102:1–2أَلۡهَىٰكُمُ ٱلتَّكَاثُرُ
حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ
ആമുഖം: തകാഥുയ്യ അവതരിച്ചത് - വചനങ്ങൾ 8 പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) പരസ്പരം പെരുപ്പം കാണി ക്കൽ നിങ്ങളെ അശ്രദ്ധയിലാക്കിയി രിക്കയാണ്,- (2) നിങ്ങൾ ക്വബ്ർ സ്ഥാനങ്ങളെ സന്ദർശിക്കുന്നത്വരേക്കും. (1) നിങ്ങളെ അശ്രദ്ധയിലാക്കി, മിനക്കെടുത്തിയിരിക്കുന്നു പെരു പ്പം നടിക്കൽ, ആധിക്യം കാട്ടൽ (2) നിങ്ങൾ സന്ദർശിക്കുന്നതുവരേക്കും ക്വബ്ർ (ശ്മശാന) സ്ഥാനങ്ങളെ ധനം, മക്കൾ മുതലായ ഐഹിക സുഖസൗകര്യങ്ങൾ എനിക്ക് മറ്റുള്ളവരെക്കാൾ അധികമുണ്ടെന്ന നാട്യത്തിനും, അധികമുണ്ടായിരിക്കണമെന്നുള്ള മൽസര മനഃസ്ഥി തിക്കുമാണ് ഞ്ചഗസ്ലന്ദഖ (പെരുപ്പം കാണിക്കൽ) എന്ന് പറയുന്നത്. സൂഃ ഹദീദ് 20 ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: "അറിഞ്ഞുകൊള്ളുവിൻ, നിശ്ചയമായും ഐഹിക ജീവിതമെന്നത് കളിയും, വിനോദവും, അലങ്കാരവും, നിങ്ങൾ തമ്മിൽ തമ്മിൽ അഭിമാനം നടിക്കലും, സ്വത്തുക്കളിലും മക്കളിലും പെരുപ്പം നടിക്കലും മാത്രമാകുന്നു ( ക്വബ്ർ സ്ഥാനം (ശ്മശാനം) മരണപ്പെട്ടു സുഖസൗകര്യങ്ങളിൽ വ്യാപൃതമാ കുകയും, ഭാവിയെക്കുറിച്ചുള്ള ശ്രദ്ധനഷ്ടപ്പെടുകയും ചെയ്യുന്നതിനെപ്പറ്റിയാണ് അല്ലാഹു താക്കീത് ചെയ്യുന്നത്. ധനവും മക്കളുമെല്ലാം നല്ലത്തന്നെ. അത്യാവശ്യമാണ്. പക്ഷേ, അതിൽമാത്രം ശ്രദ്ധചെലുത്തുക, അത് സർവപ്രധാനമായി ഗണിക്കുക, അങ്ങനെ ഭാവി യെപ്പറ്റി ബോധമില്ലാതായിത്തീരുക, ഇതാണ് ആക്ഷേപകരം. (പെരുപ്പം കാണിക്കൽ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു) എന്ന നബി ˜ പറയുകയുണ്ടായി: "ആദമിന്റെ മകൻ (മനുഷ്യൻ) പറയും: "എന്റെ ധനം! എന്റെ ധനം!' എന്ന്. (ഹേ, മനുഷ്യാ,) നീ തിന്നുതീർത്തതോ, അല്ലെ ങ്കിൽ നീ ഉടുത്തു പഴക്കിയതോ, അല്ലെങ്കിൽ നീ ധർമം കൊടുത്തു നടപ്പിൽ വരുത്തി യതോ ല്ലാതെ, നിന്റെ ധനത്തിൽനിന്ന് നിനക്ക് വല്ലതും ഉണ്ടോ?' (അ; മു; തി.) മുസ്ലിമിന്റെ നിവേദനത്തിൽ ഇത്രയും കൂടിയുണ്ട്. "ഇതല്ലാത്തതെല്ലാം പോയിപ്പോകു ന്നതും ജനങ്ങൾക്കായി നീ വിട്ടുകൊടുക്കുന്നതുമാണ്.' (മു.) ഐഹിക സുഖസൗകര്യ ങ്ങൾ ഒരാൾക്ക് എത്രതന്നെ ലഭിച്ചിരുന്നാലും, അതിൽനിന്ന് യഥാർത്ഥത്തിൽ അവന് ഉപയോഗപ്പെടുന്നത് ഏറ്റവും ചുരുങ്ങിയ ഒരളവുമാത്രമാണ്; അതുപോലും ദീർഘകാലം നിലനിൽക്കുന്നതുമല്ല; എല്ലാം ക്ഷണികമാണ്; ഒടുക്കം മറ്റുള്ളവർക്ക് അവ ഒന്നടങ്കം വിട്ടുകൊടുക്കേണ്ടതുമാണ്. എന്നിരിക്കെ, അതിന് അമിതമായ പ്രാധാന്യം നൽകുക യും, അതേസമയത്ത് പാരത്രികമായ കാലാകാല ജീവിതത്തെപ്പറ്റി വിസ്മരിക്കുകയും ചെയ്യുന്നതിൽപരം വിഡ്ഢിത്തം മറ്റെന്തുണ്ട്?! അല്ലാഹു താക്കീത് ചെയ്യുന്നു:-
102:3–8كَلَّا سَوۡفَ تَعۡلَمُونَ
ثُمَّ كَلَّا سَوۡفَ تَعۡلَمُونَ
كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ
Passage continues through verse 102:8.
(3) വേണ്ടാ, വഴിയെ നിങ്ങൾക്ക് അറിയാറാകും! (4) പിന്നെ, വേണ്ടാ! വഴിയെ നിങ്ങൾക്ക് അറിയാറാകും! (5) വേണ്ടാ! നിങ്ങൾ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കിൽ! ധ എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യു മായിരുന്നില്ല. പ (6) ജ്വലിക്കുന്ന നരകത്തെ നിശ്ച യമായും നിങ്ങൾ കാണുകതന്നെ ചെയ്യും. (7) പിന്നെ, നിശ്ചയമായും, നിങ്ങൾ അതിനെ ദൃഢമായ കൺകാ ഴ്ചയായി കാണുകതന്നെ ചെയ്യും. (8) പിന്നീട് അന്നത്തെ ദിവസം, നിങ്ങളോട് സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും! (3) കാഴ്ചയായി, ഉറപ്പ് തന്നെയായി (8) പിന്നെ നിശ്ചയമായും നിങ്ങൾ ചോദിക്കപ്പെടും അന്നത്തെ ദിവസം സുഖാനുഗ്രഹത്തെപ്പറ്റി ഇഹത്തിൽവെച്ച് മനുഷ്യൻ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാ സുഖസൗക ര്യങ്ങളെക്കുറിച്ചും -അതെങ്ങനെ കിട്ടി, എന്തിൽ വിനിയോഗിച്ചു എന്നൊക്കെമനു ഷ്യൻ ചോദ്യം ചെയ്യപ്പെടും. കത്തിജ്വലിക്കുന്ന നരകം കൺമുമ്പിൽ ഹാജരാക്കപ്പെട്ടിട്ടു മുണ്ടായിരിക്കും. ഈ അവസരത്തിൽ, തൃപ്തികരമായ മറുപടി നൽകി രക്ഷപ്പെടുവാൻ സാധിക്കുമാറാകണമെങ്കിൽ, ഈ "പെരുപ്പം കാണിക്കൽ' അവസാനിപ്പിച്ചേപറ്റൂ. ഇതെല്ലാം കേവലം ചില ഊഹവാർത്തകളല്ല. സുദൃഢവും, അനുഭവത്തിൽ കണ്ടറിയുവാനിരിക്കു ന്നതുമായ യാഥാർത്ഥ്യങ്ങളാകുന്നു. അല്ലാഹു പറയുന്നു: (നിശ്ചയമായും, കേൾവി, കാഴ്ച, ഹൃദയം എന്നിവയെല്ലാംതന്നെ, അതതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. 36.) നബി ˜ പറയുന്നു: "അഞ്ച് കാര്യങ്ങ ളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ, ക്വിയാമത്ത്നാളിൽ ആദമിന്റെ മകന്റെ (മനുഷ്യ ന്റെ) കാലടികൾ (വിചാരണ നിലയം വിട്ട്) നീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെ പ്പറ്റി അത് എന്തിൽ വിനിയോഗിച്ചു തീർത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത് എന്തിൽ നശിപ്പിച്ചുവെന്നും, അവന്റെ ധനത്തെപ്പറ്റി അത് എവിടെനിന്ന് സമ്പാദിച്ചുവെ ന്നും, എന്തിൽ ചിലവഴിച്ചുവെന്നും, അവന് അറിയാവുന്ന കാര്യത്തിൽ അവൻ എന്താണ് പ്രവർത്തിച്ചത് എന്നും' (തി.) ഇമാം മുസ്ലിം (റ) മുതലായവർ നിവേദനം ചെയ്ത ഒരു ഹദീഥിന്റെ രത്നച്ചുരുക്കം ഇപ്രകാരമാണ്: നബി തിരുമേനി ˜ യും, അബൂബക്ർ (റ), ഉമർ (റ) എന്നിവരും വളരെ വിശന്നുവലഞ്ഞ ഒരവസരത്തിൽ ഒരു അൻസ്വാരി അവരെ സൽക്കരിക്കുകയുണ്ടായി. ആദ്യം അദ്ദേഹം അവർക്ക് ഈത്തപ്പഴം നൽകി. തുടർന്ന് ഒരു ആട്ടിനെ അറുത്ത് ഭക്ഷ ണവും നൽകി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തിരുമേനി ഇങ്ങനെ പറഞ്ഞു: "തീർച്ച യായും, ക്വിയാമത്തുനാളിൽ ഇതിനെക്കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടിൽനിന്ന് വിശപ്പാണ് നിങ്ങളെ പുറത്താക്കിയത്. എന്നിട്ട് നിങ്ങൾക്ക് ഇത് (ഈ സൽക്കാരം) ലഭിക്കാതെ നിങ്ങൾ മടങ്ങേണ്ടി വന്നില്ല. ഇത് (അല്ലാഹു നൽകിയ) സുഖാ നുഗ്രഹമാകുന്നു.' (മു; ജ) അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്ന സജ്ജ നങ്ങളിൽ അവൻ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ. ആമീൻ. ൽപ്പറ