QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Kafirun

ٱلْكَافِرُون

Muhammad Amani Moulavi (d. 1987) · Surah 109 · 6 verses

109:1–6

قُلۡ يَـٰٓأَيُّهَا ٱلۡكَٰفِرُونَ

لَآ أَعۡبُدُ مَا تَعۡبُدُونَ

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ

Passage continues through verse 109:6.

ആമുഖം: മക്കഃയിൽ അവതരിച്ചത്് - വചനങ്ങൾ 6 ഇൗ സൂറത്തും, സൂറത്തുൽ "ഇഖ്ലാസ്വും' "ത്വവാഫ്' (പ്രദക്ഷിണം) ചെയ്തുകഴിഞ്ഞശേഷമുള്ള സുന്നത്ത് നമസ്കാരത്തിൽ നബി ˜ ഓതാറുണ്ടായിരു ന്നതായി ജാബിർ (റ) പ്രസ്താവിച് ചതായും, സ്വുബ്ഹ് നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിൽ തിരുമേനി രണ്ടും ഓതാറുണ്ടായിരുന്നതായി അബൂഹുറയ്റഃ (റ) പ്രസ്താവിച്ചതായും ഇമാം മുസ്ലിം (റ) രേഖപ്പെടുത്തിയിരിക്കുന്നു. സ്വുബ്ഹിന്റെ മുമ്പും മഗ്രിബിന്റെ ശേഷവുമുള്ള സുന്നത്ത് നമസ്കാരങ്ങളിൽ തിരുമേനി ഇൗ രണ്ട് സൂറത്തുകളും പലവട്ടം ഓതുകയുണ്ടായിട്ടുണ്ടെന്ന് അഹ്മദ്, തിർമദീ, ഇബ്നുമാജഃ (റ) മുതലായവർ ഉദ്ധരിച്ച ഹദീഥുകളിലും വന്നിരിക്കുന്നു. ഉറങ്ങുവാൻ കിടക്കുമ്പോൾ ഇൗ സൂറത്ത് ഓതുന്നത് നല്ലതാണെന്ന് കാണിക്കുന്ന ചില ഹദീഥുകൾ അഹ്മദും (റ) മറ്റും ഉദ്ധരിച്ചിട്ടുമുണ്ട്. ഇബ്നുജരീർ, ഇബ്നു അബീഹാതിം (റ) എന്നിവർ ഉദ്ധരിക്കുന്ന ഒരു രിവായത്തിന്റെ സാരം ഇപ്രകാരമാണ്: ചില ക്വുറൈശീ നേതാക്കൾ നബി ˜ യോട് ഇങ്ങനെ പറഞ്ഞു: "മുഹമ്മദേ, ഞങ്ങളുടെ മതം നീ പിൻപറ്റുക, നിന്റെ മതം ഞങ്ങളും പിൻപറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക, നിന്റെ ദൈവങ്ങളെ ഞങ്ങളും ആരാധിക്കാം. എന്നാൽ ന്റതാണ് ഉത്തമമെങ്കിൽ അതിൽ ഞങ്ങളും, ടതാണ് ഉത്തമമെങ്കിൽ അതിൽ നീയും ഭാഗഭാക്കാകുമല്ലോ. അപ്പോൾ നബി ˜ പറഞ്ഞു: ' (അല്ലാഹുവി നോട് മറ്റൊന്നിനെ പങ്കുചേർക്കുന്നതിൽനിന്ന് ഞാൻ അവനോട് ശരണം തേടുന്നു!' ) ഇതി നെത്തുടർന്ന് ഇൗ സൂറത്ത് അവതരിച്ചു. അനന്തരം മസ്ജിദുൽ ഹറാമിൽവെച്ച് ക്വുറൈശീ പ്രമാണികളുടെ സാന്നിദ്ധ്യത്തിൽ തിരുമേനി ഇൗ അദ്ധ്യായം ഓതി വിളംബരം ചെയ്യുകയും ചെയ്തു. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) (നബിയേ) പറയുക: "ഹേ, അവിശ്വാസികളേ!- (2) "നിങ്ങൾ ആരാധിച്ചുവരുന്ന തിനെ ഞാൻ ആരാധിക്കുന്നില്ല;- (3) "ഞാൻ ആരാധിച്ചുവരുന്ന തിനെ നിങ്ങളും ആരാധിക്കുന്നവരല്ല. (4) "നിങ്ങൾ ആരാധിച്ചുവന്ന തിനെ (അഥവാ നിങ്ങളുടെ ആരാധ ന) ഞാനും ആരാധിക്കുന്നവനല്ല;- (5) ഞാൻ ആരാധിച്ചുവന്നതിനെ (അഥവാ എന്റെ ആരാധന) നിങ്ങളും ആരാധിക്കുന്നവരല്ല. (6) നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം! (1) നീ പറയുക ഹേ അവിശ്വാസികളേ (2) ഞാൻ ആരാധിക്കുന്നില്ല, ആരാധിക്കുന്നതല്ല നിങ്ങൾ ആരാധിക്കുന്നതിനെ (3) നിങ്ങളുമല്ല ആരാധിക്കുന്നവർ ഞാൻ ആരാധിക്കുന്നതിനെ (4) ഞാനുമല്ല, ഞാനല്ലതാനും ആരാധിക്കുന്നവൻ നിങ്ങൾ ആരാധിച്ചു വന്നതിനെ (നിങ്ങളുടെ ആരാധന) (5) നിങ്ങളുമല്ല ആരാധിക്കുന്നവർ ഞാൻ ആരാധിക്കുന്നതിനെ (എന്റെ ആരാധന) (6) നിങ്ങൾക്ക് നിങ്ങളുടെ മതം, നടപടി എനിക്ക് എന്റെ മതം, നടപടി ഇസ്ലാമിന്റെ പരിപാവന സന്ദേശങ്ങൾ പ്രബോധനം ചെയ്യാനും, അത് പ്രായോഗി കമായി നടപ്പിൽ വരുത്തുവാനുമാണല്ലോ നബി ˜ നിയുക്തനായിട്ടുള്ളത്. ഇസ്ലാമിന്റെ പ്രഥമവും പരമപ്രധാനവുമായ ലക്ഷ്യമാകട്ടെ, ശിർക്കിനെ നിർമാർജ്ജനം ചെയ്തു തൗഹീദിനെ സ്ഥാപിക്കുകയുമാണ്. മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യഫലങ്ങളുമാകുന്നു. അപ്പോൾ, ബഹുദൈവാരാധനയാകുന്ന ശിർക്കും, ഏക ദൈവാരാധനയാകുന്ന തൗഹീദും തമ്മിൽ ഭാഗികമോ നാമമാത്രമോ ആയ സന്ധി പോലും ഉണ്ടാകുക സാധ്യമല്ല. രണ്ടും തമ്മിൽ പൂർവാപരവിരുദ്ധങ്ങളായിരിക്കയേ ഉള്ളൂ. ഈ യാഥാർത്ഥ്യം സുസ്പഷ്ടവും ഖണ്ഡിതവുമായ ഭാഷയിൽ ശക്തിയുക്തം തുറന്ന് പ്രഖ്യാപിക്കുന്ന ഒരു ചെറു അദ്ധ്യായമാണ് ഇത്. തൗഹീദിന്റെ മൗലികവശങ്ങളെ സുവ്യ ക്തമായ ഭാഷയിൽ സംക്ഷിപ്തമായി വിവരിക്കുന്ന ഒരു ചെറു അദ്ധ്യായമാണ് സൂറ ത്തുൽ ഇഖ്ലാസ്വ്. അപ്പോൾ, ഈ രണ്ട് സൂറത്തുകളും തമ്മിലുള്ള പൊരുത്തവും ബന്ധ വും, അവയിലെ ആശയങ്ങളുടെ പ്രാധാന്യവും വ്യക്തമാണല്ലോ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ (അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല) എന്ന കലിമതുത്തൗഹീ ദിന്റെ ആദ്യഭാഗമായി (ഒരാരാധ്യനുമില്ല) എന്നതിന്റെ വിശദീകരണമാണ് ഈ സൂറത്ത് എന്നും, അവസാനഭാഗമായ (അല്ലാഹു ഒഴികെ) എന്നതിന്റെ വിശദീകരണമാണ് സൂഃ ഇഖ്ലാസ്വ് എന്നും പറയാം. ഈ രണ്ട് സൂറത്തുകൾക്കും നബി ˜ വളരെ രഹസ്യം ഇതിൽനിന്ന് മനിലാക്കാമല്ലോ. ഇൗ സൂറത്തിലെ ആശയം ഇങ്ങനെ സംഗ്രഹിക്കാം: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചുവരുന്ന യാതൊരു വിഗ്രഹങ്ങളാകട്ടെ, മറ്റെന്തെങ്കിലു മാകട്ടെഞാൻ ആരാധിക്കുന്നില്ല. ഞാൻ അതിന് തയ്യാറുമില്ല. ഞാൻ ആരാധിച്ചുവരു ന്നത് അല്ലാഹുവിനെമാത്രമാണ്. അവനെ നിങ്ങളും ആരാധിക്കുന്നില്ല. അതിന് നിങ്ങൾ തയ്യാറുമില്ല. നിങ്ങൾ നടത്തിവരുന്ന ശിർക്കുപരമായ ആരാധനാമുറകൾ ഒന്നും എനിക്ക് സ്വീകാര്യമല്ല. എന്റെ ആരാധനാമുറകൾ നിങ്ങളും സ്വീകരിക്കുന്നില്ല. എന്റെ ആരാധ്യ നായ അല്ലാഹു നിർദ്ദേശിച്ചുതന്ന ആരാധനാ രൂപം മാത്രമാണ് ഞാൻ സ്വീകരിച്ചുവരു ന്നത്. നിങ്ങൾ നടത്തിവരുന്ന ആരാധനകളാകട്ടെ, അവ നിങ്ങൾതന്നെ സ്വയം കെട്ടിയു ണ്ടാക്കിയ ചില ചടങ്ങുകൾ മാത്രമാണ്. അതുകൊണ്ട് നാം തമ്മിൽ ഒരു കാലത്തും യോജിക്കുക എന്ന പ്രശ്നമേ ഇല്ല. നിങ്ങൾ നിങ്ങളുടെ മതവും നടപടിക്രമവും പിൻപ റ്റിക്കൊള്ളുക. ഞാൻ എന്റെ മതവും നടപടിയും പിൻപറ്റിക്കൊള്ളാം. അതതിന്റെ ഫലം നമുക്ക് ഇരുകൂട്ടർക്കും വഴിയെ കണ്ടറിയുകയും ചെയ്യാം. ഇബ്റാഹീം നബി ˜ യും, അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചവരും അവരുടെ ജനതയായ മുശ്രിക്കുകളോട് നാം തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും, നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നതുവരേക്കും നാം തമ്മിൽ പ്രത്യക്ഷ ശത്രുതയാ ണുള്ളതെന്നും മറ്റും തുറന്നു പ്രഖ്യാപിച്ച വിവരം സൂറത്തുൽ മുംതഹിനഃ ( )യിൽ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അതിൽ നിങ്ങൾക്ക് നല്ലതായ ഒരു മാതൃകയുണ്ട് എന്നും അതോടൊപ്പം നമ്മെ അല്ലാഹു ഉണർത്തുകയും ചെയ്തിരിക്കുന്നു. (സൂ: മുംതഹിനഃ 4 -ാം വചനം നോക്കുക) അതുപോലെയുള്ള ഒരു പ്രഖ്യാപനം ഇൗ സമുദായത്തിലെ മുശ്രിക്കുകളോടും ചെയ്യാനാണ് ഇൗ സൂറത്തിൽ അല്ലാഹു നബി ˜ യോട് കൽപി ക്കുന്നത്. നബി ˜ യോടുള്ള കൽപന അവിടുത്തെ അനുയായികൾക്കും ബാധകമാ ണെന്ന് പറയേണ്ടതില്ലല്ലോ. ധ പ