QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Quraysh

قُرَيْش

Muhammad Amani Moulavi (d. 1987) · Surah 106 · 4 verses

106:1–4

لِإِيلَٰفِ قُرَيۡشٍ

إِۦلَٰفِهِمۡ رِحۡلَةَ ٱلشِّتَآءِ وَٱلصَّيۡفِ

فَلۡيَعۡبُدُواْ رَبَّ هَٰذَا ٱلۡبَيۡتِ

Passage continues through verse 106:4.

ആമുഖം: മക്കഃയിൽ അവതരിച്ചത്് - വചനങ്ങൾ 4 പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ക്വുറൈശികൾക്ക് ഇണക്കമു ണ്ടാക്കിക്കൊടുത്തതിനാൽ,- (2) അതായത്, ശൈത്യകാലത്തെ യും, ഉഷ്ണകാലത്തെയും യാത്ര അവർക്ക് ഇണക്കിക്കൊടുത്തത്;- (3) അതിനാൽ, അവർ ഈ വീട്ടിന്റെ റ∫ിനെ ആരാധിച്ചുകൊ ള്ളട്ടെ;- (4) (അതെ) അവർക്ക് വിശപ്പിന് ഭക്ഷണം നൽകുകയും അവർക്ക് ഭയ ത്തിന് സമാധാനം നൽകുകയും ചെയ്തവനെ (ആരാധിച്ചുകൊള്ള ട്ടെ). (1) ഇണക്കി (പരിചയപ്പെടുത്തി)യതിനാൽ ക്വുറൈശികളെ (2) അതായത് അവരെ ഇണക്കിയത് യാത്ര, യാത്രക്ക് ശൈത്യകാലത്തെ ഉഷ്ണകാലത്തെയും (3) അതിനാൽ അവർ ആരാധിക്കട്ടെ ഈ വീട്ടിന്റെ (മന്ദിരത്തിന്റെ) റ∫ിനെ (4) അവർക്ക് ഭക്ഷണം നൽകിയവനായ വിശപ്പിന്, പട്ടിണിയിൽനിന്ന് അവർക്ക് അഭയം (സമാധാനം) നൽകു കയും ചെയ്ത ഭയത്തിന്, പേടിയിൽ നിന്ന് പേരിൽ അറിയപ്പെടുന്നതും, ക്വുറൈശികളെ സംബന്ധിച്ച് മാത്രം പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമായ ഒരു അദ്ധ്യായമാണിത്. ഇതുമൂലം ക്വുറൈശികളുടെ പേരും കീർത്തിയും ലോകാവസാനംവരെ ഭൂമുഖത്ത് അവശേഷിക്കുന്നതായിരിക്കും. വിശു ദ്ധ ശുശ്രൂഷകരും ഭരണാധിപരുമെന്നനിലക്ക് അവർക്ക് അറബി കൾക്കിടയിൽ വലിയ പ്രശസ്തിയുണ്ടായിരുന്നുവല്ലോ. പക്ഷേ, ജീവിതമാർഗങ്ങളിൽ മിക്കവാറും അവർക്ക് അന്യനാടുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇൗത്തപ്പഴം മുതലായ ചില ഫലവർഗങ്ങളല്ലാതെ, സാധാരണ കൃഷി വിഭവങ്ങളൊന്നും അവിടെ ഇല്ലായിരു ന്നു. ഇൗ പോരായ്മ നികത്തുവാൻ ഉഷ്ണകാലത്ത് ശാമിലേക്ക് (സിരിയായിലേക്ക്) വടക്കോട്ടും, ശൈത്യകാലത്ത് യമനിലേക്ക് തെക്കോട്ടും യാത്രചെയ്യുന്നത് വളരെ വിഷ മകരമായതുകൊണ്ടാണ് അങ്ങനെ കാലവും ദിക്കും നിർണയിക്കപ്പെടുന്നത്. അറേബ്യാ രാജ്യം മണലാരണ്യങ്ങളും, വരണ്ട മലമ്പ്രദേശങ്ങളും നിറഞ്ഞതാകകൊണ്ട് തണുപ്പു കാലത്ത് തണുപ്പും, ചൂടുകാലത്ത് ചൂടും അസഹ്യമായിരിക്കും. സംഘം ചേർന്നും ആഘോഷപൂർവവുമായിരുന്നു പ്രസ്തുത യാത്രകൾ. നാട്ടിൽ ഇറക്കുമതിചെയ്യലും ഇൗ കച്ചവടസംഘങ്ങൾ മുഖേനയായിരുന്നു. ഓരോ യാത്രയും ഒന്നുരണ്ട് മാസത്തോളം പിടി ക്കും. പലപ്പോഴും വഴിമദ്ധ്യെ പല അനിഷ്ട സംഭവങ്ങളും സംഘട്ടനങ്ങളും അവർക്ക് നേരിടേണ്ടിയും വന്നേക്കും. അതിനുള്ള മുൻകരുതലോടെത്തന്നെയായിരിക്കും യാത്രാ സംഘങ്ങൾ പുറപ്പെടുന്നതും. ഇൗ യാത്രകൾക്ക് വേണ്ടുന്ന സൗകര്യങ്ങളും പരിചയവും നൽകിയത് മുഖേന അല്ലാഹു ക്വുറൈശികളെ വിശപ്പിൽ നിന്ന് രക്ഷിക്കുകയും, അവർക്ക് ആഹാരമാർഗം നൽകുകയും ചെയ്തു. അവർക്ക് അറബികളിലുണ്ടായിരുന്ന പ്രത്യേക സ്ഥാനമാനങ്ങൾ നിമിത്തം മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ യാത്രാസംഘങ്ങൾ ഏറെക്കുറെ സുര ക്ഷിതങ്ങളുമായിരുന്നു. കൂടാതെ, അടുത്ത സ്ഥലങ്ങളിൽവെച്ച് അക്ര മവും സംഘട്ടനവും നടക്കുന്നത് വമ്പിച്ച ഒരു പാതകമായി എല്ലാവരും അംഗീകരിച്ചുവ ന്നിരുന്നതുകൊണ്ട് സ്വന്തം നാട്ടിലും അവർക്ക് സമാധാനമായി ജീവിക്കാമായിരുന്നു. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെയാണ് അല്ലാഹു അവരെ അനുസ്മരിപ്പിക്കുന്നത്. ക്വുറൈ ശികൾക്ക് സിദ്ധിച്ച യോഗ്യതകളും, കീർത്തിയും, സ്വാധീനവും എല്ലാംതന്നെ സിദ്ധി ക്കുവാൻ കാരണം അവർ സംരക്ഷകരും, അയൽവാസികളും ആയതാ ണല്ലോ. അപ്പോൾ, എല്ലാനിലക്കും അവർ ആ വിശുദ്ധ മന്ദിരത്തിന്റെ ഉടമസ്ഥനായ അല്ലാഹുവിനെ ആരാധിക്കുവാനും, അവനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കാതി രിക്കുവാനും ബാധ്യസ്ഥരാകുന്നു. ഇൗ ബാധ്യത അവർ നിറവേറ്റിക്കൊള്ളട്ടെ എന്ന് അവരെ അല്ലാഹു ഉൽബോധിപ്പിക്കുകയാണ്. ധ പ