QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Falaq

ٱلْفَلَق

Muhammad Amani Moulavi (d. 1987) · Surah 113 · 5 verses

113:1–5

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ

مِن شَرِّ مَا خَلَقَ

وَمِن شَرِّ غَاسِقٍ إِذَا وَقَبَ

Passage continues through verse 113:5.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 5 (മദീനഃയിലാണെന്നും അഭിപ്രായമുണ്ട്) ഇൗ സൂറത്തിനും അടുത്ത സൂറത്തിനും ചേർന്ന് എന്ന് പറയപ്പെടുന്നു. ശരണം അഥവാ രക്ഷ നൽകുന്ന രണ്ട് സൂറത്തുകൾ എന്നർത്ഥം. ധതരത്തിൽ ഉണ്ടാകുന്ന കെടുതികളിൽനിന്ന് അല്ലാഹുവിൽ ശരണം പ്രാപിക്കുകയും, അവനോട് രക്ഷതേടുകയും ചെയ്യാൻ പഠിപ്പിക്കുന്നതാണ് രണ്ട് സൂറത്തുകളും. രണ്ട് സൂറത്തുകളുടെയും പ്രാധാന്യം കുറിക്കുന്ന പല ഹദീഥുകളും രിവായത്തുകളും വന്നി ട്ടുണ്ട്. റസൂൽ തിരുമേനി ˜ പ്രസ്താവിച്ചതായി ഉക്വ്ബത്തുബ്നു ആമിർ ( ) നിവേദനം ചെയ്യുന്നു: "ഇൗ രാത്രി അവതരിപ്പിക്കപ്പെട്ട ചില ആയത്തു കൾ താൻ കണ്ടില്ലേ?! അതുപോലെയുള്ളവ തീരെ കാണപ്പെട്ടിട്ടില്ല. അതായത്: (സൂറത്തുൽ ഫലക്വ്, സൂറത്തുന്നാസ്) എന്നിവ. (അ; മു; ത; ന.) ഉക്വ്ബത്തുബ്നു ആമിറി (റ)ൽ നിന്ന്തന്നെ (റ)യുടെ ഒരു നിവേദനത്തിൽ നബി ˜ ഇപ്രകാരം പറഞ്ഞതായും വന്നിരിക്കുന്നു. "ഏതൊരാൾക്കും ചോദിക്കുവാനും രക്ഷതേടുവാനും ഇവയെപ്പോലെ മറ്റൊന്നില്ല.' പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) പറയുക:- പുലരിയുടെ ധ പ്രഭാ തത്തിന്റെ പ റ∫ിനോട് ഞാൻ ശരണം തേടുന്നു,- (2) അവൻ സൃഷ്ടിച്ചിട്ടുള്ളവ യുടെ കെടുതിയിൽനിന്ന്; (3) ഇരുട്ടിയ രാത്രി മൂടിവരു മ്പോൾ അതിന്റെ കെടുതി യിൽനിന്നും; (4) കെട്ടുകളിൽ (മന്ത്രിച്ച്) ഊതു ന്നവരുടെ കെടുതിയിൽനിന്നും; (5) അസൂയക്കാരൻ അസൂയപ്പെ ടുമ്പോൾ അവന്റെ കെടുതി യിൽനിന്നും (ശരണം തേടുന്നു.) (1) നീ പറയുക ഞാൻ ശരണം തേടുന്നു റ∫ിനോട്, റ∫ിൽ പുലരിയുടെ, പ്രഭാതത്തിന്റെ (2) യാതൊന്നിന്റെ കെടുതിയിൽ (ദോഷത്തിൽതിന്മയിൽ) നിന്ന് അവൻ സൃഷ്ടിച്ച (3) കെടുതിയിൽനിന്നും ഇരുട്ടിയ രാത്രിയുടെ അത്മൂടിവരുമ്പോൾ, മൂടിയാൽ (4) കെടുതിയിൽനിന്നും ഊത്തുകാരുടെ, ഊത്തുകാരികളുടെ (മന്ത്രം നടത്തുന്നവരുടെ) കെട്ടുകളിൽ (5) കെടുതിയിൽ നിന്നും അസൂയ വെക്കുന്നവന്റെ അവൻ അസൂയവെക്കുമ്പോൾ, അസൂയപ്പെട്ടാൽ അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷങ്ങളെ വിവരിച്ചുതന്നുകൊണ്ട് യഥാർത്ഥവും നിഷ്കളങ്കവുമായ തൗഹീദ് (ഏകദൈവവിശ്വാസം) സൂറത്തുൽ ഇഖ്ലാസ്വിൽ അല്ലാഹു നമ്മെ പഠിപ്പിച്ചു. തൗഹീദിൽ ശിർക്കിന്റെ യാതൊരുവിധ കലർപ്പും ഉണ്ടാവാൻ പാടി ല്ലെന്നും, എല്ലാ കലർപ്പിൽനിന്നും പരിശുദ്ധനാണ് അല്ലാഹു എന്നും, ഏതെങ്കിലും വിധേന ഒരു വസ്തുവിന് അല്ലാഹുവിനോടുള്ള സാദൃശ്യം കൽപിക്കൽ ശിർക്കാണെന്നും അതിൽനിന്ന് സ്പഷ്ടമാകുകയും ചെയ്തു. ശിർക്കിന്റെ ഇനങ്ങളിൽ പ്രധാനമായതും, കൂടുതൽ പ്രചാരത്തിലുള്ളതും അല്ലാഹുവിന്റെ കഴിവിലും അധികാരാവകാശത്തിലും അല്ലാഹു അല്ലാത്ത വല്ലവർക്കും പങ്കാളിത്തം കൽപിച്ചുകൊണ്ട് അവരിൽനിന്ന് ശാന്തിയും രക്ഷയും തേടലാകുന്നു. തൗഹീദിന്റെ നിഷേധികളിൽനിന്ന് മാത്രമല്ല, അതിനെക്കുറിച്ച് വേണ്ടത്ര മനിലാ ക്കാത്തവരിൽനിന്നും, വിശ്വാസം അടിയുറച്ചിട്ടില്ലാത്തവരിൽനിന്നും ഇതുണ്ടാകുന്നു. ബാഹ്യമായ കാര്യകാരണബന്ധങ്ങളിലൂടെ മറ്റു വല്ലവരിലും അഭയം പ്രാപിക്കുകയോ, അവരോട് രക്ഷതേടുകയോ ചെയ്യുന്നത് ശിർക്കാണെന്ന് ഇതിന്നർത്ഥമില്ല. അദൃശ്യവും മനുഷ്യസാധാരണമല്ലാത്തതുമായ മാർഗത്തിലൂടെ അല്ലാഹു അല്ലാത്തവരോട് രക്ഷ ക്കപേക്ഷിക്കലാണ് പാടില്ലാത്തത്. അതുകൊണ്ട് കഴിഞ്ഞ സൂറത്തിൽ തൗഹീദ് വിവരി ച്ചതിനുശേഷം തുടർന്നുള്ള രണ്ട് സൂറത്തുകളിലും എങ്ങനെയാണ്, ആരോടാണ്, ഏത് പ്രകാരത്തിലാണ്, എന്തെല്ലാം കാര്യങ്ങളിൽനിന്നാണ് മനുഷ്യൻ ശരണവും രക്ഷയും തേടേണ്ടത് എന്നൊക്കെ നമ്മെ പഠിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:- (പറയുക: ഞാൻ പുലരിയുടെ റ∫ിനോട് ശരണം തേടുന്നു) (ഫലക്വ്) എന്നാൽ, പിളർത്തുക എന്നാണ് അതിന്റെ സാക്ഷാൽ അർത്ഥം. മണ്ണ്പിളർത്തി ധാന്യം പിളർത്തി അതിന്റെ മുളപൊട്ടിക്കൽ, ഭൂമി പിളർത്തി ഉറവു പുറപ്പെടുവിക്കൽ, ഗർഭാശയം പിളർത്തി ശിശുവെ പുറപ്പെടുവിക്കൽ എന്നിവയിലെല്ലാം ആ വാക്ക് ഉപയോഗിക്കാം. ഈ അർത്ഥത്തിലാണ് 9 5 (നിശ്ചയമായും അല്ലാഹു ധാന്യത്തെയും കുരുവിനെപരിപ്പിനെയും പിളർത്തു ന്നവനാണ്) എന്നും, 96 (പ്രഭാതത്തെ പിളർത്തിയവൻ) എന്നു മുള്ള വചനങ്ങൾ. സാമാന്യമായ ഈ അർത്ഥം സ്വീകരിക്കുമ്പോൾ ഒന്ന് പിളർത്തി അതിൽനിന്ന് മറ്റൊന്ന് സൃഷ്ടിച്ചുണ്ടാക്കുന്നറ∫ിനോട് ശരണം തേടുന്നു എന്നായിരിക്കും ഇവിടെ വിവക്ഷ. രാത്രിയുടെ ഇരുട്ട് പിളർന്ന് അതിൽനിന്നാണല്ലോ പ്രഭാതത്തിന്റെ പുലരി വെളിപ്പെടുന്നത്. ആകയാൽ "പുലരി' അല്ലെ ങ്കിൽ "പ്രഭാതം' എന്ന അർത്ഥത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. ഈ അർത്ഥ മാണ് മുഫിറുകൾ ഏതാനും ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പരിഭാഷയിൽ നാമും അതുതന്നെ സ്വീകരിച്ചിരിക്കുന്നു. "ഫലക്വ്' മായി അർത്ഥസാമ്യമുള്ള മറ്റൊരു വാക്കാണ് "ഫജ്ർ' ( ) "പ്രഭാതം' എന്ന അർത്ഥത്തിൽ കൂടുതൽ ഉപയോഗത്തിലുള്ളത് അതാ ണ്. ഇവിടെ "ഫലക്വ്' കൊണ്ടുള്ള വിവക്ഷ രണ്ടിൽ ഏതായാലും ശരി, അതിന്റെ കർത്താവ് ലോകരക്ഷിതാവായ അല്ലാഹുതന്നെയാണല്ലോ. അപ്പോൾ, ശരണവും രക്ഷയും തേടുന്നത് അവനോടായിരിക്കണം, മറ്റാരിൽനിന്നും ആവരുത്, അവങ്കൽനിന്നേ അത് ലഭിക്കുകയുള്ളൂ എന്നെല്ലാം അതിൽ നിന്ന് സിദ്ധിക്കുന്നു. (അവനെ കൂടാതെ യാതൊരു രക്ഷാവലംബവും നിനക്ക് കിട്ടുന്നതേ അല്ല.) ഏതെല്ലാം കാര്യങ്ങളിൽനിന്നാണ് അല്ലാഹുവിനോട് ശരണം തേടേണ്ടതെന്ന് തുടർന്നുള്ള വചനങ്ങളിൽ പറയുന്നു:- 1. (അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതലിൽനിന്ന്). അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്റെ സൃഷ്ടിതന്നെ. എല്ലാം ഓരോ തരത്തിലുള്ള നന്മക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയുമാണ്. പക്ഷേ, എന്തെങ്കിലും കാരണവശാൽ അവ മൂലം ചിലപ്പോൾ നാശനഷ്ടവും ആപത്തും സംഭവിച്ചേക്കും. മനുഷ്യജീവിതത്തിന് അത്യ ന്താപേക്ഷിതമായ വായു, വെള്ളം, ഭക്ഷണം, തീ ആദിയായവകൊണ്ടുപോലും മനു ഷ്യന് ചിലപ്പോൾ ആപത്ത് നേരിടാറുണ്ടെന്ന് പറയേണ്ടതില്ല. കാരണം ചിലപ്പോൾ നമുക്ക് അജ്ഞാതമായിരിക്കും. ചിലപ്പോൾ, സ്വന്തം കൈക്കുതന്നെ വന്ന പാകപ്പിഴവായിരിക്കും, അല്ലെങ്കിൽ അന്യരുടെ കാരണത്താലായിരിക്കും എന്ന് മാത്രം. വളരെ ഉപകാരമുള്ള ഇരുമ്പുകൊണ്ട് എന്തെല്ലാം അനർത്ഥങ്ങൾ സംഭവിക്കുന്നു? എത്രയോ വമ്പിച്ച ഒരു അനുഗ്രഹമത്രെ കേവലം അതുകൊണ്ടെഴുതിയ ഒരു വാക്കു മൂലം ചിലപ്പോൾ മഹാ വിപത്തിന്നിടയായേക്കുമല്ലോ. വേണ്ടാ, ഒരു വാക്ക്, ഒരു നോട്ടം, ഒരു വിരൽചൂണ്ടൽ ഇവയെല്ലാംതന്നെ, വമ്പിച്ച ആപത്തുകൾ വലിച്ചിടുന്നവയായി ത്തീർന്നേക്കും. മനുഷ്യസ്വഭാവങ്ങൾ, ചൂടും തണുപ്പുംപോലെയുള്ള പ്രകൃതിമാറ്റങ്ങൾ, വീട്, വാഹനം തുടങ്ങിയ ഉപകരണങ്ങൾ ആദിയായവയൊന്നുംതന്നെ ഇതിൽനിന്നൊഴിവല്ല. പിശാച്, ദുഷ്ടജന്തുക്കൾ, രോഗങ്ങൾ മുതലായവയുടെ കാര്യം പറയേണ്ടതുമില്ല. ഇങ്ങനെയുള്ള കണക്കറ്റ ദോഷങ്ങളിൽ ചിലതെല്ലാം മനുഷ്യന്റെ മുൻകരുതൽകൊണ്ടോ, പ്രതിരോധ നടപടികൊണ്ടോ ഒഴിവായെന്ന് വരാം. കഴിയുന്നത്ര സൂക്ഷ്മത ഉണ്ടായിരിക്കൽ ആവ ശ്യമാണ്. എന്നാൽ അതും ഫലപ്രദമായിത്തീരുന്നത് അല്ലാഹുവിന്റെ സഹായത്തോടെ രക്ഷ ലഭിക്കുന്നതിൽ മനുഷ്യർക്കോ മറ്റ് വല്ലവർക്കോ ഒരു പങ്കും ഉണ്ടായിരിക്കയുമില്ല. ഇത്രയും പറഞ്ഞതിൽനിന്ന് ഈ വാക്യത്തിന്റെ വൈപു ല്യവും പ്രാധാന്യവും ഊഹിക്കാമല്ലോ. നബി തിരുമേനി ˜ യുടെ ഹദീഥുകൾ പരിശോ ധിച്ചാൽ ഈ വസ്തുത കൂടുതൽ മനിലാക്കാവുന്നതാണ്. ഖുദ്രി (റ) പ്രസ്താവിക്കുന്നു: "ഒരു പുതിയ വസ്ത്രം എടുക്കു മ്പോൾ നബി ˜ അതിന് ഒരു പേരുവെക്കും. എന്നിട്ട് ഇങ്ങനെ പറയും: സ്ലലഞ്ചക്കഠവ ല്ലഞ്ചക്കഠ യ്യല സ്ലല ഹ്മചവ ല്ലഹ്മച സ്ലഞ്ഞര സാരം: "അല്ലാഹുവേ, നീ എനിക്ക് ഇത് ധരിക്കുവാൻ തന്നതുപോലെ, നിനക്കാണ് സ്തുതി! ഇതിന്റെ ഗുണവും ഏതൊന്നിന്നായി ഇത് നിർമിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു. ഇതിന്റെ കെടുതലിൽനിന്നും, ഇത് ഏതൊന്നിന്നായി നിർമിക്കപ്പെട്ടിരി ക്കുന്നുവോ അതിന്റെ കെടുതലിൽനിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും ചെയ്യു ന്നു.' (ദാ; തി.) അവിശ്വാസം, കപടവിശ്വാസം, ദാരിദ്യ്രം, അപമാനം, ഉപകാരം ചെയ്യാത്ത അറിവ്, സ്വീകാര്യമല്ലാത്ത കർമം, ഉത്തരം കിട്ടാത്ത പ്രാർത്ഥന, ഭയഭക്തിയില്ലാത്ത ഹൃദയം, തൃപ്തിവരാത്ത മന്, ദുർബലത, ലുബ്ധത, ഭീരുത്വം, മടി, അശുഭകരമായ പര്യവസാ നം, വാർദ്ധക്യക്ഷീണം, ശത്രുക്കളുടെ സന്തോഷം, ദുഃഖം, വ്യസനം, ധനംകൊണ്ടുള്ള ആപത്ത്, വഞ്ചന, അസൂയ, കണ്ണേറ് (കരിങ്കണ്ണ്), ജീവിതത്തിലെ പരീക്ഷണങ്ങൾ, മഹാ രോഗങ്ങൾ എന്നിങ്ങനെ അനേകമനേകം കാര്യങ്ങളിൽനിന്ന് നബി ˜ അല്ലാഹുവിൽ ശരണം തേടിയിരുന്നതായി ഹദീഥുകളിൽ കാണാം. അല്ലാഹു സൃഷ്ടിച്ചവയുടെ കെടു തലുക( )ളിൽനിന്ന് ശരണംതേടുക എന്നതിന്റെ വ്യാപ്തിയും, ഉദാഹരണങ്ങളും ഇതിൽനിന്നെല്ലാം വ്യക്തമാണ്. ചില ഹദീഥ് ഗ്രമ്ലങ്ങളിൽ ഇത്തരം പ്രാർത്ഥനകൾക്ക് പ്രത്യേകം അദ്ധ്യായങ്ങൾ ( )തന്നെ ഏർപ്പെടുത്തിക്കാണാം. സത്യവിശ്വാസി അതെല്ലാം അറിയുകയും മാതൃകയാക്കുകയും ചെയ്യൽ അത്യാവശ്യമത്രെ. പൊതുവായ കെടുതലുകളിൽനിന്ന് ശരണം ചോദിക്കുന്നതിനെപ്പറ്റി ആദ്യം പ്രസ്താവിച്ചശേഷം പ്രധാ നപ്പെട്ട ചില പ്രത്യേക കെടുതലുകളെക്കുറിച്ച് പറയുന്നു:- 2. (ഇരുട്ടിയ രാത്രി മൂടിവരുമ്പോഴത്തെ കെടുതലിൽനിന്നും). ആപത്തുകൾ സംഭവിക്കുവാനുള്ള സാധ്യത പകലിനെക്കാൾ രാത്രി കൂടുതലാണല്ലോ. പകൽ സമയത്ത് എവിടെ പോകുവാനും ഭയമില്ലാത്തവർക്കുപോലും രാത്രി പുറത്തി റങ്ങി വിഹരിക്കുവാൻ പേടിതോന്നും. "എനിക്കൊരു പേടിയുമില്ല' എന്ന് ദുരഭിമാനിച്ചു കൊണ്ട് വെളിച്ചമോ മറ്റ് മുൻകരുതലുകളോ ഇല്ലാതെ രാത്രിയിൽ സഞ്ചരിക്കുന്ന പലർക്കും അപ്രതീക്ഷിതമായ ആപത്തുകൾ ഓർക്കാപ്പുറത്ത് നേരിടുന്നതും ദുർല്ലഭമ ല്ല. വാസ്തവത്തിൽ ആ പേടിയില്ലായ്മ ധീരതയല്ല. തന്റേടമില്ലായ്മയും ഭോഷത്തവുമാ കുന്നു. രാത്രിയുടെ മാത്രമല്ല, ഈ സൂറത്തിലും അടുത്ത സൂറത്തിലുമായി ഓരോന്നി നാലും ഉണ്ടായേക്കാവുന്ന ഭൗതികമോ, ധാർമികമോ ആവട്ടെവമ്പിച്ചതായിരിക്കുമെന്ന് മനിലാക്കാം. അജ്ഞാതവും, അപ്രക്ഷീതവുമായ മാർഗങ്ങ ളിൽകൂടിയും, സാധാരണഗതിയിൽ ആപൽശങ്കക്കിടമില്ലാത്ത മാർഗങ്ങളിൽകൂടിയും ആപത്തുകൾ നേരിടുന്നതിനെക്കുറിച്ച് നാം സദാ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും, അതിൽനിന്ന് രക്ഷക്കായി അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കേണ്ടതുണ്ടെന്നും ഇതിൽനിന്ന് നാം ഓർമിച്ചിരിക്കേണ്ടതാണ്. 3. (കെട്ടുകളിൽ മന്ത്രിച്ച് ഊതുന്നവരുടെ കെടുതലിൽ നടത്തുന്നവരും, "സിഹ്ർ' (മാരണം, ജാലവിദ്യ മുതലായവ) നട ത്തുന്നവരുമാണ് കെട്ടുകളിൽ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം. (നഫ്ഥ്) എന്ന മൂല പദത്തിൽനിന്നുള്ളതാണ് എന്ന വാക്ക്. അൽപം തുപ്പുനീർ തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിനാണ് അത് ഉപയോഗിക്കാറുള്ളത്. ഇത് മന്ത്രതന്ത്രങ്ങൾ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതിൽ ഊതലും അത്തരക്കാർ ചെയ്യുന്നു. അതുകൊണ്ടാണ് മിക്ക മുഫിറുകളുംമുൻഗാമികൾ വിശേ വിവക്ഷ നൽകുവാൻ കാരണം. മന്ത്രക്കാരും "സിഹ്റു'കാരും വരു ത്തിത്തീർക്കുന്ന വിനകൾ ഭയങ്കരവും, ദുർഗ്രാഹ്യവുമായിരിക്കുന്നതുകൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തുപറഞ്ഞത്. "കെട്ടുകളിൽ ഊതുന്നവർ' എന്ന് പറഞ്ഞതിന്റെ താൽപര്യം പുരുഷൻമാരുടെ മനോ ദൃഢതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങൾ വഴി മാറ്റിമറിക്കുന്ന സ്ത്രീക ളാണെന്നും ഒരു അഭിപ്രായമുണ്ട്. അബൂമുസ്ലിമിന്റെതായ ഇൗ അഭിപ്രായം ഉദ്ധരിച്ചു കൊണ്ട് ഇമാം റാസീ (റ) ഇങ്ങനെ പറഞ്ഞിരിക്കുന്നു: വ്യാഖ്യാതാക്കളിൽ അധികഭാഗവും പറഞ്ഞതിന് എതിരില്ലായിരുന്നുവെങ്കിൽ ഇതൊരു നല്ല അഭിപ്രായം തന്നെയായിരുന്നു.' എന്ന പദം സ്ത്രീലിംഗരൂപത്തിലുള്ളതാകകൊണ്ടായിരിക്കും അതിന് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഇൗ വിവക്ഷ അബൂമുസ്ലിം നൽകിയത്. അല്ലാഹുവിനറിയാം. വാസ്തവത്തിൽ, സ്ത്രീലിംഗരൂപത്തിലുള്ള ആ പദംകൊണ്ട് വിശേ ഷിപ്പിക്കപ്പെടുന്നത് വ്യാകരണ നിയമപ്രകാരം യഥാർത്ഥ സ്ത്രീകൾതന്നെ ആയിക്കൊ ള്ളണമെന്നില്ല ഊത്തുകാരായ ആത്മാക്കൾ എന്നോ, ദേഹങ്ങൾ എന്നോ, വിഭാഗക്കാർ എന്നോ ( ) കൽപിച്ചാൽ ധാരാളം മതിയാകും. ഇതാണ് വ്യാഖ്യാതാക്കൾ സ്വീകരിച്ചിട്ടുള്ളതും. കെട്ടുകളിൽ ഊതുക എന്നതുകൊണ്ടുദ്ദേശ്യം എന്തായിരുന്നാലും ശരി, ആ പ്രവൃത്തി നടത്തുന്ന എല്ലാവരുംപുരുഷനോ സ്ത്രീയോ ഉൾപ്പെടുന്നുവെന്നുവെക്കുന്നതാണ് ന്യായവും യുക്തവും. ഏഷണി പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളാണ് കെട്ടുകളിൽ ഊതുന്നവരെ ക്കൊണ്ട് വിവക്ഷ എന്ന്വേറെയും ഒരഭിപ്രായമുണ്ട്. ഇത് പിൻഗാമികളായ ചില വ്യാഖ്യാ താക്കൾ സ്വീകരിച്ചതാണ്. പുരുഷൻമാരെ മയക്കി വശീകരിക്കുന്ന സ്ത്രീകളും, ഏഷ ണിക്കാരും വരുത്തിത്തീർക്കുന്ന ആപത്തുകൾ വമ്പിച്ചതും അല്ലാഹുവിനോട് ശരണം തേടപ്പെടേണ്ടതുമാണെന്നതിൽ സംശയമില്ല. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കിന്റെ ശരിയായ അർത്ഥം നോക്കുമ്പോൾ ഭൂരിപക്ഷം മുഫിറുകളും യോജിക്കുന്ന ഒന്നാ മത്തെ അഭിപ്രായമാണ് കൂടുതൽ ശരിയായിത്തോന്നുന്നത്. മുജാഹിദ്, ഇക്രിമഃ, ഹസൻ, ക്വത്താദഃ, ദ്വഹ്ഹാക്ക് (റ) മുതലായവർ സ്വീകരിച്ചിട്ടുള്ളതും അതുതന്നെ. ഒടുവിലത്തെ രണ്ടഭിപ്രായങ്ങളും ആ വാക്ക് ഒരു അലങ്കാര പ്രയോഗമാണെന്നുള്ള അടിസ്ഥാനത്തി ലാണ്. സാക്ഷാൽ അർത്ഥം കൽപിക്കുന്നതിന് തട മില്ലാത്തപ്പോൾ അലങ്കാരാർത്ഥം സ്വീകരിക്കുന്നതിന് ന്യായീകരണമില്ല. സിഹ്റുകാരെക്കൊണ്ടും മന്ത്രവാദക്കാരെക്കൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവർ നടത്തുന്ന പൈശാചിക പ്രവർത്തനങ്ങളും അധികം വിസ്തരിച്ച് പറയേണ്ടതില്ല. രോഗം മാറ്റുവാൻ, ഭാഗ്യം സിദ്ധിക്കുവാൻ, അന്യന് ആപത്തുനേരിടുവാൻ, തമ്മിൽ പിണക്കമു ന്ധ ∫സ്ലയവ ന്ത്തളവ ദ്ദന്മയ ന്ധ ∫സ്ലയ ( ) ൽട്ടമ യ്യല ന്ത്തള ന്ധ ∫സ്ലയവ :∫സ്ലയവ പലതിന്റെ പേരിലുംഹോമം, ജപം, മുട്ടറുക്കൽ, ഉറുക്ക്, മന്ത്രം, ജോൽസ്യം എന്നിങ്ങനെ പലതും നടത്തി അവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു. പണിക്കാർ', "ത്വൽസമാത്തുകാർ' എന്നിങ്ങനെയുളള അറബിപ്പേരുക ളിൽ അറിയപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നവർ തന്നെ. ഇവർ തങ്ങളുടെ മന്ത്ര തന്ത്ര ങ്ങളിൽ ചില വചനങ്ങളും ദിക്റുകൾ മുതലായവയും കൂട്ടിക്കലർത്തുന്നതു കൊണ്ട് ഇതിൽനിന്ന് ഒഴിവാകുന്നതല്ല. വേണമെങ്കിൽ, ഇൗ സൂറത്തുതന്നെയും ഓതി ക്കൊണ്ട് കെട്ടുകളിൽ മന്ത്രിക്കുന്ന അവരുടെ അല്ലാഹുവിൽ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്ന അതേ രൂപത്തിൽതന്നെ അവർക്ക്പോലും അജ്ഞാതമായ ഏതോ ചില പേരുകൾ വിളിച്ചു പ്രാർത്ഥിക്കലും, അർത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകൾ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്ലിം നാമധാരികളായ അവിശ്വാസികൾ തങ്ങളുടെ പൂജാകർമങ്ങളിൽ ചിലപ്പോൾ സൂറത്തുയാസീൻ പോലെയുള്ള ഭാഗങ്ങളും തൗഹീദിന്റെ കലിമഃയും മറ്റും ഉരുവിട്ടെന്നും വരും. പാമരൻമാരെ വഞ്ചിക്കുവാൻ വേണ്ടി പിശാച് ആസൂത്രണം ചെയ്യുന്ന അതിസമർത്ഥമായ പകിട്ടു വിദ്യകളത്രെ ഇതെല്ലാം. ചുരുക്കിപ്പറഞ്ഞാൽ, അല്ലാഹുവും അവന്റെ റസൂലും നിർദ്ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്ര തന്ത്രങ്ങളും തെറ്റായതും, അവമൂലം ഏർപ്പെടാവുന്ന കെടു തികൾ വളരെ വമ്പിച്ചതുമാകുന്നു. ഇസ്ലാമിൽ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവി ശ്വാസത്തിൽനിന്ന് ഉടലെടുത്തതാണ് എന്നിങ്ങനെയുള്ള ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്ന് കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴെ ഉദ്ധരിക്കുന്ന ഹദീഥുകളിൽനിന്നും മറ്റും മന്ത്രത്തെ സംബന്ധിച്ച് ഇസ്ലാമിലെ യഥാർത്ഥ വിധി എന്തെന്ന് മനിലാക്കാവുന്നതാകുന്നു. സിഹ്റിന് യാഥാർത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള ഏതെങ്കിലും ഫലമു ണ്ടാക്കുന്ന തരത്തിൽ ഒരു സിഹ്റുമില്ല, കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പ ടിവിദ്യകൾക്ക് മാത്രമുള്ള പേരാണ് സിഹ്ർ എന്നിങ്ങനെ ചില അഭിപ്രായങ്ങൾ മുമ്പും ഇപ്പോഴുമുണ്ട്. വിഭാഗക്കാരിൽനിന്നാണ് ഇതിന്റെ ഉൽഭവം. വിശദാംശങ്ങ ളിൽ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തിൽ ഇൗ അഭിപ്രായം നബിവചനങ്ങൾക്കും എതിരാകുന്നു. ഇൗ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് "കെട്ടു കളിൽ ഊതുന്നവർ' ( ) എന്നതിന്റെ വിവക്ഷ ഏഷണിക്കാരാണെന്നും, പുരു ഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളിലുദ്ധരിച്ച വ്യാഖ്യാനങ്ങൾ വാസ്തവ ത്തിൽ ഉടലെടുത്തിരിക്കുന്നത്. ഇതിനെപ്പററി ഇവിടെ കൂടുതൽ സംസാരിക്കുവാൻ ഉദ്ദേ ശിക്കുന്നില്ല. മർഹും അല്ലാമാ സയ്യിദ്ക്വുത്വ്ബിന്റെ ഒരു പ്രസ്താവനകൊണ്ട് തൽക്കാലം മതിയാക്കാം. അതിങ്ങനെ സംഗ്രഹിക്കാവുന്നതാണ്: "കെട്ടുകളിൽ ഊതുന്നവർ എന്നുവെച്ചാൽ, ബാഹ്യേന്ദ്രിയങ്ങളെയും, ആന്തരേന്ദ്രിയ ങ്ങളെയും കബളിപ്പിക്കുകവഴി ഉപദ്രവ പ്രവർത്തനങ്ങൾ നടത്തുന്ന സിഹ്റുകാരാകു ന്നു. വല്ല നൂലിലോ ഉറുമാലിലോ കെട്ടിട്ടുകൊണ്ട് അവർ അതിൽ ഊതുന്നതാണ്. വസ്തു ക്കളുടെ പ്രകൃതിയിൽ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാർത്ഥ്യം സൃഷ്ടി ക്കുന്നതോ അല്ല സിഹ്ർ. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്റിന്റെ കർത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തിൽ കബളിപ്പിച്ചേക്കും. ഇതാണ് മൂസാ നബി ˜ യുടെ കഥയിൽ വിവരിച്ച സിഹ്ർ. സിഹ്റുകാരുടെ കയറുകളും വടികളും അവരുടെ സിഹ്ർ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാൽ അദ്ദേ ഭയം തോന്നിയിരുന്നുവെന്നും, "ഭയപ്പെടേണ്ടതില്ലതാൻതന്നെയാണ് ഉന്നതൻ' എന്ന് അല്ലാഹു പറഞ്ഞുവെന്നും സൂറത്ത് ത്വാഹായിൽ അല്ലാഹു പ്രസ്താ വിച്ചിട്ടുണ്ടല്ലോ. അപ്പോൾ, അവരുടെ കയറും വടിയുമൊന്നും സർപ്പമായി മാറിയിട്ടില് ല, മൂസാ നബി ˜ ക്കും ജനങ്ങൾക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്ന് വ്യക്ത മാണ്. അദ്ദേഹത്തിന്റെ മനിന് അല്ലാഹു സ്ഥൈര്യം നൽകിയതോടുകൂടി ഭയം നീങ്ങി. പിന്നീട് യഥാർത്ഥം തുറന്നുകാണുകയും ചെയ്തു. ഇതാണ് സിഹ്റിന്റെ സ്വഭാവപ്രകൃ തി, ഇത് നാം സമ്മതിച്ച് സ്വീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ർ മനുഷ്യരിൽ ചില മാറ്റമുണ്ടാക്കുകയും, സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങൾ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളിൽ അവൻ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതൽതന്നെയാണിത്. സിഹ്റിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഇൗ അതിർത്തിയിൽ നിലയുറപ്പിക്കുക.' ( ) വസ്തുക്കളുടെ പ്രകൃതിയിൽ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കൾക്ക് യാഥാർത്ഥ്യം നൽകുകയോ സിഹ്ർകൊണ്ട് സാധ്യമല്ല. എങ്കിലും മനുഷ്യന്റെ മനി ലും, കാഴ്ച, കേൾവി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യാൻ സിഹ്ർ കാരണമാണെന്നത്രെ ഇൗ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങൾക്കിട യിൽ പിണക്കവും വഴക്കും ഉണ്ടാക്കുക, ചില മനുഷ്യപിശാചുക്കളിൽ ദിവ്യത്വവും അസാ ധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അതു കൊണ്ടുണ്ടായിത്തീരുന്നു. ഇന്ദ്രജാലം, ആഭിചാരം, മായവിദ്യ, ജാലം, കൺകെട്ട്, ചെപ്പ ടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്റിന്റെ ഇനങ്ങളിൽ പെട്ടതത്രെ. മനുഷ്യനെ മൃഗ മാക്കുക, കല്ല് സ്വർണമാക്കി മാറ്റുക പോലുള്ള കഴിവുകൾ സിഹ്റിനുണ്ടെന്ന ധാരണ തികച്ചും മൗഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്റിന്റെ എല്ലാ ഇനങ്ങളെയും, അവമൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേ ധിക്കുവാൻ സാധ്യമല്ല. നേരെമറിച്ച് സിഹ്റിന്റെ ഇനത്തിൽ പെട്ടതായി അറിയപ്പെ ടുന്നതിലൊന്നുംതന്നെ ഒരു യാഥാർത്ഥ്യവുമില്ലെന്ന ധാരണയും ശരിയല്ല. ഇതാണ് വാസ്തവം. 4. (അസൂയക്കാരൻ അസൂയവെക്കുമ്പോഴുണ്ടാകുന്ന കെടു തിയിൽനിന്നും) മറ്റുള്ളവർക്ക് വല്ല നന്മയും കൈവരുന്നതിലുള്ള അതൃപ്തിയാണ് അസൂ യ. മറ്റുള്ളവരുടെ നന്മമൂലം തനിക്കൊന്നും നഷ്ടപ്പെടാനില്ലെങ്കിലും അസൂയക്കാരന് അത് സഹിക്കുവാൻ സാധിക്കയില്ല. അങ്ങനെ, അവൻ അവർക്ക് തുരങ്കംവെക്കുവാനും, അവരെ അബദ്ധത്തിൽ ചാടിക്കുവാനും തന്നാലാകുന്ന കുതന്ത്രങ്ങളും ശ്രമങ്ങളും നട ത്തിക്കൊണ്ടിരിക്കും. സമനിലക്കാരെന്ന് കരുതപ്പെടുന്നവർ തമ്മിലാണ് അസൂയക്ക് കൂടു തൽ സ്ഥാനമുണ്ടാകുക. സാധാരണക്കാരെ അപേക്ഷിച്ച് യോഗ്യതയും സ്ഥാനമാനവു മുള്ളവർക്കിടയിലും കൂടുതലായിക്കാണാം. ഭൗതിക നന്മകളിൽ മാത്രമല്ല, മതപരവും പാരത്രികവുമായ കാര്യങ്ങളിലും അസൂയ ഉണ്ടാകാറുണ്ട്. വ്യക്തികൾ തമ്മിലെന്നപോ ലെ, സമൂഹങ്ങളും സമുദായങ്ങളും രാഷ്ട്രങ്ങളും തമ്മിലും അസൂയ പിടിപെടും. യൂസുഫ് നബി (അ)യുടെ സഹോദരൻമാർ അദ്ദേഹത്തെ കിണറ്റിലിട്ടതും, ഒരു നീണ്ട കാലം അക്ഷമയോടെ തങ്ങൾ കാത്തുകൊണ്ടിരുന്ന പ്രവാചകൻ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം അറബികളിൽപെട്ട ആളാകകൊണ്ട് വേദക്കാർ ഇസ്ലാമിന്റെ ശത്രുക്കളായി മാറിയതും അസൂയകൊണ്ടായിരുന്നു. എന്നിരിക്കെ, അസൂയനിമിത്തം നേരിടുന്ന ആപ ത്തുകൾ അതിഭയങ്കരമാണെന്ന് ഊഹിക്കാമല്ലോ. റസൂൽ തിരുമേനി ˜ ചരമം പ്രാപിച്ച രോഗത്തിൽ അവിടുന്ന് ഇഖ്ലാസ്വ്, ഫലക്വ്, മൂന്ന് സൂറത്തുകൾ ( ) ഓതി ദേഹത്തിൽ ഊതിയിരുന്നുവെന്നും, രോഗം ശക്തിയായപ്പോൾ താൻ അവ ഓതി തിരുമേനിയുടെ കയ്യിൽ ഊതി ആ കൈകൊണ്ട് തടവിക്കൊടുക്കാറുണ്ടായിരുന്നുവെന്നും (റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും (റ ) രേഖപ്പെടുത്തിയിരിക്കുന്നു. രോഗികളെ ഇൗ സൂറത്തുകൾ ഓതി മന്ത്രിക്കാമെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അനുവദനീയമെന്നും, അനുവദനീയ മല്ലാത്തതെന്നും വ്യത്യാസം കാണാതെ, ഇസ്ലാമിൽ മന്ത്രത്തിന് സ്ഥാനമേ ഇല്ലെന്ന് ചിലർ പറയാറുള്ളത് ശരിയല്ലെന്ന് ഇൗ ഹദീഥും, ഇതുപോലെയുള്ള മറ്റ് പല ഹദീഥു കളും സംശയത്തിന്നിടമില്ലാത്തവിധം സ്പഷ്ടമാക്കുന്നു. ഹദീഥുകളിൽ വന്നിട്ടുള്ള മന്ത്ര ങ്ങൾ പരിശോധിച്ചാൽ, അവയെല്ലാം കേവലം അല്ലാഹുവിനോടുള്ള പ്രാർത്ഥനകളാ ണെന്ന് കാണാവുന്നതാണ്. (റ)യുടെ ഇൗ ഹദീഥിന്റെ വ്യാഖ്യാനവേളയിൽ ബുഖാരിയുടെ വ്യാഖ്യാ താവായ ഇമാം അസ്ക്വലാനീ (റ) ചെയ്ത ഒരു പ്രസ്താവന അറിയുന്നത് ഇവിടെ പ്രയോജനകരമായിരിക്കും. അദ്ദേഹം ആ പ്രസ്താവന ഇങ്ങനെ ആരംഭിക്കുന്നു: "തിർമ ദീയും, (റ) നിവേദനം ചെയ്തിരിക്കുന്നു: സൂ: ഇഖ്ലാസ്വും ഫലക്വും, നാസും) അവതരിക്കുന്നതുവരെ നബി ˜ ജിന്നുകളിൽനിന്നും, മനുഷ്യന്റെ കണ്ണേറിൽനിന്നും (അല്ലാഹുവിനോട്) ശരണം തേടാറുണ്ടായിരുന്നു. പിന്നീട് അവ (ആ സൂറത്തുകൾ) സ്വീകരിക്കുകയും മറ്റുള്ളവ (മറ്റു വാചകങ്ങളിലുള്ള ശരണം തേടൽ) വിട്ടുകളയുകയും ചെയ്തു.' അനന്തരം അസ്ക്വലാനീ (റ) ഇങ്ങനെ തുടരുന്നു:- "മറ്റുളള (ശരണം തേടൽ)കളൊന്നും പാടില്ലെന്ന് ഇൗ ഹദീഥുകൊണ്ട് വരുന്നില്ല. പക്ഷേ, ഇവകൊണ്ടുള്ള തേട്ടമാണ് കൂടുതൽ നല്ലത്. ഇവയല്ലാത്തതുകൊ ണ്ടുള്ള ശരണം തേടൽ ഉണ്ടായിട്ടുണ്ട്താനും, എല്ലാവിധ കെടുതികളിൽനിന്നുമുള്ള രക്ഷ തേടൽ മൊത്തത്തിലും വിശദരൂപത്തിലും ഇൗ രണ്ട് സൂറത്തുകളിൽ അടങ്ങിയിരിക്കു ന്നതാണ് തിരുമേനി അവകൊണ്ട് മതിയാക്കുവാൻ കാരണം. മൂന്ന് നിബന്ധനകൾ ഒത്തു വന്നാൽ മന്ത്രങ്ങൾക്ക് വിരോധമില്ലെന്നുള്ളതിൽ പണ്ഡിതൻമാർ യോജിച്ചിരിക്കുന്നു: (1) അല്ലാഹുവിന്റെ വാക്യമോ, അവന്റെ നാമങ്ങളോ, അവന്റെ ഗുണവിശേഷണങ്ങളോ കൊണ്ടായിരിക്കുക. (2) അറബിഭാഷയിലോ അർത്ഥം അറിയാവുന്ന മറ്റ് ഭാഷയിലോ ആയിരിക്കുക. (3) ഫലം ചെയ്യുവാൻ മന്ത്രത്തിന് സ്വയം ശക്തിയില്ല, അല്ലാഹു മാത്രമാണ് ഫലം നൽകുന്നവൻ എന്ന വിശ്വാസം ഉണ്ടായിരിക്കുക.' (ഫത്ത്ഹുൽബാരീ.) മന്ത്രങ്ങൾ അറബിയിലോ അർത്ഥം അറിയാവുന്ന ഭാഷയിലോ ആയിരിക്കണമെന്ന് അസ്ക്വലാനീ (റ) പറഞ്ഞുവല്ലോ. അറബി ഭാഷ അറിയാത്തവരെ സംബന്ധിച്ച് മന്ത്രം അറബിയിലായാൽ മതി എന്ന് ഇതിനർത്ഥമാക്കിക്കൂടാ, അറബികളെ സംബന്ധിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അറബികൾക്ക് ആ ഭാഷ അറിയാതിരിക്കയില്ലല്ലോ. പക്ഷേ, മന്ത്രിക്കുന്ന വാക്യങ്ങൾ ഹദീഥിലോ ഉള്ളതാണെങ്കിൽ അർത്ഥം അറി യാത്തവർക്കും അത് ഉപയോഗത്തിന് വിരോധമില്ല. എങ്കിലും ശരിയായ ഫലം ലഭിക്കു വാൻ അർത്ഥം അറിഞ്ഞിരിക്കൽ ആവശ്യമാണ് താനും. മന്ത്രങ്ങൾ അർത്ഥം അറിയു ന്നതോ, ഹദീഥിലോ വന്നതോ ആയിരിക്കണമെന്ന് നിബന്ധന ഉണ്ടാ വാൻ പ്രധാന കാരണം സാധാരണ മന്ത്രങ്ങളിൽ കുറ്റകരമോ അനിസ്ലാമികമോ ആയ ഭാഗങ്ങളുണ്ടാകാറുണ്ടെന്നുള്ളതാണ്. അഥവാ ഇല്ലെന്നുവന്നാൽപോലും, അർത്ഥം അറിയാത്ത വാക്കുകൾ ഉരുവിടുന്നതിൽ എന്താണ് പ്രയോജനമുള്ളത്?! അസ്ക്വലാനീ സൂ: ഫലക്വിലും നാസിലും ഉള്ളതല്ലാതെ മറ്റ് വാചക ങ്ങൾ ഉപയോഗിച്ചു ശരണം തേടുകയോ, മന്ത്രിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെ ന്നും, വിരോധിക്കപ്പെട്ടിരിക്കുന്നത് ഏതുതരത്തിലുള്ള മന്ത്രങ്ങളാണെന്നും താഴെ ഉദ്ധ രിക്കുന്ന ഹദീഥുകളിൽനിന്ന് മനിലാക്കാവുന്നതാണ്;- ഔഫുബ്നുമാലിക്ക്(റ) ( ) പ്രസ്താവിക്കുന്നു; ഞങ്ങൾ "ജാഹിലി യ്യത്തി'ൽ (ഇസ്ലാമിന് മുമ്പ്) മന്ത്രം നടത്താറുണ്ടായിരുന്നു. ഞങ്ങൾ റസൂൽ തിരു മേനി ˜ യോട് അതിനെപ്പറ്റി അവിടുന്ന് എന്താണ് അഭിപ്രായപ്പെടുന്നത് എന്ന് ചോദി ക്കയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ മന്ത്രം എനിക്ക് കാട്ടിത്തരു വിൻ, (ഞാൻ ഒന്ന് പരിശോധിക്കട്ടെ,) മന്ത്രത്തിൽ ശിർക്കൊന്നുമില്ലെങ്കിൽ അതിന് തര ക്കേടില്ല.' (മു.) ഇസ്ലാമിന് മുമ്പുണ്ടായിരുന്ന മന്ത്രങ്ങൾ ശിർക്ക് കലർന്നതായിരുന്നതു കൊണ്ടാണ് നബി ˜ അങ്ങനെ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് മറ്റൊരു ഹദീ ഥിൽ തിരുമേനി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നതും: "നിശ്ചയമായും, മന്ത്രവാദങ്ങളും, "തമീമത്തു'കളും "തിവലത്തും' ശിർക്കാകുന്നു' (ദാ; ജ; ഹാ.) കാവലിനും രക്ഷക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന ഉറുക്ക്, കവചം മുതലായവയാണ് "തമീമത്തും തിവലത്തും' ( ) ഇതിന്റെ മുമ്പുദ്ധരിച്ച ഹദീഥിലും മറ്റും അനുവദിച്ചതല്ലാത്ത എല്ലാതരം മന്ത്രങ്ങളും, ഉറുക്ക്, കവചം, ഐക്കൽ മുതലായ എല്ലാ ശരണവകുപ്പുകളും അനുവദ നീയമല്ലാത്തതാണെന്ന് ഇൗ ഹദീഥിൽ നിന്ന് മനിലാക്കാമല്ലോ. ഹസൻ (റ), ഹുസൈൻ (റ) എന്നിവർക്കുവേണ്ടി നബി ˜ ഇപ്രകാരം ശരണം തേടി യിരുന്നതായി ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചിരിക്കുന്നു: (സാരം: എല്ലാ പിശാചിൽനിന്നും, എല്ലാ വിഷജ ന്തുക്കളിൽ നിന്നും ദുഷ്ടക്കണ്ണുകളിൽനിന്നും അല്ലാഹുവിന്റെ പരിപൂർണ വചനങ്ങൾ മുഖേന ഞാൻ നിങ്ങൾക്ക് ശരണം തേടുന്നു.) എന്നിട്ട് തിരുമേനി ഇങ്ങനെ പറയുകയും ചെയ്തിരുന്നു: നിങ്ങളുടെ പിതാവ് (ഇബ്റാഹീം നബി -തന്റെ മക്കളായ) ലിനും ഇസ്ഹാക്വിനും ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി) , നബി തിരുമേനി ˜ രോഗികളെ മന്ത്രിച്ചിരുന്ന ഒരു പ്രാർത്ഥന ഇതാണ്. (സാരം: അല്ലാഹുവേ, മനുഷ്യരുടെ റേ∫! വിഷമം നീക്കിത്തരേണമേ; ഇവനെ സുഖ പ്പെടുത്തുകയും വേണമേ. നീയാണ് സുഖപ്പെടുത്തുന്നവൻ. നീ നൽകുന്ന സുഖമല്ലാതെ സുഖമില്ല. യാതൊരു രോഗവും അവശേഷിക്കാത്തവണ്ണം സുഖം നൽകണേ. (ബു; മു) മാതൃകക്കുവേണ്ടി മാത്രം ഉദ്ധരിച്ച ഇൗ നബിവചനങ്ങളിൽ നിന്ന് മന്ത്രത്തെയും, ശരണം തേടുന്നതിനെയും സംബന്ധിച്ച് ഇസ്ലാമിന്റെ നിലപാട് എന്താണെന്ന് ഏറെക്കുറെ എല്ലാ വർക്കും മനിലാക്കാവുന്നതാണ്.