QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Ma'un

ٱلْمَاعُون

Muhammad Amani Moulavi (d. 1987) · Surah 107 · 7 verses

107:1–7

أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ

فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ

وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ

Passage continues through verse 107:7.

ആമുഖം: വചനങ്ങൾ 7 പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) മതത്തെ വ്യാജമാക്കുന്നവനെ നീ കണ്ടുവോ?- (2) അനാഥക്കുട്ടിയെ തള്ളി വിടുന്നവനത്രെ അത്. (3) പാവപ്പെട്ടവന്റെ ഭക്ഷണത്തെ പ്പറ്റി അവൻ പ്രോൽസാഹനം നൽകു കയുമില്ല, (4) എന്നാൽ, നമസ്കാരക്കാർക്ക് നാശം!- (5) അതായത്, തങ്ങളുടെ നമ സ്കാരത്തെക്കുറിച്ച് അശ്രദ്ധയുള്ള വർക്ക്,- (6) (അതെ) യാതൊരു കൂട്ടർ; അവർ (മറ്റുള്ളവരെ) കാണിക്കുവാ നായി പ്രവർത്തിക്കുന്നു; (7) പരോപകാരവസ്തു(ക്കളെ) അവർ മുടക്കം ചെയ്കയും ചെയ്യും. ധ ഇങ്ങനെയുള്ളവർക്കാണ് നാശം പ (1) നീ കണ്ടുവോ വ്യാജമാക്കുന്നവനെ മതത്തെ, പ്രതിഫ ലനടപടിയെ (2) യാതൊരുവനത്രെ അത് തള്ളിവിടുന്നു, പിടിച്ചു തള്ളു ന്ന, തുരത്തിവിടുന്ന അനാഥകുട്ടിയെ (3) അവൻ പ്രോത്സാഹനം നൽക യുമില്ല ഭക്ഷണത്തിന്റെ മേൽ സാധുവിന്റെ, പാവപ്പെട്ടവന്റെ (4) എന്നാൽ നാശം, കഷ്ടം നമസ്കാരക്കാർക്കാണ്, നമസ്കരിക്കുന്നവർക്കത്രെ (5) അതായത് യാതൊരുവർ അവർ തങ്ങളുടെ നമസ്കാരത്തെക്കു റിച്ച് അശ്രദ്ധരാണ്, വിസ്മരിച്ചവരാണ് (6) അതായത് യാതൊരുവർ അവർ കാണിക്കുവാനായി പ്രവർത്തിക്കുന്നു (7) അവർ മുടക്കുകയും ചെയ്യും പരോപകാരവസ്തുവെ (ചെറുകിട വസ്തുക്കളെ) മതസിദ്ധാന്തങ്ങൾ, പരലോകജീവിതം, കർമങ്ങൾക്കുള്ള പ്രതിഫലം ആദിയായ കാര്യ ങ്ങളെ വ്യാജമാക്കുന്ന മതനിഷേധികളുടെയും, കപടവിശ്വാസികളുടെയും ചില ലക്ഷ ണങ്ങൾ ഈ സൂറത്തിൽ അല്ലാഹു വിവരിച്ചിരിക്കുന്നു. ഓരോന്നും വളരെ ശ്രദ്ധാർഹ മായ കാര്യങ്ങളും നിത്യജീവിതത്തിൽ സൂക്ഷിക്കപ്പെടേണ്ടവയുമാകുന്നു. (1) അനാഥകുട്ടികളോട് നിർദ്ദയമായും പരുഷമായും പെരുമാറുക. (2) പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന വിഷയത്തിൽ പ്രോൽസാഹനം നൽകാ തിരിക്കുക. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും പലപ്പോഴും ശക്തിയായ ഭാഷ യിൽ ഉണർത്താറുള്ളതാണ്. കഴിഞ്ഞ ചില സൂറത്തുകളിൽവെച്ച് ഇത് സംബന്ധിച്ച് ചിലതെല്ലാം നാം വായിക്കുകയും ചെയ്തിരിക്കുന്നു. അനാഥക്കുട്ടികളെ പുറംതള്ളു ന്നതും സാധുക്കൾക്ക് ഭക്ഷണം നൽകുന്നതിൽ പ്രോത്സാഹനം നൽകാതിരിക്കലും മത നിഷേധത്തിന്റെ ലക്ഷണമായിട്ടാണ് അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നത്. ഇതോർക്കു മ്പോൾ, അനാഥകളെ ആദരിക്കുകയും, അവരുടെ നന്മക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതിന്റെയും, സാധുക്കളുടെ വിശപ്പും പട്ടിണിയും തീർക്കുകയും ആ വിഷയ ത്തിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നതിന്റെയും, ബാധ്യത മുസ്ലിംകളെ സംബ ന്ധിച്ചിടത്തോളം എത്രമേൽ വമ്പിച്ചതാണെന്ന് ഊഹിക്കാവുന്നതാണ്. (3) നമസ്കാരത്തെക്കുറിച്ച് ശ്രദ്ധയില്ലാതിരിക്കുക. "നമസ്കാരക്കാർക്കാണ് നാശം' എന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അല്ലാഹു ഉണർത്തുന്നത്. നമസ്കാരത്തിന്റെ നിയ മപരമായ നിർബന്ധത്തിന് വിധേയരായിരിക്കുകയും എന്നിട്ട് അതിനെക്കുറിച്ച് അശ്ര ദ്ധരാവുകയും ചെയ്യുന്ന കപടൻമാരെപ്പറ്റിയാണ് ഈ പ്രസ്താവന എന്ന് അതിൽനിന്ന് മനിലാക്കാം. അവരെപ്പറ്റി (അവർ മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യും) എന്ന് പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. പ്രത്യക്ഷത്തിൽതന്നെ അവിശ്വാസികളായ ആളുകൾക്ക് മറ്റുള്ളവരെ കാണിക്കുവാനായി നമസ്കാരം നിർവഹിക്കേണ്ടുന്ന ആവ ശ്യമില്ലല്ലോ. അശ്രദ്ധ പല വിധത്തിലും ആവാം. പാടേ ഉപേക്ഷിക്കുക, ചിലപ്പോൾ മാത്രം നമസ്കരിക്കുക, മറ്റുള്ളവരുടെ കൂട്ടത്തിലാകുമ്പോൾ മാത്രം നമസ്കരിക്കുക, സമയ നിഷ്ഠ പാലിക്കാതിരിക്കുക, നമസ്കരിക്കുമ്പോൾ അതിലെ ഒഴിച്ചുകൂടാത്ത ഘടകങ്ങളും നിബന്ധനകളും ഗൗനിക്കാതിരിക്കുക, അന്യചിന്തകളിൽ മുഴുകിക്കൊണ്ട് ബാഹ്യരൂപം മാത്രം കഴിച്ചുകൂട്ടുക, നമസ്കാരത്തിൽ നാവ് കൊണ്ട് ചൊല്ലുന്ന ആൻ മുതലായവയുടെ സാരം ഓർക്കാതെയും അറിയാതെയും കേവലം ഒരു ചടങ്ങായി ഇമാം ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയതു പോലെനമസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധയുടെ ഇനങ്ങളിൽ ഉൾപ്പെടുന്നു. ഇവയിൽ ഓരോന്നും പ്രത്യേകം നോക്കുമ്പോൾ ചിലത് ചിലതിനെക് കാൾ ഗൗരവം കൂടിയതോ കുറഞ്ഞതോ ആയിരിക്കുമെന്ന് പറയേണ്ടതില്ല. എന്നാൽ, ഈ ദോഷങ്ങൾ മുഴുവനുമോ ഏതാനുമോ ഒരാളിൽ സമ്മേളിക്കുന്നപക്ഷം, ആ നമസ്കാരക്കാരൻ കപടവിശ്വാസിക ളുടെ ഇനത്തിൽ പെട്ടവനാണെന്നുള്ളതിൽ സംശയമില്ല. ജസ്ലഞ്ചല കപടവിശ്വാസികളുടെ ലക്ഷണങ്ങൾ പറയുന്ന കൂട്ടത്തിൽ, മടിയൻമാരായിക്കൊണ്ട ല്ലാതെ അവർ നമസ്കാരം നിർവ്വഹിക്കുകയില്ലെന്നും, നമസ്കാരത്തിൽ അവർ അല്ലാ ഹുവിനെ അൽപമല്ലാതെ ഓർമിക്കുകയില്ലെന്നും, അതൃപ്തിയോടുകൂടിയല്ലാതെ അവർ ധനം ചിലവഴിക്കുകയില്ലെന്നും അല്ലാഹു വേറെ സ്ഥലങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. (സൂ: 142; സൂ: തൗബഃ 54.) നബി ˜ ഒരിക്കൽ പറയുകയുണ്ടായി: "അത് കപടവിശ്വാസിയുടെ നമസ്കാരമാണ്! അത് കപടവിശ്വാസിയുടെ നമസ്കാരമാണ്! അത് കപടവിശ്വാസിയുടെ നമസ്കാരമാണ്! അതായത്: അവൻ സൂര്യനെനോക്കി കാത്തുകൊണ്ടിരിക്കും. അങ്ങനെ, അത് പിശാ ചിന്റെ രണ്ടുകൊമ്പുകൾക്കിടയിലായിത്തീരുമ്പോൾ അവൻ എഴുന്നേൽക്കും. എന്നിട്ട് ഒരു നാലുവട്ടം കൊത്തും. അതിൽ അല്ലാഹുവിനെ അൽപമാത്രമല്ലാതെ അവൻ ഓർമി ക്കുകയുമില്ല.' (ബു. മു.) സൂര്യൻ പിശാചിന്റെ രണ്ടുകൊമ്പുകൾക്കിടയിൽ ആകുക എന്ന് പറഞ്ഞതിന്റെ താൽപര്യം അസ്തമിക്കുവാൻ പോകുക എന്നത്രെ. അസ്തമനവേളയിലും ഉദയവേളയിലും ചില മതക്കാർ സൂര്യനെ ആരാധിക്കാറുള്ളതിനെ സൂചിപ്പിച്ചുകൊണ്ടാണ് തിരുമേനി അങ്ങനെ പ്രസ്താവിച്ചത്. അപ്പോൾ, കപടവിശ്വാസിയുടെ നമസ്കാരം സമയം തെറ്റിച്ചുകൊണ്ടായിരിക്കുമെന്നതിന് പുറമെ, അത് സൂര്യാരാധകരുടെ ആരാധനയുമായി സാദൃശ്യമുള്ളതായിത്തീരുകയും ചെയ്യുന്നു. നാല് കൊത്തുകൊത്തും എന്ന് പറഞ്ഞ തിന്റെ താൽപര്യം, ആവശ്യമായ നിയമങ്ങളും മര്യാദകളും ഗൗനിക്കാതെയും, നമസ്കാ രത്തിന്റെ കാതലായ സ്മരണപാലിക്കാതെയും കോഴി കൊത്തുംപോലെ വേഗത്തിൽ ഒരു നാല് കുമ്പിടും എന്നത്രെ. "അസ്വ്ർ' നമസ്കാരത്തെയാണ് നബി ˜ ഇവിടെ ഉദാഹരിച്ചത്. മറ്റ് നമസ്കാരങ്ങളുടെ സ്ഥിതിയും ഇതിൽനിന്ന് ഊഹിക്കാമല്ലോ. 4 -ാമത്തെ ലക്ഷണം, അയൽവാസികൾ സാധാരണ അന്യോന്യം പരോപകാരത്തിന് വിട്ടുകൊടുക്കാറുള്ള ചെറുതരം ഉപകരണങ്ങളെ അവ മറ്റുള്ളവർക്ക് ഉപയോഗത്തിന് എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. ഏറെക്കുറെ വ്യത്യസ്തമായ വാചകങ്ങളിലാ ണെങ്കിലും, ആ വാക്കിന് പല മഹാൻമാരും നൽകിയിട്ടുള്ള നിർവചനങ്ങളുടെ സാര മാണ് നാം മേലുദ്ധരിച്ചത്. അന്യോന്യം ഉപയോഗത്തിനുവേണ്ടി വായ്പ എന്ന നിലക്ക് ജനങ്ങൾ പരസ്പരം വിട്ടുകൊടുക്കാറുള്ള കുടുക്ക, കൊട്ടക്കോരി, മഴു മുതലായ അത്യാ വശ്യ വസ്തുക്കൾക്കാണ് റസൂൽ തിരുമേനി ˜ യുടെ കാലത്ത് ഞങ്ങൾ എന്ന് പറഞ്ഞിരുന്നതെന്ന് (റ) പ്രസ്താവിച്ചതായി പല മാർഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രധാനമായത് സക്കാത്തും, അതിൽ ഏറ്റവും താണ പടിയിലുള്ളത് തരിപ്പ, കൊട്ടക്കോരി, സൂചി എന്നിവയും ആകുന്നുവെന്ന് ഇക്രിമഃ ( ഗ്നലഞ്ചന്ദഥ ) പ്രസ്താവിച്ചതായും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. പലരുടെയും വാചകങ്ങൾ ഉദ്ധരിച്ചശേഷം ഇബ്നുകഥീർ (റ) ഇപ്ര (റ) ഇൗ പറഞ്ഞത് നന്നായിട്ടുണ്ട്. മേലുദ്ധരിച്ച എല്ലാ പ്രസ്താ വനകളും അതിലടങ്ങുന്നു. അവയെല്ലാം ചെന്നെത്തുന്നത് ഒരേ ഒരു വസ്തുതയിലേ ക്കാണ്. അതായത്, ധനംകൊണ്ടോ, ഉപയോഗംകൊണ്ടോ സഹായസഹകരണം ചെയ്യാ തിരിക്കുക ന്നത്രെ അത്. ചുരുക്കിപ്പറഞ്ഞാൽ, തങ്ങളുടെ രക്ഷിതാവിനുള്ള പ്രധാന ആരാധനയായ നമസ്കാ രംപോലും നന്നായി നിർവഹിക്കാത്തവരും, നഷ്ടം ബാധിക്കാത്തവിധത്തിലെങ്കിലും നിത്യോപയോഗവസ്തുക്കളെക്കൊണ്ട് ജനങ്ങൾക്ക് സഹായസഹകരണം ചെയ്യാൻ തയ്യാ റില്ലാത്തവരുമായിരിക്കും കപടവിശ്വാസികൾ എന്ന് സാരം. അല്ലാഹുവിന് ചെയ്യേണ്ടുന്ന മറ്റുള്ള ആരാധനകളുടെ കാര്യത്തിലും, ജനങ്ങൾക്ക് നൽകേണ്ടുന്ന സക്കാത്ത് മുത ലായ ദാനധർമങ്ങളിലും അവരുടെ നില കൂടുതൽ കൂടുതൽ ശോചനീയമായിരിക്കു മെന്ന് വ്യക്തമാണ്. ഇങ്ങനെയുള്ളവർ വല്ലപ്പോഴുമൊക്കെ വലിയ ആരാധകൻമാരായി ചമഞ്ഞേക്കാം. അല്ലെങ്കിൽ ഏതെങ്കിലും നല്ല വിഷയത്തിൽ "വൻതുക'കൾ സംഭാവന നൽകി "ഉദാരമതി'കളായി പ്രത്യക്ഷപ്പെട്ടെന്നും വന്നേക്കാം. പക്ഷേ, ആത്മാർത്ഥതയും നിഷ്കളങ്കതയുമല്ല, പേരും കീർത്തിയുമായിരിക്കും അവരുടെ ലക്ഷ്യം. ചിലപ്പോൾ ഏതെ ങ്കിലും സ്വാർത്ഥം നേടുവാനുള്ള മാർഗമായിട്ടോ ഏതെങ്കിലും നിർബന്ധത്തിന് വഴ ങ്ങിയോ ആയിരിക്കാം അത്. ഇങ്ങനെയുള്ള കർമങ്ങളൊന്നും അല്ലാഹുവിങ്കൽ വില പ്പോകുകയില്ലെന്ന് സ്പഷ്ടമാണ്. തന്റെ കൊട്ടക്കോരികൊണ്ട് അൽപം വെള്ളം കോരുവാൻ, തന്റെ പേനകൊണ്ട് എന്തെ ങ്കിലുമൊന്ന് എഴുതുവാൻ, തന്റെ മൺവെട്ടികൊണ്ട് കുറച്ച് സമയം മണ്ണുകൊത്തുവാൻ, തന്റെ പറമ്പിൽകൂടി വല്ല ചുമടുംകൊണ്ട് നടന്നുപോകുവാൻ, സ്ഥലം ഒഴിവായിക്കൊണ്ട് പോകുന്ന തന്റെ വാഹനത്തിൽ കാൽനടപോകുന്ന ക്ഷീണിച്ച ഒരു സഹോദരന് അൽപ നേരം കയറിയിരിക്കുവാൻ, പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും ലേശമൊന്ന് നീങ്ങിക്കൊടുത്ത് മറ്റൊരാൾക്ക് ഇരിക്കുവാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുവാൻ എന്നിങ്ങിനെയുള്ള സൻമനുകാണിക്കാത്ത പലരെയും ധാരാളം കാണാവുന്നതാണ്. പട്ടിണികൊണ്ടോ മഹാരോഗം മുതലായവകൊണ്ടോ ഗതി മുട്ടി കഷ്ടപ്പെട്ടു സഹായത്തിന് യാചിച്ചുവരുന്നവരെ നിർദ്ദയം ആട്ടിക്കളയുന്നവരും ദുർല്ലഭമല്ല. അതേ സമയം അത്തരം വ്യക്തികളിൽപ്പെട്ട ചിലർപോലും സാധുസംരക്ഷ ണത്തിനും അഗതി ശുശ്രൂഷകൾക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾക്കോ മറ്റോ വൻതു കകൾ സംഭാവന ചെയ്യുകയും ചെയ്തേക്കും! ഇത്തരം "വമ്പിച്ച ഔദാര്യ'ങ്ങൾ അല്ലാ ഹുവിന്റെ പ്രീതിയോ പ്രതിഫലമോ ഉന്നംവെച്ചുകൊണ്ടുള്ളതാവാൻ തരമില്ല. അല്ലാ ഹുവിങ്കൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുവാൻ അതിൽ വകയുമില്ല. കാരണം, അതിൽ അവർക്ക് ഉദ്ദേശ്യശുദ്ധിയില്ലെന്നാണ് അവരുടെ മറ്റ് ചെയ്തികൾ തെളിയിക്കു ന്നത്. അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണല്ലോ. യഥാർത്ഥമായ സേവനതൽപ രതയും, ഉദാരമനസ്കതയും ഉള്ളവർ സന്ദർഭത്തിനും, കഴിവിനും അനുസരിച്ച് കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കേണ്ടതാണ്. വലുപ്പചെറുപ്പമോ രഹസ്യപര സ്യമോ, മുഹൂർത്തവ്യത്യാസമോ നോക്കേണ്ടതില്ല; നോക്കുന്നതുമല്ല. ധ പ