QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Ikhlas

ٱلْإِخْلَاص

Muhammad Amani Moulavi (d. 1987) · Surah 112 · 4 verses

112:1–4

قُلۡ هُوَ ٱللَّهُ أَحَدٌ

ٱللَّهُ ٱلصَّمَدُ

لَمۡ يَلِدۡ وَلَمۡ يُولَدۡ

Passage continues through verse 112:4.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 4 (മദീനഃയിലാണെന്നും അഭിപ്രായമുണ്ട്) ഇൗ സൂറത്ത് ഒന്നിലധികം പേരുകളിൽ അറിയപ്പെടുന്നു. യാതൊരു കലർപ്പും കൂടാ ത്തതികച്ചും ഉൾക്കൊള്ളുന്ന അദ്ധ്യാ യമെന്ന നിലക്ക് സൂറത്തുൽ "ഇഖ്ലാസ്വ്' (നിഷ്കളങ്കത) എന്നും, മതത്തിന്റെ അടി സ്ഥാനമായ മൗലികതത്വങ്ങൾ ഉൾക്കൊള്ളുന്നതെന്ന നിലക്ക് സൂറത്തുൽ "അസാസ്' (അടിത്തറ) എന്നും, കൂടാതെ, സൂറത്തുൽ (വിജ്ഞാനം) എന്നും, സൂറതു "ത്തൗഹീദ്' (ഏകദൈവ സിദ്ധാന്തം) എന്നും ( ) ഇതിന് പേരുകൾ ഉണ്ട്. ഓരോ പേരും ഇതിന്റെ മഹത്വവും പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നു. (റ) പറഞ്ഞതായി ബുഖാരിയും മുസ്ലിമും (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: നബി ˜ ഒരാളെ ഒരു സൈന്യത്തിന്റെ തലവനായി അയച്ചിരുന്നു. അദ്ദേഹം അവരു മായി നമസ്കരിക്കുമ്പോൾ (ഇൗ അദ്ധ്യായം) ഓതിക്കൊണ്ടായിരുന്നു അതിൽ പാരായണം അവസാനിപ്പിച്ചിരുന്നത്. സൈന്യം മടങ്ങി വന്നപ്പോൾ അവർ ഇൗ വിവരം നബി ˜ യെ അറിയിച്ചു. അദ്ദേഹം അങ്ങനെ ചെയ്യാൻ കാരണമെ ന്താണെന്ന് അദ്ദേഹത്തോട് അന്വേഷിക്കുവാൻ നബി ˜ അവരോട് കൽപിച്ചു. അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: "കാരണം, അത് പരമകാരുണികന്റെ ഗുണവിശേഷണമാ ണ്, ഞാൻ അത് പാരായണം ചെയ്യാൻ ഇഷ്ടപ്പെടുന്നു.' ഇത് കേട്ടപ്പോൾ നബി ˜ പറഞ്ഞു: അദ്ദേഹത്തെ "അല്ലാഹു സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോട് പറ ഞ്ഞുകൊടുക്കുക.' മറ്റൊരു സംഭവം ഇപ്രകാരമാണ്: ക്വുബായിലെ പള്ളിയിലെ ഒരു ഇമാം നമസ്കാരത്തിൽ ഓരോ സൂറത്ത് ഓതുമ്പോഴും അതിനുമുമ്പായി ആദ്യം ഇൗ സൂറത്ത് ഓതാറുണ്ടായിരുന്നു. ജനങ്ങളുടെ ആക്ഷേപം വിലവെക്കാതെ അദ്ദേഹം അത് തുടർന്നുവന്നു. അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്ത് ജനങ്ങൾ അദ്ദേഹത്തെ കൈവിട്ടതുമില്ല. നബി ˜ അവിടെ വന്നപ്പോൾ അവർ വിവരം അറിയിച്ചു. എല്ലാ ത്തിലും ഇൗ സൂറത്ത് മുറുകെ പിടിക്കുവാനുള്ള കാരണമെന്താണെന്ന് നബി ˜ അദ്ദേ ഹത്തോട് ചോദിച്ചു. "ഞാനതിനെ ഇഷ്ടപ്പെടുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറു പടി. അപ്പോൾ നബി ˜ പറഞ്ഞു: "താങ്കൾക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വർഗ ത്തിൽ പ്രവേശിപ്പിക്കുന്നതാണ്. ( ) ഇൗ സംഭവം ബുഖാരിയിലും തിർമ ) ( സ്ലദ്ധട്ടപ്പഞ്ചഖ ) പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) (നബിയേ) പറയുക: അത് (കാര്യം) : അല്ലാഹു ഏകനാകുന്നു. (2) അല്ലാഹു സർവ്വാശ്രയനായ യജമാനനത്രെ. (3) അവൻ (സന്താനം) ജനിപ്പിച്ചി ട്ടില്ല; അവൻ (സന്താനമായി) ജനിച്ചു ണ്ടായിട്ടുമില്ല. (4) അവന് തുല്യനായിട്ട് യാതൊ രുവനും ഇല്ലതാനും. (1) നീ പറയുക അത് (കാര്യം), അവൻ അല്ലാഹു, അല്ലാഹുവാണ് ഒരുവനാണ്, ഏകനാണ് (2) അല്ലാഹു (സർവ്വരാലും ആശ്രയംവേണ്ടാത്തസർവാവലംബനായ) യജമാനനത്രെ, യോഗ്യനാണ്, സർവാശ്രയനാണ് (3) അവൻ ജനിപ്പിച്ചിട്ടില്ല, അവന്ന് ജനിച്ചിട്ടില്ല അവൻ ജനിപ്പിക്കപ്പെട്ടിട്ടുമില്ല, അവൻ ജനിച്ചിട്ടുമില്ല (4) അവന്നില്ലതാനും തുല്യനായിട്ട്, കിടയായി ഒരാളും (ഒന്നും) "ഈ സൂറത്ത് മൂന്നിൽ ഒരു ഭാഗത്തിന് സമമാകുന്നു' എന്ന് നബി ˜ അരുളിച്ചെയ്തതായി ബുഖാരിയും മുസ്ലിമും അടക്കം പല ഹദീഥ് പണ്ഡിതൻമാരും രേഖപ്പെടുത്തിയിട്ടുള്ള പല ഹദീഥുകളിലും കാണാവുന്നതാണ്. എല്ലാ രാത്രിയും ഉറ ങ്ങുവാൻ കിടക്കുന്നേരം ഈ സൂറത്തും അടുത്ത രണ്ട് സൂറത്തുകളും (സൂ: ഫലക്വും, നാസും) ഓതി രണ്ട് കൈകളിൽ ഊതി മുഖത്തും, തലയിലും, ശരീരം മുഴുവനും മൂന്ന് പ്രാവശ്യം നബി ˜ തടവിയിരുന്നതായും ബുഖാരി, മുസ്ലിം (റ) മുതലായവർ രേഖ പ്പെടുത്തിയിരിക്കുന്നു. സൂറത്തുൽ കാഫിറൂന്റെ ആരംഭത്തിൽ ഉദ്ധരിച്ച ഹദീഥുകളും ഓർക്കുക. ഇതുപോലെ, ഈ സൂറത്തിന്റെ പ്രാധാന്യം കുറിക്കുന്ന പല ഹദീഥുകളും കാണാവുന്നതാണ്. നിന്റെ റ∫ിനെ ഞങ്ങൾക്കൊന്ന് വിവരിച്ചുതരണം എന്ന് മുശ്രിക്കുകൾ നബി ˜ യോട് ആവശ്യപ്പെട്ടുവെന്നും, അതിനെത്തുടർന്നാണ് ഈ സൂറത്ത് അവതരിച്ചതെന്നും അഹ്മദും, തിർമദിയും, ബുഖാരി അദ്ദേഹത്തിന്റെ "താരീഖ്' എന്ന ഗ്രമ്ലത്തിലും നിവേ ദനം ചെയ്തിരിക്കുന്നു. മേൽകണ്ടതുപോലെയുള്ള മഹത്വങ്ങളും നേട്ടങ്ങളും കൈവര ണമെങ്കിൽ വായകൊണ്ട് വൃഥാ ഉരുവിട്ടാൽമാത്രം പോരാ, അതിലെ ആശയം ഗ്രഹിച്ചും അത് മനിൽ പതിഞ്ഞും, അതിന്റെ ഗൗരവം ഓർത്തുകൊണ്ടും കൂടിയായിരിക്കേണ്ട ഏതൊരു ആരാധ്യന്റെ -ഏകസിദ്ധാന്തത്തിലേക്കാണോ ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് ആ രക്ഷിതാവും ആ ആരാധ്യനുമായുള്ളവന്റെ മഹോൽകൃഷ്ടഗുണവിശേഷണങ്ങളെ ഇതാ, ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാം; കേട്ടു കൊള്ളുക എന്ന് പ്രഖ്യാപിക്കുവാൻ നബി ˜ യോട് കൽപിച്ചുകൊണ്ടാണ് അല്ലാഹു സൂറത്ത് ആരംഭിക്കുന്നത്. തുടർന്നുകൊണ്ട്തൗഹീദിന് അനി വാര്യതക്ക് പരിശുദ്ധ ഗുണവിശേഷണങ്ങളെക്കുറിച്ച് പ്രസ്താ വിക്കുന്നു. (ഹുവ) എന്ന സർവ്വനാമത്തിന് "അത്' എന്നും, "അവൻ' എന്നും അർത്ഥം വരും. മുമ്പ് പ്രസ്താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചുകൊണ്ടല്ലാതെയുള്ള ഇത്തരം സന്ദർഭങ്ങളിൽ, പിന്നീട് പറയുന്ന വിഷയത്തിന്റെ ഗൗരവത്തിലേക്ക് ശ്രദ്ധ പതിപ്പിക്കു വാൻവേണ്ടി ആ പദം ഉപയോഗിക്കപ്പെടാറുണ്ട്. ഇതിന് ഹ്മഞ്ഞക്കഢ (കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന സർവനാമം) എന്ന് പറയപ്പെടുന്നു. ഇവിടെയും അതാണെന്നാണ് മിക്ക മുഫിറുകളും പറയുന്നത്. ഇതനുസരിച്ചാണ് "കാര്യം' എന്ന് ഇത്തരം സ്ഥാനങ്ങളിൽ അതിന് അർത്ഥം കൽപിക്കപ്പെടുന്നതും. താഴെ പറയുന്നതാണ് സംസാരിക്കുന്ന കാര്യം എന്ന് സാരം. അപ്പോൾ, അടുത്തവാക്കുകളുമായി അതിന് ഘടനാപരമായ പ്രത്യേകമൊരു ബന്ധം ഉണ്ടായിരിക്കയില്ല. വേണമെങ്കിൽ, അവിശ്വാസികളുടെ വാക്കുകളിൽനിന്നോ, സ്ഥിതിഗതികളിൽനിന്നോ അല്ലാഹുവിനെക്കുറിച്ച് ഉഗ്ഗവിച്ച അന്വേഷണത്തിന്റെ മറു പടിയെന്ന നിലക്ക് അത് സാധാരണ സർവ്വനാമം തന്നെയാണെന്നും വെക്കാവുന്നതാ ണ്. അപ്പോൾ, അടുത്ത വാക്കും അതും ചേർന്നുകൊണ്ടുള്ളതായിരിക്കും വാചകഘട ന. "അവൻ അല്ലാഹുവാണ്, ഏകനാണ്' എന്നായിരിക്കും അപ്പോൾ അതിന് അർത്ഥം വരുക. വ്യാകരണപരമായും, സാഹിത്യപരമായും നോക്കുമ്പോൾ, ആദ്യത്തെതിനാണ് കൂടുതൽ മെച്ചമുള്ളത്. അല്ലാഹുവിനെക്കുറിച്ച് ഈ സൂറത്തിൽ പരിചയപ്പെടുത്തുന്നത് അവന്റെ അഞ്ചുഗുണങ്ങളിലൂടെയാണ്:- (1) (അല്ലാഹു ഏകനാണ്). അതെ, ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവൻ; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവൻ; സത്തയിലും, ഗുണങ്ങ ളിലും, പ്രവർത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവൻ. (അഹദ്) എന്ന വാക്കിന് "ഒരുവൻ, ഏകൻ' എന്നൊക്കെയാണ് വാക്കർത്ഥമെ ങ്കിലും അതിന്റെ പ്രയോഗത്തിൽ ചില പ്രത്യേകതകളുണ്ട്. (ഒരാളുമില്ല) എന്ന് നിഷേധരൂപത്തിൽ പറയുമ്പോൾ ഈ വാക്ക് സൃഷ്ടികളെപ്പറ്റി ഉപയോഗിക്കാറുണ്ടെ ങ്കിലും സ്ഥാനരൂപത്തിൽ പറയുമ്പോൾ അല്ലാഹുവിനെക്കുറിച്ചല്ലാതെ അത് ഉപയോഗി ക്കാറില്ല. അതായത് "അല്ലാഹു ഏകനാണെ'ന്നും, "ഏകനായ അല്ലാഹു' എന്നും ( ) പറയുന്നത്പോലെ, "ഏകനായ നേതാവ്' എന്നോ, നേതാവ് ഏക നാണ് ( ) എന്നോ മറ്റോ ആ വാക്ക് ചേർത്തുപറഞ്ഞുകൂടാത്തതാ ണ്. അതുപോലെത്തന്നെ, എണ്ണം പറയുമ്പോൾ "ഒന്ന്'- അല്ലെങ്കിൽ "ഒരാൾ'- എന്ന അർത്ഥത്തിലും ആ പദം ഉപയോഗിക്കപ്പെടുന്നതല്ല. (വാഹിദ്) എന്നേ ഉപയോ ഗിക്കാറുള്ളൂ. അപ്പോൾ, എണ്ണത്തിൽ ഏകൻ എന്ന് മാത്രമല്ല, ഏത് നിലക്ക് നോക്കി യാലും ഏകനായുള്ളവൻ എന്നുള്ള ഒരർത്ഥമാണ് അതിനുള്ളത്. അതുകൊണ്ട്തന്നെ വിശേഷണങ്ങളിൽ (ഒരുവൻ, ഏകൻ) എന്നീ രണ്ട് വാക്കുകളും ഒരേ അവസരത്തിൽ ഉപയോഗിക്കപ്പെടുന്നതും. ഈ വ്യത്യാസം ധ്വനിപ്പി ക്കുന്നവിധം വിവർത്തനം ചെയ്യാവുന്ന ഒറ്റവാക്ക് മലയാളത്തിൽ കാണുന്നില്ല. ചുരുക്ക ത്തിൽ, ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലർപ്പില്ലാത്ത ഏകനായുള്ളവൻ എന്ന് നും, എണ്ണത്തിൽ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവൻ എന്ന് നും അർത്ഥമാകുന്നു. അല്ലാഹു ഏകനാണ് എന്നതിന്റെ ഒരു വിശദീകരണ മാണ് തുടർന്ന് പറയുന്ന ഗുണങ്ങൾ എന്ന് പറയാം. (2) (അല്ലാഹു സർവ്വരാലും ആശ്രയിക്കപ്പെടുന്ന യജമാനനത്രെ). (അസ്സ്വമദ്) എന്ന വിശേഷണനാമം ഉൾക്കൊള്ളുന്ന ആശയങ്ങൾ ദ്യോതിപ്പിക്കുന്ന മലയാളവാക്കും നാം കാണുന്നില്ല. ആരുടെയും ആശ്രയം ആശ്ര യിക്കേണ്ടിവരുന്ന അജയ്യനായനിത്യശക്തനായ യജമാനൻ എന്നാണ് ചുരുക്കത്തിൽ വിവക്ഷ. അതായത്, യാതൊന്നിന്റെയും ഒരു തരത്തിലുള്ള ആശ്രയവും വേണ്ടാതിരി ക്കുവാനും, എല്ലാ വസ്തുക്കൾക്കും ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യ മായ എല്ലാ ഉൽകൃഷ്ടഗുണങ്ങളും സമ്പൂർണമായുള്ള മഹാൻ എന്ന് സാരം. (3, 4) (അവൻ സന്താനം ജനിപ്പിച്ചിട്ടില്ല); (അവൻ ജനിച്ചുണ്ടായിട്ടുമി ല്ല). അവൻ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല. അഥവാ പിതാവോ, മാതാവോ, ബീജമോ അല്ല. അവൻ മറ്റൊന്നിൽനിന്ന് ജന്യനായവനോ ഉഗ്ഗൂതമായവനോ അല്ല. അവൻ സ്വയംഭൂവാണ്. അനാദ്യനാണ്. അനന്തനാണ്, അപ്പോൾ അവന്റെ സന്താനമോ, അവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ലതന്നെ. അങ്ങനെയുള്ള സങ്കൽപങ്ങ ളിൽനിന്നെല്ലാം പരിശുദ്ധനാണ് അവൻ. അവനല്ലാതെയുള്ളതെല്ലാം അവന്റെ സൃഷ്ടി കൾ മാത്രം. (5) (അവന് തുല്യനായി ഒരുവനുമില്ല). അവന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവർത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടി യിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകർത്തൃത്വത്തിലോ, അറിവി ലോ, കഴിവിലോ ഒന്നുംതന്നെ അവന് മില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല. അവനാകട്ടെ, എല്ലാം കേൾക്കുന്നവനും കണ്ടറിയുന്നവനുമത്രെ. ( ) ഈ സൂറത്തിൽ അല്ലാഹുവിന്റെ പരിശുദ്ധഗുണങ്ങളായി പ്രസ്താവിച്ച അഞ്ച് കാര്യ ങ്ങളും അവയിലടങ്ങിയ തത്വസാരങ്ങളും പരിശോധിക്കുമ്പോൾ, അവിശ്വാസികളിൽപെട്ട ഓരോ വിഭാഗക്കാരും മുസ്ലിം സമുദായത്തിൽപെട്ട ചില അന്ധവിശ്വാസികളും അല്ലാ ഹുവിനെപ്പറ്റി സങ്കൽപിച്ചോ വാദിച്ചോ വരുന്ന എല്ലാ അപവാദങ്ങൾക്കുമുള്ള ഖണ്ഡ നമൂല്യങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. ധ ൽപ്പപ്പമ പ ധ പ്ലക്ക