بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
ٱلرَّحۡمَٰنِ ٱلرَّحِيمِ
Passage continues through verse 1:7.
ആമുഖം: ഭ ‘ , ബ്ധ ഗ്മ ക്ട ) മ്ല ബ്ധ ഗ്മ ക്ത ജ്ജ ! ബ്ധ ഞ്ച ണ്മ ബ്ധ ഷ 9 മ്ല ത്മ ‰ സ്റ്റ “ ബ്ധ ഞ്ച ക്ത 9 ക്ട ) ക്ക്യ്വ ورة ا راء സ്ല സ്ല ങ്ക ങ്ക ങ്ക ബ്ധ ബ്ധ ബ്ധ ങ്ക ങ്ക ങ്ക ബ്ധ ബ്ധ ബ്ധ ക്ക ക്ക ക്ക ന്ന ന്ന ന്ന ന്ന്യ്യ്യ്യ വിശുദ്ധ വിവരണം വാല്യം ഒന്ന് ഫാതിഹഃ അൽബക്വറഃ മുഹമ്മദ് അമാനി മൗലവി വി ശുദ്ധ ആദ്യം വായിക്കപ്പെടുന്നതും, "മുസ്വ്ഹഫു'കളിൽ ഒന്നാമതായി എഴുതപ്പെടുന്നതുമായ സൂറത്ത് (അദ്ധ്യായം) എന്ന നിലക്ക് ഇതി ന് "സൂറത്തുൽ ഫാതിഹഃ' ( سورة الفاتحة ) അഥവാ പ്രാരംഭ അധ്യായം എന്നും "ഫാതിഹത്തുൽ കിതാബ്' ( فاتحة الكتاب ) അഥ വാ വേദഗ്രന്ഥത്തിന്റെ പ്രാരംഭം എന്നും പേര് പറയപ്പെടുന്നു. മൂലം-അഥവാ കേന്ദ്രം എന്ന അർത്ഥത്തിൽ "ഉമ്മുൽ ക്വു എന്നും, "ഉമ്മുൽ കിതാബ്' ( ام القرآن، ام الكتاب ) എന്നും പേരുണ്ട്. അല്ലാഹുവിന്റെ അത്യുൽകൃഷ്ടങ്ങളായ വിശേഷണനാമങ്ങൾ, ഏകദൈവസിദ്ധാന്തം (തൗഹീദ്), മരണാനന്തര ജീവിതം, പ്രതിഫല നടപടി തുടങ്ങിയ മൗലിക സിദ്ധാന്തങ്ങൾ, കർമപരവും, സാൻമാർഗികവുമായ നിയമ നിർദ്ദേശങ്ങൾ, ചരിത്രസംഭവങ്ങൾ ആദിയായ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യവിഷയങ്ങൾ. ഇവയുടെയെല്ലാം ഒരു സാരാംശം ഈ സൂറത്തിൽ അടങ്ങിയിരിക്കുന്നു. ഇത ത്രെ ഈ രണ്ട് പേരുകളും സൂചിപ്പിക്കുന്നത്. "ഉമ്മ്'എന്ന പദത്തിന് "ഉൽഭവസ്ഥാനം, കേന്ദ്രം, പ്രധാനഭാഗം, സങ്കേതം, മാതാവ്, മർമം' എന്നൊക്കെ സന്ദർഭം പോലെ അർത്ഥങ്ങൾ വരുന്നതാണ്. മേൽകണ്ട പേരുകൾക്ക് പുറമെ, ഹദീഥുകളിലും, സ്വഹാബികളും കളുമായ മഹാന്മാരുടെ മൊഴികളിലുമായി വേറെയും പല പേരുകൾ ഈ സൂറത്തിന് പറയപ്പെട്ടു കാണാം. എല്ലാം തന്നെ ഇതിന്റെ ഓരോ തരത്തിലുള്ള പ്രാധാന്യ വും ശ്രേഷ്ഠതയും ചൂണ്ടിക്കാട്ടുന്നു. വിജ്ഞാനങ്ങളുടെ മൗലിക വശ ങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്ന നിലക്ക് "അസാസുൽ ( اساس القرآن - അസ്തിവാരം) എന്നും, മനസ്സിരുത്തി പഠിക്കുകയും വിശദവിവരങ്ങൾ തുടർ ന്നന്വേഷണം നടത്തുകയും ചെയ്യുന്നവർക്ക് ആവശ്യമായ കാര്യങ്ങൾ ഗ്രഹിക്കുവാൻ ഈ സൂറത്തുതന്നെ മതിയാകുമെന്ന അർത്ഥത്തിൽ "കാഫിയ' ( الكافية - മതിയായത്) എന്നും, വിജ്ഞാന മൂല്യങ്ങളുടെ നിക്ഷേപം എന്ന ഉദ്ദേശ്യത്തിൽ "കൻസ്' ( الكنز - നിക്ഷേപം) എന്നുമുള്ള പേരുകൾ അവയിൽ ചിലതാകുന്നു. കൂടാതെ, ഇതി ന്റെ തുടക്കം അല്ലാഹുവിന്റെ മഹൽഗുണങ്ങളെ എടുത്തുകാട്ടിക്കൊണ്ടുള്ള സ്തുതി കീർത്തനമായതുകൊണ്ട് سورة الحمد (സ്തുതി കീർത്തനത്തിന്റെ അധ്യായം), മദീനയിൽ അവതരിച്ചത് - വചനങ്ങൾ 7 അവസാന ഭാഗം പ്രാർത്ഥനാ രൂപത്തിലാകയാൽ سورة الدعاء (പ്രാർത്ഥനയുടെ അധ്യായം) നമസ്കാരത്തിൽ ഒഴിച്ചുകൂടാത്തതാകയാൽ سورة الصلوة (നമസ്കാരത്തിന്റെ അധ്യായം) എന്നിങ്ങിനെയും ഇതിന് പേരുണ്ട്. നബി മുഹമ്മദ് തിരുമേനി യുടെ മക്കാ ജീവിതകാലത്തിന് റെ ആദ്യഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചത് എന്നാണ് ശരിയായ അഭിപ്രായം. അല്ലാ ഹു പറയുന്നു: ! " - الحجر (തീർച്ചയായും, ആവർത്തിത വചനങ്ങളിൽ പെട്ട ഏഴെണ്ണവും, മഹത്തായ നാം നിനക്ക് നൽകിയിട്ടുണ്ട് (ഹിജ്ർ:87). ഏഴ് ആവർത്തിത വചനങ്ങൾ ( السبع المثانى ) എന്നു പറഞ്ഞിരിക്കുന്നത് സൂറത്തുൽ ഫാത്തിഹഃയെ ഉദ്ദേശിച്ചാണെന്ന് ഇമാം അഹ്മദ് , ബുഖാരി (റ) മുതലായവർ നിന്ന് രേഖപ്പെടുത്തിയ ഒരു നബി വചനത്തിൽനിന്ന് വ്യക്തമാകുന്നു. സൂറത്തുൽ ഫാത്തി ഹഃ ഏഴ് ആയത്തു (സൂക്തം)കളാണെന്നുള്ളതിൽ ഭിന്നാഭിപ്രായമില്ല. അഞ്ചു നേരെ ത്ത നിർബ്ബന്ധ നമസ്കാരങ്ങളിലായി ഓരോ മുസ്ലിമും പതിനേഴു പ്രാവശ്യം അത് ദിനംപ്രതി പാരായണം ചെയ്യേണ്ടതുണ്ട്. സുന്നത്ത് നമസ്കാരങ്ങളിലും മറ്റുമായി ദശക്കണക്കിലും ശതക്കണക്കിലും വേറെയും ആവർത്തിക്കപ്പെടുന്നു. ഏഴു ആവർത്തിത വചനങ്ങൾ എന്ന് ഈ സൂറത്തിനെക്കുറിച്ച് പറഞ്ഞതിന്റെയും, ഈ വചനത്തിൽ ഈ ഒരു സൂറത്തിനെ പ്രത്യേകം എടുത്തു പറഞ്ഞതിന്റെയും രഹസ്യം ഇതിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. സൂറത്തുൽഹിജ്ർ മക്കീ സൂറത്തുകളി ൽപെട്ടതാണെന്നുള്ളതിൽ സംശയമില്ല. അപ്പോൾ, ഈ സൂറത്ത് അതിന് മുമ്പ് ത ന്നെ അവതരിപ്പിച്ചിരിക്കുമല്ലോ. المثانى (ആവർത്തിതങ്ങൾ) എന്ന വാക്കിന് വേറെ നിലക്കും വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. അതിനെപ്പറ്റി യഥാസ്ഥാനത്ത് വെച്ച് വിവരിക്കാം. إن شاء الله (റ)വിൽനിന്നുള്ള മേൽ സൂചിപ്പിച്ച ഹദീഥിൽ ഏറ്റവും മഹത്തായ ഒരു സൂറത്ത് ഞാൻ തനിക്ക് പഠിപ്പിച്ചു തരട്ടെയോ' എന്ന് അദ്ദേഹത്തോട് ചോദിച്ചുകൊണ്ടത്രെ "സൂറത്തുൽ ഫാത്തിഹഃയാണത്' എന്നും, "അതാണ് ഏഴ് ആവർത്തിത വചനങ്ങൾ' എന്നും നബി അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരിക്കുന്നത്. അഹ്മദ്, തിർമദീ (റ) മുതലായവർ ഉബയ്യുബ്നു (റ) വഴി ഉദ്ധരിച്ച വേറൊരു ഹദീഥിൽ 'തൗറാത്തിലാകട്ടെ, ഇൻ ജീലിലാകട്ടെ, സബൂറിലാകട്ടെ, ഫുർക്വാനി ഇതു പോലൊരു സൂറത്ത് അവതരിച്ചിട്ടില്ല' എന്ന് നബി പ്രസ്താവിച്ചതായും വന്നിരിക്കുന്നു. അബൂഹുറൈയ്റ (റ) ഉദ്ധരിച്ച ഒരു നബി വചനം ഇപ്രകാരമാകുന്നു: തിയിട്ടില്ലാത്ത വല്ല നമസ്കാരവും ആരെങ്കിലും നമസ്കരിച്ചാൽ അത് അപൂർണമാണ്, അത് അപൂർണമാണ്, അത് അപൂർണമാണ്' (മു:, ന:, തി.), "ഫാത്തിഹത്തുൽ കിതാബ് ഓതാത്തവന് നമസ്കാരമില്ല' എന്ന് മറ്റൊരു നബിവചനം ഉബാദത്തുബ്നുസ്സ്വാമിത്ത് ( عبادة بن اصامت – رضـ )ൽ നിന്ന് ബുഖാരിയും മുസ്ലിമും (റ) രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങിനെയുള്ള ഹദീഥുകളെ അടിസ്ഥാനമാക്കിയാണ് നമസ്കാരത്തിന്റെ ഓരോ ഫാതിഹഃ ഓതൽ നിർബ്ബന്ധമാണെന്ന് മാലിക്, അഹ്മദ് (റ) മുതലായവരടക്കം ഭൂരിപക്ഷം പണ്ഡിതന്മാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നതും. ഈ സൂറത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സംബന്ധിച്ച് എനിയും പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും കൂടുതൽ ഉദ്ധരിച്ചു ദീർഘിപ്പിക്കുന്നില്ല. اعوذ با من الشيطان الرجيم الاستعاذة എന്നുള്ള പ്രാർത്ഥനക്കാണ് സാധാരണ ' ചൊല്ലൽ എന്നു പറഞ്ഞുവരുന്നത്. ആട്ടപ്പെട്ട-അഥവാ ശപിക്കപ്പെട്ടപിശാചിൽനിന്ന് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു എന്നാണിതിന്റെ അർത്ഥം. മനുഷ്യന്റെ ആജീവനാന്ത ശത്രുവും, അവെ ന്റ നന്മയിൽ ഏറ്റവും കടുത്ത അസൂയാലുവുമത്രെ പിശാച്. പിശാചിൽനിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഈ്ര പാർത്ഥനയുടെ ഉദ്ദേശ്യം. മനുഷ്യന് മനുഷ്യവർഗത്തിൽതന്നെ പലതരം ശത്രുക്കളു ണ്ട്. ആ ശത്രുക്കളിൽനിന്നുള്ള രക്ഷക്കുവേണ്ടിയും നാം അല്ലാഹുവിനോട് പ്രാർത്ഥി ക്കേണ്ടിയിരിക്കുന്നു. എന്നാൽ, മനുഷ്യശത്രുക്കളിൽനിന്ന് നേരിടുന്ന ഉപദ്രവങ്ങളും അതിനുള്ള നിവാരണങ്ങളും കുറേയെല്ലാം നമുക്ക് ഊഹിക്കാവുന്നതും മനസ്സിലാക്കാവു ന്നതുമാകുന്നു. പിശാചാണെങ്കിൽ നമുക്ക് കാണുവാൻ കഴിയാത്ത ഒരു അദൃശ്യ അവന്റെ ചെയ്തികളും ഉപദ്രവങ്ങളും നമ്മുടെ ബാഹ്യേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെ ത്തുവാനോ, ബുദ്ധികൊണ്ട് തിട്ടപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം ഗോപ്യ മായിരിക്കും. തന്നാൽ കഴിയുന്ന എല്ലാ അടവുകളും മനുഷ്യരെ വഴിപിഴപ്പിക്കുവാൻ താൻ ഉപയോഗപ്പെടുത്തുമെന്ന് അല്ലാഹുവിന്റെ മുമ്പാകെ പ്രതിജ്ഞയെടുത്തവനത്രെ പിശാച്. ഈ വസ്തുത അല്ലാഹു മുഖേന നമ്മെ ആവർത്തിച്ചറിയിച്ചിട്ടുള്ളതുമാകുന്നു. 16,17, ഹിജ്ർ 39, അൽകഹ് ഫ് 50, ഫാത്വിർ 6, സ്വാദ് 82 മുതലായ സ്ഥലങ്ങളിൽ നോക്കുക) ചുരുക്കത്തിൽ പിശാചിൽനിന്നുള്ള രക്ഷ അല്ലാഹുവിൽ നിന്ന് തന്നെ നമുക്ക് ലഭിക്കേണ്ടിയിരിക്കുന്നു. മനുഷ്യരും പിശാചുക്കളുമാകുന്ന രണ്ടുതരം ശത്രുക്കളുടെയും ഉപദ്രവങ്ങളി ൽ നിന്നുള്ള രക്ഷാമാർഗങ്ങളെ സംബന്ധിച്ച് ഒന്നിച്ച് ഉപദേശം നൽകുന്ന വചനങ്ങൾ പരിശോധിച്ചാൽ മേൽപറഞ്ഞ പരമാർത്ഥംപിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടുവാനുള്ള ഏകമാർഗം അല്ലാഹുവിനോട് രക്ഷതേടലാണെന്ന വസ് തുത മനസ്സിലാക്കാവുന്നതാണ്. ഇമാം ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടിയത് രണ്ടു പിശാച് വർഗത്തെയും, ആ വർഗത്തെ നിഷേധിക്കുന്നവരുടെ വാദത്തെയും സംബന്ധിച്ച് സൂറത്തുൽ ഹിജ്റി (13-ാം അധ്യായം)ന് ശേഷം കൊടുത്തി ട്ടുള്ള വ്യാഖ്യാനക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. 122 الأعراف ശത്രുക്കളിൽ നിന്നുമുള്ള രക്ഷാ മാർഗങ്ങളെപ്പറ്റി ഒന്നിച്ച് വിവരിക്കുന്ന മൂന്ന് സ്ഥലങ്ങളാണ് ഇതാണവ:- സാരം: 1) നീ മാപ്പ് സ്വീകരിക്കുകയും, സദാചാരം-അഥവാ സൽക്കാര്യംകൊണ്ട് കല്പിക്കുകയും, വിവരമില്ലാത്ത മൂഢന്മാരിൽനിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക. പിശാചിൽ നിന്ന് വല്ല ദുഷ്പ്രേരണയും വല്ലപ്പോഴും നിന്നെ ഇളക്കിവിടു ന്ന പക്ഷം, നീ അല്ലാഹുവിനോട് ശരണം തേടുക. നിശ്ചയമായും, അവൻ കേൾക്കുന്നവനും അറിയുന്നവനുമാണ്. 199-200) 2) കൂടുതൽ നന്നായുള്ളത് ഏതാണോ അത് വഴി നീ തിന്മയെ തടുത്തുകൊള്ളു ക. അവർ വർണിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം ഏറ്റവും അറിയുന്നവനാകുന്നു. "എന്റെ റബ്ബേ, പിശാചുക്കളുടെ ദുർമന്ത്രങ്ങളിൽനിന്ന് ഞാൻ നിന്നിൽ ശരണം തേടുന്നു'വെന്നും, "അവർ എന്റെ അടുക്കൽ സന്നിഹിതരാവുന്നതിനെ കുറിച്ചും ഞാൻ നിന്നിൽ ശരണം തേടുന്നുവെന്നും' നീ പറയുകയും ചെയ്യുക. 96-98) 3) കൂടുതൽ നന്നായുള്ളത് കൊണ്ട് നീ (തിന്മയെ) തടുത്തുകൊള്ളുക. അങ്ങ നെ ചെയ്താൽ യാതൊരുവനും നിനക്കുമിടയിൽ ശത്രുതയുണ്ടോ അവൻ ഒരു ഉറ്റബന്ധുവെന്നപോലെ ആയിത്തീരും. ക്ഷമിക്കുന്നവർക്കല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല; വമ്പിച്ച ഭാഗ്യമുള്ളവർക്കുമല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല. വല്ലപ്പോഴും പിശാചിൽ നിന്ന് വല്ല ദുഷ്പ്രേരണയും നിന്നെ ഇളക്കിവിടു ന്ന പക്ഷം, നീ അല്ലാഹുവിൽ ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവനത്രെ കേൾക്കുന്നവ നും അറിയുന്നവനും (ഹാമീം സജദഃ 34-36) ശത്രു മനുഷ്യവർഗത്തിൽപെട്ടവനാണെങ്കിൽ മയം, നയം, വിട്ടുവീഴ്ച, ഉപ കാരം മുതലായവവഴി അവനെ സൗമ്യപ്പെടുത്തുകയും, അവനുമായുള്ള ബന്ധം നന്നാക്കിത്തീർക്കുകയും ചെയ്യാം. ശത്രു പിശാചായിരിക്കുമ്പോൾ, അവൻ അദൃശ്യജീവി ആയതുകൊണ്ട് അവനോട് നയത്തിനോ, മയത്തിനോ മറ്റോ മാർഗമില്ല. അവ നിൽ നിന്ന് രക്ഷപ്പെടുവാൻ അല്ലാഹുവിൽ ശരണം തേടുകയേ നിവൃത്തിയുള്ളൂ എന്ന വസ്തുത ഈ വചനങ്ങളിൽ നിന്ന് വ്യക്തമാണ്. പിശാചിനെക്കുറിച്ച് നാം സ ദാ ബോധവാന്മാരായിരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: المؤمنون - السجدة فاطر (നിശ്ചയമായും, പിശാച് നിങ്ങൾക്ക് ശത്രുവാകുന്നു അതിനാൽ, നിങ്ങളവനെ ശത്രുവാക്കി വെക്കുവിൻ. വൻ തന്റെ കക്ഷിയെ ക്ഷണിക്കുന്നത് ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരിൽ പെട്ടവരാകു - വാൻ വേണ്ടിയാകുന്നു -ഫാത്വിർ 6). അപ്പോൾ, പൊതുവിൽ എല്ലാ സന്ദർഭ ങ്ങളിലും, വിശേഷിച്ച് പിശാചിന്റെ ദുഷ്പ്രേരണകൾക്ക് വശംവദരാകുവാനിടയുള്ള സ ന്ദർഭങ്ങളിലും നാം പിശാചിനെപ്പറ്റി അല്ലാഹുവിനോട് രക്ഷ തേടേണ്ടതുണ്ട്. അല്ലാഹു പറയുന്നു: :النحل - ) "നീ ഓതുന്നതായാൽ ആട്ടപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോ ട് ശരണം തേടിക്കൊള്ളുക'. (നഹ്ൽ 98). ഈ വചനത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതും, പൊതുവെ അംഗീകരിക്കപ്പെട്ടുവരുന്നതും പാരായണം ആരംഭിക്കുമ്പോൾ ചൊല്ലേണ്ടതുണ്ട് എന്നത്രെ. ഹദീഥിന്റെ പിൻബലവും ഈ അഭിപ്രായത്തിനുണ്ട്. പാരായണത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ഭംഗം വരുമാറ് പിശാചിന്റെ ദുർമന്ത്രങ്ങൾ ഏൽക്കാതി രിക്കുവാൻ ഇത് ഉപകരിക്കുന്നു. അവന്റെ ദുർമന്ത്രത്തിന് സന്ദർഭം ചൊല്ലുന്നത് നന്നായിരിക്കുമെന്ന് ബുഖാരി (റ)യും മറ്റും ഉദ്ധരിച്ച ഒരു ഹദീഥിൽനിന്ന് മനസ്സിലാക്കാവുന്നതാകുന്നു. ഹദീഥിന്റെ പ്രസക്തഭാഗം ഇങ്ങിനെ ഉദ്ധരിക്കാം: "നബി യുടെ സാന്നിദ്ധ്യത്തിൽ വെച്ച് രണ്ടു പേർ തമ്മിൽ ചീത്ത പറയുകയുണ്ടായി. കാപം നിമിത്തം ഒരാളുടെ മുഖം ചുവന്നു. അപ്പോൾ, നബി പറഞ്ഞു: "എനിക്ക് ഒരു വാക്ക് അറിയാം. അതവൻ പറഞ്ഞിരുന്നെങ്കിൽ അവനിൽ കാണുന്ന ആ കോപം അവനെ വിട്ടുപോയേക്കുമായിരുന്നു. അതെ, اعوذ با من الشيطان الرجيم പ്രസ്തുത വചനത്തിന്റെ ബാഹ്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് പാരായണം ചെയ്യുമ്പോൾ ചൊല്ലൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. നിർബ്ബന്ധമെന്ന് പറഞ്ഞുകൂടാ; എങ്കിലും, പ്രധാനപ്പെട്ട ഒരു ഐഛിക പുണ്യകർമമാണത് എന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. പാരായണം നമസ്കാരത്തിൽ വെച്ചാകുമ്പോൾ, പതു -ക്കെ ചൊല്ലുകയാണ് വേണ്ടത്. പിശാചിൽ നിന്ന് നേരിട്ടേക്കാവുന്ന ട ആധിക്യവും, നിഗൂഢതയും, ഗൗരവവും ആലോചിക്കുകയും, അവയിൽ നിന്നുള്ള രക്ഷാമാർഗം അല്ലാഹുവിന്റെ കാവൽ മാത്രമാണെന്ന് ഓർക്കുകയും പ്രാർത്ഥനയുടെ ഗൗരവം വേണ്ടതുപോലെ വിലയിരുത്തുവാൻ കഴിയുകയുള്ളൂ. البسملة അബൂബക്ർ സ്വിദ്ദീക്വ് (റ)ന്റെ കാലത്ത് ക്രോഡീകരിച്ചു എഴുതപ്പെട്ട ഒന്നാമത്തെ മുസ്വ്ഹഫ് മുതൽക്കുള്ള എല്ലാ മുസ്വ്ഹഫുകളിലും സൂറത്തുത്തൗബ ഒഴിച്ചു മറ്റുള്ള 113 സൂറത്തുകളും ആരംഭിക്കുന്നത് "ബിസ്മി' കൊണ്ടാകുന്നു. (തൗബ സൂറത്തിൽ ബിസ്മി ഇല്ലാതിരിക്കുവാൻ കാരണം മുഖവുരയിൽ സൂചിപ്പിച്ചി ട്ടുണ്ട്. കൂടുതൽ വിവരം യഥാസ്ഥാനത്തുവെച്ചും കാണാം. ( ان شاء الله കൂടാതെ, സൂറത്തുന്നംല് 30-ാം വചനത്തിലും ഒരു "ബിസ്മി' അടങ്ങിയിരിക്കുന്നു. ആ ബി സ്മി ആവചന ത്തിന്റെ ഒരു ഭാഗമാണെന്നുള്ളതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. സൂറത്തുകളുടെ ആരംഭത്തിലുള്ള ബിസ്മികൾ പെട്ടതാണോ, അല്ലേ എന്നുള്ള തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അവയുടെ ചുരുക്കം ഇതാണ്: 1) ഓരോന്നിലെയും ബിസ്മി ആ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്നു. 2) അതതു സൂറത്തുകളിലെ ഒന്നാം ആയത്തിന്റെ ഒരു ഭാഗമാണ് ബിസ്മി. 3) സൂറത്തുൽ ഫാതിഹഃയിൽ മാത്രം ഒന്നാമത്തെ ആയത്താകുന്നു. മറ്റു സൂറത്തുകളിലേത് സൂറത്തുകൾ തമ്മിൽ തിരിച്ചറിയുവാനായി ആരംഭത്തിൽ കൊടുത്തിട്ടുള്ളതുമാകുന്നു. 4) ഫാതിഹഃ അടക്കം എല്ലാ സൂറത്തുകളുടെയും ആരംഭം കുറിക്കുന്നതാണവ . അഥവാ ഒന്നും തന്നെ അതതു സൂറത്തുകളിലെ ആയത്തുകളല്ല. ഓരോ അഭിപ്രാ യക്കാർക്കും ഹദീഥുകളിൽ നിന്നും മറ്റുമായി ഉദ്ധരിക്കുവാനുള്ള ന്യായങ്ങളും , തെളിവുകളും ഉദ്ധരിക്കുന്നപക്ഷം അത് കുറേ ദീർഘിച്ചുപോകുന്നതാണ്. ഒരു കാര്യം തീർത്തുപറയാം. പാരായണം തുടങ്ങുമ്പോഴും, സൂ റത്തുകളുടെ ആരംഭത്തിലും -ഫാത്തിഹഃയുടെ ആരംഭത്തിൽ വിശേഷിച്ചും- "ബിസ്മി'ചൊല്ലൽ ആവശ്യമാകുന്നു. നബി തിരുമേനി അവതരിച്ച ഒന്നാമത്തെ ക്വുർ-ആൻ വചനം / 2 (നീ നിന്റെ റബ്ബിന്റെ നാമത്തിൽ വായിക്കുക) എന്നായിരുന്നു. റബ്ബിന്റെ നാമത്തിൽ ആരംഭിക്കുന്നതിന്റെ പ്രാവർത്തിക രൂപം "ബി സ്മി' മുഖേന നമുക്ക് നബി കാട്ടിത്തന്നിട്ടുമുണ്ട്. നബി യുടെ പാരായണത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ, തിരുമേനി പാരായണം ചെയ്തിരുന്നത് നീട്ടി നീട്ടിക്കൊണ്ടായിരുന്നുവെന്ന് അനസ് (റ) പ്രസ്താവിച്ചതായും, അനന്തരം അദ്ദേഹം "ബിസ്മില്ലാഹി' എന്നും, "അർറഹ്മാനി' എന്നും, "അർറഹീം' എന്നും നീട്ടി നീട്ടിക്കൊണ്ട് ചൊല്ലിക്കാട്ടിയതായും ബുഖാരി (റ) രേഖപ്പെടുത്തിയിരി ക്കുന്നു. തിരുമേനി ബിസ്മിയോടുകൂടിയാണ് പാരായണം ചെയ്തിരുന്നതെ ന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. കൂടാതെ ഉമ്മുസലമഃ (റ)യിൽ നിന്ന് അഹ്മദ് , അബൂദാവൂദ്, ഹാകിം (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ, തിരുമേനിയുടെ ഓത്ത് മുറിച്ചു മുറിച്ചു കൊണ്ട് (ആയത്തുകൾ തമ്മിൽ കൂട്ടിച്ചേർത്ത് ഓതാതെ) ആയിരുന്നു വെന്ന് അവർ പറഞ്ഞതായും, ബിസ്മിയും ഫാതിഹഃയിലെ രണ്ട് ആയത്തുകളും ഓതിക്കൊണ്ട് അതിന്നവർ ഉദാഹരണം കാട്ടിക്കൊടുത്തതായും വന്നിരിക്കുന്നു. പാരായണവേളയിൽ മാത്രമല്ല, നല്ലതും വേണ്ടപ്പെട്ടതുമായ ഏതൊരുകാര്യം തുടങ്ങുമ്പോഴും അത് അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കേണ്ടതാണെന്ന്-അഥവാ ബിസ്മിയോടുകൂടി തുടങ്ങണമെന്ന്നബി തിരുമേനി യുടെ ചര്യയിൽനിന്ന് പൊതുവിൽ അറിയപ്പെട്ട ഒരു സംഗതിയാകുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ ബിസ്മി ചൊല്ലുവാൻ നിർദ്ദേശിക്കുന്ന ഹദീഥു കളും നിലവിലുണ്ട്. ജലപ്രളയത്തിൽ നിന്ന് രക്ഷപ്പെടുവാനായി അല്ലാഹുവിന്റെ കൽ പന പ്രകാരം നൂഹ് നബി (അ) കപ്പലിൽ കയറിയപ്പോൾ "ബിസ്മില്ലാഹി' എന്നു പറഞ്ഞതായും (ഹൂദ് 41) യമനിലെ രാജ്ഞിക്ക് സുലൈമാൻ നബി (അ)അ യച്ച കത്തിന്റെ ആദ്യത്തിൽ 'ബിസ്മി' മുഴുവനും എഴുതിയിരുന്നതായും (നംല് 30) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പ്രധാന കാര്യങ്ങൾ ബിസ്മി കൊണ്ട് ആരംഭിക്കുന്ന സ്വഭാവം പൂർവ്വ പ്രവാചകന്മാർ മുതൽക്കേയുള്ള പതിവാണെന്ന് ഇതിൽനിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. നല്ല കാര്യങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കന്നതിൽ പല യുക്തിരഹസ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അല്പം ആലോചിച്ചാൽ ആർക്കും മനസ്സിലാകും. നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നൽകുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്റെ സ്മരണയും, അതിനുള്ള ഒരു നന്ദിയുമായിരിക്കും അത്. ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേ റ്റുവാനുള്ള സഹായം, അതിന് പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളിൽനിന്നുള്ള രക്ഷ, പ്രത്യേകിച്ചും പിശാചിന്റെ ഇടപെടലിൽനിന്നുള്ള കാവൽ, ആ കാര്യം അല്ലാഹുവിങ്കൽ സ്വീകാര്യമായതായിരിക്കുവാനുള്ള ഭാഗ്യം ഇതെല്ലാം അല്ലാഹുവിൽ നിന്ന് മാത്രം ലഭിക്കേണ്ടുന്നവയാണ്. ആ നിലക്ക് അവന്റെ നാമവും അവന്റെ കൃപാകടാക്ഷവും ഓർത്തും ഉച്ചരിച്ചും കൊണ്ടുള്ള ശുഭസൂചകമായ ആ തുടക്കം അതിന്റെ പര്യവസാനം ശുഭകരമായിത്തീരുവാനും കാരണമാകുന്നതാണ്. ഒരാൾ ഒരു സൽക്കാര്യം തന്നെ ചെയ്യുന്നുവെന്ന് വെക്കുക. ആ അവസരത്തിൽ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരവികാരമൊന്നും കൂടാതെയാണ് അയാൾ അത് ചെയ്യുന്നതെങ്കിൽ, ആ കാര്യം ചെയ്തതിന്റെ പേരിൽ അല്ലാഹുവിന്റെ പ്രീതിക്കോ പ്രതിഫലത്തിനോ അയാൾ അവകാശമില്ല. നമസ്കാരത്തിലാകുമ്പോൾ ബിസ്മി ഉറക്കെ ചൊല്ലുന്നതോ, പതുക്കെ ചൊല്ലുന്നതോ നല്ലത്? ഇതിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. രണ്ടും തീർത്തുപറയത്തക്കവണ്ണം ഹദീഥുകളിൽ നിന്ന് തെളിവ് ലഭിക്കാത്തതും, ബിസ്മി ഒരു ആയത്താണോ അല്ലേ എന്ന വിഷയത്തിലുള്ള വ്യത്യസ്താഭിപ്രായങ്ങളുമാണ് ഈ ഭിന്നിപ്പിന് കാരണം. എങ്കിലും നമസ്കാരത്തിൽെ വച്ച് ബിസ്മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്കാരത്തിന് അത് മൂ ലം ഭംഗം നേരിടുമെന്ന് ആരും പറയുന്നില്ല. രണ്ടിലൊന്ന് നിർബന്ധമാണെന്നും ആർക്കും അഭിപ്രായമില്ല. രണ്ടിൽ ഏതാണ് നല്ലത് എന്നതിൽ മാത്രമേ ഭിന്നിപ്പുള്ളൂ. ഇമാം ഇബ്നു ക്വയ്യിം (റ) അദ്ദേഹത്തിന്റെ പ്രസിദ്ധ നബിചര്യാഗ്രന്ഥമായ സാദുൽ ( زاد المعاد )ൽ നബി യുടെ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന മദ്ധ്യേ ഇങ്ങിനെ പ്രസ്താവിക്കുന്നു: "പിന്നീട് തിരുമേനി ചൊല്ലും, പിന്നെ ഫാത്തിഹാ സൂറത്ത് ഓതും. ചിലപ്പോൾ ഉറക്കെ ബിസ്മി ചൊല്ലും. ഉറക്കെ ചൊല്ലുന്നതിനേക്കാൾ അധികം അവിടുന്ന് പതുക്കെ ചൊല്ലുകയായിരുന്നു ചെയ്തിരുന്നത്. രാവും പകലും അഞ്ചു നേരങ്ങളിൽ അവിടുന്ന് പതിവായി യാത്രയിൽ വെച്ചും നാട്ടിൽവെച്ചും ഉറെ ക്ക ചൊല്ലി വരികയും, എന്നിട്ടത് ഭൂരിപക്ഷം സ്വഹാബികൾക്കും, ആ നല്ല കാലക്കാരായ നാട്ടുകാർക്കും അജ്ഞാതമായിരിക്കുകയും ചെയ്യുക ബിസ്മിയെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും, ഓരോ അഭിപ്രായത്തിനും ഹദീഥുകളെയോ മറ്റോ ആധാരമാക്കിക്കൊണ്ടുള്ള ന്യായീകരണങ്ങളും, ഇവിടെ ഉദ്ധരി ച്ചു ദീർഘിപ്പിക്കുന്നില്ല. (ഫിക്വ്ഹ് ഗ്രന്ഥങ്ങളാണതിന്റെ സ്ഥാനം) ഉദ്ധരിക്കുവാ നുള്ള ഹദീഥുകളാകട്ടെ, -ഇബ്നുക്വയ്യിം (റ) വിഷ യം വ്യക്തമല്ലാത്തതോ, അല്ലെങ്കിൽ ദുർബ്ബലങ്ങളോ ആണുതാനും. എങ്കിലും അവയിൽ നിന്ന് ഇത്രയും സംഗതികൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയും: 1) സൂറത്തുകളുടെ ആരംഭങ്ങളിലുള്ള ഓരോ ബിസ്മിയും സൂറത്തിലെ രോ ആയത്തോ, ആയത്തിന്റെ ഭാഗമോ ആണെങ്കിലും അല്ലെങ്കിലും ശരി, അവ പൊതുവിൽ ഉൾപ്പെട്ടതും, അതോടൊപ്പം സൂറത് തുകളുടെ തുടക്കം കുറിക്കുന്നതുമാകുന്നു. ഉഥ്മാൻ (റ) തയ്യാറാക്കിയ ഒന്നാമത്തെ പകർപ്പ് മുസ്വ്ഹഫ് മുതൽ ഇന്നേവരെയുള്ള എല്ലാ മുസ്വ്ഹഫുകളിലും, തൗബ ഒഴികെ ഓരോ സൂ റത്തിന്റെയും ആരംഭത്തിൽ "ബിസ്മി' എഴുതപ്പെട്ടിട്ടുള്ളതുതന്നെ ഇതിന് തെളിവാ കുന്നു. 2) പാരായണം ചെയ്യുമ്പോൾ ആദ്യം പിന്നീട് "ബിസ്മി'- യും ചൊല്ലേണ്ടതാണ്. 3) ഓരോ സൂറത്തും "ബിസ്മി'യോടുകൂടി ഓതുകയാണ് വേണ്ടത്. 4) നമസ്കാരത്തിലാവുമ്പോൾ പതുക്കെ ഓതണം. "ബിസ്മി' പതുക്കെയും, ഉറക്കെയും ആവാമെങ്കിലും കൂടുതൽ നല്ലത് പതുക്കെയാകുന്നു. الله اعلم . എനി നമുക്ക് സൂറത്തിലേക്ക് പ്രവേശിക്കാം. അല്ലാഹു പറയുന്നു:
(1) പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ (2) സ്തുതി (മുഴുവൻ) ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു- (3) പരമകാരുണികനും കരുണാനിധിയുമായുള്ളവൻ;- (4) പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ (5) നിന്നെമാത്രം ഞങ്ങൾ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. (6) ചൊവ്വായ പാതയിൽ നീ ഞങ്ങളെ വഴി ചേർക്കേണമേ!- (7) (അതായത്) യാതൊരുകൂട്ടരുടെ മേൽ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയിൽ, (അതെ,) കോപ വിധേയരല്ലാത്തവരും, വഴിപിഴച്ചവരല്ലാത്തവരുമായ(-വരുടെ പാതയിൽ). (1) നാമത്തിൽ അല്ലാഹുവിന്റെ പരമ കാരുണികൻ കരുണാനിധി (2) സ്തുതി (മുഴുവനും) അല്ലാഹുവിനാകുന്നു രക്ഷിതാവ്, യജമാനൻ, പരിപാലകൻ ലോകരുടെ, ലോകങ്ങളുടെ(യെല്ലാം) (3) പരമകാരുണികൻ കരുണാനിധി (4) ഉടമസ്ഥൻ ( രാജാവ്) ദിവസത്തിന്റെ പ്രതിഫലത്തിന്റെ, നിയമ നടപടിയുടെ (5) നിന്നെ(ത്തന്നെ), നിനക്ക് (മാത്രം) ഞങ്ങൾ ആരാധിക്കുന്നു ഉം നിന്നോട് (തന്നെമാത്രം) ഞങ്ങൾ സഹായം (ഉതവി)തേടുന്നു. (6) നീ നയിക്കേണമേ, ചേർക്കേണമേ, മാർഗദർശനം നൽകേണമേ ഞങ്ങളെ, ഞങ്ങൾക്ക് പാതയിൽ നേരെയുള്ള, ചൊവ്വായ (7) യാതൊരു കൂട്ടരുടെ നീ അനുഗ്രഹിച്ചു അവർക്ക്, അവരുടെമേൽ ഒഴികെയുള്ള, അല്ലാത്ത കോപിക്കപ്പെട്ട(വർ), കോപ ബാധിത(ർ) അവരുടെ മേൽ, അവരോട് അല്ലാത്ത(വരും) വഴിപിഴച്ചവർ. ഒറ്റവാക്കുകളുടെ അർത്ഥം ഈ സൂറത്തിന്റെ അവസാനത്തിൽ آمين (ആമീൻ) എന്ന് ചൊല്ലേണ്ടതാകുന്നു. ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നർത്ഥം. കൂടുതൽ വിവരം താഴെ വരുന്നുണ്ട്. "ബിസ്മി' സൂറത്തുൽ ഫാതിഹഃയിലെ ഒരു ആയത്താണെന്ന അഭിപ്രായക്കാർ 6 ഉം 7 ഉം വചനങ്ങൾ കൂട്ടി 7-ാമത്തെ വചനമായി എണ്ണിവരുന്നു. ആകെ 7 വചനങ്ങളാ ണെന്നുള്ളതിൽ ഭിന്നിപ്പില്ല. الله (അല്ലാഹു) എന്ന വാക്കിന്റെ മൂല ധാതു ഏതാണെന്നുള്ളതിൽ ഒന്നിലധികം അഭിപ്രായങ്ങൾ കാണാം. ഏതായിരുന്നാലും ശരി, അഖില ലോകങ്ങളുടെയും സ്രഷ്ടാവും, നിയന്താവും, പരിപാലകനും, രക്ഷിതാവും, യജമാനനും , ഉടമസ്ഥനുമായ ആ ഏക മഹാശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമ ( علم )മത്രെ അത്. അവന്റെ തിരുനാമങ്ങളായി മറ്റു വേദഗ്രന്ഥങ്ങളിലോ, പ്രവാചക വാക്യങ്ങളിലോ വന്നിട്ടുള്ള എല്ലാ നാമങ്ങളും അവന്റെ ഓരോ തരത്തിലുള്ള മഹദ് ഗുണങ്ങളെ എടുത്തുകാട്ടുന്ന വിശേഷണങ്ങളായിരിക്കും. "അല്ലാഹു' എന്നുള്ള പേർ അവന്നല്ലാതെ മറ്റാർക്കും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഉപയോഗിക്കപ്പെടാവതുമല്ല. ആരാധിക്കുപ്പെടുന്ന വസ്തുദൈവം- - എന്ന അർത്ഥത്തിൽ സദാ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് الھ (ഇലാഹ്). ഈ രണ്ടു വാക്കുകളും തമ്മിൽ അക്ഷരത്തിലും അർത്ഥത്തിലും സാമാന്യം യോജിപ്പുണ്ടെന്നതിനെ മുൻനിറുത്തി الھ എന്ന പദത്തിൽ لا (അൽ) എന്ന അവ്യയം ചേർത്തു പ്രത്യേകിപ്പിച്ചതാണ് الله എന്ന പദമെന്ന് പലരും പ്രസ്താവിക്കുന്നു. ഇതനുസരിച്ച് ആ സംജ്ഞാനാമത്തിന്റെ അർത്ഥം, "സാക്ഷാൽ ദൈവം' -അഥവാ ആരാധിക്കപ്പെടുവാൻ യഥാർത്ഥ علم اللـھ ا പാരായണം അടക്കമുള്ള എല്ലാ നല്ല കാര്യങ്ങളും തുടങ്ങുമ്പോൾ ബിസ്മി കൊണ്ട് ആരംഭിക്കുന്നതിനെയും, ഓരോ സൂറത്തുകളുടെയും തുടക്കത്തിലുള്ള ബിസ്മികൾ അതത് സൂറത്തുകളിൽപെട്ട ആയത്തുകളാണോ എന്നതിനെയും സംബന്ധി നാം മുകളിൽ ചിലതെല്ലാം പ്രസ്താവിച്ചുവേ ല്ലാ. ഇവിടെ ഒരു സംശയത്തിന് അവകാശമുണ്ട്. വിശുദ്ധ അല്ലാഹുവിന്റെ വചന മാണ്. അവനാണത് അവതരിപ്പിച്ചതും. എന്നിരിക്കെ, അവൻ അവന്റെ നാമത്തിൽ ആരംഭിക്കുന്നതിലടങ്ങിയ യുക്തി രഹസ്യമെന്താണ്? ഇതാണാസംശയം. പാരായണം തുടങ്ങിയ കാര്യങ്ങൾ നാം ആരംഭിക്കേണ്ടത് എങ്ങിനെയാണെന്ന് പഠിപ്പിക്കുക, മുകളിൽ ചൂണ്ടിക്കാട്ടിയത് പോലെയുള്ള യാഥാർത്ഥ്യങ്ങളിലേക്ക് സൂച ന നൽകുക, നല്ല ആരംഭത്തിന്റെ പ്രായോഗിക രൂപം കാണിച്ചു തരുക മുതലാ യവയത്രെ അതിലടങ്ങിയ രഹസ്യം. മനുഷ്യൻ ചെയ്യേണ്ടുന്നതെല്ലാം പഠിപ്പിക്കുകയാണല്ലോ അവതരണോദ്ദേശ്യം. ഒരു നല്ല ഗ്രന്ഥം ആരംഭിക്കുമ്പോൾ അതിന്റെ തുടക്കം നന്നായിരിക്കേണ്ടതിന്റെ ആവശ്യകത പറയേണ്ടതില്ല. എന്നിരിക്കെ, ഏത് ഗ്രന്ഥങ്ങ--ളെക്കാളും എല്ലാ നിലക്കും ഉന്നത സ്ഥാനം അർഹിക്കുന്ന തുടക്കം മറ്റെല്ലാറ്റിനെക്കാളും നന്നായിരിക്കണമല്ലോ. അല്ലാഹുവിന്റെ നാമത്തി ൽ ആരംഭിക്കുന്നതിൽപരം ഉത്തമമായ ആരംഭം വേറെ ഏതാണുള്ളത്?! അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നതിന്റെ പ്രധാന്യവും, അതിലടങ്ങിയ യുക്തിയും മനസ്സിലാക്കുവാൻ പോരുന്ന രണ്ടു നാമവിശേഷണങ്ങളാണ് "അർറഹ്മാനും' "അർറഹീമും' ( الرحيم ، الرحمن ) ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ, പ്രത്യേകമായതോ, പൊതുവെയുള്ളതോ, ഐഹികമോ പാര ത്രികമോ ആയ സകലവിധ അനുഗ്രഹങ്ങളുടെയും കർത്താവായ പരമകാരുണികൻ എന്ന് "അർറഹ്മാനി'നും, നന്മ ചെയ്യുന്നവർക്ക് പ്രത്യേകമായി സിദ്ധിക്കുവാനി രിക്കുന്ന മഹാനുഗ്രഹങ്ങളുടെ ദാതാവായ കരുണാനിധി എന്ന് "അർറഹീമി'നും വിവക്ഷ നൽകപ്പെടുന്നു. കാരുണ്യത്തിന്റെയും, കൃപാകടാക്ഷത്തിന്റെയും, പരമകേന്ദ്രമെന്നപോലെ, അധികാരത്തിന്റെയും ന്യായാധിപത്യത്തിന്റെയും പരമ കേന്ദ്രവും തന്നെയാണ് അല്ലാഹു. അവൻ പറയുന്നു: الحجر (എന്റെ അടിയാന്മാർക്കു വിവരമറിയിക്കുക: ഞാൻ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമെന്നും, എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷയെന്നും - ഹിജ്ർ: 49, 50) പക്ഷേ, അവന്റെ കാരുണ്യക്കനി വ് അവന്റെ കോപത്തെ കവിഞ്ഞുനിൽക്കുന്നു. സത്യനിഷേധത്തിലും തോന്നിയവാസത്തിലും മുഴുകിയ ധിക്കാരികൾപോലും അവന്റെ എണ്ണമറ്റ അനുഗ്രഹങ്ങൾ സദാ ആസ്വദി ച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടത്രെ. സൂറഃ അല്ലാഹു പറയുന്നു (എന്റെ കാരുണ്യം എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു). ഇതേ വാക്യത്തിന്റെ തുടർച്ചയായി ഇങ്ങിനെയും പറയുന്നു (സൂക്ഷ്മത പാലിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവർക്കും, നമ്മുടെ ദൃഷ്ടാന്തങ്ങളി ൽ വിശ്വസിക്കുന്നവർക്കും ഞാൻ അതിനെ രേഖപ്പെടുത്തിവെച്ചേക്കുന്നതാണ് ഈ രണ്ടു വാക്യങ്ങളിൽ ഒന്നാമത്തേതിന്റെ ആശയം ഉൾകൊള്ളുന്ന വാക്കാണ് "അർറഹ്മാൻ' എന്നും, രണ്ടാമത്തേതിന്റെ ആശയം ഉൾകൊള്ളുന്ന വാക്കാണ് "അർറഹീം' എന്നും പറയാം. ഈ രണ്ടു നാമവിശേഷണങ്ങളാൽ അല്ലാഹുവിനെ വിശേഷിപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ഒരാൾ ഒരു കാര്യം ആരംഭിക്കുമ്പോൾ, തനിക്ക് അത്വരെ അവനിൽനിന്ന് ലഭിച്ചു കഴിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു സ്മരണയും, മേലിൽ അവനിൽ നിന്ന് തനിക്ക് ലഭിക്കുവാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്ക് വേണ്ടിയുള്ള ഒരപേക്ഷയും അതിൽ അന്തർഭവിച്ചിരിക്കുന്നതായി കാണാം. ഇമാം ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു നബി വചനത്തിന്റെ സാരം ഇപ്രകാരമാണ്: "അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ, അവൻ ഒരു ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തി അവന്റെ അർ ശിനു (സിംഹാസനത്തിനു)മീതെ അവന്റെയടുക്കൽ വെച്ചിരിക്കുന്നു: "നിശ്ചയമായും, എന്റെ കാരുണ്യം കോപത്തെ മുൻകടന്നിരിക്കുന്നു'. അവർ രണ്ടുപേരും ഉദ്ധരിച്ച വേറെ ഒരു ഹദീഥിൽ നബി പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: "അല്ലാഹുവിന്റെ കാരുണ്യം നൂറായി ഭാഗിച്ചാൽ അതിന്റെ ഒരു ഭാഗം മാത്രമാണ് ഈ ലോകത്ത് ജിന്ന്, മനുഷ്യൻ, മൃഗം തുടങ്ങിയ എല്ലാ ജീവികൾക്കുമിടയിൽ അവൻ അവതരിപ്പിച്ചിരിക്കുന്നത്. അവർ തമ്മിൽ തമ്മിൽ കരുണയും ദയയും കാണിക്കുന്നത് അത് കൊണ്ടത്രെ. ദുഷ്ടമൃഗങ്ങൾ അവയുടെ കുഞ്ഞുങ്ങളോട് ദയ കാണിക്കുന്ന തും അത്കൊണ്ട് തന്നെ. ബാക്കി തൊണ്ണൂറ്റി ഒമ്പത് ഭാഗവും ക്വിയാമത്ത് നാളിൽ തന്റെ അടിയാന്മാർക്ക് കരുണ ചെയ്വാനായി അവൻ കരുതിവെച്ചിരിക്കുകയാണ്. ഹാ! അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം! ( 3 ' (സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു എല്ലാ സ്തുതിയും) എന്നാണല്ലോ ആദ്യത്തെ വചനം, സ്തുതി ട ഏതുവകുപ്പ് പരിശോധിച്ചാലും ശരി, സ്തുതി ഏതു കാര്യത്തിന്റെ പേരിലായാലും ശരി, യഥാർത്ഥത്തിൽ ആ സ്തുതിക്കുള്ള കാരണകർത്താവും, ആ കാര്യത്തിന്റെ ഉത്ഭവകേന്ദ്രവും അല്ലാഹുവായിരിക്കുമെന്ന് കാണാം. ഉദാഹരണമായി : ഒരാളെ അയാളുടെ ഔദാര്യത്തിന്റെ പേരിൽ നാം സ്തുതിക്കുന്നുവെന്നു വിചാരിക്കുക. അയാളെ സൃഷ്ടിച്ചത്, ഉദാരശീലനാക്കിയത്, ഔദാര്യം ചെയ്യാനുള്ള വ ക അയാൾക്ക് നല്കിയത്, അത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുമാറാക്കിയത്, അത് അയാളുടെ സൽകർമമായി അംഗീകരിക്കുന്നത് എന്നിങ്ങിനെ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളുടെ കർത്താവ് അല്ലാഹുവല്ലാതെ മറ്റാരാണ്?! അപ്പോൾ, എല്ലാ സ്തുതികീർത്തനങ്ങൾക്കും അർഹൻ യഥാർത്ഥത്തിൽ അവൻ തന്നെ. ഒരാൾ തന്റെ ഉദ്ദേശ്യമനുസരിച്ച് ചെയ്യുന്ന സൽകാര്യങ്ങളെ മുൻനിറുത്തി അയാളെ പ്രശംസിക്കുക എന്നാണ് حمد (സ്തുതി) കൊണ്ട് വിവക്ഷ. അതിൽ لا (അൽ) എന്ന അവ്യയം ചേർന്നപ്പോൾ സ്തുതിയുടെ ഇനത്തിൽപെട്ടതെല്ലാം അതിലുൾപ്പെടുന്നു. അതുകൊണ്ടാണ് الحمد എന്ന വാക്കിന് "സർവ്വസ്തുതിയും, സ്തുതി മുഴുവനും' എന്നൊക്കെ അർത്ഥം സ്വന്തം ഉദ്ദേശ്യ പ്രകാരമല്ലാതെയുണ്ടാകുന്ന നല്ല കാര്യങ്ങളെപ്പറ്റി പുകഴ്ത്തിപ്പറയുന്നതിന് حمد (സ്തുതി) എന്ന് പറയാറില്ല. അതിന്ന് مدح (പ്രശംസ) എന്നാണ് പറയപ്പെടുക. ഈ വാക്കാകട്ടെ, ഉദ്ദേശ്യപൂർവ്വവും അല്ലാതെയും ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളിലും ഉപയോഗിക്കെ പ്പടുകയും ചെയ്യും. ഉദാഹരണം: ജ്ഞാനം, പരസഹായം, ഭയഭക്തി, കൃത്യനി ഷ്ഠ ആദിയായ ഗുണങ്ങളെപ്പറ്റി പുകഴ്ത്തുന്നതിന് حمد (സ്തുതി) എന്നും مدح (പ്രശംസ) എന്നും പറയാം. എന്നാൽ സൗന്ദര്യം, ശബ്ദഗുണം, ശരീരവടിവ്, പോലെ യുള്ളവയെപ്പറ്റി പുകഴ്ത്തുന്നതിന് مدح (പ്രശംസ) എന്നല്ലാതെ حمد (സ്തുതി) എന്നുപറയാറില്ല. ഒരാളിൽ നിന്ന് ലഭിച്ച ഏതെങ്കിലും ഉപകാരത്തിന്റെ പേരിൽ യാളെ പ്രശംസിക്കുന്നതിന് شكر (നന്ദി) എന്നുപറയപ്പെടുന്നു. നന്ദിയാകട്ടെ, വാഗ്മൂലം മാത്രമല്ല, മനസുകൊണ്ടും പ്രവൃത്തി മുഖേനയും പ്രകടിപ്പിക്കാവുന്നതുമാണ്. മേൽ വിവരിച്ചതിൽ നിന്ന് ഈ മൂന്ന് വാക്കുകളും തമ്മിൽ ചില സന്ദർങ്ങളിൽേ യാജിപ്പും ചില സന്ദർഭങ്ങളിൽ വിയോജിപ്പും ഉണ്ടാവാമെന്ന് മനസ്സിലാക്കാമല്ലോ. യോജിപ്പിന്റെ വശങ്ങളെ പരിഗണിച്ചു കൊണ്ടാണ് ഈ മൂന്ന് പദങ്ങളെയും ചിലർ പര്യായ പ ദങ്ങൾ എന്നോണം ഉപയോഗിച്ചു കാണുന്നത്. ഈ ഉപയോഗം ചിലപ്പോൾ, ആശയക്കു ഴപ്പത്തിന് കാരണമാകാറുള്ളത്കൊണ്ടാണ് ഈ വാക്കുകളെക്കുറിച്ച് ഇത്രയും വി വരിച്ചത്. എല്ലാ സ്തുതിയും അല്ലാഹുവിന് തന്നെയാണെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുവാൻ പോരുന്ന അവന്റെ ചില ഉൽകൃഷ്ട ഗുണവിശേഷണങ്ങളാണ് തുടർന്ന് പ്രസ്താവിച്ചിരിക്കുന്നത് 3 ' (ലോകരുടെ രക്ഷിതാവ്) ) (പരമകാരുണികൻ) / 0 / ) (കരുണാനിധി) - (പ്രതിഫലദിനത്തിന്റെ ഉടമസ്ഥൻ) ഇവയാണത്. ഈ ഓരോ വിശേഷണങ്ങളിലും അടങ്ങിയിട്ടുള്ള സാര - ങ്ങളുടെ വൈപുല്യം ആലോചിക്കുന്നപക്ഷം, സ്തുതി മുഴുവനും അല്ലാഹുവിനാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. 3 (റബ്ബ്) എന്ന വാക്കിനു "രക്ഷിതാവ്, പരിപാലകൻ, വളർത്തുന്നവൻ, യജമാനൻ' എന്നിങ്ങനെയും "ഉടമസ്ഥൻ, കൈകാര്യം നടത്തുന്നവൻ' എന്നിങ്ങനെയും അർത്ഥങ്ങൾ വരും. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഈ എല്ലാ അർത്ഥത്തിലും അവൻ റബ്ബുതന്നെ. "ലോകം' എന്നർത്ഥമായ عالم (ആലമി)ന്റെ ബഹുവചനമാണ് عالمين (ആലമീൻ). ഈ ബഹുവചന രൂപം ബുദ്ധി ജീവികളിലാണ് സാധാരണ ഉപയോഗിക്കപ്പെടാറെങ്കിലും -ബുദ്ധി ജീവികളെന്നോ മറ്റു ജീവികളെന്നോ നിർജ്ജീവ വസ്തുക്കളെന്നോ വ്യത്യാസം ലോകങ്ങളുടെയും റബ്ബ് എന്ന -ത്രെ ഇംഗ്ളീഷിലെ ഠവല എന്ന അവ്യയത്തിന്റെ സ്ഥാനമാണ് അറബിയിലെ لا എന്ന അവ്യയത്തിന്നുള്ളത.് മലയാളത്തിൽ ഇതിന്റെ സ്ഥാനത്ത് നിൽക്കുന്ന വാക്കുകളില്ല. ഒരു സാമാന്യനാമത്തി( نكرة )ൽ لا ചേരുമ്പോൾ അതിന്റെ സാമാന്യത്വം നീങ്ങി അതൊരു പ്രത്യേകാർത്ഥമുള്ളതായിത്തീരുന്നു. ഉദാഹര ണം: قلم എന്നാൽ ഏതെങ്കിലും ഒരു പേനയും القلم എന്നാൽ ഒരു പ്രത്യേക പേനയോ, പേനയുടെ വർഗമോ ആയിരിക്കും ഉദ്ദേശ്യം. കൂടുതൽ വിവരം ഭാഷാ സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നറിയേണ്ടതാകുന്നു. "അബ്ദുറഹ്മാൻ' എന്നതിന്റെ സ്ഥാനത്ത് "എ. റഹ്മാൻ' പോലെയുള്ള പ്രയോഗം നന്നല്ല. അല്ലാഹുവിന് മാത്രം യോജിക്കുന്ന നാമവിശേഷണങ്ങളെല്ലാം തന്നെ സൃഷ്ടികളുടെ പേരായി ഉപയോഗിക്കുന്നത് സൂക്ഷിക്കേണ്ടതാകുന്നു. ഇതെല്ലാം അല്ലാഹുവിനോടുള്ള അനാദരവായിരിക്കു ന്നതാണ്. ( 2 കൊണ്ടു വിവക്ഷ. മൂസാ നബി (അ)യും, ഹാറൂൻ നബി- (അ)യും അടുക്കൽ ചെന്ന് ! ( 2 ("ഞങ്ങൾ റബ്ബുൽ ആലമീ'ന്റെ ദൂതന്മാരാണ്) എന്നു പറഞ്ഞപ്പോൾ ചോദിച്ചു: 2 ' (എന്താണ് "റബ്ബുൽ ആലമീൻ'?) ഇതിനു മൂസാ (അ) നൽകിയ മറുപടി: (ആകാശങ്ങളുടെയും, ഭൂമിയുടെയും, അവരണ്ടിനുമിടയിൽ ഉള്ളവയുടെയും റബ്ബ്) എന്നായിരുന്നു. : 16, 23,24) ) ، / 0 / ) (പരമകാരുണികൻ, കരുണാനിധി) എന്നിവയെപ്പറ്റി ബിസ്മിയുടെ വ്യാഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞു. "ബിസ്മി' ഈ സൂറത്തിലെ ഒരു ആയത്താണെന്ന അഭിപ്രായം സ്വീകരിച്ചാലും ഈ രണ്ടു തിരുനാമങ്ങൾ വീണ്ടും ഇവിടെ ആവർത്തിച്ചത് കേവലം ഒരു ആലങ്കാരികമായ ഉദ്ദേശ്യത്തിനൊന്നുമല്ല . അല്ലാഹുവിന്റെ നാമത്തിൽ പാരായണം ആരംഭിക്കുന്നതിലടങ്ങിയ തത്വങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിസ്മിയിൽ ആ വിശേഷണങ്ങൾ. ഇവിടെയാകട്ടെ, സ്തുതികീർത്തനങ്ങളെല്ലാം എന്തുകൊണ്ട് അല്ലാഹുവിന് അവകാശപ്പെട്ടതായി എന്നുള്ളതിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്ന ഗുണവിശേഷണങ്ങളുടെ കൂട്ടത്തിൽ, അവന്റെ കാരുണ്യത്തിനുള്ള സ്ഥാനംകൂടി എടുത്തു കാണിച്ചിരിക്കുകയാണ്. "റഹ്മാൻ', "റഹീം' എന്നീ രണ്ടു രൂപങ്ങളും അല്ലാഹുവിന്റെ അതിരറ്റ കാ രുണ്യത്തെ പ്രകാശിപ്പിക്കുന്നവയാണെങ്കിലും, "റഹ്മാൻ' എന്ന രൂപമാണ് കാരുണ്യത്തിന്റെ അതിവിശാലതയെ കൂടുതൽ ദ്യോതിപ്പിക്കുന്നത്. "റഹ്മാൻ' എന്ന് അല്ലാഹുവിനെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഉപയോഗിക്കപ്പെടാറില്ല. "അല്ലാഹു' എന്ന സംജ്ഞാനാമത്തെ കഴിച്ചാൽ പിന്നെ അവന്റെ നാമ വിശേഷണങ്ങളായി ഉപയോഗിക്കപ്പെട്ടി ട്ടുള്ള ഇതര നാമങ്ങളിൽവെച്ച് കൂടുതൽ സ്ഥാനം കല്പിക്കപ്പെട്ടുകാണുന്നതും "റഹ്മാൻ'എന്ന നാമത്തിനാകുന്നു. "അല്ലാഹു' എന്ന നാമം പോലെ മറ്റു വിശേഷണങ്ങളൊന്നും കൂടാതെ "അർറഹ്മാൻ' എന്ന നാമവും അല്ലാഹുവിന് 110, സൂ: റഹ്മാൻ 1, ഫുർക്വാൻ 59 മുതലായവയും വ്യാഖ്യാനവും നോക്കുക) അതുകൊണ്ടാണ്നാമമായോ വിശേഷണമായോ--അല്ലാഹുവിനല്ലാതെ മറ്റാർക്കും "റഹ്മാൻ' എന്ന് ഉപയോഗിക്കുവാൻ പാടില്ലെന്ന് പണ്ഡിതന്മാർ പ്രസ്താവിക്കുന്നതും. നബി തിരുമേനി യുടെ കാലത്ത് യമാമയിൽ പ്രവാചകനായി അഭിനയിക്കുകയും, അബൂബക്ർ (റ)ന്റെ ഖിലാഫത്തു കാലത്ത് യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത മുസൈലിമത്തുൽ കദ്ദാബിനെ (കള്ളപ്രവാചകനായ മുസൈലിമയെ) കുറിച്ചല്ലാതെ "റഹ്മാൻ' എന്ന് പറയപ്പെട്ടതായി ചരിത്ര മില്ല.അതും യമാമയിലെ റഹ്മാൻ ( رحمن اليمامة ) എന്ന അടുത്ത വിശേഷണമായി പറഞ്ഞത് - (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ) എന്നാണല്ലോ. دين (ദീൻ) എന്ന പദത്തിനാണ് ഇവിടെ "പ്രതിഫലം' എന്നർത്ഥം കൊടുത്തത്. കൂടാതെ, "മതം. നടപടിക്രമം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം, പതിവ്' എന്നിങ്ങിനെ സന്ദർഭമനുസരിച്ച് അതിന് പല അർത്ഥങ്ങളും വരും. സൃഷ്ടികളുടെ സകല കർമങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫ ലം നൽകുകയും ചെയ്യുന്ന ആ മഹാദിനമായ ക്വിയാമത്തുനാളാണ് പ്രതിഫല ദിവസംകൊണ്ട് വിവക്ഷ. (മാലികി) എന്നതിന്റെ സ്ഥാനത്ത് (മലികി) എന്നും വായനയുണ്ട്. പ്രതിഫല ദിവസത്തിന്റെ രാജാവ് എന്നായിരിക്കും അപ്പോൾ വാക്കർത്ഥം. രണ്ടായാലും ആ ദിവസത്തിലെ സർവ്വാധിപതിയും, ഏകാധിപതിയും അല്ലാഹു മാത്രമായിരിക്കുമെന്ന് താൽപര്യം. പ്രതിഫലത്തിന്റെ ലന്താണ് എന്ന് നിനക്കറിയാമോ എന്ന് ചോദിച്ചുകൊണ്ട് സൂറത്തുൽ ഇൻഫിത്വാറിൽ അല്ലാഹു പറയുന്നു: الانفطار (സാരം: ഒരാൾക്കുംതന്നെ മറ്റൊരാൾക്കു വേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത ദിവസം! അന്ന് കാര്യം -അഥവാ കേവലം മൂന്ന് ചെറുവാക്യങ്ങളിലായി എടുത്തുകാണിച്ച ഈ നാല് വിശേഷണ - ങ്ങളിൽ ഓരോന്നും ദ്യോതിപ്പിക്കുന്ന അർത്ഥസാരങ്ങളുടെ അഗാധതയും, വൈപുല്യവും മനസ്സിരുത്തുന്ന പക്ഷം, എല്ലാ സ്തുതികീർത്തനങ്ങൾക്കും യഥാർത്ഥത്തിൽ അർഹനായുള്ളവൻ മറ്റാരുമില്ലെന്ന് തികച്ചും ബോധ്യപ്പെടുന്നതാണ്. അല്ലാഹുവിന്റെ ഈ നാലു ഉൽകൃഷ്ട ഗുണങ്ങളെയും ഓർമിച്ചുകൊണ്ട് ഒരു അടിയാൻ അവന് സ്തുതികീർത്തനം ചെയ്യുമ്പോൾ, തന്റെ മുമ്പിലും, തന്റെ സമീപത്തും അല്ലാഹു സ്ഥിതിചെയ്യുന്നുണ്ടെന്നുള്ള ഒരു പ്രതീ തി ആ അടിയാന്റെ മനസ്സിൽ പ്രകടമാകുന്നതാണ്. അങ്ങനെ, അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട് അവൻ പറയുകയാണ് 5 ' ക (നിന്നെമാത്രം ഞങ്ങൾഞാനും എന്നെപ്പോലെയുള്ള നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു). തെ, മേൽ പ്രസ്താവിച്ച അത്യുൽകൃഷ്ട ഗുണങ്ങളോട് കൂടിയവൻ നീയല്ലാതെ ആരുമില്ലെന്ന് ഞങ്ങൾക്ക് ബോധ്യമാണ്; അത് കൊണ്ട് ഞങ്ങളുടെ ആരാധനകളും, സഹായാർത്ഥനകളും നിന്റെ മുമ്പിൽ മാത്രമേ ഞങ്ങൾ അർപ്പിക്കുകയുള്ളൂവെന്ന് ഞങ്ങളിതാ ഉറപ്പിച്ചു പറയുന്നു എന്ന് താൽപര്യം. എന്ന ക്രിയയുടെ മൂല ധാതുവായ عبادة (ഇബാദത്ത്)ന്റെ വിവർത്തനമായിട്ടാണ് "ആരാധന' എന്ന വാക്ക് നാം ഉപയോഗിച്ചിരിക്കുന്നത് . ' ക എന്ന ക്രിയയുടെ മൂലധാതുവായ استعانة വിവർത്തനമായി "സഹായം തേടുക' എന്നും ഉപയോഗിച്ചിരിക്കുന്നു. എല്ലാ ടയും പ്രബോധന വിഷയങ്ങളിൽ ഏറ്റവും മൗലിക പ്രധാനമായ വിഷയം തൗഹീദ് ( ഏക ദൈവസിദ്ധാന്തം) ആണല്ലോ. തൗഹീദിന്റെ കാതലായ വശമത്രെ ആരാധനയിലും, സഹായാർത്ഥനയിലുമുള്ള തൗഹീദ്. എന്നാൽ പിൽകാല മുസ്ലിംകൾക്കിടയിൽ ഇതുപോലെ ചില സ്ഥലത്ത് കാണപ്പെടുന്ന വായനാവ്യത്യാസ ങ്ങളെപ്പറ്റി മുഖവുരയിൽ വിവരിച്ചിട്ടുള്ളത് നോക്കുക. ഴീറഹശിലൈ, മുതലായവയും. ) الطاعة، الخضوع، الخشوع، التذلل، التنسك، ونحوھا ( വളരെയെറെ തെറ്റുധാരണയും വ്യതിയാനവും വന്നുപോയിട്ടുള്ള വിഷയവും അതാണ്. അങ്ങിനെ, തൗഹീദിന്റെ അടിത്തറക്കുതന്നെയും കോട്ടം തട്ടിക്കുന്ന എത്രയോ അന്ധവിശ്വാസങ്ങളും, ആശയാദർശങ്ങളും, ആചാരാനുഷ്ഠാനങ്ങളും സമുദായ മ ധ്യെ കടന്നു കൂടിയിരിക്കുന്നു. ഒരു പൂർണമായ ശുദ്ധീകരണത്തിന് സാധ്യമാകാ ത്ത വിധം സമുദായത്തിൽ അവ വേരൂന്നിക്കഴിഞ്ഞിരിക്കുകയാണ്. معاذ الله (അല്ലാഹുവിൽ ശരണം!) നിഘണ്ടുക്കൾ പരിശോധിച്ചാൽ "ഇബാദത്ത്' ( عبادة ) എന്ന പദത്തിനു പല അർത്ഥങ്ങളും കാണാം. "അനുസരണം, പുണ്യകർമം, കീഴ്പ്പെടൽ, ഭക്തി അർ പ്പിക്കൽ, വഴിപാട്, താഴ്മ പ്രകടിപ്പിക്കൽ' എന്നിങ്ങനെയും "വണക്കം, ആരാധന, പൂ ജ, സേവ, പ്രീതിപ്പെടുത്തൽ' എന്നിങ്ങനെയും അർത്ഥങ്ങൾ ഈ അർത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തർഭവിച്ചു കാണാം. ന്നാൽ (മതത്തിന്റെ) സാങ്കേതികാർത്ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തിൽ കാണുന്നില്ല. ഉള്ളവയിൽ വെച്ച് കൂടു തൽ അനുയോജ്യമായതെന്ന നിലക്ക് "ആരാധന' എന്ന് പരക്കെ അതിനു വിവർത്തനം നൽകപ്പെട്ടുവരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും പ്രകടിപ്പിക്കുക ( اقصى غاية التذلل والخشوع ) എന്നതാണ് മതത്തിൽ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. വ്യാഖ്യാതാക്കളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠന്മാരുംവാക്കുകളിൽ അൽപസ്വൽപ വ്യത്യാസങ്ങൾ കണ്ടേക്കാമെങ്കിലുംമുൻകാലം മുതൽക്കെ "ഇബാദത്തി'നു നൽകി വരുന്ന നിർവചനം അതാണ്. ഭാഷാപരമായും മതപരമായുമുള്ള അതിന്റെ അർത്ഥങ്ങളെപ്പറ്റി ഇമാം ഇബ്നുകഥീർ (റ) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു: الشرع عبارة عما يجمع كمال المحبة والخضوع والخوف والعبادة في اللغة من الذلة يقال طريق معبد وبعير معبد أي مذلل وفي الشرع സാരം: ഭാഷയിൽ "ഇബാദത്ത്' എന്നാൽ, നിന്ദ്യതയിൽ -അഥവാ താഴ്മയിൽനിന്നുണ്ടാകുന്നതാണ്. ദായ' വഴി എന്നും ഒട്ടകം എന്നും പറയപ്പെടാറുണ്ട്. അതായത് "മുദല്ലലായ' (അധികമായി ഉപയോഗിച്ച് ഒതുക്കവും പാകതയും വരുത്തപ്പെട്ട)ത് എന്നർത്ഥം. സ്നേഹത്തിന്റെയും, ഭക്തിയുടെയും, ഭയത്തിന്റെയും പൂർ ണതയെ ഒരുമിച്ചു കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിന് പറയപ്പെടുന്ന വാക്കാണത്. താഴ്മയിൽ നിന്നും, വിനയത്തിൽ നിന്നും മാത്രമല്ല -സ്നേഹത്തിൽ നിന്നും ഭയപ്പാടിൽ നിന്നും രൂപം കൊള്ളുന്നതെന്നത്രെ ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടുന്നത്. അപ്പോഴേ താഴ്മയും ഭക്തിബഹുമാനവും എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ അവരുടെ ആരാധ്യവസ്തുക്കളെ അത്യധികം സ്നേഹിക്കുകയും, ഭയപ്പെടുക യും ചെയ്യുന്നതിൽ നിന്നാണ് അവയോടുള്ള താഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യകാരണബന്ധങ്ങൾക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെക്കുറി ച്ചുള്ള സ്നേഹവും ഭയവും അത്യധികമായിത്തീരുന്നത.് മറ്റൊരു വിധത്തിൽ പറ ഞ്ഞാൽ, ഈ വിശ്വാസത്തിൽനിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തിബഹുമാനത്തിന്റെയും പ്രകടനമാണ് ഇബാദത്താകുന്ന ആരാധന. സയ്യിദ് റശീദുരിദ്വാ മുതലായവ ർ ചുണ്ടിക്കാട്ടിയതുപോലെ സ്നേഹംകൊണ്ടോ പ്രേമംകൊണ്ടോ ഒരാൾ ചെയ്യുന്ന താഴ്മയും, അധികാര ശക്തിയോ അക്രമമോ ഭയന്നോ, വല്ല കാര്യ ലാഭവും പ്രതീക്ഷിച്ചോ ഒരാൾ മറ്റൊരാൾക്ക് ചെയ്യുന്ന താഴ്മയും -അതെത്ര "ഇബാദത്ത്' എന്ന് പറയപ്പെടാറില്ല. കാരണം അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തിൽ നിന്ന് ഉടലെടുത്തതല്ല. സ്നേഹത്തിന്റെയും ഭയഭക്തിയുടെയും സമ്മേളനത്തിൽ നിന്നാണ് ഇബാദത്തിന്റെ ഉത്ഭവമെന്ന് വരുമ്പോൾ, ഇബാദത്ത് ചെയ്യപ്പെടുന്ന ആളുടെ -അല്ലെങ്കിൽ വസ്തുവിന്റെകല്പനാ നിർദ്ദേശമനുസരിച്ചോ, അറിവോടും തൃപ്തി യോടുംകൂടിയോ ഉണ്ടാകുന്ന പ്രകടനങ്ങളേ ഇബാദത്താകുകയുള്ളൂവെന്നില്ലെന്ന് വ്യക്തമാണ.് അത്രയുമല്ല, ചിലപ്പോൾ ആരാധ്യന്റെ ഉപദേശനിർദ്ദേശങ്ങൾക്ക് പാലും അതുണ്ടാവാം. മരണപ്പെട്ടുപോയ മഹാത്മാക്കൾക്ക് പലരും ഇബാദത്ത് ചെയ്തുവരുന്നുണ്ട്. ആ മഹാത്മാക്കൾ അതറിയുകയോ തൃപ്തിപ്പെടുകയോ ചെയ്യുന്നില്ല. ഈസാ നബി (അ)ക്ക് ക്രിസ്ത്യാനികൾ ഇബാദത്ത് ചെയ്യുന്നു. അതദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നുമാത്രമല്ല, അദ്ദേഹം പ്രബോധനം ചെയ്തിരുന്ന തൗഹീദിനു കടകവിരുദ്ധവുമാണത്. വിഗ്രഹങ്ങൾക്കാണെങ്കിൽ, തങ്ങളുടെ ആരാധകരെപ്പറ്റിയോ, ആരാധനയെപ്പറ്റിയോ അറിയുവാനുള്ള ഗ്രഹണശക്തിപോലും അവക്കില്ല. ചുരുക്കിപ്പറഞ്ഞാൽ, അങ്ങേയറ്റത്തെ സ്നേഹം, ബഹുമാനം, ഭയം, ഭ ക്തി, താഴ്മ, വിനയം, അദൃശ്യമായ കഴിവിലുള്ള വിശ്വാസം ആദിയായവയുടെ സമ്മേളനത്തിൽനിന്നാണ് ഇബാദത്ത് ഉരുത്തിരിയുന്നത്. അല്ലാഹു പറയുന്നു: (മനുഷ്യരിലുണ്ട് ചിലർ; അവർ അല്ലാഹുവിനുപുറമെ ചില സമന്മാരെ സ്വീകരിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവർ അവരെ സ്നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോടു ഏറ്റവും ശക്തിമത്തായ സ്നേഹമുള്ളവരായിരിക്കും. (അൽ ബക്വറ: 165) വീണ്ടും പറയുന്നു: (പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിച്ചുവരുന്നുവെങ്കിൽ നിങ്ങൾ എന്നെ പിൻപറ്റുവിൻ. എന്നാ ൽ, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യുന്നതാണ് 31). ബഹുദൈവവിശ്വാസികളെ സംബന്ധിച്ചു മറ്റൊരിടത്തു പറയുന്നു: (അല്ലാഹുവിനു പുറമെയുള്ളവരെക്കുറിച്ച് അവർ നിന്നെ ഭയപ്പെടുത്തുന്നു (സുമർ:36) സത്യവിശ്വാസിക ളോടായി പറയുന്നു: ' (നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ എന്നെ ഭയപ്പെടുവീൻ (ആലു-ഇംറാൻ:175) ഈ അടുത്തകാലംവരെ മുസ്ലിംകൾക്കിടയിലും ഇസ്ലാമിക വിജ്ഞാന സാഹിത്യങ്ങളിലും "ഇബാദത്തി'ന് പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന മേൽക ണ്ട അർത്ഥ വിവരണങ്ങൾക്ക് വിരുദ്ധമായി ഇപ്പോൾ ചില കക്ഷികൾ അതിന് "അനുസരണം' എന്നുംമറ്റുമൊക്കെ അർത്ഥം കൽപിക്കുകയും, തദടിസ്ഥാനത്തിൽ فيقال ام ره فاطاع بالالف لا غير وقال اطاعه اطاعة وطاعة انقادله : قال فى المنجد അവരുടെതായ പല പുതിയ വാദഗതികളും പുറപ്പെടുവിക്കുകയും ചെയ്യുന്ന ത് പൊതുവെ അറിയാവുന്നതാണല്ലോ. ആ അർത്ഥത്തെപ്പറ്റിയും അതിലടങ്ങിയ വൈക ല്യങ്ങളെപ്പറ്റിയും ഇവിടെ ഒരു ചർച്ചക്ക് മുതിരുന്നില്ല. മുതിരുന്ന പക്ഷം ത് കുറേ ദീർഘിച്ചുപോകും. പല പണ്ഡിതന്മാരും, ഗ്രന്ഥകർത്താക്കളും അതിനെ ഖണ്ഡിക്കുകയും വിമർശിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. സത്യാന്വേഷികൾക്ക് കാര്യം ഗ്രഹിക്കുവാൻ മുകളിൽ വിവരിച്ചതു കൊണ്ട് തന്നെ സാധിക്കുകയും ചെയ്യും. عبادة ان شاء الله (ഇബാദത്ത്)ന്ന് അർത്ഥം പറയുമ്പോൾ ചില പണ്ഡിതന്മാർ അറബിയിൽ അതിന്ന് طاعة എന്ന് പറഞ്ഞു കാണും. ഈ വാക്കിന്ന് "അനുസരണം' എന്നർത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടർ അതിന് എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തിൽ കല്പന അനുസരിക്കുക എന്ന അർത്ഥത്തിലല്ല അവർ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം-അഥവാ ചയ്യുന്ന സൽകർമം-എന്ന അർത്ഥത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക-അല്ലെങ്കിൽ നിയമം അർത്ഥത്തിലാകുമ്പോൾ അതിന്റെ ക്രിയാരൂപം اطاع പുണ്യം ചെയ്യുകയെന്നും സ്വമേധയാ നല്ല കാര്യം ചെയ്യുകയെന്നും അർത്ഥമാകുമ്പോൾ ക്രിയ تطوع എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐച്ഛികമായ (സുന്നത്ത്) നമസ്കാരം പോലെയുള്ള നിർബ്ബന്ധമല്ലാത്ത പുണ്യകർമം ചെയ്യുക എന്നാണ് അതിന്റെ സുപരിചിതമായ അർത്ഥമെന്ന് ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാ ട്ടിയിരിക്കുന്നു. ഏതാണ്ട് അത്പോലെത്തന്നെ ക്വാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവിൽ അതിന്റെ കർത്താവ് ഫൈറൂസാബാദീ (റ)യും പറഞ്ഞുകാണാം. 2:15ലും,184ലും കാണാവുന്നതുപോലെ تطوع خيرا എന്നു പറയുമ്പോൾ നിർബ്ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയാ ചെയ്തു എന്നല്ലാതെനല്ലതായ അനുസരണം അനുസരിച്ചു എന്ന് - അർത്ഥം വരുന്നതല്ല. ആരും അങ്ങിനെ പറയാറുമില്ല. വാക്കർത്ഥങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ് ഇമാം റാഗിബ്(റ)ന്റെ "അൽമുഫ്റദാത്ത്' ( المفردات അതിൽ അദ്ദേഹം പറയുന്നു: ابلغ لانهاغاية التذلل ولا يستحقها الا من له غاية الافضال وھو الله تعالى ولهذا قال لا تعبد وا الا اياه العبودية اظهار التذلل والعبادة ابلغ لانهاغاية التذلل (ഉബൂദിയ്യത്ത്-അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. "ഇബാദത്ത് ' അതിനെക്കാൾ ശക്തിയേറിയതാണ്. കാരണം, അത് അങ്ങേയറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേയറ്റം അനുഗ്രഹം ചെയ്യുവാൻ കഴിവുള്ളവനല്ലാതെ അതിന് അവകാശമില്ല. അത് അല്ലാഹുവാണ് താനും. അതുകൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് അവൻ പറഞ്ഞിരിക്കുന്നതും). ഇതിൽ നിന്ന് ഇബാദത്തും, "ഉബൂദിയ്യത്തും' ( العبادة والعبودية ) തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു.അതായത്, ഉബൂദിയ്യത്തിനെക്കാൾ പ്രത്യേകമായതും, ഉബൂദിയ്യത്തിനെക്കാൾ ശക്തമായതും ( اخص منها وابلغ ) ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല ع َ ب َ دَ (അബദ) എന്ന ക്രിയക്കു മാത്രമേ "ഇബാദത്ത്' എന്ന ധാതുരൂപം വരുകയുള്ളൂ. "ഉബൂദിയ്യത്ത് ആകെ ട്ട دَ، , (മദ്ധ്യത്തിലെ അക്ഷരത്തിന് "അ'കാരമായും "ഉ'കാരമായും) എന്നീ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. ع َ ب َ د ( بالفتح ) യുടെ ധാതുവാകുമ്പോൾ അതിനും "ഇബാദത്തിന്റെ' അർത്ഥം തന്നെയായിരിക്കും. പ്പോൾ അത് സകർമക രൂപത്തിലുള്ളതും ആയിരിക്കും. ع َ ب ُ دَ ( بالضم ) യുടെതാകുമ്പോൾ അടിമത്വം എന്നുമാ യിരിക്കും അർത്ഥം. ഇപ്പോൾ ആ ക്രിയ അകർമക ക്രിയയും ( لازم ) ആയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, "അബദ' എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാ്ര തം ഉപയോഗിക്കപ്പെടുന്നു. "അബുദ' എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം-അഥവാ അടിമയായിരിക്കൽ-എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. "ഉബൂദിയ്യത്ത്' ആകട്ടെ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുവാ യിവരുന്നത് കൊണ്ട് ആരാധന എന്നും "അടിമത്വം' എന്നുമുള്ള അർത്ഥങ്ങളിലും വരും. ഇൗ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൗനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് عبادة എന്ന വാക്കിന് ഭാഷാർത്ഥങ്ങൾ പറയുമ്പോൾ "അടിമത്വം', "അടിമവേല' "അടിമവൃത്തി' എന്നുമൊക്കെ അർത്ഥം പറയപ്പെട്ടുവരുന്നത്. വാസ്തവത്തിൽ عبودي ّ ة നല്ലാതെ عبادة നു അങ്ങിനെ ഭാഷയിലും അർത്ഥമില്ല. അങ്ങേ അറ്റത്തെ സ്നേഹ ബഹുമാനത്തിനും, ഭയഭക്തിക്കും അർഹനായുള്ള ഏക മഹാശക്തി അല്ലാഹു മാത്രമാണെന്ന് മേൽ പ്രസ്താവിച്ച നാലു ഗുണ വിശേഷണങ്ങളിൽ നിന്നും സ്പഷ്ടമായല്ലോ. അതിനെത്തുടർന്നു ആരാധനക്കും സഹായാർത്ഥനക്കും യഥാർത്ഥത്തിൽ അർഹനായുള്ളവൻ നീ ഒരുവനേയുള്ളൂവെന്ന് ഏറ്റുപറയലും മറ്റാരുടെ മുമ്പിലും അതു രണ്ടും ഞങ്ങൾ സമർപ്പിക്കുകയില്ലെന്ന പ്രതിജ്ഞയുമാണ് ഈ (4-ാം) വചനത്തിൽ അടങ്ങിയിരിക്കുന്നത്. നമസ്കാര -ത്തിലും, നമസ്കാരത്തിനു പുറത്തുമായി ഓരോ സത്യവിശ്വാസിയും പല പ്രാവശ്യം ഇതാവർത്തിച്ചു പറയേണ്ടതുണ്ട്. അല്ലാഹുവിന്റെ സ്തുതികീർത്തനമായി ആരംഭിക്കുകയും, അവനോടുള്ള മഹത്തായ ഒരു പ്രാർത്ഥനയായി അവസാനിക്കുകയും ചെ യ്യുന്ന (അതെ, "സൂറത്തുൽ ഹംദ്' എന്നും, എന്നും കൂടി പറ യപ്പെടുന്ന) ഈ അധ്യായത്തിൽ ആ രണ്ടിനുമിടക്ക് വെച്ച് അവന്റെ അടിയാൻ അവനെ അഭിമുഖീകരിച്ചുകൊണ്ട് സമർപ്പിക്കുന്ന ഈ പ്രതിജ്ഞ എത്രത്തോളം ണന്ന് ആലോചിച്ചു നോക്കുക! ഇത് കണക്കിലെടുത്തുകൊണ്ടാണ് "സ്വകാര്യ سورة المناجاة എന്നുകൂടി ഈ സൂറത്തിനു പേർ പറയപ്പെട്ടിരിക്കുന്നത്. എനി 4 5 ' ക (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു) എന്ന വാക്യത്തെക്കുറിച്ചാണ് ചിലത് മനസ്സിലാക്കുവാനുള്ളത്. തെല്ലാം കാര്യങ്ങളിലുള്ള സഹായത്തിന്നാണീ അർത്ഥിമാക്കുന്നതെന്ന് ഇതിൽ വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് ഏതെല്ലാം കാര്യത്തിൽ സഹായത്തിന് ആവശ്യമായിരിക്കുമോ അതിലെല്ലാം സഹായമർത്ഥിക്കുന്നു എന്നുവെക്കുവാനാണ് ന്യായം. സാഹിത്യശാസ്ത്രത്തി ( علم البلاغة )ൽ അംഗീകരിക്കപ്പെട്ട പൊതു തത്വമാണിത്. മിക്കവാറും വ്യാഖ്യാതാക്കളുടെ അഭിപ്രായവും ഇതുതന്നെ. ഇതിന്റെ തൊട്ടു മുമ്പത്തെ വാക്യത്തിൽ ആരാധനയെക്കുറിച്ചു പറഞ്ഞിരിക്കകൊണ്ട് ആരാധനാ കർമങ്ങൾ യഥാവിധി സ്വീകരിക്കുവാനുള്ള സഹായാർത്ഥന ഇതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന് തീർച്ചയായും പറയാം. മനുഷ്യന്റെ കടമകളിൽ പര മപ്രധാനമായ കടമയും അല്ലാഹുവിനെമാത്രം ആരാധിക്കലാണല്ലോ. അത് വേണ്ടതു പോലെ നിറവേറ്റുവാനുള്ള ശേഷിയും, ഭാഗ്യവും, സാഹചര്യവുമെല്ലാം അല്ലാഹുവിൽനിന്നു തന്നെ ലഭിക്കേണ്ടതുമുണ്ട് . പക്ഷേ അതുകൊണ്ട് -ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നത് സഹായാർത്ഥനയാണെന്നു വെച്ച് അതിനെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല. ഐഹികം, പാരത്രികം, മതപരം, ലൗകികം എന്നിങ്ങനെയുള്ള തരവ്യത്യാസം കൂടാതെ സകല കാര്യങ്ങൾക്കും അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. സാധാരണഗതിയിൽ സ്വന്തം കഴിവിലോ, മനുഷ്യകഴിവിലോ പെട്ടതായി ക രുതപ്പെടുന്ന കാര്യങ്ങളും ഇതിൽനിന്നൊഴിവല്ലതന്നെ. ഒരു ഉദാഹരണംകൊണ്ട് ഇത് മനസ്സി ലാക്കാം. എഴുത്തും വായനയും അറിയുന്ന ഒരാൾക്ക് ഒരു കത്തെഴുതുവാൻ ഒറ്റ നോട്ട ത്തിൽ ഒരു പേന, അൽപം മഷി, ഒരു കടലാസുകഷ്ണം ഇത്രയേ വേണ്ടൂ. അൽപം ആലോചിച്ചുനോക്കൂ. ആ പേന കയ്യിലെടുക്കുവാൻ, അത് പിടിച്ചെഴുതുവാ ൻ, ഉദ്ദിഷ്ട കാര്യങ്ങൾ മനസ്സിൽ തോന്നുവാൻ, അതിനുള്ള വാക്കുകൾ ഓർമവരുവാൻ, അവ പിഴക്കാതെ പലതും സാദ്ധ്യമാകേണ്ടതുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിന് തടസ്സം നേരിടുമാറു ള്ള കാര്യങ്ങളിൽ നിന്ന് അയാൾ രക്ഷപ്പെട്ടിരിക്കേണ്ടതുമുണ്ട്. കൈക്ക് ഒരു വിറ യൽ, അല്ലെങ്കിൽ ഒരു വേദന, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരപകടം എന്നിങ്ങനെ ഓർക്കാപ്പുറത്ത് നേരിടാവുന്ന എത്രയെത്ര കാര്യങ്ങളിൽ നിന്ന് അയാൾ സുരക്ഷിതനായിരിക്കണം? ആലോചിച്ചുനോക്കുക! ചുരുക്കിപ്പറഞ്ഞാൽ, ഏതൊരു നിസ്സാര കാര്യത്തിലും അതിനുള്ള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവിൽ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് സൃഷ്ടികളിൽ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവിങ്കൽ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മൊത്തത്തിൽ മനസ്സിലാക്കാം. അതുകൊണ്ടാണ് "നിന്നോടുമാ്ര തം ഞങ്ങൾ സഹായം തേടുന്നു' എന്നു പറയുന്നതും. അദൃശ്യമായ കഴിവ് അല്ലാഹു വിന് മാത്രമാകകൊണ്ട് മറ്റാരോടും അതിനപേക്ഷിക്കുന്നത് വ്യർത്ഥമായിരിക്കുമെ മാത്രമല്ല, അത് തനി ശിർക്കും കൂടിയാണുതാനും. അല്ലാഹുവിനോടൊ പ്പം മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കരുത് എന്ന് അല്ലാഹു പറഞ്ഞതും അതുകൊണ്ട് തന്നെ. ഈ യാഥാർത്ഥ്യം ഓർമിച്ചുകൊണ്ട് ആ വാക്യത്തെപ്പറ്റി വീണ്ടും ഒന്നാലോചി ച്ചു നോക്കുക. വേണ്ടപ്പെട്ടതും നല്ലതുമായ എല്ലാ കാര്യങ്ങൾക്കും വേണ്ടിയുള്ള സഹായാർത്ഥനയാണ് അതെന്ന് പറയുന്നതിന്റെ ഔചിത്യം അപ്പോൾ ബോധ്യമാകുന്നതാണ്. ഇബ്നു അബ്ബാസ് (റ)ൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥ് ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു:- ഒരു ദിവസം ഞാൻ നബി യുടെ പിന്നാലെയുണ്ടായിരുന്ന അവസരത്തിൽ അവിടുന്ന് എന്നോട് ഇപ്രകാരം പറഞ്ഞു : "ഹേ, കുട്ടീ, ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു തരാം: നീ അല്ലാഹുവിനെ കാത്തുകൊള്ളുക; എന്നാലവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാത്തുകൊള്ളുക; എന്നാലവനെ നിനക്കു മുമ്പിൽ കണ്ടെത്താം. നീ (വല്ലതും) ചോദിക്കുന്നതായാൽ അല്ലാഹുവിനോട് ചോദിക്കുക. നീ (വല്ലതിലും) സഹായമർത്ഥിക്കുന്നതാ യാൽ അല്ലാഹുവിനോട് സഹായമർത്ഥിക്കുക. നീ അറിഞ്ഞേക്കണം; നിനക്ക് വല്ല ഉപകാരവും ചെയ്വാൻ സമുദായം ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക് നിശ്ചയിച്ചുവെ ച്ചതല്ലാതെ ഒരു ഉപകാരവും അവർ നിനക്കു ചെയ്കയില്ല. നിനക്ക് വല്ല ഉപദ്രവും ചെയ്യാൻ അവർ ഒത്തൊരുമിച്ചാലും അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചുവെച്ചതല്ലാതെ അവർ നിനക്ക് ഉപദ്രവം ചെയ്കയു (തിർമദീ) ഇപ്പറഞ്ഞതിൽ നിന്ന് സൃഷ്ടികളോട് യാതൊരു കാര്യത്തിലും സഹായം അർത്ഥിക്കേണ്ടതില്ലെന്നോ, അർത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: (പുണ്യകരമായതിലും, ഭയഭക്തിയിലുംസൂക്ഷ്മത പാലിക്കുന്നതിലുംനിങ്ങളന്യോന്യം സഹായം നൽകുവീൻ :2). മനുഷ്യന് നൽകപ്പെട്ടിട്ടുള്ള കഴിവിൽപെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന് സാരം. ഇത് തെറ്റല്ലെന്നുമാത്രമല്ല, ചിലപ്പോൾ അത്യാവശ്യവും, ചിലപ്പോൾ അനിവാര്യവും കൂടിയായിരിക്കും. ദുൽക്വർനൈനി (അ) പോലും - പ്രവേശനം തടയുവാനുള്ള അണക്കെട്ട് നിർമാണത്തിൽജനങ്ങളോട് اعينونى بقوة (ശക്തി നല്കി നിങ്ങൾ എന്നെ സഹായിക്കണം) എന്ന് ആവശ്യപ്പെട്ടതായും, അവർ ഇരുമ്പ് കട്ടികളും, മറ്റും നൽകി സഹായിച്ചതായും സൂറത്തുൽ കഹ്ഫിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ന്നാൽ, സൃഷ്ടികളുടെ കഴിവിൽ പെടാത്തതും അദൃശ്യമാർഗത്തിലൂടെ അല്ലാഹുവിൽ നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളിൽ അവനോട് മാത്രമേ സഹായം തേടാവൂ എന്നതിൽ സംശയമില്ല. അത്തരം കാര്യങ്ങളിൽ അല്ലാഹു അല്ലാത്ത ആരോടും സഹായം അർത്ഥിക്കുന്നത് കേവലം നിരർത്ഥമാണെന്ന് മാത്രമല്ല, അത് ശിർക്കും സൃഷ്ടികൾക്ക് ദിവ്യത്വം കല്പിക്കലുമാകുന്നു. ഈ സൂറത്തിന്റെ പാരായണം നടക്കുന്നത് പലപ്പോഴും ഒന്നിലധികം പേരുള്ള സംഘത്തിൽ വെച്ചാവാമെങ്കിലും ചിലപ്പോഴെല്ലാം ഒരാൾ ഒറ്റയായിക്കൊണ്ടായി രിക്കുമല്ലോ. ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ "ഞങ്ങൾ ആരാധിക്കുന്നു, ഞങ്ങൾ സഹായം തേടുന്നു, ഞങ്ങളെ വഴിചേർക്കണം' എന്നൊക്കെ ബഹുവചന രൂപത്തിൽ പ്രയോഗിക്കുന്നതിന്റെ രഹസ്യമെന്താണെന്നു സംശയിക്കപ്പെട്ടേക്കാം. സത്യവിശ്വാ സികളെല്ലാം ഒരേ ആദർശത്തിലും ലക്ഷ്യത്തിലും നിലകൊള്ളുന്നവരും, ഓരോ വ്യക്തിയും സമുദായത്തിന്റെ പൊതു നന്മയിലും വിജയത്തിലും പങ്കും താൽപര്യവും ഉണ്ടായിരിക്കേണ്ടവരുമാണെന്നത്രെ അത് ധ്വനിപ്പിക്കുന്നത്. സത്യവിശ്വാസികൾ സഹോദരന്മാരാണ് ( ! ) എന്നും നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കണം, നിങ്ങൾ ഭിന്നിക്കരുത് എന്നും അല്ലാഹു പറയുന്നു. "പരസ്പരം കരുണയും, സ്നേഹവും, ദ യയും കാണിക്കുന്ന വിഷയത്തിൽ മുസ്ലിംകൾ ഒരേ ശരീരം പോലെയാണ്-' അഥവാ ആയിരിക്കണം എന്ന് നബി തിരുമേനി യും പറയുന്നു. (ബു. മു) ഓരോ വ്യക്തിയും സ്വന്തം കാര്യത്തിൽ മാത്രം താൽപര്യം പുലർത്തിയാൽ പോരാ, ഏക കൂട്ടായ താൽപര്യവും, സംഘടിതമായ ഉത്തരവാദിത്വബോധവും ഉള്ളവരായി രിക്കണമെന്നാണല്ലോ ഇതിന്റെയൊക്കെ താൽപര്യം. നിന്നെ മാത്രമേ ഞങ്ങൾ ആരാധിക്കുന്നുള്ളൂവെന്നും നിന്നോട് മാത്രമേ ഞങ്ങൾ സഹായം തേടുന്നുള്ളൂവെന്നും അല്ലാഹുവിന്റെ മുമ്പിൽ അവന്റെ അടിയാന്മാർ പ്രതിജ്ഞയെടുക്കുമ്പോൾ, നിങ്ങൾ ലക്ഷ്യം വെക്കുന്ന ഏറ്റവും വലിയ സഹായം എന്താണെന്ന ഒരു ചോദ്യത്തിന് സ്ഥാനമുണ്ടല്ലോ. ഇതിനുള്ള മറുപടി എന്നോണ മാണ് (നേരെ ചൊവ്വായ പാതയിൽ ഞങ്ങളെ നീ വഴി ചേർക്കേണമേ) എന്ന പ്രാർത്ഥന. ഞങ്ങൾ നിന്നിൽ നിന്നും അർത്ഥിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇതാണ്. ഈ അനുഗ്രഹം നീ ഞങ്ങൾക്ക് കനിഞ്ഞേകുന്ന പക്ഷം ഞങ്ങളുടെ മറ്റാവശ്യങ്ങളെല്ലാം സഫലീകൃതമായിത്തീർന്നുകൊള്ളും എന്ന് സാരം. ھدى (ഹദാ) എന്ന ക്രിയയുടെ ആജ്ഞാരൂപം ( امر ) ആണ് اھد (ഇഹ്ദി). (ആജ്ഞക്കും, അപേക്ഷക്കും, ഉപദേശത്തിനുമൊക്കെ ഒരേ രൂപം തന്നെയാണ് അറബിയിലുള്ളത്). ഇതിന്റെ ധാതുരൂപങ്ങളാണ് "ഹിദായത്തും', "ഹുദായും' ( الهدايه، والهدي ) സൗമ്യമായി അറിയിക്കുക, മാർഗ ദർശനം നൽകുക, വഴികാട്ടുക, വഴിയിൽ ചേർക്കുക, നിർദ്ദേശം നൽകുക ( الدلا لة بلطف، الدلالة، الارشاد، ارائة الطريق، الايصال اليها ) എന്നൊ ക്കെയാണ് ഈ രണ്ടിനും നിഘണ്ടുക്കളിൽ അർത്ഥം നൽകപ്പെട്ടിരിക്കുന്നത്. "സ ന്മാർഗം -അഥവാ നേർവഴി' എന്ന അർത്ഥത്തിലും അവ ഉപയോഗിക്കുക പതിവാണ്. നല്ല കാര്യത്തിലേക്ക് മാർഗദർശനം നൽകുന്നതിലാണ് ഈ ധാതുവിൽ നിന്നുള്ള പദ ങ്ങൾ അധികം ഉപയോഗിക്കപ്പെടാറുളളത്. ഇവയുടെ വിപരീതാർത്ഥങ്ങളിൽ വരു ന്ന പദങ്ങളാണ് ضلال، ضلالة (ദ്വലാലും, ദ്വലാലത്തും) അവയിൽ നിന്നുൽഭവിക്കുന്ന ഇതര രൂപങ്ങളും. മാർഗദർശനം നല്കുക അഥവാ വഴികാട്ടുക എന്ന അർത്ഥത്തിലും, സന്മാർഗത്തിലാക്കുക അഥവാ നേർവഴിയിൽ ചേർക്കുക എന്ന അർത്ഥത്തിലും "ഹിദായത്ത്' ഉപയോഗിക്കാറുണ്ട്. ഈ രണ്ടർത്ഥവും വേർതിരിച്ചു മനസ്സിലാകാത്തപക്ഷം ചില സന്ദർഭങ്ങളിൽ ചിലപ്പോൾ ആശയക്കുഴപ്പം നേരിട്ടേക്കും. ഒന്നാമത്തെ അർത്ഥത്തിന് ഉദാഹരണമാണ്: (എന്നാൽ ഥമൂദ് ഗോത്രമാകട്ടെ, അവർക്കു നാം മാർഗദർശനം നല്കി. എന്നിട്ട -വർ നേർമാർഗത്തെക്കാൾ അന്ധതയോടു ഇഷ്ടം കാണിക്കയാണ് ചെയ്തത് (ഹാമീം സജദ:17) എന്നവാക്യം. അല്ലാഹു അവരെ സന്മാർഗത്തിലാക്കിക്കഴിഞ്ഞ ശേഷം അവരതു ഉപേക്ഷിച്ചുവെന്നല്ല. പ്രവാചകൻ മുഖേനയും മറ്റും സന്മാർഗം ഉപദേശിച്ചുകൊടുത്തിട്ടും അതുവകവെക്കാതെ അന്ധതയിൽ - ദുർമാർഗത്തിൽ- - മുഴുകുകയാണ് അവർ ചെയ്തതെന്നത്രെ ഉദ്ദേശ്യം. രണ്ടാമത്തെ അർത്ഥത്തിന് ഉദാഹരണം: (നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുന്നു. (ക്വസ്വസ്വ് 56). എല്ലാവർക്കും നേർമാർഗം കാണിച്ചുകൊടുക്കലാണ് നബി യുടെ കൃത്യം. നേർമാർഗത്തിലാക്കൽ നബി യുടെ കൃത്യമല്ല; അത് അല്ലാഹുവിന്റെ പ്രവൃത്തിയാണ് എന്ന് സാരം. അല്ലാഹുവിൽ നിന്ന് മനുഷ്യർക്ക് ഹിദായത്ത് (മാർഗദർശനം) ലഭിക്കുന്നത് ഏതെല്ലാം പ്രകാരത്തിലാണെന്ന് തിട്ടപ്പെടുത്തിപ്പറയുവാൻ നമുക്ക് സാദ്ധ്യമല്ല. (അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണുന്ന പക്ഷം അത് നിങ്ങൾക്ക് കണക്കാക്കാവതല്ല). എങ്കിലും-ഇമാം ബൈദ്വാവി, ഇമാം റാഗിബ് (റ) മുതലായവർ ചൂണ്ടിക്കാട്ടിയത് പോലെ - അതിങ്ങിനെ ഭാഗിക്കാം: 1. ജീവിതാവശ്യങ്ങൾ നിറവേറ്റത്തക്കവണ്ണം വിശേഷ ബുദ്ധി, ബാഹ്യേന്ദ്രിയങ്ങൾ, ആന്തരേന്ദ്രിയങ്ങൾ മുതലായവ നൽകി അനുഗ്രഹിക്കുക വഴി ലഭിക്കുന്നത് (എല്ലാ വസ്തുവിനും അതതിന്റെ സൃഷ്ടി നൽകുകയും പിന്നീട് മാർഗദർശനം നൽകുകയും ചെയ്തവന്രെ ത നമ്മുടെ റബ്ബ്). എന്ന വചനം ഇതിലേക്കാണ് ചൂണ്ടുന്നത്. 2. സത്യാസത്യങ്ങളും, നന്മതിന്മകളും തിരിച്ചറിയുവാനുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളും നൽകുക വഴി ലഭിക്കുന്നത് . ധ البلد - (അവന് -മനുഷ്യന്പൊന്തി നിൽക്കുന്ന രണ്ട് മാർഗങ്ങളെ നാം കാട്ടിക്കൊടുത്തു) എന്ന വചനം ഇൗ ഇനത്തെസൂചിപ്പിക്കുന്നു. 3. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിക്കുന്നത് الانبياء - (അവരെ- -മുമ്പ് പ്രസ്താവിച്ച പ്രവാചകന്മാരെനാം നമ്മുടെ കല്പന പ്രകാരം മാർഗ്ഗദർശനം നൽകുന്ന നേതാക്കളാക്കുകയും ചെയ്തിരിക്കുന്നു) എന്ന വചനം ഇത് ചൂണ്ടിക്കാട്ടുന്നു. 4. സന്മാർഗ ചാരികളായ ആളുകൾക്ക് അല്ലാഹുവിൽ നിന്നും ലഭിക്കുന്ന പ്ര ത്യേക സഹായമാകുന്ന "തൗഫീക്വ്' മൂലം ലഭിക്കുന്നത് محمد (സന്മാർഗം പ്രാപിച്ചവർക്ക് അവൻ സന്മാർഗം വർദ്ധിപ്പിച്ചുകൊടുക്കും) എന്നും, العنكبوت - (നമ്മുടെ വിഷയത്തിൽ സമരം നടത്തുന്നവരെ നാം നമ്മുടെ മാർഗങ്ങളിൽ ചേർക്കുകതന്നെ ചെയ്യും) എന്നും പറഞ്ഞത് ഈ ഇനത്തിൽ പെട്ട ഹിദായത്താകുന്നു. 5. പരലോകത്ത് വെച്ച് സ്വർഗീയ ജീവിതം തുടങ്ങിയ മഹാഭാഗ്യങ്ങൾ നൽകുന്നത് മുഖേനയുള്ളത്. അല്ലാഹുവിന്റെ മാർഗത്തിൽ രക്ത സാക്ഷികളായി മരണപ്പെട്ടവെ രപ്പറ്റി محمد - الخ (വഴിയെ അവൻ വഴി ചേർക്കുകയും അവരുടെ സ്ഥിതി നന്നാക്കുകയും, അവെ ര സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.) എന്ന് പറഞ്ഞത് ഈ ഇനത്തിന് ഉദാഹരണമാകുന്നു. അവിശ്വാസികൾക്കും, ദുർമാർഗികൾക്കും ഹിദായത്ത് ലഭിക്കുകയില്ലെന്ന് ല്ലാഹു പ്രസ്താവിക്കാറുള്ളത് ഇവയിൽ നാലാമത്തെതും അഞ്ചാമത്തെതുമായ ഹിദായത്തുകളെ ഉദ്ദേശിച്ചാകുന്നു. നബി തിരുമേനി യോ മറ്റോ ഹിദായത്ത് നൽകുന്നതല്ല എന്ന് പറയുമ്പോൾ അതിൽ ഒന്നാമത്തെയും, നാലാമത്തെയും, അഞ്ചാമത്തെയും ഹിദായത്തുകൾ ഉൾപ്പെടുന്നു. ഈ മൂന്നും അല്ലാഹുവിൽനിന്ന് മാത്രം സിദ്ധിക്കുന്നവയാകുന്നു. ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും ഹി ദായത്തുകൾ സത്യവിശ്വാസികൾക്കും അല്ലാത്തവർക്കും നൽകപ്പെടുന്നവയാണ്. ഇവിടെ "ഹിദായത്ത്' കൊണ്ടുള്ള ഉദ്ദേശ്യം മേൽ വിവരിച്ച എല്ലാ ഇനങ്ങളും ആയിരി -ക്കാമെങ്കിലും നാലും അഞ്ചും ഇനങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത് . ഭാഷാപരമായി നോക്കുമ്പേൾ "ഹുദാ'യും "ഹിദായത്തു'ം ( الهدى والهداية ) ഒരു പോലെയാണെങ്കിലും, രണ്ടും തമ്മിൽ അല്പം വ്യത്യാസമുണ്ടെന്നും, അല്ലാഹുവിൽ നി മാത്രം ലഭിക്കുന്ന ഹിദായത്തിനെ ഉദ്ദേശിച്ചാണ് "ഹുദാ' എന്നു പറയാറുള്ളതെന്നും ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ( آل عمران - (പറയുക: നിശ്ചയമായും "ഹുദാ' അല്ലാഹുവിന്റെ 'ഹുദായാകുന്നു. (3:73) البقرة - (പറയുക: നിശ്ചയമായും അല്ലാഹുവിന്റെ "ഹുദാ'യാണ് 'ഹുദാ' (2:120) പോലെയുള്ള വചനങ്ങൾ ദേ്ദഹം തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. "ഹിദായത്തി'ന്റെ വിവരണത്തിൽ പണ്ഡിതന്മാരുടെ വ്യത്യസ്തങ്ങളായ പ്രസ്താവനകൾ കാണാം. പലതും തത്വത്തിൽ യോജിക്കുമെങ്കിലും ചിലത് വിമർശന വിധേയങ്ങളോ ആശയക്കുഴപ്പങ്ങൾക്ക് വഴിവെക്കുന്നതോ ആയിരിക്കും. ആധുനിക വ്യാഖ്യാതാക്കളുടെ പ്രസ്താവനകളിലാണ് ഈ ദോഷം കൂടുത ൽ പ്രകടമാകുന്നത്. ഈ വചനത്തിന് ചിലർ നൽകുന്ന വ്യാഖ്യാനം കാണുമ്പോൾ, ഹിദായത്തിന്റെ അതിപ്രധാനമായ പല വശങ്ങളും അവർക്ക് ചിന്താവിഷയമേ അല്ലെന്ന് തോന്നിപ്പോകും. ഇങ്ങിനെയുള്ള ചില വസ്തുതകെ ള പരിഗണിച്ചാണ് ഈ വിഷയം ഇവിടെ കുറച്ചൊന്ന് വിശദീകരിക്കേണ്ടിവന്നത് . ഹിദായത്തിനെക്കുറിച്ച് പരാമർശിക്കുന്ന പല സന്ദർഭങ്ങളിലും ഈ വിശദീകരണം ഓർമയിലുണ്ടായിരിക്കുന്നത് പ്രയോജനകരമായിരിക്കുന്നതു മാണ്. ان شاء الله വിഷയത്തിന്റെ പ്രാധാന്യത്തെ മുൻനിറുത്തിത്തന്നെയാണ് ഇമാം റാഗിബ് (റ) തന്റെ ക്വുർ-ആൻ നിഘണ്ടുവിൽ "ഹിദായത്തി'ന്റെ വിവരണത്തിനായി കു റേ പേജുകൾ വിനിയോഗിച്ചിരിക്കുന്നതും. അറബി അറിയാവുന്നവരും താൽപര്യമുള്ളവരും ആ പേജുകളൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. والله ولى التوفيق ചൊവ്വായ പാത അഥവാ വളവും വക്രതയുമില്ലാത്തവഴി ( الصراط المستقيم ) കൊണ്ടു വിവക്ഷിക്കപ്പെട്ടതെന്തെന്ന് തുടർന്നുള്ള വാക്യങ്ങളിൽ നിന്നുതന്നെ സാമാന്യം മനസിലാക്കാവുന്നതാണ്. എന്നാലും വിശദീകരണത്തിൽ വ്യാഖ്യാതാക്കൾ പലരും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുകാണാം. ഇമാം ഇബ്നു കഥീർ ( റ) ചൂണ്ടിക്കാട്ടിയതുപോലെ, ബാഹ്യത്തിൽ അവ വ്യത്യസ്തങ്ങളായി തോന്നുമെങ്കി ലും വാസ്തവത്തിൽ അവയെല്ലാം ഒരേ ആശയത്തിൽ ചെന്ന് കലാശിക്കുന്നവയാകുന്നു. അതായത്, അല്ലാഹുവും, അവന്റെ റസൂലും നിർദ്ദേശിച്ചു തന്ന മാർഗം എന്ന തിൽ ആ പ്രസ്താവനകളെല്ലാം എത്തിച്ചേരുന്നു. ഈ വസ്തുത ഇമാം ഇബ്നു ജരീറും(റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പലരുടെയും വ്യാഖ്യാനങ്ങൾ ഉദ്ധരിച്ചശേഷം എല്ലാ വ്യാഖ്യാനത്തിലും വെച്ച് നല്ല വ്യാഖ്യാനം ഇതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറയുന്നു: "(അല്ലാഹുവേ!) നീ തൃപ്തിപ്പെട്ടവരും, നിന്റെ അടിയാന്മാരിൽ നീ അനുഗ്രഹിച്ചിട്ടുള്ളവരുമായ ആളുകൾക്ക് നീ തൗഫീക്വു ചെയ്തു (സാധിപ്പിച്ചു) കൊടുത്ത വാക്കുകളിലും പ്രവൃത്തികളിലും ഉറച്ചുനിൽക്കുവാൻ ഞങ്ങൾക്ക് നീ തൗഫീക്വ് നൽകേണമേ എന്നാണ് ഉദ്ദേശ്യം. ഇപ്പറഞ്ഞതാണ് "ചൊവ്വായ പാത' . കാരണം (സൂറ: 69 ൽ പറഞ്ഞത്പോലെ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള നബിമാർ, സ്വിദ്ദീക്വുകൾ, ശുഹദാക്കൾ, സ്വാലി ഹുകൾ (സജ്ജനങ്ങൾ) എന്നിവർക്ക് തൗഫീക്വ് ലഭിച്ച അക്കാര്യങ്ങൾ അനുഷ്ഠിക്കുവാൻ ആർക്ക് തൗഫീക്വ് ലഭിക്കുന്നുവോ അവർക്ക് ഇസ്ലാമിനെ ആചരിക്കുവാനും , റസൂലുകളുടെ സത്യത അംഗീകരിക്കുവാനും, വേദഗ്രന്ഥങ്ങളെ മുറുകെ പി ടിക്കുവാനും, അല്ലാഹു കല്പിച്ചതിനെ അനുസരിക്കുവാനും, വിരോധിച്ചതിനെ വർജ്ജിക്കുവാനും, നബി യുടെയും ഖലീഫമാരുടെയും സജ്ജനങ്ങളുടെയും മാർഗം പിൻപറ്റുവാനും തീർച്ചയായും തൗഫീക്വ് ലഭി ച്ചിരിക്കുന്നു. ഇതൊക്കെത്തന്നെയാണ് "ചൊവ്വാ യപാത'. ചൊവ്വായപാതകൊണ്ടുള്ള ഉദ്ദേശ്യം വിവരിക്കുന്നതിൽ വന്നിട്ടുള്ള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ ഇബ്നുജരീർ (റ) ഈ വിവരണത്തിൽ കൂട്ടിയിണക്കി ചൊവ്വായ മാർഗം സ്വീകരിച്ചവരാണല്ലോ സത്യവിശ്വാസികൾ. എന്നിരിക്കെ, തങ്ങൾക്ക് സിദ്ധിച്ചുകഴിഞ്ഞ ആ കാര്യത്തിന് വേണ്ടി നമസ്കാരങ്ങളിലും മറ്റും ഈ പ്രാർത്ഥന പിന്നെയും അവർ ആവർത്തിക്കുന്നത് എന്തിനാണ്? എന്ന് സംശയിക്കാമ ല്ലോ. ഇതുപോലെയുള്ള ചില സംശയങ്ങൾ വേറെ ചില സന്ദർഭങ്ങളിലും ചിലർക്ക് തോന്നുവാൻ അവകാശമുണ്ട്. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഉപകരിക്കുന്ന ഒരു മറുപടി ഈ സംശയത്തിന്ന് ഇബ്നു കഥീർ (റ) ഇവിടെ നൽകിയിരിക്കുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: "സിദ്ധിച്ചു കഴിഞ്ഞ അതേ കാര്യം പിന്നെയും സിദ്ധിക്കുവാനല്ല ഈ പ്രാർത്ഥന. അല്ലാഹുവിൽനിന്നുള്ള ഹിദായത്ത് മനുഷ്യന് സദാ സമയത്തും ലഭി ച്ചു കൊണ്ടിരിക്കേണ്ടതുണ്ട്. അത്കൊണ്ടാണ് ഇങ്ങിനെ പ്രാർത്ഥിക്കുവാൻ കല്പിച്ചിരിക്കുന്നത്. അവന്റെ മാർഗത്തിൽനിന്ന് പിഴച്ചുപോകാതെ, സ്ഥിരചിത്തതയോടെ അതിൽ ഉറച്ചു നിൽക്കുവാനും, അതിൽ അഭിവൃദ്ധിയും വളർച്ചയും ലഭിച്ചുകൊണ്ടിരിക്കുവാനും അല്ലാഹുവിന്റെ സഹായവും തൗഫീക്വും സിദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സ്വന്തം ദേഹത്തിനു പോലും ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ മനുഷ്യന് കഴിവില്ല. ആകയാൽ, അല്ലാ ഹുവിന്റെ സഹായഹസ്തം എല്ലാ സമയത്തും തന്റെ നേരെ നീട്ടിക്കൊണ്ടിരിക്കുവാൻ അവേ നാട് അപേക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണെന്ന് ഇത് മൂലം ഉണർത്തുന്നു. ഇക്കാരണത്താ ൽ തന്നെയാണ് ഇങ്ങിനെ പ്രാർത്ഥിക്കുവാനും സത്യവിശ്വാസികളോട് അല്ലാഹു ഉപദേശിച്ചത്: (ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളെ നേർമാർഗത്തിലാക്കിയ ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങൾക്ക് നിന്റെ പക്കൽ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ് വലിയ ദാ നക്കാരൻ (ചൊവ്വായ പാത) കൊണ്ടുള്ള വിവക്ഷ എന്താണെന്നും, അതിന്റെ ക്രിയാത്മകവും, നിഷേധാത്മകവുമായ വശങ്ങൾ ഏതാണെന്നും ചുരുങ്ങി യ വാക്കുകളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു: (നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവരുടെ പാത) ഇതാണതിന്റെ ക്രിയാത്മക വശം. ഈ അനുഗൃഹീതർ ആരാണെന്നും, അവർ ചരിച്ച പാതയിലൂടെ ചരിക്കുവാൻ നാം എന്ത് ചെയ്യേണ്ടതുണ്ടെന്നും മറ്റൊരു വചനത്തിൽ നിന്ന് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:- النساء - (സാരം: അല്ലാഹുവിനെയും റസൂലിനെയും ആർ അനുസരിക്കുന്നുവോ അക്കൂ - ട്ടർ, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള നബിമാർ, സ്വിദ്ദീക്വുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവരോട് കൂടെയായിരിക്കും. അവർ വളരെ നല്ല സുഹൃത്തുക്കളാകുന്നു. (4:69) ഇതിന്റെ ഒരു വിശദീകരണം തന്നെയാണ് അല്പം മുമ്പ് ഇബ്നുജരീർ (റ)ന്റെ ഉദ്ധരണിയിലൂടെ നാം വായിച്ചതും. ഈ വാക്യത്തിന്റെ വ്യാഖ്യാനത്തിൽൈ ബദ്വാവീ (റ) പ്രസ്താവിച്ച ചില പ്രസ്താവനകളുടെ രത്നച്ചുരുക്കം അറിയുന്നതും സന്ദർഭോചിതമായിരിക്കുമെന്നുതോന്നുന്നു. അതിങ്ങിനെ ഉദ്ധരിക്കാം: "അല്ലാ ഹുവിന്റെ അനുഗ്രഹം കണക്കറ്റതാണെങ്കിലും അവയെ ഐഹികമെന്നും പാരത്രികമെന്നും രണ്ടായി ഭാഗിക്കാം. ഒന്നാമത്തേത് രണ്ടു വിധത്തിലുണ്ട്: ദൈവികമായി സിദ്ധിക്കുന്നതും, പരിശ്രമംവഴി സിദ്ധിക്കുന്നതും. ദൈവീകമായതിലും രണ്ടു വകയുണ്ട്: ആത്മീയവും ശാരീരികവും. ആത്മാവ്, വിശേഷബുദ്ധി, കാര്യഗ്രഹണശക്തി, ചിന്താശക്തി ആദിയായവ ആത്മീയങ്ങളത്രെ. ശരീരഘടന, ആകൃതി, ആരോഗ്യം , സൗന്ദര്യം ആദിയായവ ശാരീരികങ്ങളുമാകുന്നു. സൽസ്വഭാവം, യോഗ്യത, പാണ്ഡിത്യം, നേതൃത്വം. സംസ്കാരം, സമ്പത്ത്, സ്വാധീനം, ആദിയായവയും, ദുർഗു ണങ്ങളിൽനിന്ന് സംശുദ്ധമായിരിക്കലുമെല്ലാം അദ്ധ്വാനം വഴി സിദ്ധിക്കുന്ന അനുഗ്രഹങ്ങളാണ്. രണ്ടാമത്തേത് - പാരത്രികമായത്പാപം പൊറുക്കപ്പെടൽ, അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലഭിക്കൽ, പുണ്യവാളന്മാരുടെ കൂട്ടത്തിൽ ശാശ്വത വിജയവും സ്വർഗീയ ജീവിതവും സിദ്ധിക്കൽ പോലെയുള്ള അനുഗ്രഹങ്ങളാകുന്നു. ഈ ഒടുവിൽ പ റഞ്ഞ വിഭാഗത്തിൽപെട്ട അനുഗ്രഹങ്ങളും, അവ ലഭിക്കുവാൻ സഹായകമായിത്തീരുന്ന മറ്റു വിഭാഗത്തിൽപെട്ട കാര്യങ്ങളുമാണ് ഇവിടെ "അനുഗ്രഹം' കൊണ്ട് ഉദ്ദേശിക്ക പ്പെടുന്നത്. ആ പാതയുടെ നിഷേധാത്മകവശം ഇതാണ്: അതായത്, കോപവിധേയരും, വഴിപിഴച്ചവരുമായ ആളുകൾ സ്വീകരിച്ചത ല്ലാത്ത മാർഗം എന്ന് സാരം. എന്നാൽ, കോപബാധിതരും, വഴിപിഴച്ചവരും എന്ന് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെന്നാണ് എനി ആലോചിക്കുവാനുള്ളത്. അഹ്മദ്, തിർമദീ, ഇബ്നുജരീർ, ഇബ്നു അബീഹാതിം, ഇബ്നുഹിബ്ബാൻ (റ) മുതലായവർ ഉദ്ധരിച്ച ചില ഹ ദീഥുകളിൽ "കോപബാധിതർ' കൊണ്ടുദ്ദേശ്യം യഹൂദികളാണെന്നും, "വഴിപിഴച്ചവർ' കൊണ്ടുദ്ദേശ്യം നസ്വറാനി (ക്രിസ്ത്യാനി)കളാണെന്നും നബി പ്രസ്താവിച്ചതായി വന്നിരിക്കുന്നു. സ്വഹാബികളിൽ നിന്നും അപ്രകാരം രിവായത്തുകൾ കാണാം . ഈ രണ്ടു വാക്കുകളുടെയും വ്യാഖ്യാനത്തിൽ ഇതല്ലാത്ത മറ്റൊരു വ്യാഖ്യാനം ള്ളതായി എനിക്കറിഞ്ഞുകൂടാ എന്നുപോലും (റ) പ്രസ്താവിച്ചതായി കാണുന്നു. റസൂൽ തിരുമേനി യുടെ ഈ വ്യാഖ്യാനം നിലവിലിരിക്കെ മറ്റു വ്യാഖ്യാനങ്ങൾ ആരായേണ്ടതില്ലെന്ന് വ്യക്തമാണ്. എന്നാൽ കോപവിധേയർ യഹൂദികളും വഴിപിഴച്ചവർ ക്രിസ്ത്യാനികളുമാണെന്ന് വരുവാൻ കാര ണമെന്താണെന്നും, അല്ലാഹുവിന്റെ കോപത്തിനും, വഴിപിഴവിനും കാരണമാക്കുന്ന ആ കാര്യങ്ങളിൽ നിന്നു രക്ഷപ്പെടുവാൻ മാർഗമെന്താണെന്നും നിശ്ചയമായും ആലോചിക്കേണ്ടതുണ്ട്. ചുരുക്കി വിവരിക്കുകയാണെങ്കിൽ -ഇബ്നു കഥീർ(റ) ല-- ഇങ്ങിനെ പറയാം: സത്യം അന്വേഷിച്ചറിയുകയും, അത് പ്രാവർത്തികമാക്കു കയും ചെയ്യുകയാണ് അനുഗൃഹീതരുടെ മാർഗം. സത്യം അറിഞ്ഞിട്ടും അത് അനു ഷ്ഠാനത്തിൽ വരുത്താതെ പുറംതള്ളിക്കളയുകയാണ് കോപവിധേയരുടെ മാർഗം. സ ത്യം മനസ്സിലാക്കാതെ സത്യമാർഗം തെറ്റിപോകുന്നതാണ് വഴി പിഴച്ചവരുടെ മാ ർഗം. യഹൂദികളെ ഉദ്ദേശിച്ച് കോപവിധേയരായവർ എന്ന് പറഞ്ഞത് അവർ അറിവു ണ്ടായിട്ടും അതിന് എതിര് പ്രവർത്തിച്ചതു കൊണ്ടാണെന്നും, ക്രിസ്ത്യാനികളെപ്പറ്റി വഴിപിഴച്ചവർ എന്ന് പറഞ്ഞത് അവർ സത്യം അറിയാതെ പിഴച്ചതുകൊണ്ടാണെന്നും ഇമാം ഇബ്നുതൈമിയ്യ (റ)യും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ( اقتضاء الصراط المستقيم കാണുക) മൊത്തത്തിൽ പറഞ്ഞാൽ, കോപവിധേയർ യഹൂദരും, വഴിപിഴച്ചവർ ക്രിസ്ത്യാനികളും തന്നെ. എങ്കിലും ഇവരല്ലാത്തവരിലും കോപത്തിന് വിധേയരായവരും, വഴിപിഴച്ചവരുമുണ്ട് എന്ന് അല്ലാഹുവിന്റെ വചനങ്ങളിൽനിന്ന്തന്നെ വ്യക്തമാണ് . സത്യവിശ്വാസം സ്വീകരിച്ചശേഷം മനപ്പൂർവ്വം അതിനെ പരിത്യജിക്കുന്നവരെപ്പ റ്റി (അവരുടെ മേൽ അല്ലാഹുവിങ്കൽനിന്നുള്ള കോപമുണ്ടായിരിക്കും... (നഹ്ൽ:106) എന്നും അല്ലാഹുവിന്റെ മാർഗത്തിൽ നി ജനങ്ങളെ തടയുന്ന അവിശ്വാസികളെപ്പറ്റി (അവർ വിദൂരമായ വഴി പിഴവ് പിഴച്ചുപോയി എന്നും പറയുന്നു. കപട വിശ്വാസികളെ യും മുശ്രിക്കുകളെയും സംബന്ധിച്ച് (അല്ലാഹു അവരുടെ മേൽ കോപിക്കുകയും, അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. -ഫത്ഹ് 6) എന്നും പറഞ്ഞിരിക്കുന്നു. ഒരു സമുദായമെന്ന നിലക്ക് കോപശാപങ്ങളിൽ യഹൂദ സമുദായവും, വഴിപിഴവിൽ ക്രിസ്തീയ സമുദായവും മുന്നിട്ടു നിൽക്കുന്നുവെന്നായിരിക്കും മേൽ സൂചിപ്പിച്ച ഹദീഥുകളുടെ താല്പര്യം. الله اعلم . യഹൂദികളെപ്പറ്റി (അല്ലാഹു ശപിക്കുകയും കോപിക്കുകയും ചെയ്തവർ 60) എന്നും (അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു (അൽബക്വറ:88) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെപ്പറ്റി അവർ മുമ്പേ വഴിപിഴച്ചിട്ടുണ്ട്. വളരെ ആളുകളെ പിഴപ്പിക്കുകയും, ചൊവ്വായ മാർഗംവിട്ട് പിഴക്കുകയും ചെയ്തിരിക്കുന്നു. : 77) എന്നും പ്രസ്താവിച്ചി -രിക്കുന്നു. അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് വിധേയരാകാതെ, സത്യമാർഗത്തിൽ നിന്ന് വഴിപിഴച്ചുപോകാതെ അവന്റെ അനുഗ്രഹങ്ങൾക്ക് പാത്രങ്ങളായിത്തീരുന്ന സജ്ജനങ്ങളിൽ അവൻ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ. ഇമാം മുസ്ലിം, (റ) മുതലായവർ അബൂഹുറയ്റഃ (റ)യിൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീഥിൽ നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "നമസ്കാരം എനിക്കും എന്റെ അടിയാനുമിടയിൽ രണ്ട് പകുതിയായി ഭാഗിക്കപ്പെട്ടിരിക്കുന്നു. നെ്റ അടിയാൻ ചോദിക്കുന്നത് അവന് ലഭിക്കുന്നതാണെന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അടിയാൻ ( 3 ' എന്നു പറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ സ്തുതിച്ചു. അവൻ ) / 0 / ) എന്നുപറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ പുകഴ്ത്തിപ്പറഞ്ഞു. അവൻ - എന്നുപറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ മഹത്വപ്പെടുത്തി. എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ഇത് എനിക്കും എന്റെ അടിയാനുമിടയിലുള്ള കാര്യമാണ്. എന്റെ അടിയാൻ ചോദിക്കുന്നത് അവന് ലഭിക്കുന്നതാണ്. അങ്ങനെ എന്ന് അവൻ പറഞ്ഞാൽ അല്ലാഹു പ റയും: ഇത് എന്റെ അടിയാനുള്ളതാണ്. അവൻ ചോദിക്കു ന്നത് അവന് ലഭിക്കും.' ഈ സൂറത്ത് ഓതിക്കഴിയുമ്പോൾ അതോടുചേർന്ന് "ആമീൻ' ( آمِين ) ചൊല്ലേണ്ടതുണ്ടെന്നും, ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നാണ് അതിന്റെ അർത്ഥമെന്നും നാം മുമ്പ് പറഞ്ഞുവല്ലോ. നബി അങ്ങിനെ ചൊല്ലിയിരുന്നതായി അഹ്മദ്, അബൂദാവൂദ്, തിർമദീ (റ) മുതലായവർ രേഖപ്പെടുത്തിയ ഹദീഥുകളിൽ വന്നിട്ടുണ്ട്. ചില രിവായത്തുകളിൽ തിരുമേനി അത് നീട്ടിച്ചൊല്ലിയിരുന്നതായും, മ റ്റു ചിലതിൽ ഉറക്കെ ചൊല്ലിയിരുന്നതായും വന്നിരിക്കുന്നു. നമസ്കാരത്തിൽ ഇതൊരു ബ ലപ്പെട്ട സുന്നത്തുമത്രെ. നബി പറയുന്നു: "ഇമാം ആമീൻ പറയുമ്പോൾ നിങ്ങൾ ആമീൻ പറഞ്ഞുകൊള്ളണം. കാരണം, ഒരാളുടെ ആമീൻ പറയൽ മലക്കുകൾ ആമീൻ പറയുന്നതുമായി യോജിച്ചുവന്നാൽ അവന് അവന്റെ മുൻകഴിഞ്ഞ പാപം പൊറുത്തുകൊടുക്കപ്പെടുന്നതാണ്' (ബു:മു) വേറെയും ഹദീഥുകൾ "ആ മീനെ'പ്പറ്റി ഉദ്ധരിക്കുവാനുണ്ട്. كان الفراغ من تسويد تفسير هذه السورة الكريمة ليلة السبت لما تحب وترضى الفضل وانت الموفق والمعين و اللهم لك الحمد والمنة) شوال سنة شوال سنة ومن تبييضه ليلة الاربعاء م