إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ
وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا
فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا
ആമുഖം: നസ്വ്യ്യ അവതരിച്ചത് - വചനങ്ങൾ 3 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) അല്ലാഹുവിന്റെ സഹായവും, വിജയവും വന്നാൽ,- (2) അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും (ചെ യ്താൽ),- (3) അപ്പോൾ നീ നിന്റെ റ∫ിനെ സ്തുതിച്ചുകൊണ്ട് "തസ്ബീഹ്' (സതോത്രകീർത്തനം) ചെയ്തുകൊ ള്ളുക; അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അവൻ പശ്ചാത്താപം സ്വീകരിക്കുന്ന വനാകുന്നു. (1) വന്നാൽ, വരുമ്പോൾ അല്ലാഹുവിന്റെ സഹായം വിജയ വും, തുറവിയും (2) നീ കാണുകയും (ചെയ്താൽ) മനുഷ്യരെ അവർ പ്രവേശിക്കുന്നതായി അല്ലാഹുവിന്റെ മതത്തിൽ കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി (3) അപ്പോൾ (എന്നാൽ) നീ തസ്ബീഹ് നടത്തിക്കൊള്ളുക സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ നിന്റെ റ∫ിനെ, റ∫ിന്റെ അവനോട് പാപമോചനം തേടുകയും ചെയ്യുക നിശ്ചയമായും അവൻ ആകുന്നു സ്വീകരിക്കുന്നവൻ നബി തിരുമേനി ˜ യുടെ വിയോഗത്തിന് അൽപം മുമ്പായി അവതരിച്ച ഒരു സൂറ ത്താണിത്. അവർണനീയമായ ത്യാഗങ്ങളും ഞെരുക്കങ്ങളും സഹിച്ചുകൊണ്ട് ഏതാണ്ട് ഇരുപത്തിമൂന്ന് കൊല്ലക്കാലം നടത്തിവന്ന അവിശ്രമ പരിശ്രമങ്ങൾക്ക് പൂർണവിജയം സിദ്ധിച്ചുകഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് അവിടുത്തെ കണ്ണിന് കുളിർമയും, മനിന് സംതൃപ്തിയും കൈവന്നിരിക്കുന്നു. അല്ലാഹു അവന്റെ ത്തെസഹായിച്ചു. അവന്റെ നബിയെയും സഹായിച്ചു. ആ സത്യമതത്തിനെതിരിൽ എന്തെന്നില്ലാതെ കോലാഹലം നടത്തി കുപ്രസിദ്ധി നേടിയ വിരുദ്ധ ശക്തികളെല്ലാം മലപോലെവന്നു മഞ്ഞുപോലെ നീങ്ങിപ്പോയി. വിഗ്രഹാദി വിവിധ ദൈവങ്ങളുടെ കൂത്ത രംഗായിരുന്ന ഇസ്ലാമിന്റെ ശത്രുക്കളാകുന്ന ശിർക്കിന്റെ അനുയായികളും, അവരുടെ ദൈവങ്ങളും നിഷ്കാസനം ചെയ്യപ്പെട്ടു. അല്ലാ ഹുവിന്റെ മതമാകുന്ന ഇസ്ലാമിന്റെ പതാക എല്ലായിടത്തും ഉയർന്നു. അറേബ്യ മുഴു വനും സത്യവിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും നാടായി മാറി. അയൽപക്കങ്ങ ളിൽ നിലവിലുള്ള കുഫ്റിന്റെ സാമ്രാജ്യങ്ങളിലെ മഹാരഥന്മാർ തങ്ങളുടെ ഭാവിയെ ഉൽകണ്ഠയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. "മക്കാവിജയ'മാകുന്ന "വിജയങ്ങ ളുടെ വിജയം' കഴിഞ്ഞതോടെ ഇസ്ലാമിനെ ആട്ടേഷിക്കുവാനായി നാനാപ്രദേശങ്ങ ളിൽനിന്നും ആൾക്കൂട്ടങ്ങൾ തുടരെത്തുടരെ മദീനഃയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കു ന്നു. പുറംനാടുകളിൽ ഇസ്ലാമിന്റെ സന്ദേശവും വിജ്ഞാനവും പ്രചരിപ്പിക്കുവാനും, അതിന്റെ പതാക പറപ്പിക്കുവാനും നബി തിരുമേനി ˜ യുടെ ശിക്ഷണം ലഭിച്ച പ്രഗഗ്ഗ രായ ശിഷ്യഗണങ്ങൾ അവിടുത്തെ പ്രതിനിധാനം ചെയ്യാൻ സജ്ജമായിരിക്കുന്നുമുണ്ട്. ചുരുക്കത്തിൽ, നബി തിരുമേനി ˜ യുടെ ദൗത്യലക്ഷ്യം പൂർത്തിയായിക്കഴിഞ്ഞിരി ക്കയാണ്. അഥവാ ഇഹത്തിൽവെച്ച് അവിടുത്തേക്ക് സിദ്ധിക്കേണ്ടുന്ന സഹായവാഗ്ദാ നങ്ങൾ കിട്ടിക്കഴിഞ്ഞു. ഇസ്ലാമിന് വിജയവും സിദ്ധിച്ചു; ജനങ്ങൾ കൂട്ടംകൂട്ടമായി വന്നു ഇസ്ലാമിൽ പ്രവേശിക്കുന്നത് അവിടുത്തേക്ക് കണ്ടാനന്ദിക്കുമാറാകുകയും ചെയ്തു. എനി, അവിടുത്തേക്ക്വേണ്ടി അല്ലാഹു തന്റെ അടുക്കൽ ഒരുക്കിവെച്ചിട്ടുള്ളതും, എല്ലാ റ്റിനെക്കാളും ഉപരിയായതുമായ അനുഗ്രഹങ്ങൾ നൽകുവാനിരിക്കുന്നു. അതിനായി, അല്ലാഹു അവന്റെ തിരുദൂതരെ അവന്റെ പരിശുദ്ധ സന്നിധിയിലേക്ക് സ്വാഗതം ചെയ്യു കയാണ്. ഈ സൂറത്ത് മുഖേന. അഥവാ, ആ യാത്രക്ക് ഒരുങ്ങിക്കൊള്ളുവാനുള്ള സൂച നയാണ് ഇതിലുള്ളത്. യാത്രക്ക്മുമ്പായി, ഇതേവരെ ലഭിച്ച വമ്പിച്ച അനുഗ്രഹങ്ങൾക്കും നേട്ടങ്ങൾക്കും നന്ദിയായി അവ ന് സ്തുതികീർത്തനവും, സ്തോത്രകീർത്തനവും, ചെയ്യ ണമെന്നും, വല്ല വിധേനയും വന്നുവശായേക്കാനിടയുള്ള അബദ്ധങ്ങളും വീഴ്ചകളും മാപ്പുചെയ്തുകിട്ടുവാൻവേണ്ടി അവനോട് പാപമോചനം തേടണമെന്നും ഉപദേശിക്കു കയും ചെയ്തിരിക്കുന്നു. അഥവാ -സൂറത്തുൽ ഇൻശിറാഹി ( )ന്റെ അവസാന ത്തിൽ കണ്ടതുപോലെഞെരുക്കവും ഭാരവും നീങ്ങി എളുപ്പവും സൗകര്യവും ലഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് എനി, അല്ലാഹുവിന്റെ സാമീപ്യവും പ്രീതിയും കൂടുതൽ ലഭിക്കു വാൻ ശ്രമിക്കുകയും, അതിന് വേണ്ടത് പ്രവർത്തിക്കുകയും ചെയ്തുകൊള്ളണമെന്ന് താൽപര്യം. പ്രവാചകൻമാർ പാപങ്ങളിൽനിന്ന് സുരക്ഷിതരായിരിക്കുമെന്നിരിക്കെ, പാപമോചനം തേടുവാൻ നബി ˜ യോട് കൽപിച്ചത് എന്തുകൊണ്ടാണെന്ന് വല്ലവരും സംശയിച്ചേ ക്കാം. നബിമാരുടെ പാപങ്ങൾകൊണ്ടുള്ള വിവക്ഷയെപ്പറ്റി സൂ: ഫത്ഹ്: 2 ന്റെയും സൂ: സ്വാദ് 34 - 38 ന്റെയും വ്യാഖ്യാനങ്ങളിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരം അവിടങ്ങളിൽ നോക്കുക. നബിമാരുടെ ഉന്നത പദവി വെച്ചുനോക്കുമ്പോൾ, അവരുടെ പക്കൽ വന്നേക്കാവുന്ന കേവലം വീഴ്ച കളും അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്കപ്പെട്ടേക്കും. എന്നല്ലാതെ, കുറ്റകരമോ നിഷിദ്ധമോ ആയ തെറ്റുകുറ്റങ്ങൾ അവർ ചെയ്യുമെന്ന് ഇതിനർത്ഥമില്ല. കൂടാതെ, നബിമാർ ജീവിച്ചിരിപ്പുള്ളപ്പോൾ തങ്ങളുടെ സമുദായമദ്ധ്യേ നടമാടുന്ന പാക പ്പിഴവുകളിൽ ഒരു ബാദ്ധ്യത അവർക്കും ഉണ്ടായിരിക്കാവുന്നതുമാണ്. അതോടുകൂടി, നബി തിരുമേനി ˜ അവിടുത്തെ സമുദായത്തിന്റെ പാപമോചനത്തിനുവേണ്ടി പ്രാർത്ഥി ക്കുവാൻ കൽപിക്കപ്പെട്ടിട്ടുമുണ്ട്. (സൂ: മുഹമ്മദ്: 9) ഇങ്ങനെ പല നിലക്കും ആയി രിക്കാം നബി ˜ യോട് പാപമോചനം തേടുവാൻ കൽപിച്ചത്. അല്ലാഹുവിനറിയാം. ഏതാ യാലും, നബി തിരുമേനി ˜ പോലും അല്ലാഹുവിനോട് പാപമോചനം തേടുവാൻ കല്പി ക്കപ്പെട്ടിരിക്കുമ്പോൾതിരുമേനിയാകട്ടെ, അത് അവിടുത്തെ നിത്യപതിവാക്കി നമുക്ക് മാതൃക കാണിച്ചുതന്നിട്ടുമുണ്ട്നാമെല്ലാവരും അതിന് കൂടുതൽ കടമപ്പെട്ടവരാണെന്ന് വ്യക്തം. ആ നിലക്ക് ഇൗ കൽപന നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ ശക്തമായ ഒരു ഉപദേശപാഠം കൂടിയാണ്. ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാണ്: "ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിരുന്ന വൃദ്ധൻമാരോടൊപ്പം എന്നെയും ഉമർ (റ) അദ്ദേഹത്തിന്റെ സദിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. അതി നെപ്പറ്റി ചിലരുടെ മനിൽ വെറുപ്പ് തോന്നിയിരിക്കണം. അവർ പറഞ്ഞു: "എന്താണ് (ഇൗ ചെറുപ്രായക്കാരനായ) ഇവനെ ഞങ്ങളുടെ കൂട്ടത്തിൽ ചേർക്കുവാൻ? ഞങ്ങൾക്ക് ഇവനെപ്പോലെയുള്ള മക്കളും കൂടിയുണ്ടല്ലോ.' അപ്പോൾ, ഉമർ (റ) പറഞ്ഞു: "ഇയാൾ നിങ്ങൾക്കറിയാവുന്ന ആളാണല്ലോ' ( ) അങ്ങനെ, ഒരു ദിവസം ഉമർ (റ) അവരെയെല്ലാം വിളിച്ചുവരുത്തി. കൂട്ടത്തിൽ എന്നെയും ചേർത്തു. അന്ന് എന്നെ അവരുടെ കൂട്ടത്തിൽ ക്ഷണിച്ചത് അവർക്ക് എന്നെപ്പറ്റി മനിലാക്കിക്കൊടുക്കുവാനായിരുന്നുവെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നിട്ട് അദ്ദേഹം ചോദിച്ചു: (അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽസ്ല) എന്ന് അല്ലാഹു പറഞ്ഞതിനെപ്പറ്റി നിങ്ങൾ എന്ത് പറയുന്നു? അവരിൽ ചിലർ പറഞ്ഞു: നമുക്ക് സഹായം ലഭിക്കുകയും, വിജയം സിദ്ധി ക്കുകയും ചെയ്യുമ്പോൾ നാം അല്ലാഹുവിനെ സ്തുതിക്കുകയും, അവനോട് പാപമോ ചനം തേടുകയും ചെയ്യണമെന്ന് അല്ലാഹു നമ്മോട് കൽപ്പിക്കുകയാണ്.വേറെ ചിലർ ഒന്നും പറയാതെ മൗനം അവലംഭിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം എന്നോട്: "അങ്ങനെത്തന്നെയാണോ താനും അ∫ാസേ?!' എന്ന് ചോദിച്ചു. "അല്ല' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ചോദിച്ചു: "താൻ എന്തുപറയുന്നു?' അപ്പോൾ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: "അത് റസൂൽ തിരുമേനി ˜ യുടെ ആയുഷ്കാലാ വധി അറിയിച്ചുകൊടുത്തതാണ്. അതായത്, അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽ അത് നിന്റെ അവധിയുടെ അടയാളമാണ്. അപ്പോൾ നിന്റെ റ∫ിനെ സ്തുതി നബി ˜ യുടെ പ്രിയപ്പെട്ട പിതൃവ്യപുത്രനും, സംബന്ധിച്ച് കൂടു തൽ അറിയുന്ന ദേഹവുമാണെന്ന് നിങ്ങൾക്കറിയാമല്ലോ. ആ നിലക്ക് അദ്ദേഹത്തിന്റെ ചെറുപ്രായം ഗൗനിക്കപ്പെടേണ്ടതില്ല എന്ന് സാരം. നബി തിരുമേനി ˜ ചരമം പ്രാപി ക്കുമ്പോൾ അദ്ദേഹത്തിന് ഏറെക്കുറെ 13 വയ് മാത്രമേ പ്രായമുണ്ടായിരിക്കയു ള്ളൂ. "തസ്ബീഹ്' നടത്തുകയും, അവനോട് പാപമോചനം തേടുകയും ചെയ്തു കൊള്ളുക (എന്ന് താൽപര്യം)'. ഇത് കേട്ടപ്പോൾ ഉമർ (റ) പറഞ്ഞു: "താൻ പറയുന്നത ല്ലാതെ അതിൽനിന്ന് ഞാനും മനിലാക്കുന്നില്ല.' (ബു.) ഇൗ സൂറത്തിൽ അടങ്ങിയ സൂചനയാണ് ഇബ്നു അ∫ാസ് (റ) ചൂണ്ടിക്കാട്ടിയത്. വേറെയും പല സംഗതികളും ഇൗ ഹദീഥിൽനിന്ന് ഗ്രഹിക്കുവാനുണ്ട്. നമ്മുടെ സന്ദർഭം അതല്ലാത്തതുകൊണ്ട് ആ വിവരണത്തിന് ഇവിടെ മുതിരുന്നില്ല. ഇൗ സൂറത്ത് അവത രിച്ചപ്പോൾ, റസൂൽ തിരുമേനി ˜ (എനിക്ക് എന്റെ മരണവാർത്ത അറിയി ക്കപ്പെട്ടു.) എന്ന് പറഞ്ഞതായി അഹ്മദും ബൈഹക്വീയും (റ) രേഖപ്പെടുത്തിയിട്ടുമു ണ്ട്. ഇൗ സൂറത്തിന് (യാത്ര അയപ്പിന്റെ അദ്ധ്യായം) എന്നും പേർ പറയപ്പെ ട്ടിട്ടുള്ളത് ഇതുകൊണ്ടാണ്. ബുഖാരീ, മുസ്ലിം (റ) മുതലായവർ രേഖപ്പെടുത്തുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: താൽപര്യം സ്വീകരിച്ചുകൊണ്ട് (ഇൗ സൂറത്തിലെ നിർദ്ദേ ശപ്രകാരം) സുജൂദിലും വളരെ പ്രാവശ്യം നബി ˜ ഇങ്ങനെ പറയാറുണ്ടാ യിരുന്നു: (ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിനക്ക് ഞാൻ സ്തോത്രകീർത്തനം ചെയ്യുന്നു. അല്ലാഹു വേ, എനിക്ക് പൊറുത്ത് തരേണമേ!)' റസൂൽ ˜ അവിടുത്തെ അവസാനകാലത്ത് (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ഞാൻ അവന് സ്തോത്രകീർത്തനം ചെയ്യുന്നു. അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുകയും, അവങ്കലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു) എന്ന് അധികം പറയാറു ണ്ടായിരുന്നുവെന്ന് (റ) പ്രസ്താവിച്ചതായി അഹ്മദും (റ) ഉദ്ധരിച്ചിരിക്കുന്നു. നബി ˜ യുടെ അവസാനകാലത്ത് അവിടുന്ന് നിൽക്കുമ്പോഴും, ഇരിക്കുമ്പോഴും, വരു മ്പോഴും പോകുമ്പോഴുമെല്ലാം എന്ന് പറഞ്ഞിരുന്നുവെന്ന് ഉമ്മു ഹാനീ (റ) പ്രസ്താവിച്ചതായി മുസ്ലിമും (റ) ഉദ്ധരിക്കുന്നു. മുമ്പില്ലാത്ത ഇൗ പതി വിന് കാരണം ചോദിച്ചപ്പോൾ, ഇൗ സൂറത്തിൽ കണ്ടതുകൊ ണ്ടാണെന്ന് തിരുമേനി മറുപടി പറഞ്ഞതായും ആ രണ്ട് ഹദീഥുകളിലും പ്രസ്താവിക്ക പ്പെട്ടിരിക്കുന്നു.