QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Humazah

ٱلْهُمَزَة

Muhammad Amani Moulavi (d. 1987) · Surah 104 · 9 verses

104:1–3

وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ

ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ

يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 9 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) (അന്യരെ) കുത്തിപ്പറയുന്ന വരും കുറവാക്കുന്നവരുമായ എല്ലാ വർക്കും നാശം! (2) അതായത്, ധനം ശേഖരിക്കു കയും, അത് എണ്ണി നോക്കിക്കൊണ്ടി രിക്കുകയും ചെയ്യുന്നവന് (നാശം). (3) അവന്റെ ധനം അവനെ ശാശ്വ തനാക്കിയിരിക്കുന്നുവെന്ന് അവൻ വിചാരിക്കുന്നു. (1) നാശം, കഷ്ടപ്പാട് എല്ലാ കുത്തിപ്പറയുന്ന (ഇടിച്ചുതാഴ്ത്തു ന്ന)വർക്കും ദുഷിച്ചുപറയുന്ന (കുറവാക്കിപ്പറയുന്ന)വരായ (2) അതാ യത് ശേഖരിച്ച (ഒരുമിച്ചുകൂട്ടിയ)വൻ ധനം, സ്വത്ത് അതിനെ എണ്ണിനോ ക്കിക്കൊണ്ടിരിക്കയും ചെയ്ത (3) അവൻ കണക്കാക്കുന്നു, വിചാരിച്ചുകൊണ്ട് അവന്റെ ധനം (ആകുന്നു) എന്ന് അവനെ ശാശ്വതനാക്കി (സ്ഥിരവാസി യാക്കി)യിരിക്കുന്നു കുറേ ധനം ശേഖരിച്ചുണ്ടാക്കുകയും, അത് വേണ്ടപ്പെട്ട വിഷയങ്ങളിൽ വിനിയോഗി ക്കാതെ അഹങ്കാരപൂർവ്വം അതിന്റെ എണ്ണവും വണ്ണവും മാത്രം ചിന്താവിഷയമായിക്കൊ ണ്ടിരിക്കുകയും ചെയ്യുന്ന ദുഷ്ടൻമാരിൽ സ്വാഭാവികമായും കാണാവുന്ന സമ്പ്രദായമാണ് അന്യരെ കുത്തുവാക്കുകൾ ഉപയോഗിച്ചു താഴ്ത്തലും, കുറ്റവുംകുറവും എടുത്തുകാട്ടി ധനം തങ്ങൾക്ക് ഈ ലോകത്ത് ശാശ്വതജീവിതം നേടിക്കൊടുത്തിട്ടുണ്ടെന്നും, തങ്ങളും തങ്ങളുടെ ധനവും ഒരിക്കലും നശിക്കുകയില്ലെ ന്നുമുള്ള ഭാവമായിരിക്കും ആ ധനപൂജകൻമാരിൽനിന്ന് പ്രകടമാകുന്നത്. ഇങ്ങനെയു ള്ളവർക്ക് വമ്പിച്ച നാശമാണുള്ളതെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുകയാണ്.
104:4–9

كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ

وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ

نَارُ ٱللَّهِ ٱلۡمُوقَدَةُ

Passage continues through verse 104:9.

(4) വേണ്ട! നിശ്ചയമായും അവൻ "ഹുത്വമഃ'യിൽ, ധ ധ്വംസിച്ചു കളയുന്ന നരകത്തിൽ പ എറിയപ്പെടുന്നതാണ്. (5) "ഹുത്വമഃ' എന്നാലെന്താ ണെന്ന് നിനക്ക് എന്തറിയാം?!- (6) അല്ലാഹുവിന്റെ ജ്വലിപ്പിക്ക പ്പെട്ട അന്മിയത്രെ (അത്)!- (7) (എന്നുവെച്ചാൽ) ഹൃദയങ്ങ ളിൽ (കയറിച്ചെന്ന്) എത്തിനോക്കു ന്നത്. (8) നിശ്ചയമായും, അത് അവരു ടെമേൽ അടച്ചുമൂടപ്പെടുന്നതായി രിക്കും:- (9) നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) തൂണുകളിലായിക്കൊണ്ട്. (4) വേണ്ട നിശ്ചയമായും അവൻ ഇടപ്പെടും, എറിയപ്പെടും "ഹുത്വമഃ'യിൽ (5) നിനക്ക് എന്തറിയാം "ഹുത്വമഃ' എന്താണെന്ന് (6) അല്ലാഹുവിന്റ അന്മിയാണ് കത്തിക്ക (ജ്വലിപ്പിക്ക)പ്പെട്ട (7) എത്തിക്കുന്നതായ, കയറിച്ചെല്ലുന്നതായ ഹൃദയങ്ങളുടെമേൽ (8) നിശ്ചയമായും അത് അവരുടെമേൽ അടച്ചുമൂടപ്പെട്ടതായിരിക്കും (9) ചില തൂണുകളിലായിട്ട് നീട്ടിയുണ്ടാക്കപ്പെട്ട, നീണ്ട (വമ്പിച്ച) (ഹുത്വമഃ) എന്നത് നരകത്തിന്റെ വിശേഷണനാമങ്ങളിൽ ഒന്നാകുന്നു. അതിൽ ഇടപ്പെടുന്ന ഏതൊരു വസ്തുവെയും കത്തിച്ചു നശിപ്പിക്കുമാറ് അതികഠിനമായത് എന്ന് സാരം. ഇതിന്റെ ഒരു വിശദീകരണമത്രെ തുടർന്നുകാണുന്നത്. സാധാരണ അറിയപ്പെ ടുന്ന അന്മിയല്ല നരകാന്മി. അല്ലാഹു പ്രത്യേകം തയ്യാറാക്കിവെച്ചിട്ടുള്ള കഠിനകഠോര മായ ഒരു പ്രത്യേക അന്മിയാണത്. മാംസമോ, ബാഹ്യാവയവങ്ങളോ മാത്രമല്ല ആ അന്മി എരിച്ചു കളയുന്നത്. ഹൃദയങ്ങളുടെ ഉള്ളോട്ട് കയറിച്ചെന്ന് അവയെയും അത് കടന്നാക്രമിക്കുന്നതാണ്. മാത്രമല്ല, വമ്പിച്ച നെടുംതൂണുകൾക്കുള്ളിൽ അവർ ബന്ധി ക്കപ്പെടുകയും, വാതിലുകൾ അടച്ചു മൂടപ്പെടുകയും ചെയ്യുന്നു. അങ്ങനെ, യാതൊരു യാതൊരു പഴുതും കിട്ടാതെ നാനാഭാഗത്തൂടെയും അവർ നിത്യയാതന അനുഭവിച്ചുകൊണ്ടിരിക്കയും ചെയ്യും. എന്നിങ്ങനെ നരകശിക്ഷ യുടെ ഗൗരവത്തെപ്പറ്റി അല്ലാഹു വർണിച്ചിരിക്കുകയാണ്. ഇതെല്ലാം പരലോക സംബ ന്ധമായ അദൃശ്യകാര്യങ്ങളാകകൊണ്ട് കൂടുതൽ വിശദീകരണങ്ങളൊന്നും സാധ്യമല്ല. അല്ലാഹുവിന്റെ വിവരണത്തിൽ നിന്നുതന്നെ അതിന്റെ ഗൗരവം ബുദ്ധിയുള്ളവർക്കെല്ലാം മനിലാക്കാമല്ലോ. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ.