QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Masad

ٱلْمَسَد

Muhammad Amani Moulavi (d. 1987) · Surah 111 · 5 verses

111:1–5

تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ

مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ

سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ

Passage continues through verse 111:5.

ആമുഖം: ഈ അദ്ധ്യായത്തിന് സൂറത്ത് "ത∫ത്ത്' ( ) എന്നും, സൂ: "മസദ്' ( ) എന്നും പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം താഴെ കാണാം. ) മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 5 സൂറത്ത് 214 -ാം സൂക്തമായ (നിന്റെ അടുത്ത ബന്ധുക്കൾക്ക് താക്കീത് നൽകുക) എന്ന വചനം അവതരിച്ചപ്പോൾ, നബി ˜ സഫാ കുന്നിൻ മുകളിൽ കയറി അടുത്ത കുടുംബങ്ങളെയെല്ലാം വിളിച്ചുവരുത്തി. "ഞാൻ അല്ലാ ഹുവിന്റെ ശിക്ഷയെക്കുറിച്ച് നിങ്ങളെ താക്കീത് ചെയ്യാൻ അയക്കപ്പെട്ട ദൂതനാണ്' എന്ന് അവരെ പൊതുവായും, ഓരോരുത്തരെ പേരുവിളിച്ചു പ്രത്യേകം പ്രത്യേകമായും അറി യിക്കുകയുണ്ടായി. ഈ അവസരത്തിൽ തിരുമേനിയുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞ് എഴുന്നേറ്റുകൊണ്ട് ഇങ്ങനെ പറഞ്ഞു: ന്നറസ്ലച്ഛഖ (എല്ലാ നാളു കളിലുംകാലം മുഴുവനും -നിനക്ക് നാശം! ഇതിന് വേണ്ടിയാണോ ഞങ്ങളെ നീ ഒരു മിച്ചുകൂട്ടിയത്?!) ഇതിനെത്തുടർന്ന് ഈ സൂറത്ത് അവതരിച്ചു. ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുള്ള ഈ സംഭവത്തിന്റെ പൂർണരൂപം സൂ: നാം ഉദ്ധരിച്ചിരി ക്കുന്നു. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) അബൂലഹബിന്റെ ഇരുകര ങ്ങൾ (നഷ്ടമടഞ്ഞു) നശിക്കട്ടെ! അവൻ (ശാപമടഞ്ഞു) നശിച്ചുതാ നും. (2) അവന് അവന്റെ ധനവും, അവൻ സമ്പാദിച്ചുവെച്ചതും ഉപകാ രപ്പെട്ടിട്ടില്ല. (3) ജ്വാലയുള്ളതായ ഒരന്മിയിൽ (നരകത്തിൽ) അവൻ വഴിയെ കട ന്നെരിയും! (4) അവന്റെ ഭാര്യയും- (അതെ, ആ) വിറകുചുമട്ടുകാരി. (അവളും കടന്നെരിയും)! (5) അവളുടെ കഴുത്തിൽ (ഈത്ത നാരിനാൽ) പിരിച്ച ഒരു ചൂടിക്കയർ ഉണ്ടായിരിക്കും. (1) നശിക്കട്ടെ, നഷ്ടപ്പെട്ടു, വലയട്ടെ അബൂലഹബിന്റെ ഇരുകര ങ്ങൾ, കൈകൾ അവൻ നശിക്കയും ചെയ്തിരിക്കുന്നു, അവനും നശിക്കട്ടെ (2) പര്യാപ്തമാക്കിയില്ല, ഉപകാരപ്പെട്ടില്ല, ഐശ്വര്യമാക്കിയിട്ടില്ല അവന് അവന്റെ ധനം അവൻ സമ്പാദിച്ചതും (3) വഴിയെ അവൻ കടന്നെ രിയും ഒരു അന്മിയിൽ ജ്വാലയുള്ളതായ (4) അവന്റെ സ്ത്രീ (ഭാ ര്യ)യും ചുമട്ടുകാരി വിറക് (5) അവളുടെ കഴുത്തിലുണ്ട്, കഴു ത്തിലുണ്ടാകും ഒരു കയർ (ഈത്തനാരിന്റെ) ചൂടിയുടെ, പിരിച്ച ചൂടി കൊണ്ടുള്ള നബി തിരുമേനി ˜ യുടെ പിതൃവ്യൻ അബൂലഹബിന്റെ സാക്ഷാൽ പേർ "ഉാ' എന്ന വിഗ്രത്തിന്റെ അടിമ എന്നർത്ഥമുള്ള അബ്ദുൽ ഉാ ( ) എന്നത്രെ. അബൂ ലഹബിന്റെ മുഖം വളരെ ശോഭയും തെളിവും ഉണ്ടായിരുന്നതുകൊണ്ടാണ് "അബൂല ഹബ്' എന്ന പേരിൽ അയാൾ അറിയപ്പെട്ടത് എന്ന് പറയപ്പെടുന്നു. അപ്പോൾ, ജ്വലി ക്കുന്ന മുഖമുള്ളവൻ എന്ന ഉദ്ദേശ്യത്തിലായിരിക്കും ആ പേര് വന്നത്. മുകളിൽ ഉദ്ധരിച്ച ഹദീഥിൽ കണ്ടതുപോലെ, നബി ˜ തൗഹീദിന്റെ പ്രബോധനം എപ്പോൾ തുടങ്ങിയോ അപ്പോൾ മുതൽ അവൻ നബി ˜ യുടെ ശത്രുവായി പ്രത്യക്ഷപ്പെട്ടു. മര ണംവരെ കഠിന വൈരം തുടരുകയും ചെയ്തു. അബൂലഹബിനെപ്പോലെത്തന്നെ നബി ˜ യുടെ ഒരു പിതൃവ്യനായിരുന്നു അബൂത്വാലിബും. എന്നാൽ, അദ്ദേഹം തിരു മേനിയുടെ വാത്സല്യം നിറഞ്ഞ രക്ഷാകർത്താവായിരുന്നുവെന്ന് മാത്രമല്ല, അദ്ദേഹം ശിർക്കിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ തിരുമേനിയെ മരണംവരെ തന്നാൽ കഴിയുംവിധം സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അബൂലഹബാകട്ടെ ചുരുങ്ങിയപക്ഷം സ്വന്തം സഹോദരപുത്രനെന്ന നിലക്ക് ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്തില്ല. നേരെമറിച്ച് കിട്ടിയ അവസരമെല്ലാം തിരുമേനിയെ ഉപദ്രവിക്കുവാനും അപമാനിക്കുവാനും വിനി യോഗിക്കയാണ് ചെയ്തത്. തിരുമേനിയും അബൂലഹബും അയൽവാസികളുമായിരു ന്നു. തിരുമേനിയുടെ വാതിൽക്കൽ മലിനവസ്തുക്കൾ വലിച്ചിടുവാനാണ് ആ അയൽപ ഏതെങ്കിലും ഒരു വസ്തുവോട് (പിതാവ്, സഹോദരൻ) എന്നീ വാക്കു കൾ ചേർത്ത് ആ വസ്തുവിന്റെ ആൾ എന്ന അർത്ഥത്തിൽ ഉപയോഗിക്കുക അറ ബികളിൽ പതിവുണ്ട്. മനുഷ്യൻ ഉപയോഗിച്ചത്. ക്വുറൈശികളുടെ ഒരു നേതാവുംകൂടിയായി രുന്നതുകൊണ്ട് കൂടുതൽ ഉപദ്രവം നടത്താനുള്ള സാഹചര്യവും കഴിവും അവന്നു ണ്ടായിരിക്കുമല്ലോ. അ∫ാദ് (റ) പറയുകയാണ്: "ഞാൻ "ജാഹിലിയ്യത്തി'ലായിരുന്ന അവസരത്തിൽ "ദുൽമജാസ്' ഉത്സവച്ചന്തയിൽവെച്ച് റസൂൽ ˜ ഇപ്രകാരം പറയുന്നത് ഞാൻ കാണുകയുണ്ടായി: ഏൾറൃൾിയ (അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുവിൻ. എന്നാൽ നിങ്ങൾക്ക് വിജയം ലഭിക്കും). ജനങ്ങൾ അദ്ദേ ഹത്തിന്റെ അടുക്കൽ ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. മുഖപ്രകാശമുള്ളവനും കോങ്ക ണ്ണനും (കണ്ണുപിരിച്ചുനോക്കുന്നവനും) ആയ ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ പിന്നിൽനിന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു. (ഇവൻ മതം മാറിയവനാ ണ്, കള്ളം പറയുന്നവനാണ്.) അദ്ദേഹം പോകുന്നിടത്തെല്ലാം ഇൗ മനുഷ്യനും പിന്തു ടർന്നുകൊണ്ടിരുന്നു. ഇയാളെപ്പറ്റി ഞാൻ ചോദിച്ചറിഞ്ഞപ്പോൾ, അത് അദ്ദേഹത്തിന്റെ പിതൃവ്യൻ അബൂലഹബാണെന്ന് ആളുകൾ പറഞ്ഞു.' (അ; ത്വ) ഇസ്ലാമിൽ വിശ്വസിച്ചില്ലെങ്കിൽപോലും പല നിലക്കും നബി ˜ യെ സഹായിക്കേ ണ്ടിയിരുന്ന അബൂലഹബ് ഇത്രയും നീചവും നികൃഷ്ടവുമായ പെരുമാറ്റം നബി ˜ യോടും ഇസ്ലാമിനോടും സ്വീകരിച്ചതുകൊണ്ടായിരിക്കാം. അവന്റെ പേരെടുത്തുപറഞ്ഞു തുറന്ന ഭാഷയിൽതന്നെ അല്ലാഹു അവനെ ശപിച്ചാക്ഷേപിച്ചത് ഇതിനെക്കാൾ കടുത്ത ഭാഷയിൽ ചില കഠിന മുശ്രിക്കുകളെപ്പറ്റി പ്രസ്താവിച്ചു കാണാം. പക്ഷേ, അവരുടെയൊന്നും പേരെടുത്ത് പറയാറില്ല. അവനോട് അല്ലാഹുവിനുള്ള അതികഠിന മായ വെറുപ്പാണല്ലോ ഇത് കാണിക്കുന്നത്. പ്രവാചകന്റെ അടുത്ത ബന്ധുവായിരുന്നാൽ പോലും പ്രവാചകദൗത്യത്തെ ധിക്കരിക്കുന്നവരോട് അല്ലാഹുവിന്റെ കോപം വമ്പിച്ച തായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. അബൂലഹബിന്റെ ഭാര്യയും അബൂലഹബിന് തികച്ചും യോജിച്ച ഒരു ഭാര്യയായിരുന്നു. ഉമ്മുജമീൽ എന്നാണ് പേർ. നബി ˜ ക്കെതി രായി സ്വഭർത്താവിന്റെ സംരംഭങ്ങളിൽ അവൾ അവനെ സഹായിക്കുമായിരുന്നു. അവൾക്ക് സ്വന്തമായി കഴിയുന്നത് പുറമെയും ചെയ്യും. തന്റെ തോഴിമാരായ സ്ത്രീകൾക്കിടയിൽ നബി ˜ യെപ്പറ്റി കുറ്റവും കുറവും പറഞ്ഞു പ്രചരിപ്പിക്കുക. തിരു മേനി നടക്കുന്നവഴിയിൽ ഞെരിഞ്ഞിൽ മുള്ളിന്റെയും മറ്റും ഭാണ്ഡങ്ങൾ കൊണ്ടുവ ന്നിടുക, തിരുമേനിയെയും അനുയായികളെയും കുറിച്ച് ഏഷണിപറഞ്ഞുണ്ടാക്കുക മുത ലായവ അവളുടെ വകയായിരുന്നു. ഇക്കാരണത്താൽ അവളും അല്ലാഹുവിന്റെ കടുത്ത ശാപത്തിനും കോപത്തിനും പാത്രമായിത്തീർന്നു. രണ്ടുപേർക്കും ഇഹത്തിലും പരത്തിലും നാശമാണുള്ളതെന്നും, അവരെക്കൊണ്ടുള്ള ശല്യത്തെക്കുറിച്ച് വിലപിക്കേണ്ടതില്ലെന്നും നബി ˜ ഒരു സന്തോഷവാർത്തയും ഇൗ അദ്ധ്യായത്തിൽ അടങ്ങിയിരിക്കുന്നു. രണ്ടുപേരും ജീവിച്ചിരിക്കെത്തന്നെയാണ് ഇൗ സൂറ ത്തിന്റെ അവതരണം. വിവരം അറിഞ്ഞു ഉമ്മുജമീൽ രോഷാകുലയായിക്കൊണ്ട് നബി ˜ പള്ളിയിലിരിക്കുമ്പോൾ അവിടെച്ചെന്ന് അസഭ്യം പറഞ്ഞതായി നിവേദനങ്ങൾ വന്നിട്ടുണ്ട്. നബി ˜ സഫായിൽവെച്ച് കുടുംബാംഗങ്ങളെ താക്കീത് ചെയ്തപ്പോൾ അബൂല ഹബ്ിന്നിറസ്ലച്ഛിഖ (നിനക്ക് നാശം) എന്ന് പറയുകയുണ്ടായല്ലോ. കഠിനമായ പ്രതിഷേധവേള യിൽ ശപിച്ചുപറയാറുള്ള ഒരു വാക്കാണത്. അതേ വാക്ക് ഉപയോഗിച്ചുകൊണ്ടുതന്നെ അല്ലാഹു അവനെയും ശപിച്ചിരിക്കയാണ്. 1 -ാം വചനത്തിലെ ആദ്യത്തെ ക്രിയ ( അവൻ നശിക്കയും ചെയ്തിരിക്കുന്നു എന്ന് വർത്തമാനരൂപത്തിലാണുള്ളത്. രണ്ടാമത്തെ വചനത്തിൽ അവന്റെ ധനം, ഐശ്വര്യം, സ്വാധീനം, മക്കൾ മുതലായവ യൊന്നും ഇഹത്തിൽ അവന്റെ ഉദ്ദേശ്യം സാധിക്കുന്നതിന് ഉപകരിക് കുകയില്ലെന്നും, പര ലോകത്തിൽ അവമൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്നും പ്രസ്താവിച്ചിരിക്കു ന്നു. ഈ ശാപം ഇഹത്തിൽവെച്ച് മരണത്തിന് മുമ്പുതന്നെ അവൻ അനുഭവിക്കുകയും ചെയ്തു. അവന്റെ ഉദ്ദേശ്യമൊന്നും ഫലിച്ചതുമില്ല. അവന്റെ മകൻ ഉത്ബത്ത് ശാമിലേ ക്കുള്ള യാത്രയിൽ സിംഹത്തിന് ഇരയായി. അവന് (അദസത്ത്) എന്ന് പറയപ്പെ ടുന്ന (പ്രമേഹക്കുരുപോലെയോ വസൂരിപോലെയോ ഉള്ള) ഒരു രോഗം പിടിപെട്ടു. ദുർഗന്ധം നിമിത്തം ജനങ്ങൾ അടുക്കാതായി. ശവസംസ്കാരത്തിനുപോലും ആളെകി ട്ടാതെ കൂലിക്കാരാണത് എങ്ങനെയോ എടുത്ത് മറച്ചത്. ബദർയുദ്ധം കഴിഞ്ഞു അൽപ ദിവസങ്ങൾക്കുശേഷമായിരുന്നു അത്. താൻ ഒരു ക്വുറൈശി നേതാവായിരുന്നിട്ടും ഭീരു ത്വവും പിശുക്കും കാരണമായി ബദ്റിൽ അവൻ പങ്കെടുത്തിരുന്നില്ല. പകരം തനിക്ക് കടക്കാരനായിരുന്ന ഒരാളെ അയക്കുകയാണ് ചെയ്തത്. ചുരുക്കത്തിൽ അവന്റെ ധനവും അവൻ സമ്പാദിച്ചതുമെല്ലാം തന്നെ അവന് ഇവിടെ ഉപകരിച്ചില്ല. പരലോകത്തിലാക ട്ടെമൂന്നാം വചനത്തിൽ അല്ലാഹു പറഞ്ഞതുപോലെജ്വലിച്ചുപ്രകാശിക്കുന്ന ആ മുഖം കത്തിജ്വലിക്കുന്ന നരകത്തിൽകടന്ന് എരിയുകയും ചെയ്യും. അതിൽ സംശയവും ഇല്ല. അബൂലഹബിനെത്തുടർന്ന് അവനെ അനുകരിച്ചിരുന്ന അവന്റെ ഭാര്യയെയും ശാപ ത്തിൽ അവനോടൊപ്പം അല്ലാഹു പങ്കുചേർത്തിരിക്കുന്നു. "വിറകുചുമട്ടുകാരി' ( ) എന്ന് വിശേഷിപ്പിച്ചു അവളെ നിന്ദിക്കുകയും ചെയ്തിരിക്കുന്നു. ഏഷ ണിയുമായി നടക്കുന്നവനെക്കുറിച്ച് അവൻ അയാൾക്കെതിരെ വിറകുണ്ടാക്കുകയാണെന്ന് അറബികൾ പറയാറുണ്ടെന്നും, അതനുസരിച്ച് ഏഷണിക്കാരി എന്ന ഉദ്ദേശ്യത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ചില വ്യാഖ്യാതാക്കളുടെ അഭി പ്രായം. അതല്ല, നബി ˜ യെ ഉപദ്രവിക്കുവാനായി അവൾ മുള്ളും മറ്റും ചുമന്നുകൊ ണ്ടുവന്നിരുന്നതിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്. "അവളുടെ കഴുത്തിൽ ഒരു പിരിച്ച ചൂടിക്കയറുണ്ടായിരിക്കും' ( دَسَم ن م لبَح اَه دي ج في ) എന്ന വാക്യവും ഇതുപോലെ അവളുടെ നേർക്ക് അല്ലാഹുവിനുള്ള വെറുപ്പിന്റെ കാഠിന്യം പ്രകടമാക്കുന്നു. വിറകുചു മക്കൽ ഏത് അർത്ഥത്തിലായാലും ആ വിറകുചുമട്ടുകാരൻ അതിനു തക്ക കയറും കൊണ്ട് നടക്കുമല്ലോ. നരകത്തിൽവെച്ചുള്ള അവളുടെ സ്ഥിതി വിവരിച്ചതാണത് എന്നാണ് പല മഹാൻമാരും പറയുന്നത്. അഥവാ കഴുത്തിൽ കയറുമായി നബി ˜ ക്കും ഇസ്ലാമിനുമെതിരെ വിറകുശേഖരിക്കുവാൻ മിനക്കെട്ടിരുന്ന അവൾക്ക് അതിന് തികച്ചും അനുയോജ്യമായ ശിക്ഷയായിരിക്കും നരകത്തിലും അനുഭവപ്പെടുക എന്ന് സാരം. ജ്ജക്ക ദ യ്യല