إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ
فَصَلِّ لِرَبِّكَ وَٱنۡحَرۡ
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ
ആമുഖം: മക്കഃയിൽ അവതരിച്ചത്് - വചനങ്ങൾ 3 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) നിശ്ചയമായും നാം നിനക്ക് ധാരാളം (നന്മകൾ) നൽകിയിരിക്കു ന്നു. (2) ആകയാൽ, നിന്റെ റ∫ിന് നീ നമസ്കരിക്കുകയും (ബലി) അറുക്കു കയും ചെയ്യുക. (3) നിശ്ചയമായും, നിന്നോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ് വാലറ്റവൻ (ഭാവിയില്ലാത്തവൻ) . (1) നിശ്ചയമായും നാം നിനക്ക് നൽകി, തന്നു ധാരാളമായ ത്, വളരെ നന്മ, കൗഥർ' (2) ആകയാൽ നീ നമസ്കരിക്കുക നിന്റെ റ∫ിന് അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക (3) നിശ്ചയ മായും നിന്നോട് ഈർഷ്യത (പകവിദ്വേഷം) കാണിക്കുന്നവൻ അവൻ തന്നെ (വാല്) അറ്റവൻ, മുറിഞ്ഞുപോയവൻ (ഭാവി നഷ്ടപ്പെട്ടവൻ) (കൗഥർ) എന്നാൽ "ധാരാളമുള്ളത്', ധാരാളമായ നന്മ, വലിയ ധർമിഷ്ടൻ' എന്നൊക്കെ അർത്ഥമാകുന്നു. ഇബ്നു അ∫ാസ്, ഇക്രിമഃ, ജുബൈർ, മുജാഹിദ്, ഹസൻ ബസ്വരീ (റ) മുതലായ പലരും (ധാരാളമായ നന്മ) എന്നാണ് ഇവിടെ അർത്ഥം കൽപിച്ചിരിക്കുന്നത്. ഇഹത്തിൽവെച്ചും പരത്തിൽവെച്ചും നബി ˜ അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങൾ ധാരാളക്കണക്കിലുണ്ടെന്ന് പറയേണ്ടതി അല്ലാഹു നബി തിരുമേനി ˜ നൽകുന്ന "ഹൗദ്വുൽ കൗഥർ' ( ) എന്ന അരുവി -അല്ലെങ്കിൽ അതുകൊണ്ടുദ്ദേശ്യമെന്നും പല മഹാൻമാരും പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നുകഥീർ (റ) ചൂണ്ടിക്കാട് ടിയതുപോലെ, ഇതും ഇതല്ലാത്തതും അടക്കം അല്ലാഹു നബി ˜ നൽകിയ എല്ലാ അനുഗ്രഹങ്ങളും ആ വാക്കിൽ അടങ്ങുന്നുവെന്ന് വെക്കുന്നതിനാണ് കൂടുതൽ ഔചിത്യം കാണുന്നത്. ആ കണക്കറ്റ അനുഗ്രഹങ്ങളിൽ പ്രധാനമായ ഒന്നാണ് "ഹൗദ്വുൽ കൗഥർ' എന്നുള്ള തിൽ സംശയമില്ല. (റ)യോട് (നിനക്ക് നാം "കൗഥർ' നൽകിയിരിക്കു ന്നു) എന്ന വചനത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ, "അത് നിങ്ങളുടെ നബിക്ക് (സ്വർഗ ത്തിൽ) നൽകപ്പെട്ടിട്ടുള്ള അരുവിയാണ്' എന്ന മറുപടി പറഞ്ഞതായി ഇമാംബുഖാരീ (റ) ഉദ്ധരിച്ചിരിക്കുന്നു. റസൂൽ ˜ പറഞ്ഞതായി ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: "എന്റെ "ഹൗദ്വ്' ഒരു മാസത്തെ വഴി അകലമുള്ളതാണ്. അതിന്റെ ഭാഗങ്ങൾ സമമാണ്, (സമചതുരത്തിലാണ്.) അതിലെ വെള്ളം പാലിനെക്കാൾ വെള്ളയായതും, അതിന്റെ വാസന കസ്തൂരിയെക്കാൾ നല്ലതും, അതിലെ കൂജ (പാനപാത്രം)കൾ ആകാശത്തെ നക്ഷത്രങ്ങൾ കണക്കെയുളളതുമാകുന്നു. അതിൽനിന്ന് ആരെങ്കിലും കുടിക്കുന്നപക്ഷം അവന് ഒരു കാലത്തും ദാഹം ഉണ്ടാകുകയില്ല.' (ബു; മു.) വേറെയും ഹദീഥുകൾ "ഹൗദ്വുൽ കൗഥറി'നെ സംബന്ധിച്ച് വന്നിരിക്കുന്നു. സ്ഥലദൈർഘ്യം ഭയന്നു കൂടു തൽ ഉദ്ധരിക്കുന്നില്ല. നബി ˜ ശേഷം മതത്തിൽ അനാചാരങ്ങൾ ഉണ്ടാക്കിത്തീർത്ത വർക്ക് അതിൽനിന്ന് കുടിക്കുവാൻ സാധിക്കുന്നതല്ലെന്ന് ബുഖാരി (റ) ഉദ്ധരിച്ച വേറെ ഒരു ഹദീഥിൽ വന്നിട്ടുള്ളത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു. മറ്റുള്ള പ്രവാചകൻമാർക്ക് ലഭിച്ചതുപോലെയുള്ള അനുഗ്രഹങ്ങൾക്ക് പുറമെ നബി തിരുമേനി ˜ പ്രത്യേകമായി ഇഹത്തിലും പരത്തിലും അല്ലാഹു നൽകിയിട്ടുള്ള അനു ഗ്രഹങ്ങൾ നിരവധിയാണ്. അതുകൊണ്ട് അതിന് നന്ദിയായി നമസ്കാരകർമവും, ബലി കർമവും നിർവ്വഹിക്കണമെന്ന് ഇൗ സൂറത്ത് മുഖേന അല്ലാഹു തിരുമേനിക്ക് ഉപദേശം നൽകുന്നു. ഇൗ ഉപദേശം നബി തിരുമേനി ˜ വേണ്ടും വണ്ണം സ്വീകരിച്ചുവന്നിട്ടുണ്ട് താനും. രാത്രിയിൽ അധികം സമയം നിന്ന് നമസ്കരിക്കുന്നതുമൂലം അവിടുത്തെ കാലിൽ നീരുകെട്ടിപ്പോകുമായിരുന്നു. അവിടുത്തെ പാപങ്ങൾ അല്ലാഹു പൊറുത്തുത ന്നിരിക്കെ ഇത്രത്തോളം വിഷമിക്കുന്നത് എന്തിനാണെന്ന് (റ) ചോദിച്ചപ്പോൾ "ഞാൻ ഒരു നന്ദിയുള്ള അടിമ ആകേണ്ടതല്ലേ?!' എന്നായിരുന്നു അവിടുന്ന് മറുപടി പറ ഞ്ഞത്. നമസ്കാരം വർദ്ധിപ്പിക്കുന്നതിൽ തിരുമേനിക്കുണ്ടായിരുന്ന അതീവ താൽപര്യം പ്രസിദ്ധമാണ്. മൃഗബലി നടത്തുന്ന കാര്യത്തിലും തിരുമേനി മുൻപന്തിയിൽ തന്നെയാ യിരുന്നു. വലിയ പെരുന്നാളിലും, ഹജ്ജിന്റെയും ഉംറഃയുടെയും അവസാനത്തിലും ധാരാളം ബലികർമം നടത്തുക അവിടുത്തെ പതിവായിരുന്നു. നബി തിരുമേനി ˜ അവിടുത്തെ പ്രബോധന സംരംഭത്തിൽനിന്ന് പിൻതിരിപ്പി ക്കുവാൻ തങ്ങൾ പ്രയോഗിക്കുന്ന എല്ലാ അടവുകളും പരാജയപ്പെടുന്നതിൽ ക്ഷുഭിത രായ ശത്രുക്കൾ തിരുമേനിയെക്കുറിച്ച് പലതും പറഞ്ഞുകൊണ്ടിരിക്കും. അക്കൂട്ടത്തിൽ, "മുഹമ്മദ് അധികം താമസിയാതെ മരണമടയും, അതോടെ ഇൗ പുത്തൻ പ്രസ്ഥാനവും നശിച്ചുകൊള്ളും, അവന് ആൺമക്കൾ ജീവിക്കുന്നില്ല. അതുകൊണ്ട് അവന്റെ പ്രാതി നിധ്യം ഏറ്റെടുക്കുവാൻ ആളുണ്ടാകുകയില്ല, ആകയാൽ അവന് ഇവിടെ ഭാവിയില്ല' എന്നൊക്കെപ്പറഞ്ഞ് അവർ കൃതാർത്ഥത അടയും. ഇവരെക്കുറിച്ചാണ് അവസാനത്തെ യഥാർത്ഥത്തിൽ സംഭവിക്കുവാൻ പോകുന്നത് നേരെ മറിച്ചാണ്, നബി ˜ യോട് വിദ്വേഷവും പകയും വെച്ചുപുലർത്തുന്ന അക്കൂട്ടരാണ് വാല റ്റക്കാർ, അവർക്കാണ് പിന്തുടർച്ചയില്ലാത്തത്, അവരുടെ പേരും പ്രശസ്തിയുമാണ് നശി ക്കാൻ പോകുന്നത്. നബി ˜ യുടെ പിന്തുടർച്ചയും സ്മരണയും പ്രശസ്തിയുമെല്ലാം തന്നെ ലോകാവസാനം വരെ നിലനിൽക്കാതിരിക്കയില്ല എന്നൊക്കെയാണ് അവസാ നത്തെ വചനത്തിൽ സൂചിപ്പിക്കുന്നത്. സംഭവിച്ചതും അങ്ങനെത്തന്നെ. ധ പ