QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-'Asr

ٱلْعَصْر

Muhammad Amani Moulavi (d. 1987) · Surah 103 · 3 verses

103:1–3

وَٱلۡعَصۡرِ

إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ

ആമുഖം: അസ്വ്യ്യ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 3 ഉബൈദുല്ലാഹിബ്നു ഹഫ്സ്വഃ (റ) പറഞ്ഞതായി ഇമാം ത്വബ്റാനീ (റ) ഉദ്ധരിച്ചി രിക്കുന്നു: "നബി തിരുമേനി ˜ യുടെ സ്വഹാബികളിൽ രണ്ടുപേർ തമ്മിൽ കണ്ടുമുട്ടി യാൽ, ഒരാൾ മറ്റേയാളെ ആദ്യന്തം ഓതിക്കേൾപ്പിക്കാതെ അവർ പിരിഞ്ഞു പോകാറില്ല. അനന്തരം ഒരാൾ മറ്റേയാൾക്ക് സലാം ചൊല്ലി (പിരിഞ്ഞു) പോകും.' ഇമാം (റ) ഇൗ സൂറത്തിനെപ്പറ്റി പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "ഇൗ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും ജനങ്ങൾക്ക് ഇത് മതിയാകുമായിരുന്നു. കാരണം, എല്ലാ വിജ്ഞാനങ്ങളും അതുൾക്കൊണ്ടിരിക്കുന്നു.' അവയുടെ മൗലികമായ വശങ്ങൾ സംക്ഷിപ്തമായി അതിൽ അടങ്ങിയിട്ടുണ്ടെന്ന് സാരം. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) കാലംതന്നെയാണ (സത്യം)! (2) നിശ്ചയമായും, മനുഷ്യൻ നഷ്ടത്തിൽ തന്നെയാണ്;- (3) വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും, യഥാർത്ഥത്തെക്കുറിച്ച് അന്യോന്യം "വസ്വിയ്യത്ത്' ധ ബലമായ ഉപദേശം പ ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം "വസ്വിയ്യത്ത്' ചെയ്യു കയും ചെയ്തവരൊഴികെ. ധ ഇവർ മാത്രം നഷ്ടത്തിലല്ല. പ (1) കാലംതന്നെയാണ (2) നിശ്ചയമായും മനുഷ്യൻ നഷ്ടത്തിൽ തന്നെ (3) യാതൊരുവരൊഴികെ വിശ്വസിച്ച സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത അന്യോന്യം വസ്വിയ്യത്തും ചെയ്ത യഥാർത്ഥത്തെ (സത്യത്തെന്യായത്തെകടമയെവേണ്ട തിനെ)പ്പറ്റി അന്യോന്യം വസ്വിയ്യത്തും ചെയ്ത ക്ഷമ (സഹനം) കൊണ്ട് നല്ലതോ ചീത്തയോ, ചെറുതോ വലുതോ, സാധാരണമോ അസാധാരണമോ, സന്തോ ഷകരമോ, സന്താപകരമോ ഏതായിരുന്നാലും ശരി, കാലാകാലങ്ങളിൽ നടമാടിക്കൊ ണ്ടിരിക്കുന്ന എണ്ണമറ്റ സംഭവങ്ങളെല്ലാംതന്നെ കാലത്തിന്റെ കണ്ണികളിൽ ഒതുങ്ങിനിൽക്കു ന്നവയത്രെ. കാലം സാക്ഷിയാവാത്തകാലം സ്പർശിക്കാത്തകാര്യങ്ങളോ, കാരണ ങ്ങളോ, ചരിത്രങ്ങളോ ഇല്ല. എന്നാൽ, മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ആദ്യംതൊട്ടവസാനം വരേക്കും ബാധകമായ ഒരു നിയമംകാലമുള്ളകാലത്തോളം നീക്കുപോക്കില്ലാതെ സ്ഥിരപ്പെട്ടു നിൽക്കുന്ന ഒരു യാഥാർത്ഥ്യംകാലത്തെ മുൻനി റുത്തി സത്യംചെയ്തുകൊണ്ട് അല്ലാഹു നമ്മെ അറിയിക്കുന്നു. സത്യവിശ്വാസം, സൽക്കർമങ്ങൾ, യഥാർത്ഥത്തെപ്പറ്റി പരസ്പരം ഉപദേശിക്കൽ, ക്ഷമയെപ്പററി പരസ്പരം ഉപദേശിക്കൽ എന്നീ നാല് കാര്യങ്ങൾ അനുഷ്ഠിക്കാത്ത മനുഷ്യരെല്ലാം നഷ്ടക്കാരാ ണ്. അഥവാ അനുഷ്ഠിച്ചവർ മാത്രമാണ് ലാഭം നേടിയവർ. ഇതാണ് ആ യാഥാർത്ഥ്യം. ഭൗതികനേട്ടങ്ങളിലോ, ഐഹിക വ്യാപാരങ്ങളിലോ, സ്വാർത്ഥതാൽപര്യങ്ങളിലോ, സുഖാഡംബരങ്ങളിലോ നേരിട്ടേക്കുന്ന നഷ്ടമല്ല ഇവിടെ ഉദ്ദേശിക്കുന്ന നഷ്ടം. അല്ലാഹു ഉദ്ദേശിച്ച നഷ്ടം ഏതായിരിക്കുമെന്ന് കണ്ടുപിടിക്കുവാൻ വലിയ ബുദ്ധിയോ യുക്തിയോ ഒന്നും വിനിയോഗിച്ചു സാഹസപ്പെടേണ്ടതില്ല. അത് അല്ലാഹുതന്നെ പലപ്പോഴും നമുക്ക് വിവരിച്ചു തന്നിട്ടുള്ളതാകുന്നു. ഉദാഹരണമായി: (1) സൂ: കഹ്ഫ് 102 - 106 നോക്കുക. ഇഹത്തിൽവെച്ച് ചെയ്ത കർമങ്ങൾ പാഴായി ത്തീരുകയും, അതോടൊപ്പം തങ്ങൾ ചെയ്യുന്നത് നല്ലതാണെന്ന് വിചാരിക്കുകയും ചെയ്യു അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടേ ണ്ടിവരുന്നതിലും അവിശ്വസിച്ചത് നിമിത്തം മുൻചെയ്ത കർമങ്ങളെല്ലാം ഫലശൂന്യമായി നരകശിക്ഷക്ക് ഏറ്റവും വലിയ നഷ്ടക്കാരെന്നാണ് അവിടെ അല്ലാഹു പറയുന്നത്. (2) സൂ: മുനാഫിക്വൂൻ 9 നോക്കുക. സ്വത്തുക്കളും മക്കളും നിമിത്തം ദൈവസ്മര ണയിൽ അശ്രദ്ധരായിത്തീർന്നവരാണ് നഷ്ടക്കാർ എന്ന് അവിടെ പറയുന്നു. (3) സൂ: ഹജ്ജ് ൽ പറഞ്ഞതിന്റെ സാരം, നന്മ ബാധിക്കുമ്പോൾ മന മാധാനപ്പെ ട്ടും, തിന്മ ബാധിക്കുമ്പോൾ സ്ഥിതി അവതാളത്തിലായികൊണ്ടും ചഞ്ചല അല്ലാഹുവിന് ആരാധനനടത്തുന്നവരുടെ നഷ്ടമാണ് ഇഹത്തിലും പരത്തിലുമുള്ള സ്പഷ്ടമായ നഷ്ടം എന്നത്രെ. (4) ഇസ്ലാമല്ലാത്ത ഒരു മതത്തെ ആരെങ്കിലും അന്വേഷിക്കുന്നപക്ഷം അത് സ്വീകാ ര്യമല്ലെന്നും, അവൻ പരലോകത്ത് നഷ്ടക്കാരനാണെന്നും, സൂ: 85 ലും പറയുന്നു. അപ്പോൾ, അല്ലാഹു ഉദ്ദേശിക്കുന്ന നഷ്ടം ഏതാണെന്ന് മറ്റെവിടെയും പരതി നോക്കാതെ ഇതിൽനിന്നെല്ലാം മനിലായല്ലോ. കേവലം നാമമാത്രനഷ്ടങ്ങ നാല് കാര്യങ്ങളാണ് അല്ലാഹു ഉപാധിയായി എടുത്തുകാട്ടുന്ന ത്. 1 -ാമത് വിശ്വാസം. അതായത്, അല്ലാഹുവിലും അവന്റെ പ്രവാചകൻമാരിലും, വേദ ഗ്രമ്ലങ്ങളിലും, അന്ത്യനാൾ തുടങ്ങിയ കാര്യങ്ങളിലുമുള്ള വിശ്വാസം. വിശ്വാസം നാമ മാത്രമായാൽപോരാ. ദൃഢമായതും, സൽക്കർമങ്ങൾക്ക് പ്രചോദനം നൽകുന്നതുമായി രിക്കണം. (സൂ: ഹുജുറാത്ത് 14- 15 ഉം മറ്റും നോക്കുക) 2 -ാമത് സൽക്കർമം പ്രവർത്തി ക്കൽ. മേൽപറഞ്ഞ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ജീവിതത്തിന്റെ തുറകളിലും അനുസരിക്കപ്പെടേണ്ടതുള്ള നിയമനിർദ്ദേശങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അല്ലാഹുവിന് ചില ആരാധ നാകർമങ്ങൾ മാത്രം നിർവഹിക്കുന്നതുകൊണ്ട് ഒരാൾ സൽക്കർമിയായിത്തീരുന്നതല്ല. മറിച്ച് ജനങ്ങളോടും സഹസൃഷ്ടികളോടും തന്നോട് തന്നെയും പാലിക്കേണ്ടുന്ന കട മകളും മര്യാദകളും പാലിക്കുമ്പോഴേ ഒരാൾ ശരിയായ സൽക്കർമിയായിത്തീരുകയു ള്ളൂ. 3 -ാമത് പരസ്പരം വിശ്വാസപരമായോ കർമപരമായോ വേണ്ടപ്പെട്ടതും സ്ഥിരപ്പെട്ടതുമായ എല്ലാ വസ്വിയ്യത്ത് ചെയ്യുകയാണ്. ഇന്ന കാര്യം ഇന്നപ്രകാരമാണ് വേണ്ടത് എന്ന് പറഞ്ഞുകൊടുത്താൽ മാത്രം പോരാ. അത് പ്രവർത്തനത്തിൽ വരുത്തുവാൻ പ്രേരിപ്പിക്കുമാറ് സദുപദേശരൂപ ത്തിലും, ബലവത്തായ രീതിയിലും ആയിരിക്കേണ്ടതുണ്ട് എന്നാണ് "വസ്വിയ്യത്ത്' ( ഗ്നിട്ടുക്കഡിവ ) എന്ന പ്രയോഗം കാണിക്കുന്നത്. ( ) വേണ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഉപദേശം നൽകലും വെറുക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിരോധിക്കലും ( ) മുസ്ലിക ളുടെ പൊതുകടമയാണെന്ന കാര്യം ഇവിടെ സ്മരണീയമാകുന്നു. വ്യക്തിപരമെന്നോ, സാമൂഹ്യമെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യത്തിലും ഓരോരുത്തനും അവനവന്റെ കഴിവനുസരിച്ച് ഇത് നിർവഹിക്കുവാൻ ബാധ്യസ്ഥനാകുന്നു.നാലാമത്തേത് ക്ഷമയെ പറ്റി പരസ്പരം വസ്വിയ്യത്ത് ചെയ്യലത്രെ. ജനങ്ങൾക്ക് സത്യോപദേശങ്ങൾ നൽകുമ്പോൾ അതിന്നെതിരിൽ നേരിട്ടേക്കാവുന്ന എതിർപ്പുകളെയും, വിഷമങ്ങളെയും സഹിക്കുക, ആപത്തുകളിലും, പരീക്ഷണങ്ങളിലും ക്ഷമ കൈകൊള്ളുക, അനുവദനീയമല്ലാത്ത കാര്യങ്ങൾ വർജ്ജിക്കുകയോ കൽപിക്കപ്പെട്ട കാര്യങ്ങൽ അനുഷ്ഠിക്കുകയോ ചെയ്യു ന്നതിൽ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെ ക്ഷമാപൂർവ്വം തരണം ചെയ്യുക എന്നിവ യെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇന്നത്തെപ്പോലെ പരിസരവും സമൂഹവും സദാചാരമൂ ല്യങ്ങളിൽനിന്ന് അകന്നുപോകുംതോറും ക്ഷമയുടെ വൃത്തം വിപുലമായിത്തീരുകയും, പരസ്പരം ക്ഷമയെപ്പറ്റി ഉപദേശിക്കുന്നതിന്റെ ആവശ്യകത വർദ്ധിക്കുകയുമാണ് ചെയ്യു ന്നത്. ( ) വലുപ്പം നോക്കുമ്പോൾ വളരെ ചെറുതാണെങ്കിലും, ഒരു വ്യാഖ്യാ നമൊന്നും കൂടാതെത്തന്നെ ഉള്ളടക്കം വ്യക്തമായതും, അതിവിപുലവും അർത്ഥഗർഭ വുമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതുമാണ് ഇൗ സൂറത്ത് എന്ന് കാണാം. വ്യക്തിക ളുടെയും സമുദായത്തിന്റെയും വിജയമാർഗങ്ങൾ മുഴുവനും അതിൽ സംക്ഷിപ്തമായി വിവരിക്കപ്പെട്ടിരിക്കുന്നു. തക്കം കാണുമ്പോഴെല്ലാം വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ഭൗതിക താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കാറുള്ള ചില ആധുനിക വാദികൾ ഇൗ സൂറത്തിന് അവരുടെ വക ഒരു പുതിയ അർത്ഥവ്യാഖ്യാനം കൽപ്പിച്ച് കാണുകയു ണ്ടായി. അത് ഏതാണ്ടിങ്ങിനെ വിവരിക്കാം: പഞ്ചസാരക്ക് മധുരമുണ്ട്, അമേരിക്കയിലെ ( ) വഴി ഇന്ത്യയിൽ കേൾക്കാം, പരിഷ്കരിച്ച ബഹിരാകാശ വാഹന ങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യന് ചന്ദ്രനിലും മറ്റ് ഗോളങ്ങളിലും പോയിവരുവാൻ കഴിയും എന്നിവ പോലെയുള്ള "യാഥാർത്ഥ്യങ്ങളിൽ വിശ്വസിക്കുക'യും, അവ പ്രായോ ഗികമാക്കുവാൻ വേണ്ടുന്ന "സൽക്കർമങ്ങൾ പ്രവർത്തിക്കുക'യും അങ്ങനെയുള്ള "യാഥാർത്ഥ്യങ്ങളെക്കു'റിച്ചും, അവ പ്രാവർത്തികമാക്കുന്നതിൽ നേരിടുന്ന വിഷമങ്ങൾ "സഹിക്കുന്നതിനെ'ക്കുറിച്ചും പരസ്പരം ഉപദേശിക്കുകയും ചെയ്യാതിരുന്നാൽ മനു ഷ്യന്റെ "ജീവിതപുരോഗതി' നഷ്ടപ്പെടും. ഇൗ നാല് ഗുണങ്ങൾകൊണ്ടാണ് യൂറോ പ്യൻ സമുദായങ്ങൾ ലോകത്ത് വമ്പിച്ച പുരോഗതി പ്രാപിച്ചത്. ഇതാണ് അതിന്റെ ചുരുക്കം ( ) ആശ്ചര്യം! ഇൗ വ്യാഖ്യാനത്തിൽ നിന്ന് അല്ലാഹുവിന്റെ എത്രയോ പരിശുദ്ധം തന്നെ! ഭൗതിക ലാഭനഷ്ടങ്ങളുടെയും ജയാപജയങ്ങളുടെയും മാനദണ്ഡങ്ങളായി ഇവർ സമർത്ഥിക്കുന്ന ഇൗ സമർത്ഥനം അതിന്റെ മുഖവിലക്കു തന്നെ നമുക്കും തെല്ലൊക്കെ വകവെക്കാം. പക്ഷേ, സൂറത്തുൽ അസ്വ്റിന്റെ ആശയവും താൽപര്യവും അതുമായി അൽപബന്ധം പോലുമില്ലതന്നെ. അല്ലാഹുവിലും നിലും ശരിക്ക് വിശ്വസിക്കുന്ന ഒരു മുസ്ലിമിന് -അയാൾ വളരെ വിവരസ്ഥനൊന്നുമ ല്ലെങ്കിലും ശരികേവലം എന്തോ താൽപര്യപൂർവ്വം പുതുതായി ചമക്കപ്പെട്ട ഒരു കടുത്ത ദുർവ്യാഖ്യാനമാണിതെന്ന് മനിലാക്കുവാൻ പരസഹായമൊന്നും ആവശ്യമില്ല. 18, 19 എന്നീ രണ്ട് തിരുവചനങ്ങൾ ഇൗ സന്ദർഭത്തിൽ ഓർമി ക്കുന്നത് നന്നായിരിക്കും. (സാരം: ക്ഷണികമായ ഇൗ ലോകത്തെ ആരെങ്കിലും ഉദ്ദേശിക്കുന്നതായാൽ, നാം വേണമെന്ന് വെക്കുന്നത് അവിടത്തിൽ അവന് നാം ക്ഷണത്തിൽ കൊടുക്കുന്നതാണ്. പിന്നീട് അവന് നരകത്തെ നാം ഏർപ്പെടുത്തിക്കൊടുക്കും. ആക്ഷേപിക്കപ്പെട്ടവനായും, നിന്ദിക്കപ്പെട്ടവനായും കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശി ക്കുകയും അവൻ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരി ശ്രമം പരിശ്രമിക്കുകയും ചെയ്താൽ അങ്ങനെയുള്ളവരുടെ പരിശ്രമം നന്ദിചെയ്യപ്പെടു ന്നതായിരിക്കും.) ധ പ