായിത്തീർന്നേക്കും എന്നൊക്കെ നബി (അ) പുത്രനെ മനിലാക്കി. ആ വന്ദ്യപിതാവിന്റെ വചനങ്ങളെല്ലാം തന്നെ യഥാർത്ഥമായി പിന്നീട് പുലർന്നിട്ടുണ്ടെന്ന് താഴെ വചനങ്ങളിൽ നിന്ന് സ്പഷ്ടമാകുന്നതാണ്. 100-ാം വചനത്തിൽ യൂസുഫ് നബി (അ) അത് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതും കാണാം. നബി (അ) യുടെ മറ്റൊരു പേരാണ് എന്നും, അദ്ദേ ഹത്തിന്റെ പന്ത്രണ്ടു മക്കളുടെ സന്താന പരമ്പരകൾക്കാണ് സന്തതികൾ) എന്ന് പറയുന്നതെന്നും മുമ്പ് നാം പ്രസ്താവിച്ചു കഴിഞ്ഞിട്ടു ണ്ട്. പന്ത്രണ്ട് മക്കളിൽ അവസാനത്തെ രണ്ട് മക്കളായിരുന്നു യൂസുഫും, ബിൻയാമീ നും. ഇവർ രണ്ടാളും ഒരു മാതാവിൽ നിന്നുള്ളവരായിരുന്നുവെന്നും, ഇവർ രണ്ടാളോടുംപ്രത്യേകിച്ചും യൂസുഫിനോട് - പിതാവിന് കൂടുതൽ വാത്സല്യമുണ്ടായിരുന്നുവെന്നും, അതുകൊണ്ട് മൂത്ത പുത്രൻമാർക്ക് അവരുടെ നേരെ അനിഷ്ടം തോന്നിയിരുന്നുവെന്നും വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. ബൈബ്ളിലും അപ്രകാരം കാണാം. റസൂൽ തിരുമേനി ˜ അരുളിച്ചെയ്തതായി അബൂക്വതാദഃ (റ) പ്രസ്താവിച്ചിരി ക്കുന്നു: "നല്ല സ്വപ്നം അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. ദുഃസ്വപ്നം പിശാചിൽ നിന്നു മാകുന്നു. നിങ്ങളിലാരെങ്കിലും താൻ ഇഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ, അവൻ ഇഷ്ട പ്പെടുന്ന ആളോടല്ലാതെ അതിനെക്കുറിച്ചു സംസാരിക്കരുത്. ഒരാൾ തനിക്ക് അനിഷ്ട മായ സ്വപ്നം കണ്ടാൽ, അതിന്റെ ദോഷത്തിൽനിന്നും, പിശാചിന്റെ ദോഷത്തിൽ നിന്നും അവൻ അല്ലാഹുവിനോട് രക്ഷതേടിക്കൊള്ളട്ടെ. മൂന്ന് പ്രാവശ്യം അവൻ തുപ്പുകയും ചെയ്തുകൊള്ളട്ടെ. അതിനെപ്പറ്റി ആരോടും പറയുകയും ചെയ്യരുത്. എന്നാൽ അതവന് ഉപദ്രവം വരുത്തുകയില്ല.' (ബു; മു). ജാബിർ (റ) ഉദ്ധരിച്ച ഹദീഥിലെ വാചകം ഇങ്ങി നെയാണ്: നിങ്ങളിലൊരാൾ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാൽ, അവൻ തന്റെ ഇടതുഭാഗത്തേക്ക് മൂന്ന് പ്രാവശ്യം തുപ്പുകയും; മൂന്ന് പ്രാവശ്യം പിശാചിൽ നിന്ന് അല്ലാ ഹുവിനോട് രക്ഷതേടുകയും, അവൻ കിടന്നിരുന്നഭാഗം മാറി തിരിഞ്ഞുകിടക്കുകയും ചെയ്തുകൊള്ളട്ടെ.' (മു.) പിശാചിനെക്കുറിച്ചുള്ള വെറുപ്പ് പ്രകടിപ്പിക്കുകയാണ് തുപ്പൽകൊണ്ടുദ്ദേശ്യം. അഥവാ ഉമിനീർ തുപ്പിക്കളയുകയെ ന്നല്ല. വിഭാഗം - 2
12:7۞لَّقَدۡ كَانَ فِي يُوسُفَ وَإِخۡوَتِهِۦٓ ءَايَٰتٞ لِّلسَّآئِلِينَ
(7) തീർച്ചയായും, യൂസുഫി ലും, അദ്ദേഹത്തിന്റെ സഹോദരന്മാ രിലും ചോദി(ച്ചന്വേഷി)ക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടുണ്ട്. (7) തീർച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു യൂസുഫിൽ അദ്ദേഹത്തിന്റെ സഹോദരന്മാരിലും പല ദൃഷ്ടാന്തങ്ങൾ ചോദി ക്കുന്ന (അന്വേഷിക്കുന്ന)വർക്ക് അസൂയ മുതലായ ദുഃസ്വഭാവങ്ങൾമൂലം ഏർപ്പെടാവുന്ന ഭവിഷ്യത്തുകൾ, നിഷ്കള ങ്കത, ക്ഷമ മുതലായ സൽസ്വഭാവങ്ങൾ മൂലം ലഭിക്കുന്ന നേട്ടങ്ങൾ, മാതാപിതാക്കൾക്ക് മക്കൾമൂലം അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ, മാതാപിതാക്കളുടെ ഉപദേശം മക്കൾക്ക് ആദ്യം സ്വീകാര്യമായി തോന്നാതിരുന്ന ശേഷം പിന്നീട് അനുഭവം കൊണ്ട് ബോധ്യപ്പെടുന്നതിന്റെ ഉദാഹരണങ്ങൾ, പരീക്ഷണങ്ങളിൽ ക്ഷമാപൂർവ്വം കാര്യങ്ങൾ അല്ലാഹുവിൽ അർപ്പിക്കുന്നതിന്റെ സൽഫലങ്ങൾ, അല്ലാഹു ഈ ലോകത്ത് നടപ്പിൽ വരുത്തുവാൻ പോകുന്ന കാര്യങ്ങൾക്ക് അവൻ കാരണങ്ങൾ ശരിപ്പെടുത്തി കളമൊരുക്കു ന്നതിന്റെ ഉദാഹരണങ്ങൾ എന്നിങ്ങനെ എത്രയോ പാഠങ്ങൾ അന്വേഷണ ബുദ്ധിയു ള്ളവർക്ക് ഈ കഥയിൽ നിന്ന് മനിലാക്കുവാൻ കഴിയുന്നതാണ്.
12:8إِذۡ قَالُواْ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحۡنُ عُصۡبَةٌ إِنَّ أَبَانَا لَفِي ضَلَٰلٖ مُّبِينٍ
(8) (അതെ) അവർ (തമ്മിൽ) പറഞ്ഞ സന്ദർഭം (ഓർക്കുക): നാം ഒരു (ശക്തമായ) സംഘമുണ്ടാ യിരുന്നിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണ് നമ്മുടെ പിതാവിന് നമ്മെക്കാൾ ഇഷ്ടപ്പെട്ട വർ. നിശ്ചയമായും നമ്മുടെ പിതാവ് സ്പഷ്ടമായ ഒരു വഴിപിഴവിൽ തന്നെയാണ്. (8) അവൻ പറഞ്ഞ സന്ദർഭം യൂസുഫ് തന്നെ അവന്റെ സഹോദരനും അധികം ഇഷ്ടപ്പെട്ട (വർ)ത് നമ്മുടെ ബാപ്പക്ക് നമ്മെക്കാൾ നാമാകട്ടെ, നാം ഒരു സംഘമാണ്, കൂട്ടമുണ്ട് (എന്നിട്ടും) നിശ്ചയമായും നമ്മുടെ പിതാവ് ഒരു വഴിപിഴവിൽ തന്നെ അവന്റെ എന്ന് പറഞ്ഞത് ബിൻയാമീനെ ഉദ്ദേശിച്ചാകുന്നു. അവരുടെ അസൂയ വളരെ ശക്തമായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. അവർ തുടർന്നു പറയുന്നത് നോക്കുക:
12:9ٱقۡتُلُواْ يُوسُفَ أَوِ ٱطۡرَحُوهُ أَرۡضٗا يَخۡلُ لَكُمۡ وَجۡهُ أَبِيكُمۡ وَتَكُونُواْ مِنۢ بَعۡدِهِۦ قَوۡمٗا صَٰلِحِينَ
(9) നിങ്ങൾ യൂസുഫിനെ കൊലപ്പെടുത്തണം, അല്ലെങ്കിൽ അവനെ വല്ല ഭൂമിയിലും (കൊണ്ടുപോയി) ഇട്ടേക്കണം; (എ ന്നാൽ) നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങൾക്ക് ഒഴിവായിക്കിട്ടും; അതിനു ശേഷം, നിങ്ങൾക്ക് നല്ല ജനമായി ത്തീരുകയും ചെയ്യാം. (9) നിങ്ങൾ കൊല്ലുവിൻ, വധിക്കണം യൂസുഫിനെ അല്ലെ ങ്കിൽ അവനെ നിങ്ങൾ ഇടുവിൻ വല്ല ഭൂമിയിലും (എന്നാൽ) ഒഴിവായിത്തീരും (ഒഴിഞ്ഞുകിട്ടും) നിങ്ങൾക്ക് മുഖം നിങ്ങളുടെ പിതാവിന്റെ നിങ്ങളായിരിക്കയും ചെയ്യും, ആയിരിക്കയും ചെയ്യാം അതിനുശേ ഷം, അവന്റെ പിന്നീട് ഒരു ജനം (ആളുകൾ) നല്ലവരായ ഏതെങ്കിലും വിധേന യൂസുഫിന്റെ കഥ കഴിക്കുക, അല്ലെങ്കിൽ പിതാവിലേക്ക് തിരി ച്ചുവരാത്തവണ്ണം വല്ല വിദൂരസ്ഥലത്തും കൊണ്ടുപോയി അവനെ നാടുകടത്തി വിടുക. രണ്ടിലൊന്നു ചെയ്താൽ, ആദ്യം പിതാവിന് കുറേയൊക്കെ മനോവേദനയും ബുദ്ധി മുട്ടും അനുഭവപ്പെടുമെങ്കിലും കുറച്ച് കഴിയുമ്പോൾ അതൊക്കെ ശരിപ്പെട്ടുകൊള്ളും. അങ്ങിനെ, പിതാവിന്റെ സ്നേഹവും മുഖവും നമ്മോടായിത്തീരുന്നതാണ്. തൽക്കാലം ഇങ്ങിനെ ഒരു അപരാധം നാം പ്രവർത്തിച്ചാലും പിന്നീട് ഖേദിച്ചുമടങ്ങി നമുക്ക് നല്ലവ രായിത്തീരുകയും ചെയ്യാമല്ലോ. എന്നൊക്കെയാണ് അവർ തമ്മിൽ പറഞ്ഞതിന്റെ താൽപര്യം. പിതാവിന് യൂസുഫിനോടും ബിൻയാമീനോടുമാണ് അവരെക്കാൾ സ്നേഹ മുള്ളതെങ്കിലും, യൂസുഫിനോടാണ് ഏറ്റവുമധികം സ്നേഹമുള്ളതെന്നും, അതുകൊ ണ്ടാണ് യൂസുഫിനെക്കുറിച്ച് അവർ ഇങ്ങിനെ അഭിപ്രായപ്പെടുവാൻ കാരണമെന്നും അവരുടെ പ്രസ്താവനകൊണ്ട് മനിലാകുന്നു.
12:10قَالَ قَآئِلٞ مِّنۡهُمۡ لَا تَقۡتُلُواْ يُوسُفَ وَأَلۡقُوهُ فِي غَيَٰبَتِ ٱلۡجُبِّ يَلۡتَقِطۡهُ بَعۡضُ ٱلسَّيَّارَةِ إِن كُنتُمۡ فَٰعِلِينَ
(10) അവരിൽ നിന്ന് ഒരു വക്താവ് പറഞ്ഞു: നിങ്ങൾ യൂസു ഫിനെ കൊലപ്പെടുത്തരുത്; അവനെ (ഒരു) കിണറ്റിന്റെ അഗാധതയിൽ ഇട്ടേക്കുകയും ചെയ്യുക; (ഏ തെങ്കിലും) ചില യാത്രാസംഘം അവനെ കണ്ടെടുത്തു (കൊണ്ടുപോ യി) കൊള്ളും, നിങ്ങൾ ചെയ്യുന്നവ പ്രത്യക്ഷമായ രാണെങ്കിൽ. ധ ചെയ്തേ തീരുവെങ്കിൽ അത്ര ചെയ്താൽ മതി. പ (10) പറഞ്ഞു പറയുന്നവൻ, ഒരു വക്താവ് അവരിൽനിന്ന് നിങ്ങൾ കൊല്ലരുത്, വധിക്കരുത് യൂസുഫിനെ അവനെ നിങ്ങൾ ഇട്ടേക്കു വിൻ മറവിൽ, കുണ്ടിൽ, അഗാധതയിൽ, ആഴത്തിൽ, ഇരുട്ടിൽ കിണറ്റിന്റെ, ആഴക്കുഴിയുടെ അവനെ കണ്ടെടുത്തുകൊള്ളും യാത്ര സംഘക്കാ രിൽ ചിലർ നിങ്ങളാണെങ്കിൽ ചെയ്യുന്നവർ, പ്രവർത്തിക്കുന്നവർ. സഹോദരന്മാർ എല്ലാവരും അസൂയാലുക്കളാണെങ്കിലും അവരിൽ ചിലർക്ക് അൽപം ദയ തോന്നി. യൂസുഫ് നബി (അ) യോട് കൃപ തോന്നിയ ഈ വക്താവിന്റെ പേര് അല്ലാഹു പറഞ്ഞിട്ടില്ല. പേരറിഞ്ഞത്കൊണ്ട് പ്രത്യേക പ്രയോജനമില്ലതാനും. അദ്ദേ ഹത്തെ രക്ഷപ്പെടുത്തണമെന്നുദ്ദേശിച്ചു കൊണ്ട് രൂബേൻ (റൂബീൻ) എന്ന സഹോദ രൻ അവനെ കൊലപ്പെടുത്തരുതെന്നും, അവന്റെ മേൽ കൈവെക്കാതെ മരുഭൂമിയിലെ കുഴിയിൽ ഇടുവിൻ എന്നും പറഞ്ഞതായും, കിണറ്റിലിട്ടശേഷം യഹൂദാ എന്ന സഹോ ദരൻ: നാം സഹോദരനെ കൊന്നിട്ടെന്ത് പ്രയോജനം? അവനെ നാം യാത്രാക്കൂട്ടത്തിനു വിൽക്കുക എന്ന് പറഞ്ഞതായും ബൈബ്ളിൽ പറഞ്ഞിരിക്കുന്നു. ഇതായിരിക്കാം ഈ വക്താവ് റൂബീനായിരുന്നുവെന്ന് വ്യാഖ്യാതാക്കളിൽ ഒരു വിഭാഗവും, യഹൂ ദായായിരുന്നുവെന്ന് വേറൊരു വിഭാഗവും പറയുവാൻ കാരണം. (ജു∫്) എന്നാൽ, പടുത്തുയർത്തുകയോ, മതിൽ കെട്ടുകയോ ചെയ്യാത്ത കുഴി ക്കിണർ എന്നാണർത്ഥം. വെള്ളമില്ലാത്ത പൊട്ടക്കുഴിയായിരുന്നു അതെന്നാണ് ബൈബ്ളിൽ പറയുന്നത്. (ഉൽപ: 37ൽ 24) പക്ഷേ, താഴെ 19-ാം വചനത്തിൽനിന്ന് അതുവെള്ളമുള്ള കിണറായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്താനും. സഹോദരന്മാർ തങ്ങളുടെ ഗൂഢാലോചന നടപ്പിൽ വരുത്തുവാൻ ഇങ്ങിനെ ഒരു സൂത്രം പ്രയോഗിച്ചു:-
12:11–12قَالُواْ يَـٰٓأَبَانَا مَا لَكَ لَا تَأۡمَ۬نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَٰصِحُونَ
أَرۡسِلۡهُ مَعَنَا غَدٗا يَرۡتَعۡ وَيَلۡعَبۡ وَإِنَّا لَهُۥ لَحَٰفِظُونَ
(11) അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നിങ്ങൾക്കെന്താണ് - യൂസുഫിനെപ്പറ്റി നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങൾ അവന് ഗു ണ കാം ക്ഷി ക ൾ തെ ന്ന യാ ണ്താനും എന്നിട്ടും)! (12) നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരുക, അവൻ (തിന്നും കുടിച്ചും) സുഖിച്ചു നടക്കുകയും, കളിക്കുകയും ചെയ്യട്ടെ. നിശ്ചയമാ യും, ഞങ്ങൾ അവനെ (കാത്തു രക്ഷി)ക്കുന്നവരുമാകുന്നു. (11) അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ, ബാപ്പാ നിങ്ങൾക്കെ ന്താണ് നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ല യൂസുഫിനെപ്പറ്റി ഞങ്ങളാകട്ടെ അവന് (അവന്റെ) ഗുണകാംക്ഷികൾ തന്നെയാണ് (12) അവനെ അയക്കുക ഞങ്ങളുടെ കൂടെ നാളെ അവൻ മേഞ്ഞു (തിന്നും കുടിച്ചും സ്വതന്ത്രമായി) നടന്നുകൊള്ളട്ടെ കളിക്കുകയും ചെയ്യട്ടെ നിശ്ചയമായും ഞങ്ങൾ അവനെ കാക്കുന്ന (സൂക്ഷിക്കുന്ന)വർ തന്നെ യാണ്. മരുഭൂമിയിൽ പോയി ആടുകളെ മേക്കൽ പതിവായിരുന്ന ആ സഹോദരന്മാരോ ടൊന്നിച്ചു യൂസുഫിനെ വിട്ടയക്കുവാൻ നബി (അ)ക്ക് ഭയമായിരുന്നുവെ ന്നും, അതുകൊണ്ട് അദ്ദേഹത്തെ അവരോടൊപ്പം പോകുവാൻ അനുവദിക്കാറുണ്ടായി രുന്നില്ലെന്നും, അവരുടെ വാക്കുകളിൽനിന്ന് മനിലാക്കാം. അതുകൊണ്ട്തന്നെയാണ് യൂസുഫിന്റെ വലിയ ഗുണകാംക്ഷികളായി അവർ അഭിനയിച്ചതും, അവൻ ഞങ്ങളുടെ അനുജനല്ലേ. ഞങ്ങളുടെ ഒന്നിച്ചു മരുഭൂമിയിൽ വന്നു പഴവർഗങ്ങളും മറ്റും തിന്നും, വെള്ളം കുടിച്ചും, ഓടിച്ചാടി നടന്നും ആനന്ദം കൊള്ളുവാൻ അവനും ആഗ്രഹമുണ്ടാ കുമല്ലോ. അതിനൊരവസരം നാളെത്തന്നെയുണ്ടാക്കിത്തരണം. ഞങ്ങൾ അവന്റെ ഗുണ കാംക്ഷികളാകകൊണ്ട് അവന് വല്ല അപകടവും വരുന്നത് ഞങ്ങൾ തികച്ചും കാത്തു സൂക്ഷിക്കുകതന്നെ ചെയ്യും എന്നൊക്കെ അവർ പിതാവിനെ ധരിപ്പിച്ചു. എന്നിട്ടും പിതാ വിന് അവരെക്കുറിച്ച് വിശ്വാസം വരുന്നില്ല. അദ്ദേഹം ഒഴികഴിവ് പറഞ്ഞുനോക്കി.
12:13–14قَالَ إِنِّي لَيَحۡزُنُنِيٓ أَن تَذۡهَبُواْ بِهِۦ وَأَخَافُ أَن يَأۡكُلَهُ ٱلذِّئۡبُ وَأَنتُمۡ عَنۡهُ غَٰفِلُونَ
قَالُواْ لَئِنۡ أَكَلَهُ ٱلذِّئۡبُ وَنَحۡنُ عُصۡبَةٌ إِنَّآ إِذٗا لَّخَٰسِرُونَ
(13) അദ്ദേഹം പറഞ്ഞു: നിശ്ച യമായും ഞാൻ, അവനെ നിങ്ങൾ കൊണ്ടുപോകുന്നത് എന്നെ വ്യസനി പ്പിക്കുക തന്നെ ചെയ്യുന്നു; നിങ്ങൾ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ, അവനെ ചെന്നായ (പിടിച്ചു) തിന്നു ന്നതിനെ ഞാൻ ഭയപ്പെടുകയും (14) അവർ പറഞ്ഞു: ഞങ്ങൾ ഒരു (ശക്തമായ) സംഘം ഉണ്ടാ യിട്ടും അവനെ ചെന്നായ (പിടിച്ചു) തിന്നുവെങ്കിൽ, നിശ്ചയമായും, അപ്പോൾ, ഞങ്ങൾ നഷ്ടക്കാർ . (13) അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ എന്നെ വ്യസനിപ്പി ക്കുകതന്നെ ചെയ്യുന്നു നിങ്ങൾ പോകുന്നത് അവനെ കൊണ്ട് ഞാൻ ഭയപ്പെടുകയും ചെയ്യുന്നു അവനെ തിന്നുന്നത് ചെന്നായ നിങ്ങളായിരിക്കെ അവനെപ്പറ്റി അശ്രദ്ധർ. (14) അവർ പറഞ്ഞു അവനെ തിന്നുവെങ്കിൽ ചെന്നായ ഞങ്ങൾ ആയി(ഉണ്ടായി)രിക്കെ ഒരു സംഘം, കൂട്ടം എന്നാൽ (അപ്പോൾ) നിശ്ചയമായും ഞങ്ങൾ നഷ്ട ക്കാർ തന്നെ യൂസുഫ് (അ) നെ അവരോടൊപ്പം പറഞ്ഞയക്കാതിരിക്കുവാനുള്ള കാരണം പിതാവ് വിവരിച്ചു. എന്നാൽ, ഞങ്ങൾ ചെയ്യുവാൻ പോകുന്ന കടുംകൈ ചെയ്തശേഷം അതിൽനിന്ന് പിതാവിനോട് ഒഴികഴിവ് പറഞ്ഞു കഴിച്ചിലാകുവാനുള്ള മാർഗം പിതാ വിന്റെ വാക്കുകളിൽനിന്ന്തന്നെ അവർക്ക് കിട്ടി. അതേ ഒഴികഴിവ് തന്നെയാണവർ പിന്നീട് പറഞ്ഞതെന്ന് 17-ാം വചനത്തിൽ കാണാവുന്നതാണ്. ഞങ്ങൾ ശക്തമായ ഒരു സംഘം ആളുകളുണ്ട്; ഞങ്ങൾ അവനെ ശരിക്കും കാത്തു സൂക്ഷിക്കുകയും ചെയ്യും; എന്നിരിക്കെ അവനെ ചെന്നായ പിടിക്കുമെന്ന് ഭയപ്പെടേണ്ട തില്ല; എനി, അങ്ങിനെ സംഭവിക്കുകയാണെങ്കിൽ അതിൽ ഞങ്ങളും വമ്പിച്ച നഷ്ടക്കാ രായിരിക്കുമല്ലോ. അതുകൊണ്ട് അവനെ രക്ഷിക്കുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കു മെന്നും, അവന്റെ കാര്യത്തിൽ ഞങ്ങളെ വിശ്വസിക്കാതിരിക്കുവാൻ ഒരു കാരണവുമി ല്ലെന്നും അവർ സമർത്ഥിച്ചു. അങ്ങനെ ആദ്യം വളരെ മടിച്ചുവെങ്കിലും അവസാനം യൂസുഫ് (അ) നെ അവരൊന്നിച്ചു അയച്ചു കൊടുക്കുവാൻ തന്നെ അദ്ദേഹം സമ്മതി ച്ചു. ബൈബ്ളിൽ ഈ ഭാഗം വിവരിച്ചിരിക്കുന്നത് നേരെ മറിച്ചാണ്. സഹോദരന്മാർ അപ്പന്റെ ആടുകളെ മേയ്ക്കാൻ ശൈഖേമി ( മ്പട്ടുന്ദിക്കഠ ) ലേക്ക് പോയിരുന്നു: അവരുടെ സുഖവിവരം പോയി അറിഞ്ഞുവരുവാൻ യൂസുഫിനെ അവരുടെ അടുക്കലേക്കയച്ചു: അവൻ ചെല്ലുന്നത് കണ്ടപ്പോൾ സ്വപ്നക്കാരൻ വരുന്നുണ്ടെന്നും മറ്റും പറഞ്ഞു സഹോ ദരന്മാർ പരിഹസിച്ചു; അവിടെവെച്ചാണ് അവനെ കൊല്ലണമെന്നും പൊട്ടക്കുഴിയിലി ട്ടാൽ മതിയെന്നും മറ്റുമുള്ള സംഭാഷണങ്ങൾ നടന്നത് എന്നൊക്കെയാണ് അതിൽ പറ യുന്നത്. (ഉൽപ: 37ൽ 12-25) ബൈബ്ളിലെ പ്രസ്താവനകൾ യഥാർത്ഥമായി ഗണിക്കു വാൻ നിവൃത്തിയില്ലെന്നുള്ളതിന് ഒരു തെളിവാണിതും.
12:15فَلَمَّا ذَهَبُواْ بِهِۦ وَأَجۡمَعُوٓاْ أَن يَجۡعَلُوهُ فِي غَيَٰبَتِ ٱلۡجُبِّۚ وَأَوۡحَيۡنَآ إِلَيۡهِ لَتُنَبِّئَنَّهُم بِأَمۡرِهِمۡ هَٰذَا وَهُمۡ لَا يَشۡعُرُونَ
(15) അങ്ങനെ, അവർ അദ്ദേ ഹത്തെ കൊണ്ടുപോകുകയും, അദ്ദേ ഹത്തെ കിണറ്റിന്റെ അഗാധതയിലാ ക്കുവാൻ അവർ ഏകോപി(ച്ചുറപ്പി) ക്കുകയും ചെയ്തപ്പോൾസ്ല! ധ അതവർ നടപ്പിൽ വരുത്തുക തന്നെ ചെയ്തു പ നാം അദ്ദേഹത്തിന് ബോധനം നൽകു കയും അവരുടെ ഈ കാര്യത്തെ (ചെയ്തിയെ) പ്പറ്റി നീ അവരെ (ഒരിക്കൽ) ബോധപ്പെടു ത്തുക തന്നെ ചെയ്യുമെന്ന്, അവരാ കട്ടെ, അറിയുകയുമില്ല. (15) അങ്ങനെ (എന്നിട്ട്) അവർ പോയപ്പോൾ അവനെയും കൊണ്ട് അവർ ഏകോപിക്കുക (തീർച്ചപ്പെടുത്തുക)യും അദ്ദേഹത്തെ അവർ ആക്കുവാൻ അടി (അഗാധത)യിൽ കിണറ്റിന്റെ, ആഴക്കുഴിയുടെ നാം വഹ്യ് (ബോധനം) നൽകുകയും ചെയ്തു അദ്ദേഹത്തിന് നിശ്ചയ മായും നീ അവരെ ബോധപ്പെടുത്തുമെന്ന് അവരുടെ കാര്യ (വിഷയ)ത്തെപ്പറ്റി ഈ അവരാകട്ടെ, അവരായിരിക്കെ അവർ അറിയുകയില്ല, അറിയാതെ സഹോദരന്മാർ ഏകോപിച്ചു അദ്ദേഹത്തെ കിണറ്റിലിട്ടു കൃതാർത്ഥരായി. പക്ഷേ, അല്ലാഹു യൂസുഫ് (അ) നെ ആശ്വസിപ്പിച്ചു. അവരുടെ ഈ അക്രമത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ഒരവസരം വഴിയെ വന്നെത്തുമെന്ന് അദ്ദേഹത്തെ അറിയിച്ചു. മൂസാ നബി (അ) യെ പ്രസവിച്ചപ്പോൾ, ആൾക്കാർ കുട്ടിയെ അറുത്തു കൊല്ലുമെന്ന് ഭയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മാതാവിന് കുട്ടിയെ പെട്ടിയിലാക്കി നദി യിലിടണമെന്നും, കുട്ടിയെ തനിക്ക് തന്നെ തിരിച്ചു കിട്ടുമെന്നും അല്ലാഹുതോന്നിപ്പിച്ച തിനെ (28: 7 ൽ) പ്പറ്റി പ്രസ്താവിച്ചപ്പോൾ, നാം മൂസായുടെ മാതാവിന് ബോധനം നൽകി ( ) എന്ന് പറഞ്ഞിരിക്കുന്നത്പോലെ, യൂസുഫി (അ) നും അപ്രകാരം തോന്നിപ്പിച്ചു എന്നായിരിക്കും (അദ്ദേഹത്തിന് നാം ബോധനം നൽകി) എന്ന വാക്കിന്റെ സാരം. (അവരാകട്ടെ, അറിയുകയുമില്ല) എന്ന വാക്യം (നീ അവരെ ബോധപ്പെടുത്തുക തന്നെ ചെയ്യും) എന്ന ക്രിയയോട് ബന്ധപ്പട്ടതായിരിക്കുവാനാണ് കൂടുതൽ സാധ്യത കാണുന്നത്. നീ ആരാണെന്നും, നിന്റെ സ്ഥിതിഗതികളെന്താണെന്നും മറ്റും അവർക്കറിഞ്ഞുകൂടാത്ത ഒരവസരത്തിൽ അവരുടെ ഈ ചെയ്തികളെപ്പറ്റി അവരെ ഓർമിപ്പിക്കുമെന്നായിരിക്കും അപ്പോൾ അതിന്റെ താൽപര്യം. ഈജിപ്തിൽ വെച്ച് പിന്നീട് അത് സംഭവിച്ചതായി 58, 59 വചനങ്ങളിൽ താഴെ വരുന്നുമുണ്ട്. (അദ്ദേഹ ത്തിന് നാം ബോധനം നൽകി) എന്ന ക്രിയയോട് ബന്ധപ്പെട്ടതായിരിക്കുവാനും സാധ്യതയുണ്ട്. അദ്ദേഹത്തെ അവർ കിണറ്റിലിട്ട ശേഷം അദ്ദേഹത്തെ ആശ്വസിപ്പിച്ചും സന്തോഷിപ്പിച്ചും കൊണ്ട് അദ്ദേഹത്തിന് അല്ലാഹു ബോധനം നൽകിയ കഥയൊന്നും അവർക്കറിഞ്ഞുകൂടായിരുന്നുവെന്നായിരിക്കും അപ്പോൾ അതിന്റെ സാരം
12:16–18وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ
قَالُواْ يَـٰٓأَبَانَآ إِنَّا ذَهَبۡنَا نَسۡتَبِقُ وَتَرَكۡنَا يُوسُفَ عِندَ مَتَٰعِنَا فَأَكَلَهُ ٱلذِّئۡبُۖ وَمَآ أَنتَ بِمُؤۡمِنٖ لَّنَا وَلَوۡ كُنَّا صَٰدِقِينَ
وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٖ كَذِبٖۚ قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٞۖ وَٱللَّهُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ
(16) അവർ വൈകുന്നേരം (സന്ധ്യമയങ്ങുമ്പോൾ) അവരുടെ പിതാവിന്റെ അടുക്കൽ കരഞ്ഞും കൊണ്ട് വരുകയും ചെയ്തു. (17) അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾ മത്സരിച്ചോടി ക്കൊണ്ടുപോയി; യൂസുഫിനെ ഞങ്ങ ളുടെ സാമാനത്തിങ്കൽ ഞങ്ങൾ വിട്ടേ ക്കുകയും ചെയ്തു; അങ്ങനെ, അവനെ ചെന്നായ (പിടിച്ചു) തിന്നു കളഞ്ഞു! ഞങ്ങൾ സത്യം പറയുന്ന വരായിരുന്നാലും നിങ്ങൾ ഞങ്ങളെ വി ശ്വ സി ക്കു ന്ന വ ന ല്ല താ നും . ധ എന്തുചെയ്യാനാണ്?! പത്സ (18) അവർ അദ്ദേഹത്തിന്റെ (യൂസുഫിന്റെ) കുപ്പായത്തിന്മേൽ ഒരു കള്ളച്ചോര കൊണ്ടുവരികയും ചെയ്തു. അദ്ദേഹം (പിതാവ്) പറഞ്ഞു: (അതൊന്നുമല്ല,) പക്ഷേ, നിങ്ങളുടെ മനുകൾ നിങ്ങൾക്ക് (എന്തോ) ഒരു കാര്യം ഭംഗിയാക്കിത്ത ന്നിരിക്കുന്നു. ധ അത് നിങ്ങൾ പ്രവർത്തിച്ചിരിക്കയാണ് പ എനി, ഭംഗി യായ ക്ഷമ! ധ അതേ മാർഗമുള്ളൂ പ നിങ്ങൾ (ഈ) വിവരിക്കുന്നതി നെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്ന വൻ അല്ലാഹുവത്രെ. (16) അവർ വരുകയും ചെയ്തു അവരുടെ പിതാവിങ്കൽ വൈകു ന്നേരം, സന്ധ്യമയങ്ങുന്നേരം അവർ കരഞ്ഞുകൊണ്ട് (17) അവർ പറഞ്ഞു ഞങ്ങളുടെ ബാപ്പാ, പിതാവേ ഞങ്ങൾ പോയി മുന്നിൽ കടക്കു വാൻ ശ്രമിച്ചു (മത്സരിച്ചു) കൊണ്ട് ഞങ്ങൾ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു യൂസുഫിനെ ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കൽ അപ്പോൾ (അങ്ങനെ) അവനെ തിന്നു ചെന്നായ നിങ്ങളല്ലതാനും വിശ്വസിക്കുന്നവനേ ഞങ്ങളെ ഞങ്ങൾ ആയിരുന്നാലും സത്യം പറയുന്നവർ, സത്യവാന്മാർ (18) അവർ വരുകയും ചെയ്തു അദ്ദേ ഹത്തിന്റെ കുപ്പായത്തിന്മേൽ ഒരു രക്തവും (ചോരയും) കൊണ്ട് വ്യാജമായ, കളവായ അദ്ദേഹം പറഞ്ഞു പക്ഷേ, എന്നാൽ, എങ്കിലും ഭംഗിയാക്കി (തോന്നിച്ചു) തന്നിരിക്കുന്നു നിങ്ങൾക്ക് നിങ്ങളുടെ സ്വന്തങ്ങൾ (മ നുകൾ) ഒരു കാര്യം എനി ക്ഷമ ഭംഗിയായ (നല്ലതായ) അല്ലാ ഹുവത്രെ സഹായമർത്ഥിക്കപ്പെടുന്നവൻ നിങ്ങൾ വിവരിക്കുന്ന (വർണിക്കുന്ന)തിനെപറ്റി പറയുവാനുള്ള ഒഴികഴിവ് പിതാവിന്റെ വാക്കിൽനിന്ന് മുമ്പ് ലഭി ച്ചിരുന്നതിനെ അവർ തികച്ചും ഉപയോഗപ്പെടുത്തി. എല്ലാവരും കൂടി യൂസുഫ് (അ) നെ കിണറ്റിലിട്ടശേഷം, വൈകുന്നേരം ഇരുട്ട് മൂടാൻ പോകുന്ന സമയത്ത് പിതാവിന്റെ അടുക്കൽ അവർ തിരിച്ചെത്തി. കരച്ചിലും പറച്ചിലുമായി. ഞങ്ങൾ അമ്പെയ്തും മറ്റും മരുഭൂമിയിൽ ഓടിനടന്നു അവനിൽനിന്നും അകന്നുപോയി. അവൻ ചെറുപ്പമായത്കൊണ്ട് അവന് ഞങ്ങളെപ്പോലെ ഓടാനും, ചാടാനും കഴിവില്ലല്ലോ എന്നുവെച്ച് ഞങ്ങളുടെ ഭക്ഷണ വസ്ത്രാദി സാധനങ്ങൾ വെച്ചിരുന്ന സ്ഥലത്ത് അവനെ നിറുത്തിയിരിക്കയാ യിരുന്നു. ഞങ്ങൾ മടങ്ങി വന്നുനോക്കുമ്പോൾ അവനെ ചെന്നായ പിടിച്ചുകഴിഞ്ഞിരി ക്കുന്നു! ഇങ്ങിനെയാണ് സംഭവിച്ചത്. മുമ്പേ അവന്റെ കാര്യത്തിൽ ഞങ്ങളെ വിശ്വസി ക്കാത്ത നിങ്ങൾക്ക് ഇൗ സത്യവും വിശ്വാസ്യമാകുകയില്ല, എന്തുചെയ്യും?! ഇതാ നോക്കൂ: അവന്റെ രക്തം പുരണ്ട കുപ്പായം! എന്നൊക്കെ പറഞ്ഞുകൊണ്ട് അവർ കുപ്പായം പിതാ വിന്റെ മുമ്പിൽ തെളിവിന് സമർപ്പിച്ചു. ചെന്നായ പിടിച്ചപ്പോൾ യൂസുഫിൽ നിന്നൊഴു കിയ രക്തമാണതെന്ന് കാണിക്കുവാൻവേണ്ടി ഏതോ ഒരു കള്ള രക്തം അതിന്മേൽ അവർ പുരട്ടികൊണ്ടും വന്നിരുന്നു. പക്ഷേ, പലരും പറഞ്ഞു കാണുന്നതുപോലെചെന്നായ പിടിക്കുമ്പോൾ കുപ്പായം മാന്തിക്കീറാതിരിക്കയില്ലെന്ന വസ്തുത അവരുടെ ധാരണയിൽ പെട്ടില്ല. ചോരപുരണ്ടതല്ലാതെ കുപ്പായത്തിനു കീറലൊന്നും പറ്റിയിരു ന്നില്ല. അവർ പറഞ്ഞതെല്ലാം വ്യാജമാണെന്നും, എന്തോ ഒരപകടം അവർ യൂസുഫിനെ ക്കൊണ്ടു ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും നബി(അ)ക്ക് ബോധ്യമായി. എങ്കിലും യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടാ. മറഞ്ഞ കാര്യം ആർക്കും അറിയുകയില്ലല്ലോ. 83-ാം വചനത്തിൽ കാണുന്നത്പോലെ, ഒരിക്കൽ യഥാർത്ഥം പുലരുമെന്നും, യൂസുഫിന് നല്ലൊരു ഭാവി അല്ലാഹു നൽകുമെന്നുമുള്ള സൽപ്രതീക്ഷ അദ്ദേഹത്തിന് അപ്പോഴും ഉണ്ടായിരുന്നു. സംഭവിച്ചതെന്താണെന്ന് അറി യാതിരിക്കെ, എനി ഭംഗിയായി ക്ഷമിക്കുകയും അസ്വാസ്ഥ്യവും പൊറുതികേടും കാണിക്കാതെ സംയമനം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് അവനോട് സഹായം തേടുകയുമല്ലാതെ മറ്റു പോംവഴികളൊ ന്നുമില്ലെന്ന് അദ്ദേഹം സമാധാനിച്ചു. കിണറ്റിലിട്ട ശേഷമുണ്ടായ കഥ അല്ലാഹു വിവരി ക്കുന്നു:-
12:19–20وَجَآءَتۡ سَيَّارَةٞ فَأَرۡسَلُواْ وَارِدَهُمۡ فَأَدۡلَىٰ دَلۡوَهُۥۖ قَالَ يَٰبُشۡرَىٰ هَٰذَا غُلَٰمٞۚ وَأَسَرُّوهُ بِضَٰعَةٗۚ وَٱللَّهُ عَلِيمُۢ بِمَا يَعۡمَلُونَ
وَشَرَوۡهُ بِثَمَنِۭ بَخۡسٖ دَرَٰهِمَ مَعۡدُودَةٖ وَكَانُواْ فِيهِ مِنَ ٱلزَّـٰهِدِينَ
(19) ഒരു യാത്രാസംഘം വന്നു; എന്നിട്ട് അവരുടെ വെള്ളം കോരിയെ അവർ (വെള്ളത്തിനു) അയച്ചു; അവൻ അവന്റെ തൊട്ടി (കിണറ്റിൽ) ഇറക്കി. അവൻ പറഞ്ഞു: സന്തോഷമേ! ഇതാ, ഒരു ബാലൻ!! അവർ അദ്ദേഹത്തെ (എടുത്തു) ഒരു (കച്ചവട) ചരക്കായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുവാകട്ടെ,അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്. (20) അവർ അദ്ദേഹത്തെ ഒരു ക്കപ്പെട്ട (അൽപമായ) വെള്ളി പ്പണത്തിന്വിൽക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന്റെ കാര്യത്തിൽ താ ൽ പ ര്യ മി ല്ലാ ത്ത വ രി ൽ പെട്ടവരായിരുന്നുതാനും. (19) വന്നു ഒരു യാത്രാസംഘം എന്നിട്ടവർ അയച്ചു അവരുടെ (വക) വെള്ളത്തിന്ന് പോകുന്നവനെ എന്നിട്ടവൻ താഴ്ത്തി, ഇറക്കി അവന്റെ തൊട്ടി അവൻ പറഞ്ഞു സന്തോഷമേ ഇതാ ഒരു ബാലൻ, ആൺകുട്ടി അവർ അദ്ദേഹത്തെ രഹസ്യമാക്കി (ഒളിച്ചുസ്വകാര്യമാക്കി) വെക്കുകയും ചെയ്തു ഒരു ചരക്കായി അല്ലാഹുവാകട്ടെ അറിയുന്നവനാണ് അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി (20) അവർ അദ്ദേഹത്തെ വിറ്റു ഒരു വിലക്ക് തുച്ഛമായ അതായത് ദിർഹമു (വെള്ളിപ്പണം) കൾക്ക് എണ്ണിക്കണക്കാക്കപ്പെട്ട അവരായിരുന്നുതാനും അദ്ദേഹത്തി(ന്റെ കാര്യത്തി)ൽ ത്യാഗികളിൽ ആ വഴിക്ക് വന്ന യാത്രാസംഘം അവർക്ക് വെള്ളം കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരുന്ന ആളെ വെള്ളത്തിനയച്ചു. അവൻ ആ കിണറ്റിൽ നിന്ന് വെള്ളമെടുക്കുവാൻ വെള്ളത്തൊട്ടി കിണറ്റിലിറക്കി. യൂസുഫ് നബി (അ)അതിന്മേൽ പിടികൂടി. അത്കണ്ടു വെള്ളക്കാരന് അഗ്ഗുതവും സന്തോഷവുമായി. ഹാ! സന്തോഷം! ഇതാ ഒരു പയ്യൻ! എന്ന് വിളിച്ചു പറഞ്ഞു: അദ്ദേഹത്തെ കിണറ്റിൽനിന്ന് കയറ്റി വിട്ടയക്കാതെ, ഒരു ചെയ്തത്. പിന്നീട് വളരെ തുച്ഛം വിലക്ക് വിൽക്കുകയും ചെയ്തു. അദ്ദേഹത്തെ വിറ്റവർക്ക് അദ്ദേഹത്തിൽ പ്രത്യേക താൽപര്യമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണവർ തുച്ഛം വിലക്ക് വിറ്റത്. ഇതെല്ലാം അല്ലാഹു അറിഞ്ഞും കണ്ടും കൊണ്ട് തന്നെയാണ് നടന്നത്. അതിലൊക്കെ അവൻ ചില യുക്തികളും പരിപാടികളും കണ്ടുവെച്ചിട്ടുണ്ടായിരുന്നു എന്നൊക്കെയാണ് ഈ വചനങ്ങളിൽ പറഞ്ഞതിന്റെ സാരം. "ദിർഹം' (വെള്ളിപ്പണം) നാൽപതുവരെ എണ്ണം കൊണ്ടും, നാൽപതുമുതൽ തൂക്കം കൊണ്ടുമായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് അൽപം ദിർഹുകൾ എന്ന അർത്ഥത്തിൽ (എണ്ണി കണക്കാക്കപ്പെട്ടത്) എന്ന് പറയപ്പെടുന്നു. ഇതിൽനിന്ന് നാൽപതിൽ താഴെയുള്ള വെള്ളിപ്പണത്തിനാണ് അദ്ദേഹത്തെ വിറ്റതെന്ന് മനിലാ ക്കാവുന്നതാണ്. ഇരുപതെന്നും, പന്ത്രണ്ടെന്നുമൊക്കെ പറയപ്പെട്ടിട്ടുണ്ട്. സംഖ്യ കൃത്യമായി അറിഞ്ഞത് കൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലല്ലോ. (അദ്ദേഹത്തെ അവർ ഒരു ചരക്കായി ഒളിച്ചുവെച്ചു) എന്നും, (അവർ അദ്ദേഹത്തെ വിറ്റു) എന്നുമുള്ള ക്രിയയുടെ ഒളിച്ചുവെ ച്ചതും വിൽപന രണ്ടഭിപ്രായമുണ്ട്; അതായത് രണ്ടും കച്ചവടസംഘമാണെന്നും അതല്ല, യൂസുഫ് നബി (അ) ന്റെ സഹോദരന്മാരാ ണെന്നും. ഒന്നാമത്തെ അഭിപ്രായമാണ് അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചു കാണു ന്നത്. സന്ദർഭത്തോടും ആയത്തിലെ വാചകത്തോടും യോജിച്ചതും അതത്രെ. ഇതനു സരിച്ച് അതിന്റെ വിശദീകരണം ഇപ്രകാരമായിരിക്കും: കച്ചവട സംഘം കിണറ്റിൽ നിന്ന് യൂസുഫ് നബി (അ)യെ കണ്ടെടുത്ത അദ്ദേഹ ത്തെപ്പറ്റി ഒരന്വേഷണം നടത്തുകയോ ഒളിച്ചുവെച്ചു. മദ്യനിൽ നിന്ന് ഈജിപ്തിലേക്ക് പോകുകയായിരുന്ന അവർ അദ്ദേഹത്തെ അവിടെ കൊണ്ടുപോയി തുച്ഛം വിലക്ക് വിറ്റു. വലിയ ഒരു സംഖ്യക്ക് വിൽക്കണമെന്നുള്ള താൽപര്യമൊന്നും അവർക്കുണ്ടായിരുന്നില്ല. കച്ചവടസംഘം കിണറ്റിൽനിന്നെടുത്ത ഉടനെ ആരും അറിയാതെ ഒളിച്ചുകൊണ്ടുപോയതായിരുന്നാലും, സഹോദരന്മാരിൽനിന്ന് വിലക്ക് വാങ്ങികൊണ്ടുപോയതായിരുന്നാലുംരണ്ടായാലും അവർ അദ്ദേഹത്തെ ഈജിപ്തിൽ കൊണ്ടുചെന്നു വിൽക്കുക തന്നെ ചെയ്തു. വിഭാഗം - 3
12:21–22وَقَالَ ٱلَّذِي ٱشۡتَرَىٰهُ مِن مِّصۡرَ لِٱمۡرَأَتِهِۦٓ أَكۡرِمِي مَثۡوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗاۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ وَلِنُعَلِّمَهُۥ مِن تَأۡوِيلِ ٱلۡأَحَادِيثِۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمۡرِهِۦ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
(21) മിസ്വ്റിൽ (ഈജിപ്തിൽ) നിന്നു അദ്ദേഹത്തെ (വിലക്ക്) വാങ്ങി യവൻ തന്റെ സ്ത്രീ (ഭാര്യ) യോട് പറഞ്ഞു: ഇവന്റെ (നമ്മുടെ കൂടെ യുള്ള) താമസത്തെ നീ മാന്യമാക്കണം; അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ, നമുക്കവനെ ഒരു (പോറ്റു) കുട്ടി യാക്കി വെക്കാം. അപ്രകാരം, യൂസുഫിന് ഭൂമിയിൽ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു. വർത്തമാനങ്ങളുടെ വ്യാഖ്യാനത്തിൽ നിന്നും അദ്ദേഹത്തിന് നാം പഠിപ്പി ക്കുവാൻ വേണ്ടിയും (കൂടി) ആകുന്നു (അത്). അല്ലാഹു അവന്റെ കാര്യത്തിൽ ധ കാര്യം നടപ്പിൽ വരു ത്തുന്നതിൽ പ വിജയിക്കുന്നവനാണ്: എങ്കിലും മനുഷ്യരിൽ അധികപേരും അറിയുന്നില്ല. (22) അദ്ദേഹം തന്റെ പൂർണശക്തി ധ പക്വമായ പ്രായം പ പ്രാപിച്ചപ്പോൾ, അദ്ദേഹത്തിന് നാം വിജ്ഞാനവും, അറിവും നൽകി. അപ്രകാരം, സുകൃതം ചെയ്യുന്നവർക്ക് നാം പ്രതിഫലം നൽകുന്നതാണ്. (21) യാതൊരുവൻ പറഞ്ഞു അദ്ദേഹത്തെ വാങ്ങിയ മിസ്വ്റി (ഈജിപ്തി)ൽ നിന്ന് തന്റെ സ്ത്രീയോട്, ഭാര്യയോട് നീ ആദരിക്കുക, മാന്യമാക്കണം അവന്റെ താമസം, പാർപ്പിടത്തെ ആയേക്കാം അവൻ നമുക്ക് പ്രയോജനപ്പെടുക അല്ലെങ്കിൽ നമുക്കവനെ ആക്കാം ഒരു സന്താനം, കുട്ടി അപ്രകാരം നാം ഹിതം നൽകി യൂസുഫിന് ഭൂമിയിൽ അദ്ദേഹത്തിന് നാം പഠി പ്പിക്കുവാൻവേണ്ടിയും വ്യാഖ്യാനത്തിൽ (പൊരുളിൽ)നിന്ന് വർത്ത മാനങ്ങളുടെ, വിഷയങ്ങളുടെ അല്ലാഹുവാകട്ടെ ജയിക്കുന്നവനാണ് അവന്റെ കാര്യത്തിൽ, കാര്യത്തിന് എങ്കിലും, പക്ഷേ അധികവും (അധി കമാളും) മനുഷ്യരിൽ അറിയുകയില്ല, അവർക്കറിഞ്ഞുകൂടാ (22) അദ്ദേഹം എത്തിയ (പ്രാപിച്ച)പ്പോൾ അദ്ദേഹത്തിന്റെ പൂർണശക്തി, കൂടു തൽ ബലവത്തായ സ്ഥിതി അദ്ദേഹത്തിന് നാം നൽകി വിജ്ഞാനം, വിധി അറിവും, ജ്ഞാനവും അപ്രകാരം, അതുപോലെയത്രെ നാം പ്രതി ഫലം കൊടുക്കുന്നു സുകൃതം (നന്മസൽഗുണം) ചെയ്യുന്നവർക്ക്. യൂസുഫ് നബി (അ)യെ വാങ്ങിയ ഈജിപ്തുകാരന്റെ പേർ പറയപ്പെ ട്ടിട്ടില്ല. 30-ാം വചനത്തിൽ അയാളെപ്പറ്റി "അസീസ്' ( ) എന്ന് വിശേഷിപ്പിച്ചിട്ടു ണ്ടെന്ന് മാത്രം. ഇതിന്റെ അർത്ഥം യഥാസ്ഥാനത്ത് വിവരിക്കുന്നുണ്ട്. തുടർന്നുള്ള പരാ മർശങ്ങളിൽനിന്നും അദ്ദേഹം ഈജിപ്തിൽ വളരെ ഉന്നത പദവിയിലുള്ള ഒരാളായിരു ന്നുവെന്ന് മനിലാക്കാം. രാജാവിന്റെ പ്രധാന മന്ത്രിയായിരുന്നുവെന്നും, ധനകാര്യമേല ധികാരിയായിരുന്നുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. ബൈബ്ളിൽ: "മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ (രാജാവായ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു എന്ന് പറഞ്ഞിരിക്കുന്നു. (ഉൽപ: 37ൽ 36) ഏതാ യാലും അദ്ദേഹത്തെ വാങ്ങിയ ആൾ അദ്ദേഹത്തിൽ പല ശുഭലക്ഷണങ്ങളുള്ളതായി മനിലാക്കി. തന്റെ പത്നിയായ ഗൃഹനായികയോട് അത് സൂചിപ്പിക്കുകയും അവനെ ഒരടിമയെപ്പോലെ കണക്കാക്കാതെ മാന്യമായ നിലക്ക് വീട്ടിൽ പാർപ്പിക്കണമെന്ന് കൽപി ക്കുകയും ചെയ്തു. ഈ സ്ത്രീയുടെ പേര് "സുലൈഖ' ( ) എന്നാണ് പരക്കെ അറി യപ്പെടുന്നത്. ) എന്നായിരുന്നുവെന്നും, ഒരു മറു പേരാ യിരുന്നു സുലൈഖാ എന്നും പറയപ്പെട്ടിട്ടുണ്ട്. ജീവനാശം വരെയുള്ള കഷ്ടാവസ്ഥകളിൽ നിന്നെല്ലാം രക്ഷപ്പെടുത്തി യൂസുഫിനെ ഇങ്ങനെ മാന്യമായ ഒരു നിലപാടിലെത്തിച്ചതിൽ അല്ലാഹു പല യുക്തികളും കണ്ടു വെച്ചിട്ടുണ്ട്; അതുമുഖേന അദ്ദേഹത്തിന് സ്വപ്ന വ്യാഖ്യാനം തു ടങ്ങിയ വൈജ്ഞാ നിക യാഥാർത്ഥ്യങ്ങൾ പലതും പഠിക്കുവാനും, പരിചയിക്കുവാനും സൗകര്യമുണ്ടാക്കും; അല്ലാഹു നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന കാര്യപരിപാടികളെല്ലാം അവൻ ഒരു വിഘ്നവും കൂടാതെ നടപ്പിലാക്കുക തന്നെ ചെയ്യും; പക്ഷേ, മിക്ക ആളുകൾക്കും അത് മനിലാക്കുവാൻ കഴിയുകയില്ല എന്നൊക്കെയാണ് ആദ്യത്തെ വചനത്തിൽ തുടർന്നു പറഞ്ഞതിന്റെ സാരം. ശാരീരകവും, ബുദ്ധിപരവുമായ പൂർണശക്തി പ്രാപിക്കുന്നതിന് മുമ്പ് അങ്ങനെ പലതും കഴിഞ്ഞു. പൂർണശക്തിയും പക്വതയും പ്രാപിച്ചു കഴിഞ്ഞ തോടുകൂടി അദ്ദേഹത്തിന് അറിവ്, യുക്തിജ്ഞാനം, കാര്യങ്ങളിൽ തീരുമാനം കാണു വാനുള്ള വൈഭവം ആദിയായവ നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്നൊക്കെ യാണ് രണ്ടാമത്തെ വചനത്തിൽ പറഞ്ഞതിന്റെ സാരം. ശാരീരകവും മാനസികവുമായ പൂർണത പ്രാപിക്കൽ ( ) ഏറെക്കുറെ മുപ്പ തിനും നാൽപ്പതിനും ഇടക്കുള്ള പ്രായത്തിലായിരിക്കും. ഒരു നിശ്ചിത വയിൽ പരിമി തമല്ല അത്. അദ്ദേഹത്തിന് വിജ്ഞാനവും അറിവും എന്ന് പറഞ്ഞതിന്റെ താൽപര്യം പ്രവാചകത്വം നൽകി എന്നാണെന്നും, മുപ്പതോ മുപ്പത്തിമൂന്നോ വയു ള്ളപ്പോൾ അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടു ന്നു. അല്ലാഹുവിനറിയാം. പൂർണത പ്രാപിച്ചശേഷം നൽകപ്പെട്ട വിജ്ഞാനവും കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് പ്രവാചകത്വം ആയിരുന്നാലും അല്ലെങ്കിലും ശരി, അടുത്ത വചനത്തിലും തുടർന്നുള്ള ഏതാനും വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട സംഭ വങ്ങൾ അതിന് മുമ്പ് സംഭവിച്ചവയാണെന്നുള്ളതിൽ സംശയമില്ല. അദ്ദേഹം അസീ സിന്റെ വീട്ടിൽ മാന്യമായി ജീവിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഒരു പ്രധാന സംഭവ മാണ് അടുത്ത വചനത്തിൽ കാണുന്നത്:-
12:23وَرَٰوَدَتۡهُ ٱلَّتِي هُوَ فِي بَيۡتِهَا عَن نَّفۡسِهِۦ وَغَلَّقَتِ ٱلۡأَبۡوَٰبَ وَقَالَتۡ هَيۡتَ لَكَۚ قَالَ مَعَاذَ ٱللَّهِۖ إِنَّهُۥ رَبِّيٓ أَحۡسَنَ مَثۡوَايَۖ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ
(23) അദ്ദേഹം യാതൊരുവളുടെ വീട്ടിലാണോ അവൾ അദ്ദേഹത്തെ വശീകരിക്കുവാൻ ധ അധീനപ്പെടുത്തു വാൻ പ ശ്രമം നടത്തി. അവൾ വാതിലുകൾ (അടച്ചു) പൂട്ടുകയും ചെയ്തു. നീ ഇങ്ങോട്ടുവാ! എന്ന് അവൾ പറ യുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ ശരണം! നിശ്ചയമായും അവൻ, എന്റെ രക്ഷിതാവാണ്; എന്റെ താമസം (ഇവിടെ) അവൻ നന്നാക്കി തന്നിരിക്കുന്നു. നിശ്ചയമായും കാര്യം: അക്രമം പ്രവർത്തിക്കുന്നവർ (23) അദ്ദേഹത്തോട് വശീകരണശ്രമം നടത്തി (നയത്തിൽ തന്ത്രം പ്രയോഗിച്ചു) യാതൊരുവൾ അദ്ദേഹം അവളുടെ വീട്ടിലാണ് അദ്ദേഹത്തിനുവേണ്ടി (വശീകരണാർത്ഥം) അവൾ (അടച്ചു) പൂട്ടുകയും ചെയ്തു വാതിലുകൾ അവൾ പറയുകയും ചെയ്തു നീ ഇങ്ങോട്ടുവാ, നീ വാ അദ്ദേഹം പറഞ്ഞു അല്ലാഹുവിൽ ശരണം, അല്ലാഹുവിന്റെ രക്ഷ നിശ്ചയമായും അവൻ, അദ്ദേഹം എന്റെ രക്ഷിതാവാണ്, യജമാനനാണ് അവൻ (അദ്ദേഹം) നന്നാക്കിയിരിക്കുന്നു എന്റെ താമസത്തെ, പാർപ്പിടം നിശ്ചയമായും അത് (കാര്യം) വിജയിക്കുകയില്ല അക്രമം ചെയ്യുന്നവർ. മറ്റൊരാളുടെ ഉദ്ദേശത്തിനെതിരായി അയാളെ സൗമ്യതയിലും നയത്തിലും പാട്ടിലാക്കുവാൻ ശ്രമം നടത്തുന്നതിന് (മുറാവദത്ത്) എന്ന് പറയപ്പെടുന്നു. ഇതിന്റെ ക്രിയാരൂപമാണ്ി (റാവദ). അതോടൊപ്പം (അൻ) എന്ന അവ്യയം ചേർത്തുകൊണ്ട് ആരെ വശീകരിക്കുവാനാണോ ശ്രമിക്കുന്നതെങ്കിൽ അയാളുടെ പേരും പറയപ്പെടും. എന്ന വാക്യത്തിന് രണ്ടു പ്രകാരത്തിൽ വിവക്ഷ നൽകപ്പെടാവുന്നതാണ്: 1. അല്ലാഹു എന്റെ രക്ഷിതാവാണെന്ന്, എനിക്കിവിടെ മാന്യമായി കഴിഞ്ഞു കൂടുവാനുള്ള അവസരം അവനാണ് ഉണ്ടാക്കിത്തന്നത്. അതുകൊണ്ട് അവൻ ഇഷ്ടപ്പെടാത്ത വിഷയത്തിൽ ഞാൻ പ്രവേശിക്കുകയില്ല. 2. വീട്ടു നായകനും നിങ്ങളുടെ ഭർത്താവുമായ രക്ഷിതാവാണ്. അഥവാ എന്നെ വാങ്ങിക്കൊണ്ടുവന്നു മാന്യമായ സ്ഥിതിയിലാക്കിയ യജമാനനാണ്. നിങ്ങളുടെ ആവശ്യത്തിന് വഴങ്ങി അദ്ദേഹത്തെ വഞ്ചിക്കുവാൻ ഞാൻ തയ്യാറില്ല.
12:24وَلَقَدۡ هَمَّتۡ بِهِۦۖ وَهَمَّ بِهَا لَوۡلَآ أَن رَّءَا بُرۡهَٰنَ رَبِّهِۦۚ كَذَٰلِكَ لِنَصۡرِفَ عَنۡهُ ٱلسُّوٓءَ وَٱلۡفَحۡشَآءَۚ إِنَّهُۥ مِنۡ عِبَادِنَا ٱلۡمُخۡلَصِينَ
(24) തീർച്ചയായും, അവൾ അദ്ദേഹത്തെക്കുറിച്ച് (ചിലത്) ഉദ്ദേശിക്കുകയുണ്ടായി; അദ്ദേഹം അവളെക്കുറിച്ചും (ചിലത്) ഉദ്ദേശിച്ചു; തന്റെ റ∫ിന്റെ (വക) ദൃഷ്ടാന്തം അദ്ദേഹം കണ്ടിട്ടില്ലായിരുന്നു വെങ്കിൽസ്ല! ധ അത് സംഭവി ക്കുമാ യിരുന്നു! പ അപ്രകാരം (ചെയ്തത്), അദ്ദേഹത്തിൽ നിന്ന് നാം തിന്മയും, നീചവൃത്തിയും തിരിച്ചുകളയുവാൻ വേണ്ടിയാണ്. ( കാ ര ണം ) നി ശ്ച യ മാ യും , അദ്ദേഹം നമ്മുടെ നിഷ്കളങ്കരാപ്പെട്ട അടിയാന്മാരിൽ പെട്ടവനാകുന്നു. (24) അവൾ തീർച്ചയായും കരുതി, ഉദ്ദേശിക്കുകയുണ്ടായി അദ്ദേഹത്തെപ്പറ്റി അദ്ദേഹവും കരുതി, ഉദ്ദേശിച്ചു അവളെപ്പറ്റി ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം കണ്ടു(വെന്നത്), കാണൽ ദൃഷ്ടാന്തം, തെളിവ് തന്റെ റ∫ിന്റെ അപ്രകാരം നാം തിരിച്ചുകളയുവാൻ വേണ്ടിയാണ് അദ്ദേഹത്തിൽനിന്ന് തിന്മയെ നീചവൃത്തിയെയും നിശ്ചയമായും അദ്ദേഹം നമ്മുടെ അടിയാന്മാരിൽ പെട്ടവനാണ് നിഷ്കളങ്കരാക്കപ്പെട്ട (കറകളഞ്ഞസത്തായ)വരായ (അവൾ അദ്ദേഹത്തെപ്പറ്റി ഉദ്ദേശിച്ചു) എന്ന് പറഞ്ഞതിന്റെ താൽപര്യം. അവൾ യൂസുഫുമായി സ്വകാര്യബന്ധത്തിൽ ഏർപ്പെടുവാൻ ഉദ്യമിച്ചുവെന്നും, അതിന് വിസമ്മതിക്കുന്നപക്ഷം അദ്ദേഹത്തിനെതിരെ പ്രതികാര നടപടി എടുക്കണ മെന്നുദ്ദേശിച്ചുവെന്നും ആയിരിക്കാവുന്നതാണ് (അദ്ദേഹം അവളെപ്പറ്റിയും ഉദ്ദേശിച്ചുസ്ല) എന്ന് പറഞ്ഞതിന്റെ താൽപര്യം ഒന്നിലധികം പ്രകാരത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നു. അവയിൽ പ്രസ്താവയോഗ്യമായത് രണ്ടഭിപ്രായങ്ങളാണ്. (1) അവളുടെ ദുഷ്പെരുമാറ്റത്തിനെതിരെ വല്ല പ്രതികാരവും നടത്തുവാൻ അദ്ദേഹവും ഉദ്ദേശിച്ചു. എങ്കിലും അല്ലാഹുവിങ്കൽ നിന്നുള്ള ദൃഷ്ടാന്തം കണ്ടതുകൊണ്ട് അത് ചെയ്യാൻ ഇടവന്നില്ല. അദ്ദേഹം അവളിൽ നിന്ന് ഒഴിഞ്ഞുമാറുക മാത്രമാണ് ചെയ്തത്. (2) ഇച്ഛാനുസരണമോ താൽപര്യപൂർവ്വമോ അല്ലാതെ, - മനുഷ്യസഹജമായ മനിലും വികാരവും ചായ്വുമുണ്ടായി. അപ്പോഴേക്കും അദ്ദേഹം അല്ലാഹുവിന്റെ ദൃഷ്ടാന്തം കാണുകയുണ്ടായി. അതുകൊണ്ട് വികാരത്തിന് വഴങ്ങുകയോ ചായ്വ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. സ്വയം ശുദ്ധത പാലിക്കുകയാണ് ചെയ്തത്. ഈ രണ്ടാമത്തെ വ്യാഖ്യാനം യൂസുഫ് നബി (അ)ന്റെ പരിശുദ്ധതക്കും നിഷ്കളങ്കതക്കും യോജിച്ചതല്ലെന്ന് പ്രഥമ വീക്ഷണത്തിൽ ഒരു പക്ഷേ തോന്നിയേക്കാം. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ നിഷ്കളങ്കതക്കും പരിശുദ്ധതക്കും മകുടം ചാർത്തുന്ന ഒരു തെളിവായിരിക്കും അത്. ശാരീരികമോ, മാനസികമോ ആയ വിചാരവികാരങ്ങളൊന്നും ഒരാളിൽ ഇല്ലാതിരിക്കുന്നത് നിമിത്തം അയാൾ പാപങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നത് അയാളുടെ ഒരു ഉൽകൃഷ്ടതയായി കണ ക്കാക്കുവാനില്ല. നേരെമറിച്ച് പ്രകൃതിസഹജമായുണ്ടാകുന്ന വിചാരവികാരങ്ങൾ ഉണ്ടാ യിത്തീരുകയും, അവ പ്രകടമാക്കുകയും പ്രവർത്തനത്തിൽ കൊണ്ടുവരുകയും ചെയ്വാനുള്ള അവസരം ലഭിക്കുകയും ചെയ്തിട്ടുംഭവിഷ്യൽ ഫലം ഓർത്ത് മന പ്പൂർവ്വംപിൻമാറി നിൽക്കുന്നതിലാണ് യോഗ്യതയും ഉൽകൃഷ്ടതയുമുള്ളത്. ഒരാൾ ഒരു തിന്മ ചെയ്യുവാൻ ഉദ്ദേശിച്ചിട്ട് അത് പ്രവർത്തിക്കാത്തപക്ഷം അതവന് ഒരു നന്മ യായി രേഖപ്പെടുത്തുന്നതാണ് എന്ന് ബുഖാരി, മുസ്ലിം (റ) മുതലായവർ രേഖപ്പെടു ത്തിയ പ്രസിദ്ധമായ ഒരു ഹദീഥിൽ വന്നിട്ടുള്ളത് പ്രസ്താവ്യമാകുന്നു. ഇമാം സമഖ്ശരീ (റ)യും മറ്റു ചിലരും ശരിവെക്കുന്നതും, ന്യായീകരിക്കുന്നതും ഈ അഭിപ്രായത്തെയാ ണ്. മൂന്നാമത്തെ ഒരഭിപ്രായം ഇബ്നുകഥീർ (റ) ഉദ്ധരിച്ചു കാണാം. അല്ലാഹുവിൽനി ന്നുള്ള ദൃഷ്ടാന്തം അദ്ദേഹം കണ്ടതുകൊണ്ട് അദ്ദേഹം അവളെപ്പറ്റി അങ്ങിനെയൊന്നും ഉദ്ദേശിക്കയുണ്ടായിട്ടില്ല എന്നാണത്. ഇതനുസരിച്ച് എന്നുള്ള വാക്യത്തിന് ഇങ്ങിനെ വിവർത്തനം നൽകാം: തന്റെ റ∫ിന്റെ ദൃഷ്ടാന്തം അദ്ദേഹം കണ്ടില്ലായിരുന്നുവെങ്കിൽ അവളെപ്പറ്റി അദ്ദേഹവും ഇൗ അഭി പ്രായം അറബി വ്യാകരണ നിയമപ്രകാരം ആലോചിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടി ക്കാണിക്കപ്പെടുന്നു. യൂസുഫ് നബി (അ) കണ്ടുവെന്ന് പറഞ്ഞ ആ ദൃഷ്ടാന്തം ( ) എന്തായി രുന്നു? പലരും പല പ്രകാരത്തിൽ അതിനെ വിവരിച്ചിരിക്കുന്നത് കാണാം. ഒന്നിനും പ്രത്യേകം തെളിവുകളില്ല താനും. യൂസുഫ് നബി (അ) ന്റെ മനിൽ ആ അവസര ത്തിൽ എന്തോ ചില വിചാരങ്ങൾ ഉണ്ടായി. അപ്പോഴേക്കും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും, ഭവിഷ്യത്തിനെക്കുറിച്ചുള്ള ഭയവും അദ്ദേഹത്തിനുണ്ടായി. അങ്ങനെ, ആ വിചാരത്തിൽനിന്ന് അദ്ദേഹം വിമുക്തനാകുകയും ചെയ്തു എന്ന് മൊത്തത്തിൽ മനിലാക്കാം. ദൃഷ്ടാന്തം വിവരിച്ചുകൊണ്ടുള്ള പല അഭിപ്രായങ്ങളും ഉദ്ധരിച്ചശേഷം ഇബ്നുജരീർ (റ) പറയുകയാണ്: യൂസുഫ് നബി (അ) ഉദ്ദേശിച്ച കാര്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ പ്രചോദനം നൽകുമാറ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപെട്ട ഒരു ദൃഷ്ടാന്തം അദ്ദേഹം കാണുകയുണ്ടായി. അത് അവയിൽ ഏതെങ്കിലും ഒന്നായി രിക്കാം, അല്ലാതെയുമായിരിക്കാം. ഒന്നും നിജപ്പെടുത്തുവാൻ തക്ക തെളിവില്ല. ഇതാണ് അപ്രകാരം ചെയ്തത് അദ്ദേഹത്തിൽനിന്ന് തിന്മയും, നീചവൃത്തിയും തിരിച്ചു കളയുവാനാണെന്നും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയനാ ണെന്നും ( ) അല്ലാഹു പറഞ്ഞതിൽനിന്ന് ആലോചിക്കുന്നവർക്ക് ആ ദൃഷ്ടാന്തം കൊണ്ടുള്ള വിവക്ഷ ഏറെക്കുറെ മനിലാ ക്കാവുന്നതാണ്. അസ്ലിക്കഠൃ സംഭവത്തിന്റെ തുടർന്നുള്ള ഭാഗം അടുത്ത വചനത്തിൽ അല്ലാഹു വിവരിക്കുന്നു:-
12:25وَٱسۡتَبَقَا ٱلۡبَابَ وَقَدَّتۡ قَمِيصَهُۥ مِن دُبُرٖ وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ قَالَتۡ مَا جَزَآءُ مَنۡ أَرَادَ بِأَهۡلِكَ سُوٓءًا إِلَّآ أَن يُسۡجَنَ أَوۡ عَذَابٌ أَلِيمٞ
(25) രണ്ടുപേരും വാതിൽക്ക ലേക്ക് മത്സരിച്ചോടി; അവൾ അദ്ദേ ഹത്തിന്റെ കുപ്പായം പിന്നിൽനിന്ന് (പിടിച്ചു) കീറുകയും ചെയ്തു. അവളുടെ നാഥനെ ധ ഭർത്താ വിനെ പ അവർ വാതിൽക്കൽ വെച്ച് കണ്ടെത്തുകയും ചെയ്തു. (ഉടനെ) അവൾ പറഞ്ഞു: നിങ്ങ ളുടെ വീട്ടുകാരെക്കൊണ്ട് തിന്മ (ചെ യ്യുവാൻ) ഉദ്ദേശിച്ചവന്റെ പ്രതിഫലം അല്ല, അവൻ തടവിലാക്കപ്പെടുക യോ, അല്ലെങ്കിൽ വേദനയേറിയ വല്ല ശിക്ഷയോ അല്ലാതെ (മറ്റൊന്നും). (25) രണ്ടാളും മുൻകടന്നു വന്നു, (മത്സരിച്ചോടി) വാതിൽക്കൽ, വാതിൽക്കലേക്ക് അവൾ കീറുകയും ചെയ്തു അദ്ദേഹത്തിന്റെ കുപ്പായം പിന്നിൽനിന്നും, പിന്നിലൂടെ രണ്ടാളും കണ്ടെത്തുക (കണ്ടുമുട്ടുക)യും ചെയ്തു അവളുടെ നാഥനെ (യജമാനനെ) വാതിൽക്കൽവെച്ച്, വാതി ലിന്നടുക്കൽ അവൾ പറഞ്ഞു പ്രതിഫലമല്ല, എന്താണ് പ്രതിഫലം ഉദ്ദേശിച്ചവന്റെ താങ്കളുടെ വീട്ടുകാരെക്കൊണ്ട് തിന്മയെ അവൻ തടവിലാക്ക (കാരാഗൃഹത്തിലാക്ക)പ്പെടുകയല്ലാതെ അല്ലെങ്കിൽ വല്ല ശിക്ഷയും വേദനയേറിയ പുറത്തേക്ക് കടന്നു അവളിൽനിന്ന് രക്ഷപ്പെടുവാൻ വേണ്ടി യൂസുഫ് നബി (അ) വാതിൽക്കലേക്ക് ഓടി. തന്റെ ആവശ്യം സാധിപ്പിക്കാതെ അവനെ വിട്ടുകൂടാ എന്ന് വെച്ച് സുലൈഖായും പിന്നാലെ ഒപ്പം ഓടി. അവൾ അദ്ദേഹത്തിന്റെ കുപ്പായം പിന്നിൽനിന്ന് പിടിച്ചു വലിച്ചു, അത് കീറി. അപ്പോഴതാ ഭർത്താവ്വാതിൽക്കൽ! പെട്ടെന്ന് ഒഴികഴിവ് പറയാനുള്ള സാമർത്ഥ്യം സ്ത്രീ സഹജമാണല്ലോ. അവൾ യഥാർത്ഥം മറിച്ചാക്കിക്കൊണ്ട് പറഞ്ഞു: ഇതാ, ഇവൻ എന്റെ നേരെ ദുർവൃത്തിക്കായി ശ്രമം നടത്തുന്നു. അതിനുവേണ്ടി എന്നെ പിടിച്ചു വലിക്കുന്നു. ഇവനെ ഒരിക്കലും വെറുതെ വിട്ടുകൂടാ. ഉന്നതനും മാന്യനുമായ നിങ്ങളുടെ പത്നിയെക്കൊണ്ട് നീചവൃത്തി ചെയ്യുവാൻ ശ്രമം നടത്തുന്ന ഇവനെ തടവിലിടുകയോ, കഠിനമായി ശിക്ഷി ക്കുകയോ ചെയ്യുക തന്നെ യൂസുഫ് നബി (അ) സത്യാവസ്ഥ വിവരിച്ചു:-
12:26–28قَالَ هِيَ رَٰوَدَتۡنِي عَن نَّفۡسِيۚ وَشَهِدَ شَاهِدٞ مِّنۡ أَهۡلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٖ فَصَدَقَتۡ وَهُوَ مِنَ ٱلۡكَٰذِبِينَ
وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٖ فَكَذَبَتۡ وَهُوَ مِنَ ٱلصَّـٰدِقِينَ
فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٖ قَالَ إِنَّهُۥ مِن كَيۡدِكُنَّۖ إِنَّ كَيۡدَكُنَّ عَظِيمٞ
(26) അദ്ദേഹം (യൂസുഫ്) പറഞ്ഞു: അവളത്രെ എന്നെ വശീക രിക്കുവാൻ (വശത്താക്കുവാൻ) ശ്രമം നടത്തിയത്. അവളുടെ ആൾക്കാരിൽ നിന്ന് ഒരാൾ (ഇങ്ങിനെ) സാക്ഷ്യം പറയുകയും ചെയ്തു: അവന്റെ കുപ്പായം മുന്നിൽനിന്ന് കീറപ്പെട്ടിരി ക്കുകയാണെങ്കിൽ, അവൾ സത്യം പറഞ്ഞിരിക്കയാണ്; അവൻ കളവ് പറയുന്നവരിൽ പെട്ടവനുമാകുന്നു. (27) അവന്റെ കുപ്പായം പിന്നിൽനിന്ന് കീറപ്പെട്ടിരിക്കുകയാ ണെങ്കിൽ, അവൾ കളവ് പറഞ്ഞിരി ക്കുകയുമാണ്. അവൻ സത്യം പറയു ന്നവരിൽപ്പെട്ടവനുമാകുന്നു. (28) അങ്ങനെ, അദ്ദേഹത്തിന്റെ കുപ്പായം പിന്നിൽ നിന്ന് കീറപ്പെട്ട തായി കണ്ടപ്പോൾ അദ്ദേഹം (അവളോ ട്) പറഞ്ഞു: നിശ്ചയമായും ഇത്, (സ്ത്രീകളായ) നിങ്ങളുടെ തന്ത്രത്തിൽ പെട്ടതാണ്. നിശ്ചയമായും നിങ്ങളുടെ തന്ത്രം വമ്പിച്ചതാകുന്നു. (26) അദ്ദേഹം പറഞ്ഞു അവൾ, അവളത്രെ എന്നോട് വശീകര ണശ്രമം നടത്തി, വശത്താക്കുവാൻ ശ്രമം നടത്തിയത് എനിക്കുവേണ്ടി (എന്നെ വശീകരിക്കുവാൻ) സാക്ഷ്യം പറയുകയും ചെയ്തു ഒരു സാക്ഷി അവളുടെ ആൾക്കാരിൽനിന്ന്, വീട്ടുകാരിൽനിന്ന് ആകുന്നുവെങ്കിൽ അവന്റെ കുപ്പായം കീറപ്പെട്ടിരിക്കുന്നു (വെങ്കിൽ) മുന്നിൽ (മുൻഭാഗത്ത്) നിന്ന് എന്നാൽ അവൾ സത്യം പറഞ്ഞു അവനാകട്ടെ കളവ് (വ്യാജം) പറയുന്നവരിൽപെട്ടവൻ ആകുന്നു. (27) ആണെങ്കിലോ അവന്റെ കുപ്പായം കീറപ്പെട്ടിരിക്കുന്നു പിന്നിൽ നിന്ന് എന്നാൽ അവൾ കളവ് പറഞ്ഞു അവനാകട്ടെ സത്യം പറയുന്നവരിൽപെട്ടവനാണ്. (28) അങ്ങനെ (എന്നിട്ട്) അദ്ദേഹം കണ്ടപ്പോൾ അദ്ദേഹത്തിന്റെ കുപ്പായം കീറപ്പെട്ടുവെന്ന്, കീറപ്പെട്ടതായി പിന്നിൽ നിന്ന് അദ്ദേഹം പറഞ്ഞു നിശ്ചയമായും അത് (ഇത്) നിങ്ങളുടെ തന്ത്രത്തിൽ പെട്ടതാണ് നിശ്ചയമായും നിങ്ങളുടെ തന്ത്രം വമ്പിച്ചതാകുന്നു. അനന്തരം രണ്ടാളോടുമായി അദ്ദേഹം പറഞ്ഞു:-
12:29يُوسُفُ أَعۡرِضۡ عَنۡ هَٰذَاۚ وَٱسۡتَغۡفِرِي لِذَنۢبِكِۖ إِنَّكِ كُنتِ مِنَ ٱلۡخَاطِـِٔينَ
(29) യൂസുഫ്! നീ ഇതിനെപ്പറ്റി (സുലൈഖാ!) നീ നിന്റെ പാപത്തിന് പാപമേചനം തേടുകയും ചെയ്യുക; നിശ്ചയമായും നീ, തെറ്റുകാരിൽ പെട്ടവളായിരിക്കു ന്നു. (29) യൂസുഫ്, യൂസുഫേ തിരിഞ്ഞുകളയുക, അവഗണിക്കുക ഇതിനെപ്പറ്റി നീ (സ്ത്രീ) പാപമോചനം തേടുകയും ചെയ്യുക നിന്റെ പാപത്തിനുവേണ്ടി നിശ്ചയമായും നീ നീ ആയിരിക്കുന്നു തെറ്റുകാരിൽ (അബദ്ധക്കാരിൽ) പെട്ട(വൾ) രണ്ടു പേരുടെയും മൊഴിയിൽ അവനവന്റെ നിരപരാധിത്വവും മറ്റേയാളുടെ മേലുള്ള ആരോപണവും ഉള്ളതുകൊണ്ട് ഒരാളുടെമേൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും തെളിവ് വേണമല്ലോ. സ്ത്രീയുടെ സ്വന്തക്കാരിൽ നിന്ന്തന്നെ ഒരാൾ മുമ്പോട്ട്വന്നു. അവൻ അവളെ പിടികൂടാൻ ചെന്നതാണെങ്കിൽ കുപ്പായത്തിന്റെ മുൻവശവും, അവൾ അവനെ പിടികൂടാൻ ചെന്നതാണെങ്കിൽ കുപ്പായത്തിന്റെ പിൻവശവുമായിരിക്കും കീറിയിരിക്കുക എന്ന് പറഞ്ഞു. നിഷ്പക്ഷമായ ഒരു തെളിവ്സമർപണമാണല്ലോ ഇത്. നോക്കുമ്പോൾ കുപ്പായം കീറിയിരുന്നത് പിൻഭാഗത്തായിരുന്നു. ഇതിൽനിന്ന് കാര്യം വെളിക്ക്വന്നു. അസീസ് അവൾക്കുനേരെ ക്ഷോഭിച്ചു ശണ്ഠകൂടുവാനോ കയർക്കുവാനോ മുതിരാതെ വിഷയം കൈകാര്യം ചെയ്തു. ഉപായവും സൂത്രവും പ്രയോഗിച്ചു തടിതപ്പുകയും കുറ്റ ത്തിൽനിന്ന് ഒഴിവാകുകയും ചെയ്യുന്നത് സ്ത്രീകൾക്ക് പൊതുവെയുള്ള ഒരു സ്വഭാവ മാണ്. അതിൽ നിങ്ങൾക്ക് വലിയ സാമർത്ഥ്യം തന്നെയുണ്ട്. അതിൽപെട്ടതാണിതും എന്ന് പറഞ്ഞു കുറ്റം ഭാര്യയുടേതുതന്നെയാണെന്നും സ്ഥാപിച്ചു. മേലിൽ ഇതിനെ ത്തുടർന്നു അനിഷ്ടകരമോ, അപമാനകരമോ ആയ സംഭവങ്ങളൊന്നും ഉണ്ടാകാതിരി ക്കുവാൻ വേണ്ടി അവളുടെ പക്കൽ വന്നുപോയ ഈ കൃത്യത്തെ കേവലം മാക്കി അവഗണിച്ചു കളയണമെന്ന് അദ്ദേഹം യൂസുഫ് നബി (അ)യെ ഉപദേശിക്കു കയും ചെയ്തു. അങ്ങനെ, അന്തരീക്ഷം ശാന്തമാക്കിയശേഷം, നിന്റെ പക്കൽ തെറ്റ് പറ്റിപ്പോയിട്ടുള്ളത് ഇനി നിഷേധിച്ചിട്ട് കാര്യമില്ല; പാപമോചനം തേടിക്കൊള്ളണം എന്ന് ഭാര്യയെയും ഉപദേശിച്ചു. കേസിന് തുമ്പുണ്ടാക്കുമാറ് തെളിവ് സമർപ്പിച്ച ആ സാക്ഷി ആരായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അവളുടെ സ്വന്തക്കാരിൽപെട്ട ഒരു സാക്ഷി ( ) എന്ന് മാത്രമേ പറയുന്നുള്ളൂ. സ്വന്തത്തിൽപെട്ടവർ കക്ഷിക്ക് ഗുണകരമായിത്തീരുന്ന തെളിവ് കൊണ്ടുവരുമ്പോൾ അതിൽ സംശയിക്കപ്പെടാമെങ്കിലും, ദോഷകരമായിത്തീരുന്ന തെളിവ് കൊണ്ടുവരുന്നത് കൂടുതൽ വിശ്വസനീയമായിരിക്കുമല്ലോ. ഈ വിശേഷണ ത്തിൽ ആ സൂചന അടങ്ങിയിരിക്കുന്നതായി കാണാം. ആ സാക്ഷി അവളുടെ വീട്ടിലോ കുടുംബത്തിലോ പെട്ട ആളായിരുന്നുവെന്നും, ഒരു ചെറിയ ശിശുവായിരുന്നുവെന്നും, അല്ലെന്നുമൊക്കെ പറയപ്പെട്ടിട്ടുണ്ട്. ഒന്നിനും തെളിവില്ലതാനും. ചെറിയ ശിശുവായി രുന്നുവെന്ന് കാണിക്കുന്ന ഒരു ഹദീഥ് നിവേദനം ചെയ്യപ്പട്ടിട്ടുണ്ടെങ്കിലും അത് ദുർ∫ ലമത്രെ. സാക്ഷ്യം പറഞ്ഞത് ആരായാലും ശരി, സ്ത്രീകൾ പുരുഷന്മാരെക്കാൾ ദുർവൃത്തരും തന്ത്രശാലികളുമാണെന്നല്ല ആ വാക്കിന്റെ താൽപര്യം. സന്ദർഭത്തിൽനിന്ന് അത് വ്യക്തമാണ്. യഥാർത്ഥത്തിൽ സുലൈഖയാണ് വാതിലടച്ചു യൂസുഫ് നബി (അ)ക്ക് നേരെ വശീകരണശ്രമം നടത്തിയത്. എന്നിട്ടും പെട്ടെന്ന് ഭർത്താവിനെ കണ്ടപ്പോഴേക്കും യൂസുഫ് എന്റെ നേരെ ഇങ്ങോട്ട്വന്നു ദുർവൃത്തിക്ക് ശ്രമം നടത്തിയതാണെന്ന് മറിച്ചാ രോപിക്കുകയും, അവനെ ശിക്ഷിക്കാതെ വിടരുതെന്ന് പറഞ്ഞു അതിനെ ശക്തിപ്പെടു ത്തുകയുമാണല്ലോ സുലൈഖ ചെയ്തത്. അത്രയുമല്ല, അങ്ങയുടെ വീട്ടുകാരുടെ നേരെ ഇത്തരം ദുർവൃത്തിക്കുവരുന്നത് സാധാരണയിൽ കവിഞ്ഞ ഗൗരവം അർഹിക്കുന്നതാ ണെന്ന്കൂടി ധ്വനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ ഉപായം കണ്ടെത്തുന്ന ഇൗ സ്ത്രീ സഹ ജസ്വഭാവത്തെപ്പറ്റിയാണ് നിങ്ങളുടെ തന്ത്രം വമ്പിച്ചത് തന്നെ എന്ന് പറഞ്ഞത്. അസീസിന്റെ ഭാര്യ യൂസുഫ് നബി (അ) ന്റെ കുപ്പായം കീറിയ സംഭവം ബൈബ്ൾ സ്പർശിച്ചിട്ടില്ല. അതിൽ ഇൗ രംഗം വിവരിച്ചതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "യോസേഫു കോമളനും മനോഹര രൂപിയുമായിരുന്നു. അതുകൊണ്ട് യജമാനന്റെ ഭാര്യ അവന്റെമേൽ കണ്ണുവെച്ചു. അവൻ സമ്മതിക്കാതിരുന്നു. അവൾ പലതും പറഞ്ഞുനോ ക്കി. അവൻ അനുസരിച്ചില്ല. ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തപ്പോൾ അവൾ അവന്റെ വസ്ത്രം പിടിച്ചു, എന്നോടുകൂടി ശയിക്ക എന്നു പറഞ്ഞു. അവൻ വസ്ത്രം അവളുടെ കയ്യിൽ വിട്ട് പുറത്തേക്കു ഓടി. അവൾ വീട്ടിലുള്ളവരോട്: കണ്ടോ, നമ്മെ ഹാസ്യമാക്കാൻ അവൻ (ഭർത്താവു) ഒരു എബ്രയാനെ കൊണ്ടുവന്നിരിക്കുന്നു. അവൻ എന്റെ കൂടെ ശയിക്കാൻ വന്നു ഞാൻ ഉറക്കെ നിലവിളിച്ചു. അവൻ വസ്ത്രം എന്റെ അടുക്കൽ ഇട്ടുപോയി. യജമാനൻ വന്നപ്പോഴും ആവണ്ണംതന്നെ പറഞ്ഞു. യജമാനനു കോപം ജ്വലിച്ചു. അവനെ പിടിച്ചു രാജാവിന്റെ (ഉൽപത്തി 39 ൽ 7-21) കാരാഗൃഹത്തിലാക്കിയതിന് മുമ്പ് നടന്നതും, തുടർന്നുള്ള വചനങ്ങളിൽ കാണുന്നതുമായ വിവരങ്ങളൊന്നും ബൈബ്ളിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ല. വിഭാഗം - 4
12:30–31۞وَقَالَ نِسۡوَةٞ فِي ٱلۡمَدِينَةِ ٱمۡرَأَتُ ٱلۡعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفۡسِهِۦۖ قَدۡ شَغَفَهَا حُبًّاۖ إِنَّا لَنَرَىٰهَا فِي ضَلَٰلٖ مُّبِينٖ
فَلَمَّا سَمِعَتۡ بِمَكۡرِهِنَّ أَرۡسَلَتۡ إِلَيۡهِنَّ وَأَعۡتَدَتۡ لَهُنَّ مُتَّكَـٔٗا وَءَاتَتۡ كُلَّ وَٰحِدَةٖ مِّنۡهُنَّ سِكِّينٗا وَقَالَتِ ٱخۡرُجۡ عَلَيۡهِنَّۖ فَلَمَّا رَأَيۡنَهُۥٓ أَكۡبَرۡنَهُۥ وَقَطَّعۡنَ أَيۡدِيَهُنَّ وَقُلۡنَ حَٰشَ لِلَّهِ مَا هَٰذَا بَشَرًا إِنۡ هَٰذَآ إِلَّا مَلَكٞ كَرِيمٞ
(30) പട്ടണത്തിലുള്ള ചില സ്ത്രീകൾ പറയുകയും ചെയ്തു. സ്ത്രീ (ഭാര്യ) അവളുടെ വാലിയക്കാരനെ വശീകരി ക്കുവാൻ ശ്രമം നടത്തുന്നു. (അവനോടുള്ള) പ്രേമം അവളുടെ മനം കവർന്നിരിക്കുന്നു. നിശ്ചയ മായും, നാം അവളെ വ്യക്തമായ വഴിപിഴവിലായി കാണുകതന്നെ ചെയ്യുന്നു. (31) എന്നിട്ട് അവരുടെ തന്ത്രത്തെ (കുസൃതിയെ) പ്പറ്റി അവൾ കേട്ട(റിഞ്ഞ) പ്പോൾ, അവൾ അവ രുടെ അടുക്കലേക്ക് (ആളെ) അയ ക്കുകയും, അവർക്കായി ഒരു വിരു ന്നുസദ് ഒരുക്കുകയും ചെയ്തു. അവരിൽ ഓരോരുവൾക്കും ഓരോ കത്തി അവൾ കൊടുക്കുകയും ചെയ്തു. അവരിൽ പ്രത്യക്ഷപ്പെട്ടു എന്ന് (യൂ സുഫിനോട്) അവൾ പറയുകയും ചെയ്തു. അങ്ങനെ, അവർ അദ്ദേ ഹത്തെ കണ്ടപ്പോൾ, അവർ അദ്ദേ ഹത്തെ വലുതായി കണ്ടു ധ വിസ്മ യിച്ചുപോയി പ ! അവർ തങ്ങളുടെ കൈകളെ മുറിപ്പെടുത്തുകയും ചെയ്തു. അവർ പറയുകയും ചെയ്തു: അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു! ഇതൊരു മനുഷ്യനല്ല; ഇത് മാന്യനായ ഒരു മലക്കല്ലാതെ (മ റ്റാരും) (30) പറഞ്ഞു, പറയുകയും ചെയ്തു ചില സ്ത്രീകൾ പട്ടണ ത്തിലുള്ള സ്ത്രീ (ഭാര്യ) അസീസിന്റെ വശീകരണ ശ്രമം നടത്തുന്നു അവളുടെ വാലിയക്കാരനോട്, യുവാവിനോട്, ഭൃത്യനോട് അവനുവേണ്ടി (അവനെ വശീകരിക്കുവാൻ) അവൾക്ക് ഉള്ളിൽ പൂകിയിട്ടുണ്ട് (ഹൃദയം സ്പർശിച്ചിരിക്കുന്നുമനം കവർന്നിട്ടുണ്ട്) സ്നേഹത്താൽ, പ്രേമം നിശ്ചയ മായും നാം അവളെ കാണുകതന്നെ ചെയ്യുന്നു വഴിപിഴവിലായി വ്യക്തമായ, തനി. (31) എന്നിട്ട് അവൾ കേട്ടപ്പോൾ അവരുടെ തന്ത്രത്തെ (കുസൃതിയെ)പ്പറ്റി അവൾ അയച്ചു, ആളയച്ചു അവരിലേക്ക് അവൾ ഒരുക്കുകയും ചെയ്തു, തയ്യാറാക്കി അവർക്ക് വേണ്ടി ചാരി (സുഖിച്ചു) ഇരിക്കത്തക്ക സദ് (സദ്യവട്ടംവിരുന്ന് സദ്) അവൾ കൊടുക്കുകയും ചെയ്തു എല്ലാ ഒരോരുവൾക്കും അവരിൽനി ന്നുള്ള ഒരു കത്തി അവൾ പറയുകയും ചെയ്തു നീ പുറപ്പെടുക, പ്രത്യക്ഷപ്പെടുക അവരിൽ അങ്ങനെ അവർ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തെ അവർ വലുതാക്കി (വലിയ വസ്തുവായി കണ്ടു - അദ്ദേഹത്തെ പ്പറ്റി വിസ്മയിച്ചുപോയി) അവർ മുറിച്ചു കളയുക (മുറിയുണ്ടാക്കുക)യും ചെയ്തു അവരുടെ കൈകളെ, കൈകൾക്ക് അവർ പറയുകയും ചെയ്തു പരിശുദ്ധി (വാഴ്ത്തുന്നു) അല്ലാഹുവിന് (അല്ലാഹുവിന്റെ) ഇതല്ല, ഇവനല്ല ഒരു മനുഷ്യൻ ഇതല്ല, ഇവനല്ല ഒരു മലക്കല്ലാതെ മാന്യനായ യൂസുഫ് നബി (അ) ന്റെ യജമാനനെക്കുറിച്ചാണ് (അൽ അസീസ്) എന്ന് പറ ഞ്ഞത്. മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, ഇതദ്ദേഹത്തിന്റെ സാക്ഷാൽ പേരല്ല. പ്രതാപ ശാലി, മഹാൻ, ശക്തൻ, വീര്യപ്പെട്ടവൻ, യോഗ്യൻ, ഊക്കൻ, എന്നിങ്ങ സന്ദർഭംപോലെ ഉപയോഗിക്കപ്പെടാവുന്ന ഒരു വാക്കാണത്. മന്ത്രിമാരെപ്പോലെ മേലേകിടയിലുള്ള വ്യക്തികളെ സംബോധന ചെയ്യുമ്പോൾ ആ വാക്ക് ഉപയോഗിക്കപ്പെടും. അതുകൊണ്ട് അദ്ദേഹം അന്നത്തെ രാജഭരണത്തിലെ ഉന്നതനായ ഒരാളായിരുന്നുവെന്ന് മനിലാക്കാം. (അക്ബറ) എന്ന ക്രിയയുടെ സാക്ഷാൽ അർത്ഥം അഥവാ വലുതായി ആശ്ചര്യകരമായ വല്ലതും കണ്ടു അമ്പരപ്പും വിസ്മയവും തോന്നുമ്പോഴാണ് അത് ഉപയോഗിക്കപ്പെടാറു ള്ളത്. അതുകൊണ്ടാണ് അതിന്റെ ഉദ്ദേശ്യാർത്ഥമെന്ന നിലക്ക് വിസ്മയിച്ചു എന്ന് നാം അർത്ഥം കൽപിച്ചത്. ഇസ്ലിന്ദിക്തീല എന്ന പദത്തിന് ചാരിയിരിക്കപ്പെടുന്ന വസ്തു എന്നത്രെ വാക്കർത്ഥം. മെത്ത, സോഫ, തലയണ മുതലായ വിരുപ്പുവിതാനങ്ങളെ ഉദ്ദേ ശിച്ചാണ് അത് സാധാരണ പറയപ്പെടാറുള്ളത്. അവയിൽ ഇരുന്നു കഴിക്കപ്പെടുന്ന പഴ വർഗം മുതലായ സുഖഭോജ്യ വസ്തുക്കളെ ഉദ്ദേശിച്ചും പറയപ്പെടാം. ആ സ്ത്രീകൾക്ക് വേണ്ടി ഒരുക്കപ്പെട്ടിരുന്ന വിരുന്നൊരുക്കങ്ങളാണിവിടെ ഉദ്ദേശ്യം. അതിൽ കത്തികൊണ്ട് മുറിച്ചു തിന്നേണ്ടുന്ന പഴവർഗങ്ങളും ഉണ്ടായിരുന്നുവെന്ന് മനിലാകുന്നു. (മക്ർ) എന്ന വാക്കിന് കുതന്ത്രം, കൗശലം, തന്ത്രം, എന്നിങ്ങനെ സന്ദർഭോചിതം അർത്ഥങ്ങൾ വരും. (അവരുടെ കുസൃതി) എന്ന് പറഞ്ഞതിന്റെ താൽപര്യം, ആ സ്ത്രീകൾ അവളെപ്പറ്റി കുറ്റവും ആക്ഷേപവും പറഞ്ഞതും, അത് പ്രച രിപ്പിച്ചതുമാകുന്നു. ആശ്ചര്യവും അതിശയവും തോന്നുമ്പോൾ (സുബ്ഹാന ല്ലാഹി) എന്ന് പറയാറുള്ളതുപോലെ, അതേ അർത്ഥത്തിൽതന്നെ ഉപയോഗിക്കപ്പെടുന്ന മറ്റൊരുവാക്കാണ് ൽൂപ്പുറിക്ലഠസ്ലിങ (ഹാശലില്ലാഹി) യും. യൂസുഫും, സുലൈഖയും തമ്മിൽ നടന്ന സംഭവം സ്ത്രീകൾക്കിടയിൽകുലീന സ്ത്രീകളിൽ സംസാ രവിഷയമായി. അസീസിന്റെ പത്നിസ്ഥാനം അലങ്കരിക്കുന്ന ഒരു മഹതി തന്റെ അടിമ ച്ചെറുക്കനെ പ്രേമിക്കുന്നു, അവൾ അതിൽ ലയിച്ചുപോയിരിക്കുന്നു, അവൾ പിഴച്ചു പോയി എന്നിങ്ങിനെ അവർ പറഞ്ഞുതുടങ്ങി. വിവരം സുലൈഖാ അറിഞ്ഞു. അപമാ നത്തിൽ നിന്ന് രക്ഷപ്പെടുവാനും, തന്റെ ഒഴികഴിവ് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും അവൾ ഒരു സൂത്രം പ്രയോഗിച്ചു. തന്നെപ്പറ്റി ആരോപണവും കുറ്റവും പറയുന്ന സ്ത്രീകൾക്ക് കേമമായ ഒരു അവരെയൊക്കെ ക്ഷണിച്ചുവരു ത്തി. ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിൽ, കത്തികൊണ്ട് മുറിച്ചു തിന്നേണ്ടുന്ന പഴവർങ്ങ ങ്ങളും ഉണ്ടായിരുന്നു. എല്ലാവരും കത്തിയെടുത്തു മുറിച്ചുതിന്നുമ്പോൾ പെട്ടെന്ന് ആ സദിൽ ചെന്നു പ്രത്യക്ഷപ്പെടുവാൻ യൂസുഫ് നബി (അ) യോട് കൽപിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണേണ്ട താമസം; അദ്ദേഹത്തിന്റെ അസാധാരണ സൗന്ദര്യവും, നിരുപമമായ കോമളാകൃതിയും കണ്ടു സ്ത്രീകൾ മതിമറന്നുപോയി. അതൊരു മനുഷ്യരൂപമാണെന്ന് അവർക്ക് ഊഹിക്കാൻപോലും കഴിഞ്ഞില്ല. ആകാശത്തുനിന്ന് മനുഷ്യരൂപത്തിൽ ഇറങ്ങിവന്ന ഒരു മലക്കായിരിക്കുവാനേ തരമുള്ളൂവെന്ന് അവർ അഭി പ്രായപ്പെട്ടു. ശ്രദ്ധമുഴുവനും യൂസുഫിലേക്ക് തിരിഞ്ഞതുകൊണ്ട് കയ്യിലുള്ള കത്തി യും, പഴവർഗങ്ങളും അവർ മറന്നുകളഞ്ഞു. യന്ത്രംകണക്കെ കൈകൾ പ്രവർത്തിച്ചു കൊണ്ടിരുന്നു. അങ്ങനെ സ്വന്തംകൈകൾ അവർ സ്വയം ചെത്തി മുറിയാക്കിയത് അവർ അറിഞ്ഞില്ല. ഇത്രയുമായപ്പോൾ, തന്റെ ഉദ്യമത്തിൽ താൻവിജയിച്ചുവെന്ന്കണ്ടു സുലൈഖാ അവരുടെനേരെ തിരിഞ്ഞു.
12:32قَالَتۡ فَذَٰلِكُنَّ ٱلَّذِي لُمۡتُنَّنِي فِيهِۖ وَلَقَدۡ رَٰوَدتُّهُۥ عَن نَّفۡسِهِۦ فَٱسۡتَعۡصَمَۖ وَلَئِن لَّمۡ يَفۡعَلۡ مَآ ءَامُرُهُۥ لَيُسۡجَنَنَّ وَلَيَكُونٗا مِّنَ ٱلصَّـٰغِرِينَ
(32) അവൾ പറഞ്ഞു: എന്നെ നിങ്ങൾ യാതൊരുവന്റെ കാര്യത്തിൽ കുറ്റപ്പെടുത്തിയോ അവനാണത്! (അ തെ) തീർച്ചയായും ഞാനവനോട് വശീകരണശ്രമം നടത്തിയിട്ടുണ്ട്. എന്നിട്ടവൻ (ഒഴിഞ്ഞുമാറി) രക്ഷപ്പെ ട്ടിരിക്കുകയാണ്. അവനോട് ഞാൻ കൽപിക്കുന്നത് അവൻ ചെയ്തില്ലെങ്കിൽ നിശ്ചയമാ യും, അവൻ തടവിലാക്കപ്പെടുക തന്നെ ചെയ്യും: അവൻ രിൽപെട്ടവനായിത്തീരുകയും തന്നെ ചെയ്യും. (32) അവൾ പറഞ്ഞു (നിങ്ങൾ കണ്ട) അതാണ് യാതൊരുവൻ നിങ്ങൾ എന്നെ കുറ്റപ്പെടുത്തി, ആക്ഷേപിച്ചു അവനിൽ (അവന്റെ കാര്യത്തിൽ) തീർച്ചയായും ഞാനവനോട് വശീകരണശ്രമം നടത്തിയിട്ടുണ്ട് അവനെ വശീകരിക്കുവാൻ എന്നിട്ടവൻ രക്ഷപ്പെട്ടു തീർച്ച യായും അവൻ ചെയ്തില്ലെങ്കിൽ ഞാൻ അവനോട് കൽപിക്കുന്നത് അവൻ തടവിൽ (കാരാഗൃഹത്തിൽ) ആക്കപ്പെടുകതന്നെ ചെയ്യും അവനായി രിക്കയും തന്നെ ചെയ്യും (പെട്ടവൻ) ഇതാ! ഒരുനോക്ക് കണ്ടപ്പേഴേക്കും സുബോധം നശിച്ചു കൈകൾ സ്വയം ചെത്തിമു റിക്കുമാറ് നിങ്ങൾ വിസ്മയിച്ചുപോയ ഈ യുവാവിന്റെ കാര്യത്തിലാണ് നിങ്ങൾ എന്നെ പ്പറ്റി കുറ്റാരോപണം നടത്തിയിരുന്നത്. ഇപ്പോൾ നിങ്ങൾക്ക് മനിലായില്ലേ, ഞാൻ അവനിൽ വശീകൃതയായതിന്റെ രഹസ്യം?! ഞാൻ ഇതാ തുറന്നു പറയുന്നു: ഞാന വനെ പ്രേമിച്ചതും പിടികൂടിയതുമൊക്കെ സത്യം തന്നെ. പക്ഷേ, അവൻ അനുസരി ക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അവനെ ഞാൻ വെറുതെവിടുവാൻ പോകു ന്നില്ല. എന്റെ ഇഷ്ടത്തിന് വഴങ്ങാത്തപക്ഷം, നിശ്ചയമായും അവനെ കാരാഗൃഹത്തി ലാക്കുവാനുള്ള ഏർപ്പാട് ഞാൻ നടത്തുകതന്നെ ചെയ്യും. അങ്ങനെ, ഈ അരമനയിലെ മാന്യനായി കഴിഞ്ഞുകൂടുന്ന അവൻ ഒരു നിന്ദ്യനായിത്തീരുകയും ചെയ്യും എന്ന് സാരം. ഇപ്പോൾ, സുലൈഖായുടെ സ്ഥിതി മാത്രമല്ല, നാട്ടിലെ പൊതുസ്ഥിതി തന്നെ തനിക്ക് അനുകൂലമല്ലെന്നും, തന്റെ സംശുദ്ധിയും മാന്യതയും കാത്തുരക്ഷിക്കുവാൻ ഈ പരിതഃസ്ഥിതിയിൽ വളരെ പ്രയാസമാണെന്നും യൂസുഫ് നബി (അ) കണ്ടു. അദ്ദേഹം അല്ലാഹുവിങ്കലേക്ക് സങ്കപ്പെട്ടു:
12:33–34قَالَ رَبِّ ٱلسِّجۡنُ أَحَبُّ إِلَيَّ مِمَّا يَدۡعُونَنِيٓ إِلَيۡهِۖ وَإِلَّا تَصۡرِفۡ عَنِّي كَيۡدَهُنَّ أَصۡبُ إِلَيۡهِنَّ وَأَكُن مِّنَ ٱلۡجَٰهِلِينَ
فَٱسۡتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنۡهُ كَيۡدَهُنَّۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
(33) അദ്ദേഹം പറഞ്ഞു: എന്റെ റേ∫! ഇവർ (ഈ സ്ത്രീകൾ) എന്നെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാൾ എനിക്ക് ഏറ്റം ഇഷ്ട പ്പെട്ടത് കാരാഗൃഹമാണേ! അവരുടെ തന്ത്രം എന്നിൽ നിന്ന് നീ തിരിച്ചു വിട്ടു തരാത്തപക്ഷം, ഞാൻ അവരി ലേക്ക് ചാഞ്ഞുപോയേക്കും; ഞാൻ (വിവരമില്ലാത്ത) വിഡ്ഢികളുടെ കൂട്ട ത്തിലായിത്തീരുകയും ചെയ്യും! (34) അപ്പോൾ, അദ്ദേഹത്തിന്റെ റ∫് അദ്ദേഹത്തിന് ഉത്തരം നൽകി; അവരുടെ (സ്ത്രീകളുടെ) തന്ത്രം അദ്ദേഹത്തിൽ നിന്ന് തിരിച്ചു വിട്ടു കൊടുക്കുകയും ചെയ്തു. നിശ്ചയ മായും, അവൻ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനും. (33) അദ്ദേഹം പറഞ്ഞു എന്റെ റേ∫ തടവ്, കാരാഗൃഹം (ജയിൽ) അധികം ഇഷ്ടപ്പെട്ടതാണ് എനിക്ക്, എന്റെ അടുക്കൽ യാതൊന്നിനെ ക്കാൾ ഇ(അ)വർ എന്നെ ക്ഷണിക്കുന്നു അതിലേക്ക് നീ തിരി ച്ചുവിടാത്തപക്ഷം എന്നിൽനിന്ന് അവരുടെ തന്ത്രം, ഉപായം, ചതി ഞാൻ ചാഞ്ഞു (മറിഞ്ഞു) പോകും അവരിലേക്ക് ഞനായിരിക്കയും ചെയ്യും വിവരമില്ലാത്തവരിൽ (വിഡ്ഢികളിൽ) പെട്ട (വൻ) (34) അപ്പോൾ ഉത്തരം നൽകി അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റ∫് അവൻ തിരിച്ചുവിടുകയും ചെയ്തു അദ്ദേഹത്തിൽ നിന്ന് അവരുടെ തന്ത്രത്തെ, കെണിയെ നിശ്ചയമായും അവൻ തന്നെ കേൾക്കുന്നവൻ അറിയു ന്നവൻ സുലൈഖായുടെ വിരുന്ന്സദ്യ കഴിഞ്ഞതോടെ പട്ടണത്തിലെ സ്ത്രീകളുടെ അനുഭാവംകൂടി അവൾക്ക് സിദ്ധിക്കുകയും അവരും അദ്ദേഹത്തിലേക്ക് കണ്ണ്വെച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതായി യൂസുഫ് നബി (അ)ന് മനിലായി. അതു കൊണ്ടാണ് അവൾ എന്നെ എന്നുപറയാതെ ഇൗ സ്ത്രീകൾ എന്നെ ( ) എന്ന് അദ്ദേഹം പറഞ്ഞത്. യജ മാന ഗൃഹത്തിൽനിന്നുള്ള കടുത്ത നിർബന്ധവും ഭീഷണിയും, അതോടുകൂടി ചുറ്റുപാ ടിൽനിന്നുള്ള സമ്മർദ്ദവും കൂടിയായപ്പോൾ അദ്ദേഹം വമ്പിച്ച സങ്കടത്തിലായി. അല്ലാ ഹുവിന്റെ കൃപാകടാക്ഷം കൊണ്ടല്ലാതെ ഇതിൽനിന്ന് രക്ഷയില്ലെന്ന് അദ്ദേഹം കണ്ടു. എത്ര മനോദാർഢ്യവും സത്യനിഷ്ഠയും ഉള്ളവനായിരുന്നാൽ പോലും ഇത്തരം ഘട്ടങ്ങളിൽ തിന്മകൾക്ക് വഴങ്ങുക മനുഷ്യസ്വഭാവമാണ്. ആകയാൽ, ജയിൽവാസം മുഖേനയെങ്കിലും ഇൗ ആപത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ! എന്ന് അദ്ദേഹം അല്ലാഹുവിനോട് അപേക്ഷിച്ചു. അല്ലാഹു പ്രാർത്ഥന സ്വീകരിക്കുക യും, അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തുതാനും. ഏതെങ്കിലും ഒരു പാപകൃത്യം ചെയ്യുന്നതിൽ സ്വഭാവികമായിത്തന്നെ മനുഷ്യന് താൽപര്യവും ഇച്ഛയുമുള്ളതായിരിക്കുക, സാഹചര്യങ്ങൾ അതിന് അനുകൂലമായിരി ക്കുകയും ചെയ്യുക, ഇങ്ങിനെയുള്ള അവസരത്തിൽ അല്ലാഹുവിനെ ഓർത്തു അതിൽ നിന്ന് ഒഴിഞ്ഞുനിന്നു ശുദ്ധത പാലിക്കുന്നവർ വളരെ ചുരുക്കം. എങ്കിലും അവരത്രെ ഭാഗ്യവാന്മാർ. അതോടൊപ്പം അധികാരസ്ഥാനങ്ങളിൽ നിന്നുള്ള നിർ∫ന്ധവും ഭീഷ ണിയും കൂടി നേരിടേണ്ടിവന്നാലോ? അപ്പോൾ അതിനെതിരെ ത്യാഗങ്ങളും ക്ലേശങ്ങളും അനുഭവിക്കുവാൻ തയ്യാറുള്ളവർ അതിനെക്കാൾ വിരളമായിരിക്കും. ഇവർ തന്നെയാണ് മഹാഭാഗ്യവാൻമാർ. ഇൗ മഹാഭാഗ്യം ലഭിച്ച ഒരു മാതൃകാപുരുഷനാണ് യൂസുഫ് നബി (അ). അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇൗ രംഗം മാതൃകാപാഠമാക്കി ജീവിക്കുവാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീക്വ് നൽകട്ടെ. ആമീൻ പ്രസിദ്ധമായ ഒരു ഹദീഥ് ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമാകുന്നു. നബി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: തണലല്ലാതെ തണലില്ലാ ത്ത ദിവസത്തിൽ (ക്വിയാമത്തുനാളിൽ) ഏഴു കൂട്ടർക്ക് അല്ലാഹു അവന്റെ തണലിൽ തണലേകുന്നതാണ്. ( ഒന്ന്: ) നീതിമാനായ നേതാവ്; ( രണ്ട്: ) അല്ലാഹുവിന്റെ ആരാധനയിലായി വളർന്നുവന്ന യുവാവ്; ( മൂന്ന്: ) പുറത്ത്പോയാലും മടങ്ങിവരുന്നതുവരെ ഹൃദയം പള്ളിയുമായി ബന്ധപ്പെ ട്ടുകൊണ്ടിരിക്കുന്നവൻ; ( നാല്: ) അല്ലാഹുവിന്റെ കാര്യത്തിൽ പരസ്പരം സ്നേഹിക്കുന്ന ഒരുമിച്ചുകൂടുന്നതും പിരിഞ്ഞുപോകുന്നതും അതനുസരിച്ചായിരിക്കുമാറ്; ( അഞ്ച്: ) വലതുകൈ ചിലവഴിക്കുന്നത് ഇടതുകൈ (പോലും) അറിയാത്തവിധം സ്വകാര്യമായി ധർമം കൊടുക്കുന്നവൻ; ( ആറ്: ) പദവിയും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ക്ഷണിച്ചിട്ട് ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞവൻ; ( ഏഴ്: ) അല്ലാഹുവിനെ ധ്യാനിച്ചു കരയു (ബു; മു)
12:35ثُمَّ بَدَا لَهُم مِّنۢ بَعۡدِ مَا رَأَوُاْ ٱلۡأٓيَٰتِ لَيَسۡجُنُنَّهُۥ حَتَّىٰ حِينٖ
(35) പിന്നീട്തെളിവുകൾ കണ്ട തോന്നി; ഒരു (കുറച്ച്) കാലംവരെ അദ്ദേഹത്തെ അവർ തടവിലാക്കുകതന്നെ ചെയ്യണ മെന്ന്. (35) പിന്നെ വെളിവായി (തോന്നി) അവർക്ക് ശേഷമായിട്ട് അവർ കണ്ടതിന്റെ തെളിവുകൾ, അടയാളങ്ങൾ അവർ അദ്ദേഹത്തെ തടവിലാക്കുകതന്നെ ചെയ്യണമെന്ന് ഒരുകാലം (സമയം) വരെ യൂസുഫ് നബി (അ) ന്റെ നിരപരാധിത്വത്തിനുള്ള തെളിവുകൾ പലതും കണ്ടിട്ട് പിന്നെയും അദ്ദേഹത്തെ കുറച്ചുകാലം തടവിലിടുക തന്നെ വേണമെന്ന് അവർ തീരു മാനിച്ചുവെന്ന് സാരം. തന്റെ ആവശ്യം സാധിപ്പിച്ചുതരാത്ത പക്ഷം തടവിലിടുകയോ, കഠിനശിക്ഷ നൽകുകയോ ചെയ്യുമെന്ന് സുലൈഖാ നേരത്തെ പറഞ്ഞിരുന്നതാണല്ലോ. അവൾക്ക് ഭരണകൂടത്തിൽ ഉണ്ടാകാവുന്ന സ്വാധീനം ഊഹിക്കാവുന്നതാണ്. ചില വ്യാഖ്യാതാക്കൾ പറയുന്നത് പോലെ, അവൾക്കെതിരെ സത്യത്തിന്റെ പേരിൽ ശക്ത മായ ഒരു നടപടി കൈക്കൊള്ളുവാനുള്ള ധീരത അസീസിനുള്ളതായി കാണപ്പെടുന്നു മില്ല. അപ്പോൾ, കുറ്റക്കാരൻ യൂസുഫാണെന്ന് വരുത്തിത്തീർക്കുവാനോ, അന്തരീക്ഷം ഒന്ന് ശാന്തമായിത്തീരുവാൻ വേണ്ടിയോ ആയിരിക്കാം അവസാനം അവരിങ്ങിനെ തീരു മാനിച്ചത്. അല്ലാഹുവിനറിയാം. കാരണമേതായാലും ശരി, അദ്ദേഹം കാരാഗൃഹത്തി ലായി. അദ്ദേഹത്തിന്റെ സ്വഭാവഗുണം, സത്യനിഷ്ഠ, ഭയഭക്തി മുതലായവ കാരണം ജയി ലുദ്യോഗസ്ഥന്മാർക്കും, ജയിൽവാസികൾക്കും അദ്ദേഹത്തോട് വളരെ സ്നേഹവും ആദ രവുമായിരുന്നുവെന്ന് പലരും പറഞ്ഞു കാണാം. സ്വാഭാവികമായും അത് ശരിയായിരി ക്കുകയും ചെയ്യും. ജയിലധികാരിക്കും അദ്ദേഹത്തോട് ദയ തോന്നിയെന്നും, അങ്ങി നെ, മറ്റുള്ള ജയിൽപുള്ളികളുടെ കൈകാര്യനേതൃത്വം അദ്ദേഹത്തെ ഏൽപിച്ചു കൊടുത്തുവെന്നും ബൈബ്ളും (ഉൽപ: 39 ൽ 21-23) പറയുന്നു. തടവിലുള്ളവർക്ക് അദ്ദേഹത്തിന്റെ നേരെ വളരെ മതിപ്പുണ്ടായിരുന്നുവെന്ന് അടുത്ത വാക്യത്തിലെ അവ സാന വാക്യത്തിൽനിന്ന്തന്നെ വ്യക്തമാകുന്നുമുണ്ട്. വിഭാഗം - 5
12:36وَدَخَلَ مَعَهُ ٱلسِّجۡنَ فَتَيَانِۖ قَالَ أَحَدُهُمَآ إِنِّيٓ أَرَىٰنِيٓ أَعۡصِرُ خَمۡرٗاۖ وَقَالَ ٱلۡأٓخَرُ إِنِّيٓ أَرَىٰنِيٓ أَحۡمِلُ فَوۡقَ رَأۡسِي خُبۡزٗا تَأۡكُلُ ٱلطَّيۡرُ مِنۡهُۖ نَبِّئۡنَا بِتَأۡوِيلِهِۦٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ
(36) തടവിൽ അദ്ദേഹത്തോട് കൂടി രണ്ടു വാലിയക്കാരും പ്രവേശി ച്ചു. അവരിൽ ഒരാൾ പറഞ്ഞു: ഞാൻ കള്ള് പിഴിഞ്ഞെടുക്കുന്ന തായി എന്നെ ഞാൻ (സ്വപ്നത്തിൽ) കാണുന്നു. മറ്റെവൻ പറഞ്ഞു: എന്നെ ഞാൻ (സ്വപ്നത്തിൽ) കാണുന്നു: എന്റെ തലയിൽ ഞാൻ അപ്പം വഹി ക്കുന്നു, പറവകൾ അതിൽ നിന്ന് തിന്നുന്നു. (രണ്ടാളും പറഞ്ഞു:) ഞങ്ങൾക്ക് നീ ഇതിന്റെ വ്യാഖ്യാനം (പൊരുൾ) വിവരിച്ചുതരണം. നിശ്ചയമായും, ഞങ്ങൾ നിന്നെ സൽഗുണവാന്മാരിൽ പെട്ടവനായി കാണുന്നു. (36) പ്രവേശിച്ചു, പ്രവേശിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ കൂടെ തടവിൽ, കാരാഗൃഹത്തിൽ, ബന്ധനത്തിൽ രണ്ടു വാലിയക്കാർ, യുവാ ക്കൾ, ഭൃത്യന്മാർ അവരിൽ ഒരാൾ പറഞ്ഞു ഞാൻ എന്നെ (സ്വ പ്നം) കാണുന്നു ഞാൻ പിഴിഞ്ഞെടുക്കുന്നതായി കള്ള്, മദ്യം (മുന്തിരിക്ക ള്ള്) മറ്റെവൻ പറഞ്ഞു ഞാൻ എന്നെ (സ്വപ്നം) കാണുന്നു ഞാൻ വഹിക്കുന്നതായി മീതെ എന്റെ തലയുടെ അപ്പം, റൊട്ടി തിന്നുന്നു പക്ഷി (പറവ)കൾ അതിൽ നിന്ന് ഞങ്ങൾക്ക് നീ വിവരിച്ചു (വിവരം പറഞ്ഞു) തരണം ഇതിന്റെ വ്യാഖ്യാനത്തെപ്പറ്റി നിശ്ചയമായും ഞങ്ങൾ നിന്നെകാണുന്നു നന്മ ചെയ്യുന്നവരിൽ (സൽഗുണവാന്മാരിൽ) പെട്ടവനായി അല്ലാഹു ഒരു കാര്യം നടപ്പിൽ വരുത്തുവാൻ വേണ്ടുക വെക്കുമ്പോൾ, അതിലേ ക്കുള്ള മാർഗങ്ങളെ അവൻ നേരത്തെത്തന്നെ ശരിപ്പെടുത്തിക്കൊണ്ടിരിക്കുക പതിവാ കുന്നു. യൂസുഫ് നബി (അ) ന്റെ ആദ്യത്തെ സ്വപ്നത്തെത്തുടർന്നുണ്ടായ ഓരോ സംഭവം നോക്കിയാലും അത് ആ മാർഗശൃംഖലയിലെ ഓരോ കണ്ണിയായിരുന്നുവെന്ന് കാണാം. അക്കൂട്ടത്തിൽപെട്ട ഒരു കണ്ണിയാണിതും. കാരാഗൃഹവാസികളിൽ വേറെയും പലരുണ്ടായിരിക്കുമെങ്കിലും ഈ രണ്ടാളുടെ വിഷയത്തിനാണ് ഇവിടെ പ്രസക്തിയു ള്ളത്. രണ്ടിൽ ഒന്നാമത്തെവൻ രാജാവിന് പാനീയങ്ങൾ നൽകിയിരുന്നവനും, രണ്ടാമ ത്തെവൻ രാജാവിന് ഭക്ഷണം നൽകിയിരുന്നവനുമായിരുന്നു. രണ്ടാളു ടെമേലും ഉണ്ടായ ചില കുറ്റാരോപണങ്ങളെത്തുടർന്നു അവരും കാരാഗൃഹത്തിലായി രിക്കുകയാണ്. രണ്ടുപേരും ഓരോ സ്വപ്നം കണ്ടു. ഒന്നാമത്തെവൻ മുന്തിരിയിൽ നിന്ന് കള്ള് പിഴിഞ്ഞുണ്ടാക്കുന്നതും, മറ്റെവൻ തലയിൽ അപ്പം ചുമന്നുകൊണ്ട് നിൽക്കും മദ്ധ്യെ പക്ഷികൾ അതിൽനിന്ന് തിന്നുകൊണ്ടിരിക്കുന്നതുമായിരുന്നു സ്വപ്നം. യൂസുഫ് നബി (അ) യുമായുള്ള പരിചയത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഉൽകൃഷ്ട ഗുണങ്ങൾ കണ്ടു മനിലാക്കിയ അവർ അദ്ദേഹത്തിന് സ്വപ്ന വ്യാഖ്യാനത്തെക്കുറി ച്ചുള്ള വൈദഗ്ധ്യവും മനിലാക്കിയിരിക്കുമല്ലോ. രണ്ടുപേരും അവരവരുടെ സ്വപ്നം അദ്ദേഹത്തെ കേൾപ്പിച്ചുകൊണ്ട് അതിന് വ്യാഖ്യാനം നൽകുവാനപേക്ഷിച്ചു. അദ്ദേഹം ചോദ്യം കേട്ടമാത്രയിൽ തന്നെ ഉത്തരം നൽകുവാൻ ഒരുങ്ങാതെ, അവർക്ക് തന്നെക്കു റിച്ചുള്ള മതിപ്പും, തന്നിലേക്കുള്ള ആഭിമുഖ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് അവസരം കൂടുതൽ പ്രയോജനകരമാക്കിത്തീർക്കുവാൻ ശ്രമിക്കുകയാണ് ചെയ്തത്.
12:37–38قَالَ لَا يَأۡتِيكُمَا طَعَامٞ تُرۡزَقَانِهِۦٓ إِلَّا نَبَّأۡتُكُمَا بِتَأۡوِيلِهِۦ قَبۡلَ أَن يَأۡتِيَكُمَاۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّيٓۚ إِنِّي تَرَكۡتُ مِلَّةَ قَوۡمٖ لَّا يُؤۡمِنُونَ بِٱللَّهِ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ
وَٱتَّبَعۡتُ مِلَّةَ ءَابَآءِيٓ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَۚ مَا كَانَ لَنَآ أَن نُّشۡرِكَ بِٱللَّهِ مِن شَيۡءٖۚ ذَٰلِكَ مِن فَضۡلِ ٱللَّهِ عَلَيۡنَا وَعَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ
(37) അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് രണ്ടുപേർക്കും നൽക പ്പെടാറുള്ള വല്ല ഭക്ഷണവും നിങ്ങൾക്ക് വന്നെത്തുകയില്ല, അത് നിങ്ങൾക്ക് വന്നെത്തുന്നതിന് മുമ്പ് അതിന്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാതെ. അത് എന്റെ റ∫് എനിക്കു പഠി പ്പിച്ചുതന്നിട്ടുള്ളവയിൽ പെട്ടവയാ കുന്നു. ധ അത് ഞാൻ വിവരിച്ചു തരു കതന്നെ ചെയ്യും പ നിശ്ചയമായും ഞാൻ, അല്ലാഹുവിൽ വിശ്വസി ക്കാത്ത ജനങ്ങളുടെ മാർഗം ഉപേക്ഷി ച്ചിരിക്കുന്നു; അവരാകട്ടെ, പരലോക ത്തെപ്പറ്റി അവിശ്വാസികളുമായിരി ക്കും. ധ ഇങ്ങിനെയുള്ളവരുടെ മാർഗം ഞാൻ ഉപേക്ഷിച്ചിരിക്കുകയാണ് പ (38) എന്റെ പിതാക്കൾ ഇബ്റാ ഹീമിന്റെയും, ഇസ്ഹാക്വിന്റെയും, മാർഗത്തെ ഞാൻ പിൻപറ്റുകയും ചെയ്തിരിക്കു ന്നു. അല്ലാഹുവിനോട് യാതൊ ന്നിനെയും (തന്നെ) പങ്കുചേർക്കു വാൻ ഞങ്ങൾക്ക് പാടില്ല. അത് ഞങ്ങൾക്കും, മനുഷ്യർക്കും അല്ലാ വിന്റെ (പക്കൽനിന്നുള്ള) അനുഗ്രഹ ത്തിൽ പെട്ടതത്രെ. എങ്കിലും, മനുഷ്യരിൽ അധികമാളും നന്ദികാ ണിക്കുന്നില്ല. (37) അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് (രണ്ടാൾക്കും) വരുകയില്ല ഒരു ഭക്ഷണം, വല്ല ഭക്ഷണവും അത് നിങ്ങൾക്ക് നൽകപ്പെടും, നൽകപ്പെടുന്ന നിങ്ങൾക്ക് ഞാൻ വിവരിച്ചുതരാതെ, വിവരിച്ചിട്ടല്ലാതെ അതിന്റെ വ്യാഖ്യാനത്തെപ്പറ്റി മുമ്പ് അത് നിങ്ങൾക്ക് വരുന്നതിന്റെ അത് എനിക്ക് പഠിപ്പിച്ചതിൽ പെട്ടതാകുന്നു എന്റെ റ∫് നിശ്ചയ മായും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു, വിട്ടിരിക്കയാണ് മാർഗത്തെ, നടപടിയെ ഒരു ജനതയുടെ വിശ്വസിക്കാത്ത അല്ലാഹുവിൽ അവരാകട്ടെ പരലോകത്തിൽ അവർ അവിശ്വാസികളാണ്. (38) ഞാൻ പിൻപറ്റു കയും ചെയ്തിരിക്കുന്നു മാർഗത്തെ, മതത്തെ, നടപടിയെ എന്റെ പിതാക്ക ളുടെ ഇബ്റാഹീമിന്റെ ഇസ്ഹാക്വിന്റെയും ഞങ്ങൾക്ക് ആകുകയില്ല, പാടില്ല, നിവൃത്തിയില്ല ഞങ്ങൾ പങ്കു ചേർക്കൽ അല്ലാഹുവിനോട്, അല്ലാഹുവിൽ യാതൊന്നിനെയും അത് ദയവിൽ (അനുഗ്രഹത്തിൽ) പെട്ടതാണ് അല്ലാഹുവിന്റെ ഞങ്ങളുടെ മേൽ, ഞങ്ങൾക്ക് മനുഷ്യരുടെയും, മനുഷ്യർക്കും എങ്കിലും, പക്ഷേ മനുഷ്യരിൽ അധികവും അവർ നന്ദികാണിക്കുന്നില്ല. നിങ്ങൾക്ക് നൽകപ്പെടാറുള്ള ഭക്ഷണം വരുന്നതിനുമുമ്പ് അതിന്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് ( ) എന്ന വാക്യം ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അവയിൽ പ്രസക്തമായത് രണ്ട് വ്യാഖ്യാനങ്ങളാകുന്നു. അതിന്റെ ( ൽപ്പഷവസ്ലഖ ) എന്നതിലെ സർവ്വനാമം ( ഹ്മുഞ്ഞിക്കഢ ) കൊണ്ടുദ്ദേശിക്കപ്പെട്ടത് ഭക്ഷണമാണോ? അതല്ല, ആ രണ്ടുപേർ വിവരിച്ച സ്വപ്ന മാണോ? ഇതിൽ നിന്നാണ് രണ്ടും ഉടലെടുത്തിരിക്കുന്നത്. 1-ാം മത്തെ വ്യാഖ്യാനം: നിങ്ങൾക്ക് ഇവിടെവെച്ച് നൽകപ്പെടാറുള്ള ഏത് ഭക്ഷണ സാധനങ്ങളും നിങ്ങളുടെ മുമ്പിൽ വന്നെത്തും മുമ്പായി അത് ഇന്നിന്ന പ്രകാരമുള്ളതാ യിരിക്കുമെന്നുള്ള വിവരം ഞാൻ നിങ്ങൾക്ക് മുൻകൂട്ടി അറിയിച്ചു തരുന്നതാണ് എന്നാ കുന്നു. പ്രധാനപ്പെട്ട വ്യാഖ്യാതാക്കൾ അധികവും സ്വീകരിച്ചു കാണുന്നതും, വാചക ഘടനയോട് കൂടുതൽ അടുപ്പം തോന്നുന്നതും ഈ വ്യാഖ്യാനമത്രെ. നിങ്ങളുടെ സ്വപ്ന ത്തിന് വ്യാഖ്യാനം പറഞ്ഞു തരുവാൻ മാത്രമല്ല, അതിനെക്കാൾ ഗൂഢമായതും, സ്വപ്നവ്യാഖ്യാനം പോലെ ഊഹത്തെയും ഭാവനയെയും അടിസ്ഥാനമാക്കി അഭിപ്രായം പറയുവാൻ കഴിയാത്തതുമായ ചില അദൃശ്യകാര്യങ്ങളും എനിക്ക് അറിയാം. അതാക ട്ടെ, ഞാൻ എന്റെ സ്വന്തം നിലക്ക് പറയുന്നതുമല്ല. അല്ലാഹു എനിക്ക് പല കാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ട് അതിൽപെട്ടതാണതും. ഇതാണ് ഈ വ്യാഖ്യാനത്തിന്റെ സാരം. തുടർന്നുകൊണ്ട് അദ്ദേഹം അവരെ കേൾപ്പിക്കുവാൻ പോകുന്ന ഉപദേശങ്ങളിൽ അവർക്ക് ശ്രദ്ധയും വിശ്വാസവും ജനിപ്പിക്കുകയായിരിക്കും ഇതിന്റെ ലക്ഷ്യം. ഈ വ്യാഖ്യാനപ്രകാരം, ഇത് പറയുമ്പോൾ യൂസുഫ് നബി (അ)ക്ക് നുബുവ്വത്തും (പ്രവാചകത്വവും ദിവ്യ ദൗത്യവും) സിദ്ധിച്ചിരിക്കുമെന്ന് വരുന്നു. അത് എനിക്ക് എന്റെ റ∫് പഠിപ്പിച്ചുതന്നതിൽ ( ) എന്ന് അദ്ദേഹം പറഞ്ഞ വാക്കും, അല്ലാഹുവിൽ വിശ്വസിക്കാത്തവരുടെ മാർഗം ഞാൻ ഉപേ ക്ഷിച്ചിരിക്കുന്നു. ( ) എന്ന് തുടങ്ങി 38-ാം വചനത്തിന്റെ അവസാനം വരെയുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഇതിന് പിൻബലം നൽകുകയും ചെയ്യുന്നു. ഈസാ നബി (അ)ക്ക് അദ്ദേഹത്തിന്റെ ദിവ്യദൗത്യത്തിന് ദൃഷ്ടാന്തങ്ങളായി നൽക പ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങളെ ( ) വിവരിച്ച കൂട്ടത്തിൽ അദ്ദേഹം എടുത്തു പറഞ്ഞ ഒരു ദൃഷ്ടാന്തം ഇതാണല്ലോ: (നിങ്ങൾ തിന്നുന്നതിനെയും, നിങ്ങൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചുവെ ക്കുന്നതിനെയും കുറിച്ചു ഞാൻ നിങ്ങൾക്ക് വിവരിച്ചു തരുകയും ചെയ്യും. (3:49) ഇത് പോലെ, യൂസുഫ് നബി (അ) യുടെയും ദിവ്യദൗത്യത്തിനുള്ള ഒരു അമാനുഷിക ദൃഷ്ടാന്തമായിരിക്കാം ഇത്. അദൃശ്യകാര്യം എനിക്കറിയാമെന്ന് യൂസുഫ് നബി (അ) പറഞ്ഞിട്ടില്ലെന്നും, അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന വിവരമനുസരി ച്ചാണ് താനത് പറ യുന്നതെന്നുകൂടി അദ്ദേഹം അവരെ അറിയിച്ചിട്ടുണ്ടെന്നും ഓർക്കേണ്ടതുണ്ട്. കൂടാതെ, കാരാഗൃഹത്തിലുള്ള കുറ്റവാളികളിൽ ആരെയെങ്കിലും കൊലപ്പെടുത്തു വാൻ രാജാവ് ഉദ്ദേശിച്ചാൽ അവർക്ക് വിഷം കലർന്ന ഭക്ഷണസാധനം കൊടുത്തയക്ക പ്പെടാറുണ്ടായിരുന്നുവെന്നും, അതുകൊണ്ട് നിങ്ങൾക്ക് നൽകപ്പെടുന്ന ഭക്ഷണ പദാർത്ഥം വിഷം കലർന്നതോ, അല്ലേ എന്ന് ഞാൻ മുൻകൂട്ടി അറിയിച്ചു തരുമെന്നാണ് യൂസുഫ് നബി (അ) പറഞ്ഞതിന്റെ താൽപര്യമെന്ന് ചില രിവായത്തുകളും നിലവിലു ണ്ട്. വാസ്തവം അല്ലാഹുവിനറിയാം. ഈ വ്യാഖ്യാന പ്രകാരം (അതിന്റെ വ്യാഖ്യാനത്തെപ്പറ്റി) എന്ന് പറഞ്ഞതിന്റെ താൽപര്യം ആ ഭക്ഷണത്തിന്റെ സ്ഥിതിക ളെപ്പറ്റി എന്നായിരിക്കുന്നതാണ്. എന്ന പദത്തിന് സാധാരണയായി വ്യാഖ്യാനം എന്നാണ് അർത്ഥം കൽപിക്കപ്പെടാറുള്ളതെങ്കിലും, കാര്യത്തിന്റെ കലാശം( ∫ഉൾഷ സ്ലല ) എന്നാണതിന്റെ സാക്ഷാൽ അർത്ഥം. ഇതിനെ ആസ്പദമാക്കിയാണ് സന്ദർഭങ്ങളനു സരിച്ച് അതിന് വ്യാഖ്യാനം, ദുർവ്യാഖ്യാനം, പൊരുൾ, പര്യവസാനം, പുലർച്ച എന്നൊക്കെ അർത്ഥ വിവർത്തനം നൽകപ്പെട്ടു കാണുന്നത്. 2-ാമത്തെ വ്യാഖ്യാനം: നിങ്ങൾക്ക് ഇവിടെ പതിവ് പ്രകാരമുള്ള ഭക്ഷണം കൊണ്ടുവന്നു തരുന്നതിന് മുമ്പ് നിങ്ങൾ രണ്ടാളും എന്നെ കേൾപ്പിച്ച ആ സ്വപ്നത്തിന്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാതിരിക്കയില്ല എന്നാകുന്നു. ചോദ്യത്തിന് ഉടനെത്തന്നെ ഉത്തരം നൽകാതെ ഭക്ഷണം എത്താറാകുന്ന സമയംവരെ അവരോട് കാത്തിരിക്കുവാൻ അദ്ദേഹം പറഞ്ഞതിന് ഈ അഭിപ്രായക്കാർ ചില കാരണങ്ങളും പറഞ്ഞു കാണാമെ ങ്കിലും അവയൊന്നും അത്ര സാരപ്പെട്ടതായി തോന്നുന്നില്ല. ഏതായാലും ആ രണ്ടുപേരുടെയും സ്വപ്നങ്ങൾക്ക് വ്യാഖ്യാനം പറഞ്ഞുകൊടുക്കു ന്നതിന് മുമ്പായി, തന്റെ സ്വന്തം നിലപാട് അവരെ മനിലാക്കുകയാണ് യൂസുഫ് നബി (അ) ആദ്യം ചെയ്തത്. ഒന്നാമതായി, തനിക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ചില അറിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അതിനുശേഷം, ഈ നാട്ടുകാരുടെ ഇടയിലാണ് ഞാൻ കഴിഞ്ഞു കൂടുന്നതെങ്കിലും ഇവരെപ്പോലെ അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത ആളല്ല ഞാൻ; എന്റെ പിതാക്കൾ ഇബ്റാഹീം നബി (അ) തുടങ്ങിയ പ്രവാചകന്മാരാണ്; അവർ സ്വീകരിച്ചു വന്ന ആ മാർഗവും നടപടിയും സ്വീകരിച്ചു വരു ന്നവനാണ് ഞാൻ; അല്ലാഹുവിന് പങ്കാളികളെ സങ്കൽപിച്ചു കൊണ്ടുള്ള യാതൊന്നും ഞങ്ങൾ ചെയ്യുകയില്ല; ഞങ്ങൾക്ക് നൽകിയ അനുഗ്രഹമാണ് പ്രവാചകത്വവും സത്യവിശ്വാസവും; ഞങ്ങൾക്ക് മാത്രമല്ല, ഞങ്ങളുടെ പ്രബോധനം വഴി ജനങ്ങൾക്കും അവൻ നൽകുന്ന അനുഗ്രഹമാണത്; പക്ഷേ, അധിക മനുഷ്യരും ആ അനുഗ്രഹം ഉപ യോഗപ്പെടുത്താത്തവരാണ് എന്നൊക്കെ അവരെ ധരിപ്പിച്ചു. ഇത്രയും മുഖവുരകൾക്ക് ശേഷം അവരെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ട് ഇങ്ങിനെ തുടർന്നു:-
12:39–40يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ
مَا تَعۡبُدُونَ مِن دُونِهِۦٓ إِلَّآ أَسۡمَآءٗ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِ أَمَرَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
(39) തടവിലെ രണ്ട് ചങ്ങാതിമാ രേ, ഭിന്നരായ പല റ∫ുകളാണോ ഉത്തമം; അതല്ല, സർവ്വാധികാരിയായ ഏകനായ അല്ലാഹുവോ?! ധ ഒന്നാലോ ചിച്ചു നോക്കുക പ (40) അവന് പുറമെ നിങ്ങൾ ആരാധിക്കുന്നില്ല, നിങ്ങളും, നിങ്ങ ളുടെ പിതാക്കളും (റ∫ുകളെന്ന് സ്വയം) നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളെയല്ലാതെ. അവയെ പ്പറ്റി അല്ലാഹു യാതൊരു (അ ധികൃത) രേഖയും അവതരിപ്പിച്ചിട്ടി ല്ല. വിധികർത്തൃത്വം അല്ലാഹുവിന ല്ലാതെ (ആർക്കും) ഇല്ല. അവനെയല്ലാതെ (ഒന്നിനെയും) നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കൽപിച്ചിരിക്കുന്നു. അതത്രെ, ചൊവ്വിനു നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരിൽ അധികമാളും അറിയുന്നില്ല. (39) രണ്ട് ചങ്ങാതിമാരേ, കൂട്ടുകാരേ തടവിലെ, കാരാഗൃഹത്തിലെ പല റ∫ുകളോ ഭിന്നരായ, ചിന്നിച്ചിതറിയവരായ ഉത്തമം, നല്ലത് അതോ (അതല്ല) അല്ലാഹുവോ ഏകനായ സർവ്വാധികാരിയായ (40) നിങ്ങൾ ആരാധിക്കുന്നില്ല അവന് പുറമെ, കൂടാതെ ചില നാമങ്ങളെ (പേരുകളെ)യല്ലാതെ അവയെ (അവക്ക്) നിങ്ങൾ പേര് വെച്ചി രിക്കുന്നു, നാമനിർണയം ചെയ്തതായ നിങ്ങളും നിങ്ങളുടെ പിതാക്കളും ഇറക്കിയി (അവതരിപ്പിച്ചി)ട്ടില്ല അല്ലാഹു അവയെപ്പറ്റി ഒരു അധികൃത രേഖയും, അധികാരവും വിധി (കർത്തൃത്വം) അല്ല (ഇല്ല) അല്ലാഹുവിനല്ലാതെ അവൻ കൽപിച്ചിരിക്കുന്നു നിങ്ങൾ ആരാധിക്കരു തെന്ന് അവനെയല്ലാതെ അതത്രെ മതം, അത് മതമത്രെ നിലകൊള്ളുന്നതായ എങ്കിലും, പക്ഷേ മനുഷ്യരിൽ അധി കവും അറിയുന്നില്ല. രാജാക്കൾ എന്നിങ്ങിനെ പലതിനെയും ദൈവങ്ങളായി പൂജിക്കു കയും ആരാധിക്കുകയും ചെയ്തിരുന്നവരാണ് ഇൗജിപ്തുകാർ. ഓരോ ദൈവത്തിനും ചില പ്രത്യേകതകളും, കഴിവുകളും, കൈകാര്യങ്ങളും ഉള്ളതായി അവർ സങ്കൽപിച്ചു വെക്കുകയും ചെയ്തിരുന് നു. അതുകൊണ്ടാണ് ഏകനും സർവ്വാധിപതിയുമായ അല്ലാ ഹുവാകുന്ന ഏക ദൈവത്തെ സ്വീകരിക്കലാണോ; അതല്ല, ഇത്തരം വിഭിന്നങ്ങളായ പല ദൈവങ്ങളെ സ്വീകരിക്കലാണോ നല്ലതെന്ന് ചിന്തിച്ചു നോക്കുവാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുന്നത്. പിന്നീട് പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു:- ഏക സർവ്വാധികാരിയായുള്ളവൻ അല്ലാഹു മാത്രമായിരിക്കെ, ദൈവം, ഇൗ ദൈവം, ആ ദൈവത്തിന് ഇന്നിന്ന കഴിവുകളുണ്ട്, ഇൗ ദൈവത്തിന് വേണ്ടി ഇന്നിന്ന കർമങ്ങളൊക്കെ എന്നിങ്ങനെ നിങ്ങൾ കണക്കാക്കുന്നതിന് യാതൊരർത്ഥ വും, അടിസ്ഥാനവുമില്ല. നിങ്ങളും നിങ്ങളുടെ പൂർവ്വികൻമാരും സങ്കൽപിച്ചുണ്ടാക്കിയ ചില നാമനിർണയങ്ങൾ മാത്രമാണതൊക്കെ. ആരെ ആരാധിക്കണമെന്നും, മനുഷ്യൻ ഏത് മാർഗം സ്വീകരിക്കണമെന്നും വിധികൽപിക്കുവാനുള്ള അധികാരാവകാശം അല്ലാ ഹുവിന് മാത്രമേയുള്ളൂ. അവൻ കൽപിച്ചിരിക്കുന്നതാകട്ടെ, അവനെ മാത്രമേ ആരാധി ക്കാവൂ എന്നുമാണ്. ആകയാൽ അത് മാത്രമാണ് നേർക്കുനേരെയുള്ള ഉറച്ച മതം. മറ്റു ള്ളതെല്ലാം വക്രമായതും നിലനിൽപില്ലാത്തതുമാകുന്നു. യഥാർത്ഥാവസ്ഥ ഇതൊക്കെയാണെങ്കിലും മിക്ക മനുഷ്യരും ചിന്തിക്കാതെയും, ഗ്രഹിക്കാതെയും വഴിപി ഴച്ചുപോകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇൗ ഋജുവായ മതത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. കിട്ടിയ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് തന്റെ ആ രണ്ട് കൂട്ടുകാരെയും തൗഹീ ദിലേക്ക് ക്ഷണിക്കുകയും, ശിർക്കിന്റെ നിരർത്ഥത അവരെ ഗ്രഹിപ്പിക്കുകയും ചെയ്ത ശേഷം, അവർ ചോദിച്ച ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ മറുപടി നൽകി:-
12:41يَٰصَٰحِبَيِ ٱلسِّجۡنِ أَمَّآ أَحَدُكُمَا فَيَسۡقِي رَبَّهُۥ خَمۡرٗاۖ وَأَمَّا ٱلۡأٓخَرُ فَيُصۡلَبُ فَتَأۡكُلُ ٱلطَّيۡرُ مِن رَّأۡسِهِۦۚ قُضِيَ ٱلۡأَمۡرُ ٱلَّذِي فِيهِ تَسۡتَفۡتِيَانِ
(41) രണ്ട് ചങ്ങാതിമാ രേ, എന്നാൽ നിങ്ങളിൽ ഒരുവൻ, തന്റെ യജമാനന് കള്ള് കുടിക്കുവാൻ കൊടുക്കും. എന്നാൽ മറ്റെവനാകട്ടെ, അവൻ ക്രൂശിക്കപ്പെടും; എന്നിട്ട് അവന്റെ തലയിൽ നിന്നും പറവകൾ തിന്നുന്നതാണ്. യാതൊരു കാര്യത്തിൽ നിങ്ങൾ രണ്ടുപേരും വിധിയന്വേഷിച്ചു കൊണ്ടിരുന്നുവോ അത് തീരുമാനി ക്കപ്പെട്ടിരിക്കുന്നു. ധ അതിൽ എനി, മാറ്റമുണ്ടാകുകയില്ല പ (41) കൊടുക്കും അവന്റെ യജമാനന് കള്ള്(മുന്തിരിക്കള്ള്) എന്നാൽ മറ്റെവനാകട്ടെ അവൻ ക്രൂശിക്ക (കുരിശിലിട)പ്പെടും എന്നിട്ട് തിന്നും പക്ഷി (പറവ)കൾ അവന്റെ തലയിൽനിന്ന് തീരുമാനിക്കപ്പെട്ടിരി ക്കു ന്നു യാതൊരു കാര്യം അതിൽ നിങ്ങൾ രണ്ടാളും വിധിതേ ടുക (തേടുന്ന) മുന്തിരിയിൽനിന്ന് കള്ളെടുക്കുന്നതായി സ്വപ്നം കണ്ടവൻ അവന്റെ ജോലിയിൽ തുടരത്തക്കവണ്ണം കാരാഗൃഹത്തിൽനിന്ന് വിമുക്തനാകുമെന്നും, തലയിൽ അപ്പം വഹി ച്ചു കൊണ്ടിരിക്കെ അതിൽനിന്ന് പക്ഷികൾ തിന്നുന്നതായി കണ്ടവൻ കൊല്ലപ്പെടുക യും, കുരിശിൽ തറക്കപ്പെടുകയും ചെയ്യുമെന്നും യൂസുഫ് നബി (അ) അവരുടെ സ്വപ്ന ങ്ങൾക്ക് വ്യാഖ്യാനം നൽകി. രണ്ടുപേരെയും വേർതിരിച്ചു ഇന്നിന്നവന്റെ സ്വപ്ന വ്യാഖ്യാനമെന്ന് പറയാതിരുന്നത് അവരിൽ രണ്ടാമത്തെവനെ പെട്ടെന്ന് അലോസര പ്പെടുത്താതിരിക്കുവാൻ വേണ്ടിയായിരിക്കാം. വാസ്തവം അല്ലാഹുവിനറിയാം. ഈ വ്യാഖ്യാനം കേവലം ഊഹത്തെയോ അനുമാനത്തെയോ അടിസ്ഥാനമാക്കിയുള്ളത ല്ലെന്നും, അല്ലാഹു തീരുമാനിച്ചുകഴിഞ്ഞ കാര്യമാണെന്നും, അതിൽ മാറ്റം സംഭവിക്കു കയില്ലെന്നും അദ്ദേഹം അവരെ അറിയിച്ചു. ഈ രണ്ട് കൂട്ടുകാരെയും തൗഹീദിലേക്ക് യൂസുഫ് നബി (അ) ക്ഷണിച്ച വിവര മൊന്നും ബൈബ്ളിൽ സ്പർശിക്കപ്പെട്ടിട്ടില്ല. അവരുടെ സ്വപ്നങ്ങൾ കുറേക്കൂടി വിസ്ത രിച്ചു വിവരിച്ചിട്ടുണ്ട്താനും. ഒന്നാമെത്തവന്റെ വ്യാഖ്യാനത്തിൽ മൂന്ന് ദിവസം കഴി ഞ്ഞാൽ അവൻ കൊല്ലപ്പെടുമെന്നും പ്രസ്താവിച്ചിരിക്കുന്നു.
12:42وَقَالَ لِلَّذِي ظَنَّ أَنَّهُۥ نَاجٖ مِّنۡهُمَا ٱذۡكُرۡنِي عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيۡطَٰنُ ذِكۡرَ رَبِّهِۦ فَلَبِثَ فِي ٱلسِّجۡنِ بِضۡعَ سِنِينَ
(42) ആ രണ്ട്പേരിൽ നിന്ന് രക്ഷ പ്പെടുന്നവനെന്ന് താൻ വിചാരിച്ചവ നോട് അദ്ദേഹം പറയുകയും ചെയ്തു: നിന്റെ യജമാനന്റെ അടു ക്കൽ നീ എന്നെപ്പറ്റി പ്രസ്താവി ക്കണം. എന്നാൽ, അവന്റെ യജമാനനോട് പ്രസ്താവിക്കുവാൻ അവനെ പിശാച് മറപ്പിച്ചുകളഞ്ഞു; അങ്ങനെ, ഏതാനും കൊല്ലങ്ങൾ അദ്ദേഹം തട വിൽ താമസിച്ചു. (42) അദ്ദേഹം പറയുകയും ചെയ്തു അദ്ദേഹം വിചാരിച്ചവനോട് അവൻ രക്ഷപ്പെടുന്നവനാണെന്ന് അവർ രണ്ടാളിൽ നിന്ന് നീ എന്നെ ഓർക്കണം (എന്നെക്കുറിച്ചു പറയണം) നിന്റെ യജമാനന്റെ അടുക്കൽ എന്നാൽ (എന്നിട്ട്) അവനെ മറപ്പിച്ചു, വിസ്മരിപ്പിച്ചു പിശാച് അവന്റെ യജമാനനോട് പറയുന്നത് (പ്രസ്താവിക്കുന്നത്) അങ്ങനെ അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു കാരാഗൃഹത്തിൽ ചില്ലറ (ഏതാ നുംകുറച്ച്) കൊല്ലങ്ങൾ തടവിൽ നിന്ന് രക്ഷപ്പെടുമെന്ന് അദ്ദേഹം കരുതിയ ആൾ ഒന്നാമത്തെവൻ തന്നെ. വിമുക്തനായി വീണ്ടും രാജാവിന് പാനീയം നൽകുന്ന ജോലിയിൽ പ്രവേശിക്കുകയും, രാജാവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ, നിരപരാധിയായി തടവിൽ കഴിയുന്ന തന്നെപ്പറ്റി രാജാവിനെ ഒന്ന് ഓർമിപ്പിക്കണമെന്ന് യൂസുഫ് നബി (അ) അവ നോട് പറഞ്ഞു. പക്ഷേ, അവനത് മറന്നുപോയി. താഴെ പ്രസ്താവിക്കുന്നത്പോലെ കുറ ച്ചുകൊല്ലങ്ങൾക്ക്ശേഷം ഒരു പ്രത്യേക സന്ദർഭം നേരിട്ടപ്പോൾ മാത്രമേ അക്കാര്യം അവന് ഓർമ വന്നുള്ളൂ. അത് വരേക്കും അദ്ദേഹം തടവിൽ കഴിയേണ്ടിവന്നു. എന്ന വാക്ക് ഒരു നിശ്ചിത എണ്ണത്തെ കുറിക്കുന്നില്ല. മിക്കവാറും മൂന്ന് മുതൽ ഏഴ്വരെയും, ചിലപ്പോൾ രണ്ട് മുതൽ ഒമ്പത്വരെയുമുള്ള എണ്ണത്തിലാണ് ഉപയോഗിക്കപ്പെടാറുള്ളത്. ചില്ലറ, ഏതാനും, സ്വൽപം, എന്നൊക്കെ സന്ദർഭം പോലെ അതിന് അർത്ഥം നൽകപ്പെടാം. യൂസുഫ് നബി (അ) തടവിൽ ഏഴ് കൊല്ലം താമസിച്ചുവെന്നാണ് അധികമാളുകളും പറഞ്ഞുകാണുന്നത്. അല്ലാഹുവിനറിയാം. തന്നെ പ്പറ്റി രാജാവിനെ ഓർമിപ്പിക്കുവാൻ യൂസുഫ് നബി (അ) അവനോട് പറഞ്ഞതിന്റെ പേരിൽ മാത്രമല്ല, തടവിലായിരുന്ന കാലത്ത് രണ്ടുപേരും തമ്മിൽ തടവിൽ വെച്ചുണ്ടായ പ്രത്യേക ബന്ധം നോക്കുമ്പോഴും അവൻ അക്കാര്യം പ്രത്യേകം ഓർമവെച്ചിരിക്കേണ്ടതാണല്ലോ. എന്നിട്ടും ഒരു നീണ്ടകാലത്തോളം അത് മറന്നുപോകുകയും, ഒരു കാരണം നേരിട്ടപ്പോൾ മാത്രം ഓർമവരികയുമാണുണ്ടായത്. അപ്പോൾ, ആ മറവിയിൽ പിശാചിന്റെ ഭാഗത്ത് നിന്നുള്ള ഒരു പ്രേരണകൂടി ഉണ്ടായിരിക്കും. നല്ല കാര്യങ്ങൾക്കും, നല്ല ആളുകൾക്കും എതിരായി മനുഷ്യമനിൽ സ്വാധീനം ചെലുത്തുക പിശാചിന്റെ ജോലിയാണല്ലോ. എന്നോ മറ്റോ പറയാതെ, അവനെ പിശാച് മറപ്പിച്ചു ( ) എന്നുള്ള പ്രയോഗം ഇതൊക്കെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകം ഓർമിച്ചിരിക്കേണ്ടുന്ന ഒരു കാര്യം വേണ്ടുന്ന സമയത്ത് ഓർമ വരാതിരിക്കുമ്പോഴാണ് ഇങ്ങിനെയുള്ള പ്രയോഗം കാണപ്പെടുക. ഇതുപോലെ ഒരവസരത്തിൽ, യൂസുഫ് നബി (അ) യും പറഞ്ഞതായി 18:63 ൽ കാണാവുന്നതാണ്. വിഭാഗം - 6
12:43–45وَقَالَ ٱلۡمَلِكُ إِنِّيٓ أَرَىٰ سَبۡعَ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعَ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖۖ يَـٰٓأَيُّهَا ٱلۡمَلَأُ أَفۡتُونِي فِي رُءۡيَٰيَ إِن كُنتُمۡ لِلرُّءۡيَا تَعۡبُرُونَ
قَالُوٓاْ أَضۡغَٰثُ أَحۡلَٰمٖۖ وَمَا نَحۡنُ بِتَأۡوِيلِ ٱلۡأَحۡلَٰمِ بِعَٰلِمِينَ
وَقَالَ ٱلَّذِي نَجَا مِنۡهُمَا وَٱدَّكَرَ بَعۡدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأۡوِيلِهِۦ فَأَرۡسِلُونِ
(43) രാജാവ് പറഞ്ഞു: ഏഴ് (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴ് (പശുക്കൾ) തിന്നുന്നതായി ഞാൻ (സ്വപ്നം) കാണുന്നു; ഏഴ് പച്ച (ധാന്യ) ക്കതിരുകളും, വേറെ (ഏഴ്) ഉണങ്ങിയവയും (കാണുന്നു). ഹേ, പ്രധാനികളേ, എന്റെ (ഈ) സ്വപ്നത്തിൽ നിങ്ങൾ എനിക്ക് (ഒരു)വിധി തരുവിൻ; നിങ്ങൾ സ്വപ്നത്തിന് വ്യാഖ്യാനം (പൊരുൾ) വിവരിക്കുന്നവരാണെങ്കിൽ. (44) അവർ പറഞ്ഞു: പേക്കിനാവുകളുടെ മിശ്രങ്ങളാണ് (അത്). ഞങ്ങൾ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിയുന്ന വരുമല്ല. (45) ആ രണ്ട് പേരിൽനിന്ന് രക്ഷപ്പെട്ടവൻ പറഞ്ഞു: ഒരു (നീണ്ട) കാലയളവിനുശേഷം അവന് ഓർമ വരുകയും ചെയ്തു. "അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാൻ നിങ്ങൾക്ക് വിവരിച്ചു തരാം; ആകയാൽ, (അതിന്) എന്നെ നിങ്ങൾ അയക്കുവിൻ, ധ ഞാൻ പോയിവരട്ടെ പ ' (43) പറഞ്ഞു, പറയുകയും ചെയ്തു രാജാവ് ഞാൻ കാണുന്നു ഏഴ് പശുക്കളെ കൊഴുത്ത, തടിച്ച അവയെ തിന്നുന്നു, തിന്നുന്നതായി ഏഴെണ്ണം മെലിഞ്ഞ, ശോഷിച്ച ഏഴെണ്ണവും കതിരുകൾ പച്ചയായ വേറെയും (ഏഴ്) ഉണങ്ങിയ ഹേ, പ്രധാനികളേ, സംഘമേ എനിക്ക് നിങ്ങൾ വിധി തരുവിൻ എന്റെ സ്വപ്നക്കാഴ്ചയിൽ നിങ്ങളാണെങ്കിൽ സ്വപ്നത്തിന് വ്യാഖ്യാനം നൽകുന്നു (വെങ്കിൽ), വ്യാഖ്യാനം നൽകുന്ന(വർ) (44) അവർ പറഞ്ഞു കലർപ്പുകളാണ്, കൂടിക്കലർന്നവയാണ്, മിശ്രങ്ങളാണ് പേക്കിനാവുകളുടെ, (ദു) സ്വപ്നങ്ങളുടെ ഞങ്ങളല്ലതാനും വ്യാഖ്യാനത്തെപ്പറ്റി, (പൊരുളുകളെ) പേക്കിനാവുകളുടെ അറിയുന്നവർ (45) പറഞ്ഞു രക്ഷപ്പെട്ടവൻ അവർ രണ്ടാളിൽനിന്ന് അവൻ ഓർക്കുക (അവന് ഓർമ വരുക)യും ചെയ്തു ഒരു കാലയളവിന്ന് ശേഷം (ദീർഘകാലശേഷം) ഞാൻ നിങ്ങൾക്ക് വിവരിച്ചു തരാം അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ആകയാൽ (എന്നാൽ) എന്നെ നിങ്ങൾ അയക്കുവിൻ. കാര്യസ്ഥൻ കാരാഗൃഹത്തിൽനിന്ന് രക്ഷപ്പെട്ടു പഴയജോലി തുടരുകയാണ്.യൂസുഫ് നബി (അ) ഗൗനിക്കപ്പെടാതെ തടവിലും കഴിയുന്നു. കൊല്ലങ്ങൾ അങ്ങിനെ കഴിഞ്ഞു. ഒരിക്കൽ രാജാവ് ഒരു സ്വപ്നം കണ്ടു. തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ മെ ലിഞ്ഞു ശോഷിച്ച ഏഴ് പശുക്കൾ തിന്നുന്നതും, ഏഴ് വീതം പച്ചയായ ധാന്യക്കതിരുകളും, ഉണങ്ങിയ കതിരുകളും, ഇതായിരുന്നു സ്വപ്നം. സ്വപ്നവ്യാഖ്യാന വിദഗ്ധരായ പലരെയും വിളിച്ചുവരുത്തി തന്റെ സ്വപ്നത്തിന്റെ പൊരുൾ പറയുവാൻ രാജാവ് ആവശ്യപ്പെട്ടു. ആർക്കും വ്യാഖ്യാനിക്കുവാൻ കഴിഞ്ഞില്ല. പല പേക്കിനാവുകൾ കൂടിച്ചേർന്നതാണ് ഇൗ സ്വപ്നം. ഇത്തരം കിനാവുകൾക്കൊന്നും വ്യാഖ്യാനം പറയുവാൻ ഞങ്ങൾക്കറിഞ്ഞുകൂടാ എന്നായിരുന്നു അവരുടെ മറുപടി. രാജസ്വപ്നമായത് കൊണ്ട് അതിന് ഒരു പ്രധാന്യം കൽപിക്കപ്പെടുക സ്വാഭാവികമാണല്ലോ. ഇൗ സന്ദർഭത്തിലാണ് മുമ്പ് തടവിൽ നിന്ന് പോരുമ്പോൾ തന്റെ കാര്യം ഓർമിപ്പിക്കുവാൻ യൂസുഫ് നബി (അ) ഏൽപിച്ചിരുന്നവന് മുമ്പ് കഴിഞ്ഞ ആ പഴയ വർത്തമാനങ്ങൾ ഓർമ വരുന്നത്. ആ കാര്യം ഞാൻ നിവൃത്തിച്ചു തരാം. ജയിലിലുണ്ട് സ്വപ്ന വ്യാഖ്യാനം ശരിക്കും അറിയാവുന്ന ഒരു മാന്യൻ. എന്നെ പറഞ്ഞയക്കുന്ന പക്ഷം ഞാൻ പോയി ചോദിച്ചറിഞ്ഞു വരാം എന്ന് അവൻ അറിയിച്ചു. എന്ന് അർത്ഥം പറയപ്പെടാറുള്ള (ഉമ്മത്ത്) എന്ന പദത്തിന് വേറെയും അർത്ഥങ്ങൾ വരുമെന്നും, അവയിലൊന്നാണ് അഥവാ കുറേകാലം എന്നും സൂഃ ഹൂദ് 8-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ മുമ്പ് നാം ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഇൗ അർത്ഥത്തിലാണ് അതിവിടെയുള്ളത്.
12:46–49يُوسُفُ أَيُّهَا ٱلصِّدِّيقُ أَفۡتِنَا فِي سَبۡعِ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعِ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖ لَّعَلِّيٓ أَرۡجِعُ إِلَى ٱلنَّاسِ لَعَلَّهُمۡ يَعۡلَمُونَ
قَالَ تَزۡرَعُونَ سَبۡعَ سِنِينَ دَأَبٗا فَمَا حَصَدتُّمۡ فَذَرُوهُ فِي سُنۢبُلِهِۦٓ إِلَّا قَلِيلٗا مِّمَّا تَأۡكُلُونَ
ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ سَبۡعٞ شِدَادٞ يَأۡكُلۡنَ مَا قَدَّمۡتُمۡ لَهُنَّ إِلَّا قَلِيلٗا مِّمَّا تُحۡصِنُونَ
Passage continues through verse 12:49.
(46) (അവൻ പറഞ്ഞു:) ഹേ, സത്യസന്ധാ! (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴ് (പശുക്കൾ) തിന്നുന്നതിന്റെ കാര്യത്തിൽ ഞങ്ങൾക്ക് വിധി (പറഞ്ഞു) തരണം; ഏഴ് പച്ച (ധാന്യ) ക്കതിരുകളു ടെയും, വേറെ (ഏഴ്) ഉണങ്ങിയ വയുടെയും (കാര്യത്തിലും); എനിക്ക് (ആ) മനുഷ്യരുടെ അടുക്കലേക്ക് - അവർക്കറിയുവാൻവേണ്ടി (അതും കൊണ്ട്) മടങ്ങിച്ചെല്ലാമല്ലോ. (47) അദ്ദേഹം (യൂസുഫ്) പറഞ്ഞു: ഏഴ് കൊല്ലം പതിവായി കൃഷി ചെയ്യും. (അഥവാ ചെയ്യണം) എന്നിട്ട്, നിങ്ങൾ കൊയ്തെടുക്കു ന്നതിനെ അതിന്റെ കതിരിൽ (തന്നെ) നിങ്ങൾ വിട്ടേക്കുവിൻ; നിങ്ങൾ തിന്നു (കഴിക്കു) ന്നതിൽപെട്ട അൽപമൊഴികെ. (48) പിന്നീട് അതിനുശേഷം കഠിനങ്ങളായ ഏഴ് (കൊല്ലം) വരും;- അവ ധ ആ കൊല്ലങ്ങൾ പ വേണ്ടി നിങ്ങൾ മുൻകൂട്ടി (സൂക്ഷിച്ചു) വെച്ചിട്ടുള്ളത് (ഒക്കെ) അവ തിന്നു (തീർക്കു) ന്നതാണ്; നിങ്ങൾ കാത്തു (സൂക്ഷിച്ചു) വെക്കുന്നതിൽപെട്ട അൽപമൊഴികെ. (49) പിന്നെ, അതിനുശേഷം ഒരു സംവൽസരം വരും; അതിൽ മനുഷ്യർക്ക് (മഴമൂലം) രക്ഷനൽക പ്പെടും; അതിൽ അവർ പിഴിഞ്ഞെടു ക്കുക (ആട്ടിയെടുക്കുക) യും ചെയ്യും. (46) യൂസുഫേ ഹേ സത്യസന്ധാ ഞങ്ങൾക്ക് വിധി നൽകണം ഏഴിൽ (ഏഴിന്റെ കാര്യത്തിൽ) പശുക്കൾ തടിച്ച, കൊഴുത്ത അവയെ തിന്നുന്നു ഏഴ് എണ്ണം മെലിഞ്ഞവ ഏഴിലും, ഏഴിന്റെയും കതിരുകൾ പച്ചയായ വേറെയും (ഏഴ്) ഉണങ്ങിയവ ഞാനായേക്കാം, ആകുവാൻ വേണ്ടി (ആകാമല്ലോ) ഞാൻ മടങ്ങും മനുഷ്യരിലേക്ക് അവരാകുവാൻവേണ്ടി, ആയേക്കാം അവർ അറിയും (47) അദ്ദേഹം പറഞ്ഞു നിങ്ങൾ കൃഷി ചെയ്യണം, വിള യിടും ഏഴ് കൊല്ലങ്ങൾ പതിവായി (തുടർച്ചയായി) എന്നിട്ട് നിങ്ങൾ കൊയ്തെടുത്തത് അതിനെ നിങ്ങൾ വിട്ടേക്കുക അതിന്റെ കതി രിൽ അൽപമൊഴികെ നിങ്ങൾ തിന്നുന്നതിൽ നിന്നുള്ള (48) പിന്നെവരും അതിന്റെശേഷം കഠിനങ്ങളായ ഏഴു (കൊല്ലം) അവതിന്നും, തിന്നുന്നു നിങ്ങൾ മുമ്പ് ചെയ്തു (മുമ്പ് സൂക്ഷിച്ചു) വെച്ചത് അവക്കായി അൽപമൊഴികെ നിങ്ങൾ കാത്തുസൂക്ഷിക്കുന്ന തിൽപെട്ട. (49) പിന്നെ വരും ശേഷം അതിന്റെ ഒരു സംവൽസരം, വർഷം അതിൽ രക്ഷ (സഹായം) നൽകപ്പെടും, മഴ കിട്ടും മനുഷ്യർക്ക് അതിൽ അവർ പിഴിഞ്ഞെടുക്കു (ആട്ടിയെടുക്കു)കയും ചെയ്യും പാനീയ കാര്യസ്ഥൻ കാരാഗൃഹത്തിൽ യൂസുഫ് നബി (അ)യുടെ അടുക്കലേക്ക് അയക്കപ്പെട്ടു. അവൻ ചെന്ന് അദ്ദേഹത്തോട് രാജാവിന്റെ സ്വപ്നത്തിന് വ്യാഖ്യാനം നൽകുവാൻ അപേക്ഷിച്ചു. ഇത്രയും കാലം തന്നെ വിസ്മരിച്ചശേഷം ഇപ്പോൾ ഈയൊരാവശ്യം നേരിട്ടപ്പോൾ മാത്രം തന്നെക്കുറിച്ച് ഓർമവന്നതിനെപ്പറ്റി പ്രതിഷേധിക്കാതെ വേഗം അവന് മറുപടി കൊടുത്തു. ഏഴ് തടിച്ച പശുക്കൾ നിലം ഉഴുതു കൃഷി ചെയ്യുവാൻ പറ്റുന്ന ഏഴ് വർഷങ്ങളെയും, പച്ചക്കതിരുകൾ ഏഴ് കൊല്ലത്തെ ക്ഷേമത്തെയും, സമൃദ്ധമായ വിളവിനെയും, ഏഴ് ഉണങ്ങിയ കതിരുകൾ ഏഴ് കൊല്ലത്തെ ക്ഷാമത്തെയും, വരൾച്ചയെയും കുറിക്കുന്നു. അതുകൊണ്ട് ആദ്യത്തെ ഏഴ് കൊല്ലം നന്നായി കൃഷി നടത്തണം. അന്ന് കൊയ്തെടുക്കുന്ന ധാന്യം നശിച്ചു പോകാതിരിക്കുവാൻവേണ്ടി കതിരോടെ സൂക്ഷിച്ചു വെക്കണം. ഭക്ഷ്യാവശ്യങ്ങൾ കഴിവതും ചുരുക്കി ബാക്കിയെല്ലാം പിന്നേക്ക് കരുതിവെക്കണം. പിന്നീട് വരുന്ന ഏഴ് ക്ഷാമത്തിന്റെ വർഷങ്ങളിൽ ആ സൂക്ഷിക്കപ്പെട്ട ധാന്യം ഉപയോഗപ്പെടുത്താം. വിത്തിനും മറ്റുമായി അൽപം കരുതിവെച്ചു ബാക്കിയൊക്കെ അന്ന് ഉപയോഗിക്കാം. പഞ്ഞത്തിന്റെ വർഷങ്ങൾ കഴിയുന്നതോടെ ഇഷ്ടംപോലെ മഴയും മറ്റും ലഭിച്ചു സുഖകരമായ വർഷമായിരിക്കും ലഭിക്കുക. അക്കൊല്ലം കൃഷികളെല്ലാം നന്നായി വിളയും. മുന്തിരിയിൽ നിന്ന് കള്ളും, ഒലീവിൽ നിന്ന് എണ്ണയും, കരിമ്പിൽ നിന്ന് ശർക്കരയുമൊക്കെ ആട്ടിയും പിഴിഞ്ഞും എടുക്കുകയും ചെയ്യാം. ഇതായിരുന്നു ആ സ്വപ്നത്തിന്റെ വ്യാഖ്യാനവും പൊരുളും. തന്റെ രാഷ്ട്രത്തിന്റെ തന്നെ ഭാവിയെ ബാധിക്കുന്ന ഈ മഹത്തായ വ്യാഖ്യാന വിവരം കേട്ടറിഞ്ഞപ്പോൾ ഈ വ്യാഖ്യാനകർത്താവിനെയൂസുഫ് നബി (അ)യെപ്പറ്റി രാജാവ് കൂടുതൽ അന്വേഷിച്ചറിയുകയും, കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോ. വിഭാഗം - 7
12:50وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرۡجِعۡ إِلَىٰ رَبِّكَ فَسۡـَٔلۡهُ مَا بَالُ ٱلنِّسۡوَةِ ٱلَّـٰتِي قَطَّعۡنَ أَيۡدِيَهُنَّۚ إِنَّ رَبِّي بِكَيۡدِهِنَّ عَلِيمٞ
(50) രാജാവ് പറയുകയും ചെയ്തു: അവനെ എന്റെ അടു ക്കൽ അങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ (രാജാവി ന്റെ) ദൂതൻ വന്നപ്പോൾ, അദ്ദേഹം പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക; എന്നിട്ട് അദ്ദേഹത്തോട് ചോദി (ച്ചുനോ)ക്കുക: തങ്ങളുടെ കൈ കൾ മുറിപ്പെടുത്തിയ (ആ) സ്ത്രീക ളുടെ നിലപാടെന്താണെന്ന്?! നിശ്ചയമായും, എന്റെ റ∫് അവ രുടെ തന്ത്രത്തെപ്പറ്റി അറിയുന്ന വനാണ്. (50) പറയുകയും ചെയ്തു രാജാവ് എന്റെ അടുക്കൽ വരുവിൻ അവനെക്കൊണ്ട് അങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ വന്നപ്പോൾ ദൂതൻ അദ്ദേഹം പറഞ്ഞു നീ മടങ്ങുക നിന്റെ യജമാനനിലേക്ക് എന്നിട്ടദ്ദേഹത്തോട് ചോദിക്കുക നിലപാട് (സ്ഥിതി) എന്താണ് സ്ത്രീകളുടെ മുറിപ്പെടുത്തിയ അവരുടെ കൈകളെ നിശ്ചയമായും എന്റെ റ∫് അവരുടെ തന്ത്രത്തെ (ഉപായത്തെ)പ്പറ്റി അറി യുന്നവനാണ് യൂസുഫ് നബി (അ)നെ വിളിച്ചു കൊണ്ടുവരുവാൻ രാജാവ് ദൂതനെ അയച്ചു. ദൂതൻ വന്നമാത്രയിൽതന്നെ തടവിൽനിന്ന് പുറത്തുപോരാൻ അദ്ദേഹം തയ്യാറില്ലായിരുന്നു. ഒരു സംശയിക്കപ്പെട്ട കേട്ടിയായിക്കൊണ്ട് രാജസന്നിധിയിൽ ചെല്ലാതെ, തന്റെ യഥാർത്ഥസ്ഥിതി രാജാവ് അറിഞ്ഞു കൊണ്ടായിരിക്കണം അതെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുമ്പ് തന്റെ കാരണത്താൽ കൈകൾ മുറിപ്പെടുത്തുകയും, അതിനെത്തുടർന്ന് അസീസിന്റെ ഭാര്യക്ക് പിന്തുണ നൽകുകയും ചെയ്തിരുന്ന ആ സ്ത്രീകളുമായി ഒരു സത്യാന്വേഷണം നടത്തി തന്റെ നിരപരാധിത്വവും പരിശുദ്ധിയും പരസ്യമായി രാജാവിനും മറ്റും ബോധ്യപ്പെട്ട ശേഷമേ താൻ പുറത്തു പോകേണ്ടതുള്ളൂവെന്ന് അദ്ദേഹം നിശ്ചയിച്ചു. അദ്ദേഹത്തിന്റെ മാന്യതയും, ധീരതയും ദൃഢമനസ്കതയും ഇതിൽനിന്ന് വ്യക്തമാണ്. നബി ˜ ഒരു ഹദീഥിൽ അതിങ്ങിനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു: യൂസുഫ് താമസിച്ചത്രകാലം ഞാൻ തടവിൽ താമസിച്ചിരുന്നുവെങ്കിലും, ആ വിളിക്കുവാൻ ചെന്നവന്റെ ക്ഷണം ഞാൻ സ്വീകരിക്കുമായിരുന്നു. (ബു; മു. മുതലായവർ). രാജാവ് അന്വേഷണം നടത്തി.
12:51–52قَالَ مَا خَطۡبُكُنَّ إِذۡ رَٰوَدتُّنَّ يُوسُفَ عَن نَّفۡسِهِۦۚ قُلۡنَ حَٰشَ لِلَّهِ مَا عَلِمۡنَا عَلَيۡهِ مِن سُوٓءٖۚ قَالَتِ ٱمۡرَأَتُ ٱلۡعَزِيزِ ٱلۡـَٰٔنَ حَصۡحَصَ ٱلۡحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفۡسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ
ذَٰلِكَ لِيَعۡلَمَ أَنِّي لَمۡ أَخُنۡهُ بِٱلۡغَيۡبِ وَأَنَّ ٱللَّهَ لَا يَهۡدِي كَيۡدَ ٱلۡخَآئِنِينَ
(51) അദ്ദേഹം (രാജാവ്) പറഞ്ഞു: (സ്ത്രീകളേ) നിങ്ങൾ യൂസു ഫിനോട് വശീകരണശ്രമം നടത്തി യപ്പോൾ (ഉണ്ടായ) നിങ്ങളുടെ അവർ പറഞ്ഞു: അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു! അവനെപ്പറ്റി യാതൊരു തിന്മയും ഞങ്ങൾ അറിഞ്ഞിട്ടില്ല. അസീസിന്റെ സ്ത്രീ (ഭാര്യ) പറഞ്ഞു: ഇപ്പോൾ, യഥാർത്ഥം വെളിവായിരിക്കുന്നു; ഞാനത്രെ അവനോട് വശീകരണ ശ്രമം നടത്തിയത്. അവൻ സത്യവാന്മാ രിൽ പെട്ടവൻതന്നെയാണ് താനും. (52) അത് ധ അങ്ങനെ പറഞ്ഞത് പ അവനെ (അവന്റെ) അഭാവത്തിൽ ഞാൻ വഞ്ചിച്ചിട്ടില്ലെന്ന് അവൻ അറിയുവാൻ വേണ്ടിയാകുന്നു; വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു നേർവഴിയിലാക്കുകയില്ലെന്നുള്ളതി നാലുമാകുന്നു. 53 പ എന്റെ സ്വന്തത്തെ (അഥവാ മനിനെ) ഞാൻ (നിരപരാ ധിയാക്കി) ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മന് തിന്മകൊണ്ട് ഉപദേശിക്കുന്ന ധ തിന്മക്ക് പ്രേരിപ്പി ക്കുന്ന പ ത് തന്നെയാണ്, എന്റെ റ∫് ക . നിശ്ചയമായും, എന്റെ റ∫് വളരെ പൊറുക്കുന്നവനും, കരുണാ നിധിയുമാകുന്നു. (51) അദ്ദേഹം പറഞ്ഞു നിങ്ങളുടെ വിശേഷം (കാര്യം) എന്താണ് നിങ്ങൾ വശീകരണ ശ്രമം നടത്തിയപ്പോൾ യൂസുഫിനോട് അവനുവേണ്ടി (അവനെ വശപ്പെടുത്താൻ) അവർ പറഞ്ഞു അല്ലാഹുവിന്റെ പരിശുദ്ധി (വാഴ്ത്തുന്നു) ഞങ്ങൾ അറിഞ്ഞിട്ടില്ല അദ്ദേഹത്തെപ്പറ്റി ഒരു തിന്മയും പറഞ്ഞു സ്ത്രീ (ഭാര്യ) അസീസിന്റെ ഇപ്പോൾ വെളിപ്പെട്ടു, വ്യക്തമായി യഥാർത്ഥം ഞാൻ (തന്നെ) അവനോട് വശീകരണശ്രമം നടത്തി അവന് വേണ്ടി നിശ്ചയമായും അവൻ സത്യവാന്മാരിൽപെട്ട(വൻ) തന്നെ (52) അത് അവൻ (അദ്ദേഹം) അറിയുവാൻ വേണ്ടിയാകുന്നു ഞാൻ എന്ന് അദ്ദേഹത്തെ (അവനെ) ഞാൻ വഞ്ചി (ചതി)ച്ചിട്ടില്ല (എന്ന്) അഭാവത്തിൽ, മറവിൽ അല്ലാഹു എന്നതിനാലും അവൻ നേർവഴിക്കാക്കുകയില്ല (എന്നതിനാലും) തന്ത്രത്തെ, ഉപായം ചതിയന്മാരുടെ, വഞ്ചകരുടെ - 13
12:53–55۞وَمَآ أُبَرِّئُ نَفۡسِيٓۚ إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّيٓۚ إِنَّ رَبِّي غَفُورٞ رَّحِيمٞ
وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦٓ أَسۡتَخۡلِصۡهُ لِنَفۡسِيۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلۡيَوۡمَ لَدَيۡنَا مَكِينٌ أَمِينٞ
قَالَ ٱجۡعَلۡنِي عَلَىٰ خَزَآئِنِ ٱلۡأَرۡضِۖ إِنِّي حَفِيظٌ عَلِيمٞ
(53) ഞാൻ ഒഴിവാക്കുന്നില്ല (നിരപരാധിയാക്കുന്നില്ല) എന്റെ സ്വന്തത്തെ, ആത്മാവിനെ, മനിനെ നിശ്ചയമായും മന് (വളരെ) ഉപദേശിക്കുന്ന (പ്രേരിപ്പിക്കുന്ന)ത് തന്നെ തിന്മകൊണ്ട്, തിന്മയെപ്പറ്റി കരുണചെയ്തത് (ചെയ്തവ) ഒഴികെ എന്റെ റ∫് നിശ്ചയമായും എന്റെ റ∫് വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ്. അസീസിന്റെ ഭാര്യ നിങ്ങളെ വിരുന്ന് സൽകരിച്ചത് മുതൽ നിങ്ങൾ യൂസുഫിന് നേരെ പ്രേമം പുലർത്തിക്കൊണ്ടിരുന്നുവല്ലോ. എന്നാൽ, അവന്റെ ഭാഗത്ത്നിന്ന് നിങ്ങളിലേക്ക് വല്ല ചായ്വും ഉള്ളതായി നിങ്ങൾ കാണുകയുണ്ടായോ? അവനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? എന്നൊക്കെ രാജാവ് സ്ത്രീകളോട് അന്വേഷിച്ചു. ഞങ്ങൾ അറിഞ്ഞിടത്തോളം അവനെ സംബന്ധിച്ച് ഒരു ദോഷവും പറയുവാനില്ല എന്നായിരുന്നു അവരുടെ മറുപടി. ഇത്രയുമായപ്പോൾ അസീസിന്റെ ഭാര്യയും സത്യം തുറന്നുപറഞ്ഞു. ഇതേവരെ സംഗതി മൂടപ്പെട്ടുകിടക്കുകയായിരുന്നു. ഇപ്പോൾ യഥാർത്ഥം വെളിക്ക് വന്നിരിക്കയാണ്, യഥാർത്ഥത്തിൽ അവനല്ലഞാൻതന്നെയാണ്പ്രേമാപേക്ഷ നടത്തിയത്, അവന്റെ ഭാഗത്താണ് സത്യമുള്ളത് എന്നിങ്ങനെ അവളും മൊഴികൊടുത്തു. യൂസുഫ് കേവലം ഒരു സാധാരണക്കാരനല്ലെന്ന് എല്ലാവർക്കും ബോധ്യമായി. 52 ഉം 53 ഉം വചനങ്ങളിലെ വാചകങ്ങൾ അസീസിന്റെ ഭാര്യയുടെ പ്രസ്താവനയുടെ തുടർച്ചയാണെന്നത്രെ വാചകങ്ങളുടെ ഘടനക്രമത്തിൽ നിന്ന് മനിലാകുന്നത്. വ്യാഖ്യാതാക്കളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായവും അതാണ്. അതേസമയം, ആ വാചകങ്ങളിലടങ്ങിയ ആശയങ്ങൾ നോക്കുമ്പോൾ, അവ യൂസുഫ് നബി (അ)ന്റെ വാചകങ്ങളായിരിക്കുവാനാണ് കൂടുതൽ സാധ്യത കാണുന്നതെന്ന നിഗമനത്തിൽ അധിക വ്യാഖ്യാതാക്കളും അവ അദ്ദേഹത്തിന്റെ പ്രസ്താവനയാണെന്നും അഭിപ്രായപ്പെടുന്നു. അസീസിന്റെ ഭാര്യയുടെ വാചകങ്ങളാണെന്ന് വെക്കുമ്പോൾ സ്ല (അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തെ ഞാൻ വഞ്ചിച്ചിട്ടില്ലെന്ന് അറിയുവാൻ വേണ്ടിയാണ് അത്) എന്ന വാക്യത്തിന്റെ സാരം രണ്ടുപ്രകാരത്തിൽ വരാം. (1) എന്റെ ഭർത്താവായ അഭാവത്തിൽ ഞാൻ വഞ്ചിക്കുകയുണ്ടായിട്ടില്ല. ഞാൻ യൂസുഫിനെ മോഹിച്ചതും, പിടികൂടിയതും ശരിതന്നെ. അവൻ അതിന് വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ട് അതിനപ്പുറമുള്ള അപരാധം (വ്യഭിചാരം) ഞാൻ ചെയ്തിട്ടില്ല. ഈ വസ്തുത അദ്ദേഹം അറിഞ്ഞിരിക്കുവാൻ വേണ്ടിയാണ് ഞാനിപ്പോൾ ഇതെല്ലാം തുറന്നുസമ്മതിച്ചത്. (2) ഞാനിപ്പോൾ സത്യം തുറന്നുപറയുവാൻ കാരണം, അവൻയൂസുഫ്കാരാഗൃഹത്തിലായശേഷം അവന്റെ അഭാവത്തിൽ അവനെപ്പറ്റി ആരോപണങ്ങൾ നടത്തി വഞ്ചിച്ചിട്ടില്ലെന്ന് അവൻ അറിഞ്ഞിരിക്കുവാൻവേണ്ടിയാകുന്നു. എനി, ആ വാചകങ്ങൾ യൂസുഫ് നബി (അ)ന്റെതാണെന്നുവെക്കുമ്പോൾ ഈ വാക്യത്തിന്റെ താൽപര്യം ഇങ്ങിനെയായിരിക്കും: തടവിൽ നിന്ന് എന്നെ ദൂതൻ വിളിച്ചപാടെ ഞാൻ പുറത്തുപോരാതെ ഈ വിഷയത്തിലെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുവാൻ കാരണം, എന്റെ യജമാനനായ അദ്ദേഹത്തെ വഞ്ചിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയുടെ വഴങ്ങിയിട്ടില്ലെന്ന പരമാർത്ഥം അദ്ദേഹം അറിയുവാൻ വേണ്ടിയാകുന്നു. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം, അവരുടെ തന്ത്രങ്ങളും ഉപായങ്ങളും വിജയിക്കുകയില്ല; ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ, ഒരു കാരണം കൊണ്ടല്ലെങ്കിൽ മറ്റൊരു കാരണംകൊണ്ട് അത്പൊളിഞ്ഞു പോകുകയും, അവർ വഷളാകുകയും ചെയ്യും എന്നത്രെ. ഞാൻ എന്റെ എന്റെ പറയുന്നില്ല, മന് തിന്മക്ക് പ്രേരണ നൽകുന്നത് തന്നെയാണ്സ്ല.' ( ) എന്ന വാക്യത്തിലെ ആശയം ഇപ്രകാരം മനിലാക്കാം: ഞാൻ ഇപ്രകാരം എന്റെ നിരപരാധിത്വം സ്ഥാപിക്കുന്നത്കൊണ്ട് എന്റെ പക്കൽ യാതൊരു തരത്തിലുള്ള തൊറ്റുകുറ്റവും വന്നു പോകയില്ലെന്ന് ഞാൻ അവകാശപ്പെടുന്നില്ല. മനുഷ്യമന് ദുഷ്പ്രേരണകൾക്കും, ദൂർവികാരങ്ങൾക്കും വിധേയമാകുന്നതാണല്ലോ. അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് രക്ഷപ്പെടുന്നവർ മാത്രമേ ഇതിൽനിന്ന് ഒഴിവായിരിക്കുകയുള്ളൂ. ഇൗ വാക്യം യൂസുഫ് നബി (അ) പറഞ്ഞതായാലും, സുലൈഖാ പറഞ്ഞതായാലും സാരം ഏറെക്കുറെ ഒന്നുതന്നെ. പ്രസ്തുത വാചകങ്ങൾ യൂസുഫ് നബി (അ)ന്റെ വാചകങ്ങളാണെന്ന്വെക്കുന്ന പക്ഷം, എപ്പോഴാണ് അദ്ദേഹം അത് പറഞ്ഞത് എന്ന് ചോദിക്കപ്പെടാം. ഇതിനുള്ള മറുപടി: രാജാവ് സ്ത്രീകളെ വിളിച്ചു നടത്തിയ അന്വേഷണ ഫലം ദൂതൻ തടവിൽ ചെന്നു അദ്ദേഹത്തെ അറിയിച്ചപ്പോൾ ദൂതനോട് അദ്ദേഹം പറഞ്ഞതായിരിക്കാം. അല്ലെങ്കിൽ അദ്ദേഹം തടവിൽ നിന്ന് രാജാവിന്റെ മുമ്പിൽ വന്നശേഷം രാജാവിനോട് പറഞ്ഞതുമാവാം. രണ്ട് പ്രകാരത്തിലും പറയപ്പെട്ടിട്ടുണ്ട്താനും. 52 ഉം 53 ഉം വചനങ്ങൾ സുലൈഖായുടെ വാചകങ്ങളെന്ന നിലക്ക് അവക്ക് വ്യാഖ്യാനം നൽകിയശേഷം ഇബ്നു കഥീർ (റ) ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: അഭിപ്രായമാണ് കൂടുതൽ പ്രസിദ്ധമായതും അനുയോജ്യമായതും. മാവറദീ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. അബുൽ തൈമിയ്യ (റ) ഇതിനെ അനുകൂലിക്കുകയും ചെയ്തിരിക്കുന്നു. അതിനെപ്പറ്റി അദ്ദേഹം ഒരു പ്രത്യേക കൃതി തന്നെ രചിക്കുകയും ചെയ്തിരിക്കുന്നു. ആ വാക്യങ്ങൾ യൂസുഫ് നബി (അ) ന്റെ പ്രസ്താവനയാണെന്നും പറയപ്പെട്ടിട്ടുണ്ട്. അതായത്, ഞാൻ ദൂതനെ മടക്കി അയച്ചത് എന്റെ നിരപരാധിത്വം രാജാവ് അറിയുവാനും, അസീസിന്റെ ഭാര്യയുടെ കാര്യത്തിൽ ഞാൻ അദ്ദേഹത്തെ (അസീസിനെ) വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുവാനും വേണ്ടിയാണ്സ്ല. ഇൗ അഭിപ്രായമല്ലാതെ ഇബ്നു ജരീറും, ഇബ്നു അബീഹാത്തിമും (റ) വേറെ അഭിപ്രായം ഉദ്ധരിച്ചിട്ടുമില്ല. ഇത് യൂസുഫ് നബി (അ) പറഞ്ഞതാണെന്ന് ഇബ്നു അ∫ാസ് (റ) വിൽ നിന്നുള്ള ഒരു രിവായത്ത് ഇബ്നു ജരീർ (റ) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. മുജാഹിദ്, ജുബൈർ, ഇക്രിമഃ (റ) മുതലായവരും പറയുന്നത് അങ്ങിനെയാണ്. ഒന്നാമത്തെ (സുലൈഖായുടെ പ്രസ്താവനയാണെന്ന) അഭിപ്രായമാണ് കൂടുതൽ ബലപ്പെട്ടതും കൂടുതൽ വ്യക്തതയുള്ളതും. കാരണം, മുൻവാചകങ്ങളെല്ലാം രാജാവിന്റെ സാന്നിദ്ധ്യത്തിൽ വെച്ച് അവൾ പറഞ്ഞതാണ്. യൂസുഫ് നബി (അ) അപ്പോൾ അവിടെ ഇല്ല. അതിന് ശേഷമാണ് അദ്ദേഹത്തെ രാജാവ് വരുത്തിയത്. ( ഹ്മഷ്ടര ഭഴ ) രാജാവിന് യൂസുഫ് (അ) ന്റെ നിരപരാധിത്വം വ്യക്തമാകുകയും, സ്വപ്നത്തിന് അദ്ദേഹം നൽകിയ വ്യാഖ്യാനത്തിന്റെ ഗൗരവം മനിലാകുകയും ചെയ്തപ്പോൾ രാജാവിന് അദ്ദേഹത്തിന്റെ നേരെ കൂടുതൽ മതിപ്പായി. (54) രാജാവ് പറയുകയും ചെയ്തു: നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ, അവനെ ഞാൻ എനിക്ക്വേണ്ടി സ്വന്തമാക്കിവെക്കാം. അങ്ങനെ, അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം (രാജാവ്) പറഞ്ഞു: നിശ്ചയമായും നീ, നമ്മുടെ അടുക്കൽ ഇന്ന് (വളരെ) സ്ഥാനിയും വിശ്വസ്തനുമാകുന്നു. (55) അദ്ദേഹം (യൂസുഫ്) പറഞ്ഞു: (എന്നാൽ) എന്നെ (ഈ) ഭൂമിയിലെ ഖജാനകളുടെമേൽ (അധികാരി) ആക്കിത്തരുക; നിശ്ചയമായും ഞാൻ, (കാത്തു) സൂക്ഷിക്കുന്നവനും, (ശരിക്ക്) അറിയുന്നവനുമാകുന്നു. (54) പറയുകയും ചെയ്തു രാജാവ് എന്റെ അടുക്കൽ നിങ്ങൾ കൊണ്ടുവരുവിൻ, വരുവിൻ അവനെ, അവനെക്കൊണ്ട് അവനെ ഞാൻ സ്വന്തമാക്കി (പ്രത്യേകമാക്കിമാത്രമാക്കി) വെക്കാം (വെക്കുന്നു) എന്റെ സ്വന്തത്തിന്, എനിക്ക് സ്വന്തമായി അങ്ങനെ അദ്ദേഹത്തോട് അദ്ദേഹം സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു നിശ്ചയമായും നീ ഇന്ന് നമ്മുടെ അടുക്കൽ സ്ഥാനിയാണ്, സ്ഥാനക്കാരനാണ് വിശ്വസ്തനാണ്. (55) അദ്ദേഹം പറഞ്ഞു എന്നെ ആക്കുക ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേൽ ഭൂമിയിലെ, നാട്ടിന്റെ നിശ്ചയമായും ഞാൻ കാക്കുന്ന (സൂക്ഷിക്കുന്ന) വനാണ് അറിയുന്നവനാണ്. തന്റെ സ്വപ്നത്തിന് ലഭിച്ച വ്യാഖ്യാനത്തിൽ നിന്നും, പാനീയ കാര്യസ്ഥന്റെ അഭിപ്രായങ്ങളിൽ നിന്നും, സ്ത്രീകളുമായി നടത്തിയ അന്വഷണത്തിൽ നിന്നുമെല്ലാം യൂസുഫ് നബി (അ) ഒരു സാധാരണക്കാരനല്ല, ശുദ്ധനും മാന്യനും യോഗ്യനും തന്നെയാണ് എന്ന് രാജാവിന് ബോധ്യമായി. അദ്ദേഹത്തെ തനിക്കൊരു ഉപദേഷ്ടാവാക്കാമെന്ന് കരുതി. വേഗം വിളിച്ചുകൊണ്ടുവരുവാൻ വീണ്ടും ആളയച്ചു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹത്തെപ്പറ്റി രാജാവിന് കൂടുതൽ മതിപ്പുണ്ടായി. താൻ നമ്മുടെ അടുക്കൽ വളരെ ഉന്നത സ്ഥാനമുള്ളവനും തികച്ചും വിശ്വസ്തനുമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. രാജാവിങ്കലുള്ള സ്ഥാന വിശ്വാസങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാജാവിനും ജനങ്ങൾക്കും നാട്ടിനും നൻമ വരുത്തുവാൻ അദ്ദേഹത്തിനും ആഗ്രഹം തോന്നി. ശരി, അങ്ങിനെയാണെങ്കിൽ, ഇൗ എന്നെ ഏൽപ്പിച്ചു തന്നാൽ ഞാനത് നന്നായി കൈകാര്യം ചെയ്തുകൊള്ളാം, ആയവ്യയങ്ങളും നടത്തിപ്പുകളും സൂക്ഷ്മതയോടും വിശ്വസ്തതയോടും കൂടി നിർവ്വഹിച്ചു കൊള്ളാം എന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ, യൂസുഫ് നബി (അ) ഇൗജിപ്തിലെ ധനകാര്യമന്ത്രിയും, രാജാവിന്റെ വിശ്വസ്തനായ ഉപദേശകനും, സർവ്വാദരണീയനായ ഒരു ഭരണാധികാരിയുമായിത്തീർന്നു. ഇൗ സ്ഥാനമാനങ്ങൾക്കും വേണ്ടി ബഹളവും മുറവിളിയും കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശേഷിച്ചുംസത്യവിശ്വാസികൾ മനിരുത്തേണ്ടതായ ചില സംഗതികൾ ഇവിടെ ചൂണ്ടിക്കാട്ടുന്നത് ആവശ്യമാകുന്നു. സ്ഥാനമാനങ്ങൾക്കും അധികാര പദവികൾക്കും വേണ്ടി ആവശ്യപ്പടുന്നത് ഒരു അനഭിലഷണീയ സമ്പ്രദായമായിട്ടാണ് ഇ…ാം കാണക്കാക്കുന്നത്. ഉദ്യോഗവും പദവിയും ആവശ്യപ്പെട്ടുവരുന്നവർക്ക് അത് നൽകാതിരിക്കലായിരുന്നു നബി ˜ യുടെ പതിവ്. അബൂമൂസാ (റ) പറയുകയാണ്: ഞാനും എന്റെ പിതൃവ്യപുത്രന്മാരിൽ രണ്ടുപേരും റസൂൽ തിരുമേനി ˜ യുടെ അടുക്കൽ പ്രവേശിപ്പിച്ചു. അവരിൽ ഒരാൾ പറഞ്ഞു: റസൂലേ, അല്ലാഹു അങ്ങയെ കൈകാര്യം ഏൽപ്പിച്ചുതന്നിട്ടുള്ള വല്ലതിലും അവിടുന്ന് ഞങ്ങളെ അധികാരപ്പെടുത്തിത്തന്നാലും. മറ്റേവനും അതേ പ്രകാരം പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: "നിശ്ചയമായും ജോലി ചോദിച്ചുവരുന്ന ഒരാളെയും അതിൽ അധികാരപ്പെടുത്തുകയില്ല.' (ബു; മു) മറ്റൊരു രിവായത്തിലെ വാചകം ഇങ്ങിനെയാണ്: "നമ്മുടെ (വക) ഉദ്യോഗത്തെ ഉദ്ദേശിക്കുന്നവർക്ക് നാം ഉദ്യോഗം നൽകുന്നതല്ല.' നബി ˜ പറഞ്ഞതായി അനസ് (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാണ്: ന്യായാധിപസ്ഥാനം ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്താൽ അത് അവനിൽ തന്നെ ഏൽപിക്കപ്പെടും. ആരെങ്കിലും അതിന്വേണ്ടി നിർ∫ന്ധിതനായാൽ അവനെ ചൊവ്വിന് നടത്തുന്ന ഒരു മലക്കിനെ അല്ലാഹു അവനിൽ ഏർപ്പെടുത്തും.' (തി; ജ; ദാ) ആവശ്യപ്പെട്ടു അധികാരസ്ഥാനം കൈക്കലാക്കിയവന് അത് ചൊവ്വിന് നടത്തുവാൻ അല്ലാഹുവിന്റെ ഭാഗത്ത്നിന്നുള്ള സഹായം ഉണ്ടാവുകയില്ല എന്ന് താൽപര്യം. ഇൗ ആശയങ്ങൾ അടങ്ങിയ വേറെയും പല ഹദീഥുകൾ കാണാം. ഉദ്യോഗം ആവശ്യപ്പെട്ടുവരുന്നവരുടെ ലക്ഷ്യം അല്ലാഹുവിങ്കൽ നിന്നുള്ള പുണ്യമോ പൊതു നന്മയോ, ജനസേവനമോ ആയിരിക്കുകയില്ല. അതിൽനിന്നോ, അതിന്റെ പേരിലോ ലഭിക്കുന്ന വരുമാനങ്ങളും , സ്വാധീനം മുതലായ നേട്ടങ്ങളും മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഇതിന്റെ അനന്തരഫലമെന്താണെന്ന് ഇക്കാലത്ത് ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടുന്ന ആവശ്യമില്ലല്ലോ. കാലക്രമേണ മനുഷ്യരുടെ വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്ന് വിവരിക്കുന്നതും, ഹുദൈഫഃ (റ) യിൽനിന്ന് നിവേദനം ചെയ്യപ്പട്ടതുമായ അൽപം ദീർഘിച്ച ഒരു നബിവചനത്തിന്റെ അവസാനഭാഗം ഇപ്രകാരമാകുന്നു; പാലിക്കുന്നവർ ഇല്ലാതായിത്തീരും. അങ്ങനെ, ഇന്ന കുടുംബത്തിൽ വിശ്വസ്തനായ ഒരാളുണ്ട് പോൽ ഒരാളെപ്പറ്റി അയാൾ വളരെ ബുദ്ധിമാനും ചിന്തകനുമാണെന്ന് പറയപ്പെടും, അയാളുടെ മനിലാകട്ടെ, കടുക്മണിയോളം വിശ്വാസം ഉണ്ടായിരിക്കുകയുമില്ല.' (ബു; മു) ഇൗ നബിവചനത്തിലെ പ്രവചനം ഇന്ന് നാം അനുഭവത്തിൽ കണ്ടു തുടങ്ങിയി രിക്കുകയാണ്. അല്ലാഹു സമുദായത്തെ രക്ഷിക്കട്ടെ. ആമീൻ. എന്നാൽ, യൂസുഫ് നബി (അ) ഇൗജിപ്തിലെ ധനകാര്യ നേതൃത്വത്തിന് വേണ്ടി രാജാവിനോട് ആവശ്യപ്പെട്ടു ചോദിച്ചുവല്ലോ എന്ന് പറയപ്പെടാം. ഒരു സ്വാർത്ഥമോ കാര്യലാഭമോ അതിൽനിന്ന് നേടണമെന്ന വിചാരമേ അദ്ദേഹത്തിനില്ല. അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലവും നാട്ടിന്റെ നന്മയും മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം അതിന്റെ നിർവ്വഹണത്തിൽ യാതൊരു ക്രമക്കേടും വരുത്തുകയില്ലെന്ന് ഉറപ്പാണ്. വേണ്ടുന്ന നിർദ്ദേശങ്ങൾ അല്ലാഹുവിൽനിന്ന് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതോടുകൂടി, ആ അധികാരമേറ്റു ഭാവികാര്യങ്ങൾ നടപ്പിലാക്കുവാൻ അദ്ദേഹം തികച്ചും പ്രാപ്തനും വിശ്വസ്തനുമാണെന്ന് രാജാവിന്റെ ( ) എന്നവാക്കിൽ നിന്നുതന്നെ സ്പഷ്ടമാണ് താനും. ചുരുക്കിപ്പറഞ്ഞാൽ, ഉത്തരവാദപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുവാനുള്ള യോഗ്യതയും പ്രാപ്തിയും ഉണ്ടായിരിക്കുക, നിസ്വാർത്ഥവും സമർത്ഥവുമായ രീതിയിൽ അത് നിറവേറ്റുമെന്ന പൂർണവിശ്വാസവും അതിനുള്ള സാഹചര്യവും ഉണ്ടായിരിക്കുക, അത് കയ്യാളുവാനും വേണ്ടുന്ന രൂപത്തിൽ കൈകാര്യം ചെയ്യുവാനും പറ്റിയ നിഷ്കളങ്കരായ ആളുകളെ വേറെ കാണപ്പെടാതെയും ഇരിക്കുക, ഇത്രയും കാര്യങ്ങൾ ഒത്തുകൂടിയാൽ, അധികാരസ്ഥാനങ്ങൾക്ക് വേണ്ടി മുന്നോട്ടുവരുകയും, അത് കരസ്ഥമാക്കുവാൻ ശ്രമം നടത്തുകയും ചെയ്യാം. സ്ഥാനമോഹമോ, ധനസമ്പാദനമോ, സ്വാർത്ഥലാഭങ്ങളോ ഉദ്ദേശിച്ചുകൊണ്ട് അധികാരസ്ഥാനത്ത് കയറിപ്പറ്റുന്നവരെക്കൊണ്ട് സമുദായത്തിനും നാട്ടിനും ഉപദ്രവം മാത്രമേ ഉണ്ടാവുകയുള്ളൂ. നിഷ്കളങ്കവും നിസ്വാർത്ഥവുമായ സേവനം അവരിൽനി ന്നുണ്ടാവാൻ പ്രയാസമായിരിക്കും. രാജാവിന്റെ സ്വപ്നം മുതൽ ഇതുവരെ പ്രസ്താവിക്കപ്പെട്ട വിഷയങ്ങൾ കുറേ വിശ ദീകരണ സഹിതം ബൈബ്ളിലും ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്താവനകൾക്ക് യോജിച്ചതും, യോജിക്കാത്തതും, അതിൽ സ്പർശിക്കപ്പെട്ടിട്ടില്ലാത്തതുമായ പല വിവ രങ്ങളും അതിൽ അടങ്ങിയിട്ടുമുണ്ട്. അവസാനം ഇങ്ങിനെ പറയുന്നു: "ഫറവോൻ യൂസുഫിനോടു: ദൈവം ഇതൊക്കെ നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ട് നിന്നെ പ്പോലെ ഒരുത്തനും ഇല്ല. നീ എന്റെ ഗൃഹത്തിനു മേധാവിയായിരിക്കും. ജനമെല്ലാം നിന്നെ അനുസരിക്കും. സിംഹാസനം കൊണ്ടുമാത്രം ഞാൻ വലിയവനുമായിരിക്കും. ഫറവോൻ മുദ്രമോതിരം ഊരി യൂസുഫിന്റെ കൈക്ക് (ഉൽപത്തി: അ: 41)
12:56–57وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ يَتَبَوَّأُ مِنۡهَا حَيۡثُ يَشَآءُۚ نُصِيبُ بِرَحۡمَتِنَا مَن نَّشَآءُۖ وَلَا نُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
وَلَأَجۡرُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ
(56) അപ്രകാരം,യൂസുഫിന് ഭൂമി യിൽ നാം സൗകര്യമുണ്ടാക്കി ക്കൊടുത്തു, അതിൽ നിന്നും അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് അദ്ദേഹ ത്തിന് താമസിക്കുമാറ്. നമ്മുടെ കാരുണ്യത്തെ നാം ഉദ്ദേശിക്കുന്ന വർക്ക് നാം എത്തിക്കുന്നു. സുകൃത വാന്മാരുടെ പ്രതിഫലത്തെ നാം പാഴാക്കുകയുമില്ല. (57) വിശ്വസിക്കുകയും, സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കു കയും ചെയ്തവർക്ക് പരലോകത്തെ പ്രതിഫലംതന്നെ (കൂടുതൽ) ഉത്തമം. (56) അപ്രകാരം നാം സ്ഥാനം (സൗകര്യം) നൽകി യൂസു ഫിന് ഭൂമിയിൽ (നാട്ടിൽ) അദ്ദേഹം ചെന്നു താമസിക്കുമാറ് അതിൽനിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് നാം ബാധിപ്പിക്കുന്നു, എത്തിക്കും നമ്മുടെ കാരുണ്യത്തെ നാം ഉദ്ദേശിക്കുന്നവർക്ക് നാം പാഴാക്കുകയില്ല. പ്രതിഫലത്തെ, കൂലി സൽഗുണം ചെയ്യുന്നവരു ടെ, സുകൃതവാന്മാരുടെ (57) പ്രതിഫലം തന്നെ പരലോകത്തെ ഉത്തമം, അധികം നല്ലത് വിശ്വസിച്ചവർക്ക് അവർ ആയിരുന്നു അവർ സൂക്ഷ്മത പാലിക്കും കിണറ്റിൽ നിന്ന് രക്ഷപ്പെട്ടശേഷം, അസീസിന്റ വീട്ടിൽ സുഖമായി കഴിയത്തക്ക സൗകര്യം ലഭിച്ചതിനെപ്പറ്റി പ്രസ്താവിച്ച സന്ദർഭത്തിൽ അപ്രകാരം യൂസുഫിന് നാം ഭൂമിയിൽ സൗകര്യം ( ) എന്ന് 21-ാം വചനത്തിൽ മുമ്പ് പറഞ്ഞു. ഇവിടെ ഈജിപ്തിലെ ഭരണനേതൃത്വം അദ്ദേഹത്തിന് കൈവന്നതിനെ ത്തുടർന്നും അതേ വാക്ക് അല്ലാഹു പറഞ്ഞിരിക്കുന്നു. 21-ാം വചനത്തിൽ അതോട് ചേർത്തുകൊണ്ട് അദ്ദേഹത്തിന് വർത്തമാനങ്ങളുടെ വ്യാഖ്യാനം പഠിപ്പിക്കുവാൻവേ ണ്ടിയും കൂടിയാണത് ( ) എന്നാണ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവിയിലേക്കുള്ള ചില പരിശീലനങ്ങളെയാണത് സൂചിപ്പിക്കുന്നത്. ഇവിടെയാകട്ടെ, ഭൂമിയിൽ അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് ചെന്നു താമസിക്കുമാറുള്ള സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നു ( ) എന്ന്കൂടി പറഞ്ഞിരിക്കുന്നു. കാരണം, ഇപ്പോൾ അദ്ദേഹത്തിന് ഇഷ്ടംപോലെ എവിടെയും പോകാനും വരാനും സ്വാതന്ത്യ്രമുണ്ടല്ലോ. കിണറ്റിന്റെ അടിത്തട്ടിൽ നിന്ന് കൊട്ടാരമാളികയിലേക്ക് പ്രവേ ശനം ലഭിച്ചതും, തടവറയിൽ നിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭരണനേതൃത്വത്തിലേക്ക് ഉയരുവാൻ കഴിഞ്ഞതും അദ്ദേഹത്തിന് അല്ലാഹു നൽകിയ അനുഗ്രഹമാണെന്നും, എല്ലാം അവന്റെ പരിപാടിയനുസരിച്ചു അവൻ നടപ്പിൽവരുത്തുന്നതാണെന്നുമാണിത് ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെ വമ്പിച്ച അനുഗ്രഹം തന്നെയാണെങ്കിലും സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിച്ചു പോരുന്നവർക്ക് പര ലോകത്ത് വെച്ച് ലഭിക്കുന്ന പ്രതിഫലം ഇതിനെക്കാളൊക്കെ ഉത്തമമായതായിരിക്കു മെന്ന് കൂടി ഓർമിപ്പിക്കുന്നു. വിഭാഗം - 8 യൂസുഫ് നബി (അ) ഈജിപ്തിലെ ധനകാര്യമേധാവിയും, ഭരണത്തിന്റെ അമര കൃഷിവ്യവസായങ്ങൾ പോഷിപ്പിക്കുകയും ഭരണകൂ ടത്തിന്റെ വരുമാനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ക്ഷേമകരമായ ഏഴ് സംവൽസര ങ്ങൾ പിന്നിട്ടു. അക്കാലങ്ങളിൽ ലഭിച്ച ധാന്യവിളവുകളിൽ അത്യാവശ്യമായ ചിലവു കൾ കഴിച്ചു ബാക്കിയുള്ളതെല്ലാം മുമ്പേ ആസൂത്രണം ചെയ്യപ്പെട്ട പരിപാടിയനുസ രിച്ചു തുടർന്നുള്ള പഞ്ഞവർഷങ്ങളിലേക്കായി സൂക്ഷിച്ചുവെച്ചു. ക്ഷാമവും വരൾച്ചയും ഇൗജിപ്തിനെ മാത്രമല്ല ബാധിച്ചത്. അയൽനാടുകളെയും ബാധിച്ചിരുന്നു. കൂട്ടത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ (ശാം) പ്രദേശവും ക്ഷാമത്തിന്നിരയായിത്തീർന്നു. ദൂര രാജ്യങ്ങളിൽ നിന്ന് വിദേശികൾ ഇൗജിപിതിൽ വന്നു ധാന്യം വാങ്ങിക്കൊണ്ടുപോ കുക പതിവായി. അതനുസരിച്ചു നബി (അ) തന്റെ മക്കളെയും ഇൗജിപ്തി ലേക്ക് ധാന്യം വാങ്ങുവാനയച്ചു. ദൂരെ നിന്ന് വരുന്നവർക്ക് പൊതുനന്മയെ ഉദ്ദേശിച്ചു ഒരാൾക്ക് ഒരു ഒട്ടകച്ചുമടിലധികം ധാന്യം നൽകാറില്ലായിരുന്നു. അതുകൊണ്ട് ബിൻയാ മീൻ ഒഴികെയുള്ള പത്ത് മക്കളെയും അദ്ദേഹം അയച്ചിരുന്നു.
12:58–61وَجَآءَ إِخۡوَةُ يُوسُفَ فَدَخَلُواْ عَلَيۡهِ فَعَرَفَهُمۡ وَهُمۡ لَهُۥ مُنكِرُونَ
وَلَمَّا جَهَّزَهُم بِجَهَازِهِمۡ قَالَ ٱئۡتُونِي بِأَخٖ لَّكُم مِّنۡ أَبِيكُمۡۚ أَلَا تَرَوۡنَ أَنِّيٓ أُوفِي ٱلۡكَيۡلَ وَأَنَا۠ خَيۡرُ ٱلۡمُنزِلِينَ
فَإِن لَّمۡ تَأۡتُونِي بِهِۦ فَلَا كَيۡلَ لَكُمۡ عِندِي وَلَا تَقۡرَبُونِ
Passage continues through verse 12:61.
(58) യൂസുഫിന്റെ സഹോദരന്മാർ വന്നു അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ചു. അപ്പോൾ, അദ്ദേഹം അവരെ അറിഞ്ഞു; അവരാകട്ടെ, അദ്ദേഹത്തെ പരിചയമില്ലാത്തവരുമാ കുന്നു. ധ അവർ അദ്ദേഹത്തെ അറി ഞ്ഞില്ല പ (59) അവരുടെ ഒരുക്കുസാമാന വുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോൾ (അവരോട്) അദ്ദേഹം പറഞ്ഞു: പിതാവിൽ നിന്ന് നിങ്ങൾക്കുള്ള ധ നിങ്ങളുടെ ബാപ്പയൊത്ത പ സഹോദരനെ നിങ്ങൾ എന്റെ അടുക്കൽ കൊണ്ടുവ രണം. ഞാൻ (ധാന്യത്തിന്റെ) അളവ് പൂർത്തിയാക്കിത്തരുമെന്നും, ഞാൻ (അതിഥികളെ) സൽകരിക്കുന്നവ രിൽ ഉത്തമനാണെന്നും നിങ്ങൾ കാണുന്നില്ലേ?! (60) നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവരാത്തപ ക്ഷം, നിങ്ങൾക്ക് എന്റെ അടുക്കൽ എനി (ധാന്യം) അളവില്ല; നിങ്ങൾ എന്നെ സമീപിക്കുകയും (61) അവർ പറഞ്ഞു: ഞങ്ങൾ അവ(നെ കിട്ടുന്നതി)ന്നു വേണ്ടി അവന്റെ പിതാവിനോട് ശ്രമം നടത്തി നോക്കാം. നിശ്ചയമായും, ഞങ്ങൾ (അ ത്) ചെയ്യുന്നവർ തന്നെയായിരിക്കും. (58) വന്നു, വരുകയും ചെയ്തു യൂസുഫിന്റെ സഹോദരന്മാർ എന്നിട്ടവർ പ്രവേശിച്ചു അദ്ദേഹത്തിന്നടുക്കൽ അപ്പോൾ അദ്ദേഹം അവരെ അറിഞ്ഞു (മനിലാക്കി) അവരാകട്ടെ അദ്ദേഹത്തെ പരിചയ മില്ലാത്തവർ (അറിയാത്തവർ) (59) അദ്ദേഹം അവരെ ഒരുക്കി (യാത്ര) അയച്ചപ്പോൾ അവരുടെ ഒരുക്കു (യാത്ര) സാമാനവുമായി അദ്ദേഹം പറഞ്ഞു നിങ്ങൾ എന്റെ അടുക്കൽ വരണം നിങ്ങൾക്കുള്ള സഹോദരനെയും കൊണ്ട് നിങ്ങളുടെ ബാപ്പയിൽ (പിതാവിൽ) നിന്നുള്ള നിങ്ങൾ കാണുന്നില്ലേ ഞാൻ നിറവേറ്റി (പൂർത്തിയാക്കി) തരുന്നുവെന്ന് അളവ് ഞാനാകട്ടെ, ഞാൻ (ആകുന്നു) എന്നും നല്ലവനാണ്, ഉത്തമനാണ് (എന്നും) (അതിഥികളെ) സൽകരിക്കുന്നവരിൽ (60) എനി നിങ്ങൾ എന്റെ യടുക്കൽ വന്നില്ലെങ്കിൽ അവനെയും കൊണ്ട് എന്നാൽ അളവില്ല നിങ്ങൾക്ക് എന്റെ അടുക്കൽ നിങ്ങളെന്നെ സമീപിക്കുകയും ചെയ്യ രുത് (61) അവർ പറഞ്ഞു ഞങ്ങൾ ശ്രമം നടത്തി നോക്കാം അവനു വേണ്ടി അവന്റെ പിതാവിനോട് നിശ്ചയമായും ഞങ്ങൾ ചെയ്യുന്നവർ തന്നെയാണ് നിന്നെത്തിയ യാത്രാസംഘത്തെ കണ്ടപ്പോൾതന്നെ തന്റെ സഹോദര ന്മാരെ യൂസുഫ് നബി (അ) തിരിച്ചറിഞ്ഞു. അവർ അങ്ങോട്ടറിഞ്ഞിരുന്നില്ല. അദ്ദേഹം അറിയിച്ചതുമില്ല. തമ്മിലുള്ള വേർപാടിന്ശേഷം കൊല്ലങ്ങൾ പലതും കഴിഞ്ഞു പോയി ട്ടുള്ളതിന് പുറമെ, ഇപ്പോഴും യൂസുഫ് ജീവിച്ചിരിപ്പുണ്ടാകുമെന്നും, ഉണ്ടെങ്കിൽ തന്നെയും അവൻ ഇത്ര ഉന്നതമായ ഒരു സ്ഥാനത്തെത്തിയിരിക്കാമെന്നും അവർ ഊഹിച്ചിരിക്കു കയില്ലല്ലോ. ഈജിപ്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മഹാമനസ്കനായ ഒരു മന്ത്രിയെന്നതിനപ്പുറമൊന്നും അദ്ദേഹത്തെപ്പറ്റി അവർ കരുതുവാൻ അവകാശവുമില്ല. യൂസുഫ് നബി (അ) യാകട്ടെ, അറിവും പരിചയവും നടിച്ചതുമില്ല. എങ്കിലും, വളരെ മാന്യമായി സൽക്കരിക്കുകയും, വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഞങ്ങൾക്ക് വൃദ്ധനായ ഒരു പിതാവുണ്ട്, അദ്ദേഹം ഇന്ന ആളാണ്, തങ്ങൾ പന്ത്രണ്ട് മക്കളാണുള്ള ത്, ഇളയ രണ്ടുപേർ ഒരു മാതാവിൽനിന്നുള്ളവരാണ്, അവരിലൊരാൾ വനാന്തരത്തിൽ വെച്ച് അപകടത്തിൽപെട്ടുപോയി, അവന്റെ ഇളയ സഹോദരനെ പിതാവ് ദൂരെയൊന്നും വിട്ടയക്കാറില്ല. ഇത്യാദി വിവരങ്ങളെല്ലാം സംഭാഷണമദ്ധ്യെ അവർ മന്ത്രിയെ അറിയി ച്ചു. അവർ തിരിച്ചുപോകേണ്ട സമയമായപ്പോൾ, അവർക്കുള്ള ധാന്യം വളരെ ഉദാരവും മാന്യവുമായ നിലയിൽ ആതിഥേയനായ അദ്ദേഹം ഒരുക്കിക്കൊടുത്തു. അവർ പോകാറായപ്പോൾ, അവർ മുമ്പറിയിച്ചിരുന്ന പ്രകാരം അവർക്കുള്ള ആ സഹോദരനെക്കൂട്ടിയായിരിക്കണം അടുത്ത പ്രാവശ്യത്തെ വരവ് എന്ന് കൽപ്പിച്ചു. പിതാവ് ബിൻയാമീനെ അവരൊന്നിച്ചു വേഗമൊന്നും അയച്ചു കൊടുക്കുകയില് ലെന്ന് അദ്ദേഹത്തിന് അറിയാമല്ലോ. അതുകൊണ്ട് അക്കാര്യം വളരെ കണിശമായി തന്നെ അദ്ദേഹം ഊന്നിപ്പറഞ്ഞു. നിങ്ങൾക്ക് ധാന്യം നൽകിയതിലും, നിങ്ങൾക്ക് ആതിഥ്യം നൽകിയതിലും ഞാൻ ചെയ്ത ഉദാരത നിങ്ങൾ കണ്ടനുഭവിച്ചുവല്ലോ. അതുകൊണ്ട് എനി വരുമ്പോൾ അവനെ കൂട്ടാതെ വരരുത്. നിങ്ങൾ പറയുന്നതൊക്കെ നേരാണോ എന്നും അറിയണമല്ലോ. അവനില്ലാതെ വരുകയാണെങ്കിൽ എനി നിങ്ങൾക്കിവിടെ നിന്ന് ധാന്യമേ തരുകയില്ല എന്നൊക്കെ അദ്ദേഹം തീർത്തു പറഞ്ഞു. പിതാവിനോട് ഞങ്ങൾ കഴിവതും അതിന് ശ്രമം നടത്തി നോക്കുകയും കൽപനപോലെ ചെയ്യുകയും ചെയ്യാം എന്ന് അവർ മറുപടിയും നൽകി.
12:62وَقَالَ لِفِتۡيَٰنِهِ ٱجۡعَلُواْ بِضَٰعَتَهُمۡ فِي رِحَالِهِمۡ لَعَلَّهُمۡ يَعۡرِفُونَهَآ إِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمۡ لَعَلَّهُمۡ يَرۡجِعُونَ
(62) അദ്ദേഹം തന്റെ വാലിയക്കാ രോട് (ഇങ്ങിനെ) പറയുകയും ചെയ്തു: അവരുടെ ചരക്ക് ധ അവർ ധാന്യം വാങ്ങുവാൻ കൊണ്ടുവന്ന വസ്തുക്കൾ പ അവരുടെ യാത്രാസാ മാനങ്ങളിൽ (തന്നെ) ആക്കുവിൻ. അവർ അവരുടെ കുടുംബത്തിലേക്ക് തിരിച്ചെത്തുമ്പോൾ അവരത് (കണ്ടു) മനിലാക്കിയേക്കാം; അവർ (വീ ണ്ടും) മടങ്ങിവന്നേക്കാം. (62) അദ്ദേഹം പറയുകയും ചെയ്തു അദ്ദേഹത്തിന്റെ വാലിയക്കാ രോട്, ഭൃത്യന്മാരോട് നിങ്ങൾ ആക്കുവിൻ അവരുടെ ചരക്ക്, സാമാനം അവരുടെ വാഹനക്കെട്ടുകളിൽ (യാത്രാ സാമാനങ്ങളിൽ) അവരായേ ക്കാം, ആകുവാൻവേണ്ടി അതിനെ അവർ അറിയും അവർ തിരിച്ചു ചെന്നാൽ, തിരിച്ചെത്തുമ്പോൾ അവരുടെ കുടുംബത്തിലേക്ക്, ആൾക്കാരിലേക്ക് അവരായേക്കാം, ആകുവാൻ അവർ മടങ്ങും സഹോദരന്മാരോട് മേൽകണ്ട പ്രകാരം പറഞ്ഞതിന് പുറമെ, അവർ വീണ്ടും വരു വാനുള്ള പ്രോത്സാഹനമെന്ന നിലക്ക് അദ്ദേഹം ചെയ്ത ഒരു സൂത്രമായിരുന്നു ഇത്. ധാന്യത്തിന്റെ വിലയായി അവർ കൊണ്ടുവന്നിരുന്ന പണമായിരുന്നു വെന്നും, ചെരുപ്പ് മുതലായ വിൽപന വസ്തുക്കളായിരുന്നുവെന്നും രുടെ ധാന്യക്കെട്ടുകളിൽ തന്നെ അവരറിയാതെ ഇട്ടുകെട്ടുവാൻ അദ്ദേഹം ഭൃത്യന്മാരോട് പറഞ്ഞു ഏർപ്പാട് ചെയ്തു. നാട്ടിൽ തിരിച്ചെത്തി കെട്ടുകളഴിക്കുമ്പോൾ അതവർ കാണു കയും, വീണ്ടും വരുവാൻ അതവർക്ക് ആവേശമുണ്ടാക്കുകയും ചെയ്യുമല്ലോ. ഈ രംഗവും ബൈബ്ളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. അൽപം ഏറ്റക്കുറവോടെയാണെന്ന് മാത്രം.
12:63–64فَلَمَّا رَجَعُوٓاْ إِلَىٰٓ أَبِيهِمۡ قَالُواْ يَـٰٓأَبَانَا مُنِعَ مِنَّا ٱلۡكَيۡلُ فَأَرۡسِلۡ مَعَنَآ أَخَانَا نَكۡتَلۡ وَإِنَّا لَهُۥ لَحَٰفِظُونَ
قَالَ هَلۡ ءَامَنُكُمۡ عَلَيۡهِ إِلَّا كَمَآ أَمِنتُكُمۡ عَلَىٰٓ أَخِيهِ مِن قَبۡلُ فَٱللَّهُ خَيۡرٌ حَٰفِظٗاۖ وَهُوَ أَرۡحَمُ ٱلرَّـٰحِمِينَ
(63) അങ്ങനെ, അവർ തങ്ങളുടെ പിതാവിങ്കലേക്ക് മടങ്ങിച്ചെന്നപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ പിതാ വേ, ഞങ്ങളെ സംബന്ധിച്ചു (മേലിൽ ധാന്യം) അളവ് മുടക്കം ചെയ്യപ്പെട്ടി രിക്കുന്നു; ആകയാൽ, ഞങ്ങളുടെ കൂടെ ഞങ്ങളുടെ സഹോദരനെ അയച്ചു ഞങ്ങൾക്ക് അളന്നു കിട്ടും. നിശ്ചയ മായും, ഞങ്ങൾ അവനെ കാ(ത്തുസൂ ക്ഷി)ക്കുന്നവരുമായിരിക്കും. (64) അദ്ദേഹം (പിതാവ്) പറഞ്ഞു: മുമ്പ് അവന്റെ സഹോദരനെപ്പറ്റി നിങ്ങളെ ഞാൻ വിശ്വസിച്ചത്പോലെ യല്ലാതെ അവനെപ്പറ്റി ഞാൻ നിങ്ങളെ വിശ്വസിക്കുമോ? എന്നാൽ, കാ(ത്തുരക്ഷി) ക്കുന്നവനായി അല്ലാഹു ഏറ്റം ഉത്തമനത്രെ; അവൻ കരുണ ചെയ്യുന്നവരിൽവെച്ച് ഏറ്റം കരുണ ചെയ്യുന്നവനുമത്രെ. (63) അങ്ങനെ (എന്നിട്ട്) അവർ മടങ്ങിയപ്പോൾ അവരുടെ ബാപ്പയുടെ (പിതാവിന്റെ) അടുത്തേക്ക് അവർ പറഞ്ഞു ഞങ്ങളുടെ പിതാ വേ, ബാപ്പാ ഞങ്ങളെപ്പറ്റി (ഞങ്ങൾക്ക്) മുടക്കപ്പെട്ടിരിക്കുന്നു അളവു അതിനാൽ അയച്ചു തരണം ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദ രനെ ഞങ്ങൾ അളന്നു വാങ്ങാം, ഞങ്ങൾക്ക് അളവ് കിട്ടും നിശ്ചയമായും ഞങ്ങൾ അവനെ കാക്കുന്ന (സൂക്ഷിക്കുന്ന)വർ തന്നെ (64) അദ്ദേഹം പറഞ്ഞു ഞാൻ നിങ്ങളെ വിശ്വസിക്കുമോ, എനിക്ക് വിശ്വസിക്കാമോ അവനെപ്പറ്റി അല്ലാതെ നിങ്ങളെ ഞാൻ വിശ്വസിച്ചപോലെ അവന്റെ സഹോദരനെപ്പറ്റി മുമ്പ് എന്നാൽ അല്ലാഹു (ഏറ്റം) ഉത്തമ നാണ് കാക്കുന്നവനായി അവൻ അധികം കരുണ ചെയ്യുന്നവനാണ് കരുണ ചെയ്യുന്നവരിൽ അവർ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു വിവരങ്ങൾ പറഞ്ഞു. പ്രത്യേകിച്ചും സഹോദരന്റെബിൻയാമീന്റെകാര്യം ഉണർത്തി. അടുത്ത യാത്രയിൽ അവനെയും കൂട്ടി ചെന്നാലല്ലാതെ ധാന്യം അളന്നു തരികയില്ലെന്ന് ഈജിപ്തിലെ മന്ത്രി പറഞ്ഞ വിവരം ധരിപ്പിച്ചു. അവനെ തങ്ങളോടൊപ്പം അയച്ചുതരണമെന്നപേക്ഷിക്കുകയും, ഞങ്ങ ളവനെ ശരിക്കും കാത്തുസൂക്ഷിച്ചു കൊള്ളാമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. അവരെ എങ്ങിനെ വിശ്വസിക്കും? 12-ാം വചനത്തിൽ കണ്ടത്പോലെ, മുമ്പ് യൂസുഫ് നബി (അ) യെ മേച്ചിൽസ്ഥലത്തേക്ക് കൊണ്ടുപോകാൻ സമ്മതം ചോദി ച്ചപ്പോഴും ഞങ്ങളവനെ കാത്തുരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞാണല്ലോ അവർ കൊണ്ടുപോയത്. എന് നിട്ടുണ്ടായ അനുഭവത്തിന്റെ വേദന സഹിച്ചുകൊണ്ടിരിക്കുക യാണ് അദ്ദേഹം. നിങ്ങളുടെ വാക്ക് എനിക്ക് വിശ്വാസമില്ലെങ്കിലും അല്ലാഹുവിന്റെ കാവ ലിലും കാരുണ്യത്തിലും എനിക്ക് തികച്ചും വിശ്വാസമുണ്ടെന്ന് പറഞ്ഞു അടുത്ത പ്രാവശ്യം ബിൻയാമീനെയും അയക്കാമെന്ന് നബി (അ) അവർക്ക് സൂചന നൽകി. യൂസുഫ് നബി (അ) നെപ്പറ്റി അദ്ദേഹം നിരാശപ്പെട്ടു കഴിഞ്ഞിട്ടില്ലെന്ന് ഇതിൽനിന്ന് മനിലാക്കാം. 87-ാം വചനത്തിൽനിന്ന് അത് കൂടുതൽ വ്യക്തവുമാണ്. യൂസുഫ് നബി (അ) കണ്ടിരുന്ന ആ സ്വപ്നത്തിന്റെ പൊരുൾ നിവൃത്തിയാകേണ്ടതു ണ്ടല്ലോ.
12:65–66وَلَمَّا فَتَحُواْ مَتَٰعَهُمۡ وَجَدُواْ بِضَٰعَتَهُمۡ رُدَّتۡ إِلَيۡهِمۡۖ قَالُواْ يَـٰٓأَبَانَا مَا نَبۡغِيۖ هَٰذِهِۦ بِضَٰعَتُنَا رُدَّتۡ إِلَيۡنَاۖ وَنَمِيرُ أَهۡلَنَا وَنَحۡفَظُ أَخَانَا وَنَزۡدَادُ كَيۡلَ بَعِيرٖۖ ذَٰلِكَ كَيۡلٞ يَسِيرٞ
قَالَ لَنۡ أُرۡسِلَهُۥ مَعَكُمۡ حَتَّىٰ تُؤۡتُونِ مَوۡثِقٗا مِّنَ ٱللَّهِ لَتَأۡتُنَّنِي بِهِۦٓ إِلَّآ أَن يُحَاطَ بِكُمۡۖ فَلَمَّآ ءَاتَوۡهُ مَوۡثِقَهُمۡ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ
(65) അവർ അവരുടെ സാമാനം തുറന്നപ്പോൾ അവരുടെ ധ അവർ കൊണ്ടുപോയിരുന്ന പ ചരക്ക് തങ്ങൾക്ക് (തന്നെ) മടക്കപ്പെട്ടതായി അവർ കണ്ടെത്തി. അവർ പറഞ്ഞു: പിതാവേ, നാം (എനി) എന്താവശ്യ പ്പെടാനാണ്? -ഇതാ! നമ്മുടെ ചരക്ക് നമുക്ക് (തന്നെ) മടക്കപ്പെട്ടി രിക്കുന്നു! ഞങ്ങൾ നമ്മുടെ കുടും ബത്തിനു (മേലിലും) ആഹാരം കൊണ്ടുവരുകയും, ഞങ്ങളുടെ സഹോദരനെ കാ(ത്തുസൂക്ഷി) ക്കുകയും ചെയ്യുന്നതാണ്. (കൂടാ തെ) ഒരു ഒട്ടകത്തിന്റെ അളവ് (ധാ ന്യം) ഞങ്ങൾക്ക് കൂടുതൽ ലഭി ക്കുകയും ചെയ്യും. അതൊരു അളവാകുന്നു (66) അദ്ദേഹം പറഞ്ഞു: നിങ്ങളോടൊപ്പം ഞാൻ അയക്കുകയില്ല തന്നെ, തീർച്ചയായും അവനെ നിങ്ങൾ എനിക്ക് കൊണ്ടുവന്നു തരുമെന്ന് അല്ലാഹുവിങ്കൽ നിന്നും (സ്വീകാര്യ മായ) ഒരു ഉറപ്പ് നിങ്ങളെനിക്ക് നൽകുന്നത് വരെയും; നിങ്ങൾ (ആപത്തുകളാൽ) വലയം ചെയ്യപ്പെടുന്നതായാല ല്ലാതെ. അങ്ങനെ, അവർ അദ്ദേഹത്തിന് തങ്ങളുടെ ഉറപ്പ് നൽകിയപ്പോൾ, അദ്ദേഹം പറഞ്ഞു: നാം (ഈ) പറയുന്നതിന് അല്ലാഹു (സാക്ഷ്യം) ഭരമേൽപിക്കപ്പെ ട്ടവനാകുന്നു. (65) അവർ തുറന്നപ്പോൾ അവരുടെ സാമാനം, ചരക്ക് അവർ കണ്ടെത്തി അവരുടെ ചരക്ക് (ദ്രവ്യം) മടക്ക (തിരിച്ചു കൊടുക്ക)പ്പെട്ടതായി അവരിലേക്ക് അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ നാം എന്ത് ആവശ്യപ്പെടുന്നു, നമുക്ക് എന്ത് വേണം ഇതാ നമ്മുടെ ചരക്ക് (ദ്രവ്യം) മടക്കപ്പെട്ടിരിക്കുന്നു നമ്മിലേക്ക് ഞങ്ങൾ ആഹാരം കൊണ്ടുവരുന്നതുമാണ് നമ്മുടെ കുടുംബത്തിന് ഞങ്ങൾ കാക്കുക (സൂക്ഷിക്കുക)യും ചെയ്യും ഞങ്ങളുടെ സഹോദരനെ ഞങ്ങൾക്ക് കൂടുതൽ ലഭിക്കുകയും ചെയ്യും അളവ് ഒരൊട്ടകത്തിന്റെ അത് ഒരളവാകുന്നു കുറഞ്ഞ, സ്വൽപം (66) അദ്ദേഹം പറഞ്ഞു അവനെ ഞാൻ അയക്കുകയില്ല തന്നെ നിങ്ങളോടൊപ്പം നിങ്ങൾ എനിക്ക് നൽകുന്നതുവരെ (നൽകാതെ) ഒരു ഉറപ്പ്, കരാറ് അല്ലാഹുവിങ്കൽ നിന്നുള്ള തീർച്ചയായും നിങ്ങൾ എന്റെ അടുക്കൽ വരു (തരു)മെന്ന് അവനെകൊണ്ട്, അവനെ വലയം ചെയ്യപ്പെട്ടാലൊഴികെ നിങ്ങൾ അങ്ങനെ അവർ അദ്ദേഹത്തിന് നൽകിയപ്പോൾ അവരുടെ ഉറപ്പ് അദ്ദേഹം പറഞ്ഞു അല്ലാഹു നാം പറയുന്നതിന്റെമേൽ ഭരമേൽപിക്കപ്പെട്ടവനാണ് മടക്കയാത്രയിൽ കൊണ്ടുപോന്ന ഭാfiങ്ങൾ അഴിച്ചു നോക്കുമ്പോഴാണ് തങ്ങൾ ധാന്യം വാങ്ങുവാൻ അങ്ങോട്ട് കൊണ്ടുപോയിരുന്ന ദ്രവ്യങ്ങൾ അവയിൽതന്നെ ഇട്ടുകെട്ടിയിരുന്നതായി അവർ കണ്ടത്. അവിടെ വെച്ച് അവർക്ക് ലഭിച്ച മാന്യമായ സ്വീകരണങ്ങൾക്ക് പുറമെ ഇതുംകൂടി കണ്ടപ്പോൾ അവർക്ക് ആശ്ചര്യവും ആഹ്ളാദവുമായി. സഹോദരനെ അയച്ചുകൊടുക്കുന്നതിന് പിതാവിന്റെമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തിനോക്കുവാൻ അത് അവർക്ക് സഹായമാകുകയും ചെയ്തു. ഇതാ! ഇതിലധികം എന്തുവേണം? ഞങ്ങളെ ആദരിക്കുകയും, വളരെ മെച്ചപ്പെട്ട നിലയിൽ ധാന്യം നൽകുകയും ചെയ്തത് കൂടാതെ, ഇപ്പോഴിതാ നമ്മുടെ ദ്രവ്യങ്ങളും നമുക്ക് തിരിച്ചുകിട്ടിയിരിക്കുന്നു! ഇതുപോലെ, മേലിലും നമുക്ക് ആഹാരം കൊണ്ടുവരാം. സഹോദരനെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുകയും ചെയ്തുകൊള്ളാം. അവനും ഒട്ടകച്ചുമടുകൂടി വർദ്ധിച്ചുകിട്ടുമല്ലോ. നമ്മുടെ ആവശ്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇൗ കിട്ടിയത്കൊണ്ട് നമ്മുടെ ആവശ്യം നിറവേറുകയില്ലല്ലോ. എന്നൊക്കെ പറഞ്ഞു സഹോദരന്റെ കാര്യത്തിൽ അവർ വീണ്ടും പിതാവിനെ തിരക്കുകയായി. പക്ഷേ, പിതാവ് അതുകൊണ്ടൊന്നും തൃപ്തിയടഞ്ഞില്ല. നിങ്ങൾക്ക് തടുക്കുവാൻ കഴിയാത്ത വല്ല ആപത്തും വന്നുവലയം ചെയ്യാത്തപക്ഷം, അവനെ സുരക്ഷിതനായി മടക്കിക്കൊണ്ടുവരുമെന്ന് അല്ലാഹുവിനെ മുൻനിറുത്തി നിങ്ങൾ സത്യം ചെയ്തു ഉറപ്പ് തന്നല്ലാതെ അവനെ ഞാൻ വിട്ടുതരികയില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. അതവർ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ, അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും അവനിൽ ഭരമേൽപിക്കുകയും ചെയ്തുകൊണ്ട് നബി (അ) അവരോടൊപ്പം ബിൻയാമീനും അടുത്ത പ്രാവശ്യം പോയിക്കൊള്ളുവാൻ സമ്മതിച്ചു. ഞങ്ങൾക്ക് ഒരൊട്ടകത്തിന്റെ അളവ് കൂടുതൽ ലഭിക്കും ( ) എന്ന വാക്യത്തിൽ നിന്ന് ഒട്ടകമായിരുന്നു അവരുടെ വാഹനമെന്നും ഒരാൾക്ക് ഒരൊട്ടകം ചുമക്കുന്ന ധാന്യമായി രുന്നു ഇൗജിപ്തിൽനിന്ന് ലഭിച്ചിരുന്നതെന്നും മനിലാക്കാം.
12:67–68وَقَالَ يَٰبَنِيَّ لَا تَدۡخُلُواْ مِنۢ بَابٖ وَٰحِدٖ وَٱدۡخُلُواْ مِنۡ أَبۡوَٰبٖ مُّتَفَرِّقَةٖۖ وَمَآ أُغۡنِي عَنكُم مِّنَ ٱللَّهِ مِن شَيۡءٍۖ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ عَلَيۡهِ تَوَكَّلۡتُۖ وَعَلَيۡهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ
وَلَمَّا دَخَلُواْ مِنۡ حَيۡثُ أَمَرَهُمۡ أَبُوهُم مَّا كَانَ يُغۡنِي عَنۡهُم مِّنَ ٱللَّهِ مِن شَيۡءٍ إِلَّا حَاجَةٗ فِي نَفۡسِ يَعۡقُوبَ قَضَىٰهَاۚ وَإِنَّهُۥ لَذُو عِلۡمٖ لِّمَا عَلَّمۡنَٰهُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
(67) അദ്ദേഹം പറയുകയും ചെയ്തു: "എന്റെ മക്കളേ, നിങ്ങൾ ഒരേ (പടി) വാതിലിൽ കൂടി പ്രവേ ശിക്കരുത്; ഭിന്നമായ (പല) വാതിലു കളിലൂടെ പ്രവേശിക്കുവിൻ. "അല്ലാഹുവിങ്കൽനിന്ന് (ഉണ്ടാകു ന്ന) യാതൊന്നിനെയും നിങ്ങളിൽ നിന്ന് ഞാൻ തടുക്കുകയില്ല താനും. വിധി അല്ലാഹുവിനല്ലാതെ (ആർക്കും) ഇല്ല. അവന്റെ മേൽ ഞാൻ (കാര്യങ്ങൾ) ഭരമേൽപിച്ചിരി ക്കുന്നു; ഭരമേൽപിക്കുന്നവർ അവന്റെ മേൽതന്നെ ഭരമേൽപിച്ചു കൊള്ളട്ടെ.' (68) അവരുടെ പിതാവ് അവരോട് കൽപിച്ച വിധത്തിൽ അവർ പ്രവേ ശിച്ചപ്പോൾ, അല്ലാഹുവിങ്കൽ നിന്ന് (ഉണ്ടാകുന്ന) യാതൊന്നിനെയും അദ്ദേഹം തടുത്തിരുന്നില്ല; മനിലുള്ള ഒരാ വശ്യം, അതദ്ദേഹം (അതുമാത്രം) . അദ്ദേ ഹത്തിന് നാം പഠിപ്പിച്ചു കൊടുത്തി ട്ടുള്ളതിനാൽ, അദ്ദേഹം ഒരറിവുള്ള വൻ തന്നെയാകുന്നുതാനും. എങ്കിലും, മനുഷ്യരിൽ അധികമാളും അറിയുന്നില്ല. (67) അദ്ദേഹം പറയുകയും ചെയ്തു എന്റെ പുത്രന്മാരേ (മക്കളേ) നിങ്ങൾ പ്രവേശിക്കരുത് വാതിലിൽ (കവാടത്തിൽ) കൂടി ഒരേ നിങ്ങൾ പ്രവേശിക്കുകയും ചെയ്യുവിൻ വാതിലുകളിൽ കൂടി ഭിന്നമായ, വ്യത്യസ്തമായ ഞാൻ ധന്യമാക്കുക (തടുക്കുക)യുമില്ല നിങ്ങളിൽ നിന്ന്, നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് യാതൊന്നിനെയും അല്ലാഹുവിന്നല്ലാതെ അവന്റെമേൽ ഞാൻ ഭര മേൽപിച്ചിരിക്കുന്നു അവന്റെ മേൽതന്നെ ഭരമേൽപിച്ചുകൊള്ളട്ടെ ഭരമേൽപിക്കുന്നവർ (68) അവർ പ്രവേശിച്ചിപ്പോൾ വിധത്തിൽ, ഭാഗത്തൂടെ അവരോട് കൽപിച്ചു അവരുടെ പിതാവ് അദ്ദേഹമായിരുന്നില്ല, അതായിരുന്നില്ല ധന്യമാക്കു(തടുക്കു)ക അവരിൽ നിന്ന് അല്ലാഹുവിങ്കൽ നിന്ന് യാതൊന്നിനെയും ഒരാവശ്യം ഒഴികെ സ്വന്തത്തി (മനി)ലുള്ള അതദ്ദേഹം തീർത്തു (നിർവ്വഹിച്ചു) അദ്ദേഹമാകട്ടെ ഒരറിവുള്ളവൻ തന്നെ നാം അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തതിനാൽ എങ്കിലും, പക്ഷേ മനു ഷ്യരിൽ അധികവും അറിയുന്നില്ല, അറിയുകയില്ല മക്കൾ പുറപ്പെട്ടു പോകുമ്പോൾ, താഴെ വിവരിക്കുന്നത് പോലെ എന്തോ ഒരു ഉദ്ദേശ്യം കരുതിക്കൊണ്ട് -അല്ലെങ്കിൽ രാജസന്നിധിയിൽപ്രവേശിക്കു ന്നത് ഒരേ പ്രവേശനമാർഗത്തിലൂടെയായിരിക്കരുതെന്നും, പല മാർഗങ്ങളിലൂടെയായി രിക്കണമെന്നും (അ) അവരെ ഉപദേശിച്ചു. അതോടൊപ്പം തന്നെ, അല്ലാഹു വിന്റെ ഭാഗത്ത് നിന്നും വല്ല ദോഷവും നിങ്ങൾക്ക് സംഭവിക്കുന്നത് തടുക്കുവാൻ ആ ഉപദേശം ഉപകരിക്കുകയില്ലെന്നും, എല്ലാം അല്ലാഹുവിന്റെ വിധിയും കൽപനയും അനു സരിച്ചു തന്നെ നടക്കുമെന്നും, അതുകൊണ്ട് അവനിൽ ഭരമേൽപിക്കുകയാണ് എല്ലാ റ്റിലും വെച്ച് വലിയ പരിഹാര മാർഗമെന്നും ഉണർത്തുകയും ചെയ്തു. അങ്ങനെ പിതാ വിന്റെ ഉപദേശപ്രകാരം തന്നെ അവരവിടെ പ്രവേശിക്കുകയും ചെയ്തു. എങ്കിലും അല്ലാഹു അവരിൽ ഉദ്ദേശിച്ച കാര്യങ്ങൾ (താഴെ വചനങ്ങളിൽ കാണാവുന്ന വിധം) സംഭവിക്കുക തന്നെ ചെയ്തു. അതെ (അ) മനിൽ കരുതിയിരുന്ന ഒരാ വശ്യം അദ്ദേഹം നിർവ്വഹിച്ചുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നും ഉണ്ടായില്ല. ഇപ്പറഞ്ഞത്കൊണ്ട് അദ്ദേഹം ഒരു വിവരമില്ലാത്ത ആളാണെന്ന് ധരിക്കേ ണ്ടതില്ല. അദ്ദേഹത്തിന് അല്ലാഹു പലതും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം വിവര മുള്ള ഒരാൾ തന്നെയാണ്. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങളെപ്പറ്റി അറിയാത്തവരാണ് ഇതൊക്കെയാണ് ഇൗ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ ചുരുക്കം. (അ) മക്കൾക്ക് നൽകിയ ആ ഉപദേശത്തെപ്പറ്റി അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. അതിൽനിന്ന് തോന്നിയേക്കുവാനിടയുള്ള ഒരു തെറ്റിദ്ധാരണയെ നീക്കം ചെയ്യുകയും, അതോടുകൂടി, അദ്ദേഹം ഒരു വിവരമുള്ള ആൾ തന്നെയാണെന്ന് പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. ഒരേ വാതിലിൽ കൂടി പ്രവേശിക്കരുതെന്ന് ആ പ്രവാചകവര്യൻ അവരെ ഉപദേശിക്കുമ്പോൾ, അവരിൽ സംഭവിക്കുവാൻ അല്ലാഹു നിശ്ചയിച്ചിട്ടുള്ള വല്ല അനിഷ്ടങ്ങൾക്കും ആ ഉപദേശം പരിഹാരമുണ്ടാക്കുമെന്നോ, അങ്ങനെ അവ സംഭവിക്കാതിരിക്കുമെന്നോ അദ്ദേഹം കരുതിയതായി തെറ്റിദ്ധരിക്കപ്പെ ടാം. അല്ലെങ്കിൽ, അല്ലാഹുവിന്റെ നിശ്ചയങ്ങളിൽ നിന്ന് അത്തരം സംഗതികൾ മൂലം ഒഴിവാകുവാൻ സാധിച്ചേക്കുമെന്ന് വല്ലവരും കരുതിയേക്കാം. ഇൗ ധാരണകളെ നീക്കം ചെയ്യാനാണ് മനിലുള്ള ഒരാവശ്യം അദ്ദേഹം നിറവേറ്റിയെന്നേയു ള്ളൂവെന്നും മറ്റും ( ) അല്ലാഹു തുടർന്നു പറഞ്ഞത്. എന്ന ല്ലാതെ, വല്ല അനിഷ്ട സംഭവങ്ങളിൽ നിന്നും ഒഴിവാകുവാനുള്ള മുൻകരുതലെന്ന നിലക്ക് അത്തരം കാര്യങ്ങളൊന്നും ആരും ചെയ്തുകൂടാ എന്നല്ല ഇതിന്റെ അർത്ഥം. ബാഹ്യമായ മുൻകരുതലുകൾ കൊണ്ടൊന്നും അല്ലാഹു നിശ്ചയിച്ച കാര്യങ്ങൾ അവൻ ഉദ്ദേശിച്ചപോലെ നടക്കാതിരിക്കുകയില്ലെന്നും, എല്ലാറ്റിലും ഉപരിയായി അവന്റെമേൽ "തവക്കുൽ' (ഭരമേൽപിക്കൽ) ചെയ്യുകയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടുകയാണ് ആ വാക്യങ്ങൾ ചെയ്യുന്നത്. ഇൗ യാഥാർത്ഥ്യം (അ) തന്റെ ഉപദേശത്തോ ടൊപ്പം തന്നെ മക്കളെ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട് താനും സ്ല. (അല്ലാ ഹുവിൽ നിന്നുണ്ടാകുന്ന യാതൊന്നും ഞാൻ നിങ്ങളിൽ നിന്ന് തടുക്കുന്നതുമല്ല) എന്ന് തുടങ്ങി 67 -ാം വചനത്തിന്റെ അവസാനം വരെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ നോക്കുക. ഒരേ വാതിലിൽ കൂടി പ്രവേശിക്കരുതെന്ന് (അ) മക്കളെ ഉപദേശിച്ച തിന്റെ ആവശ്യമെന്തായിരുന്നു? ഇത് സംബന്ധിച്ചു ഒന്നിലധികം അഭിപ്രായങ്ങൾ നില വിലുണ്ട്. 1. നബി (അ)യുടെ മനിലുള്ള എന്തോ ഒരാവശ്യം നിർവ്വഹിച്ചുവെ ന്നേയുള്ളൂ. എന്ന് പറഞ്ഞുകൊണ്ട് ആ ആവശ്യത്തെ അല്ലാഹു അവ്യക്തമാക്കിവെച്ചിരിക്കുന്ന സ്ഥിതിക്ക് ആ ആവശ്യമെന്തായിരുന്നുവെന്ന് നാം ചുഴിഞ്ഞു നോക്കേണ്ടതില്ല. നിന്നോ, നബിവാക്യങ്ങളിൽ നിന്നോ അതിനെ നിർണയിക്കുന്നതിന് മതിയായ തെളിവുകളും നമുക്കില്ല. ഇൗ അഭിപ്രായമാണ് കൂടുതൽ സുരക്ഷിതമായതെന്നുള്ളതിൽ സംശയമില്ല. 2. സൗന്ദര്യവും, പ്രഭാവവും മുറ്റി നിൽക്കുന്ന ഒരു സംഘം ആളുകൾ അതും ഒരേ പിതാവിന്റെ വഴിക്ക് പ്രവേശിക്കുമ്പോൾ അത് കണ്ണേറ് (കരിങ്കണ്ണ്) ബാധി ക്കുവാൻ കാരണമായേക്കും. അതിൽനിന്ന് ഒഴിവാകുവാൻ വേണ്ടിയായിരുന്നു അത്. ഇബ്നു അ∫ാസ്, മുഹമ്മദുബ്നു മുജാഹിദ്, ള്വഹ്ഹാക്ക്, ക്വത്താദഃ, സുദ്ദീ (റ) മുതലായവരിൽ നിന്ന് ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. വ്യാഖ്യാ താക്കൾ പൊതുവിൽ സ്വീകരിച്ചു കാണുന്നത് ഇതാകുന്നു. (കണ്ണേറിനെ ഭയന്നാണ് നബി (അ) അങ്ങനെ പറഞ്ഞതെന്നുള്ളതിന് തെളിവുകാണുന്നില്ലെങ്കിലും കണ്ണേറ് സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീഥുകൾ കാണാവുന്നതാണ്) 3. അങ്ങനെയുള്ള ഒരു കൂട്ടം ആളുകളെ പെട്ടെന്ന് ഒന്നിച്ച് കാണുമ്പോൾ, അവരെ പ്പറ്റി പല സംശയങ്ങളും ജനങ്ങൾക്ക് തോന്നുവാൻ ഇടയുള്ളതുകൊണ്ടാണത്. വിഭാ ഗം - 9
12:69وَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَخَاهُۖ قَالَ إِنِّيٓ أَنَا۠ أَخُوكَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَعۡمَلُونَ
(69) അവർ (സഹോദരൻമാർ) യൂസുഫിന്റെ അടുക്കൽ പ്രവേശിച്ച പ്പോൾ, അദ്ദേഹം (യൂസുഫ്) തന്റെ സഹോദരനെ തന്നിലേക്ക് അണച്ചു കൂട്ടി; അദ്ദേഹം പറഞ്ഞു: "നിശ്ചയമാ യും, ഞാൻ നിന്റെ സഹോദരൻത ന്നെ. ആകയാൽ, അവർ പ്രവർത്തിച്ചു വരുന്നതിനെപ്പറ്റി നീ സങ്കടപ്പെടേണ്ട.' (69) അവർ പ്രവേശിച്ചപ്പോൾ യൂസുഫിന്റെ അടുക്കൽ അദ്ദേഹം തന്നിലേക്ക് കൂട്ടിച്ചേർത്തു, അണച്ചുകൂട്ടി തന്റെ സഹോദരനെ അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ (തന്നെ) നിന്റെ സഹോദരൻ അതിനാൽ നീ സങ്കടപ്പെടേണ്ട അവർ ആയിരിക്കുന്നതിനെപ്പറ്റി അവർ പ്രവർത്തിക്കും. സഹോദരന്മാർക്കിടയിൽനിന്ന് ബിൻയാമീനെ അദ്ദേഹം പ്രത്യേകം ആട്ടേഷിച്ചുഞാനാണ് നിന്റെ ജ്യേഷ്ഠൻ യൂസുഫ്, അവർ നമ്മോട് സ്വീകരിച്ചു വന്ന ചിറ്റമ്മ നയത്തെക്കുറിച്ചും മറ്റും എനി വ്യസനിക്കേണ്ടതില്ല എന്നൊക്കെ സ്വകാര്യമായി അറിയിച്ചുകൊടുത്തു. ഒരു (റ) പ്രസ്താവിച്ചതുപോലെനിന്നെ ഇവിടെ എന്റെ അടുക്കൽ തന്നെ നിറുത്തുവാനും അവരുടെ ഒന്നിച്ചു തിരിച്ചയക്കാതിരിക്കുവാനും (അടുത്ത വചനത്തിൽ കാണുന്നത്പോലുള്ള) വല്ല സൂത്രമാർഗങ്ങളും ഞാൻ വഴിയെ സ്വീകരിക്കുമെന്നുള്ള രഹസ്യവും അദ്ദേഹം ബിൻയാമീനെ അറിയിച്ചിരിക്കാം. അത് സ്വാഭാവികമാണല്ലോ.
12:70–72فَلَمَّا جَهَّزَهُم بِجَهَازِهِمۡ جَعَلَ ٱلسِّقَايَةَ فِي رَحۡلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلۡعِيرُ إِنَّكُمۡ لَسَٰرِقُونَ
قَالُواْ وَأَقۡبَلُواْ عَلَيۡهِم مَّاذَا تَفۡقِدُونَ
قَالُواْ نَفۡقِدُ صُوَاعَ ٱلۡمَلِكِ وَلِمَن جَآءَ بِهِۦ حِمۡلُ بَعِيرٖ وَأَنَا۠ بِهِۦ زَعِيمٞ
(70) എന്നിട്ട് അവരുടെ ഒരുക്കുസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോൾ, അദ്ദേഹം പാനപാത്രം തന്റെ സഹോദരന്റെ യാത്രാസാമാനത്തിൽ ആക്കി, പിന്നെ, ഒരാൾ വിളിച്ചു പറഞ്ഞു: ഹേ, വാഹനസംഘമേ, നിശ്ചയമായും നിങ്ങൾ മോഷ്ടാ ക്കൾ (71) അവർ അവരുടെ ധ വിളിച്ചു പറയുന്നവരുടെ പ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: എന്താണ് നിങ്ങ ൾക്കു (72) അവർ പറഞ്ഞു: ഞങ്ങൾക്ക് രാജാവിന്റെ അളവ് പാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവ(ന്നുത)രുന്നവന് ഒരു ഒട്ടകത്തിന്റെ ചുമട് (ധാന്യം സമ്മാനം) ഉണ്ട്. ഞാൻ അതിന് ത്ത ര വാ ദെ പ്പ ട്ട വ നു മാ കു ന്നു . ധ അക്കാര്യം ഞാൻ ഏൽക്കാം പ (70) എന്നിട്ട് അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോൾ അവ രുടെ ഒരുക്കുസാമാനം അദ്ദേഹം ആക്കി വെള്ളപ്പാത്രം, പാനപാത്രം, യാത്രാസാമാനത്തിൽ തന്റെ സഹോദരന്റെ പിന്നെ അറിയിപ്പ് നൽകി, പ്രഖ്യാപിച്ചു (വിളിച്ചു പറഞ്ഞു) ഒരു വിളിച്ചുപറയുന്നവൻ (ഒരാൾ) ഹേ യാത്രാ സംഘമേ, ഒട്ടക സംഘമേ നിശ്ചയമായും നിങ്ങൾ മോഷ്ടാക്കൾ തന്നെ (71) അവർ പറഞ്ഞു അവർ മുന്നിടുകയും ചെയ്തു (തിരിഞ്ഞു) അവരുടെ നേരെ എന്തൊന്നാണ് നിങ്ങൾക്ക് നഷ്ടപ്പെടുന്നത്, നിങ്ങൾക്ക് കാണാതാവുന്നത് (72) അവർ പറഞ്ഞു ഞങ്ങൾക്ക് നഷ്ടപ്പെടുന്നു, കാണാതാവുന്നു അളവുപാത്രം, അളവുകോപ്പ രാജാവിന്റെ അത് കൊണ്ടുവന്നവർക്കുണ്ട് ചുമട്, ഏറ്റുന്നത് ഒരൊട്ടകത്തിന്റെ ഞാൻ അതിനെപ്പറ്റി, അതിന് ഏൽക്കുന്നവനാണ്, ഉത്തരവാദിയാണ് (സിക്വായത്ത്) എന്ന വാക്ക് വെള്ളം കുടിക്കാനുള്ള സ്ഥാനത്തിനും, അത് കൊണ്ടുപോകുകയോ കുടിക്കുകയോ ചെയ്യുന്ന പാത്രത്തിനും ഉപയോഗിക്കപ്പെടും. എന്നതിന്റെ സ്ഥാനത്ത് എന്നും വായിക്കപ്പെട്ടിട്ടുണ്ട്. രണ്ടായാലും ഇടങ്ങഴി, അല്ലെങ്കിൽ നാഴിപോലെ അളവിന് ഉപയോഗിക്കുന്ന ഒരു പാത്രമാണത്. ഈ രണ്ട് വാക്കും ഒരേ പാത്രത്തെത്തന്നെ ഉദ്ദേശിച്ചു പറയുവാൻ കാരണം, വെള്ളം കുടിക്കുവാനും വിലപിടിച്ച ധാന്യങ്ങൾ അളക്കുവാനും അത് ഉപയോഗിക്കപ്പെട്ടിരുന്നതാണെന്നും, അളവു പാത്രത്തിന്റെ രൂപത്തിൽ ഉണ്ടാക്കപ്പെട്ട പാനപാത്രമായിരുന്നുവെന്നും പറയപ്പെടുന്നു. അതൊരു വെള്ളിക്കോപ്പയാ യിരുന്നുവെന്നും പറയപ്പെടുന്നു. ഏതായാലും രാജാവിന്റെ പാത്രമായത്കൊണ്ട് അതൊരു വിശേഷതരം പാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രഹസ്യം ബിൻയാമീനെ സ്വകാര്യമായി അറിയിച്ചതല്ലാതെ മറ്റുള്ള സഹോദരന്മാരെ അദ്ദേഹം അറിയിച്ചിട്ടില്ല. അവരിൽനിന്ന് മൂടിവെച്ചിരിക്കുകയാണത്. ആ സ്ഥിതിക്ക് ബിൻയാമീനെ അവരൊന്നിച്ചു വിട്ടയക്കുകയില്ലെന്ന് പറയുവാൻ ന്യായമില്ല. അതുകൊണ്ട് ബിൻയാമീനെ അവർ സ്വയം വിട്ടുകൊടുക്കുമാറുള്ള ഒരു സൂത്രം അദ്ദേഹം പ്രയോഗിച്ചു. അവരുടെ ധാന്യക്കെട്ടുകൾ കെട്ടിത്തയ്യാറാക്കി കൊടുത്തപ്പോൾ അവരറിയാതെ ബിൻയാമീന്റെ കെട്ടിൽ രാജാവിന്റെ പാനപാത്രവും ഇട്ടു കെട്ടുവാൻ ഏർപ്പാടുചെയ്തു. സഹോദരന്മാർ സ്ഥലം വിട്ടപ്പോഴേക്കും പിന്നാലെ പറഞ്ഞ വിളിച്ചുപറഞ്ഞു. പാനപാത്രം ബിൻയാമീന്റെ കെട്ടിൽ ഇട്ടതു അറിയാതെ, അവർ സ്ഥലം വിട്ട ഉടനെ ആ പാത്രം യഥാസ്ഥാനത്ത് കാണാതെ വന്നപ്പോൾ വല്ല ഉദ്യോഗസ്ഥന്മാരും സ്വന്തം നിലക്ക് വേഗം പോയിവിളിച്ചു പറഞ്ഞതാണോ? അതല്ല, അവർ യഥാർത്ഥം അറിഞ്ഞുകൊണ്ട്തന്നെ യൂസുഫ് നബി (അ) ന്റെ കൽപനയനുസരിച്ചു വിളിച്ചു പറഞ്ഞതാണോ? രണ്ടിനും സാദ്ധ്യതയുണ്ടെന്നും, കൂടുതൽ സാധ്യത കാണുന്നത് ആദ്യം പറഞ്ഞ പ്രകാരമായിരിക്കുവാനാണെന്നും റാസീ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. വിളിച്ചു പറഞ്ഞ ആൾ അവരോട് നിങ്ങൾ മോഷ്ടാക്കളാണ് ( ) എന്ന് പറഞ്ഞതാണ് അദ്ദേഹം അതിന് കാരണം പറയുന്നത്. പക്ഷേ, മറ്റൊരു സംഗതികൂടി ആലോചിക്കേണ്ടതുണ്ട്. കാണാതായ പാത്രം ആര് തരുന്നുവോ അവർക്ക് ഒരൊട്ടകത്തിന് വഹിക്കാവുന്നത്ര ധാന്യം സമ്മാനം കൊടുക്കാമെന്നും, അതിന് ഞാൻ ഉത്തരവാദിയാണെന്നും കൂടി അയാൾ വിളിച്ചുപറയുന്നു. ഇൗ സമ്മാനം അന്നത്തെ പരിതഃസ്ഥിതിക്ക് വളരെ വിലപിടിച്ചതാണെന്നും, അധികൃതമായ സമ്മതം ലഭിക്കാതെ അയാൾ അത് ഏറ്റുപറയുവാൻ പ്രയാസമാണെന്നും ഓർക്കേണ്ടതുണ്ട്. ഇൗ നിലക്ക് നോക്കുമ്പോൾ, ആ വിളിച്ചുപറഞ്ഞത് യൂസുഫ് നബി (അ) ന്റെ അറിവോടെയും, ആവശ്യപ്രകാരവും ആയിരിക്കുവാനാണ് ന്യായം കാണുന്നത്. അല്ലാത്തപക്ഷം അവർ മോഷ്ടാക്കളാണെന്ന് തെളിഞ്ഞാൽ അവരുടെമേൽ നടപടി എടുക്കുമെന്നല്ലാതെ, അവർക്ക് ഇനാം നൽകുമെന്ന് പറയുവാൻ ന്യായം കാണുന്നില്ല, വാസ്തവം അല്ലാഹുവിനറിയാം. വിളിച്ചു പറഞ്ഞത് യൂസുഫ് നബി (അ) ന്റെ അറിവോടെത്തന്നെയായിരുന്നാലും നിങ്ങൾ എന്ന പ്രയോഗം അതിന്റെ സാക്ഷാൽ അർത്ഥത്തിലല്ലെന്നും, ബാഹ്യാവസ്ഥയെ അടിസ്ഥാനമാക്കി സൂത്രത്തിൽ ഉപയേഗിച്ച വാക്കാണെന്നും കരുതുവാനേയുള്ളൂ. അദ്ദേഹം അറിഞ്ഞുകൊണ്ട്തന്നെയാണല്ലോ പാനപാത്രം ബിൻയാമീന്റെ കെട്ടിലാക്കിയത്. എന്നിട്ട് 76-ാം വചനത്തിൽ പറയുന്നത് മറ്റുള്ളവരുടെ കെട്ടുകളെല്ലാം പരിശോധിച്ചശേഷം മാത്രമാണ് അദ്ദേഹം ബിൻയാമീന്റെ കെട്ടുപരിശോധിക്കുന്നതും. ഇതൊരു തന്ത്രമായിരുന്നുവെന്ന് അല്ലാഹു തന്നെ അവിടെ പറയുന്നുമുണ്ട്. ഇങ്ങിനെയൊരു സൂത്രം പ്രയോഗിച്ചത് കേവലം ഒരു വഞ്ചനയായോ, വഞ്ചിക്കുവാൻവേണ്ടിയോ അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അസൂയ നിമിത്തം അദ്ദേഹത്തെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും, കിണറ്റിലെറിയുകയും, അടിമയാക്കിത്തീർക്കുകയും, എന്നിട്ട് ചെന്നായ പിടിച്ചുവെന്ന് ഉപായം പറയുകയും, ഇക്കാലംവരെ അക്കാര്യം മൂടിവെച്ചുകൊണ്ടിരിക്കുകയും ചെയ്ത അവരോട് വളരെ ഉദാരവും മാന്യവുമായ നിലക്ക് പെരുമാറിക്കൊണ്ടിരുന്നശേഷം അവരെ ചിന്തിപ്പിക്കുവാനും അവർക്കൊരു പാഠം പഠിപ്പിക്കുവാനുംവേണ്ടി, ഇങ്ങിനെ ഒരു തന്ത്രം പ്രയോഗിച്ചത് ഒരിക്കലും ഒരു വഞ്ചനയാകുന്നില്ല. ഭാവിയിൽ അതവരുടെ തന്നെയും നന്മയിലാണ് കലാശിക്കുന്നതും. വിളിച്ചു പറഞ്ഞ ആളോട് അവരുടെ മറുപടി ഇതായിരുന്നു:-
12:73–75قَالُواْ تَٱللَّهِ لَقَدۡ عَلِمۡتُم مَّا جِئۡنَا لِنُفۡسِدَ فِي ٱلۡأَرۡضِ وَمَا كُنَّا سَٰرِقِينَ
قَالُواْ فَمَا جَزَـٰٓؤُهُۥٓ إِن كُنتُمۡ كَٰذِبِينَ
قَالُواْ جَزَـٰٓؤُهُۥ مَن وُجِدَ فِي رَحۡلِهِۦ فَهُوَ جَزَـٰٓؤُهُۥۚ كَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ
(73) അവർ പറഞ്ഞു: അല്ലാഹു തന്നെയാണ(സത്യം)! ഞങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ വന്നിട്ടില്ലെന്ന് തീർച്ചയായും നിങ്ങൾ ക്കറിയാമല്ലോ; ഞങ്ങൾ മോഷ്ടാക്ക ളായിരുന്നിട്ടുമില്ല. (74) അവർ ധ വിളിച്ചു പറയുന്ന വർ പ പറഞ്ഞു: "എന്നാൽ, നിങ്ങൾ കളവ് പറയുന്നവരാണെങ്കിൽ അതിന്റെ പ്രതിഫലം (ശിക്ഷ) എന്താണ്? (75) അവർ പറഞ്ഞു: "അതിന്റെ പ്രതിഫലം, ഏതൊരുവന്റെ യാത്രാ സാമാനത്തിൽ അത് കാണപ്പെട്ടുവോ അവൻ തന്നെ അതിന്റെ പ്രതിഫലം ധ അവനെ നിങ്ങൾക്ക് പിടിച്ചുവെ ക്കാം, പ അപ്രകാരമത്രെ, ഞങ്ങൾ അക്രമികൾക്ക് പ്രതിഫലം നൽകുന്ന ത്.' (73) അവർ പറഞ്ഞു അല്ലാഹുവിനെത്തന്നെയാണ (സത്യം) തീർച്ചയായും നിങ്ങളറിഞ്ഞിട്ടുണ്ട് ഞങ്ങൾ വന്നിട്ടില്ലെന്നു ഞങ്ങൾ കുഴപ്പം (നാശം) ഉണ്ടാക്കുവാൻ ഭൂമിയിൽ, നാട്ടിൽ ഞങ്ങളായിരുന്നിട്ടുമില്ല മോഷ്ടാക്കൾ (74) അവർ പറഞ്ഞു എന്നാലെന്തക്കാണ് അതിന്റെ പ്രതിഫലം നിങ്ങളാണെങ്കിൽ കളവ് (വ്യാജം) പറയുന്നവർ (75) അവർ പറഞ്ഞു അതിന്റെ പ്രതിഫലം ആർ, ഏതൊരുവൻ കാണപ്പെട്ടു, അത് കണ്ടുകിട്ടി അവന്റെ യാത്രാ സാമാനത്തിൽ എന്നാ ലവൻ അതിന്റെ പ്രതിഫലമാണ് അപ്രകാരമത്രെ, അതുപോലെ ഞങ്ങൾ പ്രതിഫലം നൽകുന്നത് (നൽകുന്നു) അക്രമികൾക്ക് തങ്ങളിൽപെട്ട ആരെങ്കിലും ആ പാനപാത്രം എടുത്തുകൊണ്ട് പോന്നിരിക്കാമെന്ന് അവർക്ക് ഊഹിക്കാൻ കാരണമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ആരോപണം അവർ പരിചയപ്പെട്ടിടത്തോളം ഞങ്ങൾ കുഴപ്പക്കാരും അക്രമിക ളുമല്ലെന്ന് നിങ്ങൾക്കറിയുവാൻ കഴിഞ്ഞിട്ടുണ്ടല്ലോ. മോഷണകൃത്യം നടത്തുന്ന സമ്പ്ര ദായക്കാരല്ല ഞങ്ങൾ. അഥവാ പ്രവാചകന്മാരുടെ പാരമ്പര്യം നിലനിറുത്തിപ്പോരുന് നവ രാണ് ഞങ്ങൾ എന്നൊക്കെ അവർ പറഞ്ഞുനോക്കി. ആരോപണം ഉന്നയിച്ചവർ അത് കൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. നിങ്ങൾ പറയുന്നത് സത്യമല്ലെന്ന് തെളിഞ്ഞാൽ എന്ത് വേണം എന്നായി. ആർ മോഷണം ചെയ്തതായിക്കണ്ടുവോ അയാളെ നിങ്ങൾക്ക് വിട്ടു തരാം. ഇതായിരുന്നു മറുപടി. ഇബ്റാഹീം നബി(അ)യുടെ (നിയമനടപടി) പ്രകാരം മോഷ്ടാവിന്റെ ശിക്ഷ, മോഷ്ടിക്കപ്പട്ട സ്വത്തിന്റെ ഉടമസ്ഥന് അവനെ വിട്ടുകൊടുക്കലായിരുന്നുവെ ന്നും, ഒരു നിശ്ചിതകാലം അവന്റെ ബന്ധനത്തിലോ, അടിമത്തത്തിലോ അവൻ കഴി ഞ്ഞുകൂടേണ്ടിയിരുന്നുവെന്നും വ്യാഖ്യാതാക്കൾ പറഞ്ഞു കാണുന്നു. അത് കൊണ്ടാണ് അവർ അങ്ങനെ മറുപടി പറഞ്ഞതെന്നും, "ഞങ്ങൾ അക്രമികൾക്ക് അപ്ര കാരമാണ് പ്രതിഫലം നൽകുക' എന്ന് അവർ പറയുവാൻ കാരണം അതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അടുത്തവചനത്തിൽ (രാജാവിന്റെ നിയമ നടപടി പ്രകാരം അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കുവാൻ നിവൃത്തിയു ണ്ടായിരുന്നില്ല) എന്ന വാക്യം അതിന് പിൻബലവും നൽകുന്നു. ഇത് ശരിയാണെ ങ്കിൽ, പിന്നെ അവിടെ മറ്റൊരഭിപ്രായത്തിന് സ്ഥാനമില്ല. ശരിയല്ലെന്ന് വന്നാൽ, തങ്ങ ളുടെ കൂട്ടത്തിൽ ആരും ആ പാത്രം എടുത്തിരിക്കുകയില്ലെന്ന് അവർക്ക് വിശ്വാസമു ള്ളതുകൊണ്ട് വല്ലവനും അങ്ങിനെ ചെയ്തിട്ടുണ്ടെന്ന് തെളിയുന്നപക്ഷം അവന്റെ മേൽ വേണ്ടുന്ന ശിക്ഷാനടപടി എടുക്കുവാൻ അവനെ ഞങ്ങൾ നിങ്ങൾക്ക് വിട്ടുതരാം എന്ന അർഥത്തിലും ആയിരിക്കാം ആ മറുപടി മാത്രമല്ല, അറിഞ്ഞുകൊണ്ട് തന്നെ യൂസുഫ് (അ) പാനപാത്രം ബിൻയാമീന്റെ കെട്ടിൽ ഒളിപ്പിച്ചുവെച്ചത് സഹോദരന്മാ രിൽനിന്ന് അനുജനെ വിട്ടുകിട്ടുവാനുള്ള സൂത്രമായിരുന്നുവല്ലോ. ആ സ്ഥിതിക്ക് അവ രിൽ നിന്ന് അങ്ങിനെയുള്ള ഒരു മറുപടി കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കുവാ നാണ് കാരണം കാണുന്നത്. ഒടുവിൽ കലാശിച്ചതും അത്തന്നെ. എനി, എല്ലാവരു ടെയും ഭാണ്ഡങ്ങൾ അഴിച്ചു പരിശോധിക്കുവാനാണുള്ളത്.
12:76فَبَدَأَ بِأَوۡعِيَتِهِمۡ قَبۡلَ وِعَآءِ أَخِيهِ ثُمَّ ٱسۡتَخۡرَجَهَا مِن وِعَآءِ أَخِيهِۚ كَذَٰلِكَ كِدۡنَا لِيُوسُفَۖ مَا كَانَ لِيَأۡخُذَ أَخَاهُ فِي دِينِ ٱلۡمَلِكِ إِلَّآ أَن يَشَآءَ ٱللَّهُۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ وَفَوۡقَ كُلِّ ذِي عِلۡمٍ عَلِيمٞ
(76) എന്നിട്ട്, അദ്ദേഹത്തിന്റെ സഹോദരന്റെ സഞ്ചിക്കുമുമ്പ് അവ രുടെ സഞ്ചികളെക്കൊണ്ട് അദ്ദേഹം (പരിശോധന) തുടങ്ങി. പിന്നീട് (ഒടു ക്കം) തന്റെ സഹോദരന്റെ സഞ്ചിയിൽ നിന്ന് അത് (പാനപാത്രം) അദ്ദേഹം പുറത്തെടുത്തു. അപ്രകാരം, യൂസുഫി ന് വേണ്ടി നാം (അല്ലാഹു) തന്ത്രം പ്രയോഗിച്ചു (കൊടുത്തു). രാജാ വിന്റെ മത (നിയമ) നടപടിപ്രകാരം അദ്ദേഹത്തിന് തന്റെ സഹോദരനെ പിടി(ച്ചുവെ)ക്കുവാൻ നിവൃത്തിയു ണ്ടായിരുന്നില്ല;- അല്ലാഹു ഉദ്ദേശിക്കു ന്നതായാലല്ലാതെ. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികൾ ഉയർത്തുന്നു. എല്ലാ അറി വുള്ളവന്റെയും മീതെ ഒരു അറിയു ന്നവനുണ്ട്. (76) എന്നിട്ട് (അങ്ങനെ - എന്നാൽ) അദ്ദേഹം തുടങ്ങി, ആരംഭിച്ചു അവരുടെ സഞ്ചി (ചരക്ക് - പാത്രം - പൊതി)കൾകൊണ്ട് സഞ്ചിയുടെ മുമ്പ് തന്റെ സഹോദരന്റെ പിന്നീട് അതിനെ അദ്ദേഹം പുറത്തെടുത്തു, പുറത്ത്കൊണ്ടുവന്നു സഞ്ചിയിൽ നിന്ന് തന്റെ സഹോദരന്റെ അപ്ര കാരം നാം തന്ത്രം പ്രയോഗിച്ചു യൂസുഫിന്വേണ്ടി ആകുകയില്ല (നിവൃത്തിയില്ല) അദ്ദേഹം പിടിക്കുവാൻ, എടുക്കുവാൻ തന്റെ സഹോദ രനെ മത(നിയമ)നടപടിയിൽ (നടപടി പ്രകാരം) രാജാവിന്റെ ഉദ്ദേശിക്കുന്നതായാലല്ലാതെ അല്ലാഹു നാം ഉയർത്തുന്നു പല പദവി (പടി)കൾ നാം ഉദ്ദേശിക്കുന്നവരെ മീതെയുണ്ട് എല്ലാ അറിവു ള്ളവന്റെയും ഒരു അറിയുന്നവൻ എല്ലാ ജ്ഞാനികൾക്കും ഉപരിയായി സർവ്വജ്ഞനായ അല്ലാഹു ഉണ്ടെന്നും, അറി വുള്ള ഏതൊരുവനായാലും അവനെക്കാൾ അറിയുന്ന വെറൊരാൾ ഉണ്ടായിരിക്കുകയും ഒടുക്കം അത് അല്ലാഹുവിൽ ചെന്നവസാനിക്കുകയും ചെയ്യുമെന്നും - ഇങ്ങനെ രണ്ടു പ്രകാരത്തിൽ - ഈ ഒടുവിലത്തെ വാക്യത്തിന് സാരം കൽപിക്കപ്പെട്ടിട്ടുണ്ട്. രണ്ടി ന്റെയും കലാശം ഒരേ തത്വത്തിലേക്ക് തന്നെ.
12:77۞قَالُوٓاْ إِن يَسۡرِقۡ فَقَدۡ سَرَقَ أَخٞ لَّهُۥ مِن قَبۡلُۚ فَأَسَرَّهَا يُوسُفُ فِي نَفۡسِهِۦ وَلَمۡ يُبۡدِهَا لَهُمۡۚ قَالَ أَنتُمۡ شَرّٞ مَّكَانٗاۖ وَٱللَّهُ أَعۡلَمُ بِمَا تَصِفُونَ
(77) അവർ (സഹോദരൻമാർ) പറഞ്ഞു: "അവൻ മോഷ്ടിക്കുന്നെ ങ്കിൽ, മുമ്പ് അവന്റെ ഒരു സഹോദ രനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്' എന്നാൽ, യൂസുഫ് അത് തന്റെ മനിൽ രഹസ്യമാക്കിവെച്ചു; അതിനെ (ക്കുറിച്ച്) അവരോട് (ഒന്നും) വെളി വാക്കിയതുമില്ല. അദ്ദേഹം (സ്വയം) പറഞ്ഞു: നിങ്ങൾ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു. ധ നിങ്ങളുടെ നിലപാട് വളരെ മോശം! പ അല്ലാഹു, നിങ്ങൾ (ഈ) വിശേഷിപ്പിക്കു ന്നതിനെപ്പറ്റി നല്ല വണ്ണം അറിയുന്ന വനാണ്. (77) അവർ പറഞ്ഞു അവൻ മോഷ്ടിക്കുന്നുവെങ്കിൽ മോഷ്ടിച്ചിട്ടുണ്ട് അവന്റെ ഒരു സഹോദരൻ മുമ്പ് അപ്പോൾ അതിനെ സ്വകാര്യമാക്കി (മറച്ചു)വെച്ചു യൂസുഫ് തന്റെ മനിൽ അതിനെ വെളിപ്പെടുത്തിയതുമില്ല അവരോട് അദ്ദേഹം പറഞ്ഞു നിങ്ങൾ മോശ (ചീത്ത)പ്പെട്ടവരാണ് സ്ഥാനം, നിലപാട് അല്ലാഹു ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് നിങ്ങൾ വിശേഷിപ്പി(വിവരിവർണി)ക്കുന്നതിനെപ്പറ്റി സഹോദരന്മാരുടെ സാമാനങ്ങൾ പരിശോധിക്കുന്ന കാര്യം യൂസുഫ് നബി (അ) തന്നെ നടത്തി. ആദ്യം തന്നെ ബിൻയാമീന്റെ സാമാനം പരിശോധിക്കുന്ന പക്ഷം അത് സംശയത്തിനിടയാകുമെന്നുവെച്ച് മറ്റുള്ളവരുടേതെല്ലാം ആദ്യം അഴിച്ചുപരിശോധിച്ചു; അവസാനം ബിൻയാമീന്റേതും. പാനപാത്രം അതിൽനിന്ന് കണ്ടെടുത്തതോടുകൂടി അവർക്ക് അപമാനവും കോപവും പിടിപെട്ടുവെന്ന് പറയേണ്ടതില്ലല്ലോ. അവൻ മോഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിൽ ആശ്ചര്യപ്പെടുവാനില്ല; അവന്റെ ഉമ്മയിൽനിന്നുള്ള ഒരു സഹോദരൻ അവന്നുണ്ടായിരുന്നു. അവനും മുമ്പ് മോഷണം നടത്തുകയുണ്ടായിട്ടുണ്ട് എന്ന് പഞ്ഞു അവർ ബിൻയാമീനെ തരം താഴ്ത്തി. അവർ രണ്ടാളും അത്തരക്കാരാണെങ്കിലും ഞങ്ങൾ അങ്ങിനെയുള്ളവരല്ലെന്ന് അവർ ധ്വനിപ്പിച്ചു. ഒരു സഹോദരൻ എന്ന് പറഞ്ഞത് യൂസുഫ് നബി (അ) നെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാണല്ലോ. താൻ യൂസുഫാണെന്ന് അവരെ അറിയിച്ചിട്ടില്ല; ആ സ്ഥിതിക്ക് ആ വിഷയത്തെപ്പറ്റി അദ്ദേഹം വിശേഷിച്ചൊന്നും മറുപടി പറഞ്ഞില്ല. അതിരിക്കട്ടെ, നിങ്ങളുടെ സ്ഥിതി വളരെ മോശംതന്നെ നിങ്ങൾ ആ പറഞ്ഞതിന്റെ യഥാർത്ഥാവസ്ഥ എന്ന് സ്വയം പറഞ്ഞതേയുള്ളൂ. ഇവൻ മോഷ്ടിച്ചെങ്കിൽ ഇവന്റെ ഒരു സഹോദരനും മുമ്പ് മോഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, യൂസുഫ് നബി (അ) ന്റെ പേരിൽ ചുമത്തപ്പെട്ട ഒരു മോഷണക്കേ് കണ്ടുപിടിക്കുവാൻ പലരും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ, അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് കുടുംബത്തിൽപെട്ട ആരുടെയോ ഒരു വിഗ്രഹം അവരറിയാതെ അദ്ദേഹം എടുത്തുകൊണ്ടുപോരുകയുണ്ടായിട്ടുണ്ടെന്നും മറ്റും ചിലർ പ്രസ്താവിച്ചു കാണുന്നു. വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് അത് സ്വീകരിക്കുവാൻ നിവൃത്തിയില്ല. ചില മഹാന്മാർ പറയുന്നതുപോലെ, അപമാനത്തിന് തെല്ലൊരു ആശ്വാസം കണ്ടെത്തുവാൻവേണ്ടി അവർ അത് വെറുതെയങ്ങ് പറഞ്ഞതായിരിക്കുവാൻ തികച്ചും സാദ്ധ്യതയുണ്ട്താനും. അതുവരെയുള്ള അവരുടെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ ഒരു അസാംഗത്യവും കാണുന്നില്ലതാനും. ബിൻയാമീന്റെ സാമാനത്തിൽ പാനപാത്രം ഇടുവാൻ തോന്നിപ്പിച്ചത്, സഹോദരന്മാർ സംഗതി അറിയാത്ത വിധത്തിൽ അത് ബിൻയാമീന്റെ സാമാനങ്ങളിൽനിന്ന് ലഭിച്ചു, മോഷ്ടിച്ചവനെ നിങ്ങൾക്ക് വിട്ടുതരാമെന്ന് സഹോദരന്മാർ പറഞ്ഞത്, അങ്ങിനെ അവരുടെ വാക്കനുസരിച്ചുതന്നെ ബിൻയാമീനെ തന്റെകൂടെ നിറുത്തുവാൻ യൂസുഫ് നബി (അ)നു വേണ്ടി അല്ലാഹു നടത്തിയ ചി ല തന്ത്രങ്ങളാണെന്നും, അങ്ങിനെ ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ, ആ നാട്ടിലെ രാജകീയ നിയമ നടപടിയനുസരിച്ചു അനുജനെ അവിടെ തടഞ്ഞുനിറുത്തുവാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ലെന്നും, അതുകൊണ്ടാണ് അങ്ങിനെ ചെയ്തതെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. (സ്ല ) വല്ല കാര്യവും സാധിപ്പിക്കുവാൻവേണ്ടി തുറന്നമാർഗത്തിലൂടെയല്ലാതെ കൗശലവും ഉപായവും പ്രയോഗിക്കുന്നതിനാണ് (കൈദ്) എന്ന് പറയപ്പെടുന്നത്. ഇമാം റാഗിബ് (റ) പറയുന്നു: കൈദ് എന്നാൽ ഒരുതരം കൗശലപ്രയോഗമാണ്. അത് ആക്ഷേപാർഹവും പ്രശംസാർഹവു മായിരിക്കാറുണ്ട്. അധികവും ആക്ഷേപാർഹമായതിലാണ് അത് ഉപയോഗിക്ക പ്പെടാറെങ്കിലും ശരി. ( ) അപ്പോൾ തന്ത്രംപ്രയോഗിച്ചുവെന്ന് പറയുന്നിടത്തെല്ലാം അത് ആക്ഷേപാർഹമായ തന്ത്രമായിരിക്കുമെന്നോ, അക്രമമായിരിക്കുമെന്നോ കരുതിക്കൂടാത്തതാണ്. പ്രയോഗിച്ച സന്ദർഭവും രൂപവും നോക്കിയിട്ടുവേണം നല്ലതോ ചീത്തയോ എന്ന് വിലയിരുത്തുവാൻ. യൂസുഫ് നബി (അ) ന്റെ സഹോദരന്മാർ ഇക്കാലമത്രയും അദ്ദേഹത്തോടും ബിൻയാമീനോടും അനുവർത്തിച്ചുവന്ന നയങ്ങൾ മുമ്പിൽ വെച്ചുകൊണ്ട് നോക്കുമ്പോൾ അവരോട് അനുവർത്തിക്കപ്പെട്ട പ്രസ്തുത നയങ്ങൾ മുഴുവനും നീതീകരിക്കപ്പെടാവുന്നതേയുള്ളുവെന്നും, ഒന്നും തന്നെ വഞ്ചനയോ അക്രമമോ അല്ലെന്നും കാണാവുന്നതാണ്. മുമ്പാരും പറഞ്ഞു കാണാത്ത പുത്തൻ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക താൽപര്യം കാണിക്കാറുള്ള ചിലർ ഇവിടെ പ്രസ്താവിച്ചു കാണുന്ന ചില വാക്യങ്ങൾ വായിക്കുമ്പോൾ അഗ്ഗുതവും അനുകമ്പയും തോന്നിപ്പോകുന്നു. അവർ പറയുകയാണ്: ഒരു സമ്മാനവും സ്മാരകവുമായി മറ്റുള്ളവർ അറിയാതെ, ആ കോപ്പ യൂസുഫ് നബി (അ) സഹോദരന്റെ ചാക്കിലിട്ടു. കൊട്ടാരജോലിക്കാർ കുറെ കഴിഞ്ഞപ്പോൾ കോപ്പ കാണുന്നില്ല. ഒടുവിൽ ഇവരെ പിടികൂടി. കിട്ടിയപ്പോൾ മറ്റു സഹോദരന്മാരെ ഓർത്തു യൂസുഫ് നബി (അ)നു കള്ളി പറയുവാൻ നിവൃത്തിയുമില്ല. അദ്ദേഹം വിഷമിച്ചു. പക്ഷേ, പ്രതീക്ഷിക്കാത്ത ഒരു നേട്ടമുണ്ടായി. സഹോദരനെ തനിക്ക് വിട്ടുകിട്ടി. ഇതാണ് നാം ഗൂഢതന്ത്രം പ്രയോഗിച്ചു എന്ന് അല്ലാഹു പറഞ്ഞത്. അല്ലാതെ യൂസുഫ് നബി (അ) വഞ്ചനാരൂപത്തിൽ കോപ്പ ചാക്കിലിടുക, എന്നിട്ട് നിങ്ങൾ കള്ളന്മാരാണെന്ന് പറയുക, ഒടുക്കം അദ്ദേഹം ചെയ്ത കുറ്റത്തിന് അവരെ ശിക്ഷിക്കുക ഇതൊന്നും ഒരു നബിയുടെ പക്കൽനിന്നും സാദ്ധ്യമല്ല. ഇതാണവരുടെ വാക്ക്. അല്ലാഹു പറഞ്ഞ വാക്യങ്ങളുടെ നേർക്കുനേരെയുള്ള താൽപര്യങ്ങൾക്കും, വ്യാഖ്യാതാക്കളുടെ പ്രസ്താവനകൾക്കും വിരുദ്ധമായി ഇങ്ങിനെയൊരു പുതിയ അഭിപ്രായ പ്രകടനത്തിന് ഇവരെ പ്രേരിപ്പിച്ചത് രണ്ട് കാര്യങ്ങളാണെന്ന് ആ പ്രസ്താവനയിൽനിന്ന് വ്യക്തമാണ്. (1) യൂസുഫ് നബി (അ) വഞ്ചനാപരമായ ചില ഗൂഢതന്ത്രങ്ങൾ ( ഭ ഭഴ ജനങ്ങൾ ധരിച്ചുവശായിട്ടുള്ളതെന്ന് ഇവർ കരുതി. അതുകൊണ്ട് ആ ധാരണ നീക്കം ചെയ്യുക. (2) യൂസുഫ് നബി (അ)യുടെ പ്രവാചകത്വ പദവിക്ക് യോജിക്കുന്നതെന്ന് ഇവർക്ക് തോന്നിയ രൂപത്തിലുള്ള ഒരു പുതിയ വ്യാഖ്യാനം അവതരിപ്പിക്കുവാനുള്ള മോഹം. ഇൗ രണ്ട് വിഷയത്തിലും ഇവർ പരാജയപ്പെടുകയാണ് വാസ്തവത്തിൽ ഉണ്ടായതെന്ന് താഴെ കാണുന്ന വസ്തുതകളിൽനിന്ന് മനിലാക്കാവുന്നതാണ്:- (1) ബിൻയാമീന് ഒരു സമ്മാനവും സ്മാരകവുമായിട്ടാണ് ആ പാത്രം ആരും അറിയാതെ അദ്ദേഹത്തിന്റെ ചാക്കിൽ യൂസുഫ് നബി (അ) ഇട്ടതെന്നാണല്ലോ ഇവർ സമ്മാനമോ സ്മാരകമോ ആയിരുന്നുവെന്ന് ഇവർ സ്വയം സങ്കൽപിച്ചുണ്ടാക്കിയെന്നല്ലാതെ അത് ശരിവെക്കുന്ന നേരിയ ഒരു സൂചനപോലും മറ്റോ ഇല്ല. ഉണ്ടെങ്കിൽ ഇവരത് പൊക്കിക്കാട്ടുകയും ചെയ്യുമായിരുന്നു. നേരെമറിച്ച് ബിൻയാമീനെ സഹോദരന്മാർ സ്വയം ഇവിടെ വിട്ടുപോകുവാൻ കാരണമാക്കുന്ന ഒരു സൂത്രമായിരുന്നു അതെന്ന് നിഷ്പക്ഷമായി പ്രസ്താവനകൾ പരിശോധിക്കുന്ന ഏതൊരാൾക്കും മനിലാകുകയും ചെയ്യാം. രാജാവിന്റെ പാത്രമായിരുന്നു അതെന്ന് അല്ലാഹു പറയുന്നു. എന്നിരിക്കെ, രാജാവിന്റെ സമ്മതം വാങ്ങാതെ അത് അനുജന് യൂസുഫ് നബി (അ) എങ്ങിനെ സമ്മാനമായി കൊടുക്കും? സമ്മതം വാങ്ങിയിരുന്നുവെന്ന് വെക്കുക. എന്നാലും ഒരു നിലക്കാണ് അദ്ദേഹം ആ പാത്രം ചാക്കിൽവെച്ചതെങ്കിൽ, ചുരുങ്ങിയപക്ഷം ആ വിവരം ബിൻയാമീനെയെങ്കിലും അറിയിക്കേണ്ടതായിരുന്നു. അതദ്ദേഹം ചെയ്തില്ല. ആരും അറിയാതെ ചാക്കിൽ നിക്ഷേപിച്ചുവെന്നിരിക്കട്ടെ, കൊട്ടാര ജോലിക്കാർ തന്റെ സഹോദരന്മാരെ മോഷ്ടാക്കളാണെന്ന് ആക്ഷേപിച്ചപ്പോഴെങ്കിലും അതിനെപ്പറ്റി അവരെ ആക്ഷേപിക്കുവാനില്ലെന്നും അത് അവരിൽ ഒരാൾക്ക് സമ്മാനമായി കൊടുത്തതാണെന്നും അദ്ദേഹം പറയേണ്ടതല്ലേ? കാരണവശാൽ അതും പറഞ്ഞില്ലെന്നുവെക്കുക. എന്നാൽ, അത് കണ്ടുകിട്ടിയപ്പോഴെങ്കിലും യഥാർത്ഥം വെളിവാക്കേണ്ടതല്ലേ? (2) അനുജനെ വിട്ടുകിട്ടുവാനുള്ള ഒരു സൂത്രമായിട്ടാണ് പാത്രം അനുജന്റെ സാമാനത്തിൽ ആരും അറിയാതെ അദ്ദേഹം വെച്ചതെങ്കിൽ അതൊരു വഞ്ചനയാണെന്നും അത് യൂസുഫ് നബി (അ) യിൽ നിന്നും ഉണ്ടാകാവതല്ലെ ന്നുമാണല്ലോ ഇവരുടെ വാദം. ഇതൊരു വഞ്ചനയാണെങ്കിൽ, അതുവരെയും താൻ യൂസുഫാണെന്ന് പറയുവാൻ മടിച്ചതും ബിൻയാമീനോട് മാത്രം സ്വകാര്യമായി അത് പറഞ്ഞതും, അനുജന്റെ സാമാനത്തിൽ നിന്നും പാത്രം കിട്ടിയപ്പോൾ അത് ഞാൻ അതിൽ വെച്ചതാണെന്ന് വ്യക്തമാക്കാതിരുന്നതും, ബിൻയാമീൻ അതെടുത്തു കൊണ്ടുപോയതാണെന്നുള്ള പേരിൽ ബിൻയാമീനെ അവിടെ പിടിച്ചുവെച്ചതും, കൊട്ടാരജോലിക്കാരോടുപോലും പറയാതിരുന്നതുമൊക്കെ വഞ്ചനകളായി എന്തുകൊണ്ടിവർ എണ്ണിയില്ല? ഇവർ പറയുംപോലെ, ആരും അറിയാതെ പാത്രം താനാണ് ബിൻയാമീന്റെ സാമാനത്തിൽ വെച്ചതെന്നറിയാവുന്ന അദ്ദേഹം ആദ്യമേ ബിൻയാമീന്റെ സാമാനം പരിശോധിക്കാതെ മറ്റു സഹോദരന്മാരുടെ സാമാനങ്ങൾ ആദ്യമായി പരിശോധിച്ചത് ഇവരുടെ ദൃഷ്ടിയിൽ എന്തുകൊണ്ട് വഞ്ചനയായില്ല? മാത്രമല്ല, അവൻ മോഷ്ടിക്കുന്നുവെങ്കിൽ അവന്റെ ഒരു സഹോദരനും മോഷ്ടിച്ചിട്ടുണ്ട് എന്ന് സഹോദരന്മാർ പറഞ്ഞ വാക്ക് അദ്ദേഹം സമ്മതിച്ചു വാസ്തവമാക്കിയെന്നും വരുന്നു. കാരണം, രാജാവിന്റെ പാനപാത്രമാണല്ലോ ആരും അറിയാതെ അദ്ദേഹം അനുജന് സമ്മാനം നൽകുന്നതും അവന്റെ ചാക്കിലിട്ടതും. ദുർവ്യാഖ്യാനത്തിനും വേണ്ടേ ഒരതിര് (3) പക്ഷേ, യൂസുഫ് നബി (അ) പ്രതീക്ഷിക്കാത്ത ഒരു നേട്ടം അദ്ദേഹത്തിനുണ്ടായി, സഹോദരനെ തനിക്ക് വിട്ടുകിട്ടി എന്നാണല്ലോ ഇവർ പറയുന്നത്. ഇത് അല്ലാഹു പറഞ്ഞതിന് നേരെ വിരുദ്ധമാണെന്നുള്ളതിൽ സംശയമില്ല. ആദ്യം സഹോദരന്മാരുടെ സഞ്ചികൾ പരിശോധിക്കുവാൻ അദ്ദേഹം തുടങ്ങിയെന്നും, പിന്നീട് പാത്രം സഹോദരന്റെ (ബിൻയാമീന്റെ) സഞ്ചിയിൽനിന്ന് പുറത്തെടുത്തുവെന്നും പറഞ്ഞതിനെ യൂസുഫിനുവേണ്ടി നാം തന്ത്രം പ്രയോഗിച്ചുവെന്നും രാജാവിന്റെ നിയമനടപടി പ്രകാരം അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കുവാൻ എന്നും 76-ാം വചനത്തിൽ പറഞ്ഞു. താഴെ കാണുന്നത് പോലെ അവന്നൊരു വൃദ്ധനായ പിതാവുണ്ട്, അതുകൊണ്ട് അവന് പകരം ഞങ്ങളിൽ ഒരാളെ അവന്റെ സ്ഥാനത്ത് എന്ന് സഹോദരന്മാർ അപേക്ഷിച്ചപ്പോൾ, ഉപകരണം ആരുടെ അടുക്കൽ ഞങ്ങൾ കണ്ടെത്തിയോ അവനെയല്ലാതെ പിടിച്ചുവെക്കുവാൻ പാടില്ലെന്നും, പിടിച്ചുവെക്കുന്ന പക്ഷം ഞങ്ങൾ അക്രമികളായിരിക്കുമെന്നുമാണ് യൂസുഫ് നബി (അ) പറഞ്ഞതെന്ന് അടുത്ത വചനത്തിലും പറയുന്നു. അടുത്ത വചനം മുതൽ 82 വരെയുള്ള വചനങ്ങൾ ഒന്ന് വായിച്ചു നോക്കുക. സഹോദരന്മാർ എത്ര മനോവേദനയോടെയാണ് അനുജനെ അവിടെ വിട്ടുപോകുന്നതെന്ന് അതിൽ നിന്ന് ആർക്കും വ്യക്തമാകും. ഇതെല്ലാമായിട്ടും അനുജനെ വിട്ടുകിട്ടുവാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നും, പ്രതീക്ഷിക്കാതെ കിട്ടിയ നേട്ടമാണെന്നും ഇവർക്കല്ലാതെ പറയുവാൻ കഴിയുമോ? മനാക്ഷിയുള്ളവർ ചിന്തിച്ചുനോക്കുക! (കൈദ്) എന്ന വാക്കിന് അർത്ഥം കൽപിച്ചതിൽ വന്ന അബദ്ധത്തിന് പുറമെ, വിഷയത്തിന്റെ മുഴുവൻ വശവും ആലോചിക്കാതെ ഒരു വശം മാത്രം ചിന്തിച്ചതിൽ നിന്നും, പ്രവാചകന്മാരുടെ സ്ഥാനം തങ്ങളെപ്പോലെ മറ്റുള്ളവരാരും മനിലാക്കിയിട്ടില്ലെന്ന ഭാവത്തിൽനിന്നും പുത്തൻ അഭിപ്രായങ്ങൾ ഇറക്കുമതി ചെയ്യുവാനുള്ള വാഞ്ഛയിൽ നിന്നും കൂടി ഉരുത്തിരിഞ്ഞതാണ് വാസ്തവത്തിൽ ഇൗ അഭിപ്രായം. പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടായിട്ടാണ് ഭവിച്ചത്. നന്മയെന്ന് തോന്നിയ ഒരു കാര്യത്തിനുവേണ്ടി ഒന്നിലധികം തിന്മകൾ വരുത്തിവെക്കുകയാണ് അവസാനം ഉണ്ടായത്. കാര്യങ്ങളെ വസ്തുനിഷ്ഠമായും, സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും മനിലാക്കുവാൻ അല്ലാഹു നമുക്കെല്ലാം തൗഫീക്വ് നൽകട്ടെ.
12:78–79قَالُواْ يَـٰٓأَيُّهَا ٱلۡعَزِيزُ إِنَّ لَهُۥٓ أَبٗا شَيۡخٗا كَبِيرٗا فَخُذۡ أَحَدَنَا مَكَانَهُۥٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ
قَالَ مَعَاذَ ٱللَّهِ أَن نَّأۡخُذَ إِلَّا مَن وَجَدۡنَا مَتَٰعَنَا عِندَهُۥٓ إِنَّآ إِذٗا لَّظَٰلِمُونَ
(78) അവർ (സഹോദരന്മാർ) പറഞ്ഞു: ഹേ, അവന് വലിയ വൃദ്ധനായ ഒരു പിതാവുണ്ട്; ആകയാൽ, ഞങ്ങളിൽ ഒരാളെ അവന്റെ സ്ഥാനത്ത് പിടി(ച്ചുവെ) ച്ചാലും! നിശ്ചയമായും, അങ്ങയെ സൽഗുണവാൻമാരിൽ പെട്ടവനായി ഞങ്ങൾ കാണുന്നു. (79) അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കൽ ഞങ്ങൾ കണ്ടെത്തിയോ അവനെയല്ലാതെ പിടി(ച്ചു വെ)ക്കുന്ന തിനെക്കുറിച്ച് അല്ലാഹുവിൽ ശരണം (തേടുന്നു)! അപ്പോൾ, ധ അങ്ങനെ ചെയ്താൽ പ നിശ്ചയമായും ഞങ്ങൾ അക്രമികൾതന്നെയായിരിക്കും. (78) അവർ പറഞ്ഞു ഹേ, അസീസേ നിശ്ചയമായും അവന്നുണ്ട് ഒരു പിതാവ്, ബാപ്പ വൃദ്ധനായ, വയോധികനായ വലിയ അതിനാൽ അങ്ങ് സ്വീകരിക്കണം, പിടിക്കുക ഞങ്ങളിൽ ഒരാളെ അവന്റെ സ്ഥാനത്ത് നിശ്ചയമായും ഞങ്ങൾ താങ്കളെ കാണുന്നു നന്മ ചെയ്യുന്നവരിൽ (സൽഗുണവാൻമാരിൽ) പെട്ട(വനായി) (79) അദ്ദേഹം പറഞ്ഞു അല്ലാഹുവിൽ ശരണം (അല്ലാഹുവിന്റെ കാവൽ) ഞങ്ങൾ പിടിക്കുന്ന (എടുക്കുന്ന) തിനെക്കുറിച്ചു യാതൊരുവനെയല്ലാതെ ഞങ്ങൾ കണ്ടെത്തി ഞങ്ങളുടെ ഉപകരണം (സാധനം) അവന്റെ അടുക്കൽ അപ്പോൾ നിശ്ചയമായും ഞങ്ങൾ അക്രമികൾ തന്നെ ആരുടെ സാമാനത്തിൽ നിന്നാണ് പാത്രം കണ്ടുകിട്ടുന്നതെങ്കിൽ അയാളെ വിട്ടുതരാമെന്ന് അവർ ആദ്യം പറഞ്ഞുവെങ്കിലും ബിൻയാമീനെയാണ് വിട്ടുകൊടുക്കേണ്ടതെന്ന് വന്നപ്പോൾ അവർ ധർമസങ്കടത്തിലായി. അവനെ കൂടാതെ പിതാവിന്റെ അടുക്കൽ ചെന്നാലുള്ള കഥ അവർ ഓർത്തു. അതുകൊണ്ട് അവന് വളരെ വൃദ്ധനായ ഒരു പിതാവുണ്ടെന്നും, അവനെക്കൂടാതെ മടങ്ങിച്ചെന്നാൽ അദ്ദേഹം വലിയ സങ്കടത്തിൽ അകപ്പെടുമെന്നും, അതിനാൽ ഞങ്ങളിൽ ആരെയെങ്കിലും പകരം സ്വീകരിച്ചിട്ടെങ്കിലും അവനെ വിട്ടുതരണമെന്നും അവർ യൂസുഫ് നബി (അ) നോട് വിനയപൂർവ്വം അപേക്ഷിച്ചു. അങ്ങനെ ചെയ്യുന്നത് അനീതിയാണെന്നും, അത് ഞങ്ങൾ ചെയ്യുകയില്ലെന്നും യൂസുഫ് നബി (അ) പറഞ്ഞു. പാനപാത്രം കിട്ടിയശേഷമുള്ള ഈ രംഗം ബൈബ്ൾ ഇങ്ങിനെ ഉദ്ധരിക്കുന്നു: യെഹൂദയും, സഹോദരന്മാരും യൂസുഫിന്റെ വീട്ടിൽ ചെന്നു. അവർ സാഷ്ടാംഗം വീണു. അവരോടു: നിങ്ങൾ ഈ ചെയ്തതെന്ത്?സ്ല. അതിന്നു യെഹൂദാ: ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു?സ്ല.. ഇതാ, ഞങ്ങൾ യജമാനന്നു അടിമകൾ. ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നെ. അതിന്നു അവൻ (യൂസുഫ്): അങ്ങിനെ ഞാൻ ചെയ്യുകയില്ല. ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻതന്നെ എനിക്കു അടിമയായിരിക്കും. എന്നു പറഞ്ഞു. (ഉൽപ: അ: ൽ 14-17) വാക്കിന്റെ അർത്ഥവും, ഉന്നതസ്ഥാനത്തിരിക്കുന്നവരെ സംബോധനം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു വാക്കാണതെന്നും 30-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ മുമ്പ് വിവരിച്ചിട്ടുണ്ട്. വിഭാഗം - 10
12:80–82فَلَمَّا ٱسۡتَيۡـَٔسُواْ مِنۡهُ خَلَصُواْ نَجِيّٗاۖ قَالَ كَبِيرُهُمۡ أَلَمۡ تَعۡلَمُوٓاْ أَنَّ أَبَاكُمۡ قَدۡ أَخَذَ عَلَيۡكُم مَّوۡثِقٗا مِّنَ ٱللَّهِ وَمِن قَبۡلُ مَا فَرَّطتُمۡ فِي يُوسُفَۖ فَلَنۡ أَبۡرَحَ ٱلۡأَرۡضَ حَتَّىٰ يَأۡذَنَ لِيٓ أَبِيٓ أَوۡ يَحۡكُمَ ٱللَّهُ لِيۖ وَهُوَ خَيۡرُ ٱلۡحَٰكِمِينَ
ٱرۡجِعُوٓاْ إِلَىٰٓ أَبِيكُمۡ فَقُولُواْ يَـٰٓأَبَانَآ إِنَّ ٱبۡنَكَ سَرَقَ وَمَا شَهِدۡنَآ إِلَّا بِمَا عَلِمۡنَا وَمَا كُنَّا لِلۡغَيۡبِ حَٰفِظِينَ
وَسۡـَٔلِ ٱلۡقَرۡيَةَ ٱلَّتِي كُنَّا فِيهَا وَٱلۡعِيرَ ٱلَّتِيٓ أَقۡبَلۡنَا فِيهَاۖ وَإِنَّا لَصَٰدِقُونَ
(80) അങ്ങനെ, അവനെക്കുറിച്ച് അവർ നിരാശയടഞ്ഞപ്പോൾ, അവർ സ്വകാര്യം പറയുന്നവരായി തനിച്ചു പോയി. അവരിൽ വലിയവൻ പറഞ്ഞു: നിങ്ങളുടെ പിതാവ് നിങ്ങളോട് അല്ലാഹുവിങ്കൽനിന്നും ഒരുറപ്പു വാങ്ങീട്ടുണ്ടെന്ന്?! മുമ്പ് യൂസുഫി (ന്റെ വിഷയത്തി)ൽ നിങ്ങൾ വീഴ്ച ചെയ്തിട്ടുള്ളതും (അറിഞ്ഞുകൂടേ)?! എന്നാൽ, എന്റെ പിതാവ് എനിക്ക് അനുവാദം നൽകുകയോ, അല്ലാഹു എനിക്ക് (വല്ല പരിഹാരവും) വിധിച്ചുതരുകയോ ചെയ്യുന്നത് വരേക്കും ഞാൻ (ഈ) ഭൂമി വിട്ടുപോരുന്നതേയല്ല. അവൻ വിധി കർത്താക്കളിൽ ഏറ്റം ഉത്തമ നാണ്താനും. (81) നിങ്ങളുടെ പിതാവിങ്കലേക്ക് മടങ്ങിച്ചെല്ലുവിൻ; എന്നിട്ട് (അദ്ദേഹത്തോട്) പറയുവിൻ: പിതാവേ, നിങ്ങളുടെ മകൻ മോഷ്ടിച്ചു. ഞങ്ങൾ അറിഞ്ഞതിനനുസരിച്ചല്ലാതെ ഞങ്ങൾ സാക്ഷ്യം പറഞ്ഞതുമില്ല. ഞങ്ങൾ അദൃശ്യകാര്യത്തെ അറിഞ്ഞ വരല്ലതാനും. (82) ആയിരുന്ന (പോയിരുന്ന) തായ രാജ്യത്തോടും (രാജ്യക്കാരോടും) ഞങ്ങൾ (അവിടെനിന്ന്) മുന്നിട്ടു വന്നതായ വാഹനസംഘത്തോടും നിങ്ങൾ ചോദി(ച്ചു നോ)ക്കുകയും ചെയ്യുക. ഞങ്ങൾ സത്യം പറയുന്നവർ തന്നെയാണ്. (80) അങ്ങനെ അവർ നിരാശ അടഞ്ഞ (ആശ നഷ്ടപ്പെട്ട)പ്പോൾ അവനെക്കുറിച്ച് അവർ തനിച്ചുപോയി, ഒഴിഞ്ഞുനിന്നു സ്വകാര്യം പറയുന്നവരായി പറഞ്ഞു അവരിൽ വലിയവൻ നിങ്ങൾക്കറിഞ്ഞുകൂടേ ഞങ്ങളുടെ പിതാവ് എന്ന് വാങ്ങിയിട്ടുണ്ട് (എന്ന്) നിങ്ങളോട്, നിങ്ങൾക്കെതിരിൽ ഒരു ഉറപ്പ് അല്ലാഹുവിങ്കൽ നിന്ന് മുമ്പും നിങ്ങൾ വീഴ്ച വരുത്തിയത് യൂസുഫിനെപ്പറ്റി, യൂസുഫിന്റെ കാര്യത്തിൽ എന്നാൽ (അതിനാൽ) ഞാൻ വിടുകയേ ഇല്ല (ഈ) ഭൂമി, നാട് അനുവാദം തരുന്നത് വരെ എനിക്ക് എന്റെ ബാപ്പ അല്ലെങ്കിൽ വിധിച്ചു തരുന്നത് അല്ലാഹു എനിക്ക് അവനാകട്ടെ ഉത്തമനാണ്, ഏറ്റം നല്ലവനാണ് വിധികർത്താക്കളിൽ (81) നിങ്ങൾ മടങ്ങുവിൻ നിങ്ങളുടെ പിതാവിങ്കലേക്ക് എന്നിട്ട് പറയുവിൻ ഞങ്ങളുടെ പാതാവേ നിശ്ചയമായും നിങ്ങളുടെ മകൻ മോഷ്ടിച്ചു, കട്ടു ഞങ്ങൾ സാക്ഷ്യം പറഞ്ഞതുമില്ല യാതൊന്നനുസരിച്ചല്ലാതെ ഞങ്ങൾ അറിഞ്ഞു ഞങ്ങളായിട്ടുമില്ല, അല്ലതാനും ആദൃശ്യകാര്യത്തെ, മറഞ്ഞകാര്യത്തെ പഠിച്ചവർ, അറിഞ്ഞവർ, സൂക്ഷിക്കുന്നവർ. (82) ചോദിക്കുകയും ചെയ്യുക യാതൊരു രാജ്യത്തോട് ഞങ്ങളായിരുന്നു അതിൽ യാതൊരു വാഹന സംഘത്തോടും അതിലായി ഞങ്ങൾ മുന്നിട്ടു വന്നിരിക്കുന്നു നിശ്ചയമായും ഞങ്ങൾ സത്യം പറയുന്നവർ തന്നെ. ബിൻയാമീനെ ഒഴിവാക്കിക്കിട്ടുവാനുള്ള അപേക്ഷയും ശ്രമവും ഫലിക്കാതായപ്പോൾ സഹോദരന്മാർ നിരാശരായി. എനി എന്തുവേണമെന്ന് അവർ സ്വകാര്യമായി കൂടി യാലോചന നടത്തി. അവരിൽ മൂത്ത റൂബീനാണെന്ന് പറയപ്പെടുന്നുബിൻയാമീൻ കൂടിയില്ലാതെ താൻ പിതാവിന്റെ അടുക്കലേക്ക് വരികയില്ലെന്നും, പിതാവിന്റെ പ്രത്യേക സമ്മതം ലഭിക്കുകയോ ഈ വിഷയത്തിൽ അല്ലാഹു വല്ല പ്രത്യേക പരിഹാരം ഉണ്ടാക്കിത്തരുകയോ ചെയ്യാതെ ഞാൻ സ്ഥലം വിടുകയില്ലെന്നും തീർത്തു പറഞ്ഞു. എനി ചെയ്യുവാനുള്ളത് ഇതാണ്: നിങ്ങൾ പിതാവിന്റെ അടുക്കലേക്ക് തിരിച്ചു പോകുക. എന്നിട്ട് ഉണ്ടായ സംഭവങ്ങൾ വിവരിച്ചു കൊടുക്കുക. ബിൻയാമീൻ മോഷ്ടിച്ചു, ഞങ്ങൾ കണ്ടറിഞ്ഞതാണത്. അതിനപ്പുറം ഞങ്ങളൊന്നും തെളിവ് നൽകുവാൻ തുനിഞ്ഞില്ല. യഥാർത്ഥം അല്ലാഹുവിനറിയാം, മറഞ്ഞകാര്യം ഞങ്ങൾക്കറിയുകയില്ല ല്ലോ. ഇതാണ് വാസ്തവത്തിലുണ്ടായത്. അങ്ങനെ, അസീസും കൂട്ടരും ബിൻയാമീനെ അവിടെ പിടിച്ചുവെച്ചു കളഞ്ഞു. വേണമെങ്കിൽ ആ നാട്ടുകാരോടും, ഞങ്ങളുടെ യാത്രാ സംഘത്തിലുണ്ടായിരുന്ന ആളുകളോടും നിങ്ങൾ അന്വേഷിച്ചു നോക്കുവിൻ. അവർക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. എന്നൊക്കെ പിതാവിനോട് പറയുക. അല്ലാതെന്തു ചെയ്യും? അങ്ങനെ, അവസാനം ബാക്കിയുള്ള ഒമ്പത് പേരും കൂടി പിതാവിങ്കൽ മടങ്ങിച്ചെന്നു അപ്രകാരമെല്ലാം പറഞ്ഞുനോക്കി. പക്ഷേ, പിതാവിനുണ്ടോ അത് അപ്പടി വിശ്വസിക്കു വാൻ കഴിയുന്നു? അവർ യൂസുഫ് നബി (അ) നോട് അനുവർത്തിച്ച ചെയ്തിളൊക്കെ അദ്ദേഹത്തിന് എങ്ങിനെ മറക്കുവാൻ കഴിയും? യഥാർത്ഥം എന്താണെന്ന് അറിയുകയി ല്ലെങ്കിലും എന്തോ ചിലതൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം മനിലാക്കി. അദ്ദേഹം നിരാശപ്പെട്ടില്ല.
12:83–84قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٌۖ عَسَى ٱللَّهُ أَن يَأۡتِيَنِي بِهِمۡ جَمِيعًاۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ
وَتَوَلَّىٰ عَنۡهُمۡ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبۡيَضَّتۡ عَيۡنَاهُ مِنَ ٱلۡحُزۡنِ فَهُوَ كَظِيمٞ
(83) അദ്ദേഹം (പിതാവ്) പറഞ്ഞു: (അതൊന്നുമല്ല) പക്ഷേ, നിങ്ങൾക്ക് നിങ്ങളുടെ മനുകൾ (എന്തോ) ഒരു കാര്യം ഭംഗിയാക്കിക്കാട്ടിയിരിക്കുന്നു. ധ അത് നിങ്ങൾ ചെയ്തിരിക്കാം പ ഇനി, ഭംഗിയായ ക്ഷമ! ധ അതേ മാർഗമുള്ളൂ പ അവരെ എല്ലാവരെയും (തന്നെ) അല്ലാഹു എനിക്ക് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. നിശ്ചയമാ യും, അവൻ തന്നെയാണ് സർവ്വജ്ഞ നും, അഗാധജ്ഞനുമായുള്ളവൻ. (84) അദ്ദേഹം അവരിൽനിന്നും വിട്ടുമാറുകയും, യൂസുഫിന്റെ പേരി ലുള്ള എന്റെ എന്ന് പറയു കയും ചെയ്തു. വ്യസനംനിമിത്തം അദ്ദേഹത്തിന്റെ രണ്ട് കണ്ണുകൾ വെളു ക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹം (വ്യസനവും കോപവും മനിൽ) ഒതുക്കിവെക്കുന്നവനായിരുന്നു. (83) അദ്ദേഹം പറഞ്ഞു പക്ഷേ, എങ്കിലും നിങ്ങൾക്ക് ഭംഗി യാക്കി തന്നു നിങ്ങളുടെ സ്വന്തങ്ങൾ (മനുകൾ) ഒരു കാര്യം ഇനി (അതുകൊണ്ട്) ക്ഷമ, ക്ഷമിക്കുക ഭംഗിയായ അല്ലാഹു ആയേക്കാം എനിക്ക് വരുക, നൽകുവാൻ അവരെക്കൊണ്ട്, അവരെ എല്ലാം, മുഴു വനും നിശ്ചയമായും അവൻ തന്നെ (എല്ലാം) അറിയുന്നവൻ, സർവ്വജ്ഞൻ അഗാധജ്ഞൻ, യുക്തിമാൻ (84) അദ്ദേഹം വിട്ടുമാറുകയും ചെയ്തു അവരിൽനിന്ന് പറയുകയും ചെയ്തു വിഷാദമേ, വ്യസനമേ യൂസുഫിന്റെ പേരിൽ, യൂസുഫിനെപ്പറ്റി വെളുക്കുകയും ചെയ്തു അദ്ദേ ഹത്തിന്റെ ഇരുകണ്ണുകൾ വ്യസനത്താൽ എന്നിട്ടദ്ദേഹം (കോപം) ഒതുക്കിവെച്ചവൻ, (വ്യ സനം) നിറഞ്ഞവൻ, (കോപം കൊണ്ടോ, വ്യസനം കൊണ്ടോ) വിങ്ങിയവൻ (ആകുന്നു) മുമ്പ് യൂസുഫ് നബി (അ)നെ കിണറ്റിലിട്ടശേഷം അവനെ ചെന്നായ പിടിച്ചുവെന്ന് അവർ പറഞ്ഞപ്പോൾ നബി (അ) അവരോട്: പക്ഷേ, നിങ്ങളുടെ മനു കൾ നിങ്ങൾക്ക് എന്തോ ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. ഇനി ഭംഗിയായി എന്ന് പറഞ്ഞതായി 18-ാം വചനത്തിൽ പ്രസ്താവിച്ചുവല്ലോ. അതേവാക്ക് തന്നെ ആ മഹാൻ ഇപ്പോഴും പറയുന്നു. നിങ്ങൾ വിവരിച്ചു പറയുന്ന വിഷയത്തിൽ സഹായം തേടപ്പെടുവാനുള്ളത് അല്ലാഹുവാണ് എന്നായിരുന്നു അവിടെ അദ്ദേഹത്തിന്റെ അടുത്തവാക്ക്. ഇവിടെയാകട്ടെ, അവരെ മുഴുവനും അല്ലാഹു എനിക്ക് കൊണ്ടുവന്നു തന്നേക്കും എന്നാണദ്ദേഹം തുടർന്നു പറഞ്ഞത്. അഥവാ ബിൻയാമീനെ മാത്രമല്ല, മുമ്പ് ചെന്നായ പിടിച്ചു തിന്നുവെന്ന് നിങ്ങൾ പറഞ്ഞ യൂസുഫിനെയും, ഈജിപ്തിൽ നിന്ന് പോരുവാൻ മടിച്ചുനിന്ന മൂത്ത മകനെയുമെല്ലാം തന്നെ തനിക്ക് തിരിച്ചു കിട്ടുമെന്നുള്ള അദ്ദേഹത്തിന്റെ സുപ്രതീക്ഷ അദ്ദേഹം വ്യക്തമാക്കി. മക്കളോട് കയർക്കുകയോ ക്ഷുഭി തനാകുകയോ ചെയ്തില്ല. കൊല്ലങ്ങളായി യൂസുഫിനെ സംബന്ധിച്ച് നിലവിലുള്ള വ്യസനഭാരം ഇപ്പോൾമറ്റേ രണ്ട് മക്കളുടെയും തിരോധാനം കൂടിയായപ്പോൾവീണ്ടും വർദ്ധിച്ചു. അവരിൽ നിന്നും വിട്ടുമാറി യൂസുഫിനെക്കുറിച്ച് വിലപിച്ചും അല്ലാഹുവിനോട് സങ്കടപ്പെട്ടും കൊണ്ടിരി ക്കുകയായി. വ്യസനാധിക്യം നിമിത്തം കരഞ്ഞു കണ്ണുകൾ രണ്ടും വെള്ളനിറമായിമാ റി. കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെട്ടിരുന്നുവെന്നാണ് 93 ഉം 96 ഉം വചനങ്ങളിൽ നിന്ന് മനിലാകുന്നത്. അല്ലാഹുവിനറിയാം. ഏതായാലും ഇവരോടുള്ള കോപവും, മറ്റെവരെക്കുറിച്ചുള്ള വ്യസനവും കൊണ്ട് ഹൃദയം നിറഞ്ഞിരിക്കയാണെങ്കിലും അതൊക്കെ പുറത്തറിയിക്കാതെ മനിൽ അടക്കി ഒതുക്കിക്കഴിഞ്ഞു കൂടി. അദ്ദേഹ ത്തിന്റെ വ്യസനവും, ക്ഷമയും, അല്ലാഹുവിന്റെ അനുഗ്രഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസവും, ശുഭപ്രതീക്ഷയും എത്രത്തോളം ശക്തിമത്തായിരുന്നുവെന്ന് അടുത്ത വച നങ്ങളിൽനിന്ന് കൂടുതൽ വ്യക്തമാകുന്നതാണ്. ആപത്തും കഷ്ടപ്പാടും നേരിടുമ്പോൾ വ്യസനപ്പെടുകയും, കരച്ചിൽ വരുകയും ചെയ്യു ന്നത് മനുഷ്യപ്രകൃതിയാകുന്നു. അതിൽ ആക്ഷേപിക്കുവാനില്ല. മനുഷ്യപ്രകൃതിയിൽ നിന്ന് പ്രവാചകന്മാരും ഒഴിവാകുന്നില്ല. പക്ഷേ, ക്ഷമകേട് കാണിക്കുക, വേവലാതിപ്പെ ട്ടുകൊണ്ടിരിക്കുക, നിരാശപ്പെടുക, വ്യസനഗോഷ്ടികൾ പ്രകടമാക്കുക, വികാരപ്പെടു ക, അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോട് സങ്കടപ്പെട്ടുകൊണ്ടിരിക്കുക ഇതൊക്കെയാണ് ആക്ഷേപാർഹമായിട്ടുള്ളത്. ഇതൊന്നും പ്രവാചകന്മാരിൽ നിന്നുണ്ടാ വുകയില്ലതാനും. നബി തിരുമേനി ˜ യുടെ പുത്രൻ ഇബ്റാഹീം അന്തരിച്ചപ്പോൾ തിരു മേനി കരയുകയും ഇങ്ങിനെ പറയുകയുമുണ്ടായി: കണ്ണുകൾ കണ്ണുനീരൊഴുക്കും. ഹൃദയം വ്യസനപ്പെടുകയും ചെയ്യും. നമ്മുടെ റ∫് തൃപ്തിപ്പെടുന്നതല്ലാതെ ഞങ്ങൾ പറയുകയില്ല. ഇബ്റാഹീമേ! നിന്റെ വേർപാടുനിമിത്തം ഞങ്ങൾ വ്യസനപ്പെട്ടവർ തന്നെ യാകുന്നു.' (ബു; മു) പിതാവിന്റെ അപാരമായ വ്യസനവും ദുഃഖവും കണ്ടപ്പോൾ മക്കൾക്ക് അനുതാപവും അനുകമ്പയും തോന്നി.
12:85–86قَالُواْ تَٱللَّهِ تَفۡتَؤُاْ تَذۡكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوۡ تَكُونَ مِنَ ٱلۡهَٰلِكِينَ
قَالَ إِنَّمَآ أَشۡكُواْ بَثِّي وَحُزۡنِيٓ إِلَى ٱللَّهِ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ
(85) അവർ (മക്കൾ) പറഞ്ഞു: ല്ലാ ഹു ന ത്തെ ന്ന യാ ണ (സത്യം)! നിങ്ങൾ യൂസുഫിനെ ഓർത്തുകൊണ്ടേയിരിക്കും; നിങ്ങൾ മരിക്കാറായിത്തീരുകയോ, അല്ലെ ങ്കിൽ (മരിച്ചു) നാശമടയുന്നവരിൽ പെട്ടവനായിത്തീരുകയോ ചെയ്യുന്ന തുവരെ. (86) അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ വേവലാതിയും, എന്റെ വ്യസനവും (സംബന്ധിച്ച്) ഞാൻ അല്ലാഹുവിങ്കലേക്ക് മാത്രമാണ് പരാ തിപ്പെടുന്നത്. നിങ്ങൾക്കറിഞ്ഞുകൂടാ ത്തത് (ചിലതൊക്കെ) അല്ലാഹുവി ങ്കൽ നിന്ന് എനിക്കറിയുകയും ചെയ്യും. (85) അവർ പറഞ്ഞു അല്ലാഹുവിനെത്തന്നെയാണ (സത്യം) നിങ്ങൾ ആയിക്കൊണ്ടിരിക്കും നിങ്ങൾ ഓർമിച്ചുകൊണ്ട് യൂസുഫിനെ നിങ്ങൾ ആയിത്തീരുന്നത്വരെ മരിക്കാറായവൻ, ജീവശ്ശവം അല്ലെ ങ്കിൽ ആയിരിക്കുന്നത് നാശമടഞ്ഞവരിൽപെട്ട(വൻ) (86) അദ്ദേഹം പറഞ്ഞു ഞാൻ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു എന്റെ വേവലാതി എന്റെ വ്യസനവും അല്ലാഹുവിലേക്ക് (മാത്രം) ഞാൻ അറിയുകയും ചെയ്യുന്നു, എനിക്കറിയാം അല്ലാഹുവിൽനിന്ന് നിങ്ങൾ (ക്കു) അറിയാത്തത്. നബി (അ) പരിചയസമ്പന്നനായ ഒരു വയോധികൻ മാത്രമല്ല, ഒരു പ്രവാ ചകവര്യനും കൂടിയാണല്ലോ. വഹ്യ് മൂലം മറ്റുള്ളവർക്ക് ലഭിക്കാത്ത പല വിവരങ്ങളും അദ്ദേഹത്തിന് വഹ്യ് മൂലം ലഭിക്കുന്നു. യൂസുഫ് നബി (അ)ന്റെ സ്വപ്നത്തിന്റെ പുലർച്ച യിൽ അദ്ദേഹത്തിന് സംശയമില്ല. അത് പുലരുന്നത് ഏത് വിധത്തിലായിരിക്കും, എപ്പോ ഴായിരിക്കും എന്ന് മാത്രമേ നിശ്ചയമില്ലായ്കയുള്ളൂ. ബിൻയാമീൻ മോഷ്ടിച്ചിരിക്കുവാൻ ഇടയില്ലെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ട് അനുനിമിഷം അദ്ദേഹം അല്ലാഹു വിന്റെ കാരുണ്യവും സ്വപ്നത്തിന്റെ പുലർച്ചയും കാത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ, അദ്ദേഹം മക്കളോട് പറഞ്ഞു:
12:87يَٰبَنِيَّ ٱذۡهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلَا تَاْيۡـَٔسُواْ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا يَاْيۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَٰفِرُونَ
(87) എന്റെ മക്കളേ, നിങ്ങൾപോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബ ന്ധിച്ച് (വിവരം) അന്വേഷിച്ചു നോക്കുവിൻ. അല്ലാഹുവിന്റെ (പ ക്കൽനിന്നുള്ള) ആശ്വാസത്തെക്കു റിച്ച് നിങ്ങൾ നിരാശപ്പെടുകയും ചെയ്യരുത്. നിശ്ചയമായും, കാര്യം: അല്ലാഹുവിന്റെ (പക്കൽ നിന്നുള്ള) ആശ്വാസത്തെപ്പറ്റി അവിശ്വാസിക ളായ ജനങ്ങളല്ലാതെ നിരാശപ്പെടുക യില്ല. (87) എന്റെ മക്കളേ, പുത്രന്മാരേ നിങ്ങൾ പോകുവിൻ എന്നിട്ട് നിങ്ങൾ അന്വേഷിച്ചറിയുവിൻ യൂസുഫിനെപ്പറ്റി അവന്റെ സഹോദ രനെയും നിങ്ങൾ നിരാശപ്പെടുകയും അരുത് ആശ്വാസത്തെ (തുറ വിയെ)ക്കുറിച്ച് അല്ലാഹുവിന്റെ നിശ്ചയമായും അത് (കാര്യം) നിരാശ പ്പെടുകയില്ല, ആശ മുറിയുകയില്ല ആശ്വാസത്തെക്കുറിച്ച് അല്ലാഹുവിന്റെ ജനങ്ങളല്ലാതെ അവിശ്വാസികളായ. യൂസുഫ് നബി (അ) നെയും സഹോദരനെയും സംബന്ധിച്ച് അന്വേഷണം നടത്തി നോക്കണമെന്ന് മക്കളോട് പറഞ്ഞപ്പോൾ അദ്ദേഹം അവർക്ക് നൽകിയ ഈ ഉപദേശം ഓരോ സത്യവിശ്വാസിയും സദാ ഓർമിച്ചിരിക്കേണ്ടതാകുന്നു. എന്ത് വിഷയത്തിൽ അക പ്പെട്ടാലും അല്ലാഹുവിങ്കൽനിന്നുള്ള ആശ്വാസവും കാരുണ്യവും ലഭിക്കാതിരിക്കയില്ലെന്ന സൽപ്രതീക്ഷയോട് കൂടിയിരിക്കേണ്ടതുണ്ടെന്നും, നിരാശ ഒരിക്കലും സത്യവിശ്വാസിക്ക് യോജിച്ചതല്ലെന്നും ആ വാക്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. മലക്കുകൾ വന്നു താങ്കൾക്കൊരു മകനുണ്ടാകുവാൻ പോകുന്നുവെന്നും, വാർദ്ധക്യം പ്രാപിച്ചത്കൊണ്ട് നിരാശപ്പെടേ ണ്ടതില്ലെന്നും സന്തോഷവാർത്ത അറിയിച്ചപ്പോൾ ഇബ്റാഹീം നബി (അ) പറഞ്ഞതി ങ്ങനെയായിരുന്നു: "വഴിപിഴച്ചവരല്ലാതെ ആരാണ് അല്ലാഹുവിന്റെ കാരുണ്യത്തെക്കു റിച്ച് (15:56) അല്ലാഹു അരുളിച്ചെയ്തതായി നബി ˜ ഉദ്ധരിച്ചതും, ബുഖാരിയും മുസ്ലിമും (റ) രേഖപ്പെടുത്തിയതുമായ ഒരു ഹദീഥിൽ ഇപ്രകാരം വന്നി രിക്കുന്നു: (സാരം: എന്റെ അടിയാൻ എന്നെപ്പറ്റി ധരിച്ചുകൊണ്ടിരി ക്കുന്നതനുസരിച്ചായിരിക്കും ഞാൻ നിലകൊള്ളുന്നത്) അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും വിശ്വാസവും എത്രത്തോളമുണ്ടോ അത്രത്തോളമാ യിരിക്കും അവന്റെ കാരുണ്യം ലഭിക്കുക എന്ന് താൽപര്യം. നബിയുടെ ചരിത്രം തന്നെ ഇതിന് ഏറ്റവും വലിയൊരു ഉദാഹരണമാണല്ലോ. ഈജിപ്തിൽ മുമ്പ് രണ്ടുപ്രാവശ്യം പോയിവന്ന മക്കളെ വിളിച്ചു വീണ്ടും ഈജി പ്തിലേക്ക് പോകണമെന്നും, അവിടെ നിന്ന് ധാന്യം വാങ്ങി വരുന്നതോടൊപ്പം യൂസു ഫിനെയും സഹോദരനെയും കുറിച്ച് അന്വേഷണം നടത്തണമെന്നും നബി (അ) കൽപിച്ചു. അങ്ങനെ മൂന്നാമതും അവർ ഈജിപ്തിലേക്ക് പുറപ്പെട്ടു. ധാന്യത്തിന് വിലയായി നൽകുവാനുള്ള ദ്രവ്യങ്ങളും അവർ കൊണ്ടുപോയിരുന്നു .
12:88فَلَمَّا دَخَلُواْ عَلَيۡهِ قَالُواْ يَـٰٓأَيُّهَا ٱلۡعَزِيزُ مَسَّنَا وَأَهۡلَنَا ٱلضُّرُّ وَجِئۡنَا بِبِضَٰعَةٖ مُّزۡجَىٰةٖ فَأَوۡفِ لَنَا ٱلۡكَيۡلَ وَتَصَدَّقۡ عَلَيۡنَآۖ إِنَّ ٱللَّهَ يَجۡزِي ٱلۡمُتَصَدِّقِينَ
(88) അങ്ങനെ, അവർ അദ്ദേഹ ത്തിന്റെ (യൂസുഫിന്റെ) അടുക്കൽ പ്രവേശിച്ചപ്പോൾ അവർ പറഞ്ഞു: അസീസേ! ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. ഞങ്ങൾ ഒരു താണതരത്തിലുള്ള (അൽപം) ചര ക്കുമായി വരുകയും ചെയ്തിരിക്കുക യാണ്. അതിനാൽ, അങ്ങ് ഞങ്ങൾക്ക് (ധാന്യം) അളവ് പൂർത്തിയാക്കിത്ത രുകയും, ഞങ്ങൾക്ക് ധർമം നൽകുകയും ചെയ്യേണമേ! നിശ്ചയമാ യും, ധർമം നൽകുന്നവർക്ക് അല്ലാഹു പ്രതിഫലം കൊടുക്കുന്നതാണ്. (88) അങ്ങനെ അവർ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന്റെ അടു ക്കൽ അവർ പറഞ്ഞു ഹേ, അസീസേ ഞങ്ങളെ ബാധിച്ചിരിക്കു ന്നു, സ്പർശിച്ചു ഞങ്ങളുടെ കുടുംബത്തെ (ആൾക്കാരെ)യും ദുരിതം, വിഷമം, ഉപദ്രവം, ബുദ്ധിമുട്ട് ഞങ്ങൾ വരുകയും ചെയ്തിരിക്കുന്നു, വന്നിരിക്കു കയാണ് ഒരു ചരക്കു (സാമാന - ദ്രവ്യവു)മായി താണ തരത്തിലുള്ള, ചിലവാകാത്ത, പോരായ്മയുള്ള അതിനാൽ അങ്ങ് പൂർത്തിയാക്കിത്തരണം ഞങ്ങൾക്ക് അളവ് ധർമം ചെയ്യുകയും ചെയ്യണം ഞങ്ങൾക്ക് നിശ്ചയമായും അല്ലാഹു പ്രതിഫലം നൽകും ധർമം (ദാനം) ചെയ്യുന്നവർക്ക് ക്ഷാമകാലം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഭക്ഷണസാധനങ്ങൾക്ക് പഞ്ഞവും ജന ങ്ങൾക്ക് ദുരിതവും വർദ്ധിച്ചുകൊണ്ടിരിക്കുമല്ലോ. അതോടുകൂടി കഴിഞ്ഞ പ്രാവശ്യത്തെ അനുഭവങ്ങൾ ഓർത്തുകൊണ്ടും കൂടിയായിരിക്കാം ഈ പ്രാവശ്യം, അവർ അസീസി ന്റെയൂസുഫ് നബി (അ) ന്റെമുമ്പിൽ പൂർവ്വാധികം താഴ്മയോടെ അദ്ദേഹത്തിന്റെ ഔദാര്യത്തിന് അപേക്ഷിക്കുന്നത്. തങ്ങളും തങ്ങളുടെ കൂട്ടുകുടുംബങ്ങളും വളരെ ബുദ്ധിമുട്ടിലാണുള്ളതെന്നും വിലപിടിപ്പുള്ള സാധനങ്ങളൊന്നും ധാന്യത്തിന്റെ വില യായി നൽകുവാൻ തങ്ങളുടെ പക്കൽ ഇല്ലെന്നും താണ നിലവാരത്തിലുള്ള ഏതാനും വസ്തുക്കൾ മാത്രമേ തങ്ങൾക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂവെന്നും അവർ ഉണർത്തി. പതിവ്പോലെ ഈ പ്രാവശ്യവും ധാന്യം പൂർത്തിയായ അളവിൽത്തന്നെ നൽകേണമെന്നും, അതിന് പുറമെ ഇവിടുത്തെവകയായി കുറേ സൗജന്യം കൂടി നൽകേ ണമെന്നും അപേക്ഷിക്കുകയും ചെയ്തു. വിനയപൂർവ്വമുള്ള ഈ അപേക്ഷ കേട്ടപ്പോൾ, പിതാവിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥയും തന്റെയും സഹോദരന്റെയും തിരോധാനത്തിൽ പിതാവ് അനുഭവി ച്ചുകൊണ്ടിരിക്കുന്ന മനോവേദനയും യൂസുഫ് നബി (അ) ഓർത്തിരിക്കും. അത് കൊണ്ടായിരിക്കാം, കഴിഞ്ഞ രണ്ട് പ്രാവശ്യങ്ങളിലും തന്നെ സംബന്ധിച്ചുള്ള രഹസ്യം അറിയിക്കാതെ മൂടിവെച്ച അദ്ദേഹം ഇക്കുറി ആ രഹസ്യം മറച്ചുവെക്കുവാൻ ശ്രമിച്ചു കാണാത്തതും, സ്വയം പരിചയപ്പെടുത്തുമാറ് താഴെ കാണുന്ന ചോദ്യം അവരുടെ മുമ്പിൽ വെച്ചതും.
12:89–90قَالَ هَلۡ عَلِمۡتُم مَّا فَعَلۡتُم بِيُوسُفَ وَأَخِيهِ إِذۡ أَنتُمۡ جَٰهِلُونَ
قَالُوٓاْ أَءِنَّكَ لَأَنتَ يُوسُفُۖ قَالَ أَنَا۠ يُوسُفُ وَهَٰذَآ أَخِيۖ قَدۡ مَنَّ ٱللَّهُ عَلَيۡنَآۖ إِنَّهُۥ مَن يَتَّقِ وَيَصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
(89) ആദ്ദേഹം പറഞ്ഞു: യൂസുഫിനെയും, അവന്റെ സഹോ ദരനെയും കൊണ്ട് നിങ്ങൾ ചെയ്തത് നിങ്ങൾക്കറിയാമോ?- നിങ്ങൾ വിവരമില്ലാത്തവരായി (90) അവർ പറഞ്ഞു: നീ തന്നെ യാണോ അദ്ദേഹം പറഞ്ഞു: (അതെ) ഞാൻ യൂസുഫ്, ഇത് എന്റെ സഹോദരനുമാണ്. തീർച്ചയായും, അല്ലാഹു ഞങ്ങൾക്ക് ഗുണം ചെയ്തുതന്നിരിക്കുന്നു. നിശ്ചയമായും, കാര്യം: ആരെ ങ്കിലും സൂക്ഷ്മതപാലിക്കുകയും, ക്ഷമിക്കുകയും ചെയ്യുന്നപക്ഷം, നിശ്ചയമായും (ആ) സൽഗുണവാ ന്മാരുടെ പ്രതിഫലം അല്ലാഹു പാഴാ ക്കിക്കളയുകയില്ല. (89) അദ്ദേഹം പറഞ്ഞു നിങ്ങൾക്കറിയാമോ നിങ്ങൾ ചെയ്തത് യൂസുഫിനെക്കൊണ്ട് അവന്റെ സഹോദരനെയും നിങ്ങളായിരി ക്കെ, ആയിരുന്നപ്പോൾ വിവരമില്ലാത്തവർ, വിഡ്ഢികൾ (90) അവർ പറഞ്ഞു നീയാണോ, നിശ്ചയമായും നിങ്ങളോ നീ (നിങ്ങൾ)തന്നെ(യോ) യൂസുഫ് അദ്ദേഹം പറഞ്ഞു ഞാൻ യൂസുഫാണ് ഇത് എന്റെ സഹോദരനും തീർച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നി ട്ടുണ്ട് അല്ലാഹു ഞങ്ങൾക്ക്, ഞങ്ങളിൽ നിശ്ചയമായും അത് (കാര്യം) ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം ക്ഷമിക്കുകയും എന്നാൽ നിശ്ചയമായും അല്ലാഹു പാഴാക്കുകയില്ല പ്രതിഫലത്തെ തന്നെ സംബന്ധിച്ചും സഹോദരനെ സംബന്ധിച്ചും, അവർ മുമ്പ് ചെയ്തിരുന്ന അവി വേകങ്ങളെ ഓർമിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിൽനിന്ന് അവർക്ക് കാര്യം ഏതാണ്ട് മനിലായി. നിങ്ങൾ തന്നെയാണോ യൂസുഫ്? എന്ന് ചോ ദിച്ചുകൊണ്ട് സംഗതി ഉറപ്പ്വ രുത്തുകയും ചെയ്തു. യൂസുഫ് നബി (അ) യഥാർത്ഥം തുറന്നു പറയുകതന്നെ ചെയ്തു. യൂസുഫ് നബി (അ) തന്നെക്കുറിച്ച് അറിയിച്ചത് സഹോദരന്മാർ ഇൗജിപ്തിൽ മൂന്നാ മത് ചെന്നപ്പോഴാണെന്ന് പ്രസ്താവനകളിൽനിന്ന് വ്യക്തമാണല്ലോ. എന്നാൽ, ബൈബ്ളിലെ വിവരണ പ്രകാരം ഇത് അവർ രണ്ടാമത്തെ പ്രാവശ്യം ചെന്ന പ്പോഴാണുണ്ടായത് എന്നാകുന്നു. മൂന്നാമത്തെ യാത്രയെക്കുറിച്ചും, താഴെ 93-96 വചന ങ്ങളിൽ കാണാവുന്ന പ്രകാരം യൂസുഫ് നബി (അ) തന്റെ കുപ്പായം പിതാവിന് കൊടുത്ത യച്ചതിനെക്കുറിച്ചും ബൈബ്ളിൽ പ്രസ്താവിച്ചു കാണുന്നില്ല. രണ്ടാമത്തെ യാത്രയിൽ ബിൻയാമീന്റെ സാമാനത്തിൽ നിന്ന് പാനപാത്രം കണ്ടെടുത്ത ശേഷം, ബിൻയാമീനെ വിട്ടയക്കുവാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ സഹോദരന്മാരുടെ സംസാര ത്തിൽനിന്നു യൂസുഫ് നബി (അ) ന് വളരെ അലിവുതോന്നിയെന്നും, ആ അവസര ത്തിൽ അദ്ദേഹം തന്നെപ്പറ്റി അറിയിക്കുകയാണ് ചെയ്തതെന്നുമാണ് അതിൽ കാണു ന്നത്. പിതാവിനെ കൂട്ടിക്കൊണ്ടുവരുവാനുള്ള യാത്രാചിലവുകളും ചില സമ്മാനങ്ങളും അവരുടെ പക്കൽ അയച്ചതായും അത് പ്രസ്താവിച്ചിരിക്കുന്നു. (ഉൽപ്പത്തി: 44, 45 നോക്കു ക) ഇതിൽ വിവരണമാണ് കൂടുതൽ വസ്തുനിഷ്ഠമെന്ന് പറയേണ്ടതില്ല ല്ലോ. യൂസുഫ് നബി (അ) യുടെ ഇൗ തുറന്നമറുപടി അവരെ എത്രമാത്രം സ്തംഭിപ്പി ക്കുകയും, പരിഭ്രമത്തിലാഴ്ത്തുകയും ചെയ്തിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
12:91–92قَالُواْ تَٱللَّهِ لَقَدۡ ءَاثَرَكَ ٱللَّهُ عَلَيۡنَا وَإِن كُنَّا لَخَٰطِـِٔينَ
قَالَ لَا تَثۡرِيبَ عَلَيۡكُمُ ٱلۡيَوۡمَۖ يَغۡفِرُ ٱللَّهُ لَكُمۡۖ وَهُوَ أَرۡحَمُ ٱلرَّـٰحِمِينَ
(91) അവർ പറഞ്ഞു: വിനെത്തന്നെയാണ (സത്യം)! തീർച്ച യായും, അല്ലാഹു ഞങ്ങളെക്കാൾ നിന്നെ (ശ്രേഷ്ഠനാക്കി) തിരഞ്ഞെടു ത്തിട്ടുണ്ട്. നിശ്ചയമായും, ഞങ്ങൾ തെറ്റ് ചെയ്തവർ തന്നെ ആയിരിക്കു ന്നു. (92) അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മേൽ യാതൊരധിക്ഷേപ വുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരുമാറാകട്ടെ (അഥവാ പൊറുത്തുതരും). അവൻ കരുണ ചെയ്യുന്നവരിൽ ഏറ്റം കരുണ ചെയ്യു ന്നവനുമാണ്. (91) അവർ പറഞ്ഞു അല്ലാഹുവിനെത്തന്നെയാണ തീർച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ട്, പ്രത്യേകപ്പെടുത്തി അല്ലാഹു ഞങ്ങളെക്കാൾ നിശ്ചയമായും ഞങ്ങളായിരിക്കുന്നു തെറ്റ് (അബദ്ധം) ചെയ്തവർ തന്നെ (92) അദ്ദേഹം പറഞ്ഞു അധിക്ഷേപം (കുറ്റപ്പെടുത്തൽചീത്തപ്പെടു ത്തൽ) ഇല്ല നിങ്ങളുടെ മേൽ, നിങ്ങളെപ്പറ്റി ഇന്ന് പൊറുക്കും, പൊറുക്കട്ടെ അല്ലാഹു നിങ്ങൾക്ക് അവനാകട്ടെ അധികം കരുണ ചെയ്യുന്നവനാണ് കരുണചെയ്യുന്നവരിൽ സഹോദരന്മാർ കുറ്റം സമ്മതിക്കലും, വിനയം കാണിക്കലും ഈ സന്ദർഭത്തിൽ സ്വാഭാവികമാണ്. എന്നാൽ, യൂസുഫ് നബി (അ) യുടെ മറുപടി നോക്കുക! അദ്ദേഹ ത്തിന്റെ ഹൃദയവിശാലതയും, പരിശുദ്ധ മനസ്കതയും എത്ര മഹത്തരം! അവരെപ്പറ്റി ആക്ഷപത്തിന്റെ ഒരു വാക്ക്പോലും പറഞ്ഞില്ലെന്ന് മാത്രമല്ല, അവർക്ക് പാപമോചന ത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, അവർക്ക് അനുഗ്രഹം നേരുകയും ചെയ്യുന്നു! അദ്ദേഹം അവരോട് ഇങ്ങിനെ തുടർന്നു പറഞ്ഞു:-
12:93ٱذۡهَبُواْ بِقَمِيصِي هَٰذَا فَأَلۡقُوهُ عَلَىٰ وَجۡهِ أَبِي يَأۡتِ بَصِيرٗا وَأۡتُونِي بِأَهۡلِكُمۡ أَجۡمَعِينَ
(93) നിങ്ങൾ എന്റെ ഈ കുപ്പാ യം കൊണ്ടുപോയി അത് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടു കൊടുക്കു ക, അദ്ദേഹം കാഴ്ചയുള്ളവനായി വരും. നിങ്ങളുടെ കുടുംബത്തെ മുഴു വനും എന്റെ അടുക്കൽ കൊണ്ടുവ രുകയും ചെയ്യുവിൻ. (93) നിങ്ങൾ പോകുവിൻ എന്റെ കുപ്പായവുമായി ഈ എന്നിട്ടത് ഇടുവിൻ മുഖത്ത് എന്റെ പിതാവിന്റെ അദ്ദേഹം വരും കാഴ്ചയുള്ളവനായി എന്റെ അടുക്കൽ വരുകയും ചെയ്യുവിൻ നിങ്ങളുടെ കുടുംബത്തെക്കൊണ്ട് മുഴുവൻ, എല്ലാം യൂസുഫ് നബി (അ)യെപ്പറ്റി വ്യസനിച്ചും കരഞ്ഞും കൊണ്ടിരുന്നതിന്റെ ഫലമായി നബി (അ) യുടെ കണ്ണുകൾ തനിവെള്ളയായിത്തീർന്നുവെന്ന് 84-ാം വചന ത്തിൽ കണ്ടുവല്ലോ. അങ്ങനെ അദ്ദേഹത്തിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. ഈ വിവരം സഹോദരന്മാരുമായുള്ള സംസാരത്തിൽനിന്ന് യൂസുഫ് നബി (അ) അറിഞ്ഞു. അതു കൊണ്ട് എന്റെ ഈ കുപ്പായം നിങ്ങൾ കൊണ്ടുപോയി പിതാവിന്റെ മുഖത്തിട്ടുകൊടുക്ക ണമെന്നും, അപ്പോൾ അദ്ദേഹത്തിന്റെ വ്യസനമെല്ലാം നീങ്ങി മനിന് ആനന്ദവും കണ്ണിന് കുളിർമയും ലഭിക്കുമെന്നും, കണ്ണിന്റെ കാഴ്ച മടക്കി കിട്ടുമെന്നും അദ്ദേഹം സഹോദരന്മാരെ അറിയിക്കുകയാണ്. പിതാവടക്കമുള്ള അവരുടെ കുടുംബങ്ങളെ മുഴു വനും ഈജിപ്തിലേക്ക് കൊണ്ടുചെല്ലാൻ കൽപിക്കുകയും ചെയ്തു. വിഭാഗം -
12:94–95وَلَمَّا فَصَلَتِ ٱلۡعِيرُ قَالَ أَبُوهُمۡ إِنِّي لَأَجِدُ رِيحَ يُوسُفَۖ لَوۡلَآ أَن تُفَنِّدُونِ
قَالُواْ تَٱللَّهِ إِنَّكَ لَفِي ضَلَٰلِكَ ٱلۡقَدِيمِ
(94) വാഹനസംഘം പിരിഞ്ഞു പോന്നപ്പോൾ, അവരുടെ പിതാവ് (അ ടുത്തുള്ളവരോട്) പറഞ്ഞു: നിശ്ചയ മായും ഞാൻ, യൂസുഫിന്റെ വാസന എനിക്ക് ലഭിക്കുന്നു; നിങ്ങളെന്നെ (വാർദ്ധക്യത്താൽ) ബുദ്ധിമന്ദിച്ചവനാ ക്കുകയില്ലാതിരുന്നെങ്കിൽ! ധ എന്നാൽ, നിങ്ങൾക്കത് വിശ്വസിക്കാമായിരു ന്നു പ (95) അവർ പറഞ്ഞു: "അല്ലാഹു വിനെത്തന്നെയാണ (സത്യം)!. നിശ്ച യമായും നിങ്ങൾ നിങ്ങളുടെ പഴയ വഴികേടിൽതന്നെയാണ് (ഇപ്പോ (94) പിരിഞ്ഞപ്പോൾ യാത്രാസംഘം അവരുടെ പിതാവ് പറഞ്ഞു നിശ്ചയമായും ഞാൻ കണ്ടെത്തുന്നു (എനിക്ക് കിട്ടുന്നു) വാസ ന, മണം യൂസുഫിന്റെ ഇല്ലാതിരുന്നെങ്കിൽ എന്നെ നിങ്ങൾ ബുദ്ധി മന്ദിച്ചവനാക്കുക, വിഡ്ഢിയാക്കൽ. (95) അവർ പറഞ്ഞു അല്ലാഹുവിനെ തന്നെയാണു നിശ്ചയമായും നിങ്ങൾ നിങ്ങളുടെ വഴിപിഴവിൽ തന്നെ പഴയ, മുമ്പേയുള്ള. (വാഹനസംഘം പിരിഞ്ഞപ്പോൾ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അവർ ഈജിപ്തിൽ നിന്ന് വിട്ടുപിരിഞ്ഞപ്പോൾ എന്നാണെന്നത്രെ മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. അതുതന്നെയാണ് പ്രത്യക്ഷത്തിൽ മനിലാകുന്നതും, കൂടുതൽ വ്യക്തമായതും. യാത്രാസംഘത്തിൽ യൂസുഫ് നബി (അ) ന്റെ സഹോദര ന്മാർക്ക് പുറമെ വേറെ നാട്ടുകാരും ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരുംകൂടി ഈജി പ്തിൽ നിന്ന് പോന്നശേഷം സഹോദരന്മാർ അവരുടെ നാട്ടിലേക്കും, മറ്റുള്ളവർ അവ രുടെ നാട്ടിലേക്കുമായി വഴിമദ്ധ്യെ അന്യോന്യം പിരിഞ്ഞപ്പോൾ എന്നും ചിലർ അതിന് അർത്ഥം കൽപിച്ചിട്ടുണ്ട്. രണ്ടായാലും ആ കുപ്പായം തന്റെ അടുത്തെത്തും മുമ്പ്തന്നെ അതിന്റെ വാസന നബി (അ) ന് ലഭിച്ചു. അത് ലഭിച്ചത് കാറ്റ്വഴിക്കാകട്ടെ, മറ്റേതെങ്കിലും വഴിക്കാകട്ടെ, അതിൽ ഒരു അസാധാരണത്വമുണ്ടെന്ന് കാണാം. എനിക്ക് വാർദ്ധക്യം പിടിപെട്ടു എന്റെ ബുദ്ധി മന്ദീഭവിച്ചിരിക്കുകയാണെന്ന് നിങ്ങൾ പറയുമാ യിരിക്കുമെന്നും, അതില്ലാത്തപക്ഷം നിങ്ങൾക്കിത് വിശ്വസിക്കാമെന്നും നബി (അ) തന്റെ അടുത്തുള്ളവരോട് പറയുന്നു. ഇത് കേട്ടപ്പോൾ, നിങ്ങൾ നിങ്ങളുടെ ആ പഴയ വഴിപിഴവിൽതന്നെയാണ്. അഥവാ യൂസുഫിനെക്കുറിച്ചുള്ള വ്യസനത്തിലും കാത്തിരിപ്പിലും തന്നെയാണ് ഇപ്പോഴുമുള്ളത് എന്ന് അടുത്തുള്ളവർ അദ്ദേഹത്തോടും പറയുന്നു. ഇതെല്ലാം കാണിക്കുന്നത് ആ വാസന ലഭിച്ചതിൽ എന്തോ ഒരു അസാധാര ണത്വം ഉണ്ടെന്നാണല്ലോ. അടുത്തവചനം കൂടി ശ്രദ്ധിക്കുക:-
12:96فَلَمَّآ أَن جَآءَ ٱلۡبَشِيرُ أَلۡقَىٰهُ عَلَىٰ وَجۡهِهِۦ فَٱرۡتَدَّ بَصِيرٗاۖ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ
(96) അങ്ങനെ, സന്തോഷവാർത്ത അറിയിക്കുന്ന ആൾ വരികയുണ്ടായ പ്പോൾ, അയാളത് അദ്ദേഹത്തിന്റെ മുഖത്ത് ഇട്ടു; അപ്പോൾ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളോട് പറ ഞ്ഞില്ലേ: നിശ്ചയമായും, നിങ്ങൾക്ക റിഞ്ഞുകൂടാത്തത് (ചിലത്) അല്ലാഹുവിങ്കൽ നിന്നും എനിക്കറി (96) വരികയുണ്ടായപ്പോൾ സന്തോഷവാർത്ത അറിയിക്കുന്ന ആൾ അയാൾ അതിനെ ഇട്ടു അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ അദ്ദേഹം മടങ്ങി, മാറി കാഴ്ചയുള്ളവനായി അദ്ദേഹം പറഞ്ഞു ഞാൻ പറഞ്ഞില്ലേ നിങ്ങളോട് നിശ്ചയമായും ഞാൻ (എനിക്ക്) അറിയുമെന്ന് അല്ലാഹുവിൽനിന്ന് നിങ്ങൾ (നിങ്ങൾക്ക്) അറിയാത്തത് അനുമോദനാർത്ഥം സന്തോഷകരമായ വിവരം മുൻകൂട്ടി അറിയിച്ചുകൊണ്ടുവരുന്ന ആൾക്കാണ് (സന്തോഷവാർത്ത അറിയിക്കുന്നവൻ) എന്ന് പറയുന്നത്. യാത്രാ സംഘം വന്നെത്തുന്നതിന്റെ മുന്നോടിയായി ഇങ്ങിനെ ഒരാൾ മുമ്പിൽ വേഗം അയക്ക പ്പെടും. ഇയാൾ വശമായിരുന്നു യൂസുഫ് നബി (അ) കൊടുത്തയച്ച കുപ്പായം. അദ്ദേഹം കൽപ്പിച്ചിരുന്നത്പോലെ, അയാൾ അത് നബി (അ) ന്റെ മുഖത്ത് കൊണ്ടുവന്നു ഇട്ടുകൊടുത്തു. യൂസുഫ് നബി (അ) പറഞ്ഞതുപോലെ, പിതാവിന്റെ നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അദ്ദേഹം പ്രതീക്ഷിച്ചിരുന്നതും പറ ഞ്ഞിരുന്നതും ശരിയായിരുന്നുവെന്നും, അദ്ദേഹത്തിന് ബുദ്ധിമോശം സംഭവിക്കുകയോ തെറ്റുപറ്റുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി. 86-ാം വചനത്തിൽ കണ്ടതുപോലെ, നിങ്ങൾക്കറിയാത്ത ചില കാര്യങ്ങളൊക്കെ എനിക്കറിയാമെന്ന് അവരോട് അദ്ദേഹം മുമ്പേ പറഞ്ഞിരുന്നു. ആ വാക്ക് ഈ സന്ദർഭത്തിൽ അവരെ അദ്ദേഹം ഓർമിപ്പിച്ചു.
12:97–98قَالُواْ يَـٰٓأَبَانَا ٱسۡتَغۡفِرۡ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ
قَالَ سَوۡفَ أَسۡتَغۡفِرُ لَكُمۡ رَبِّيٓۖ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ
(97) അവർ (മക്കൾ) പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പാപങ്ങൾക്ക് നിങ്ങൾ പാപമോചനം തേടേ ണമേ!-നിശ്ചയമായും, ഞങ്ങൾ തെറ്റ് (98) അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ റ∫ിനോട് വഴിയെ പാപമോചനം തേടുന്നതാണ്. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്ന വനും കരുണാനിധിയുമായുള്ളവൻ. (97) അവർ പറഞ്ഞു ഞങ്ങളുടെ ബാപ്പാ നിങ്ങൾ പാപമോ ചനം (പൊറുക്കുവാൻ) തേടണം ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ പാപങ്ങൾക്ക് നിശ്ചയമായും ഞങ്ങൾ ആയിരിക്കുന്നു പിഴച്ചവർ, തെറ്റുചെയ്തവർ (98) അദ്ദേഹം പറഞ്ഞു വഴിയെ, പിറകെ ഞാൻ പാപമോചനം തേടും നിങ്ങൾക്ക് വേണ്ടി എന്റെ റ∫ിനോട് നിശ്ചയമായും അവൻ തന്നെ വളരെ പൊറുക്കുന്നവൻ കരുണാനിധി തങ്ങളുടെ പക്കൽ വന്നുപോയ തെറ്റുകൾ അവർ പിതാവിനോട് ഏറ്റു പറയുകയും, തങ്ങളുടെ പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് അപേ ക്ഷിക്കുകയും ചെയ്തു. അപ്പോൾ തന്നെ പ്രാർത്ഥിക്കാതെ, വഴിയെ ചെയ്തു കൊള്ളാമെന്ന് പറഞ്ഞത്, ഉപയുക്തമായ വല്ല സന്ദർഭത്തിലും അതിനായി പ്രത്യേകം പ്രാർത്ഥന നടത്താമെന്ന് കരുതിയായിരിക്കാം. അല്ലാഹുവിനറിയാം. അനന്തരം യൂസുഫ് നബി (അ) പറഞ്ഞേൽപിച്ചിരുന്ന പ്രകാരം ആ കുടുംബം നബി (അ), യൂസുഫ് നബി (അ) ന്റെ മാതാവും, എല്ലാ മക്കളും അവരോട് ബന്ധപ്പെട്ടവരും അടങ്ങിയ ആ കുടുംബം യാത്രയായി. അവരുടെ യാത്ര ക്കാവശ്യമായ എല്ലാചിലവുകളും സഹോദരന്മാരുടെ പക്കൽ യൂസുഫ് നബി (അ) കൊടുത്തയച്ചിരുന്നുവെന്നും, നബി (അ) പ്രത്യേകമായി ഫാറോവാ രാജാവിന്റെ ഒരു രഥവും അയച്ചിരുന്നുവെന്നും ബൈബ്ൾ പറയുന്നു. വാസ്തവം അല്ലാ ഹുവിനറിയാം.
12:99–100فَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَبَوَيۡهِ وَقَالَ ٱدۡخُلُواْ مِصۡرَ إِن شَآءَ ٱللَّهُ ءَامِنِينَ
وَرَفَعَ أَبَوَيۡهِ عَلَى ٱلۡعَرۡشِ وَخَرُّواْ لَهُۥ سُجَّدٗاۖ وَقَالَ يَـٰٓأَبَتِ هَٰذَا تَأۡوِيلُ رُءۡيَٰيَ مِن قَبۡلُ قَدۡ جَعَلَهَا رَبِّي حَقّٗاۖ وَقَدۡ أَحۡسَنَ بِيٓ إِذۡ أَخۡرَجَنِي مِنَ ٱلسِّجۡنِ وَجَآءَ بِكُم مِّنَ ٱلۡبَدۡوِ مِنۢ بَعۡدِ أَن نَّزَغَ ٱلشَّيۡطَٰنُ بَيۡنِي وَبَيۡنَ إِخۡوَتِيٓۚ إِنَّ رَبِّي لَطِيفٞ لِّمَا يَشَآءُۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ
(99) അങ്ങനെ, അവർ ധ ആ കുടുംബം പ യൂസുഫിന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ,- അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണ ച്ചുകൂട്ടി (സ്വീകരിച്ചു). അദ്ദേഹം പറ യുകയും ചെയ്തു: നിങ്ങൾ, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നിർഭയരായിക്കൊണ്ട് (സമാധാന പൂർവ്വം) മിസ്വ്റിൽ (ഈജിപ്തിൽ) പ്രവേശിച്ചു കൊള്ളുക. (100) തന്റെ മാതാപിതാക്കളെ അദ്ദേഹം സിംഹാസന (സ്ഥാനപീഠ) ത്തിന്മേൽ കയറ്റിയിരുത്തുകയും ചെയ്തു. അവർ (എല്ലാം) അദ്ദേഹ ത്തിന്ന് (പ്രണാമം) ചെയ്തുകൊണ്ട് വീഴുകയും ചെയ്തു. അദ്ദേഹം പറയുകയും ചെയ്തു: എന്റെ പിതാവേ, ഇത് എന്റെ മുമ്പത്തെ സ്വപ്നത്തിന്റെ പുലർച്ചയാകുന്നു; എന്റെ റ∫് അതൊരു യഥാർത്ഥമാക്കിക്കഴിഞ്ഞു. അവൻ എനിക്ക് നന്മചെയ്യുകയും ചെയ്തിട്ടുണ്ട്: (അതെ) എന്നെ അവൻ തടവിൽ നിന്ന് (മോചിപ്പിച്ചു) പുറത്തുകൊണ്ടുവരുകയും, നിങ്ങളെ മരുഭൂമിയിൽനിന്ന് കൊണ്ടുവ(ന്നു ത) രുകയും ചെയ്തിരിക്കെ; എന്റെയും എന്റെ സഹോദരന്മാരു ടെയും ഇടയിൽ പിശാച് (കുഴപ്പം) ഇളക്കിവിട്ടതിന് ശേഷം. നിശ്ചയമാ യും, എന്റെ റ∫് അവൻ ഉദ്ദേശിക്കു ന്നതിനെ സൗമ്യമായി ചെയ്യുന്നവനാ കുന്നു. നിശ്ചയമായും, അവൻതന്നെ യാകുന്നു സർവ്വജ്ഞനും അഗാധ ജ്ഞനുമായുള്ളവൻ. (99) അങ്ങനെ (എന്നിട്ട്) അവർ പ്രവേശിച്ചപ്പോൾ യൂസു ഫിൽ, യൂസുഫിന്റെ അടുക്കൽ അദ്ദേഹം അടുപ്പിച്ചു, കൂട്ടിച്ചേർത്തു, അണച്ചുകൂട്ടി തന്റെ അടുക്കലേക്ക് തന്റെ മാതാപിതാക്കളെ അദ്ദേഹം പറയുകയും ചെയ്തു പ്രവേശിച്ചുകൊള്ളുവിൻ മിസ്വ്റിൽ, ഈജിപ്തിൽ ഉദ്ദേശി ക്കുന്നപക്ഷം അല്ലാഹു നിർഭയരായി, സമാധാനപ്പെട്ടുകൊണ്ട് (100) അദ്ദേഹം ഉയർത്തുക (കയറ്റിയിരുത്തുക)യും തന്റെ മാതാപിതാക്കളെ സിംഹാസന (രാജപീഠസ്ഥാനപീഠ)ത്തിന്മേൽ അവർ വീഴുകയും ചെയ്തു അദ്ദേഹത്തിന് സുജൂദ് (പ്രണാമംതലകുനിക്കൽകുനിയൽ) ചെയ്യുന്നവരായി അദ്ദേഹം പറയുകയും ചെയ്തു എന്റെ ഉപ്പാ, പിതാവേ ഇത് പുലർച്ചയാണ്, പൊരുളാണ്, വ്യാഖ്യാനമാണ് എന്റെ സ്വപ്നത്തിന്റെ മുമ്പുള്ള, മുമ്പത്തെ അതിനെ ആക്കിയിട്ടുണ്ട്, ആക്കിക്കഴിഞ്ഞു എന്റെ റ∫് യഥാർത്ഥം, നേര് അവൻ നന്മ ചെയ്തിട്ടുമുണ്ട് എന്നിൽ, എനിക് ക് അവൻ എന്നെ പുറത്ത് കൊണ്ടുവന്നപ്പോൾ (വന്നിരിക്കെ) തട വിൽ നിന്ന് നിങ്ങളെ കൊണ്ടുവരുകയും ചെയ്തു മരുഭൂമി യിൽനിന്ന് ശേഷം, പിന്നീടായി ഇളക്കിവിട്ടതിന് പിശാച് എന്റെ ഇടയിൽ എന്റെ സഹോദരന്മാർക്കിടയിലും നിശ്ചയമായും എന്റെ റ∫് സൗമ്യമായി (സൂക്ഷ്മമായി) ചെയ്യുന്നവനാണ് അവൻ ഉദ്ദേ ശിക്കുന്നകാര്യത്തിന് നിശ്ചയമായും അവർ തന്നെ സർവ്വജ്ഞൻ, (എല്ലാം) അറിയുന്നവൻ അഗാധജ്ഞൻ, യുക്തിമാൻ നബി (അ) യും കുടുംബവും ഈജിപ്തിൽ വന്നെത്തുന്ന ദിവസം ഈജി പ്തുകാർക്ക് പൊതുവെ ഒരു ഉത്സവ പ്രതീതിയുണ്ടായിരിക്കുമെന്നും, പ്രത്യേകിച്ച് യൂസുഫ് നബി (അ) നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുണ്ടാവുകയില്ലെന്നും പറയേണ്ടതില്ലല്ലോ. അദ്ദേഹം മാതാപിതാക്കളെ അണ ച്ചുകൂട്ടി ആലിംഗനം ചെയ്തുകൊണ്ട് സസന്തോഷം സ്വാഗതം നൽകുകയും, സമാധാ നത്തിന്റെ മംഗളാശംസകൾ നൽകുകയും ചെയ്തു. സ്ഥാനപീഠത്തിന്മേൽ മാതാപിതാക്കളെ ബഹുമാനിച്ചു. വന്നവരാകട്ടെ, എല്ലാവരും അദ്ദേഹത്തിന് അന്നത്തെ ആചാരപ്രകാരം തലകുനിച്ചു ഉപചാരമർപ്പിക്കുകയും ചെയ്തു. മുമ്പുതാൻ കണ്ടിരുന്ന ആ സ്വപ്നത്തിന്റെസൂര്യ ചന്ദ്രന്മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സുജൂദ് ചെയ്തതായി സ്വപ്നം കണ്ടതിന്റെവ്യാഖ്യാനം യഥാർത്ഥമായി പുലർന്നു കഴിഞ്ഞതും, തനിക്ക് ഇതിനുമുമ്പ് അല്ലാഹു ചെയ്തു തന്നിട്ടുള്ളതുമായ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കൊണ്ട് ഇവിടെ വിവക്ഷ ആരാധനയുടെ സുജൂദാകുന്ന സാഷ്ടാംഗ നമ സ്കാരമല്ല. 4-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചത്പോലെ, ഉപചാര ത്തിന്റെ സുജൂദുകളാകുന്ന തലകുനിക്കൽ, കുനിഞ്ഞുനിൽക്കൽ, കൈകൂപ്പൽ, മുട്ടുകു ത്തൽ പോലെയുള്ള പ്രണാമങ്ങളിൽ ഏതെങ്കിലും ഒന്നാകുന്നു. ആരാധന അല്ലാഹു വിന്നല്ലാതെ പാടില്ലന്നുള്ളത് എല്ലാ കാലത്തും ഇസ്ലാമിന്റെ നീക്ക്പോക്കില്ലാത്തതും, സുസ്ഥിരമായതുമായ ഒരു തത്വമത്രെ. സ്വപ്നത്തിൽ സൂര്യ ചന്ദ്രന്മാർ സുജൂദ് ചെയ്യു ന്നതായി കണ്ടതിൽനിന്നും, ആ സ്വപ്നത്തിന്റെ പുലർച്ചയായി ഈ സുജൂദിനെ എണ്ണി യതിൽനിന്നും തന്നെ മനിലാക്കാവുന്നതാണിത്. സുജൂദിന്റെ അർത്ഥങ്ങളെപ്പറ്റി കൂടു തൽ വിവരം അടുത്ത സൂഃ 15-ാം വചനത്തിൽ വെച്ചുകാണാം. ഇവിടത്തെ സുജൂദിനെപ്പറ്റി ചില വ്യാഖ്യാതാക്കളിൽ അത് ആരാധന യുടെ സുജൂദ് തന്നെയായിരുന്നുവെന്ന് അഭിപ്രായമുള്ളവരും ഇല്ലാതില്ല. പക്ഷേ, സുജൂദ് യൂസുഫ് നബി (അ) ക്കായിരുന്നില്ലെന്നും, തങ്ങൾക്ക്ലഭിച്ച മഹത്തായ അനുഗ്രഹ ത്തിനും സന്തോഷത്തിനും നന്ദിയായിക്കൊണ്ട് അല്ലാഹുവിനു ചെയ്ത നന്ദിയുടെ സുജൂ ദായി ( ) അവർ നിലത്തുവീണുവെന്നുമാണ് അവർ പറയുന്നത്. മാതാപിതാ ക്കളെ സ്ഥാനപീഠത്തിൽ കയറ്റി ഇരുത്തി ആദരിച്ചുവെന്ന് പറഞ്ഞതിന് ശേഷമാണല്ലോ അവരെല്ലാം അദ്ദേഹത്തിന് സുജൂദ് ചെയ്തുവെന്ന് പറഞ്ഞത്. സ്ഥാനപീഠത്തിൽ കയറ്റി ആദരിക്കുന്നതിന് ശേഷംതാഴ്മയുടെ സൂചനയായ സുജൂദ് ഉണ്ടാ വാൻ ന്യായമില്ലെന്നും, മാതാപിതാക്കൾക്ക് മക്കൾ താഴ്മചെയ്യുകയല്ലാതെമാതാപി താക്കൾ മക്കൾക്ക് അവർ പറയുന്നു. എന്നാൽ, അവർ സുജൂദ് ചെയ്തതിനെത്തുടർന്ന് ഇത് എന്റെ സ്വപ്നത്തിന്റെ പുലർച്ചയാണെ ന്നും, അത് അല്ലാഹു യഥാർത്ഥമാക്കിയിരിക്കുന്നുവെന്നും യൂസുഫ് നബി (അ) പറ ഞ്ഞിട്ടുള്ള സ്ഥിതിക്ക് ഒന്നാമത്തെ അഭിപ്രായമാണ് കൂടുതൽ ശക്തവും വ്യക്തവുമായി തോന്നുന്നത്. അവസാനം യൂസുഫ് നബി (അ) ഇങ്ങിനെ പ്രാർത്ഥിക്കുകയായി:-
12:101۞رَبِّ قَدۡ ءَاتَيۡتَنِي مِنَ ٱلۡمُلۡكِ وَعَلَّمۡتَنِي مِن تَأۡوِيلِ ٱلۡأَحَادِيثِۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَنتَ وَلِيِّۦ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ تَوَفَّنِي مُسۡلِمٗا وَأَلۡحِقۡنِي بِٱلصَّـٰلِحِينَ
(101) എന്റെ റേ∫! നീ എനിക്ക് രാജാധികാരത്തിൽ നിന്നും (കുറെ യൊക്കെ) നൽകിയിട്ടുണ്ട്; വർത്തമാ നങ്ങളുടെ വ്യാഖ്യാനത്തിൽനിന്നും (കുറെയെല്ലാം) നീ എനിക്ക് പഠി പ്പിച്ചു തരുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികർത്താവേ! നീ, ഇഹത്തി ലും, പരത്തിലും എന്റെ രക്ഷാധികാ രിയാകുന്നു. എന്നെ നീ മുസ്ലിമായി (കീഴൊതുക്കമുള്ളവനായി) മരിപ്പി ക്കേണമേ! എന്നെ സജ്ജനങ്ങളിൽ ചേർക്കുകയും (101) എന്റെ റേ∫ നീ എനിക്ക് നൽകിയിട്ടുണ്ട് രാജാധി കാരത്തിൽനിന്ന് എനിക്ക് നീ പഠിപ്പിക്കുകയും ചെയ്തു വ്യാഖ്യാനത്തിൽനിന്ന് വർത്തമാനങ്ങളുടെ സൃഷ്ടിച്ചുണ്ടാക്കിയവനേ ആകാശങ്ങളെ ഭൂമിയെയും നീ എന്റെ രക്ഷാധികാരി (കൈ കാര്യക്കാരൻ) ആകുന്നു ഇഹത്തിൽ പരലോകത്തിലും എന്നെ നീ പൂർണമായെടുക്കേണമേ (മരിപ്പിക്കണേ) മുസ്ലിമായിക്കൊണ്ട് എന്നെ നീ ചേർക്കുകയും ചെയ്യേണമേ സജ്ജനങ്ങളോട്, സദ്വൃത്തരിൽ രാജാധികാരം കൊണ്ടുദ്ദേശ്യം ഈജിപ്തിൽ അദ്ദേഹത്തിന് ഭരണകാര്യങ്ങളിൽ ലഭിച്ച നേതൃത്വംതന്നെ. കിരീടധാരിയായ ഒരു ഫറോവാ രാജാവുണ്ടെങ്കിലും ഈജി പ്തിലെ ഭരണം മിക്കവാറും നടന്നിരുന്നത് യൂസുഫ് നബി (അ) യുടെ കൈക്കായിരു ന്നു. വർത്തമാനങ്ങളുടെ വ്യാഖ്യാനം എന്ന് പറഞ്ഞതിൽ സ്വപ്നവാർത്തകൾ തുടങ്ങിയ എല്ലാ വാർത്തകളുടെയും വ്യാഖ്യാനവും പൊരുളും ഉൾപ്പെടുന്നു. ഇഹത്തിൽ വെച്ച് നൽകിയ നിസ്തുലമായ ഇൗ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അത്പോലെ തന്റെ പരലോക ജീവിതവും അനുഗൃഹീത മാക്കിത്തരേണമെന്ന് അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ്. പരലോകജീ വിതം അനുഗൃഹീതമായിരി ക്കണമെങ്കിൽ, കാലഗതി പ്രാപിക്കുമ്പോൾ മുസ്ലിമായിരി ക്കുകയും, സജ്ജനങ്ങളിൽ ഉൾപ്പെടുകയും വേണ്ടതുണ്ട്. ഇൗ രണ്ട് കാര്യവും സിദ്ധി ക്കുകയാണ് ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. ഇബ്റാഹീം നബി (അ) യെപ്പറ്റി അദ്ദേഹം ഋജുമാനസനായ ഒരു മുസ്ലിമായിരുന്നു (3:67) എന്നും, അദ്ദേഹം പരലോകത്ത് സജ്ജനങ്ങളിൽ പെട്ടവനാണ് (29:27) എന്നും പ്രശംസിച്ചു പറഞ്ഞിരിക്കു ന്നതും അതുകൊണ്ടാകുന്നു. അതുകൊണ്ട്തന്നെയാണ് യൂസുഫ് നബി (അ) യും ആ രണ്ടുകാര്യങ്ങൾക്കും പ്രാർത്ഥനയിൽ പ്രത്യേകം അപേക്ഷിച്ചത്. (നിനക്ക് വളരെ നല്ല ഒരു കഥ നാം വിവരിച്ചു തരു ന്നു) എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇൗ സംഭവബഹുലമായ ചരിത്രം അല്ലാഹു വിവ രിക്കുവാൻ തുടങ്ങിയത്. സൂറത്തിന്റെ ആരംഭം മുതൽ ക്രമമായി വിവരിക്കപ്പെട്ട ആ സംഭവങ്ങളെ ചൂണ്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-
12:102–104ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۖ وَمَا كُنتَ لَدَيۡهِمۡ إِذۡ أَجۡمَعُوٓاْ أَمۡرَهُمۡ وَهُمۡ يَمۡكُرُونَ
وَمَآ أَكۡثَرُ ٱلنَّاسِ وَلَوۡ حَرَصۡتَ بِمُؤۡمِنِينَ
وَمَا تَسۡـَٔلُهُمۡ عَلَيۡهِ مِنۡ أَجۡرٍۚ إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
(102) അത് അദൃശ്യ വാർത്തക ളിൽ പെട്ടതാകുന്നു; അത്, നാം നിനക്കു വഹ്യ് (ദിവ്യസന്ദേശം) നൽകുകയാണ്. അവർ ധ യൂസുഫിന്റെ സഹോദരന്മാർ പ കുതന്ത്രം പ്രയോഗി ച്ചുകൊണ്ട് തങ്ങളുടെ (ഉദ്ദിഷ്ട) കാര്യം യോജിച്ചുറപ്പിച്ചപ്പോൾ, അവ രുടെ അടുക്കൽ നീ ഉണ്ടായിരുന്നില്ല ല്ലോ. (103) മനുഷ്യരിൽ അധികമാളുംനീ അതിയായിമോഹിച്ചിരുന്നാലുംസത്യവിശ്വാസികളല്ല. (104) ഇതിന്റെപേരിൽ അവരോട് നീ യാതൊരു പ്രതിഫലവും ചോദി ക്കുന്നില്ല. ഇത് ലോകർക്ക് (പൊതുവെ) വേണ്ടിയുള്ള ഒരു ഉൽബോധനമ ല്ലാതെ (മറ്റൊന്നും) അല്ല. (102) ആയിരുന്നില്ല അവരുടെ അടുക്കൽ അവർ ഏകോപിച്ച (തീർച്ചപ്പെടു അവരുടെ കാര്യം അവർ, അവരായികൊണ്ട് അവർ കുതന്ത്രം പ്രയോഗിച്ചു (കൊണ്ട്) (103) അധികമാളുമല്ല മനുഷ്യരിൽ നീ മോഹിച്ചാലും, നിനക്ക് അത്യാഗ്രഹമുണ്ടായാലും സത്യവിശ്വാസികൾ (104) അവരോട് നീ ചോദിക്കുന്നുമില്ല ഇതിന്റെ (അതിന്റെ) പേരിൽ യാതൊരു പ്രതിഫലവും അതല്ല, ഇതല്ല ഒരു ഉൽബോധനം, സ്മരണ (പ്രസ്താവന) അല്ലാതെ ലോകർക്ക്, ലോകർക്ക് വേണ്ടി യുള്ള ഒരു ദൃക്സാക്ഷിയെപ്പോലെ, മേൽ വിവരിച്ച ദീർഘമായ ചരിത്ര സംഭവങ്ങൾ സവി ശദം വസ്തുനിഷ്ഠമായി നബി തിരുമേനി ˜ ക്കു വിവരിക്കുവാൻ കഴിഞ്ഞത് അതെല്ലാം അല്ലാഹു വഹ്യ്മൂലം അറിയിച്ചു കൊടുത്തത് കൊണ്ടാകുന്നു. യൂസുഫ് നബി (അ) യെ കിണറ്റിൽ ഇട്ടേക്കുക മുതലായ ചതിപ്രയോഗങ്ങൾക്ക് അദ്ദേഹത്തിന്റെ സഹോദര ന്മാർ ഗൂഢാലോചന ചെയ്തു തീരുമാനിച്ചപ്പോഴൊന്നും നബി ˜ അവിടെ ഉണ്ടായിരു ന്നില്ല. എന്നാലും അവിടെ ഹാജറുണ്ടായിരുന്നപോലെ ശരിക്കും അതൊക്കെ നബി ˜ വിവരിക്കുകയും ചെയ്യുന്നു. മുൻ വേദഗ്രമ്ലങ്ങളിൽനിന്നോ മറ്റോ പഠിച്ചറിയു വാനും അവിടുത്തേക്ക് കഴിഞ്ഞില്ല. അറബികൾക്കും അതിനെപ്പറ്റി ഒരു വിവരവുമില്ല. അപ്പോൾ, നബി ˜ യെയും അറബി ജനതയെയും സംബന്ധിച്ചിടത്തോളം ഇതെല്ലാം അദൃശ്യ വിവരങ്ങൾ തന്നെ. അല്ലാഹുവിൽ നിന്നുള്ളതാണെന്നുള്ളതിന് വ്യക്തമായ തെളിവാണല്ലോ ഇതും. വസ്തുത ഇതാണെങ്കിലും ജനങ്ങളിൽ അധിക ഭാഗവും വിശ്വസിക്കു വാൻ കൂട്ടാക്കുന്നില്ല. എല്ലാവരും വിശ്വസിച്ചു കാണണമെന്ന് നബി ˜ അതിയായ ആഗ്രഹമുണ്ടെന്നത് ശരിതന്നെ. പക്ഷേ, അത് പ്രാവർത്തികമാകുന്നതല്ല. കാരണം, ലക്ഷ്യവും ദൃഷ്ടാന്തവും ഇല്ലാത്തത്കൊണ്ടല്ലമത്സര ബുദ്ധിയും ദുർവാശിയും മൂല വിശ്വസിക്കാതിരിക്കുന്നത്. അധികമാളുകളും ഇത്തരക്കാരാണ്താനും. പ്രബോധനം ചെയ്യുന്നതിന്റെ പേരിൽ നബി ˜ അവരോട് വല്ല പ്രതിഫ ലവും ആവശ്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ നിഷേധത്തിന് അതൊരു ന്യായമായി എടുത്തു പറയാമായിരുന്നു; അതും ഇല്ല. അതുകൊണ്ട് അല്ലാഹുവിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ പ്രബോധനം ചെയ്യുകയേ നബി ˜ ചെയ്യേണ്ടതുള്ളൂ. എല്ലാ മനുഷ്യരുടെയും ഗുണത്തിനുവേണ്ടിയുള്ള ഒരു പ്രമാണമാണ് ഈ വിശ്വസിക്കുന്നവർ വിശ്വസി ച്ചുകൊളളട്ടെ, അല്ലാത്തവർ നിഷേധിച്ചുകൊള്ളട്ടെ. ( ) പ്രബോധനം ചെയ്യൽ മാത്രമേ നബി ˜ കടമയുള്ളൂ. ( ) എന്നൊക്കെയാണ് തുടർന്നു പറഞ്ഞതിലടങ്ങിയ ആശയം. മനുഷ്യരിൽ അധികമാളുകളും എന്നുള്ള 103-ാം വചനത്തിലെ പ്രസ്താവന പ്രധാനപ്പെട്ട ഒരു യാഥാർത്ഥ്യമാണ് തരുന്നത്. ഭൂരിപക്ഷത്തിന്റെയോ, ബഹു ഭൂരിഭാഗത്തിന്റെയോ അഭിപ്രായമോ, അനുകൂലമോ ആസ്പദമാക്കി സത്യമാർഗവും, സനാതന തത്വങ്ങളും നിർണയിക്കുവാൻ പാടില്ലെന്നും സത്യത്തിന്റെ കക്ഷി എപ്പോഴും ന്യൂനപക്ഷമായിരിക്കുമെന്നുമുള്ളതാണത്. ശിർക്ക്, അന്ധവിശ്വാസം, അനാചാരം, ദുർവൃത്തികൾ ആദിയായവയിലാകട്ടെ, ധാർമികവും മാനുഷികവുമായ മൂല്യങ്ങളുടെ നേരെയുള്ള അവഹേളനങ്ങളിലാകട്ടെ, എക്കാലവും ബഹുഭൂരിപക്ഷത്തിന്റെ പിൻതു ണയും അനുഭാവവും ഉണ്ടായിരിക്കുമെന്നുള്ളത് അനുഭവം കൊണ്ടറിയാവുന്ന ഒരു നന്മ സത്യമാണല്ലോ. വിഭാഗം - 12
12:105–107وَكَأَيِّن مِّنۡ ءَايَةٖ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يَمُرُّونَ عَلَيۡهَا وَهُمۡ عَنۡهَا مُعۡرِضُونَ
وَمَا يُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ
أَفَأَمِنُوٓاْ أَن تَأۡتِيَهُمۡ غَٰشِيَةٞ مِّنۡ عَذَابِ ٱللَّهِ أَوۡ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
(105) എത്ര (യേറെ) ദൃഷ്ടാന്ത ങ്ങളാണ് ആകാശങ്ങളിലും ഭൂമിയിലു മുള്ളത്?! അവർ (മനുഷ്യർ) അവയി ലൂടെ നടന്നു കൊണ്ടിരിക്കുന്നു; അവരാകട്ടെ, അവയെക്കുറിച്ച് (അവ ഗണിച്ചു) തിരിഞ്ഞുകളയുന്നവരുമാ കുന്നു! (106) അവരിൽ അധികമാളു കളും അല്ലാഹുവിൽ വിശ്വസിക്കുന്നു മില്ല; അവർ (അവനോട്) പങ്ക് ചേർക്കുന്നവരായും കൊണ്ടല്ലാതെ. (107) എന്നാൽ, അല്ലാഹുവിന്റെ ശിക്ഷയിൽനിന്നും മൂടിക്കളയുന്ന വല്ല സംഭവവും അവർക്ക് വന്നെത്തു ന്നതിനെക്കുറിച്ച് അവർ (സമാധാനി ച്ച്) നിർഭയരായിരിക്കുകയാണോ?! അല്ലെങ്കിൽ, അവർ അറിയാത്തവിധം പെട്ടെന്ന് അന്ത്യസമയം അവർക്ക് വന്നെത്തുന്നതിനെക്കുറിച്ച്?! (105) എത്രയേറെ (എത്രയോ) ഉണ്ട് ദൃഷ്ടാന്തമായിട്ട്, ദൃഷ്ടാന്ത ത്തിൽനിന്ന് ആകാശങ്ങളിൽ ഭൂമിയിലും അവർ നടന്നു കൊണ്ടിരിക്കുന്നു, സഞ്ചരിക്കുന്നു അതിലൂടെ, അവയുടെ അടുക്കലൂടെ അവ രാകട്ടെ, അവർ ആയിക്കൊണ്ട് അവയെക്കുറിച്ച്, അവയിൽനിന്നും തിരി ഞ്ഞുകളയുന്നവരാണ്, അവഗണിക്കുന്നവർ (106) വിശ്വസിക്കുന്നുമില്ല അവരിലധികവും, അധികമാളും അല്ലാഹുവിൽ അവരായിക്കൊണ്ടല്ലാതെ മുശ്രിക്കുകൾ, പങ്കുചേർക്കുന്നവർ (107) എന്നാൽ (അപ്പോൾ) അവർ നിർഭയമായിരിക്കയോ, സമാധാനിച്ചിരിക്കയോ അവർക്ക് വരുന്നതിനെ വല്ല മൂടുന്ന സംഭവവും ശിക്ഷയിൽനിന്ന് അല്ലാഹുവിന്റെ അല്ലെങ്കിൽ അവർക്ക് വരുന്നതിനെ അന്ത്യസമയം പെട്ടെന്ന്, യാദൃശ്ചികമായി അവർ ആയിക്കൊണ്ട് (ആയിരിക്കുന്ന വിധത്തിൽ) അവർ അറിയാതെ, ബോധ്യപ്പെടാതെ ഗൗരവമേറിയ ചില സംഗതികളാണ് ഈ വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരി ക്കുന്നത്. (1) അല്ലാഹുവിന്റെ മഹിത മഹത്വങ്ങൾ, അധികാരാവകാശങ്ങൾ, കൈകാര്യം, നിയ ന്ത്രണങ്ങൾ ആദിയായവയും, അവയിലെല്ലാമുള്ള അവന്റെ ഏകത്വവും വിളിച്ചോതുന്ന എത്രയോ ദൃഷ്ടാന്തങ്ങൾ ഈ ആകാശ ഭൂമികളിൽ നിലവിലുണ്ട്. മനുഷ്യർ നിത്യവും അവകണ്ടും അനുഭവിച്ചും പരിചയപ്പെട്ടുംകൊണ്ടിരിക്കുന്നു. എന്നിട്ടും അവയെപ്പറ്റി ചിന്തി ക്കുവാനോ, അവയിലടങ്ങിയ യുക്തിരഹസ്യങ്ങൾ മനിരുത്തുവാനോ, അവയിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ അംഗീകരിക്കുവാനോ കൂട്ടാക്കാതെ അവയെ അവഗണിച്ചു തള്ളു കയാണവർ ചെയ്യുന്നത്. അല്ലായിരുന്നുവെങ്കിൽ ആ കണക്കറ്റ ദൃഷ്ടാന്തങ്ങൾ നിലവി ലുള്ളപ്പോൾ അവർ നിഷേധികളും അവിശ്വാസികളുമാകുമായിരുന്നില്ല. (2) അല്ലാഹുവിൽ വിശ്വസിക്കുന്നവരിൽ തന്നെ അധികഭാഗം വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽശിർക്ക് പുലർത്തിപ്പോരുന്നവരാകുന്നു. അഥവാ ശിർക്ക് കലരാത്ത ശുദ്ധമായ തൗഹീദിൽ വിശ്വസിക്കുന്നവർ കുറവായിരിക്കും. മുസ്ലിം സമുദായത്തിലെ സ്ഥിതിതന്നെ ആലോചിച്ചു നോക്കുക! സമുദായമദ്ധ്യെ സ്ഥിര പ്രതിഷ്ഠിതങ്ങളായിത്തീർന്നിട്ടുള്ളവയും, കാലദേശാന്തരങ്ങളിൽ പുതുതായി രൂപം കൊണ്ടുവരുന്നവയുമായ എത്രയോ തരം ശിർക്കുകൾ നടമാടിക്കൊണ്ടിരിക്കുന്നു. അവയിലധികവും മതവിശ്വാസാചാരങ്ങളായി ഗണിക്കപ്പെട്ടുവരുകയും ചെയ്യുന്നു. അറി വില്ലാത്ത പാമര ജനങ്ങൾ അറിവില്ലായ്മകൊണ്ടോ, പരമ്പരാഗതമായ അനുകരണം നിമിത്തമോ അവയിൽ മുഴുകിപ്പോകുന്നത് സ്വാഭാവികമാകുന്നു. അവയെ നിഷ്കാസനം ചെയ്യുവാൻ ബാധ്യസ്ഥരായ പfiിതന്മാരിൽ പോലും ഏതെങ്കിലും ന്യായവാദങ്ങളുടെ നിലനിറുത്തുവാൻ പരിശ്രമം നടത്തിക്കൊണ്ടിരി ക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടെന്നുള്ളതാണ് കൂടുതൽ ആപത്ത്. വിഗ്രഹ ങ്ങളെയോ ദേവീ ദേവന്മാരെയോ ആരാധിച്ചുവരുന്ന മുശ്രിക്കുകൾപോലുംമുൻകാല ത്തുള്ളവരും ഇക്കാലത്തുള്ളവരുമെന്ന വ്യത്യാസം വിശ്വാസ മുള്ളവരാകുന്നു. അതായത്, ലോകസ്രഷ്ടാവും, ലോകത്ത് നടക്കുന്ന കാര്യങ്ങൾ നിയ ന്ത്രിക്കുന്നവനുമായ ഒരു പരമാധികാരശക്തിയിൽ വിശ്വസിക്കുന്നു. ആ ശക്തിയുടെ നാമത്തിലോ ഗുണഗണ സങ്കൽപങ്ങളിലോ വ്യത്യാസം കണ്ടേക്കുമെന്ന് മാത്രം. അതോടൊപ്പം തന്നെ, മറ്റുചില വസ്തുക്കളെ ദൈവങ്ങളായി സങ്കൽപ്പിക്കുക യും, തദടിസ്ഥാനത്തിൽ അല്ലാഹുവിന് മാത്രമായ അധികാരവകാശങ്ങളിൽ അവയെ അവനോട് പങ്കുചേർക്കുകയുമാണവർ ചെയ്യുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ, അല്ലാഹുവല്ലാതെ ഒരു വസ്തുവെയും ഒരു മുസ്ലിം പ്രത്യക്ഷത്തിൽ ദൈവമായി അംഗീകരിക്കുകയില്ലെന്നു ള്ളത് ശരിയാണെങ്കിലും അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലും ഗുണഗണങ്ങ ളിലും മറ്റു ചിലരെ അവനോട് പങ്ക്ചേർക്കുന്നതിൽനിന്ന് ഭൂരിഭാഗവും ഒഴിവല്ല എന്നു ള്ളതാണ് വാസ്തവം. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലക്ഷ്യമാക്കാതെ സൃഷ്ടികളുടെ പ്രീതിക്കും സൽപേരിനും വേണ്ടി സൽകർമങ്ങൾ ചെയ്യുക, അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ സത്യം ചെയ്യുക, അല്ലാഹു അല്ലാത്തവർക്കുവേണ്ടി നേർച്ച പുരോഹിതന്മാരുടെ നിയമങ്ങളെ അംഗീകൃത മതനിയമങ്ങളായി സ്വീകരിക്കുക, പുണ്യാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുക, മന്ത്രവാദങ്ങളും ഉറുക്ക് കവ ചാദികളും ഉപയോഗപ്പെടുത്തുക, പ്രശ്നക്കാരെയും ഗണിതക്കാരെയും സമീപിക്കുക, കാര്യസാധ്യങ്ങൾക്കായി മഹാന്മാരുടെ ക്വബ്ർ സ്ഥാനങ്ങളെ ആശ്രയിക്കുക മുതലായ പല കാര്യങ്ങളും ശിർക്കുകളിൽപ്പെട്ടതാണെന്ന് അദ്ധ്യാപനങ്ങളിൽനിന്നും നബി വചനങ്ങളിൽനിന്നും അറിയപ്പെട്ടതാണല്ലോ. എന്നിട്ടും മുസ്ലിം സമുദായമദ്ധ്യേ ഇത്തരം കാര്യങ്ങൾക്കുള്ള പ്രചാരവും സ്വീകരണവും എത്രമാത്രമാണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അല്ലാഹുവിൽ ശരണം! ഇമാം അഹ്മദ് (റ) അബൂമൂസൽ (റ) യിൽനിന്ന് ഉദ്ധരിച്ച ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: നബി ˜ ഒരു പ്രസംഗത്തിൽ പറഞ്ഞു: നിങ്ങൾ ഇൗ ശിർക്കിനെ സൂക്ഷിക്കുവിൻ. കാരണം, അത് ഉറുമ്പ് അരിച്ചുവരുന്നതിനെക്കാൾ ഗൂഢമായി വന്നുചേരുന്നതാണ്.' ഇത് കേട്ടപ്പോൾ, ഒരാൾ ചോദിച്ചു: ണെങ്കിൽ ഞങ്ങൾ അതെങ്ങിനെ തിരുമേനി പറഞ്ഞു: ഇങ്ങിനെ പറയുവിൻ (പ്രാർത്ഥിക്കുവിൻ): അല്ലാഹുവേ, ഞങ്ങൾക്ക് അറിയാവുന്ന വല്ലതിനെയും നിന്നോട് ഞങ്ങൾ പങ്കുചേർക്കുന്നതിനെക്കുറിച്ച് ഞങ്ങൾ നിന്നോട് ശരണം തേടുന്നു. ഞങ്ങൾക്ക് അറിയാവതല്ലാത്തതിനെക്കുറിച്ച് ഞങ്ങൾ നിന്നോട് പൊറുക്കുവാനപേക്ഷി ക്കുകയും ചെയ്യുന്നു. ( ) ഇൗ ഹദീഥിലെ ഉള്ളടക്കം അഹ്മദ് (റ) മാത്രമല്ല, മറ്റു ചില ഹദീഥ് പfiിതന്മാരും വേറെ മാർഗങ്ങളിൽകൂടി ഉദ്ധരിച്ചിട്ടുള്ളതാണ്. പ്രസ്തുത ചോദ്യകർത്താവ് അബൂബക്ർ (റ) ആയിരുന്നുവെന്നും അവയിൽ ചിലതിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വളരെ നിഗൂഢ മായ മാർഗങ്ങളിൽകൂടി മനുഷ്യൻ അറിയാതെത്തന്നെ ശിർക്ക് അവനിൽ കടന്നുകൂടു മെന്നും, അതിനെക്കുറിച്ച് അവൻ സദാ ജാഗരൂകനായിക്കൊണ്ടിരിക്കേണ്ടതുണ്ടെന്നു മാണ് നബി ˜ ഇൗ വചനം മൂലം മുസ്ലിംകളെ ഉൽബോധിപ്പിക്കുന്നത്. 107-ാം വചനത്തിൽ ശിർക്ക് പ്രവർത്തിക്കുന്നവർക്ക് കനത്ത ഒരു താക്കീതാണുള്ള ത്. അവർക്ക് തടുക്കുവാൻ കഴിയാത്ത വമ്പിച്ച വല്ല ശിക്ഷയും ബാധിക്കുകയോ, ഓർക്കാ പ്പുറത്ത് ലോകാവസാനഘട്ടം വന്നു അവർ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടു കയോ ചെയ്യുകയില്ലെന്ന് അവർ കരുതിയിരിക്കേണ്ട, അങ്ങിനെ വല്ലതും സംഭവിച്ചാൽ അവർക്ക് രക്ഷപ്പെടാമെന്നും അവർ കരുതിയിരിക്കേണ്ട എന്ന് സാരം. എല്ലാതരം ശിർക്കു കളിൽനിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. 108. (നബിയേ) പറയുക: എന്റെ ഞാൻ അല്ലാഹുവി ലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു- (ഉൾകാഴ്ച നൽകുന്ന) തെളിവോടെ (ത്തന്നെ); (അതെ) ഞാനും, എന്നെ പിൻപ റ്റിയവരും (ക്ഷണിക്കുന്നു) അല്ലാഹു മഹാ പരിശുദ്ധനും! ധ അവനെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നു പ ഞാൻ മുശ്രിക്കുകളിൽ ധ പങ്ക് ചേർക്കുന്നവ രിൽ പ പെട്ടവനല്ലതാനും.
12:108–109قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ وَسُبۡحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ
وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِم مِّنۡ أَهۡلِ ٱلۡقُرَىٰٓۗ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۗ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ٱتَّقَوۡاْۚ أَفَلَا تَعۡقِلُونَ
(108) നീ പറയുക, ഇത്, ഇതത്രെ എന്റെ മാർഗം, വഴി ഞാൻ ക്ഷണിക്കുന്നു, വിളിക്കുന്നു അല്ലാഹുവിലേക്ക് (ഉൾകാഴ്ച നൽകുന്ന) തെളിവോടെ, തെളിവോടെയാണ് ഞാൻ (ഞാനും) എന്നെ പിൻപറ്റിയ വരും അല്ലാഹു പരിശുദ്ധനും, അല്ലാഹുവിനെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നു ഞാനല്ലതാനും ശിർക്ക് (പങ്കുചേർക്കൽ) ചെയ്യുന്നവ രിൽ (പെട്ടവൻ) വ്യാകരണത്തിലൂടെ നോക്കുമ്പോൾ എന്ന വാക്ക് അതിന്റെ തൊട്ടുമുമ്പുള്ള വാക്യത്തോട് ചേർന്നതും, തൊട്ടുപിമ്പുള്ള വാക്യത്തോട് ചേർന്നതും ആയിരിക്കുവാൻ സാധ്യതയുണ്ട്. പരിഭാഷയിൽ ആദ്യത്തെ സാധ്യതയാണ് പരിഗണിക്കപ്പെട്ടിരിക്കുന്ന ത്. രണ്ടാമത്തേതു പ്രകാരം (ഉൾക്കാഴ്ച നൽകുന്ന) തെളിവോടെയാണ് ഞാനും എന്നെ പിൻപറ്റിയവരും എന്നും അർത്ഥം പറയാം. അന്ധമായ നിലക്കോ, വസ്തുനിഷ്ഠമല്ലാത്ത വിധത്തിലോ ഒന്നുമല്ലശരിക്കും മനിലാക്കാവുന്ന തെളിവും രേഖയും മുമ്പിൽവെച്ചുകൊണ്ട് തന്നെയാണ്ഞാനും എന്നിൽ വിശ്വസിച്ചു പിൻപറ്റി ക്കൊണ്ടിരിക്കുന്ന സത്യവിശ്വാസികളും ഈ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് എന്ന് സാരം. (109) രാജ്യക്കാരിൽനിന്നും നാം (ദിവ്യസന്ദേശം) നൽകിയി രുന്ന ചില പുരുഷന്മാരെയല്ലാതെ, നിനക്ക് മുമ്പ് നാം (ആരെയും റസൂ ലായി) അയച്ചിട്ടില്ല. ഇവർ ഭൂമിയിലൂടെ സഞ്ചരിക്കു ന്നില്ലേ?! അപ്പോൾ ഇവരുടെ മുമ്പുള്ള വരുടെ പര്യവസാനം എങ്ങിനെയാ ണുണ്ടായതെന്ന് ഇവർക്ക് നോക്കി ക്കാണാമല്ലോ. സൂക്ഷ്മത പാലിച്ച വർക്ക് പരലോക ഭവനം തന്നെയാണ് ഉത്തമം. എന്നാൽ, നിങ്ങൾ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?! (109) നാം അയച്ചിട്ടില്ല നിന്റെ മുമ്പ് ചില പുരുഷന്മാ രെയല്ലാതെ നാം വഹ്യ് നൽകിക്കൊണ്ട് അവർക്ക് ആൾക്കാരിൽ നിന്ന് രാജ്യങ്ങളിലെ അ(ഇ)വർ നടക്കുന്നില്ലേ, സഞ്ചരിച്ചിട്ടില്ലേ ഭൂമിയിൽ, ഭൂമിയിലൂടെ അപ്പോൾ (എന്നാൽ) അവർക്ക് നോക്കാം (കാണാമല്ലോ) എങ്ങിനെ ആയി, ഉണ്ടായി (എന്ന്) പര്യവസാനം, കലാശം യാതൊരുവരുടെ അവരുടെ (ഇവരുടെ) മുമ്പുള്ള ഭവനം (വീട്) തന്നെ പരലോകത്തെ, പരലോകമാകുന്ന ഉത്തമം, അധികം നല്ലത് യാതൊരു കൂട്ടർക്ക് സൂക്ഷിച്ച, സൂക്ഷ്മത പാലിച്ച അപ്പോൾ നിങ്ങൾ ബുദ്ധി കൊടുക്കു (ഗ്രഹിക്കു)ന്നില്ലേ അതതു രാജ്യക്കാരിൽപെട്ടവരും, പുരുഷന്മാരുമായ ആളുകളെ മാത്രമേ വഹ്യ് നൽക പ്പെട്ടുകൊണ്ടുള്ള റസൂലുകളായി നിയോഗിക്കുക പതിവുള്ളൂവെന്ന് അല്ലാഹു വ്യക്ത മാക്കിയിരിക്കുന്നു. മരുഭൂപ്രദേശങ്ങളല്ലാത്തനഗരങ്ങളും പട്ടണങ്ങളും അടക്കമുള്ളനാടുകൾക്കാണ് (രാജ്യങ്ങൾ) എന്ന് പറയുന്നത്. സ്വാഭാവികമായും സംസ്കാര ത്തിലും പെരുമാറ്റത്തിലുമൊക്കെ അൽപം പാരുഷ്യവും ഇണക്കമില്ലായ്മയും ഉള്ളവ രായിരിക്കും മരുഭൂവാസികൾ. അതുകൊണ്ട് മരുഭൂവാസികളായ ആളുകൾക്ക് ജനങ്ങ ളുമായി അടുത്തിടപെട്ടും കൂടിക്കലർന്നും പ്രബോധനകൃത്യം നിർവഹിക്കുവാൻ വിഷ മമുണ്ടായിരിക്കും. മലക്കുകളെ റസൂലുകളാക്കി നിയോഗിക്കുന്ന പക്ഷം, അവരുടെ പ്രകൃതി സ്വഭാവങ്ങളിൽ മാറ്റം വരുത്തി മനുഷ്യരുടെ പ്രകൃതി സ്വഭാവം നൽകപ്പെടാത്ത കാലത്തോളം മലക്കും മനുഷ്യനും തമ്മിൽ നിത്യസമ്പർക്കം പുലർത്തുവാൻ നിവൃത്തി യില്ലതാനും. ഇനി മലക്കിന് മനുഷ്യപ്രകൃതി നൽകപ്പെട്ടുവെന്ന് സങ്കൽപ്പിക്കുക. അപ്പോൾ മലക്കു മലക്കല്ലാതായിത്തീരുകയും ചെയ്യുന്നു. സ്ത്രീകളാണെങ്കിൽ, പുരുഷന്മാരെ അപേ ക്ഷിച്ചു ദിവ്യദൗത്യം (രിസാലത്ത്) യഥാവിധി നിർവ്വഹിക്കുവാൻ കഴിയാതിരിക്കുമാറ് പ്രകൃതി പരമായിത്തന്നെ പല പോരായ്മകളും ഉള്ളവരാകുന്നു. രാജ്യക്കാരിൽനിന്നുള്ള പുരുഷന്മാരെ മാത്രമേ റസൂലുകളായി നിയോഗിക്കപ്പെടാറുള്ളുവെന്ന് വെക്കുവാൻ കാരണം ഇതൊക്കെയാകുന്നു. (പ്രവാചകത്വ)മായി ബന്ധപ്പെട്ടുകൊണ്ടുള്ള രിസാലത്തിനെ (ദിവ്യ ദൗത്യത്തെ) ക്കുറിച്ചാണ് മേൽ പ്രസ്താവിച്ചത്. (നാം വഹ്യ് നൽകുന്ന ചില പുരുഷന്മാരെയല്ലാതെ) എന്ന് പറഞ്ഞത് ഈ വസ്തുതകളെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകത്വം നൽകപ്പെടാതെ ചിലപ്പോൾ മലക്കുകളും അല്ലാഹു വിന്റെ ദൂതന്മാരായി അയക്കപ്പെടാറുണ്ട്. അവർക്കും അറബി ഭാഷയിൽ റസൂലുകൾ ( ) എന്ന് തന്നെയാണ് പറയപ്പെടുക. അതുപോലെത്തന്നെ, മൂസാ നബി (അ) യുടെ മാതാവിനും, ഈസാ നബി (അ) യുടെ മാതാവിനും ലഭിച്ചതുപോലെയുള്ള ചില വെളി പാടുകളും ദൈവീക സന്ദേശങ്ങളും സ്ത്രീകൾക്കും പ്രവാചകന്മാരല്ലാത്ത ആളുകൾക്കും ലഭിച്ചെന്നും വരാം. ഇവരൊന്നും അക്കാരണത്താൽ പ്രവാചകന്മാരാണെന്നോ, മേൽപ റഞ്ഞ അർത്ഥത്തിലുള്ള റസൂലുകളാണെന്നോ വരുന്നില്ല. സ്വകാര്യസന്ദേശം നൽകു ക, സ്വകാര്യമായി സംസാരിക്കുക, എന്നിങ്ങിനെയുള്ള അർത്ഥങ്ങളി ലെല്ലാം ഉപയോഗിക്കപ്പെടുന്ന വാക്കാണ് തേനീച്ചക്ക് അതിന്റെ വിദഗ്ധ മായ കൂടുണ്ടാക്കാൻ തോന്നിപ്പിച്ചു കൊടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോൾ (തേനീച്ചക്ക് നിന്റെ റ∫് വഹ്യ് നൽകി) എന്ന് സൂഃ നഹ്ൽ 68-ൽ പ്രസ്താവിച്ചത് ഈ അർത്ഥത്തിലാകുന്നു. പ്രവാചകന്മാർക്ക് നൽകപ്പെടുന്ന സാങ്കേ തികാർത്ഥത്തിലുള്ള വഹ്യിനെപ്പറ്റി സൂഃ ശുറായിലെ 51-ാം വചനത്തിൽ അല്ലാഹു തന്നെ വിവരിച്ചിട്ടുള്ളതാണ്. (കൂടുതൽ വിവരത്തിന് ആ വചനവും അതിന്റെ വ്യാഖ്യാനവും കാണുക) ഈ വഹ്യാണ് ഇവിടെ ഉദ്ദേശ്യം. അങ്ങനെമേൽപ് രസ്താവിച്ച പ്രകാരംമുമ്പ് പല റസൂലുകളെയും അയച്ചിട്ട് അവ രുടെ സമുദായങ്ങൾ വിശ്വസിക്കാതിരുന്നത് നിമിത്തം അവർക്ക് നേരിട്ട ശിക്ഷാനുഭവ ങ്ങളെപ്പറ്റി അവർക്ക് മനിലാക്കുവാൻ ഭൂമിയിലൂടെ അവർ സഞ്ചരിച്ചു നോക്കിയാൽമ തി. ധാരാളം ദൃഷ്ടാന്തങ്ങൾ അവർക്ക് കണ്ടെത്തുവാൻ കഴിയും. പക്ഷേ, ബുദ്ധി ഉപ യോഗിച്ചു ചിന്തിക്കുവാനും, കാര്യം ഗ്രഹിക്കുവാനും തയ്യാറുണ്ടായിരിക്കണം എന്നൊക്കെയാണ് തുടർന്നു പറഞ്ഞതിന്റെ സാരം. എന്നാൽ, നബി തിരുമേനി ˜ യെ നിഷേധിച്ചതിന്റെ പേരിൽ ഇതുവരെയും തങ്ങൾക്ക് ഒരു ശിക്ഷയും അനുഭവപ്പെട്ടിട്ടി ല്ലല്ലോ എന്ന് മക്കാ മുശ്രിക്കുകൾക്ക് തോന്നിയേക്കാം. ഇതിനുള്ള മറുപടി അടുത്ത വചനത്തിൽനിന്ന് മനിലാക്കാം:-
12:110حَتَّىٰٓ إِذَا ٱسۡتَيۡـَٔسَ ٱلرُّسُلُ وَظَنُّوٓاْ أَنَّهُمۡ قَدۡ كُذِبُواْ جَآءَهُمۡ نَصۡرُنَا فَنُجِّيَ مَن نَّشَآءُۖ وَلَا يُرَدُّ بَأۡسُنَا عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ
(110) അങ്ങനെ, (അവസാനം) റസൂലുകൾ നിരാശയടയുകയും, തങ്ങളോട് കളവ് പറയപ്പെട്ടുവെന്ന് അവർ (ജനങ്ങൾ) കരുതുകയും ചെയ്തപ്പോൾ, അവർക്ക് ധ റസൂലു കൾക്ക് പ നമ്മുടെ സഹായം വന്നു; അപ്പോൾ, നാം ഉദ്ദേശിച്ചിരുന്നവർ രക്ഷിക്കപ്പെട്ടു. നമ്മുടെ ശിക്ഷ കുറ്റ വാളികളായ ജനങ്ങളിൽനിന്ന് തടുക്ക പ്പെടുന്നതുമല്ല. (110) (ഇത്) വരെ, അങ്ങനെ (അവസാനം) നിരാശയടഞ്ഞപ്പോൾ റസൂലുകൾ അവർ കരുതുക (വിചാരിക്കുകധരിക്കുക)യും അവർ (ആകുന്നു) എന്ന് തീർച്ചയായും അവരോട് കളവ് (വ്യാജം) പറയപ്പെട്ടു, അവർ കളവാ (വ്യാജമാ)ക്കപ്പെട്ടു (വെന്ന്) അവർക്ക് വന്നു നമ്മുടെ സഹായം അപ്പോൾ രക്ഷിക്കപ്പെട്ടു നാം ഉദ്ദേശിച്ചിരുന്നവർ തട്ട (തടുക്കതിരിക്ക)പ്പെടുകയുമില്ല നമ്മുടെ ശിക്ഷ, ദfiനംശൗര്യം ജനങ്ങ ളിൽനിന്ന് കുറ്റവാളികളായ റസൂലുകൾ നിരാശയടഞ്ഞു ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം, ജന ങ്ങൾ നിഷേധത്തിൽ ശഠിച്ചുനിന്നത് കൊണ്ട് അവർ വിശ്വസിക്കുമെന്ന പ്രതീക്ഷ അവർക്ക് ഇല്ലാതായിത്തീർന്നു എന്നാകുന്നു. എന്ന രണ്ടാമത്തെ വാക്യത്തിൽ കളവ് പറയപ്പെട്ടു) എന്നതിന്റെ സ്ഥാനത്ത് (കുദ്ദി കളവാക്കപ്പെട്ടു) എന്നും വായനയുണ്ട്. ഈ വായനാ വ്യത്യാസത്തെയും, ഈ വാക്യത്തിലെ സർവ്വനാമങ്ങൾ ( ) കൊണ്ടുള്ള വിവക്ഷകളെ നിർണയിക്കു ന്നതിലുള്ള ഭിന്നാഭിപ്രായങ്ങളെയും അടിസ്ഥാനപ്പെടുത്തി ആ വാക്യത്തിന് ഒന്നിലധികം പ്രകാരത്തിൽ അർത്ഥവ്യാഖ്യാനം നൽകപ്പെടാറുണ്ട്. വിശദീകരണ വേളയിൽ അവ തമ്മിൽ പരസ്പരം വ്യത്യാസം തോന്നുമെങ്കിലും എല്ലാം ഒരേ ആശയത്തിലേക്ക് തന്നെ യാണ് അവസാനം കലാശിക്കുന്നതെന്ന് അവ പരിശോധിക്കുമ്പോൾ കാണാവുന്നതാ ണ്. അവയിൽ കൂടുതൽ പ്രസക്തമായവ താഴെ പറയുന്നവയാകുന്നു:- (1) പ്രവാചകന്മാർ തങ്ങളോട് പറഞ്ഞതെല്ലാം കളവാണെന്ന് അവരുടെ ജനങ്ങൾ കരുതുകയും ചെയ്തു. ഇതാണ് അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചതും, ഇബ്നുജ രീർ (റ) ശരിവെച്ചിരിക്കുന്നതും. ഇബ്നു അ∫ാസ്, ഇബ്നു ജുബൈർ, ള്വഹ്ഹാക്ക് (റ) മുതലായവരിൽനിന്നുള്ള പല രിവായത്തുകളും ഇതിന് തെളി വായി അദ്ദേഹം ഉദ്ധരിക്കുകയും മറ്റുള്ള അഭിപ്രായങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരിക്കുന്നു. ഇബ്നു കഥീർ (റ)ന്റെ ചായ്വും ഇതിലേക്കാണെന്നത്രെ മനിലാ കുന്നത്. ഈ അഭിപ്രായപ്രകാരം (അവർ കരുതി) എന്ന് പറഞ്ഞത് ആ റസൂലുക ളുടെ ജനങ്ങൾ കരുതി എന്ന ഉദ്ദേശത്തിലായിരിക്കും. പരിഭാഷയിൽ ഈ അഭിപ്രായ മാണ് നാം സ്വീകരിച്ചിരിക്കുന്നത്. (2) തങ്ങൾക്ക് വിജയവും അവിശ്വാസികൾക്ക് ശിക്ഷയും വേഗമങ്ങ് ലഭിക്കുമെന്ന് തങ്ങളുടെ മനുകൾ തങ്ങളോട് മന്ത്രിക്കുന്നത് അത് ശരിയ ല്ലെന്ന്റസൂലുകൾക്ക് മനിലായി. ഇതാണ് ചിലർ സ്വീകരിച്ചു കാണുന്ന അർത്ഥ വ്യാഖ്യാനം. ഇതനുസരിച്ചു (അവർ കരുതി) എന്ന് പറഞ്ഞത് റസൂലുകൾ കരുതി എന്ന ഉദ്ദേശ്യത്തിലായിരിക്കും. ഈ രണ്ടഭിപ്രായവും (അവരോട് കളവ് പറയ പ്പെട്ടു) എന്ന വായനയെ അടിസ്ഥാനമാക്കിയുള്ളതാണ്. (3) തങ്ങൾ ജനങ്ങൾ നിഷേധത്തിൽ ഉറച്ചുകഴിഞ്ഞുവെന്ന് റസൂലുകൾ ഉറപ്പായി കരുതി. ഇത് (അവർ കളവാക്കപ്പെട്ടു) എന്ന വായ നയെ അടിസ്ഥാനമാക്കിയുള്ളതാകുന്നു. ഈ വചനത്തിന്റെ മൊത്തത്തിലുള്ള ആശയം ഇങ്ങിനെ മനിലാക്കാവുന്നതാണ്: കഴിഞ്ഞ വചനത്തിൽ കണ്ടത്പോലെ, പല രാജ്യക്കാരിലും അവരിൽനിന്നുള്ള ചില പുരുഷന്മാരെ അല്ലാഹു റസൂലുകളാക്കി നിശ്ചയിച്ചു. വിശ്വസിച്ചവർക്ക് രക്ഷയും, നിഷേ ധിച്ചവർക്ക് ശിക്ഷയും അനുഭവപ്പെട്ടു. എന്നാൽ തങ്ങൾക്ക് ശിക്ഷ തരുകയോ, സത്യവി ശ്വാസികൾക്ക് രക്ഷ ലഭിക്കുകയോ ചെയ്യുന്നതായി കാണുന്നില്ലല്ലോ എന്ന് ഈ മുശ്രിക്കുകൾ കരുതി സമാധാനിച്ചിരിക്കേണ്ടതില്ല. കഴിഞ്ഞുപോയ ആ പ്രവാചകന്മാ രുടെ കാലത്തും സംഭവിച്ചത് ഇങ്ങിനെത്തന്നെയായിരുന്നു. അതായത് സത്യനിഷേധി കൾ നിഷേധത്തിൽ ശഠിച്ചു നിൽക്കുക കാരണം അവർ വിശ്വസിച്ചേക്കുമെന്ന പ്രതീക്ഷ റസൂലുകൾക്ക് ഇല്ലാതാകുകയും, അവരുടെ ശിക്ഷയും സത്യവിശ്വാസികളുടെ രക്ഷയും അനുഭവത്തിൽ വന്നുകാണാതെ മന് മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടം എത്തു മ്പോഴാണ് അത് സംഭവിക്കാറുള്ളത്. അല്ലാതെ, നിഷേധികൾ രംഗത്ത് വരുമ്പോഴേക്കും അവർക്ക് ശിക്ഷ അനുഭവപ്പെടുകയോ, റസൂലുകൾക്കും വിശ്വാസികൾക്കും ആദ്യം മുതൽക്കേ വിജയം കൈവരുകയോ ചെയ്യുന്ന പതിവ് മുമ്പും ഉണ്ടായിട്ടില്ല. ഏതായാലും ശിക്ഷ വരുമ്പോൾ കുറ്റവാളികളായ നിഷേധികൾക്ക് അതിൽനിന്നും ഒഴിവ് കിട്ടുകയി ല്ലെന്ന് തീർച്ചയാണ്. നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരുടെ മാതിരി നിങ്ങൾക്കും സംഭവിക്കാതെ സ്വർഗ ത്തിൽ പ്രവേശിക്കാനാവുകയില്ലെന്നും, മുമ്പുള്ളവർക്ക് കഷ്ടതകളും ബുദ്ധിമുട്ടുകളും ബാധിക്കുക ഉണ്ടായിട്ടുണ്ടെന്നും ഉണർത്തിയശേഷം, സൂഃ ബക്വറഃ 214-ൽ അല്ലാഹു പറയുന്നു: സ്ല (റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും എപ്പോഴായിരിക്കും അല്ലാഹുവിന്റെ സഹായം? എന്ന് പറയുന്നത്വരെ അവർ കിടലം കൊള്ളിക്കപ്പെടുകയും ചെയ്തു) അത്പോലെയുള്ള ആശയം ഉൾക്കൊള്ളുന്ന ഒരു വചനം തന്നെയാണിതും. ഈ സൂറത്ത് അല്ലാഹു ഇങ്ങിനെ അവസാനിപ്പിക്കുന്നു;-
12:111لَقَدۡ كَانَ فِي قَصَصِهِمۡ عِبۡرَةٞ لِّأُوْلِي ٱلۡأَلۡبَٰبِۗ مَا كَانَ حَدِيثٗا يُفۡتَرَىٰ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ كُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ
(111) തീർച്ചയായും, അവരുടെ ധ മേൽ പ്രസ്താവിക്കപ്പെട്ടവരുടെ പ കഥാ വിവരണത്തിൽ (സൽ) ബുദ്ധി മാന്മാർക്ക് ഉറ്റാലോചിക്കുവാനുള്ളത് (ചിന്താപാഠം) ഉണ്ട്. ഇത് കെട്ടിയുണ്ടാക്കപ്പെടുന്ന ഒരു വർത്ത മാനമല്ല. എങ്കിലും, ഇതിന്റെ മുമ്പുള്ള തിന്റെ സത്യസാക്ഷീകരണവും (ആ വശ്യമായ) എല്ലാ കാര്യത്തിന്റെയും വിശദീകരണവുമത്രെ, വിശ്വസി ക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു (അത്). (111) തീർച്ചയായും ഉണ്ടായിരിക്കുന്നു (ഉണ്ട്) അവരുടെ കഥാ വിവരണത്തിൽ, കഥാകഥനത്തിൽ ചിന്താപാഠം, ഉറ്റാലോചിക്കാനുള്ളത് ബുദ്ധിമാന്മാർക്ക്, സൽബുദ്ധികളുള്ളവർക്ക് ഇതല്ല, അതായിട്ടില്ല ഒരു വർത്തമാനം, വിഷയം കെട്ടിയുണ്ടാക്ക (കെട്ടിച്ചമക്ക)പ്പെടുന്ന എങ്കിലും, പക്ഷേ സത്യസാക്ഷീകരണമത്രെ, സത്യപ്പെടുത്തലാണ് യാതൊന്നിന്റെ, യാതൊന്നിനെ ഇതി (അതി)ന്റെ മുമ്പുള്ള വിശദീകര ണവും, വിസ്തരിക്കലും എല്ലാകാര്യത്തിന്റെയും മാർഗദർശനവും, വഴി കാട്ടലും കാരുണ്യവും ഒരു ജനതക്ക്, ജനങ്ങൾക്ക് വിശ്വസിക്കുന്ന അല്ലാഹു വിവരിച്ചുതന്ന ചരിത്ര സംഭവങ്ങളിൽനിന്ന് പാഠം പഠിച്ചു ഉറ്റാലോചിക്കുകയും, മാർഗദർശനം യഥാവിധി സ്വീകരിക്കുക വഴി അവന്റെ കാരുണ്യത്തിന് അർഹരായിത്തീരുകയും ചെയ്യുന്ന ബുദ്ധിമാന്മാരായ സത്യവിശ്വാസി കളിൽ അവൻ നമ്മെയെല്ലാം ഉൾപെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ പ്ലക്ക ൽപ്പറ ഭഴ 1397 ഗ്നപ്പട്ടറ ല്ലന്മത്ഥറ മ്മസ്ലഹ്മ ർസ്ലര} മ്മ 1979/2/27 ഭഴ 1399 ഗ്നപ്പട്ടറ ജ്ജട്ടദ്ധഥ ൽക്ക ട്ടട്ടച്ഛഖ യ്യലവ മ്മ1977/6/ 29