أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ
أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِي تَضۡلِيلٖ
وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ
Passage continues through verse 105:5.
ആമുഖം: ഫീൺ മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 5 വിശുദ്ധ പൊളിച്ചുനീക്കുവാൻ തയ്യാറെടുത്തുവന്ന ഒരു ആനപ്പട്ടാളത്തെ അല്ലാഹു കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ക്വുറൈശികളെയും മക്കാനി വാസികളെയും രക്ഷപ്പെടുത്തുക യും ചെയ്ത ചരിത്ര പ്രസിദ്ധമായ സംഭവമാണ് ഇൗ സൂറത്തിൽ അടങ്ങിയിരിക്കുന്നത്. പ്രസ്തുത സംഭവം മുഖേന അല്ലാഹു അവർക്ക് ചെയ്ത അനുഗ്രഹം, അതിലടങ്ങിയ ദൈവിക ദൃഷ്ടാന്തം എന്നിവയെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. ഇൗ സൂറത്ത് അവതരിക്കുമ്പോൾ, ആ സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന പലരും അറബികളിൽ ജീവിച്ചിരിപ്പുണ്ട്. ആ നിലക്ക് ഇൗ അനു സ്മരണം കൂടുതൽ ഫലവത്തായിരിക്കുമല്ലോ. ക്വുറൈശികൾക്കിടയിൽ ഒരു വമ്പിച്ച സംഭവമായി ഗണിക്കപ്പെട്ടിരുന്ന അതിന്റെ വിശദാംശങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ കാണാ മെങ്കിലും സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:- ഹബ്ശഃ (അബീസീനിയാ)യിലെ ചക്രവർത്തിയായിരുന്ന നജ്ജാശീ (നെഗാശീ)യുടെ കീഴിൽ യമൻ ഭരിച്ചിരുന്ന അബ്റഹത്ത് എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. ചക്ര വർത്തിയുടെ പ്രീതി സമ്പാദിക്കുവാൻ വേണ്ടി യമനിൽ ഒരു വമ്പിച്ച ക്രിസ്തീയ ദേവാ ലയം അവൻ പണിതു. ജനങ്ങളെ അങ്ങോട്ട് ആകർഷിക്കുവാൻ അവൻ ഒരു ഉപായം കണ്ടുപിടിച്ചു. മക്കഃയിലേക്ക് ജനങ്ങൾ ഹജ്ജ് കർമത്തിന് പോകുന്ന പതിവ് നിറുത്ത ലാക്കി പകരം ആ ദേവാലയത്തിലേക്ക് അവരെ തിരിച്ചുവിടണമെന്നായിരുന്നു പരിപാ ടി. അതിൽ പ്രതിഷേധിച്ച് ഒരു അറബി ആ ദേവാലയത്തിൽ കടന്ന് മലവിസർജ്ജനം നടത്തി വൃത്തികേടാക്കുകയുണ്ടായെന്നും പറയപ്പെടുന്നു. ഏതായാലും, ക്വുറൈശിക ളുടെ പൊളിച്ചു നീക്കുമെന്ന് ശപഥം ചെയ്തുകൊണ്ട് അബ്റഹത്ത് ഒരു വമ്പിച്ച സേനയുമായി മക്കഃയിലേക്ക് നീങ്ങി. വഴിമദ്ധ്യെ ഒന്നിലധികം സ്ഥലത്തുവെച്ച് ചില അറബി ഗോത്രങ്ങൾ അവരുമായി സംഘട്ടനത്തിലേർപ്പെട്ടുവെങ്കിലും അതിലെല്ലാം അബ്റഹത്തും സൈന്യവും ജയിച്ചു മുന്നേറി മക്കഃയുടെ അടുത്തെത്തി. സൈന്യത്തിൽ ഒന്നോ അധികമോ ആനയും ഉണ്ടായിരുന്നു. ഇൗ സേനക്ക് ആനപ്പട്ടാളം എന്ന് പറയ പ്പെടുവാൻ ഇതാണ് കാരണം. മക്കഃയുടെ അടുത്തൊരു സ്ഥലത്ത്വന്നു തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം അറിയിക്കു വാനായി അബ്റഹത്ത് ക്വുറൈശികളുടെ അടുക്കലേക്ക് ആളയച്ചു. തങ്ങൾ ഒരു യുദ്ധം നടത്തി കീഴടക്കുവാൻ ഉദ്ദേശിച്ചു വന്നതല്ലെന്നും, പൊളിച്ചു നീക്കൽ മാത്ര ഉദ്ദേശ്യമെന്നും അറിയിച്ചു. തങ്ങളുടെ ജീവനെപ്പോലെ ബഹുമാനിച്ചാ ദരിച്ചുവരുന്ന പൊളിക്കുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും വ്യസനവും ഉണ്ടെ ങ്കിലും, ആ സൈന്യത്തെ നേരിടുവാനുള്ള കെൽപോ കരുത്തോ അവർക്ക് ഉണ്ടായിരു ന്നില് ല. ആനപ്പട്ടാളത്തെ നേരിട്ടുകൊണ്ടുള്ള യുദ്ധവും അവർക്ക് അപരിചിതമായിരുന്നു. അങ്ങനെ, ആ കാഴ്ച തങ്ങൾ കാണരുതെന്നും, അതിനാൽ നേരിടാവുന്ന ആപത്ത് തങ്ങൾക്ക് പിണയരുതെന്നും കരുതി അവർ സ്ഥലംവിട്ടുപോകുകയാണുണ്ടായത്. അന്ന് ക്വുറൈശികളുടെ നേതാവും, മേൽനോട്ടം വഹിക്കുന്ന ആളും നബി ˜ യുടെ പിതാമഹൻ അബ്ദുൽ മുത്ത്വലിബായിരുന്നു. വഴിമദ്ധ്യെ അബ്റഹത്ത് അദ്ദേഹത്തിന്റെ ഇരുനൂറ് ഒട്ടകങ്ങളെ പിടിച്ചടക്കിയിരുന്നു. അബ്റഹത്ത് അദ്ദേഹത്തെ ആളയച്ചുവരുത്തി തന്റെ ലക്ഷ്യത്തെപ്പറ്റി സംസാരിച്ച കൂട്ടത്തിൽ, താങ്കൾക്ക് വല്ലതും പറയുവാനുണ്ടോ എന്ന് അന്വേഷിക്കുകയുണ്ടായി. അബ്ദുൽ മുത്ത്വലിബിന്റെ മറുപടി ഇതായിരുന്നു: "താങ്കളുടെ ആൾക്കാർ എന്റെ ഒട്ടകത്തെ പിടിച്ചുവെച്ചിട്ടുണ്ട്. അവയെ വിട്ടുതരണം.' ഇത് കേട്ടപ്പോൾ അബ്റഹത്ത് പരിഹാസപൂർവ്വം ഇങ്ങനെ പറഞ്ഞു: "നിങ്ങ ളുടെ പൂർവ്വികൻമാരായി ബഹുമാനിച്ചുവരുന്ന നിങ്ങളുടെ മതകേന്ദ്രം നശിപ്പിക്കുന്നതി നെക്കുറിച്ചൊന്നും പറയുവാനില്ലാതെ, കേവലം താങ്കളുടെ ഒട്ടകങ്ങളെക്കുറിച്ചുമാത്രം സംസാരിച്ച നിങ്ങൾ ഒരു കൊള്ളരുതാത്തവൻതന്നെ, താങ്കളെ കണ്ടമാത്രയിൽ എനിക്ക് തോന്നിയ മതിപ്പ് ഇതുകേട്ടപ്പോൾ നശിച്ചുപോയി!' അബ്ദുൽ മുത്ത്വലിബ് പ്രതിവചിച്ചു: "ഞാനാണ് ഒട്ടകത്തിന്റെ ഉടമസ്ഥൻ. ആ മന്ദിരത്തിന് ഒരു ഉടമസ്ഥനുണ്ട്. അതവൻ രക്ഷിച്ചുകൊള്ളും.' അങ്ങനെ, മുമ്പിൽ ആനയുമായി സൈന്യം മുന്നോട്ടുവെച്ചു. നേർക്ക് തിരിഞ്ഞതോടെ ആന മുട്ടുകുത്തി മുമ്പോട്ട് നീങ്ങാതായി. വളരെ കിണഞ്ഞു പരിശ്രമി ച്ചിട്ടും ആന മുമ്പോട്ട് അടിവെക്കുന്നില്ല. മറ്റേത് ഭാഗത്തേക്ക് തിരിച്ചാലും അങ്ങോട്ട് തിരിയുവാൻ അതിന് തട വുമില്ല. അല്ലാഹു അവരിൽ ഒരുതരം പക്ഷിക്കൂട്ടങ്ങളെ നിയോ ഗിച്ചയച്ചു. ഒരു പ്രത്യേകതരം കല്ലുകൾ അവ സൈന്യത്തിനുമീതെ വർഷിച്ചു. ഇതുവഴി സൈന്യം നാമാവശേഷമായിത്തീർന്നു. അല്ലാഹു അവന്റെ മന്ദിരത്തെ കാത്തുരക്ഷി ക്കുകയും ചെയ്തു. മിക്കവാറും ക്രിസ്ത്വബ്ദം 570- 571 ലാണ് ഇൗ സംഭവം ഉണ്ടായത്. 571 -ാം കൊല്ലം ഏപ്രിൽ 2 -ാം തിയ്യതിയാണെന്ന് ചിലർ ക്ലിപ്തപ്പെടുത്തി പ്രസ്താവിച്ചിട്ടുമുണ്ട്, ഇൗ കൊല്ലത്തിലായിരുന്നു നബി തിരുമേനിയുടെ ˜ ജനനവും ഉണ്ടായത്. അറബികളുടെ ഇടയിൽ പൊതുവിലും, ക്വുറൈശികൾക്കിടയിൽ വിശേഷിച്ചും വളരെ ഗൗരവമേറിയ ഒരു സംഭവമാണിതെന്ന് പറയേണ്ടതില്ലല്ലോ. അതിനാൽ, പിന്നീടുണ്ടാകുന്ന സംഭവ ങ്ങൾക്ക് അവർ ആനക്കലഹം മുതൽ കാലം നിർണയിക്കുക പതിവായിത്തീർന്നു. മദീനാ ഹിജ്റഃ മുതൽ വർഷാരംഭം നിർണയിക്കുന്ന പതിവ് ഇസ്ലാമിൽ അംഗീകരിക്കപ്പെടു ന്നതുവരെ ആ പതിവ് തുടർന്നുപോന്നു. ആനപ്പട്ടാളത്തെ നശിപ്പിച്ച പക്ഷിപ്പട്ടാളം ഏത് തരത്തിലുള്ളതായിരുന്നു. അവ എവി ടെനിന്നുവന്നു, അവ ശത്രുക്കളെ എറിയുവാൻ കൊണ്ടുവന്ന കല്ലുകൾ ഏത് വിധത്തി ലുള്ളവയായിരുന്നു. സൈന്യത്തിൽ ആ കല്ലുകൾ എന്ത് വിനയാണ് വരുത്തിയത് എന്നൊന്നും തീർത്തുപറയുക നമുക്ക് സാധ്യമല്ല. പലരും പല അഭിപ്രായങ്ങൾ പ്രകടി പ്പിച്ചിട്ടുണ്ടെന്ന് മാത്രം. ഒന്നൊന്നായി സ്വീകരിക്കുവാൻ തെളിവുകളില്ല. ഇൗ അദ്ധ്യായ ത്തിൽ അല്ലാഹു അതിനെപ്പറ്റി പ്രസ്താവിച്ച വാക്യങ്ങളിൽനിന്ന് വ്യക്തമാകുന്ന രൂപ യാതൊരു ദുർവ്യാഖ്യാനവും നൽകാതെനമുക്കത് സ്വീകരിക്കാം. അത് അതേപടി വിശ്വസിക്കുകയും ചെയ്യാം. പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) ആനക്കാരെക്കൊണ്ട് നിന്റെ റ∫് ചെയ്തതെങ്ങിനെയാണെന്ന് നീ കണ്ടില്ലേ?!- (2) അവരുടെ തന്ത്രം അവൻ പിഴ വിലാക്കിയില്ലേ?!- (3) അവരുടെമേൽ അവൻ കൂട്ടം കൂട്ടമായി ഒരു തരം പക്ഷികളെ അയ ക്കുകയും ചെയ്തു:- (4) അവ അവരെ (ചൂളവെച്ച) ഇഷ്ടികക്കല്ലുകൊണ്ട് എറിഞ്ഞിരു ന്നു. (5) അങ്ങനെ, അവരെ അവൻ തിന്നപ്പെട്ട വൈക്കോൽ തുരുമ്പു പോലെ ആക്കി. (1) നീ കണ്ടില്ലേ എങ്ങനെ ചെയ്തുവെന്ന് നിന്റെ റ∫് ആനക്കാരെക്കൊണ്ട് (2) അവൻ ആക്കിയില്ലേ അവ രുടെ തന്ത്രം, ഉപായം പിഴവിൽ, പാഴിൽ, നഷ്ടത്തിൽ, വഴികേടിൽ (3) അവരുടെമേൽ അവൻ അയക്കയും ചെയ്തു ഒരു തരം പക്ഷികളെ കൂട്ടംകൂട്ടമായി (4) അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ട് ഒരു (തരം) കല്ലുകൊണ്ട് സ്വിജ്ജീലിൽ (ഇഷ്ടികക്കല്ലിൽചൂളക്ക ല്ലിൽകളിമണ്ണുകല്ലിൽ)പെട്ട (5) അങ്ങനെ (എന്നിട്ട്) അവൻ അവരെ ആക്കി വൈക്കോൽ തരുമ്പുപോലെ തിന്നപ്പെട്ട "ആനക്കാർ' ( ) എന്ന് പറഞ്ഞത് പൊളിക്കുവാൻ വന്ന അബ്റ ഹത്തിനെയും സൈന്യത്തെയും ഉദ്ദേശിച്ചുതന്നെ. അവരുടെ തന്ത്രം അഥവാ ഉപായം ( ) കൊണ്ടുദ്ദേശ്യം, നശിപ്പിച്ചു ജനങ്ങളുടെ തീർത്ഥാടന യാത്രകൾ യമനിൽ നിർമിച്ച പുതിയ ദേവാലയത്തിലേക്ക് ആക്കിത്തീർക്കുവാനുള്ള പരിപാടിയു മാകുന്നു. സൈന്യത്തെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്ര ഒരു തരം പക്ഷികളെ അല്ലാഹു അവരിൽ നിയോഗിച്ചു. അവ അവരെ കളിമണ്ണുകൊണ്ടുള്ള ചൂളവെച്ച ഒരുതരം ഇഷ്ടികക്കല്ലുക ൾകൊണ്ട് എറിഞ്ഞിരുന്നു. അങ്ങനെ, ആ സൈന്യം, കന്നുകാലികൾ തിന്നശേഷം നിലത്ത് കൊഴിഞ്ഞുകിടക്കുന്ന വൈക്കോൽ തുരുമ്പെന്നോണം ചിന്നിച്ചിതറി നശിച്ചു പോയി. പക്ഷികളെയോ, കല്ലുകളെയോ സംബന്ധിച്ച് കൂടുതലൊന്നും വിവരിക്കുവാൻ സാധ്യ മല്ലെന്ന് മുകളിൽ പറഞ്ഞുവല്ലോ. എന്നാൽ, കല്ലിനെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്ക് (സിജ്ജീൽ) എന്നാണ്. ലൂത്ത്വ് നബി (അ)യുടെ ജനതയെ ബാധിച്ച ശിക്ഷ വിവരിക്കുന്ന മദ്ധ്യേ സൂ: ഹൂദിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 86 : (അവരിൽ നാം സിജ്ജീലിന്റെ കല്ല് വർഷിപ്പിക്കുകയും ചെയ്തു.) ചൂള വെച്ച കല്ല് എന്നാണ് അവിടെ വ്യാഖ്യാതാക്കൾ അതിന് അർത്ഥം കൽപിച്ചി രിക്കുന്നത്. ആകയാൽ, പക്ഷികൾ എറിയുവാൻ കൊണ്ടുവന്നിരുന്ന കല്ല് കളിമണ്ണുകൊ ണ്ടുള്ളതും ചൂളവെക്കപ്പെട്ടതുമായിരുന്നുവെന്ന് കരുതാവുന്നതാണ്. ഈ കല്ലുകൾ മുഖേന സൈന്യങ്ങൾ കൊല്ലപ്പെടുകയാണോ, അതുമൂലം അവർക്ക് മറ്റ് വല്ല നാശ ങ്ങളും സംഭവിക്കുകയാണോ ചെയ്തതെന്ന് അല്ലാഹുവിനറിയാം. ഏതായാലും അവ രുടെ അതിദാരുണമായ നാശത്തിനും, പരാജയത്തിനും അത് കാരണമായെന്നുള്ളതിൽ സംശയമില്ല. അതുപോലെത്തന്നെ, ഇത് കേവലം സാധാരണമല്ലാത്ത ഒരഗ്ഗുതമായിരു ന്നുവെന്നും സ്പഷ്ടമാകുന്നു. കൊക്കുകളെപ്പോലെയോ, എറളാടിപ്പക്ഷികളെപ്പോലെയോ ഉള്ള ഒരുതരം പക്ഷിക ളായിരുന്നു പ്രസ്തുത പക്ഷികളെന്നും, കടലമണിപോലെയോ, പയറുമണിപോലെയോ ചെറുതായിരുന്നു ആ കല്ലുകളെന്നും, കല്ലുകൾ വർഷിച്ചതോടുകൂടി സൈന്യങ്ങളിൽ ഒരുതരം വസൂരിയോ, മറ്റേതോ രോഗമോ പിടിപെട്ടുവെന്നും, അങ്ങനെ അവരുടെ ശരീ രങ്ങൾ നുറുങ്ങി നശിച്ചുവെന്നും മറ്റും ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. കൂടാ തെ, ഏതോ വിഷബീജങ്ങൾ വഹിച്ചിരുന്ന ഒരു തരം ഈച്ചകളായിരുന്നു ആ പക്ഷിക ളെന്നും, ആ വിഷബീജങ്ങളാണ് "കല്ല്' കൊണ്ടുദ്ദേശ്യമെന്നും ചില ആധുനിക വ്യാഖ്യാ താക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ, ഈ സംഭവത്തെ ഭൗതിക വീക്ഷണങ്ങൾക്കൊ പ്പിച്ച് വ്യാഖ്യാനിക്കുവാനും അവർ മുതിർന്നിരിക്കുന്നു. ഹദീഥിലോ കാണ പ്പെടുന്ന അസാധാരണ സംഭവങ്ങളിലെല്ലാം ഇതുപോലെ ദുർവ്യാഖ്യാനങ്ങൾ നടത്തി സ്വയം തൃപ്തി അടയുക ഇക്കാലത്ത് പലരുടെയും പതിവാണല്ലോ. ചിലർ അതൊരു "പരിഷ്കാരം' തന്നെയായിട്ടാണ് ഗണിച്ചുവരുന്നതും. ചില പുത്തൻ വ്യാഖ്യാനക്കാർ ഈ സൂറത്തിന് അതിനെക്കാളെല്ലാം വിചിത്രവും, ആഭാസകരവുമായ ഒരു അർത്ഥവ്യാഖ്യാനം ഈയിടെയായി നൽകിക്കാണുന്നു. അല്ലാ ഹുവിലും വിശ്വസിക്കുന്ന ഈ സൂറത്തിന്റെ വാക്കർത്ഥമെങ്കിലും അർത്ഥവ്യാഖ്യാനം, അല്ലാഹുവിന്റെ പേരിൽ അവർ കൽപിച്ചുകൂട്ടി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് വിധി കൽപിക്കുവാൻ മടിക്കുകയില്ലെന്ന് നമുക്ക് ഉറപ്പുണ്ട്. സംഭവത്തെക്കുറിച്ച് അവരുടെ വിവരണത്തിന്റെ ചുരുക്കം ഇതാണ്: "അബ്ദുൽ മുത്ത്വലിബും മക്കാ നിവാസികളായ ക്വുറൈശികളും പരിസരത്ത് സ്ഥിതിചെയ്യുന്ന അബൂഖുബൈസ് മലമുകളിൽ കയറിയി രുന്നു. ഇത് കേവലം ഒരു സൂത്രമായിരുന്നു. അബ്റഹത്തും സൈന്യവും സ്ഥലത്ത് കട കൂട്ടംകൂട്ടമായി അവർക്കുമീതെ വമ്പിച്ച പാറക്കല്ലുകൾ ഉരുട്ടി ക്കൊണ്ടിരുന്നു. അതുവഴി സൈന്യം ചതഞ്ഞരഞ്ഞുപോയി.' അല്ലാഹു അക്ബർ! മനു ഷ്യന്റെ ചിന്താഗതിക്ക് വക്രതബാധിച്ചാൽ അവന്, എന്തുതന്നെ പറഞ്ഞുകൂടാ?! സൈന്യത്തെ പ രാജയപ്പെടുത്തുവാൻ അല്ലാഹു സാധാരണമല്ലാത്ത ഒരുതരം പക്ഷി കളെ നിയോഗിച്ചുവെന്നും, ഒരു തരം കല്ലുകൊണ്ട് അവ അവരെ എറിഞ്ഞു നശിപ്പിച്ചു വെന്നും സമ്മതിക്കുവാൻ ഇവരുടെ യുക്തിക്ക് സാധിക്കാത്തതിൽനിന്നും, അതേ സമ യത്ത് അല്ലാഹുവിന്റെ പ്രസ്താവന ശരിയല്ലെന്ന് തുറന്നുപറയുവാൻ ധൈര്യം വരാത്ത തിൽനിന്നും ഉടലെടുത്തതാണ് ഇൗ വിവരണം. ഇതിന് അവർ നൽകുന്ന ന്യായീകരണ ങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:- "ധീരതയിലും, ബഹുമാനത്തിലും പേര് കേട്ടവരാണ് ക്വുറൈശികൾ. എന്നിരിക്കെ, അവർ പൊളിക്കാൻ വന്ന സൈന്യത്തോട് നേരിടാതെ ഭീരുത്വം കാട്ടി മലമുകളിൽ കയറിയിരുന്നുവെന്ന് പറയു ന്നത് വിശ്വസിക്കാവതല്ല. പൊളിക്കാൻവന്ന സൈന്യത്തോട് അറബികൾ ധീര മായി പോരാടിയിരുന്നുവെന്ന് കാണിക്കുന്ന പല കവിതകളും നിവേദനങ്ങളും നിലവി ലുണ്ട്താനും. പക്ഷേ, സൈന്യത്തിന്റെ വരവ് ഹജ്ജ് ദിവസങ്ങളിലായതുകൊണ്ട് പെട്ടെന്ന് ഒരു യുദ്ധസന്നാഹത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് സൂത്രജ്ഞനായ അബ്ദുൽമുത്ത്വലിബ് എല്ലാവരോടും അബൂഖുബൈസിൽ കയറുവാൻ കൽപിച്ചത്. ശത്രു ക്കെള അവിടെനിന്ന് കല്ലെറിഞ്ഞു പരാജയപ്പെടുത്താമെന്ന രഹസ്യം അദ്ദേഹം ആദ്യം അവരെ അറിയിക്കാത്തത് കേവലം തന്ത്രമായിരുന്നുസ്ല' ഇൗ ന്യായീകരണത്തിന്റെ ഉള്ളുകളളിയെപ്പറ്റി അൽപമൊന്ന് ചിന്തിക്കുക: (1) അറ ബികളുടെ ധീരതയും, അവർക്ക് മതിപ്പും ശരിതന്നെ. പക്ഷേ, തങ്ങൾക്ക് നേരിടാൻ കഴിയാത്തവണ്ണമുള്ള ശത്രുസേനയെ നേരിട്ട് കൂട്ടത്തോടെ ആത്മ ഹത്യക്ക് ഒരുങ്ങുകയെന്ന വിഡ്ഢിത്തം അവർക്കുണ്ടായിരുന്നുവെന്ന് കരുതാവതല്ല. അതിരിക്കട്ടെ, ആനപ്പട്ടാളം മക്കഃയിൽ പ്രവേശിച്ചിട്ടുപോലുമില്ല, പ്രവേശനമാർഗ ത്തിൽവെച്ച് തന്നെ അല്ലാഹു അവരെ തടഞ്ഞു എന്നതാണ് വാസ്തവം. ആ നിലക്ക് അബൂഖുബൈസിന്റെ മുകളിൽനിന്ന് സൈന്യത്തിനുമീതെ പാറക്കല്ലുകൾ ഉരുട്ടി വിട്ടു എന്ന് പറയുന്നതിന് അർത്ഥമില്ലതന്നെ. ഹുദൈബിയാ സംഭവദിവസം നബി തിരു മേനി ˜ യുടെ ഒട്ടകം ഒരിടത്തുവെച്ച് മുമ്പോട്ട് നടക്കുവാൻ കൂട്ടാക്കാതെ മുട്ടുകുത്തുക യുണ്ടായി. ഇൗ അവസരത്തിൽ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരീ (റ) ഉദ്ധരിക്കുന്നു: "അതിന് അങ്ങനെ ഒരു സമ്പ്രദായം ഇല്ല. പക്ഷേ, ആനയെ തടഞ്ഞു വെച്ചവൻ അതിനെ തടഞ്ഞുവെച്ചതാണ് ( ) മക്കാ വിജയസംഭവം വിവരിച്ച കൂട്ടത്തിൽ നബി ˜ ഇപ്രകാരം പറഞ്ഞതായി ബുഖാരീയും മുസ്ലിമും (റ) ഉദ്ധരിക്കുന്നു: അല്ലാഹു മക്കഃയെ സംബന്ധിച്ച് ആനയെ തടഞ്ഞുവെ ക്കുകയുണ്ടായി. അവന്റെ റസൂലിനും സത്യവിശ്വാസികൾക്കും അതിൽ അധികാരം നൽകുകയും ചെയ്തുസ്ല. ( ) ആന പ്പട്ടാളം മക്കഃയിൽ പ്രവേശിച്ചിട്ടേയില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ. പ്രസ്താവനകളെമാറ്റിമറിക്കുന്നവർക്ക് ഹദീഥിനെ നിഷേധിക്കുവാൻ ഒട്ടും പ്രയാസം തോന്നുകയില്ലെങ്കിലും സത്യാന്വേഷികൾക്ക് ഇത് തെളിവുതന്നെയാണ്. (2) അബ്റഹത്തിന്റെ ഉദ്ദേശ്യവും പൊളിക്കുവാനുള്ള ശ്രമവും അറിഞ്ഞ അറബിഗോത്രങ്ങൾ അതിൽ ക്ഷുഭിതരാവുകയും ചിലരെല്ലാം വഴിമദ്ധ്യെ അവനെ നേരി ടുകയും ചെയ്തതായി ചരിത്രങ്ങളിൽ വന്നിട്ടുള്ളത് ശരിയാണ്. യമനിലെ ഒരു പ്രമാ ( ഞ്ചത്തിളവീജ ) കുറേ ആളുകളെ ശേഖരിച്ചു അബ്റഹത്തുമായി ഏറ്റു മുട്ടുകയുണ്ടായി. അവർ പരാജയപ്പെടുകയും ദൂനഫർ ബന്ധനസ്ഥനാവുകയുമാണുണ്ടാ യത്. പിന്നീട് ( ) പ്രദേശത്തുവെച്ച് നുഫൈലുബ്നു ഹബീബും അദ്ദേഹ ത്തിന്റെ ജനത യും മറ്റൊരു യുദ്ധവും നടത്തുകയുണ്ടായി. ഇവർക്കും വിജയം വരിക്കു വാൻ കഴിഞ്ഞില്ല. നുഫൈൽ ബന്ധനസ്ഥനാവുകയും ചെയ്തു. വഴിയായി രുന്നു അബ്റഹത്ത് മുന്നേറിയിരുന്നത്. ഏറ്റുമുട്ടുവാൻ കഴിവില്ലെന്നുകണ്ട് നയപൂർവ്വം പിൻമാറുകയാണ് ചെയ്തത്. മേൽ പറഞ്ഞതുപോലെയുള്ള സംഘട്ടനങ്ങ ളിൽ അറബികൾ വഹിച്ച പങ്കും, അവർ കാണിച്ച ധീരകൃത്യങ്ങളുമാണ് ഇവർ ചൂണ്ടി ക്കാട്ടിയ ചില കവിതകളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. ഇതല്ലാതെ, മക്കഃയിൽവെച്ച് ക്വുറൈശികളും അബ്റഹത്തിന്റെ സൈന്യവും തമ്മിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടായതായി യാതൊരു രേഖയും ഇല്ല. അഥവാ മക്കഃയുടെ അടുത്തുവെച്ച് വല്ലതും ഉണ്ടായിട്ടുണ്ടെന്ന് സങ്കൽപിച്ചാൽതന്നെ -വഴിക്കുവെച്ചുണ്ടായ സംഘട്ടനങ്ങളിൽ ക്വുറൈശികൾക്ക് ചെറുത്തുനിൽക്കുവാൻ കഴിയാതെ അവർ മലമുകളിൽ കയറി അഭയം പ്രാപിക്കുന്നതും സ്വാഭാവികമാണ്. എന്നല്ലാതെ, അബ്ദുൽ മുത്ത്വലിബ് രഹ സ്യമായി തയ്യാറാക്കിയ ഒരു ആസൂത്രിത പരിപാടിയായിരുന്നു അത് എന്നുള്ളതിന് ഇക്കൂ ട്ടരുടെ സ്വന്തം കണക്കുകൂട്ടലല്ലാതെ വേറെ യാതൊരു തെളിവുമില്ല. തെളിവുള്ളത് നേരെ മറിച്ചാണ്താനും. വാസ്തവത്തിൽ -ചില മഹാൻമാർ അവന്റെ വിശുദ്ധ മന്ദിരത്തെ അപ്രതീക്ഷിതവും അസാധാരണവുമായ ഒരു മാർഗത്തിലൂടെ കാത്തുരക്ഷിക്കുന്നതാണെന്ന് ദൃഷ്ടാന്തപൂർവ്വം മനുഷ്യർക്ക് കാട്ടിക്കൊ ടുക്കുവാൻവേണ്ടി അബ്റഹത്തിന്റെ മുന്നേറ്റത്തിന് വഴിമദ്ധ്യെ നേരിട്ടയുദ്ധങ്ങൾ നിമിത്തം ഭംഗംവരുത്താതിരിക്കയാണ് അവൻ ചെയ്തതെന്നത്രെ മനിലാക്കേണ്ടത്. (3) തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഒരു മലയാണ് അബൂഖുബൈസ് എന്ന് മക്കഃ സന്ദർശിച്ച എല്ലാവർക്കും അറിയാം. മലയിൽനിന്ന് ഏറ്റവും അടുത്തുനിൽക്കുന്ന ഭാഗത്തെ ചരിവിൽ വെച്ച് കല്ലെറിഞ്ഞാൽ അടു ത്തുവന്ന പട്ടാളത്തെ ഉപദ്രവിക്കുവാൻ കഴിഞ്ഞേക്കുകയും ചെയ്യാം. എന്നാൽ തന്നെയും വേറെ ഭാഗത്തേക്ക് രക്ഷപ്പെടുവാനുള്ള സൗകര്യം അവിടെയുണ്ട്. അതിരിക്കട്ടെ, ഏതാ യാലും അബൂഖുബൈസിന്റെ മുകളിൽനിന്നാകട്ടെ, മക്കഃയെ ചുറ്റിനിൽക്കുന്ന മറ്റ് മല കളുടെ മുകളിൽ നിന്നാകട്ടെ, ഇവർ പറയും പോലെ വമ്പിച്ച പാറക്കല്ലുകൾ ഉരുട്ടി ഉതിർത്തിക്കൊണ്ട് ഒരു സൈന്യത്തെ ചതച്ചരക്കുവാൻ തക്കവണ്ണം അത്ര അടുത്തോ, സൗകര്യത്തിലോ അല്ല ആ മലകൾ സ്ഥിതിചെയ്യുന്നതെന്ന് ആ സ്ഥലം കണ്ട് മനി ലാക്കിയ ആർക്കും അറിയാവുന്നതാണ്. ഹജ്ജാജുബ്നു യൂസുഫിന്റെയും, അബ്ദുല്ലാ ഹിബ്നു സുബൈർ (റ)ന്റെയും സൈന്യങ്ങൾ തമ്മിൽ മക്കഃയിൽവെച്ച് നടന്നതും, അടുക്കലായിരുന്ന ഇബ്നുസുബൈർ (റ)ന്റെ നേരെ മലമുകളിൽനിന്ന് ഹജ്ജാജിന്റെ സംഘക്കാർ വമ്പിച്ച കല്ലുകൾ ഉതിർത്തതും, കേടുപറ്റിയതും ചരിത്രപ്രസിദ്ധമാണ്. മിൻജനീക്വ് എന്ന ഒരു യന്ത്രം മുഖേനയായിരുന്നു അതെന്ന് പ്രസ്താവ്യമത്രെ ഇവിടെ ക്വുറൈശികൾ മിൻജനീക്വോ മറ്റോ ഉപയോഗിച്ചതായി ഇവരും പറയുന്നില്ല. മാത്രമല്ല, അക്കാലത്തെ അറബികൾക്ക് മിൻജനീക്വിനെപ്പറ്റി പരിചയവും കോട്ടകളും മറ്റും പൊളിക്കുന്നതിന് വമ്പിച്ച കല്ലുകൾ ദൂരെനിന്ന് എയ്തുവി ടുവാൻ ആ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം യന്ത്രമായിരുന്നു മിൻജനീക്വ് ( ഇന്നത്തെ പീരങ്കികളുടെ സ്ഥാനത്തായിരുന്നു അന്ന് അത്. പിന്നീടാണവർക്ക് പരിചയപ്പെട്ടിട്ടുള്ളതും. (4) ഇതിനെല്ലാം പുറമെ സംഭവത്തെക്കുറിച്ച് ഇക്കൂട്ടരുടെ സമർത്ഥനവും, ഇൗ സൂറ ത്തിന് ഇവർ നൽകുന്ന വ്യാഖ്യാനവും അനുസരിച്ച് "കൂട്ടംകൂട്ടമായ പക്ഷികൾ ( ) എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം "കൂട്ടം കൂട്ടമായ മനുഷ്യർ' എന്നാ യിരിക്കണമല്ലോ. അതുപോലെത്തന്നെ "ചൂളക്കല്ല്' അഥവാ "കളിമണ്ണുകൊണ്ടുണ്ടാക്ക പ്പെട്ട ഇഷ്ടികക്കല്ല് ( എന്നതിന്റെ അർത്ഥം "വമ്പിച്ച പാറക്കല്ല്' എന്നും, അവരെ കല്ലുകൊണ്ട് എറിഞ്ഞിരുന്നു ( എന്നതിന്റെ അർത്ഥം "അവ രുടെ മീതെ കല്ലുരുട്ടിയിരുന്നു'വെന്നും ആക്കി മാറ്റേണ്ടിയിരിക്കുന്നു. ഇതെല്ലാം ശരിവെ ക്കുവാൻ വിശേഷബുദ്ധിയുള്ള ആർക്കാണ് (5) ഇതിനെക്കാൾ ബാലിശമായ മറ്റൊരുകാര്യം! (അവ ആ പക്ഷികൾ ആ ആനപ്പട്ടാളത്തെ എറിഞ്ഞിരിക്കുന്നു) എന്ന് അല്ലാഹു പറ ഞ്ഞുവല്ലോ. ഇതിലെ ശ്ശുലൃഞ്ചിഖ (തർമീ) എന്ന ക്രിയാരൂപം ഒറ്റക്കെടുക്കുമ്പോൾ -അതിന്റെ മുമ്പും പിമ്പും ഗൗനിക്കാത്തപക്ഷം അതിന് "നീ എറിഞ്ഞിരുന്നു' എന്നും അർത്ഥം കൽപിക്കാം. ഇൗ അർത്ഥമാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ഇൗ വ്യാഖ്യാനക്കാർ പറയു ന്നത്. എന്നാൽ പക്ഷികളുടെ ഏറ് ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കിൽ "നീ' എന്ന് ഏകവചനമാക്കിയത് എന്തുകൊണ്ടാണെന്ന് ചോദിക്കപ്പെടുന്നപക്ഷം, അതിന് അവരുടെ മറുപടി ഇപ്രകാരമാകുന്നു: "ഇവിടെ "നീ' എന്ന് ഏകവചനമാണെങ്കിലും അതുകൊണ്ട് "നിങ്ങൾ' എന്ന് ബഹുവചനമാണ് ഉദ്ദേശ്യം.' ഇതൊന്നും നാം ഊഹിച്ച് പറയുന്നതല്ല. ഇക്കൂട്ടരുടെ സ്വന്തം കൃതികളിൽനിന്ന് നാം ചുരുക്കി ഉദ്ധരിക്കുന്നതാണ്. അവ നേരിൽ കാണുവാൻ സാധിച്ചവർക്കും ഇതും ഇതിനെക്കാൾ വമ്പിച്ചതുമായ പല വഷളത്തര ങ്ങളും അവയിൽ കാണാവുന്നതാണ്. എനി, വല്ലവരും അവരോട് ആരെക്കുറിച്ച് ഇവിടെ "നിങ്ങൾ' എന്ന് പറഞ്ഞതെന്ന് ചോദിച്ചാൽ ഒരുപക്ഷേ അവർ മറുപടി പറഞ്ഞേക്കും: "നിങ്ങൾ' എന്നാൽ "അവർ' എന്നും, "അവർ' എന്നാൽ ക്വുറൈശികൾ എന്നുമാണ് ഉദ്ദേ ശ്യമെന്ന്. അഗ്ഗുതം! ലജ്ജയില്ലെങ്കിൽ തോന്നിയത് ചെയ്യാമല്ലോ. ( ) കൂടുതൽ ദീർഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. ഇത്രയും പ്രസ്താവിച്ചതിൽനിന്നുതന്നെ ഭൗതികതിമിരം തീണ്ടാത്തവർക്ക് സത്യം മനിലാക്കുവാൻ സാധിക്കുന്നതാണ്. ആരെന്ത് ദുർവ്യാഖ്യാനങ്ങളോ, യുക്തിന്യായങ്ങളോ സമർപ്പിച്ചാലും ശരി, അല്ലാഹുവും അവന്റെ റസൂലും സ്പഷ്ടമായ ഭാഷയിൽ പ്രസ്താവിച്ച ഏതൊരു കാര്യവും, അതേപടി സ്വീക രിക്കുകയും, യുക്തിയും ശാസ്ത്രവും അതോട് അങ്ങോട്ട് യോജിപ്പിക്കുവാൻ ശ്രമിക്കു കയുമല്ലാതെ, നമ്മുടെ ആശയത്തിനും താൽപര്യത്തിനും ഒപ്പിച്ച് വ്യാഖ്യാ നിക്കുവാൻ സത്യവിശ്വാസികൾക്ക് നിവൃത്തിയില്ല. ചില കാര്യങ്ങളെപ്പറ്റി സാധാരണ സംഭവങ്ങളെന്നും, മറ്റ് ചിലതിനെപ്പറ്റി അസാധാരണ സംഭവങ്ങളെന്നും നാം പറയു ന്നു. ചില കാര്യങ്ങളെപ്പറ്റി അവ പ്രകൃതിനിയമങ്ങളാണെന്നും, മറ്റ് ചിലതിനെപ്പറ്റി അവ പ്രകൃതിനിയമത്തിനതീതമാണെന്നും വിധി കൽപിക്കുന്നു. വാസ്തവത്തിൽ ഇൗ തരം തിരിക്കലിലുള്ള മാനദണ്ഡം നമ്മുടെ പതിവും പരിചയവും മാത്രമാണ്. അല്ലെങ്കിൽമർഹും സയ്യിദ് ക്വുത്വ്ബ് ഇൗ സൂറത്തിന്റെ വിവരണത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ -സൂര്യൻ ദിനംപ്രതി കിഴക്കുനിന്ന് ഉദിച്ച് കണ്ട് പരിചയപ്പെട്ടതുകൊണ്ടും, കുട്ടികൾ ജനി ക്കുന്നത് നിത്യപതിവായതുകൊണ്ടും അവയെല്ലാം സാധാരണ സംഭവങ്ങളായി നാം ഗണിക്കുന്നുവെന്നേയുള്ളൂ. മനുഷ്യന്റെ കഴിവിനെ അപേക്ഷിച്ചുനോക്കുമ്പോൾ, അവ അമാനുഷികവുമായ സംഭവങ്ങളല്ലാതെ മറ്റെന്താണ്?! യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി മനിലാക്കാനുള്ള തൗഫീക്വും ഹിദായത്തും അല്ലാഹു നമുക്കെല്ലാം പ്രദാനം ചെയ്യട്ടെ. ആമീൻ. ധ പ