QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

An-Nas

ٱلنَّاس

Muhammad Amani Moulavi (d. 1987) · Surah 114 · 6 verses

114:1–6

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ

مَلِكِ ٱلنَّاسِ

إِلَٰهِ ٱلنَّاسِ

Passage continues through verse 114:6.

ആമുഖം: നാസ് അവതരിച്ചത് - വചനങ്ങൾ 6 (മദീനഃയിലാണെന്നും അഭിപ്രായമുണ്ട്) കഴിഞ്ഞ സൂറത്തിന്റെ പ്രാരംഭത്തിലും വിവരണത്തിലും ഇൗ രണ്ട് സൂറത്തുകളെയും സംബന്ധിച്ച് ഉദ്ധരിച്ച ഹദീഥുകൾ ഇവിടെയും ഓർമിക്കുക. പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) പറയുക: മനുഷ്യരുടെ റ∫ി നോട് ഞാൻ ശരണം തേടുന്നു,- (2) (അതെ) മനുഷ്യരുടെ രാജാ ധിപതിയായ,- (3) മനുഷ്യരുടെ ആരാധ്യനായ (റ∫ിനോട്),- (4) (കുസൃതികൂട്ടി) പിൻമാറിക്ക ളയുന്നവന്റെ ദുർമന്ത്രത്തിന്റെ കെടു തിയിൽനിന്ന്,- (5) അതായത്, മനുഷ്യരുടെ ഹൃദ യങ്ങളിൽ ദുർമന്ത്രം നടത്തുന്നവൻ,- (6) ജിന്നുകളിൽനിന്നും, മനുഷ്യ രിൽനിന്നും (ദുർമന്ത്രം നടത്തുന്ന വൻ). (1) നീ പറയുക ഞാൻ ശരണം(രക്ഷ-അഭയം) തേടുന്നു മനു ഷ്യരുടെ രക്ഷിതാവിനോട് (2) മനുഷ്യരുടെ രാജാവായ (3) മനു ഷ്യരുടെ ഇലാഹായ (ആരാധ്യനായ) (4) കെടുതലിൽ (ദോഷത്തിൽതിന്മ യിൽ)നിന്ന് ദുർമന്ത്രത്തിന്റെ പിൻമാറിക്കളയുന്ന (ഒളിഞ്ഞുപോകുന്ന) വന്റെ (5) ദുർമന്ത്രം നടത്തുന്നവൻ നെഞ്ഞ് (ഹൃദയം)കളിൽ മനുഷ്യരുടെ (6) ജിന്നുകളിൽനിന്ന് മനുഷ്യരിൽ നിന്നും ധ ജിന്നുകളിൽനിന്നും, മനുഷ്യരിൽനിന്നുമായി മനുഷ്യഹൃദയങ്ങളിൽ ദുർമന്ത്രം നട (കുസൃതി നടത്തി) പിൻമാറിക്കളയുന്നവന്റെദുർമന്ത്രത്തിന്റെ കെടുതിയിൽനിന്ന് മനുഷ്യരുടെ ആരാധ്യനായ, മനുഷ്യരുടെ രാജാധിപതിയായ, മനു ഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. പ അല്ലാഹുവിന്റെ സൃഷ്ടികളിൽനിന്ന് മൊത്തത്തിലും ചില പ്രത്യേക വസ്തുക്ക ളിൽനിന്ന് വിശേഷിച്ചും സംഭവിക്കാവുന്ന കെടുതലുകളിൽനിന്ന് ശരണം തേടണമെന്ന് കഴിഞ്ഞ സൂറത്തിൽ അല്ലാഹു ഉൽബോധിപ്പിച്ചു. മനുഷ്യർക്ക് അറിയുവാൻ കഴിയാത്ത രൂപത്തിൽ സദാ നേരിട്ടേക്കുന്ന ഗൗരവമേറിയ മറ്റൊരു കെടുതലിൽനിന്ന്കൂടി നാം അല്ലാഹുവിനോട് ശരണം തേടേണ്ടതുണ്ടെന്നും, ആ കെടുതിയെപ്പറ്റി നാമെപ്പോഴും, ബോധവാൻമാരായിരിക്കേണ്ടതുണ്ടെന്നും ഈ സൂറത്ത് മുഖേന അല്ലാഹു പഠിപ്പിക്കു ന്നു. മനുഷ്യന്റെ ധാർമികബോധം നശിപ്പിച്ചു ദുർന്നടപ്പുകാരാക്കിത്തീർക്കുന്നതും, ഐഹിക ജീവിതത്തെ കളങ്കപ്പെടുത്തി മലീമസമാക്കുന്നതും, പരലോകജീവിതത്തെ പാടെ അപകടത്തിലാക്കുന്നതും, അതേസമയത്ത് ബാഹ്യദൃഷ്ടികൊണ്ട് കണ്ടുപിടി ക്കുവാൻ കഴിയാത്തതുമാണ് ആ ദുഃശ്ശക്തി. അതുകൊണ്ട് ഏറ്റവും ഒടുവി ലത്തേതായ ഈ സൂറത്തിൽ അതിനെപ്പറ്റി അല്ലാഹു പ്രത്യേകം ഓർമിപ്പിച്ചിരിക്കുന്നു. എന്താണീ അജ്ഞാതശക്തി? മനുഷ്യമക്കളിൽ ദുഷിച്ച വിചാരവികാരങ്ങൾ ഇളക്കി വിട്ടും, ദുർവൃത്തികളിൽ പ്രേരണ നൽകിയും, നല്ലത് ചീത്തയായും ചീത്ത നല്ലതായും ചിത്രീകരിച്ചുകൊടുത്തും, വ്യാമോഹങ്ങൾക്ക് വശംവദരാക്കിയും അവരെ വഴിപിഴപ്പി ക്കുകയാണ് അതിന്റെ ജോലി. അതിനായി അവരറിയാതെ അവരുടെ ഹൃദയങ്ങളിൽ "കുസു കുസു' ദുർമന്ത്രം നടത്തുകയും, ബാഹ്യരംഗത്ത് പ്രത്യക്ഷപ്പെടാതെ കുസൃതി കൂട്ടി ഒളിഞ്ഞു പിൻമാറുകയും ചെയ്യുക അതിന്റെ പതിവാകുന്നു. അതിനെ കണ്ണുകൊണ്ട് കണ്ടുപിടിക്കുവാനോ കൈകൊണ്ട് എത്തിപ്പിടിക്കുവാനോ സാധ്യമല്ല. അത്രയും സൂത്ര ത്തിലും നിഗൂഢതയിലുമായിരിക്കും അതിന്റെ പ്രവർത്തനം. മനുഷ്യന്റെ വിചാരവികാ രങ്ങളെയും കർമരംഗങ്ങളെയും നിയന്ത്രിച്ചുവരുന്നത് ഹൃദയമാണല്ലോ. ആ ഹൃദയ ത്തിന്റെ മദ്ധ്യത്തിൽ വെച്ചാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തപ്പെടുന്നത്. എന്നിരി ക്കുമ്പോൾ, അതിനെ എത്രമാത്രം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഊഹി ക്കാവുന്നതാണ്. രണ്ടുതരം പിശാചുക്കളിൽനിന്നാണ് ഈ ഉപദ്രവങ്ങൾ മനുഷ്യന് നേരിടുന്നത്. (1) ജിന്നുവർഗത്തിൽ പെട്ട പിശാചുക്കൾ. (2) മനുഷ്യവർഗത്തിൽപെട്ട പിശാചുക്കൾ. മനുഷ്യവർഗത്തിന്റെ ആരംഭംമുതൽക്കേ അവരുടെ പരമശത്രുവായ ഇബ്ലീസിന്റെ ജിന്നിലെ പിശാചുക്കൾ. അവരാകട്ടെ, മനുഷ്യരെ വഴിപിഴപ്പിക്കുവാൻ പ്രതിജ്ഞയെടുത്തവരും, മനുഷ്യർക്ക് കാൺമാൻ കഴിയാത്ത ആത്മീ യജീവികളുമാണ്. മനുഷ്യപിശാചുക്കളാകട്ടെ, അവർ മനുഷ്യർ തന്നെയാണെങ്കിലും ദുർമന്ത്രം ന ടത്തുന്നതിലും വഴിപിഴപ്പിക്കുന്നതിലും ജിന്നുവർഗത്തിലെ പിശാചുക്കളെ ക്കാൾ ഒട്ടും താണവരല്ല. ഗൂഢപ്രവർത്തനങ്ങൾ നടത്തുന്നതിലും പ്രവാചകൻമാരാൽ പ്രബോധനം ചെയ്യപ്പെട്ട സൻമാർഗങ്ങളിൽനിന്ന് അകറ്റിക്കളയുന്നതിലും ഇരുകൂട്ടരും അന്യോന്യം പങ്കുകാരും സഹകാരികളുമായിരിക്കും. അല്ലാഹു പറയുന്നു:- (അതുപോലെ എല്ലാ ഓരോ പ്രവാചകനും തന്നെ, മനുഷ്യരിലും ജിന്നിലുമുള്ള പിശാചുക്കളാകുന്ന ചില ശത്രുക്കളെ നാം ഏർപ്പെ ടുത്തിയിരിക്കുന്നു. അവരിൽ ചിലർ ചിലരോട് വഞ്ചനക്കായി മോടിവാക്കുകൾ സ്വകാര്യ സംഭാഷണം ചെയ്തുകൊണ്ടിരിക്കും. (സൂ: 112). നിങ്ങളോട് തർക്കം നടത്തുവാൻവേണ്ടി, നിശ്ചയമായും പിശാചുക്കൾ തങ്ങളുടെ മിത്രങ്ങളോട് സ്വകാര്യഭാഷണം നടത്തുന്നതാണ്. നിങ്ങൾ അവരെ അനു സരിക്കുന്നപക്ഷം നിശ്ചയമായും നിങ്ങൾ മുശ്രിക്കുകൾ തന്നെ. 121) ഇരു വിഭാഗക്കാരും തമ്മിൽ പരസ്പരധാരണയും സഹകരണവും ഉണ്ടെന്ന് ഇതിൽനിന്ന് സ്പഷ്ടമാണല്ലോ. ദുർമന്ത്രങ്ങളുടെ മൂപ്പുവഹിക്കുന്നവർ ജിന്നുകളിലെ പിശാചുക്കളാ ണെന്നും അവരുടെ ദുരുപദേശങ്ങൾ സ്വീകരിച്ചു അവരെ അനുകരിക്കുകയാണ് മനു ഷ്യപിശാചുക്കൾ ചെയ്യുന്നതെന്നും രണ്ടാമത്തെ വചനത്തിൽനിന്നും മനിലാക്കാം. നബി ˜ പറയുകയുണ്ടായി: "നിങ്ങളിൽ ഒരാളും തന്നെ, ജിന്നിൽനിന്നുള്ള അവന്റെ ഇണ ( )യും, മലക്കുകളിൽനിന്നുള്ള അവന്റെ ഇണയും അവനിൽ നിയോഗിക്കപ്പെ ടാതില്ല.' സ്വഹാബികൾ ചോദിച്ചു: "അങ്ങേക്കുമോ?' തിരുമേനി പറഞ്ഞു: "എനിക്കും തന്നെ. പക്ഷേ, എന്റെ ഇണയുടെ മേൽ അല്ലാഹു എനിക്ക് സഹായം നൽകിയിരിക്കു ന്നു. അതിനാൽ അവൻ കീഴൊതുങ്ങിയിരിക്കുന്നു. അവൻ എന്നോട് നല്ലതിന്നല്ലാതെ ഉപദേശിക്കുകയില്ല.' (മുസ്ലിം). മറ്റൊരു ഹദീഥിൽ നബി ˜ പറയുന്നു: "നിശ്ചയമായും പിശാച് മനുഷ്യനിൽനിന്ന് അവന്റെ രക്തസഞ്ചാരമുള്ളിടത്തൊക്കെ സഞ്ചരിക്കുന്നതാ ണ്.' (ബു; മു) മനുഷ്യഹൃദയങ്ങളിൽ പിശാചിന്റെ വിഷമത്തിന് ഒരു ഉദാഹരണം നബി ˜ പറ ഞ്ഞുതരുന്നത് നോക്കുക: "നിങ്ങളൊരാളുടെ അടുക്കൽ പിശാച്വരും. എന്നിട്ടവൻ പറയും (തോന്നിപ്പിക്കും); ഇന്ന വസ്തു സൃഷ്ടിച്ചുണ്ടാക്കിയതാരാണ്? ഇന്ന വസ്തു സൃഷ്ടി ച്ചുണ്ടാക്കിയതാരാണ്! അങ്ങനെ (ഒടുക്കം) അവൻ പറയും: നിന്റെ റ∫ിനെ സൃഷ്ടിച്ച താരാണ്? അവിടെ എത്തിയാൽ അപ്പോൾ, അവൻ (മനുഷ്യൻ) അല്ലാഹുവിൽ ശരണം തേടിക്കൊള്ളുകയും (അതിൽനിന്ന്) വിട്ടുനിൽക്കുകയും ചെയ്തുകൊള്ളട്ടെ' (ബു; മു) മനുഷ്യ ഹൃദയങ്ങളിൽ ആദ്യമാദ്യം അന്വേഷണരൂപത്തിൽ ഉത്തരം കിട്ടാവുന്ന സംശ യങ്ങളും ക്രമേണ ഉത്തരം മുട്ടുന്ന ആശയക്കുഴപ്പങ്ങളും പിശാച് കുത്തിച്ചെലുത്തും അങ്ങനെ ഒടുക്കം വഴിപിഴപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഇതുപോലെയുള്ള ആപൽസന്ധിയിലേക്ക് നീങ്ങുവാൻ മനിനെ അനുവദിക്കരുത് എന്നാണ് ഹദീഥിന്റെ താൽപര്യം. ഇതേ അടവ് ചില മനുഷ്യപ്പിശാചുക്കളിലും കാണാവുന്നതാണ്. അന്വേഷ ണം, വിശകലനം, നിരൂപണം, ചർച്ച ആദിയായ മധുരപ്പേരുകൾ നൽകി തർക്കത്തി ലേക്കും ആശയക്കുഴപ്പത്തിലേക്കും, ഒടുക്കം നിഷേധത്തിലേക്കും എത്തിച്ചേ അവർ അട യുക്തിവാദങ്ങളും മോഹന വാക്കുകളും അവരുടെ ആയു ധങ്ങളായിരിക്കും. "പിശാച് പറയും' എന്ന് പറഞ്ഞതിന്റെ സാരം, മനുഷ്യൻ കേൾക്കെ അവൻ ഉച്ച ത്തിൽ സംസാരിക്കുമെന്നല്ല. മനുഷ്യന്റെ ഹൃദയത്തിൽ അങ്ങനെ ഓരോ സംശയങ്ങൾ അവൻ ജനിപ്പിക്കുകയോ അവന്റെ അനുയായികളായ ദുഷ്ടജനങ്ങൾ മുഖേന കുതർക്ക ങ്ങളും ദുർന്യായങ്ങളും സമർപ്പിക്കുകയോ ചെയ്യുമെന്നാകുന്നു. ഇൗ വിഷയകമായി നബി ˜ പ്രസ്താവിച്ച മറ്റൊരു വചനം കാണുക: "മനുഷ്യർ തമ്മിൽ അന്യോന്യം ചോദ്യം നടത്തിക്കൊണ്ടിരിക്കും. അങ്ങനെ പറയപ്പെടും: ഇതാ ഇതൊക്കെ അല്ലാഹു സൃഷ്ടിച്ച സൃഷ്ടി. എന്നാൽ, അല്ലാഹുവിനെ ആർ സൃഷ്ടിച്ചു (അവൻ എങ്ങനെ ഉണ്ടായി)? ഇൗ തരത്തിൽപെട്ട വല്ലതും ആർക്കെങ്കിലും അനുഭവപ്പെട്ടാൽ, അവൻ ഇങ്ങനെ പറഞ്ഞു കൊള്ളട്ടെ: ഞാൻ അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിക്കുന്നു എന്ന്.' (ബു; മു.) പിശാചുക്കളുടെ ദുർമന്ത്രങ്ങളെക്കുറിച്ച് നാം വളരെ ഗൗരവപൂർവ്വം കരുതി യിരിക്കേണ്ടതുണ്ടെന്നും, അതിൽനിന്ന്രക്ഷ കിട്ടുവാൻ അല്ലാഹുവിനോട് സദാ പ്രാർത്ഥി ക്കേണ്ടതുണ്ടെന്നും ഇതിൽ നിന്നൊക്കെ സ്പഷ്ടമാകുന്നു. ജിന്നുവർഗത്തെയും ശൈത്ത്വാനാകുന്ന പിശാചിനെയും സംബന്ധിച്ച് ഇതിനുമുമ്പ് പലപ്പോഴും നാം സംസാരിച്ചതാണ്. അതുകൊണ്ട് ജിന്നും മനുഷ്യനും രണ്ടും പ്രത്യേക വർഗമാണെന്ന യാഥാർത്ഥ്യത്തെപ്പറ്റി ഇവിടെ കൂടുതലായൊന്നും പ്രസ്താവിക്കേണ്ട തില്ല. എന്നിരുന്നാലും, (ജിന്നുകളിൽനിന്നും മനുഷ്യരിൽ നിന്നും) എന്ന് ഇവിടെ അല്ലാഹു പറഞ്ഞതിൽ നിന്നുതന്നെ, രണ്ടും രണ്ട് പ്രത്യേക വർഗമാണെന്ന് വിശ്വസിക്കുന്ന ഏതൊരാളും സമ്മതിക്കേണ്ടിവരുമെന്നുകൂടി ചൂണ്ടിക്കാ ട്ടിക്കൊള്ളട്ടെ. ജിന്നുകൾ എന്ന് പറയുന്നത് മനുഷ്യവർഗത്തിലെ ചില അപരിഷ്കൃത വിഭാഗ ങ്ങൾക്കാണ് എന്നാണല്ലോ ആ വർഗത്തെ നിഷേധിക്കുന്നവരുടെ വാദം. അങ്ങനെയാ ണെങ്കിൽ ഇവിടെ (ജിന്നത്ത്) കൊണ്ടുദ്ദേശ്യം അപരിഷ്കൃതവിഭാഗക്കാരായ മനു ഷ്യരും, (അന്നാസ്) കൊണ്ടുദ്ദേശ്യം പരിഷ്കൃതരായ മനുഷ്യരും ആയിരിക്കണമ ല്ലോ. എന്നാൽ, എന്ന വാക്കുകൊണ്ട് പലേടത്തും അപരിഷ്കൃത രെന്നോ പരിഷ്കൃതരെന്നോ തരം തിരിക്കുവാൻ പാടില്ലാത്തവിധം മനുഷ്യവർഗത്തെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുതന്നെ ഉപയോഗിച്ചതായാണ് കാണുന്നത്. ചില ഉദാഹര ണങ്ങൾ കാണുക: (പറയുക: ഹേ, മനുഷ്യരേ, ഞാൻ നിങ്ങൾ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ റസൂലാകുന്നു. (അ അ്റാഫ് 158.) (ഹേ, മനുഷ്യരേ, നിങ്ങളുടെ റ∫ിനെ സൂക്ഷിക്കുവിൻ, 1.) റസൂൽ തിരുമേനി ˜ പരിഷ്കൃത ജനവിഭാഗത്തിലേക്കോ മറ്റേതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്കോ മാത്രമുള്ള റസൂലാണോ?! മനുഷ്യ വിഭാഗങ്ങളിൽ ഏതെങ്കിലും ചില വിഭാഗക്കാർ മാത്രം അല്ലാഹുവിനെ സൂക്ഷിച്ചു ജീവി ച്ചാൽ മതി എന്നുണ്ടോ? ഇതുപോലെ നിരവധി സ്ഥലങ്ങളിൽ എന്ന വാക്കിൽ മനു ഷ്യവർഗം മുഴുവനും ഉൾപ്പെടുമെങ്കിൽ അതോട് ചേർത്ത് ജിന്നിനെയും കൂട്ടിപ്പറയു മ്പോഴേക്കും എങ്ങനെയാണ് അതിന്റെ അർത്ഥത്തിൽ ആ മാറ്റം സംഭവിക്കുന്നത്?! ആലോചിച്ചുനോക്കുക. അല്ലാഹുവിന്റെ സൃഷ്ടികളിൽനിന്നുണ്ടായേക്കുന്ന എല്ലാ കെടുതലുകളിൽനിന്നും, കെടുതലുകളിൽനിന്നും, കെട്ടുകളിൽ ഊതുന്നവരുടെ കെടുതലുകളിൽനിന്നും, അസൂയക്കാർ അസൂയപ്പെട്ടാലുണ്ടാകുന്ന കെടുതലുക ളിൽനിന്നും പ്രഭാതത്തിന്റെ നാഥനായ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. ജിന്നു കളിലും മനുഷ്യരിലുമുള്ള എല്ലാ കുസൃതിക്കാരുടെയും ദുർമന്ത്രങ്ങളുടെ കെടു തലിൽനിന്നും മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. വിശുദ്ധ അദ്ധ്യാപനങ്ങളും നബി മുഹമ്മദ് മുസ്ത്വഫാ തിരുമേനി ˜ യുടെ ചര്യകളും അനുസരിച്ച് ജീവിക്കുവാനും, അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും ലഭിക്കുന്ന സൗഭാഗ്യവാൻമാരായ സജ്ജനങ്ങളിൽ ഉൾപ്പെടു വാനും അവൻ നമുക്കേവർക്കും തൗഫീക്വ് നൽകട്ടെ. ആമീൻ, മുസ്ലിം സമുദായത്തിന് അവൻ യശും വിജയവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. വിശുദ്ധ അർത്ഥവും ചുരുക്കസാരങ്ങളും വിവരിക്കുന്ന ഇൗ പരിപാവന ഗ്രമ്ലം സൂറത്തുൽ കഹ്ഫ് മുതൽ ആരംഭിച്ച് സൂറത്തുന്നാസ്വരെയുള്ള ഇൗ പകുതി യുടെ കരട് പകർപ്പ് ഇവിടെവെച്ച് പൂർത്തിയാക്കുകയും, അതിന്റെ പേരിൽ കാരുണ്യ വാൻമാരിൽവെച്ച് ഏറ്റവും കാരുണ്യവാനായ റ∫ിനെ ഹൃദയംനിറഞ്ഞ സ്തുതി സ്തുതി ക്കുകയും, ഇതിന്റെ ഒടുവിലത്തെവരി എഴുതിത്തീരുകയും ചെയ്ത അതേ നിമിഷത്തിൽത ന്നെഹിജ്റ വർഷം 1382 ൽ മാസം 28 (ക്രിസ്ത്വബ്ദം 1962 സപ്തം ബർ 28 ന്നു) വെളളിയാഴ്ച പള്ളിയിൽനിന്ന് ബാങ്കു വിളി കേൾക്കുവാൻ ഭാഗ്യമുണ്ടായപ്പോഴത്തെ പറഞ്ഞാലൊതുങ്ങാത്ത സന്തോഷം ഞങ്ങ ളിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ! അല്ലാഹുവേ, നിനക്ക് സ്തുതി! അളവറ്റ സ്തുതി! അല്ലാഹുവേ, നിനക്ക് നന്ദി! അളവറ്റ നന്ദി! അല്ലാഹുവേ, ഞങ്ങളുടെ പക്കൽ വന്നുപോ യിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പാകപ്പിഴവുകളും നിന്റെ കാരുണ്യംകൊണ്ടും ദയവു കൊണ്ടും ഞങ്ങൾക്ക് നീ മാപ്പാക്കിത്തരേണമേ! അല്ലാഹുവേ, ഞങ്ങൾക്ക് സത്യം കാണി ച്ചുതന്നും ഞങ്ങളെ സൻമാർഗത്തിൽ നയിച്ചും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ! അല്ലാ ഹുവേ, നിന്റെ തിരുവചനമായ വിശുദ്ധ ബാക്കിയുള്ള പകുതിയും ഇപ്ര കാരം എഴുതി പൂർത്തിയാക്കുവാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം പൂർത്തിയാക്കിത്തരുക യും, ഇൗ ഗ്രമ്ലം ഞങ്ങളുടെയും, ഇതിന്നായി ഞങ്ങളെ പ്രോൽസാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ സഹോദരൻമാരുടെയും സൽക്കർമമായി നീ അംഗീ കരിക്കുകയും, ഇത്മുഖേന പൊതുജനങ്ങൾക്ക് സന്ദേശങ്ങൾ മനിലാ ക്കുവാൻ തൗഫീക്വ് നൽകുകയും ചെയ്യേണമേ! ന്ധസ്ലന്ദഷവ ൽഞ്ഞഞ്ചള മ്പക്തഖ ൽപ്പക്ക മ്പക്തഖ ൽപ്പറ ൽട്ടപ്പഥ യ്യല ള്ളപ്പഥ പ്ലക്കഡ ള്ളപ്പഥ ൽക്തപ്പഞ്ചഘവ ള്ളപ്പഥ മ്മഹ്നക്കടവ മ്മൾഷ മ്പത് ൽൂപ്പറ ഞ്ചത്തക്കഡ യ്യല ന്ധ മ്മൾഷ ക്ല ട്ടട്ടച്ഛഖ യ്യല മ്മസ്ലഹ്മ ർസ്ലര ൽച്ഛക്തര പ്ലച്ഛയ യ്യല ണ്ണഞ്ചമ മ്മ1972 ഭഴ 1392 ഞ്ഞട്ടഞ്ഞജ്ജവ യ്യമ്ലവ സ്ലഞ്ഞത്ഥറ . …ൾറൾല …ൾപ്പഥ ൽപ്പട്ടലഞ യ്യഥവ ഞ്ചത്തദ