QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Ma'arij

ٱلْمَعَارِج

Muhammad Amani Moulavi (d. 1987) · Surah 70 · 44 verses

70:1–6

سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ

لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ

مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ

Passage continues through verse 70:6.

ആമുഖം: വചനങ്ങൾ - വിഭാഗം പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) സംഭവി(ക്കുവാനിരി)ക്കുന്ന ശിക്ഷയെ ഒരു ചോദ്യകർത്താവ് ചോദിച്ചാവശ്യപ്പെടുകയാണ്,- 2 പ (അതെ) അവിശ്വാസികൾക്ക് (സംഭവിക്കുന്നത്); അതിനെ തടുക്കു ന്നതൊന്നും (തന്നെ) ഇല്ല,- 3 പ കയറിപ്പോകുന്ന സ്ഥാനങ്ങ ളുടെ അധിപനായ അല്ലാഹു വിൽനിന്ന് (സംഭവിക്കുന്നത്). 4 പ മലക്കുകളും "റൂഹും' (ആത്മാവും) അവങ്കലേക്ക് കയറി പ്പോകുന്നു, -അമ്പതിനായിരം കൊല്ലം വലുപ്പം ഉള്ളതായ ഒരു ദിവ സത്തിൽ! 5 പ എന്നാൽ (നബിയേ), നീ ഭംഗി യായ ക്ഷമ കൈ കൊള്ളുക. (6) നിശ്ചയമായും അവർ അതിനെ വിദൂരമായ ഒന്നായി കാണുന്നു; 7 പ നാം അതിനെ അടുത്ത തായും കാണുന്നു. 1 പ ചോദിച്ചു (ആവശ്യപ്പെട്ടു) ഒരു ചോദിക്കുന്നവൻ, ചോദ്യകർത്താവ് (ഒരാൾ) ശിക്ഷയെ, ശിക്ഷക്ക് സംഭവിക്കുന്ന (2) അവിശ്വാ സികൾക്ക് അതിനില്ല തടുക്കുന്നതൊന്നും, ഒരു തടവും (3) ല്ലാഹുവിങ്കൽനിന്ന് കയറുന്ന മാർഗങ്ങളുടെ (ആരോഹണസ്ഥാനങ്ങ ളുടെസോപാനങ്ങളുടെപദവികളുടെ) ഉടമയായ (അധിപനായ) (4) കയറുന്നു, ആരോഹണം ചെയ്യും മലക്കുകൾ റൂഹും (ആത്മാ വും) അവങ്കലേക്ക് ഒരു ദിവസത്തിൽ അതിന്റെ തോത് (അളവ്വലുപ്പംകണക്ക്) ആകുന്നു അമ്പതിനായിരം കൊല്ലം (5) എന്നാൽ ക്ഷമിക്കുക ഭംഗിയായ (നല്ല) ക്ഷമ (6) നിശ്ചയമായും അവർ അതിനെ കാണുന്നു വിദൂരമാണെന്ന്, ദൂരപ്പെട്ടതായി
70:7–11

وَنَرَىٰهُ قَرِيبٗا

يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ

Passage continues through verse 70:11.

(7) നാമതിനെ കാണുകയും ചെയ്യുന്നു അടുത്തതായി വാചകഘടനയിൽ പരസ്പരം ബന്ധപ്പെട്ടുകൊണ്ടുള്ള ഈ മൂന്ന് വച നങ്ങൾക്കും കൂടി ഒന്നിച്ച് ഇങ്ങനെ അർത്ഥം നൽകാം: കയറിപ്പോകുന്ന സ്ഥാന ങ്ങളുടെ അധിപനായ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള യാതൊരുവിധ തടവും ഉണ്ടായിരിക്കാത്ത അവിശ്വാസികൾക്ക് സംഭവിക്കാനിരിക്കുന്ന ശിക്ഷയെ ഒരാൾ വ്യാഖ്യാനം താഴെ വരുന്നുണ്ട്. എന്ന വാക്കിന് "കയറുന്ന സ്ഥാനങ്ങൾ' എന്നത്രെ വാക്കർത്ഥം. കോണിപ്പടികൾ, സോപാനങ്ങൾ, ഉയർന്നപദവികൾ, ആരോഹണ മാർഗങ്ങൾ എന്നിങ്ങനെ പല അർത്ഥങ്ങളും അതുകൊണ്ട് ഉദ്ദേശിക്കപ്പെടുകയും ചെയ്യാം. എന്നാൽ അല്ലാഹുവിന്റെ വിശേഷണമായി "കയറിച്ചെല്ലുന്ന സ്ഥാനങ്ങ ളുടെ അധിപൻ( എന്ന് പറഞ്ഞതിന്റെ വ്യാഖ്യാനത്തിൽ ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. ഇവിടെ കൊണ്ടുദ്ദേശ്യം ആകാശങ്ങളാണെന്നും, ആകാ ശങ്ങളിൽ മലക്കുകൾ കയറിപ്പോകുന്ന പ്രത്യേകസ്ഥാനങ്ങളാണെന്നും, ഉയർന്ന പദവികൾ എന്നാണെന്നും മറ്റുമാണ് ആ അഭിപ്രായങ്ങൾ. എന്നാൽ, തൊട്ടവച നത്തിൽ, ആ വാക്കിന്റെ വിശദീകരണമെന്നോണം "മലക്കുകളും റൂഹൂം അവനി ലേക്ക് കയറിച്ചെല്ലുന്നു'( ) എന്ന് പറഞ്ഞിരിക്കകൊണ്ട് മലക്കു കൾ കയറിച്ചെല്ലുന്ന സ്ഥാനങ്ങൾ എന്ന് വെക്കുന്നതിനാണ് കൂടുതൽ ന്യായം മലക്കുകൾക്ക് കയറിച്ചെല്ലാവുന്നതും ഓരോരുത്തരുടെയും നിലപാടനുസരിച്ച് വ്യത്യസ്ത പദവികളോടു കൂടിയതു മായ സ്ഥാനങ്ങളായിരിക്കാം അവ. വാസ്തവം അല്ലാഹുവിനറിയാം. "റൂഹ്' ( ) കൊണ്ടുദ്ദേശ്യം ജിബ്രീൽ (അ) എന് ന മലക്കാണെന്നാണ് അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ജിബ്രീലിനെ ഉദ്ദേശിച്ചു "റൂഹ്' എന്ന് പറയപ്പെടാറുണ്ട്, അങ്ങനെ ഉപയോഗിച്ചിരിക്കുന്നു. (സൂ: 193 ഉം വ്യാഖ്യാനവും നോക്കുക.) അപ്പോൾ, മലക്കുകളുടെ കൂട്ടത്തിൽ പ്രമുഖൻ അദ്ദേഹമായതുകൊണ്ട് മലക്കുകളെപ്പറ്റി മൊത്തത്തിൽ പ്രസ്താവിച്ച ശേഷം അദ്ദേഹത്തിന്റെ പേർ പ്രത്യേകം എടുത്തുപറഞ്ഞതായിരിക്കാം. മനുഷ്യാ ത്മാക്കളാണ് അതുകൊണ്ടുദ്ദേശ്യമെന്നത്രെ മറ്റൊരു അഭിപ്രായം. വേറെയും അഭി പ്രായമുണ്ട്. അമ്പതിനായിരം കൊല്ലത്തെ വലുപ്പമുള്ള ദിവസം ( ) എന്ന് പറഞ്ഞത് ക്വിയാമത്ത് നാളാകുന്നു. തുടർന്നുള്ള ആയത്തുകൾ വായിക്കുമ്പോൾ ഇത് മനിലാകുന്നതാണ്. കൂടാതെ, നബിവച നങ്ങളിൽനിന്ന് ഇത് വ്യക്തമായും മനിലാക്കാം. നബി ˜ അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ ഇപ്രകാരം കാണാവുന്നതാണ്: "കട മകൾ നിറവേറ്റാതെ ധനം നിക്ഷേപിച്ചുവെക്കുന്നവന്റെ ധനം തകിടുകളാക്കി നര കാന്മിയാൽ ചുട്ടുപഴുപ്പിച്ച് അവന്റെ നെറ്റിയും ഭാഗങ്ങളും മുതുകും അതുകൊണ്ട് പൊള്ളിക്കും. നിങ്ങൾ എണ്ണിവരുന്ന അമ്പതിനായിരം കൊല്ലത്തെ വലുപ്പമുള്ള ഒരു ദിവസം അല്ലാഹു അവന്റെ അടിയാൻമാർക്കിടയിൽ വിധികൽപിക്കുന്നതു വരേക്കും അതങ്ങിനെയിരിക്കും. പിന്നെ അവന്റെ വഴി ഒന്നുകിൽ സ്വർഗത്തി ലേക്കോ അല്ലെങ്കിൽ നരകത്തിലേക്കോ അവൻ കാണും.' (അ; മു.) എന്നാൽ, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ആ ദിവസത്തിന്റെ വമ്പിച്ച ദൈർഘ്യം അവർക്ക് ഒരു സാധാരണ നിർബന്ധനമസ്കാരത്തിന്റെ സമ യത്തക്കാൾ ലഘൂകരിക്കപ്പെടുന്നതാണെന്ന് അഹ്മദും ബൈഹക്വീയും (റ) മറ്റും ഉദ്ധരിച്ച ഹദീഥുകളിൽ വന്നിട്ടുണ്ട്. അപ്പോൾ, അമ്പതിനായിരം കൊല്ലത്തെ വലുപ്പം എന്ന് പറഞ്ഞതിന്റെ താൽപര്യം, അവിശ്വാസികളെ സംബന്ധിച്ചിട ത്തോളം ആ ദിവസം അത്രയും ദൈർഘ്യം തോന്നുന്നതും, വിഷമം നിറഞ്ഞ തുമാണ് എന്നായിരിക്കും. അതല്ല, ശരിക്കും കൃത്യമായ അമ്പതിനായിരം കൊല്ലം തന്നെയാണുദ്ദേശ്യമെന്നും വരാവുന്നതാണ്. വാസ്തവം അല്ലാഹുവിനറിയാം. സൂ: സജദഃയിൽ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "അവൻ ആകാശത്തു നിന്ന് ഭൂമിയിലേക്ക് കാര്യം നിയന്ത്രിച്ചുവരുന്നു. പിന്നീട് നിങ്ങൾ എണ്ണിവരുന്ന ആയിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസത്തിൽ അത് അവങ്കലേക്ക് കയറി (ഉ യർന്ന്) പോകുന്നു.' ഇൗ രണ്ട് വചനങ്ങളും ക്വിയാമത്ത് നാളിനെ സംബന്ധിച്ചുതന്നെയാണുള്ളത്. ആ നാളി ലെ ചില വ്യത്യസ്ത ഘട്ടങ്ങളെയാണ് ഇത് കുറിക്കുന്നതെന്നത്രെ ചില വ്യാഖ്യാ താക്കളുടെ അഭിപ്രായം. ആയിരം കൊല്ലമെന്നും, അമ്പതിനായിരം കൊല്ലമെന്നും അ∫ാസ് (റ)നോട് ചോദിക്കുകയു ണ്ടായെന്നും, അദ്ദേഹം ഇപ്രകാരം മറുപടി നൽകിയെന്നും ഇബ്നുജരീർ (റ) ഉദ്ധരിച്ചിരിക്കുന്നു: (സാരം: അങ്ങനെ രണ്ട് ദിവസങ്ങളെപ്പറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അവയെപ്പറ്റി അല്ലാഹുവിനറിയാം. അല്ലാഹുവിന്റെ കിത്താബിൽ എനിക്ക് അറിയാത്തതിനെ ക്കുറിച്ച് പറയുവാൻ ഞാൻ മടിക്കുന്നു.) നമുക്കും ഇവിടെ പറയുവാനുള്ളത് ഇതു തന്നെ. സൂ: സജദഃ 5 -ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ച സംഗ തികൾ ഇവിടെയും ഓർക്കുക. ഇതുപോലെത്തന്നെ മലക്കുകളും ജിബ്രീലും അല്ലെ ങ്കിൽ കയറിച്ചെല്ലും എന്ന് പറഞ്ഞതിന്റെ താൽപര്യവും എന്താണെന്ന് നമുക്ക് തിട്ടപ്പെടുത്തിപറയുവാൻ സാധ്യമല്ല. സൂ: സജദഃയിലെ ആയത്തിൽ "പിന്നീട് ആയിരംകൊല്ലം വലുപ്പമുള്ള ഒരു ദിവസം കാര്യം അല്ലാഹുവിങ്കലേക്ക് കയറുന്നു' എന്ന് പറഞ്ഞുവല്ലോ. സൂ: ഫാത്വിറിൽ "നല്ല വാക്കുകൾ അവങ്കലേക്ക് കയറുന്നു, സൽക്കർമത്തെ അവങ്കലേക്ക് ഉയ ർത്തുകയും ചെയ്യുന്നു' ( ) എന്ന് പറഞ്ഞിരിക്കുന്നു. ഇൗ രണ്ട് വചനങ്ങളും അവയുടെ വ്യാഖ്യാനത്തിൽ വായിച്ച സംഗതികളും ഇവി ടെയും ഓർക്കുന്നത് നന്നായിരിക്കും. സൂ: ഹൂദ് 123ൽ ൽപ്പര ഞ്ഞഘഞ്ചഷ (കാര്യങ്ങ ളെല്ലാം അവങ്കലേക്ക് മടക്കപ്പെടുന്നു) എന്ന് പറഞ്ഞിട്ടുള്ളതും പ്രസ്താവ്യമാകു ന്നു. "മലക്കുകളും റൂഹും അവങ്കലേക്ക് കയറും' എന്ന വചനത്തിന്റെ താൽപര്യം മനിലാക്കുന്നതിന് ഇതെല്ലാം സഹായകമായിത്തീരുന്നതാണ്. അന്തിമമായ നട പടിയുടെയും തീരുമാനത്തിന്റെയും ദിവസമാണല്ലോ ക്വിയാമത്ത് നാൾ. അന്ന് മലക്കുകളും ആത്മാക്കളുമെല്ലാം അല്ലാഹുവിന്റെ തിരുസന്നിധിയിൽ ഹാജരാ കുമെന്നുള്ളതിൽ സംശയമില്ല. വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ചില പുത്തൻ വ്യാഖ്യാനക്കാർ ഇവിടെ നടത്തിക്കാണുന്നു. പുരോഗമനം ഇവിടംകൊണ്ടവസാനി ക്കുന്നില്ല, മരണാനന്തരവും അവൻ പുരോഗമിച്ചുകൊണ്ടേയിരിക്കും,അങ്ങനെ ഒരു അമ്പതിനായിരം കൊല്ലം -അഥവാ ദീർഘമായ ഒരു കാലംകൊണ്ട് അവൻ പുരോഗമിച്ചു അല്ലാഹുവിങ്കലെത്തിച്ചേരും, ഇതിൽ മലക്കുകൾ അവനെ സഹാ റൂഹും അല്ലാഹുവി ലേക്ക് കയറിച്ചെല്ലും' എന്ന വാക്യത്തിന് ഇവർ നൽകുന്ന വ്യാഖ്യാനം. പുരോഗ മനവാദികളാണെന്ന് സ്വയം അഭിമാനിക്കുന്നവരുടെ ദൃഷ്ടിയിൽ ഇൗ വ്യാഖ്യാനം ഒരു പക്ഷേ രസകരമായിത്തോന്നാമെങ്കിലും, സത്യാന്വേഷികൾക്ക് ഇതിനോട് യോജിക്കുവാൻ മാർഗം കാണുന്നില്ല. കാരണം, ഇൗ വ്യാഖ്യാനം മനുഷ്യനെ അല്ലാഹുവിനോളം ഉയർത്തുകയും, അതേ സമയത്ത് അല്ലാഹുവിനെ മനുഷ്യ നിലേക്ക് താഴ്ത്തുകയുമാണ് ചെയ്യുന്നതെന്ന് അൽപം ആലോചിച്ചാൽ അറിയാ വുന്നതാണ്. ( ) ന്നാലും അല്ലാഹുവിന്റെ സ്ഥാനം പ്രാപിക്കുവാൻ മനുഷ്യനാകട്ടെ, മറ്റാർക്കെങ്കി ) "പുരോഗമനം' എന്ന വാക്ക് ഉരുവി ടുന്നതുപോലും ഒരു പുരോഗമനമായി കരുതുന്ന ഇത്തരക്കാരെപ്പറ്റി നമുക്ക് ഇതേ പറയുവാനുള്ളൂ സ്ലലവ (അവർ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം അവനെ കണ ക്കാക്കിയില്ല) അവിശ്വാസികൾക്ക് ക്വിയാമത്തുനാളിൽ അല്ലാഹുവിങ്കൽനിന്ന് ശിക്ഷ ലഭി ക്കുന്നതാണെന്നും, അത് തടയുവാൻ ആരാലും സാധ്യമല്ലെന്നും നബി ˜ താക്കീത് ചെയ്യുന്നതിനെ പരിഹസിച്ചുകൊണ്ട് അങ്ങനെയുണ്ടെങ്കിൽ ആ ശിക്ഷ ഇപ്പോൾതന്നെ ഒന്ന് കാണട്ടെ എന്ന് മുശ്രിക്കുകൾ ആവശ്യപ്പെട്ടിരുന്നു. "അല്ലാ ഹുവേ! ഇവൻ പറയുന്ന ഇതൊക്കെത്തന്നെയാണ് പരമാർത്ഥമെങ്കിൽ നീ കല്ലു മഴ വർഷിപ്പിക്കുകയോ, വേദനയേറിയ ഏതെങ്കിലും ശിക്ഷ ഞങ്ങൾക്ക് തരു കയോ ചെയ്തേക്കുക!' എന്ന് അവിശ്വാസികൾ പറഞ്ഞതായി സൂ: അൻഫാൽ 32 ൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അവരുടെ പരിഹാസ ചോദ്യ ങ്ങളെക്കുറിച്ചാണ് ഇൗ സൂറത്തിന്റെ ആദ്യവചനം മുതൽക്കുള്ള സംസാരം. സന്ദർഭവശാൽ ഇടക്കുവെച്ച് അതുമായി ബന്ധപ്പെട്ട വിഷയങ്ങളെന്ന നിലക്ക് മറ്റു ചില വസ്തുതകളും വിവരിച്ചു. അതിനുശേഷം, അവിശ്വാസികളുടെ അത്തരം പരിഹാസവാക്കുകളെക്കുറിച്ച് ഒട്ടും അസ്വാസ്ഥ്യപ്പെടരുതെന്നും, നല്ലപോലെ ക്ഷമ കൈകൊള്ളണമെന്നും നബി ˜ യെ ഉപദേശിച്ചു. അവർ അങ്ങനെ പരിഹസി ക്കുവാനും ശിക്ഷക്ക് ധൃതി കൂട്ടുവാനും കാരണം, അത് വളരെ വിദൂരവും അസം ഭവ്യവുമായി അവർ കരുതുന്നതുകൊണ്ടാണെന്നും, എന്നാൽ അല്ലാഹുവിന്റെ അടുക്കൽ അത് ഒട്ടും വിദൂരമോ പ്രയാസപ്പെട്ടതോ അല്ലെന്നും പറഞ്ഞു നബി ˜ യെ സമാധാനിപ്പിക്കുകയും ചെയ്തു. തുടർന്നുകൊണ്ട് അവർ പരിഹസിച്ച് ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയുടെയും, അത് സംഭവിക്കുന്ന ആ ദിവ സത്തിന്റെയും ഗൗരവങ്ങളെക്കുറിച്ച് അല്ലാഹു താക്കീത് ചെയ്യുന്നു:- (8) ആകാശം എണ്ണക്കീടം (അ ഥവാ ലോഹ ദ്രാവകം) പോലെ ആയിത്തീരുന്ന ദിവസം. (അന്നാണ് ആ ശിക്ഷ സംഭവിക്കുക.) 9 പ പർവ്വതങ്ങൾ കടഞ്ഞരോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം). 10 പ ഒരു ഉറ്റബന്ധുവും (മറ്റ്) ഒരു ഉറ്റ ബന്ധുവിനോട് (ഒന്നും) ചോദിക്കുന്നതുമല്ല. (11) അവർക്ക് അവരെ കാണി ക്കപ്പെടും. (എന്നാലും പരസ്പരം അവർ അന്വേഷിക്കയില്ല.) കുറ്റവാ ളിയായുള്ളവൻ കൊതിക്കും; തന്റെ മക്കളെ (പ്രായശ്ചിത്തമാ ക്കി)ക്കൊണ്ട് അന്നത്തെ ശിക്ഷ യിൽനിന്ന് താൻ മോചനം നേടിയി രുന്നെങ്കിൽ (നന്നായേനേ)!- 12 പ (മാത്രമല്ല) തന്റെ സഹ ധർമിണിയെയും, തന്റെ സഹോദര നെയും കൊണ്ടും;- 13 പ തനിക്ക് (രക്ഷാ) സങ്കേതം നൽകിയിരുന്ന തന്റെ ബന്ധുകുടും ബങ്ങളെകൊണ്ടും,- 14 പ (അത്രയുമല്ല) ഭൂമിയിലുള്ള വരെ മുഴുവൻകൊണ്ടും, എന്നിട്ട് (പോലും) അതവനെ രക്ഷപ്പെടുത്തി യിരുന്നെങ്കിൽ (നന്നായേനേ എന്ന് കൊതിക്കും)! 8 പ ആയിത്തീരുന്ന ദിവസം ആകാശം എണ്ണക്കീടം പോലെ, ലോഹദ്രാവകം പോലെ (9) പർവ്വതങ്ങൾ ആയിത്തീരുകയും രോമത്തൂൾ (കടഞ്ഞരോമം, കടഞ്ഞ ചായം മുക്കിയ രോമം) പോലെ (10) ചോദിക്കുകയുമില്ല ഒരു ഉറ്റബന്ധുവും, ചങ്ങാതിയും ഒരു ഉറ്റബന്ധുവോട് (11) അവർക്ക് അവരെ കാട്ടികൊടുക്കപ്പെടും (കാ ണുമാറാക്കും) കൊതിക്കും, മോഹിക്കും കുറ്റവാളി, മഹാപാപി അവൻ മോചനം നേടിയിരുന്നെങ്കിൽ, തെണ്ടം നൽകാമായിരുന്നെങ്കിൽ (എന്ന്) ശിക്ഷയിൽ നിന്ന് അന്നത്തെ തന്റെ മക്കളെകൊണ്ട്
70:12–27

وَصَٰحِبَتِهِۦ وَأَخِيهِ

وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ

وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ

Passage continues through verse 70:27.

(12) അവന്റെ കൂട്ടുകാരി (സഹധർമിണിഭാര്യ)യെയും തന്റെ സഹോ ദരനെയും (13) അവന്റെ ബന്ധുകുടുംബങ്ങളെയും അവന് സങ്കേതം നൽകുന്നതായ (14) ഭൂമിയിലുള്ളവ രെയും മുഴുവനും പിന്നെ (എന്നിട്ട്) അതവനെ രക്ഷപ്പെടുത്തിയി രുന്നു (വെങ്കിൽ എന്ന്) ആ ദിവസത്തിലെ ഭയ ങ്കരതയും സംഭവവികാസങ്ങളും എന്തുമാത്രമായിരിക്കുമെന്ന് അല്ലാഹു ചൂണ്ടി ക്കാട്ടുകയാണ്. ഓരോരുത്തന്നും അവന്റെ കാര്യം മാത്രമല്ലാതെ, മറ്റുള്ളവരെ പ്പറ്റി വല്ല വിചാരമോ അന്വേഷണമോ ഉണ്ടായിരിക്കയില്ല. താനല്ലാത്തവരെ മുഴു വൻ ബലികൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷകിട്ടിയാൽ മതിയായിരുന്നുവെന്നാ യിരിക്കും ഓരോരുത്തനും കൊതിക്കുക. പക്ഷേ, ഫലമെന്ത്?! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീൻ. അല്ലാഹു പറയുന്നു: (15) അതുവേണ്ടാ ധ ആ കൊതി വേണ്ടാ പ ! നിശ്ചയമായും, അത് ധ ആളിക്കത്തുന്ന നരകം പ ആകുന്നു! 16 പ തലയുടെ തൊലി (ഉരിച്ചു) നീക്കുന്നത്!- 17 പ പിന്നോക്കം പോകുകയും തിരിഞ്ഞുകളയുകയും ചെയ്തവരെ അത് വിളിക്കും,- 18 പ ശേഖരിച്ചു കൂട്ടുകയും എന്നിട്ട് (ചിലവഴിക്കാതെ) സൂക്ഷി ച്ചുവെക്കുകയും ചെയ്ത (വരെ). 15 പ അങ്ങനെയല്ല, അതുവേണ്ടാ നിശ്ചയമായും അത് "ലള്വാ'യാണ് (ആളിക്കത്തുന്ന നരകമാണ്) (16) നീക്കി (ഉരിച്ചു) കളയു ന്നതായിട്ട് തലയുടെ തൊലിയെ, ചർമങ്ങളെ, തലയോട്ടിനെ (17) അത് വിളിക്കും പിന്നോക്കം പോയവനെ തിരിഞ്ഞുകളയുകയും ചെയ്തു (18) ശേഖരിക്കുക (ഒരുമിച്ചുകൂട്ടുക)യും ചെയ്തു എന്നിട്ട് സൂക്ഷിച്ചുവെച്ച (പാത്രത്തിലാക്കിവെച്ച) സാരം: അങ്ങനെയുള്ള വ്യാമോഹങ്ങളൊന്നും വേണ്ടാ. അതുകൊ ണ്ടൊന്നും ഫലമില്ല. കുറ്റവാളികൾക്ക് ലഭിക്കുവാൻപോകുന്നത് കത്തിജ്വലിക്കുന്ന നരകം മാത്രമാണ്. അത് അവരുടെ തലയുടെ ശരീരത്തിന്റെ പുറഭാഗങ്ങളൊക്കെ -ഉരിച്ചുകളയും. കുറ്റവാളികളെ രക്ഷപ്പെടുവാനോ ഒഴിഞ്ഞു മാറുവാനോ അത് വിടുകയില്ല. അവരെ അത് തന്നിലേക്ക് വിളിച്ചുവരുത്തുകതന്നെ ചെയ്യും. "തലയുടെ തൊലി, തലയോട്, ചർമങ്ങൾ' എന്നൊക്കെ അർത്ഥങ്ങൾ പറയപ്പെട്ടിട്ടുണ്ട്. ഏതർത്ഥമെടുത്താലും ഉദ്ദേശ്യം വ്യക്തംതന്നെ. കുറ്റവാളികളെക്കുറിച്ച് അവരുടെ പ്രത്യേകതയായി വിടെ ചൂണ്ടി ക്കാട്ടിയ കാര്യങ്ങൾ ഇവയാണ്. (1) പിന്നോക്കം പോകുക. അഥവാ സത്യവിശ്വാസം നിരാകരിക്കുക. (2) തിരിഞ്ഞുകളയുക. അഥവാ കൽപനകളെ അവഗണിച്ച് അനുസര ണക്കേട് കാണിക്കുക. (3) ധനം ശേഖരിച്ച് വെക്കുകയും എന്നിട്ട് വേണ്ടവിധത്തിൽ ചിലവഴി ക്കാതെയും, കടമകൾ നിറവേറ്റാതെയും കെട്ടിപ്പൂട്ടിവെക്കുക. മറ്റ് വിഷയങ്ങളിൽ ഒരുമാതിരി കൊള്ളാവുന്നവരാണെങ്കിൽപോലും ധനം കെട്ടിപ്പൂട്ടിവെക്കുന്നതിൽ ഉൽസുകരല്ലാത്ത ധനികൻമാർ കേവലം ദുർല്ലഭമായിരിക്കും. അങ്ങനെയുള്ളവർ ഇതുപോലുള്ള താക്കീതുകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യസഹജ മായ ഒരു കൊള്ളരുതായ്മയെ അല്ലാഹു എടുത്തുകാട്ടുന്നു:- (19) നിശ്ചയമായും, മനുഷ്യൻ അക്ഷമനായി (അഥവാ വേവലാതി ക്കാരനായി) സൃഷ്ടിക്കപ്പെട്ടിരിക്കു ന്നു. 20 പ അതായത്, തനിക്ക് ദോഷം ബാധിച്ചാൽ ക്ഷമകെട്ടവനായിട്ട്;- 21 പ തനിക്ക് ഗുണം ബാധി ച്ചാൽ മുടക്കക്കാരനായിട്ടും. 19 പ നിശ്ചയമായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു അക്ഷമനായി, വേവലാതിക്കാരനായി, ദുർ∫ലനായി (20) അവനെ ബാധി ച്ചാൽ, തൊട്ടാൽ ദോഷം, തിന്മ, കെടുതി ക്ഷമകെട്ടവനായിട്ട്, പൊറു തികെട്ടവനായി (21) അവനെ ബാധിച്ചാൽ ഗുണം, നന്മ, നല്ലത് മുടക്കക്കാരനായിട്ടും, വിലക്കുന്നവനായും, തടയുന്നവനായി ധനത്തിലാകട്ടെ, ദേഹത്തിലാകട്ടെ വല്ല ദോഷവും ബാധിക്കുമ്പോൾ വ്യസന വും, പരാതിയും, ഭയവും, നിരാശയും വല്ല ഗുണമോ നന്മയോ ബാധിച്ചാൽ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ വിനിയോഗിക്കുകയോ ചെയ്യാതെ പിശുക്ക് കാണിച്ചും മറ്റും അതിന് തടം വരുത്തുക. ഇതാണ് മനുഷ്യൻ അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞതിന്റെ അർത്ഥം. എന്നാൽ അവൻ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനായുള്ളവനെങ്കിലും ഈ സാവഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചി കൊടുക്കാതിരു അവന്റെ അനുഗ്രഹത്തിലുള്ള വിശ്വാ സം, മനക്കരുത്ത്, ഔദാര്യശീലം, ഭയഭക്തി, മരണാനന്തര രക്ഷാശിക്ഷകളെക്കുറി ച്ചുള്ള സ്മരണ ആദിയായവയത്രെ അവ. ഈ ഗുണങ്ങൾ ആരിലുണ്ടോ അവരിൽ ആ ചീത്ത സ്വഭാവം പ്രകടമാകുകയില്ല. അവർ സന്താപത്തിൽ ക്ഷമയുള്ളവരും, സന്തോഷത്തിൽ നന്ദിയുള്ളവരുമായിരിക്കും. അങ്ങനെ രണ്ടവസ്ഥയിലും അവർ മാന്യൻമാരും, പുണ്യവാൻമാരും ആയിരിക്കുന്നതുമാകുന്നു. അല്ലാഹു പറയുന്നത് നോക്കുക:- (22) നമസ്കരിക്കുന്നവർ ഒഴി കെ,- 23 പ അതായത്, തങ്ങളുടെ നമ സ്കാരത്തിൽ നിത്യനിഷ്ഠയുള്ള ആളുകൾ; 24 പ തങ്ങളുടെ സ്വത്തുക്കളിൽ അറിയപ്പെട്ട (നിശ്ചിതമായ) അവ കാശം ഉള്ളവരും (ഒഴികെ),- 25 പ (അതെ) ചോദിക്കുന്നവനും (ചോദിക്കുന്നതിന്) മുടക്കം ബാധി ച്ചവനും;- പ നമസ്കരിക്കുന്നവരൊഴികെ (23) അതായത് യാതൊ രുകൂട്ടർ അവർ തങ്ങളുടെ നമസ്കാരത്തിൽ നിത്യനിഷ്ഠ ക്കാരാണ് (24) യാതൊരുകൂട്ടരും അവരുടെ സ്വത്തുക്കളിലുണ്ട് ഒരവകാശം, കടമ, ബാദ്ധ്യത അറിയപ്പെട്ട, നിശ്ചിതമായ (25) ചോദിക്കുന്നവന് തടയപ്പെട്ടവനും, മുടക്കം ബാധിച്ചവനും ചോദിച്ചാവശ്യപ്പെട്ട് വരുന്നവർക്കും, അഭിമാനംകൊണ്ടോ, അംഗവൈകല്യം, രോഗം മുതലായ കാരണങ്ങൾ നിമിത്തമോ അന്യനോട് ചോദിച്ചുവാങ്ങാൻ മുന്നോട്ട് വരാത്തവർക്കും തങ്ങളുടെ സ്വത്തിൽനിന്ന് അവകാശവും ഓഹരിയും കൊടുക്കേണ്ടതുണ്ടെന്ന ബോധമുള്ളവർ എന്ന് സാരം. സൂറത്തു ദ്ദാരിയാത്ത്, 19 -ാം വചനത്തിന്റെ വിവരണത്തിൽ വായിച്ചതെല്ലാം ഇവിടെയും സ്മരിക്കുക. (26) പ്രതിഫല നടപടിയുടെ ദിവ സത്തെ സത്യമാ(ക്കി വിശ്വസി)ക്കു ന്നവരും;- (27) തങ്ങളുടെ റ∫ിന്റെ ശിക്ഷ യെക്കുറിച്ച് ഭയപ്പാടുള്ളവരും (ഒഴി കെ);- 28 പ (കാരണം) നിശ്ചയമായും, അവരുടെ റ∫ിന്റെ ശിക്ഷ (വരിക യില്ലെന്ന്) സമാധാനപ്പെട്ടുകൂടാത്ത താകുന്നു;- 26 പ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരും ദിവസത്തെ പ്രതിഫലത്തിന്റെ, നടപടിയുടെ (27) യാതൊരുവരും അവർ ശിക്ഷയെക്കുറിച്ച് തങ്ങളുടെ റ∫ിന്റെ ഭയപ്പാടുള്ളവരാണ്
70:28–32

إِنَّ عَذَابَ رَبِّهِمۡ غَيۡرُ مَأۡمُونٖ

وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ

إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ

Passage continues through verse 70:32.

(28) നിശ്ചയമായും ശിക്ഷ തങ്ങളുടെ റ∫ിന്റെ സമാധാ നപ്പെട്ടുകൂടാത്തതാണ് (വരികയില്ലെന്ന് വിശ്വസിക്കാവതല്ലാത്തതാണ്) തങ്ങളുടെ നന്മകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അല്ലാഹുവിന്റെ ശിക്ഷ തങ്ങളിൽ ബാധിച്ചേക്കുകയില്ലെന്ന് കരുതി അവർ വഞ്ചിതരാവുകയോ അതിനെക്കുറിച്ച് ഭയമില്ലാതെ സമാധാനപ്പെട്ടുകൊണ്ടിരിക്കുകയോ ചെയ്കയില്ല എന്ന് സാരം. (29) തങ്ങളുടെ ഗുഹ്യസ്ഥാന ങ്ങളെ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ); 30 പ തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കിൽ തങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയിട്ടുള്ളവരെയോ സംബന്ധിച്ചല്ലാതെ, കാരണം, അവർ ആക്ഷേപിക്കപ്പെട്ടുകൂടാത്ത വരാകുന്നു. 31 പ എന്നാൽ അതിനപ്പുറം ആരെങ്കിലും തേടുന്നതായാൽ ആ കൂട്ടർതന്നെയാണ് അതിരുകടന്നവർ. (32) തങ്ങളുടെ അമാനത്ത് (വിശ്വസ്തത) കളെയും, ഉടമ്പടി യെയും പാലിച്ചുവരുന്നവരും,- പ തങ്ങളുടെ സാക്ഷ്യങ്ങളെ (ശരിക്ക്) നിർവ്വഹിക്കുന്നവരും,- 34 പ തങ്ങളുടെ നമസ്കാരത്തെ പ്പറ്റി സൂക്ഷി(ച്ചു പാലി)ക്കുന്നവരും (ഒഴികെ) 35 പ അക്കൂട്ടർ (എല്ലാം) സ്വർഗ ങ്ങളിൽവെച്ച് ആദരിക്കപ്പെടുന്നവരാ കുന്നു. 29 പ യാതൊരുവരും അവർ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരാണ് (30) തങ്ങളുടെ ഭാര്യമാ രിൽ (ഭാര്യമാരെ സംബന്ധിച്ച്) ഒഴികെ അല്ലെങ്കിൽ ഉടമപ്പെടുത്തിയ വരുടെ തങ്ങളുടെ വലങ്കൈകൾ എന്നാൽ (കാരണം) അവർ ആക്ഷേപിക്കപ്പെടാത്ത (ആക്ഷേപിക്കപ്പെട്ടുകൂടാത്ത)വരാണ് (31) എന്നാൽ ആരെങ്കിലും തേടിയാൽ, ആവശ്യപ്പെട്ടാൽ അതിന്റെ അപ്പുറം എന്നാൽ അക്കൂട്ടർ തന്നെയാണ് അതിരുവിട്ടവർ (32) യാതൊരുവരും അവർ തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞകരാറ്)യെയും പാലിക്കുന്ന (ഗൗ നിക്കുന്ന)വരാണ്
70:33–38

وَٱلَّذِينَ هُم بِشَهَٰدَٰتِهِمۡ قَآئِمُونَ

وَٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ

أُوْلَـٰٓئِكَ فِي جَنَّـٰتٖ مُّكۡرَمُونَ

Passage continues through verse 70:38.

(33) യാതൊരുവരും അവർ അവരുടെ സാക്ഷ്യങ്ങളെ നിറുത്തുന്ന (ശരിക്ക് നിർവ്വഹിക്കുന്ന)വരാണ് (34) യാതൊരുവരും അവർ തങ്ങളുടെ നമസ്കാരത്തെ കാത്തു സൂക്ഷിച്ചു (സൂക്ഷ്മത പാലിച്ചു)വരുന്നു (35) അക്കൂട്ടർ സ്വർഗ ങ്ങളിൽ ആദരിക്കപ്പെടുന്നവരാണ് -ാം വചനവും ഇതുപോലെ സൂ: മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അവയുടെ വ്യാഖ്യാനത്തിൽ അവിടെ വായിച്ച സംഗതികളും ഹദീഥുകളും ഇവിടെയും ഓർത്തിരിക്കുന്നതാവശ്യമാണ്. "വലങ്കൈ ഉടമപ്പെടുത്തിയവർ' ( ) ന്ന വാക്ക് ചിലർ ദുർവ്യാഖ്യാനം ചെയ്തതിനെപ്പറ്റി സൂ: ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും വിവ രിച്ചിരിക്കുന്നു. ഇവിടെ അതെല്ലാം വീണ്ടും ആവർത്തിച്ചു ദീർഘിപ്പിക്കേണ്ടതില്ല ല്ലോ. സ്വർഗത്തിൽവെച്ച് ആദരിക്കപ്പെടുന്നവരെന്ന് അല്ലാഹു സന്തോഷ വാർത്ത അറിയിക്കുകയും, അക്ഷമരും ദുർബലരുമല്ലാത്തവരെന്ന് അവൻ പ്രശം സിക്കുകയും ചെയ്ത ഇൗ സജ്ജനങ്ങളുടെ സവിശേഷത പലതും ഇൗ വചന ങ്ങളിൽ അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നു. അവയിൽ ഒന്നാമത്തെതായി എണ്ണി യത് നമസ്കരിക്കുന്നവരെയാണ്. നമസ്കരിക്കുന്നവരെന്ന് പറഞ്ഞു മതിയാക്കാ തെ, അതിൽ നിത്യനിഷ്ഠപാലിക്കുന്നവരെന്നുകൂടി പറഞ്ഞിരിക്കുന്നു. ഏറ്റവും അവസാനമായി എടുത്തുപറഞ്ഞതും നമസ്കാരത്തെപ്പറ്റിത്തന്നെ. നമസ്കാരങ്ങ ളുടെ എണ്ണം പൂർത്തിയാക്കിയാലും പോര, അതിലെ കടമകളും മര്യാദകളും പാലി ച്ചുകൊണ്ടും, അതിന് വേണ്ടത്ര വിലയും നിലയും കല്പിച്ചുകൊണ്ടും അതിൽ സൂക്ഷ്മതപാലിക്കുകകൂടി വേണമെന്നാണ് അവസാനം ഓർമിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം നമസ്കാരത്തിന് ഇസ്ലാമിലുള്ള പ്രാധാന്യത്തെയാണ് കുറിക്കുന്ന ത്. ഇവിടെ മാത്രമല്ല, പലപ്പോഴും ഇങ്ങനെ നമസ്കാരത്തെപ്പറ്റി വിവിധ വാചകങ്ങളിൽ ഊന്നിപ്പറഞ്ഞും ആവർത്തിച്ചുംകൊണ്ടിരിക്കുന്നത് കാണാം. നമ സ്കാരത്തിന്റെ കാര്യത്തിൽ അലസൻമാരായ മുസ്ലിം പാമരൻമാരും, അതിന് വേണ്ടത്ര വിലകൽപിക്കാറില്ലാത്ത ഇന്നത്തെ ചില പുരോഗമനാശയക്കാരും ഇതെല്ലാം വളരെ ഗൗരവപൂർവ്വം മനിരുത്തേണ്ടതായിരിക്കുന്നു. വിഭാഗം- 2 (36) എന്നാൽ, അവിശ്വസിച്ച വർക്ക് എന്താണ് (അവർ) നിന്റെ മുമ്പിൽ (കഴുത്ത് നീട്ടിനോക്കി) പാഞ്ഞു പോയ്കൊണ്ടിരിക്കുന്നു?- 37 പ വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി (ചിതറി)ക്കൊണ്ട്! (38) അവരിൽ എല്ലാ (ഓരോ) മനുഷ്യനും മോഹിക്കുന്നുണ്ടോ, സുഖാനുഗ്രഹത്തിന്റെ സ്വർഗത്തിൽ അവൻ പ്രവേശിപ്പിക്കപ്പെടുമെന്ന്?! 39 പ അതുവേണ്ടാ! അവരെ നാം അവർക്ക് അറിയാവുന്ന വസ്തു വിൽ നിന്നത്രെ സൃഷ്ടിച്ചിരിക്കുന്ന ത്. 36 പ എന്നാൽ അവിശ്വസിച്ചവർക്കെന്താണ് നിന്റെ മുമ്പിൽ (നേരെ, അടുക്കൽ) കഴുത്തുനീട്ടി നോക്കി (ബദ്ധപ്പെട്ടുവിളറി യെടുത്തുപാഞ്ഞു) കൊണ്ടിരിക്കുന്നു (37) വലഭാഗത്തൂടെ, വല ത്തോട്ട് ഇടഭാഗത്തൂടെയും, ഇടത്തോട്ടും കൂട്ടങ്ങളായിട്ട്, ചിതറി പ്പിരിഞ്ഞുകൊണ്ട് (38) മോഹിക്കുന്നുവോ, ആശിക്കുന്നുവോ എല്ലാ (ഓരോ) മനുഷ്യനും അവരിൽ നിന്നുള്ള അവൻ പ്രവേശിപ്പി ക്കപ്പെടുമെന്ന്, പ്രവേശിപ്പിക്കപ്പെടുവാൻ സുഖാനുഗ്രഹത്തിന്റെ സ്വർഗ ത്തിൽ
70:39–43

كَلَّآۖ إِنَّا خَلَقۡنَٰهُم مِّمَّا يَعۡلَمُونَ

فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَٰرِقِ وَٱلۡمَغَٰرِبِ إِنَّا لَقَٰدِرُونَ

عَلَىٰٓ أَن نُّبَدِّلَ خَيۡرٗا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ

Passage continues through verse 70:43.

(39) അതുവേണ്ട, അങ്ങനെയല്ല നിശ്ചയമായും നാമവരെ സൃഷ്ടിച്ചിരിക്കുന്നു അവർക്ക് അറിയാവുന്ന വസ്തുവിൽ നിന്ന് നബി ˜ യുടെ നേരെ വെറുപ്പും അമർഷവും വെച്ചുകൊണ്ട് തുറിച്ചുനോക്കു ക, അവിടുന്ന് പറയുന്ന കാര്യങ്ങളിൽ അസ്വസ്ഥരായി പ്രതിഷേധപൂർവ്വം ഇടവും വലവും വിറളിയെടുത്തു പാഞ്ഞുപോകുക, ഇതെല്ലാം മക്കഃയിലെ മുശ്രിക്കുക ളുടെ പതിവായിരുന്നു. നബി ˜ യുടെ സ്വഹാബികളെക്കുറിച്ച് "ഇവരൊക്കെ സ്വർഗ ത്തിൽ കടക്കുകയോ' എന്ന് പരിഹാസത്തോടെ അവർ പറയുകയും ചെയ്യും. ഇങ്ങനെയുള്ള അവരുടെ ചെയ്തികളെയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അവർ അവരുടെ വ്യാമോഹങ്ങളെല്ലാം അങ്ങ് വിട്ടേക്കട്ടെ. അതൊന്നും നടക്കുവാൻ പോകുന്നില്ല. അവർക്കറിയാമല്ലോ അവരുടെ ഉൽഭവം എന്തിൽനിന്നാണെന്ന്. അതെ, കേവലം നിന്ദ്യമായ ഒരു വെള്ളത്തുള്ളിയിൽനിന്നാണത്. അപ്പോൾ ഉഗ്ഗ വംകൊണ്ട് അവർ ഒരു പരിശുദ്ധവർഗമൊന്നുമല്ല. സത്യവിശ്വാസവും സൽക്കർമവും മാത്രമാണ് അല്ലാഹുവിങ്കൽ പരിശുദ്ധതക്കുള്ള ഉപാധികൾ. അത് കൂടാതെ സ്വർഗത്തിൽ പ്രവേശിക്കാമെന്ന് അവർ മോഹിച്ചിട്ട് കാര്യമില്ല. അവരെ സൃഷ്ടിച്ചുണ്ടാക്കിയവൻ അവരുടെ മേൽ വേണ്ട നടപടിയും എടുക്കുന്നതാകു ന്നു. എന്നൊക്കെയാണ് 39 -ാം വചനത്തിലെ ആ ചെറുവാക്യം മുഖേന അവരെ താക്കീത് ചെയ്യുന്നത്. (40) എന്നാൽ, ഉദയസ്ഥാനങ്ങളു ടെയും അസ്തമയസ്ഥാനങ്ങളു ടെയും റ∫ിനെക്കൊണ്ട് ഞാൻ (ഇ താ) സത്യം ചെയ്തു പറയുന്നു!- നിശ്ചയമായും നാം കഴിവുള്ളവർ തന്നെയാണ്,- 41 പ അവരെക്കാൾ ഉത്തമമായ വരെ അവർക്ക് പകരം കൊണ്ടുവ രുവാൻ, നാം മുൻകടക്കപ്പെടുന്നവ രല്ലതാനും ധ പരാജയപ്പെട്ടു പോകു ന്നവരുമല്ല പ. 40 പ എന്നാൽ ഞാൻ സത്യം ചെയ്തുപറയുന്നു ഉദയ സ്ഥാനങ്ങളുടെ റ∫ിനെകൊണ്ട് അസ്തമയസ്ഥാനങ്ങളുടെയും നിശ്ച യമായും നാം കഴിവുള്ളവർ തന്നെ (41) നാം പകരംകൊ ണ്ടുവരാൻ അവരെക്കാൾ ഉത്തമരായവരെ നാം അല്ലതാനും മുൻകടക്കപ്പെടുന്നവർ, പരാജയപ്പെടുത്തപ്പെടുന്നവർ ത്സ എന്ന വാക്കിനെക്കുറിച്ച് സൂ: 75 ലും, ഉദയാസ്തമയ സ്ഥാന ങ്ങളെക്കുറിച്ച് സൂ: സ്വ്സ്വാഫ്ഫാത്ത് 5 ലും വിവരിച്ചത് ഓർക്കുക. ഈ അവി ശ്വാസികളെയെല്ലാം അങ്ങ് നശിപ്പിച്ച് അവരെക്കാൾ ഉത്തമമായ ഒരു ജനതയെ രംഗത്തുവരുത്തുവാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. അവൻ അങ്ങനെ ചെയ്യുന്ന പക്ഷം അവനെ പിന്നോക്കമാക്കി പരാജയപ്പെടുത്തുവാൻ ആരുമില്ല താനും. പക്ഷേ, അല്ലാഹു അങ്ങനെ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അവരെ ഒഴിവാക്കിവിട്ടിരിക്കുന്നത്. എന്നൊക്കെയാണ് അല്ലാഹു സത്യം ചെയ്തു പറ ഞ്ഞതിന്റെ സാരം. (42) (നബിയേ) ആകയാൽ നീ അവരെ (തോ ന്നിയവാസത്തിൽ) മുഴുകിയും കളി ച്ചും കൊണ്ടിരിക്കട്ടെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെ ടുന്ന അവരുടെ (ആ) ദിവസവുമായി അവർ കണ്ടുമുട്ടുന്നതുവരേക്കും! (43) അതായത് ക്വബ്റുക ളിൽനിന്ന് അവർ ബദ്ധപ്പെട്ടവരായി പുറത്തുവരുന്ന ദിവസം; അവർ ഒരു നാട്ടക്കുറിയിലേക്ക് ധൃതിപ്പെട്ടുവരു ന്നതുപോലെയിരിക്കും; പ -അവരുടെ കണ്ണുകൾ (വി നയപ്പെട്ടു) താഴ്മകാണിച്ചുകൊണ്ട് -നിന്ദ്യത അവരെ ആവരണം ചെയ്യു ന്നതാണ്. അതത്രെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടി രുന്ന (ആ) ദിവസം! 42 പ ആകയാൽ നീ അവരെ വിട്ടേക്കുക അവർ മുഴുകിക്കൊ ണ്ടിരിക്കട്ടെ കളിച്ചുകൊണ്ടുമിരിക്കട്ടെ അവർ കണ്ടുമുട്ടുന്നത് വരേക്കും അവരുടെ ദിവസത്തെ അവരോട് വാഗ്ദത്തം (താ ക്കീത്) ചെയ്യപ്പെടുന്നതായ (43) അവർ പുറപ്പെടുന്ന ദിവസം ക്വബ്റു (ശവക്കുഴി)കളിൽ നിന്ന് ബദ്ധപ്പെട്ടു, വേഗതയുള്ളവ രായി അവർ (ആകുന്നു) എന്നപോലെ ഒരു നാട്ടക്കുറി (നാട്ടിയകു റി)യിലേക്ക് ധൃതിപ്പെട്ടു (പാഞ്ഞു) വരുന്ന (എന്നപോലെ)
70:44

خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۚ ذَٰلِكَ ٱلۡيَوۡمُ ٱلَّذِي كَانُواْ يُوعَدُونَ

(44) താഴ്മ (വിനയം) കാട്ടിക്കൊണ്ട് അവരുടെ ദൃഷ്ടികൾ, കണ്ണുകൾ അവരെ ആവരണം ചെയ്യും, മൂടും (ബാധിക്കും) നിന്ദ്യത അത്, അതത്രെ ദിവസമാണ്, ദിവസം അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന ക്വിയാമത്ത്നാളിലെ രണ്ടാമത്തെ കാഹളം ഊത്തിനെത്തുടർന്ന് എല്ലാവരും ക്വബ്റുകളിൽനിന്ന് ഭയവിഹ്വലരായുംകൊണ്ട് എഴുന്നേറ്റ് "മഹ്ശറി'ലേക്ക് ഓടി വരുന്നതിനെയാണ് ഒരു നാട്ടക്കുറിയെ ഉന്നംവെച്ച് ധൃതിപ്പെട്ടു പാഞ്ഞുവരു മ്പോലെ എന്ന് ഉപമിച്ചിരിക്കുന്നത്. ഇന്നത്തെ ഈ ഊക്കും ധാർ„്യവുമെല്ലാം അവസാനിച്ച് അന്ന് അവരെല്ലാം താഴ്മയോടും വിനയത്തോടുംകൂടി നിന്ദ്യമായ നിലയിൽ അവിടെ സമ്മേളിക്കും. ഇപ്പോൾ ഒരു വിധത്തിലും അവർ വഴങ്ങുന്നി ല്ലെങ്കിൽ തൽക്കാലം അവരെ അവരുടെ പാട്ടിന് വിട്ടേക്കുക എന്ന് താൽപര്യം.