101:1–3ٱلۡقَارِعَةُ
مَا ٱلۡقَارِعَةُ
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
ആമുഖം: വചനങ്ങൾ പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) മുട്ടി അലക്കുന്ന (ആ ഭയങ്കര) സംഭവം! (2) മുട്ടി അലക്കുന്ന സംഭവം എന്നാൽ എന്താണ്?! (3) മുട്ടി അലക്കുന്ന സംഭവം എന്നാൽ എന്താണെന്ന് നിനക്ക് എന്ത റിയാം?! (1) മുട്ടി അലക്കുന്ന സംഭവം (2) എന്താണ് മുട്ടി അലക്കുന്ന സംഭവം (3) നിനക്ക് എന്തറിയാം മുട്ടി അലക്കുന്ന സംഭവം എന്താ ണെന്ന് "വളരെ ഊക്കോടെ മുട്ടി അലക്കുന്നത്, മുട്ടി അലക്കുന്നതുമൂലം ഉണ്ടാകുന്ന കടുത്ത "ശബ്ദം' എന്നൊക്കെയാണ് എന്ന വാക്കിന്റെ അർത്ഥം. ക്വിയാ മത്ത് നാളാണ് ഇവിടെ വിവക്ഷ. കാഹളം ഊതുന്നതുകൊണ്ടും, ലോകമാസകലം തട്ടി ത്തകരുന്നതുകൊണ്ടും ഉണ്ടാകുന്ന ഘോരശബ്ദവും, തുടർന്നുണ്ടാകുന്ന വമ്പിച്ച ഭീക രാവസ്ഥകളും കാരണമായി ക്വിയാമത്ത്നാളിന് ആ പേർ നൽകപ്പെട്ടിരിക്കുന്നു. ഈ വചനങ്ങളിൽ ആ ദിവസത്തിന്റെ ഗൗരവത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് അന്നത്തെ ചില സംഭവവികാസങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
101:4–5يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
(4) (അതെ) മനുഷ്യൻ ചിന്നിച്ചി തറിയ പാറ്റപോലെ ആയിത്തീരുന്ന ദിവസം!- (5) പർവതങ്ങൾ കടയപ്പെട്ട രോമംപോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)! ധ അന്നാണ് ആ സംഭവം. പ (4) ആയിത്തീരുന്ന ദിവസം മനുഷ്യർ പാറ്റപോലെ പരത്ത (നിരത്ത)പ്പെട്ട, ചിന്നിച്ചിതറിയ (5) പർവതങ്ങൾ ആയി ത്തീരുകയും രോമം പോലെ കടയപ്പെട്ട (ധൂളമായ) എന്തുവേണം, എന്താണ് സംഭവിക്കുക, ഭാവി എന്തായിരിക്കും എന്നൊന്നും അറി യാതെ അന്ന് മനുഷ്യകോടികൾ അന്തംവിട്ട് ഭയവിഹ്വലരായി ഇയ്യാംപാറ്റക്കൂട്ടങ്ങളെ പ്പോലെ ചിന്നിച്ചിതറുകയും നിശ്ചലമായി ഉറച്ചുനിൽക്കുന്ന ഈ കൂറ്റൻ പർവതങ്ങളെല്ലാം അന്ന് കടഞ്ഞ രോമമെന്നോണം ധൂളം ധൂളമായി തട്ടി നിരത്തപ്പെടുകയും ചെയ്യും. ഒടു വിൽ കലാശം എന്തായിരിക്കും? അല്ലാഹു പറയുന്നു:-
101:6–11فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
فَهُوَ فِي عِيشَةٖ رَّاضِيَةٖ
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
Passage continues through verse 101:11.
(6) അപ്പോൾ, യാതൊരുവന്റെ (അഥവാ തൂക്കം) ഘനംതൂങ്ങിയോ അവൻ;- (7) അവൻ, തൃപ്തികരമായ ജീവിതത്തിലായിരിക്കും. (8) എന്നാൽ, യാതൊരുവന്റെ (അഥവാ തൂക്കം) ലഘുവായോ അവനാകട്ടെ, (9) അവന്റെ സങ്കേതം "ഹാവിയഃ' ധ അഗാധ നരകം പ ആകുന്നു. (10) അത് ധ "ഹാവിയഃ' പ എന്താ ണെന്ന് നിനക്ക് എന്തറിയാം?!- (11) ചുടേറിയ അന്മിയത്രെ! (6) അപ്പോൾ ആർ, യാതൊരുവൻ ഘനപ്പെട്ടു, ഭാരം തൂങ്ങി അവന്റെ തുലാ് (തൂക്കം)കൾ (7) അപ്പോഴവൻ ഒരു ജീവിതത്തിലായി രിക്കും, ഉപജീവനത്തിലാണ് തൃപ്തികരമായ (8) എന്നാൽ യാതൊരു വനോ ലഘുവായി, നേർമയായി അവന്റെ (9) ന്നാലവന്റെ മാതാവ്, തള്ള (സങ്കേതസ്ഥാനം) ഹാവിയത്താണ് (10) നിനക്ക് എന്തറിയാം അതെന്താണെന്ന് (11) അന്മിയത്രെ ചൂടേറിയ, കടുത്ത ചൂടുള്ള എന്ന വാക്കിന് "മാതാവ്, ഉമ്മ, തള്ള, മൂലം, പ്രധാനഭാഗം, മർമം, കേന്ദ്ര സ്ഥാനം, സങ്കേതം' എന്നിങ്ങനെ സന്ദർഭോചിതം പല അർത്ഥങ്ങളും വരുന്നതാണ്. ഒരു ശിശുവിന് അഭയകേന്ദ്രമായുള്ളത് അതിന്റെ മാതാവാണല്ലോ. എന്നാൽ കുറ്റവാളി കൾക്ക് അഭയകേന്ദ്രമായി വല്ലതും ഉണ്ടോ? അഥവാ ഉണ്ടെങ്കിൽ, അത് നരകം മാത്രമാ കുന്നുവെന്നാണ് 9 -ാം വചനത്തിൽ സൂചന. "ഹാവിയഃ' ( ഗ്നിഷുവസ്ലിഴ ) എന്നാൽ "വീഴുന്നത്, ആണ്ടുപോകുന്നത്' എന്നൊക്കെ വാക്കർത്ഥം, നരകമാണ് വിവക്ഷ. അത്യഗാധമായ ഒരു തീക്കുണ്ടാരമായതുകൊണ്ട് അതിന് ആ പേർ പറയപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കർമങ്ങളെല്ലാം ക്വിയാമത്തുനാളിൽ തൂക്കിക്കണക്കാക്കപ്പെടുന്നതാ ണെന്ന് പല സ്ഥലത്തും പ്രസ്താവിച്ചുട്ടള്ളതാണ്. എന്നാൽ, എങ്ങനെയാണ് കർമങ്ങൾ തൂക്കിക്കണക്കാക്കുക? ആ തുലാ് ഏതുതരത്തിലുളളതായിരിക്കും? ഇതൊന്നും തിട്ടപ്പെടുത്തുവാൻ നമുക്ക് സാദ്ധ്യമല്ല. യാതൊരു ദുർവ്യാഖ്യാനവും നൽകാ തെയും, ഭൗതിക താരതമ്യപ്പെടുത്താതെയും നാം അത് വിശ്വസിക്കു ന്നു. അതെ, വിശ്വസിക്കണം. പക്ഷേ, ഒരു കാര്യം നമുക്ക് ഓർമിക്കാം. നമ്മുടെ ബാഹ്യ ദൃഷ്ടികൊണ്ട് കാണുവാൻ കഴിയാത്ത പല വസ്തുക്കളുടെയും അളവും തൂക്കവും കണക്കാക്കുന്നതിന് അൽപജ്ഞാനിയായ മനുഷ്യൻ വിവിധ ഉപകരണങ്ങൾ ഉപയോ ഗപ്പെടുത്തി വരുന്നു. അപ്പോൾ, ഇൗ ലോക പ്രകൃതിക്കതീതമായ പരലോകത്തുവെച്ച് മനുഷ്യകർമങ്ങളടക്കമുള്ള ഏത് കാര്യവും തൂക്കിക്കണക്കാക്കുവാനുള്ള ഒരു മാർഗം എല്ലാറ്റിന്റെയും സ്രഷ്ടാവായ അല്ലാഹുവിങ്കലുണ്ടായിരിക്കുമെന്ന് കാണുവാൻ പ്രയാ സമുണ്ടോ?! ഇല്ല തന്നെ. സൂ: അല്ലാഹു പറയുന്നു: (സാരം: അന്നത്തെ ദിവസം തൂക്കിനോക്കൽ യഥാർത്ഥമായുള്ളതാണ്. അപ്പോൾ, യാതൊരുവ രുടെ തൂക്കംഘനം തൂങ്ങിയോ അവരത്രെ ഭാഗ്യവാൻമാർ. യാതൊരുവരുടെ തൂക്കം ലഘുവായോ അവരത്രെ സ്വയം നഷ്ടപ്പെടുത്തിയവർ) ആ ഭാഗ്യനഷ്ടങ്ങളുടെ ഒരു വിശദീകരണമാണ് ഇൗ വചനങ്ങളിൽ അടങ്ങിയിരിക്കുന്നത്. അതെ, സൽകർങ്ങൾക്ക് മുൻതൂക്കം ലഭിച്ചവർ ഭാഗ്യവാൻമാരും സ്വർഗാവകാശികളും. അതിന് പിൻതൂക്കം വന്നുപോയവർ നഷ്ടക്കാരും നരകാവകാശികളും. അല്ലാഹു നമ്മെ സൽക്കർമങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന ഭാഗ്യവാൻമാരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.