Muhammad Amani Moulavi (d. 1987) · Surah 63 · 11 verses
63:1–3إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ
ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ
ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ
ആമുഖം: മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം (കഴിഞ്ഞ സൂറത്തിന്റെ ആരംഭത്തിൽ ഇൗ സൂറത്തിനെപ്പറ റി പ്രസ്താവി ച്ചത് ഓർമിക്കുക). പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തി ൽ.
(1) (നബിയേ) കപടവിശ്വാസി കൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: "താങ്കൾ അല്ലാഹു വിന്റെ റസൂൽ തന്നെയാണെന്ന് ഞങ്ങൾ എന്ന്.' അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്ന്. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവ രാകുന്നുവെന്ന് അല്ലാഹു സാക്ഷ്യപ്പെ ടുത്തുകയും ചെയ്യുന്നു. 2 പ തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ് (അഥവാ പരിച) ആക്കി യിരിക്കുന്നു; അങ്ങനെ, അല്ലാഹു വിന്റെ മാർഗത്തിൽനിന്നും അവർ (ജ നങ്ങളെ) തടയുകയാണ്, നിശ്ചയമാ യും, അവർ പ്രവർത്തിച്ചുകൊണ്ടിരി ക്കുന്നത് എത്രയോ ദുഷിച്ചതത്രെ! (3) അത്, അവർ വിശ്വസിക്കു കയും, പിന്നീട് അവിശ്വസിക്കു കയും ചെയ്തതുകൊണ്ടാകുന്നു. അതിനാൽ അവരുടെ ഹൃദയ ങ്ങൾക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു: ആകയാൽ, അവർ (കാര്യം) ഗ്രഹി ക്കുന്നതല്ല. 1 പ നിന്റെ അടുക്കൽ വരുമ്പോൾ, വന്നാൽ കപടവിശ്വാ സികൾ അവർ പറയും നിശ്ചയമായും നീ അല്ലാഹുവിന്റെ റസൂൽ തന്നെ അല്ലാഹു അറിയുന്നു നീ അവന്റെ റസൂൽ തന്നെ എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു നിശ്ചയമായും കപടവിശ്വാസികൾ കളവ് പറ യുന്നവർ തന്നെ എന്ന് (2) അവർ ആക്കിയിരിക്കുന്നു തങ്ങളുടെ ശപഥ (സത്യ)ങ്ങളെ ഒരു തടവ്, മറവ്, പരിച അങ്ങനെ അവർ തട ഞ്ഞു, തട്ടിക്കളഞ്ഞു അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിശ്ചയ മായും അവർ എത്രയോ (വളരെ) ദുഷിച്ചതാണ് അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് (3) അത് അവർ വിശ്വസിച്ചത് നിമിത്തമാണ് പിന്നീട് അവർ അവിശ്വസിക്കയും ചെയ്തു അതി നാൽ മുദ്രയടിക്കപ്പെട്ടു അവരുടെ ഹൃദയങ്ങൾക്ക് എനി അവർ ഗ്രഹിക്കുകയില്ല മുസ്ലിം വേഷമണിയുകയും, അതേസമയത്ത് ഉള്ളിൽ അവിശ്വാസം പുലർത്തിപ്പോരുകയും, ഇസ്ലാമിനെതിരിൽ ഗൂഢപ്രവർത്തനങ്ങൾ നടത്തിക്കൊ ണ്ടിരിക്കുകയും ചെയ്യുന്നവരാണല്ലോ കപടവിശ്വാസികൾ. നബി ˜ യുടെ അടുക്കൽ വരുമ്പോൾ തങ്ങൾ സത്യവിശ്വാസികളാണെന്നും, നബി ˜ യിൽ വിശ്വസിച്ചിട്ടു ണ്ടെന്നും നടിക്കും. അത് സത്യം ചെയ്തു സാക്ഷ്യപ്പെടുത്തുകയും ചെയ്യും. പറ യുന്ന കാര്യം യഥാർത്ഥത്തിൽ ശരിയാണെങ്കിലും, മനാക്ഷിക്കെതിരായി ചെയ്യുന്ന കള്ളസത്യമാണതെന്ന് വ്യക്തമാണ്. തങ്ങളുടെ മറ വെളിപ്പെടാതെയും, തങ്ങൾ ഇസ്ലാമിന്റെ ശത്രുക്കളായി ഗണിക്കപ്പെടാതെയും തങ്ങൾ ഇരിക്കുവാനുള്ള ഒരു തടവായിട്ടത്രെ അവരത് ചെയ്യുന്നത്. അവരുടെ ഉള്ളുകള്ളി അറിയാത്ത മുസ്ലിംകളെ വഞ്ചിച്ചുകളയുവാനും, അവരുടെ ചില കെണിവലകളിൽ അവർ അകപ്പെടുവാനും അത് കാരണമായിത്തീരുന്നു. "അവർ അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തടയുക യാണ്', എന്ന് പറഞ്ഞത് ഇതുകൊണ്ടാണ്. ആദ്യം എല്ലാ മുസ്ലിംകളെയുംപോലെ അവരും സത്യവിശ്വാസം പിന്നീട് അവിശ്വാസത്തിൽതന്നെ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അവരുടെ ഹൃദയങ്ങൾ യാതൊരു നന്മയും സത്യവും പ്രവേശിക്കാത്തവിധം അവ ഭദ്രമായി അടച്ചുപൂട്ടി മുദ്ര വെക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇനി അവർ കാര്യം ഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാവത ല്ല. ഇതാണ് അവരുടെ നില എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന് ഈ കപടവിശ്വാസികളോടുള്ള വെറുപ്പിന്റെ കാഠിന്യം അടുത്ത വചനത്തിൽ കാണുക:
63:4–7۞وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ
وَإِذَا قِيلَ لَهُمۡ تَعَالَوۡاْ يَسۡتَغۡفِرۡ لَكُمۡ رَسُولُ ٱللَّهِ لَوَّوۡاْ رُءُوسَهُمۡ وَرَأَيۡتَهُمۡ يَصُدُّونَ وَهُم مُّسۡتَكۡبِرُونَ
سَوَآءٌ عَلَيۡهِمۡ أَسۡتَغۡفَرۡتَ لَهُمۡ أَمۡ لَمۡ تَسۡتَغۡفِرۡ لَهُمۡ لَن يَغۡفِرَ ٱللَّهُ لَهُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
Passage continues through verse 63:7.
(4) അവരെ നീ കണ്ടാൽ, അവ രുടെ ശരീരങ്ങൾ നിന്നെ ആശ്ചര്യ പ്പെടുത്തും; അവർ (വല്ലതും) പറയു ന്നപക്ഷം അവരുടെ വാക്കിലേക്ക് നീ ചെവികൊടുത്തു പോകയും ചെയ്യും! ചാരിവെക്കപ്പെട്ട മരത്തിട കളെന്നോണമിരിക്കുന്നു, അവർ. ഉച്ചത്തിലുള്ള എല്ലാ ശബ്ദങ്ങളും തങ്ങൾക്കെതിരായാണെന്ന് അവർ വിചാരിക്കും. അവരത്രെ ശത്രു; ആകയാൽ, അവരെ സൂക്ഷിച്ചുകൊ ള്ളുക. അല്ലാഹു അവരെ നശിപ്പി ക്കട്ടെ (ശപിക്കട്ടെ) ! എങ്ങനെയാണ് അവർ (സത്യംവിട്ടു) തെറ്റിക്കപ്പെടു ന്നത്?! 4 പ അവരെ നീ കണ്ടാൽ നിന്നെ ആശ്ചര്യപ്പെടുത്തും അവരുടെ ശരീരങ്ങൾ അവർ പറയുന്നു (സംസാരിക്കുന്നു) വെങ്കിലോ നീ കേട്ടു (ചെവികൊടുത്തു) പോകും അവരുടെ വാക്കി ലേക്ക്, പറയുന്നതിലേക്ക് അവർ മരത്തടികളെ പോലെയുണ്ട് ചാരിവെക്കപ്പെട്ട അവർ ഗണിക്കും, വിചാരിക്കും എല്ലാ അട്ടഹാ സവും, ഉച്ചത്തിലുള്ള ശബ്ദവും തങ്ങൾക്കെതിരാണെന്ന് അവ രത്രെ ശത്രു ആകയാൽ അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്ര തയായിരിക്കുക അല്ലാഹു അവരോട് യുദ്ധം ചെയ്യട്ടെ, (അവരെ നശി പ്പിക്കട്ടെശപിക്കട്ടെ) എങ്ങനെയാണ്, എവിടെ നിന്നാണ് അവർ തെറ്റി ക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നത്) അഴകും കൊഴുപ്പുമുള്ള ശരീരം, ചൊടിയും ചുണയുമുള്ള സംസാരം, കണ്ടാൽ ആശ്ചര്യം ജനിക്കും, കേട്ടാൽ ചെവിയോർത്തുപോകും. പക്ഷേ, മരത്തടികൾ ചാരിവെച്ചപോലെയാണ്, ഉപകാരമില്ല, ജീവില്ല. പൗരുഷമോ ധീരതയോ ഉണ്ടോ? അതുമില്ല. ഉച്ചത്തിലൊരു ശബ്ദംകേട്ടാൽ വിറളിയായി, തങ്ങൾക്കെതി ആപത്ത് വരുന്നുവെന്നാണ് ധാരണ. പക്ഷേ, കുസൃതിയിലും, വഞ്ച നയിലും മിടുക്കൻമാരാണ്. അതുകൊണ്ട് അവരെപ്പറ്റി സദാ ജാഗരൂകരായിരിക്ക ണമെന്ന് അല്ലാഹു നബി ˜ യെയും, സത്യവിശ്വാസികളെയും ഉണർത്തുന്നു. അല്ലാഹുവിന് അവരോടുള്ള കഠിനമായ വെറുപ്പ് രേഖപ്പെടുത്തുകയും ചെയ്യു ന്നു. പ്ലഖസ്ലയ എന്ന വാക്കിന് "യുദ്ധം ചെയ്തു'വെന്നാണ് ഭാഷാർത്ഥമെങ്കിലും ഇങ്ങ നെയുള്ള സന്ദർഭങ്ങളിൽ "നശിപ്പിക്കട്ടെ, ശപിക്കട്ടെ' എന്ന അർത്ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നത്. (5) വരുവിൻ,"അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്ക് വേണ്ടി പാപമോ ചനം തേടിക്കൊള്ളും' എന്ന് അവ രോട് പറയപ്പെട്ടാൽ, അവർ തങ്ങ ളുടെ തലതിരിച്ചുകളയും. അഹം ഭാവം നടിക്കുന്നവരായുംകൊണ്ട് അവർ തട്ടിത്തിരിഞ്ഞുപോകുന്ന തായി നീ കാണുകയും ചെയ്യും. 6 പ അവർക്കുവേണ്ടി നീ പാപ മോചനം തേടിയോ, അവർക്കു വേണ്ടി നീ പാപമോചനം തേടിയി ല്ലയോ (രണ്ടും) അവരിൽ സമമാ കുന്നു; അല്ലാഹു അവർക്ക് പൊറു ത്തു കൊടുക്കുന്നതേയല്ല. നിശ്ചയ മായും തോന്നിയവാസികളായ ജന ങ്ങളെ അല്ലാഹു സൻമാർഗത്തിലാ ക്കുകയില്ല. 5 പ അവരോട് പറയപ്പെട്ടാൽ വരുവിൻ നിങ്ങൾക്ക് പാപമോചനം (പൊറുതി) തേടും അല്ലാഹുവിന്റെ റസൂൽ അവർ തിരിക്കും, ആട്ടും അവരുടെ തലകളെ നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി അവർ ആയിക്കൊണ്ട് അഹംഭാവം (വലുപ്പം) നടിക്കുന്നവർ (6) അവ രിൽ സമമാണ് അവർക്ക് നീ പാപമോചനം തേടിയോ അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ അവർക്കുവേണ്ടി അവർക്ക് നിശ്ചയം അല്ലാഹു അവൻ സൻമാർഗത്തിലാക്കുകയില്ല തോന്നിയവാസികളായ (ദുർന്നടപ്പുകാരായ) ജനങ്ങളെ തങ്ങളുടെ പാപം പൊറുത്ത് കിട്ടേണമെന്നോ, അതിനായി റസൂൽ ˜ പ്രാർത്ഥിച്ചാൽ കൊള്ളാമെന്നോ ഒന്നും തന്നെ അവർക്ക് ആഗ്രഹമില്ല. അതെല്ലാം അവർക്ക് പുച്ഛവും പരിഹാസവുമാണ്. എനി, നബി ˜ അവർക്കുവേണ്ടി പാപ മോചനം തേടിയതുകൊണ്ട് വല്ല മെച്ചവും അവർക്ക് ലഭിക്കുവാനുണ്ടോ? അതു മില്ല. കാരണം, അവർ അത്രയും തോന്നിയവാസികളും ദുഷിച്ച ധിക്കാരികളുമാ കുന്നു. അവരുടെ ധിക്കാരത്തിന്റെ ഉദാഹരണം ഇതാ: (7) അവരത്രെ പറയുന്നവർ: "അല്ലാഹുവിന്റെ റസൂലിന്റെ അടുക്ക ലുള്ളവർക്ക് നിങ്ങൾ (ഒന്നും) ചില വുചെയ്യരുത്; അങ്ങനെ അവർ വേറിട്ട് പോയിക്കൊള്ളും' എന്ന്! ആകാശങ്ങളുടെയും, ഭൂമിയു ടെയും ഖജനാക്കൾ ധ ഭണ്ഡാര ങ്ങൾ പ അല്ലാഹുവിനാണ് താനും. പക്ഷേ, കപടവിശ്വാസികൾ ഗ്രഹി ക്കുന്നില്ല. 8 പ അവർ പറയുന്നു: "നാം മദീ നഃയിലേക്ക് മടങ്ങിച്ചെന്നാൽ കൂടു തൽ പ്രതാപമുള്ളവർ കൂടുതൽ നിന്ദ്യരുമായുള്ളവരെ അവിടെനിന്ന് പുറത്താക്കുക തന്നെ ചെയ്യും'എന്ന്! പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാ സികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല. (7) അവരത്രെ പറയുന്നവർ നിങ്ങൾ ചിലവ് ചെയ്യ രുത് ചിലർക്ക്, യാതൊരുവരിൽ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ള അങ്ങനെ അവർ വേറിട്ടുപോയിക്കൊള്ളും, പോകു വാൻവേണ്ടി, പോകുന്നതുവരെ അല്ലാഹുവിന്നാണുതാനും ഖജനാ വുകൾ, ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ ആകാശങ്ങളുടെയും ഭൂമി യുടെയും പക്ഷേ, കപടവിശ്വാസികൾ ഗ്രഹിക്കുന്നില്ല, ഗ്രഹിക്കയില്ല
63:8–9يَقُولُونَ لَئِن رَّجَعۡنَآ إِلَى ٱلۡمَدِينَةِ لَيُخۡرِجَنَّ ٱلۡأَعَزُّ مِنۡهَا ٱلۡأَذَلَّۚ وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَعۡلَمُونَ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلۡهِكُمۡ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُمۡ عَن ذِكۡرِ ٱللَّهِۚ وَمَن يَفۡعَلۡ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
(8) അവർ പറയുന്നു തീർച്ചയായും നാം (ഞ ങ്ങൾ) മടങ്ങിയാൽ മദീനഃയിലേക്ക് പുറത്താക്കുകതന്നെ ചെയ്യും കൂടുതൽ പ്രതാപശാലി അതിൽ (അവിടെ) നിന്ന് കൂടു തൽ നിന്ദ്യനായവനെ പ്രതാപം അല്ലാഹുവിന്നാണുതാനും അവന്റെ റസൂലിനും സത്യവിശ്വാസികൾക്കും പക്ഷേ കപടവിശ്വാസികൾ അറിയുന്നില്ല, അറിയുകയില്ല കപടവിശ്വാസികളുടെ മനിൽ മുസ്ലിംകളോടുളള പകയും വിദ്വേഷവും എത്രത്തോളമുണ്ടെന്ന് ഇതിൽനിന്ന് മനിലാക്കാം."അല്ലാഹുവിന്റെ റസൂലാ ണെന്ന് പറയുന്ന ഇദ്ദേഹത്തിന്റെ ഒന്നിച്ച് കുറെ ആളുകളുണ്ടല്ലോ. നാം തീറ്റി പ്പോറ്റിയിട്ടാണ് അവർ ഇത്ര അന്തും പ്രതാപവുമുള്ളവരായിത്തീർന്നത്. എനി അവർക്കുവേണ്ടി നാമൊന്നും ചിലവഴിക്കരുത്. അങ്ങനെ അവരെല്ലാം വിട്ടൊഴി ഞ്ഞുപോകട്ടെ.'എന്ന് അവർ തമ്മിൽ പറയുന്നു. മനുഷ്യരുടെ ആഹാരാദികാര്യ ങ്ങളെല്ലാം അവരുടെ കയ്യിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നാണ് അവരുടെ വാക്കുകേട്ടാൽ തോന്നുക. ആകാശഭൂമികളുടെ സകല ഭണ്ഡാരങ്ങളും അല്ലാ ഹുവിന്റെ കൈവശമാണെന്ന യാഥാർത്ഥ്യം ആ കപടവിശ്വാസികൾ ഗ്രഹിക്കാ ത്തതാണ് അതിന് കാരണം. അതുപോലെത്തന്നെ, നബി ˜ യും സ്വഹാബികളും മദീനാവിട്ടുപോയ ചില യുദ്ധയാത്രകളിൽ അവർ പറഞ്ഞിരുന്നു; "നാം നാട്ടിൽ മടങ്ങി എത്തട്ടെ, ഇവരുടെ അന്തും യോഗ്യതയും കാണിച്ചുകൊടുക്കാം, ആർക്കാണ് അന്തും പ്രതാപവുമുള്ളതെന്ന് മനിലാക്കിക്കൊടുക്കാം. നാം അവരെ അവിടെനിന്ന് നിശ്ചയമായും പുറത്താക്കും' എന്നൊക്കെ. പ്രതാപവും അന്തുമെല്ലാമുള്ളത് അല്ലാഹുവിനും, അവന്റെ കക്ഷിയായ റസൂലിനും സത്യ വിശ്വാസികൾക്കുമാണ്. അത് ഇല്ലാതാക്കാനോ പിടിച്ചുപറ്റാനോ ഈ കപ ടൻമാർക്ക് സാധ്യമല്ല. ഈ വാസ്തവം അവർക്കറിഞ്ഞുകൂടാ. അതാണ് ഈ വീമ്പി ളക്കലിന് കാരണം എന്നു സാരം. മുനാഫിക്വുകൾ മേൽപറഞ്ഞ പ്രസ്താവനക ളും, വീരവാദങ്ങളും പുറപ്പെടുവിച്ച സന്ദർഭങ്ങളെപ്പറ്റി ബുഖാരിയിലും മറ്റും പല രിവായത്തുകളും കാണാം. അതിലെല്ലാം പ്രധാന പങ്കുവഹിച്ചിരുന്നത് അവരുടെ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെയായിരുന്നു. വളരെ ശക്തിയായ ഭാഷയിൽ ആക്ഷേപിച്ചുകൊണ്ട് അവരുടെ അന്തരംഗങ്ങൾ പലതും തുറന്ന് കാട്ടിയശേഷം, സത്യവിശ്വാസികൾ അവരെപ്പോലെ ആകാതിരിക്കുവാൻ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അല്ലാഹു അവരെ ഉൽബോധിപ്പിക് കുന്നു:- (9) ഹേ, വിശ്വസിച്ചവരേ, നിങ്ങ ളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ സ്മര ണയിൽനിന്ന് നിങ്ങളെ അശ്രദ്ധയി ലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. 10 പ നിങ്ങൾക്ക് നാം നൽകിയി ട്ടുള്ളതിൽ നിന്ന് നിങ്ങൾ ചിലവഴി ക്കുകയും ചെയ്യുവിൻ, നിങ്ങളിൽ ഒരാൾക്ക് (ഓരോരുവനും) മരണം വന്നെത്തുകയും, എന്നിട്ട് അവൻ (ഇ ങ്ങനെ) പറഞ്ഞേക്കുകയും ചെയ്യു ന്നതിനുമുമ്പ്: "എന്റെ റേ∫, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ?- എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ്വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമാ പ ഒരു ദേഹത്തെയും (ആളെ യും) അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ലതന്നെ. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കു റിച്ച് അല്ലാഹു സൂക്ഷ്മമായി അറി യുന്നവനുമാണ്. (9) ഹേ, വിശ്വസിച്ചവരേ നിങ്ങളെ അശ്രദ്ധയിലാക്ക രുത്, മിനക്കെടുത്താതിരിക്കട്ടെ നിങ്ങളുടെ സ്വത്തുക്കൾ നിങ്ങ ളുടെ മക്കളും അല്ലാഹുവിന്റെ സ്മരണയിൽനിന്ന് ആരെ ങ്കിലും ചെയ്താൽ, ആർ ചെയ്തുവോ അത് (അപ്രകാരം) എന്നാൽ അക്കൂട്ടർ തന്നെ നഷ്ടപ്പെട്ടവർ
63:10–11وَأَنفِقُواْ مِن مَّا رَزَقۡنَٰكُم مِّن قَبۡلِ أَن يَأۡتِيَ أَحَدَكُمُ ٱلۡمَوۡتُ فَيَقُولَ رَبِّ لَوۡلَآ أَخَّرۡتَنِيٓ إِلَىٰٓ أَجَلٖ قَرِيبٖ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ
وَلَن يُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَآءَ أَجَلُهَاۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
(10) നിങ്ങൾ ചിലവഴിക്കയും ചെയ്യുവിൻ നിങ്ങൾക്ക് നാം നൽകിയതിൽനിന്ന് വരു ന്നതിനുമുമ്പായി നിങ്ങളിലൊരാൾക്ക് മരണം അപ്പോളവൻ പറയും എന്റെ റേ∫ എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ ഒരു അവധിവരെ അടുത്തതായ എന്നാൽ ഞാൻ ദാന ധർമം ചെയ്യാം, ചെയ്യുമായിരുന്നു ഞാൻ ആയിത്തീരുകയും സദ്വൃത്തൻമാരിൽപ്പെട്ടവൻ (11) അല്ലാഹു പിന്തിക്കുന്നതല്ല തന്നെ ഒരു ദേഹത്തെ വന്നാൽ അതിന്റെ അവധി അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ധനസംബന്ധമായ കാര്യങ്ങളിലും, സന്താനങ്ങളുടെ സുഖസൗകര്യാ ദികളിലും ബദ്ധശ്രദ്ധരായിക്കൊണ്ട് അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയും ബോധവും നഷ്ടപ്പെടുവാൻ ഇടവരുത്തരുതെന്ന് അല്ലാഹു സത്യവിശ്വാസികളെ താക്കീത് ചെയ്യുന്നു. മനുഷ്യന്റെ നന്മക്കെന്നപോലെ, തിന്മക്കും കാരണമാകുന്ന രണ്ട് വസ്തുക്കളാണ് ധനവും മക്കളും. അടുത്ത അദ്ധ്യായത്തിൽ അല്ലാഹു പറ യുന്നു: "നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാ ണ്.'( ) ഈ പരീക്ഷണത്തിൽ വിജയം നേടിയവരത്രെ ഭാഗ്യവാൻമാർ. ഇതിൽ പരാജയപ്പെട്ടവരത്രെ നഷ്ടപ്പെട്ടവർ. വിജയം നേടുവാ നുള്ള മാർഗമാണ് ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കൽ. ധനമാക ട്ടെ, അല്ലാഹു തന്ന അനുഗ്രഹമാണ് താനും. മറ്റ് തുറകളിൽ ഏറെക്കുറെ നല്ല നിലക്കാരായ ആളുകൾപോലും മിക്കവാറും ദാനധർമാദികളിലും പൊതു നന്മ കളിലും ധനം ചിലവാക്കാൻ മടിക്കുന്നവരായി കാണാം. സത്യവിശ്വാസികളായ ആളുകൾക്കും പിണയുന്ന ഒരു മഹാവിപത്താണിത്. അതുകൊണ്ടാണ് സത്യവി ശ്വാസികളെ വിളിച്ച് ഇക്കാര്യം പ്രത്യേകം അല്ലാഹു ഉണർത്തുന്നത്. ജീവിതകാ ലത്ത് ധനം ചിലവാക്കുവാൻ മുമ്പോട്ട് വരാത്തവർ മരണവേളയിൽ ഖേദിക്കുമെ ന്നും, ആ ഖേദം കൊണ്ട് യാതൊരു ഫലവും ലഭിക്കുകയില്ലെന്നും അല്ലാഹു മുന്നറിയിപ്പ് നൽകുന്നു. സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടേണമെന്ന് ആഗ്ര ഹിക്കാത്തവർ ദാനധർമാദികളിൽ പിന്നോക്കമായിരിക്കുവാൻ പറ്റുകയില്ലെന്ന് മനിലാക്കാമല്ലോ. ദാനധർമങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് ഏതാണെന്ന് ചോദിക്ക പ്പെട്ടപ്പോൾ നബി തിരുമേനി ˜ ഒരവസരത്തിൽ നൽകിയ മറുപടി ഓരോ സത്യ വിശ്വാസിയും സദാ ഓർത്തിരിക്കേണ്ടതാണ്. ഇതാണ് ആ മറുപടി: "നീ ദാ രിദ്യ്ര ത്തെ പേടിച്ചും, ധനത്തിന് മോഹിച്ചുംകൊണ്ട് ആരോഗ്യവാനും പിശുക്കനുമാ യിരിക്കുമ്പോൾ ദാനധർമം ചെയ്യലാണ്. (ഇതാണ് ഏറ്റവും ഉത്തമമായത്) ജീവൻ തൊണ്ടക്കുഴിയിലെത്തുന്നതുവരേക്കും നീട്ടിവെക്കരുത്. ആ അവസരത്തിൽ നീ പറഞ്ഞേക്കും: "ഇന്ന ആൾക്ക് ഇത്ര, ഇന്ന ആൾക്ക് ഇത്ര' എന്ന്. അപ്പോഴാകട്ടെ, അത് ഇന്ന ആൾക്ക് (അവകാശികൾക്ക്) ആയിക്കഴിയുകയും ചെയ്തിരിക്കും.' (ബു; മു.) അവിശ്വാസികളും, സത്യനിഷേധികളും മരണസമയത്ത് ഖേദിച്ചു വില പിക്കുകയും, തങ്ങളെ അൽപകാലത്തേക്കുകൂടി മടക്കിത്തന്നാൽ തങ്ങൾ മേലിൽ നന്നായിക്കൊള്ളാമെന്ന് അല്ലാഹുവിനോട് കേണപേക്ഷിക്കുകയും ചെയ്യുമെന്ന് സൂ: ഇബ്റാഹീം ലും മറ്റും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, സത്യവി ശ്വാസികളിൽതന്നെ, സൽക്കർമങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തിയവരും തങ്ങ ളുടെ വീഴ്ചയെപ്പററി ഖേദിക്കുമെന്നും, ആ വീഴ്ച നികത്തുവാൻ അൽപംകൂടി അവസരം നൽകണേ എന്ന് അല്ലാഹുവിനോട് അപേക്ഷിക്കുമെന്നും ഇൗ വചന ത്തിൽനിന്ന് മനിലാക്കേണ്ടിയിരിക്കുന്നു. നമ്മെയെല്ലാം അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ.